Aksharathalukal

🌼ജനനി🌼__11

©copyright projected 👀❤️
 
#ചെമ്പകം പോലൊരു പെണ്ണ് 
 
*കുഞ്ഞാവക്കായി ഓരോന്ന് വാങ്ങി വെക്കുന്ന അവനെ അവൾ ഒരു വിങ്ങലോടെ നോക്കി *
 
 
Sarah ജനനിയോട് തരക്കേടില്ലാതെ പെരുമാറാൻ തുടങ്ങിയപ്പോഴേക്കും ജനനിക്കായി അടുത്ത പ്രശനം ഉടലെടുത്തു..
 
നിറവയറും വെച്ച് വീട്ടിലെ പണികൾ ചെയ്യുന്ന ജനനിക് പുല്ല് വിലയാണ് ഗായു കൊടുത്തത് അത് പോരാഞ്ഞിട്ട് സ്വന്തം വസ്ത്രങ്ങളും കഴിച്ച പാത്രം തുടങ്ങി എല്ലാം അവൾ ഒരു വേലകാരികെന്ന പോൽ ഇട്ടു കൊടുത്തു..
 
ഇടക്കിടെ വരുന്ന ഗായുവിന്റെ വീട്ടുകാരുടെ പുച്ഛത്തോടുള്ള സംസാരം അവളിൽ ഒരു വിങ്ങലുണ്ടാക്കി തരക്കേടില്ലാത്ത കുടുംബം ആയിട്ട് കൂടി സ്ത്രീകൾക് സ്ഥാനം നൽകാത്തതിനാൽ ജനനി ഇവിടെയും പരിഹാസ കഥാപാത്രമായി തീർന്നു..
എന്നാൽ അച്ഛന്റെ മടിയിലിരുന്നു കുറുമ്പ് കാട്ടുകയും വാരികൊടുക്കുകയും ചെയ്യുന്ന ഗായുവിന്റെ അച്ഛനെ കൺകെ അവൾക് ഒരു വിങ്ങൽ അനുഭവപ്പെട്ടു..
 
കൈകൾ അനുസരണയില്ലാതെ വയറിൽ തലോടുമ്പോൾ കണ്ണുകൾ റാമിനായി പരതി അവളെ നോക്കികൊണ്ട് ഒന്നുമില്ലെന്ന രീതിയിൽ കണ്ണടച്ച് കാണിക്കുന്ന അവനെ അവൾ ഒരു ആശ്വാസം എന്ന പോൽ നോക്കി..
 
കുഞ്ഞിനെ ആതിരറ്റു സ്നേഹിക്കുന്നത് കൊണ്ടാകാം റാം അതിൽ നിന്നെല്ലാം അവളെ അകറ്റി നിർത്തി സ്നേഹിച്ചും സംരക്ഷിച്ചും കൊണ്ടു നടന്നു..
 
കല്യാണം കഴിഞ്ഞതിനു ശേഷം ജനനി ഡേവിയുമായി വല്യ കൂട്ടുകെട്ടില്ല ഗായുവിന്റെ സ്വഭാവം അറിയുന്നത് കാരണം അവൾ സ്വന്താണെന്ന് കരുതി സ്നേഹിച്ച എട്ടായിയെ അവളിൽ നിന്നകറ്റി പാവം പെണ്ണ് അവർക്കിടയിൽ ഒരു കരടാക്കരുതെന്നേ കരുതിയൊള്ളു...
 
 
പക്ഷേ ജാനിയുടെ ഒഴിഞ്ഞു മാറ്റം അവൻ തീരെ ഉൾകൊള്ളാൻ ആവില്ലായിരുന്നു പിണക്കമാണെന്ന് കരുതിയ അവൻ സ്ഥിരമായി കരുത്തുന്ന മസാല ദോശയുമായി അവൾക്കടുത്തേക്ക് വരുമ്പോൾ ഗായുവിനെയും മറന്നില്ല..
 
