Aksharathalukal

🌼ജനനി🌼__12

#ചെമ്പകം പോലൊരു പെണ്ണ് 
 
©copyright protected👀🚶‍♀️
 
*__Devil's fortress*
 
പേരുപോലത്തന്നെ ചെകുത്താന്റെ കോട്ട.. റാമിന്റെ എല്ലാം എല്ലാമായ ഇടം..💔
 
അവളുടെ കൈ പിടിച്ചു ആ തുരുമ്പെടുത്ത ഗേറ്റ് തുറക്കവേ ഗേറ്റിൽ നിന്ന് തുരുമ്പെടുത്തതിന്റെ അരോചകമായ ശബ്ദം പുറപ്പെട്ടു.. ചെവി ഒന്ന് കുടഞ്ഞു കൊണ്ട് അവൾ അവന്റെ കൈയ്യിൽ മുറുകെ പിടിച്ചു ചുറ്റും വീക്ഷിച്ചു..
 
ഒറ്റ പെട്ട് നിൽക്കുന്ന ഒരു വല്യ വീട്, നിറയെ മാറാലയെല്ലാം പിടിച്ചു പായലും വിളലും നിറഞ്ഞു നിൽക്കുന്ന ഒരു കോട്ട ഒരേ സമയം 50 ഓളം പേർക് ഒരുമിച്ച് താമസിക്കാൻ പറ്റും..
 
അവർ ഓരോ അടി നടക്കുമ്പോഴും അവരുടെ കാലടിയാൽ ചമലകൾ നേരിഞ്ഞമർന്നു, ഇരുവരുടെയും നിശബ്ദത മൂലം ചുറ്റും മറഞ്ഞിരിക്കുന്ന ജന്തു ജാലങ്ങളുടെ ശബ്ദം നന്നായി കേൾക്കാൻ സാധിക്കും പക്ഷേ റാമിനേ ആ അന്തരീഷം ഒട്ടും ഭയലെടുത്തിയില്ല കാത്തിരുന്നതെന്തോ നേടിയെടുത്ത സന്തോഷമായിരുന്നു ആ മുഖത്തു..
 
ഒരു വേള ജനനിയുടെ മനസ്സിൽ *ഇങ്ങേരെങ്ങാനും എന്നെ കൊല്ലാൻ കൊണ്ടുവന്നതക്കോ ഭഗവാനെ *എന്ന ചിന്ത വരെ ഉടലെടുത്തു..
 
പക്ഷേ ആ ചുണ്ടിൽ അപ്പോഴും നിഷ്കളങ്കമായ ചിരിയായിരുന്നു..
 
നീളത്തിൽ ഉള്ള വല്യ 6,7  പടവുകൾ കേറി അവർ ഡോറിനു മുന്നിൽ എത്തി.. ജനനിയുടെ കൈകൾ വിടുവിച്ചു കഴുത്തിൽ അണിഞ്ഞ അസ്ഥികൂടാ രൂപത്തിലുള്ള ലോക്കറ്റ് രണ്ടായി പിളർത്തു അതിന്റെ മുനയാൽ ആ ഡോർ തുറക്കുമ്പോൾ ഒരു വേള ജനനി അന്തo വിട്ടു നിന്നു പോയി..
 
വല്യ ശബ്ദത്തോടെ ഡോർ തുറക്കുമ്പോൾ ഒരു കൂട്ടം വാവലുകൾ ഉള്ളിൽ നിന്ന് കരഞ്ഞു കൊണ്ട് പുറതേക്കു വന്നു ഇരുവരും അത് പ്രധീക്ഷിച്ചതെന്ന പോൽ റാം അവളെ ചേർത്ത് പിടിച്ചു..
 
വാവലുകളുടെ ശല്യം ഒന്ന് അടങ്ങിയതും കൈകൊണ്ട് മാറാല തട്ടി അവൻ അവളെ കൊണ്ട് അകത്തേക്കു കേറി നിറയെ കള്ളും കുപ്പിയും പെയിന്റും ഫ്രെയിം എന്നിങ്ങനെ ഒരുപാട് സാധനങ്ങളായി ചിന്നി ചിതറി കിടക്കുന്ന ആ വീട് അവൾ സാരി തലപ്പു കൊണ്ട് മൂക്കു പൊത്തി വീക്ഷിച്ചു..
 
