✍️JUNAAF
Part - 3
"പിന്നെ ഒരുപാട് ഗെയിംസ് ഒക്കെ ഉണ്ടാകും... അതിലൊക്കെ എല്ലാവരും പേര് കൊടുക്കണം..."(കാർത്തി)
എന്നും പറഞ്ഞു അവർ പോയി...പിന്നെ അന്നത്തെ ദിവസം അവർ ഓണം സെലിബ്രേഷനെ കുറിച്ച് പറഞ്ഞു സമയം കളഞ്ഞു... പിന്നെ ക്ലാസ്സ് വിട്ട് എല്ലാവരും വീട്ടിലേക്കു മടങ്ങി...
_________________________________
പിറ്റേന്ന് എല്ലാവരും കോളേജിൽ വന്നു...
എല്ലാവരും അവരവരുടെ തിരക്കിൽ ആയിരുന്നു... ആദിയും ടീമും സ്റ്റേജ് പ്രോഗ്രാമിന്റെയും അതിന്റെ ഡെക്കറേഷന്റെയും തിരക്കിൽ ആയിരുന്നു...
ബാക്കി സ്റ്റുഡന്റസ് ഒക്കെ അവർ ഇടണ്ടേ ഡ്രസ്സ് ഡിസ്‌കസ് ചെയ്യുവായിരുന്നു.... ഐറിൻ മാത്രം ഒന്നിലേക്കും പോവാതെ ക്ലാസ്സിൽ ഇരിന്നു... പെട്ടന്ന് അവൾക് ദാഹിച്ചപ്പോ അവൾ ക്ലാസ്സിൽ നിന്ന് ഇറങ്ങി...
വെള്ളം കുടിക്കാൻ വേണ്ടി പോകുന്ന സമയത്ത് ആണ് റനയും ടീമും വന്നത്.... എന്നിട്ട് ഐറിന്റെ മുന്നിൽ നിന്ന് കൊണ്ട് തടസം സൃഷ്ടിച്ചു.... ഐറിന് ദേഷ്യം വന്നു മുഖം വലിഞ്ഞു മുറുകി നിൽകുവാണ്....
ഐറിന്റെ ഈ മുഖഭാവം കണ്ട കോളേജിലെ കുട്ടികൾ എല്ലാവരും പേടിച്ചു പോയി.. ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും എന്ന് അവർക്ക് ഉറപ്പായിരുന്നു.... അപ്പൊ ആദിയും ടീമും വന്നു...
"എടാ ഇവളുമാർക് എന്തിന്റെ കേട് ആണ്.... ഒരാവശ്യവും ഇല്ലാതെ വഴീകൂടെ പോകുന്ന ആൾക്കാരെ മെക്കട്ട് കേറാന്ന് വെച്ചാൽ...."(കാർത്തി)
"നീ ഇത് എന്തറിഞ്ഞിട്ട... നമ്മൾ ഇപ്പോഴല്ലേ വന്നത്... ഐറിൻ ആണെങ്കിലോ അവരെ അടുത്ത് പോയി തല്ല് ഉണ്ടാകുന്നത്....."(അനു)
"മോനെ നിനക്ക് വിവരം ഇല്ലേ.... ഐറിനെ ഇന്നും ഇന്നലെയും കാണുന്നത് ആണോ... മര്യാദക് ഒരാളോട് പോയി സംസാരിക്കാത്ത അവൾ.... ആരേറ്റും ഫ്രണ്ട്ഷിപ് ഉണ്ടാകാതെ അവൾ.... എന്തിന് പറയുന്നു ഒരാളെ മൈൻഡ് ചെയ്യ പോയിട്ട് നോക്കുക പോലും ചെയ്യാതെ ഇവൾ അവരെ അടുത്ത് പോയി തല്ല് ഉണ്ടാക....ആ വിശ്വസിച്ചത് തന്നെ...."(ആഷി)
അപ്പൊ അവർ അത് ശെരി വെച്ചു....
"അതും ശെരിയാ.... ഐറിൻ ആവൂല അവരെ അടുത്തേക് പോയത്... അവർ ആകും ഐറിന്റെ അടുത്തേക് വന്നത്... എന്തായാലും അവിടെ എന്താ നടക്കുന്നത് എന്ന് നോക്കാ...."(ആദി)
"ഡീ ഞാൻ അറിഞ്ഞത് ശെരിയാണോ...."(റന)
അപ്പൊ ഐറിൻ നെറ്റി ചുളിച്ചു റനയെ നോക്കി....
"മനസിലായില്ലേ.... ആദിക് നിന്നെ ഇഷ്ടമാണോ...."(റിയ)
ഇത് കേട്ട ആദി വാ പോത്തി ചിരിച്ചു...