പക്ഷേ ഫാസ്റ്റ്ഫുഡ്‌ മാത്രം കഴിച്ചു ശീലമുള്ള ഗായു ഒരു പുച്ഛത്തോടെയാണ് ആ മസാല ദോശ അവൻ തിരികെ നൽകിയത്.. ആദ്യമായി വാങ്ങികൊടുത്തത് തിരികെ നൽകിയപ്പോ ആ പുരുഷനൊന്ന് പതറി അത് പുറമെ കാണിക്കാതെ ജാനികായി നീട്ടുമ്പോൾ ഇരു കൈയ്യും നീട്ടി പൂർണമാനസാലെ ഒരു പുഞ്ചിരിയോടെ ഏറ്റുവാങ്ങുന്ന ജനനിയിലേക്ക് മിന്നൽ വേഗതയിൽ വന്നു ഗായത്രി അത് തട്ടി തെറിപിച്ചു ആശിച്ചു വാങ്ങിയതിനാലും ഭക്ഷണം ആയതിനാലും അത് തട്ടി തെറിപ്പിച്ചപ്പോൾ ജനനിക് ദേഷ്യം വന്നു ഇരുവർക്കുo പ്രതികരിക്കാൻ ഉള്ള സമയം പോലും കൊടുക്കാതെ അവളുടെ കവിളിൽ റാമിന്റെ അഞ്ചു വിരലുകൾ പതിഞ്ഞു..!
 
ജനിച്ചിട്ടുന്നു വരെ ഒരു അടിപോലും കിട്ടാത്ത ഗായു റാമിന്റെ ബലിഷ്ഠമായ കൈയുടെ ചൂടറിഞ്ഞതും ഒരു ആന്തലോടുകൂടി വീണു.. ചായം പൂശി ചുവപ്പിച്ച കവിൾ ചുവപ്പും പച്ചയും കലർന്ന വർണം വീശി.. തല കറങ്ങുന്നതായി തോന്നി കവിളൊക്കെ നീറി പുകഞ്ഞു പകയോടെ നോക്കുന്ന അവളെ ഡേവിസ് പിടിച്ചെഴുനേല്പിച്ചു..
 
താങ്ങാൻ വന്ന അവന്റെ കൈ തട്ടി മാറ്റി വേച്ചു വേച്ചു റാമിന്റെ നേരെ വിരൽ ചൂണ്ടികൊണ്ട് സംസാരത്തിന് തുടക്കമിട്ടു..
 
നീ.. നീ എന്നെ തല്ലിയല്ലേ..!
എന്നെ ഇന്ന് വരെ ആരും ഒന്ന് നുള്ളി നോവിച്ചിട്ടു പോലുമില്ല.. എന്നെ തല്ലാൻ നിനക്കാരാടാ അവകാശം തന്നത് ഇന്നത്തോടെ നിന്റെം ഇവളുടെം ഇവിടത്തെ പൊറുതി ഞാൻ നിർത്തും നോക്കിക്കോ.. ദേഷ്യത്തോടെ അത്രേം പറഞ്ഞു അവൾ ഡേവിയെയും വിളിച്ചു റൂമിലേക്കു പോയി ആ ചെറുപ്പക്കാരൻ അവളുടെ വാക്കുകൾ കേൾക്കുക അല്ലാതെ വേറെ നിവർത്തിയില്ലായിരുന്നു..
 
 
നിലത്തു ചിന്നി  ചിതറി കിടക്കുന്ന ഭക്ഷണം പ്രയാസപ്പെട്ട് വയർതാങ്ങി കൊണ്ട് ചെയ്യുന്ന ജനനിയെ അടുത്തുള്ള ചെയറിൽ പിടിച്ചിരുത്തി റാം അതെല്ലാം ക്ലീൻ ചെയുമ്പോൾ ജനനിയുടെ ചിന്ത മറ്റുപലതികുമായിരുന്നു..
 
________________________________
 
റൂമിൽ ചെന്ന് പൊട്ടിത്തെറിക്കുന്ന ഗായുവിനെ മെരുകാനാവാതെ കുഴങ്ങുകയായിരുന്നു ഡേവി.. ഇനി എന്ത്...? പപ്പ തനികായി തിരഞ്ഞെടുത്തത് തെറ്റി പോയെന്ന് ഒരു നിമിഷം അവൻ തോന്നി.. സ്വന്തം പൗരുഷത്തെ വരെ നിഷ്ക്രൂരണം ചോദ്യം ചെയ്യുന്ന അവളെ കൺകെ ആവൻ ദേഷ്യം വന്നു.. ഉള്ളതും ഇല്ലാത്തതുമായി പലതും വീട്ടിലേക് വിളിച്ചു പറയേ ഡേവിസ്ന്റെ കൈകൾ തരിച്ചു രണ്ടും കല്പിച്ചു വരുന്നിടത്തു വെച്ച് കാണാം എന്ന രീതിയിൽ തല്ലാനായി  കൈ ഓങ്ങിയപ്പോഴേക്കും മുറ്റം നിറയെ വണ്ടികൾ തിങ്ങി നിറഞ്ഞു..
 