അവിടെ ഉള്ള സാധനങ്ങൾ കണ്ടതോടെ ജനനിക് ഒരു കാര്യം ഉറപ്പായി ഈ സ്ഥലം എന്നെ പോലെ റാമിന് പുതുതല്ല മറിച്ചു വേറെ പലതുമാണു..
 
അത് തെളിയിക്കും വണ്ണം അവളുടെ ചിന്തകളെ ഊട്ടി ഉറപ്പിക്കാനായി രോമങ്ങൾ നിറഞ്ഞ ഒരു കരിമ്പൂച്ച റാമിന് നേരെ വന്നു അവന്റെ മേലേക്ക് ചാടി കയറി..
 
ആക്രമികനാകും എന്ന് കരുതിയ ജനനി പേടിച്ചു രണ്ടടി പിറകെക് വേച്ചു പോയി..
 
പക്ഷേ തേടിയെതെന്തോ കിട്ടിയ പോലെ റാം അതിനെ തൊട്ടും തലോടിയും ഉമ്മവെച്ചുo കൊഞ്ചിച്ചു.. സ്നേഹ പ്രകടനത്തിനൊടുവിൽ
 
*oreo* നിനക്ക് സുഖമല്ലേടാ എന്ന് ചോദിക്കുമ്പോൾ നാക്ക് നീട്ടി അവനെ നക്കി തൂവാർത്താൻ അവൻ മറന്നില്ല പരിഭവങ്ങൾ പങ്കുവെക്കും പോൽ അവന്റെ കൈയ്യിൽ കിടന്ന് ഉരുളുന്ന അവനെ ജനനിക് നേരെ നീട്ടി.. പൂച്ചക്കളെ വല്യ ഇഷ്ടമാണെങ്കിലും ചക്കിയെ അല്ലാതെ വേറെ ഒരു പൂച്ചയെയും ജനനി കൈകൊണ്ട് തൊട്ടില്ല..
 
റാമിന്റെ വാത്സല്യം കാണുമ്പോൾ അതിനെ കൊഞ്ചിക്കാൻ അവൾക്കും മോഹം തോന്നി oreo ക്ക് നേരെ കൈകൾ നീട്ടുമ്പോൾ ഇഷ്ടപെടാത്തത് പോൽ നഖം പുറത്തെടുക്കാതെ അവളുടെ കൈയിഞ്ഞു തല്ലു കൊടുക്കാൻ oreo മറന്നില്ല..
 
റാം ഒന്ന് ചിരിച്ചു കൊണ്ട് ജനനിക്കായി oreo യെ പരിചയപ്പെടുത്തി..14 റൂമിടങ്ങുന്ന ആ വീട് മുഴവനായി അവൾക് കാണിച്ചു കൊടുക്കുമ്പോൾ ജനനി ആകെ തളർന്നു പോയിരുന്നു..
 
വീർത്തുഉന്തിയ വയർതാങ്ങി പൊടി പിടിച്ച സോഫയിൽ ഇരിക്കുമ്പോൾ തെല്ലൊരു ഭയം അവളെ കീഴ്പെടുത്തി എങ്ങാനും ഒടിഞ്ഞു പോയാലോ പഴകം ചെന്ന വസ്തുവല്ലേ..
 
 
തല സോഫയുടെ തണ്ടിൽ ചാരിവെച്ചു ക്ഷീണം മാറ്റുന്ന ജനനിയുടെ മടിയിലേക് അവളുടെ സമ്മതത്തിന് കാക്കത്തെ തല വെച്ച് കിടന്നു.. അല്പം ചെരിഞ്ഞു വയറിനു അഭിമുഖമായി കിടന്നു അവളുടെ സാരി മാറ്റി ആ വയറിൽ ചുമ്പിക്കുമ്പോൾ ജനനിയുടെ കൈകൾ അവന്റെ തലയിലൂടെ പരതികൊണ്ടിരുന്നു..
ക്ഷീണത്താൽ മയക്കം പിടിച്ച ഇരുവരും പതിയെ ഉറക്കത്തിലേക് വഴുതി വീണു..
 
നിർത്താതെ ഉള്ള calling bell കെട്ടാണു ഇരുവരും ഉറക്കം ഉണർന്നത്..
 