"എടാ ഇന്നലെത്തെ സംഭവം ഏറ്റു...."(ആദി)
അത് കെട്ട് അവരും ചിരിച്ചു.... ഐറിൻ ആണേൽ ഇവർ ഇത് എന്തൊക്കെ ആണ് പറയുന്നത് എന്ന് മനസിലാവാതെ നിൽകുവാ.....
"ചോദിച്ചത് കേട്ടില്ലേ.... അതിനുള്ള ഉത്തരം താ...."(റംസി)
ഇത് കേട്ട ഐറിന് എവിടെന്നൊക്കെയോ ദേഷ്യം വരുന്നുണ്ട്.... ഐറിൻ അവരെ നോക്കി കൊണ്ട് പറഞ്ഞു...
"നിന്റെയൊക്കെ ചോദ്യത്തിന് ഉത്തരം തരാനല്ല ഞാൻ ഇവിടെ നിൽക്കുന്നത്.... പിന്നെ നിന്റെ ചോദ്യത്തിന് ഉത്തരം തരാൻ എനിക്ക് മനസില്ല..."
എന്നും പറഞ്ഞു ഐറിൻ അവിടെന്ന് പോവാൻ നിന്നപ്പോ റന
"ഡീീീ...."
എന്ന് വിളിച്ചു അവളെ തല്ലാൻ കൈ ഓങ്ങി.... ഐറിൻ അപ്പൊ തന്നെ അത് പിടിച്ചു.... എന്നിട്ട് ഐറിന്റെ കൈ കൊണ്ട് റനയുടെ കൈ ഞെരുക്കി.... റന വേദന കൊണ്ട് പുളഞ്ഞു....
"Aisha airin sahwaയെ തല്ലാൻ നീ ആയിട്ടില്ല..... മനസിലായൊടി...."
എന്നും പറഞ്ഞു ഐറിൻ അവളെ കൈ കുടഞ്ഞു... റന വേദന കൊണ്ട് കൈ പോത്തി പിടിച്ചു.... ഐറിൻ അവളെ പുച്ഛിച്ചു കൊണ്ട് അവിടെന്ന് നടന്നു നീങ്ങി.....
പെട്ടന്ന് കോളേജ് ഗ്രൗണ്ടിലേക് ഒരു കാർ ചീഞ്ഞു പാഞ്ഞു വന്നു.... അത് ഐറിന് മുന്നിൽ വന്നു നിന്നു.... എന്നിട്ട് അതിൽ നിന്ന് ഒരാൾ ഇറങ്ങി വന്നു.... കണ്ടാൽ പക്കാ മോഡൽ.... അവൻ ഐറിന്റെ അടുത്തേക് വന്നു.... എന്നിട്ട് ഐറിനെ നോക്കി പുച്ഛിച്ചു ചിരിച്ചു....
ഐറിൻ അപ്പൊ തന്നെ മുഖം തിരിച്ചു.....അപ്പൊ അവൻ അവന്റെ ബാക്കിൽ നിന്ന് ഒരു കത്തി വലിച്ചൂരി അവളെ കുത്താൻ ആയി നിന്നു.... ഐറിന് ഒരു തരി പോലും പേടി വന്നില്ല.... മരണം മുന്നിൽ കണ്ടിട്ടും അവൾ പതറാതെ നിന്നു.... ആദി ഒന്നും മനസിലാവാതെ ടെൻഷൻ അടിച്ചു നിന്നു....
അവൻ അവളെ കുത്താൻ ആയിട്ട് കൈ ഓങ്ങിയപ്പോ ആദി അവന്റെ അടുത്തേക് ഓടാൻ നിന്നു..... അപ്പൊ ആ കത്തി പിടിച്ചവന്റെ കയ്യിൽ ഒരു പിടിത്തം വീണു.... അവൻ ദേഷ്യത്തോട് ആരാന്നു നോക്കി... അവന്റെ ഒപ്പം കോളേജിൽ ഉള്ള എല്ലാവരും അതിനോടൊപ്പം ഐറിനും ആദിയും നോക്കി....
ബ്ലാക്ക് ഷർട്ടും ജീൻസും ഇട്ട ഒരാൾ.... മുഖത്തു കറുത്ത മാസ്ക് വെച്ച ഒരാൾ.... പൂച്ച കണ്ണുകൾ.... അവൻ അവന്റെ ബലിഷ്ടമായ കൈ കൊണ്ട് കത്തി പിടിച്ചവന്റെ കൈ പിടിച്ചു വെച്ചിരിക്കുവാണ്....
"നീ ആരാടാ...."
ഐറിനെ കൊല്ലാൻ വന്നവൻ ആ മാസ്ക് വെച്ചവനോട് ചോദിച്ചു....
"ഞാൻ ആരാന്നു നിനക്ക് അറിയാം.... നമ്മൾ തമ്മിൽ ഒരു ചെറിയ കടം ബാക്കി ഉണ്ട്.... അത് നമ്മക് പിന്നെ തീർക്കാം..."