സക്കറിയയുടെ ഉച്ചത്തിൽ ഉള്ള sarah എന്ന വിളികേട്ടപ്പോഴാണ് എല്ലാവരും ഹാളിൽ ഒത്തുകൂടിയത്..
 
അത് വരെ പകകൊണ്ട് പലതും പുലമ്പിയ ഗായത്രി വേഗത്തിൽ അച്ചേ... എന്ന് വിളിച്ചു തേങ്ങിക്കൊണ്ട് അവളുടെ അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു..ഒരു ആശ്വാസത്തിനെന്ന പോലെ അവളുടെ അമ്മ അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..
 
ചുവപ്പ് പടർന്നു കവിൾ കാണവേ ആ പിതൃഹൃദയം ഒന്ന് പിടഞ്ഞു.. ദേഷ്യത്തിൽ കൂടി നില്കുന്നവരെ നോക്കി സക്കറിയയുടെ നേരെ തിരിഞ്ഞു..
 
എന്താടാ... ഇത് കൊല്ലാനാണോ ഞാൻ എന്റെ കുഞ്ഞിനെ നിന്നെ ഏല്പിച്ചത് പറാ.. ഇന്ന് വരെ ഞാൻ ഒന്ന് നുള്ളി പോലും ബാക്കി പറയും മുന്നേ ആ കണ്ണുകൾ നിറഞ്ഞു.. പക്ഷേ റാം അപ്പോഴും പഴയെ പടി ഉറച്ചു നില്കുകയായിരുന്നു..
 
അവനോടായി ദേഷ്യത്തിൽ കാര്യം അന്വേഷിച്ച സാക്കറിയയെ നോക്കി ഒന്ന് പുച്ഛിച്ചു കൊണ്ട് അവൻ പറഞ്ഞു ഭക്ഷണത്തിന് വില കൊടുക്കാതിരുന്നാൽ ഇതല്ല ഇതിനപ്പുറവും ചെയ്യും എന്നെ ആരും നന്നാക്കാൻ വരണ്ട എന്ന മട്ടിൽ മറുപടി പറഞ്ഞു..
 
ദേഷ്യത്താൽ തിളച്ച ഗായത്രിയുടെ അച്ഛൻ അവളോട് സാധനങ്ങളായി വരാൻ പറഞ്ഞപ്പോൾ റാം ഒഴികെ ബാക്കി ഉള്ളവരെല്ലാം ഞെട്ടി കെട്ടു കഴിഞ്ഞു ഒരാഴ്ച തികയും മുന്നേ ഇരുവരെയും പിരിക്കുന്നതിന് എല്ലാവർക്കും വിമിഷ്ടം തോന്നി..
 
തടയാൻ ചെന്ന സാക്കറിയയോട് ആയാൾ ചോദിച്ചത് ഇപ്പൊ ഞാൻ ഇവളേ ഇവടെന്ന് കൊണ്ടുപോയാൽ ബാക്കി ജീവനെങ്കിലും കിട്ടും അല്ലെങ്കിൽ  ഇനിയും ഇവടെ തുടർന്നാൽ ഇവളുടെ ജഡം ആയിരിക്കും കിട്ടുക.. എനിക്കും വിഷമം ഉണ്ട് പക്ഷേ...
 
ഹ്മ്മ്.. ഒരു നെടുവീർപ്പിട്ടു കൊണ്ട് അയാൾ തുടർന്ന് ഡേവിസ്ന് എപ്പോ വേണമെങ്കിലും അവടെ വരാം വിരോധമില്ല..
 
ഇനി ഇവൾ തിരിച്ചു ഈ വീട്ടിലേക് വരണമെങ്കിൽ ഒന്നുകിൽ റാം ഈ വീട് വിട്ടു പോണം അല്ലെങ്കിൽ ഇവർ വേറെ വീട് എടുക്കണം എന്ത് വേണം എന്ന് നിനക്ക് തീരുമാനികാം..
 
അയാളുടെ തീരുമാനം അറിഞ്ഞിട്ടും അവൾ പോകാത്തിരിക്കാൻ കെഞ്ചുന്ന സാക്കറിയയെ കൺകെ റാമിന് ദേഷ്യം തോന്നി അല്ലെങ്കിൽ എന്ന തന്നെ മകനായി അംഗീകരിച്ചിട്ടുള്ളത്..
 