3,4 വല്യ വണ്ടികളിലായി 10..60 ഓളം ആളുകൾ മുറ്റത് ഉണ്ടായിരുന്നു.. വന്നവരോടെല്ലമായി കാര്യങ്ങൾ പറഞ്ഞു സെറ്റാകുമ്പോൾ ഒരു കേൾവിക്കാരിയായി ജനനിയും ഉണ്ടായിരുന്നു..7 മണിക്കൂർത്തെ കൂട്ട പരിശ്രമത്തിനോടുവിൽ
 
*__Devil's fortress*
 
അവർക്കൊരു heaven ആക്കാൻ സാധിച്ചു ബേബി പിങ്ക് മിക്സിങ് ഓട് കൂടിയ പൈന്റയിരുന്നു അവൻ ചൂസ് ചെയ്തത്.. മുറ്റം നിറയെ ഉള്ള ചമ്മലകൾ മാറ്റി പച്ച പരവതാനിപോലെ പുല്ലുകൾ വെച്ച് പിടിപ്പിക്കുന്നതും മറ്റും അവളൊരു കൗതുകത്തോടെ നോക്കി..
 
ഒറ്റ നോട്ടത്തിൽ ആരും പേടിച്ചു പോകുമായിരുന്നു ആ കോട്ട സ്വർഗ തുല്യമായി..
 
കയറി വരുന്ന ഗേറ്റ് മുതൽ മുറ്റം വരെ നിറയെ പൂക്കൾ വെച്ച് പിടിപിച്ചു ഭംഗിയാക്കി..
 
ചുറ്റും കൂട്ടംകൂടി നിന്ന് വെളിച്ചം മറഞ്ഞ പല മരങ്ങളും വെട്ടി മാറ്റി..സൂര്യന്റെ വെളിച്ചo തട്ടിയതോടെ പ്രകാശപൂരിതമായി ആ കോട്ട ഒന്ന് കൂടെ തിളങ്ങി..
 
കയറി വരുന്ന സ്റ്റെപ്പുകളിൽ ഇരു സൈഡിലുമായി ഡെക്കറേഷൻ പോലെ ഫ്ലവർ വേസ് ഉണ്ടായിരുന്നു..
 
വൈറ്റ് ആൻഡ്‌ പിങ്ക് മിക്സഡ് കർട്ടൺസും നിറയെ ഫർണിചറുകളുമായി അതൊരു ബംഗ്ലാവിനുതുല്യമായി..
 
പക്ഷേ അവളെ അതിശയിപ്പിച്ചത് അവിടത്തെ റൂമുകൾ കണ്ടാണ്..
 
ഒരു റൂം നിറയെ പെയിന്റിംഗ്സും അതിന്റെ കാര്യങ്ങളും, ഒരു റൂം ജിം ആൻഡ്‌ എക്സസൈസ്, മറ്റൊന്ന് ലൈബ്രറി പോലെ വേറെ ഒന്ന് കിഡ്സ്‌ പ്ലേ റൂം എന്നിങ്ങനെ തുടങ്ങി അവടെ തന്നെ ഉണ്ടായിരുന്നു എല്ലാ സാധങ്ങളും..
 
കിച്ചൺ ആണെങ്കിൽ ഫുൾ ന്യൂ മോഡൽ ഇൻറ്റീരിയൽ വർക്ക്‌ വെച്ച് നിറയെ ഗ്ലാസ്‌ പ്ലേറ്റസും മറ്റും ആയി തിങ്ങി നിറഞ്ഞു..
ഒരു 8 മാസം വരെകുള്ള സാധനങ്ങൾ കിച്ചണിൽ സ്റ്റോക്ക്ഡ് ആയിരുന്നു...
 
ചുറ്റും കണ്ട് അന്തം വിട്ടു നിൽക്കുന്ന ജനനിയിലേക്ക് അടുത്ത് കൊണ്ട് കാതോരം വന്നു ഇഷ്ടമായോ എന്ന് ചോദിക്കുമ്പോൾ പോലും എന്തിനാ ഇത്ര ഒക്കെ നമ്മൾ മാത്രല്ലേ ഉള്ളു എന്നായിരുന്നു അവളുടെ മറുപടി..
 
കുറഞ്ഞ സമയം കൊണ്ട് ഈ വീട് ഇങ്ങനെ ആക്കിയതിൽ ആ പണികരോട് അവൾക് മതിപ്പ് തോന്നി..
 
എല്ലാവരും പോയി കഴിഞ്ഞു കുളിച് ഫ്രഷാകാൻ വേണ്ടി ബെഡ്‌റൂമിലേക്കു പോയ അവൾ അവിടെയും ഒന്ന് തറച്ചു നിന്നു ഷെൽഫ് നിറയെ ഡ്രസ്സ്‌ ഉണ്ട് റൂമിൽ കല്യാണത്തിന് പേരിനെന്ന പോൽ എടുത്ത ഫോട്ടോസ് ഫ്രെയിം ചെയ്തിട്ടുണ്ട്..
 
അങ്ങനെ അങ്ങനെ അവളെ അവൻ തലയിൽ വെക്കാതെ കൊണ്ട് നടക്കാൻ നോക്കി.. കുളികഴിഞ്ഞു സിമ്പിൾ ഒരു നൈറ്റി ആയിരുന്നു അവൾ ഇട്ടത്.. ഇരുവരും ഒറ്റക്കുള്ള വീടായതിനാൽ അവൾക് അത് കുറച്ചു ആശ്വാസമായി..
 
 
അപ്പോഴേക്കും റാംമും ഫ്രഷായി ഇറങ്ങിയിരുന്നു.. രാവിലെ തൊട്ട് പട്ടിണിയായതിനാൽ നേരെത്തെ തന്നെ ഫുഡ്‌ പുറത്ത് നിന്ന് എത്തിച്ചിരുന്നു അവളെ കൂടി ഭക്ഷണം കഴിക്കുമ്പോളും അതെല്ലാം ക്ലീൻ ചെയ്യുമ്പോൾ അവളെ അവൻ പ്രേതേകം പ്രേതേകം ശ്രദ്ധിച്ചിരുന്നു..
 
എല്ലാം കഴിഞ്ഞു മുകളിൽ ടെറസിലേക്കാണ് ജനനിയെ റാം കൊണ്ടു പോയത്.. ടെറസിലെകുള്ള കിളി വാതിൽ തുറന്നതും നല്ല തണുത്ത കാറ്റു വീശി അടിക്കാൻ തുടങ്ങി അവൾ കാണാതെ അവൻ മുകളിലായി സെറ്റ് ചെയ്ത ഊഞ്ഞാൽ കാറ്റിന്റെ താളത്തിനൊത്തു തുള്ളി..
 
ഭദ്രമായി അവളുടെ കണ്ണുകൾ റാമിന്റെ കണ്ണാലെ മൂടി ടെറസിന്റെ ഒരെത്ത് എത്തിയതും പരിചിതമല്ലാത്ത എന്നാൽ കേട്ടിരിക്കാൻ തോന്നുന്ന ഒരു പ്രതേക ശബ്ദം അവളുടെ കാതുകളിൽ തുളഞ്ഞു കേറി.. ഇരു കൈകളിൽ നിന്നും മോചിതമായ കണ്ണ് അനവൃദ്ധമായി കിടക്കുന്ന കടലിന്റെ ഭംഗി ആസ്വദിച്ചു നിന്നു എന്തോ ആ കണ്ണുകൾ ഈറൻ അണിഞ്ഞതായി അവൻ തോന്നി ഒരു വാക്കു പോലും അവനോട് പറയാതെ അവനെ പുണർന്നു ആ അധരങ്ങൾ സ്വന്തമാകുമ്പോൾ അതിലുണ്ടായിരുന്നു അവനുള്ള മറുപടി..
 
ഓപ്പൺ ടെറസിൽ തന്നെ ഉഞ്ഞാലായോട് ചേർത്ത് ഇട്ടിരുന്ന ആ കുഞ്ഞു മെത്തയിൽ അവർ സ്ഥാനം ഉറപ്പിച്ചു വളരെ ഭദ്രമായി സൂക്ഷിച്ചു അവളുടെ പൂർണ സമ്മതത്തോടെ അവളെ സ്വന്തമാകുമ്പോൾ അവൻ അറിയുക ആയിരുന്നു..
 
*പ്രണയത്തിന്റെ കൂടിചേരലിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ആഹ്ലാദമാണെന്ന്.. പിടിച്ചു വാങ്ങുന്നതിനേക്കാൾ അറിഞ്ഞു നൽകുന്നത്തിന് സ്നേഹം കൂടുമെന്ന് *
 
ഒരു പുതപ്പിന് കീഴിൽ കാറ്റിന്റെ തലത്തിനനുസരിച്ചു അവന്റെ ഹൃദയാമിടിപ്പ് കേട്ട് മയങ്ങുന്ന അവളെ ഒരു പുഞ്ചിരിയോടെ നോക്കി അവൻ തുടുത്തു നിൽക്കുന്ന ആ കവിളുകളിൽ സ്നേഹചുംബനം നൽകി നിദ്രയെ പുൽകി..
________________________________
 
പക്ഷേ ഡേവിസിനും sarah കും പിന്നീട് കഷ്ടകാലത്തിന്റെ രാവുകളായിരുന്നു.. അച്ഛനെയും ഭാര്യയെയും എതിർകാനാവാതെ ഡേവിസ് ദേഷ്യത്തിൽ ദിവസങ്ങൾ എണ്ണി കൊണ്ടിരുന്നു..
 