അവരോട് ഉള്ള യാജികലിൽ റാമിനോട് വീട് ഉപേക്ഷിച്ചു പോകാൻ പറയാതെ പറയുന്ന സക്കറിയയെ അവൻ കാണാമായിരുന്നു.. അല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ ഈ വീട് വിട്ടു പോകാൻ നിൽക്കുന്ന അവൻ അത് ഒരു കച്ചിതുരുമ്പു പോലെ കണ്ട് ജനനിയെ കൂട്ടി സാധങ്ങൾ പാക്ക് ചെയ്ത് ഇറങ്ങി..
 
ഇവിടത്തെ അവസ്ഥകൾ കണ്ട് ഒന്നും പറയാനാകാതെ അവൾ അവന്ക് പിന്നാലെ ആ വീട് വീട്ടിറങ്ങി യാത്ര പറയാൻ പ്രേതേകിച് ആരുമില്ലാത്ത അവൾ ഇരു കണ്ണുകളും അടച്ചു ഡേവിയോടായി യാത്ര പറഞ്ഞു.. അവർ ആ വീട് വിട്ടു പോകുമ്പോൾ പോലും അവരെ എതിർക്കാൻ ആരുമില്ലായിരുന്നു.. പക്ഷേ റാം കണ്ട് അത് വരെ തകർത്തഭിനയിച്ചു ഒരു പുച്ഛച്ചൂരിയോടെ വിജയി ഭാവത്തിൽ നിൽക്കുന്ന ഗായുവിനെ...!
 
അവളെ ഗൗനിക്കാതെ സ്വന്തം ചിലവിൽ വേടിച്ച ബുള്ളറ്റുമായി ആ ഗേറ്റ് കടക്കുമ്പോൾ ഒരു കണ്ണു നിറഞ്ഞു കവിയുന്നത് ആരും കണ്ടില്ല..
 
ഒരുപാട് ദൂരം താണ്ടി വണ്ടി പറപ്പിക്കുമ്പോൾ ഇടക്കിടക് തളർച്ച ബാധിക്കുന്ന ജനനി റാമിനെ ഇറുക്കി പുണർന്നു അവനിലായി തല ചായ്ച്ചു കിടന്നു..
 
ഉറക്കം വിട്ടു എണീക്കുമ്പോൾ വണ്ടി നിന്നിരുന്നത് വളരെ പൈശച്ഛികമായി ഫീൽ ചെയ്യുന്ന ഒരു വല്യ കോട്ടയ്ക് മുന്നിലായിരുന്നു..
 
*__Devil's fortress*
 
പേരുപോലത്തന്നെ ചെകുത്താന്റെ കോട്ട.. റാമിന്റെ എല്ലാം എല്ലാമായ ഇടം..💔
 
(തുടരും )
 
നല്ലം ലൈകും ലെങ്ത്തിന് കമന്റും സപ്പോർട്ട് തന്ന ഇന്ന് രാത്രി ഒരു പാട് പോസ്റ്റുന്നത് പരിഗണിക്കുന്നതാണ്..👻

🌼ജനനി🌼__12

🌼ജനനി🌼__12

4.7
23175

#ചെമ്പകം പോലൊരു പെണ്ണ്    ©copyright protected👀🚶‍♀️   *__Devil's fortress*   പേരുപോലത്തന്നെ ചെകുത്താന്റെ കോട്ട.. റാമിന്റെ എല്ലാം എല്ലാമായ ഇടം..💔   അവളുടെ കൈ പിടിച്ചു ആ തുരുമ്പെടുത്ത ഗേറ്റ് തുറക്കവേ ഗേറ്റിൽ നിന്ന് തുരുമ്പെടുത്തതിന്റെ അരോചകമായ ശബ്ദം പുറപ്പെട്ടു.. ചെവി ഒന്ന് കുടഞ്ഞു കൊണ്ട് അവൾ അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു ചുറ്റും വീക്ഷിച്ചു..   ഒറ്റ പെട്ട് നിൽക്കുന്ന ഒരു വല്യ വീട്, നിറയെ മാറാലയെല്ലാം പിടിച്ചു പായലും വിളലും നിറഞ്ഞു നിൽക്കുന്ന ഒരു കോട്ട ഒരേ സമയം 50 ഓളം പേർക് ഒരുമിച്ച് താമസിക്കാൻ പറ്റും..   അവർ ഓരോ അടി നടക്കുമ്പോഴും അവരുടെ കാലടിയാൽ ചമലകൾ നേര