________________________________
 
റാമിൽ നിന്ന് അടർന്നു മാറി അവനെ വിളിക്കാൻ മുതിരാതെ കുളിച്ചു ഒരുങ്ങി വന്നവൾ പൂജാമുറിയിൽ കേറി.. തന്റെ ഇഷ്ടം മനസിലാക്കി എല്ലാ ദൈവങ്ങളെയും എല്ലാ മതത്തെയും റാം ആ പൂജമുറിയിൽ ഉൾപെടുത്തിയിരുന്നു..
 
രണ്ട് മൂന്നു വട്ടം കേട്ട ബെല്ലടിയിൽ പുറത്തിറങ്ങിയ ജനനി നിലത്തു കിടക്കുന്ന പത്രവും പാലും കൈലെടുത്തു തിരിഞ്ഞു നടന്നു..
 
അവൾ പോകുന്നത് കണ്ട് പിന്നാമ്പുറത്തു നിന്ന് ഓടി വന്നൊരു പെണ്ണ് കുട്ടി അവളെ ഉച്ചത്തിൽ *അക്കാ... എന്ന് വിളിച്ചു..
 
 
20 ഇൽ കുറഞ്ഞ പ്രായം ഉള്ള ഒരു പെണ്ണ് കുട്ടി അത്യാവശ്യം തടിച്ചു അധികം ഹൈറ്റ് ഇല്ലാത്ത വെളുത്ത പ്രകൃതം,ഇരു പുറം മുടഞ്ഞു കെട്ടിയിട്ടുണ്ട് ഷർട്ടും പാവാടയുമാണ് വേഷം അവളെക്കാൾ വല്യ ഒരു ബാഗു തോളിൽ ഉണ്ട് ജനനി അവളെ ഉഴിഞ്ഞു നോക്കി..
 
അവളോടായി ചോദിച്ചു ആരാ..? എനിക്ക് മനസിലായില്ല അവൾ സൗമ്യമായി പറഞ്ഞു..
 
 
അക്ക... എൻ പേര് മൊഴി.. അങ്ങ് മധുരൈന്തു വന്തിട്ടിറിക്കു..ഉങ്ങളുടെ പുരുഷൻ കേട്ടിട്ട് വന്തിറുക്.. റാം അണ്ണാനിക്കു കൊഞ്ചം വറ സൊല്ല്..!
 
(തുടരും )

🌼ജനനി🌼__13

🌼ജനനി🌼__13

4.6
22252

#ചെമ്പകം പോലൊരു പെണ്ണ്   ©copyright protected 👀     അക്ക... എൻ പേര് മൊഴി..അങ്ങ് മധുരൈന്തു വന്തിട്ടിറിക്കു..ഉങ്ങളുടെ പുരുഷൻ കേട്ടിട്ട് വന്തിറുക്.. റാം അണ്ണാനിക്കു കൊഞ്ചം വറ സൊല്ല്..!   (ചേച്ചി എന്റെ പേര് മൊഴി,മധുരയിൽ നിന്ന് വരുന്നു,നിങ്ങടെ ഭർത്താവ് പറഞ്ഞിട്ട് വന്നതാ,റാം ചേട്ടനോട് ഒന്ന് വരാൻ പറ )   തമിഴ്ന്റെ abcd അറിയാത്ത ജനനിക് അവളോട് എന്ത് പറയണം എന്ന് ഒരു പിടുത്തം ഇല്ലായിരുന്നു..   അന്തം വിട്ടു കുന്തം പോലെനിൽക്കുന്ന ജനനിയെ കണ്ടാണ് റാം പുറത്തേക് വന്നത്   മൊഴിയെ കണ്ടപ്പോൾ അവൻ കാര്യങ്ങളുടെ കിടപ്പ് വശം മനസിലായി..   ജനനിയെ ചേർത്ത് പിടിച്ചു മൊഴി ഇനി മുതൽ