ആ മാസ്ക് വെച്ചവൻ അങ്ങനെ പറഞ്ഞപ്പോ മറ്റേവൻ കലി കയറി....
"നീ ഇപ്പൊ ഇവിടുന്ന് പോയില്ല എങ്കിൽ നിനക്ക് പലതും നേരിടേണ്ടി വരും...വെറുതെ എന്റെ കയ്യിൽ നിന്ന് വാങ്ങണോ..."
എന്ന് മാസ്ക് വെച്ചവൻ പറഞ്ഞപ്പോ ഐറിനെ കൊല്ലാൻ വന്നവൻ അവിടെന്ന് കലി തുള്ളി കാറിൽ കയറി പോയി.... മാസ്ക് വെച്ചവൻ അവിടെന്ന് പോവാൻ നിന്നപ്പോ ഐറിൻ അവനെ വിളിച്ചു.....
"എസ്ക്യൂസ്‌മി നിങ്ങൾ ആരാ... എന്തിനാ എന്നെ രക്ഷിച്ചത്...."
അപ്പൊ അവൻ തിരിഞ്ഞു കൊണ്ട് ഐറിനെ നോക്കി... എന്നിട്ട് പറഞ്ഞു....
"അതിന് ഇനിയും ടൈം ഉണ്ടല്ലോ...."
എന്നും പറഞ്ഞു ആ മാസ്ക് വെച്ചവൻ പോയി.... ഐറിന് ഒന്നും മനസിലായില്ല.. പിന്നെ ഐറിൻ അതിനെ കുറിച്ച് അതികം ചിന്തിച്ചില്ല... അങ്ങനെ ഓരോരുത്തർ അവരവരുടെ പണിയിൽ മുഴുകി....അങ്ങനെ ഏകദെശം പണി ഒക്കെ കഴിച്ചു എല്ലാവരും വീട്ടിലേക്കു പോയി....
_________________________________
[ആദി]
മ്മൾ വീട്ടിൽ എത്തി കുളിച്ചു ഫ്രഷ് ആയി ചായ കുടിച്ചോണ്ട് ഇരുന്നു.... ചായ കുടിക്കുമ്പോ എന്റെ മൈൻഡ് മുഴുവൻ ഐറിനെ കുറിച്ച് ചിന്തിക്കുവായിരുന്നു..... അപ്പോഴാ എന്റെ പെങ്ങൾ കുരിപ്പ് വന്നത്....
"എന്താ മോനെ ഒരു ആലോചന ഒക്കെ..."(ഹിതു)
"ഒന്നുല്ല...."
"എന്നാലും.... എന്തോ ഉണ്ട്...."(ഹിതു)
"ഓ... എനിക്ക് ഒന്ന് ആലോചിക്കാനും പാടില്ലേ..."
"ആ അതൊക്കെ പോട്ടെ... ഇന്ന് എന്താ കോളേജിൽ ഉണ്ടായത്... നാളെ ഓണം സെലിബ്രേഷൻ അല്ലെ.... അഹകാരിയുടെ വിവരം ഒന്നുമില്ലല്ലോ... കാക്കുവിന് ആദ്യായിട്ട് ഇഷ്ടായ പെണ്ണല്ലേ...."
എന്നും പറഞ്ഞു അവൾ വാ പോത്തി ചിരിച്ചു..... ഞാൻ അവളെ കൂർപ്പിച്ചു നോക്കി....
"നീ മിണ്ടരുത്....അവൾ അഹങ്കാരി ആണെന്ന് എനിക്ക് അറിയില്ലല്ലോ.... അതോണ്ടല്ലേ നോക്കിയത്..."
"ആ മതി മതി..."
എന്നും പറഞ്ഞവൾ പോയി...മ്മൾ മ്മളെ പണി നോക്കി....
_________________________________
പിറ്റേന്ന് ഓണം സെലിബ്രേഷൻ ആണ്.... എല്ലാ പെണ്ണുങ്ങളും പട്ട് സാരിയിൽ തിളങ്ങി നിൽക്കുകയാ..... ആണുങ്ങൾ മുണ്ടും ബ്ലാക്ക് ഷർട്ടും ആയിരുന്നു...
അപ്പോഴാ അഹങ്കാരി വന്നത്... അവളെ കണ്ടപ്പോ ആദിയുടെ കണ്ണുകൾ എന്ത് കൊണ്ടോ തിളങ്ങി.... അവൾ മറ്റുള്ളവരിൽ നിന്ന് വിത്യസ്തയായിരുന്നു.... ബ്ലാക്ക് ബ്ലൗസും.... വൈറ്റ് ലൈനെഡ് ആയിട്ടുള്ള സാരി.... അതിനനുസരിച്ചുള്ള മോഡൽ ആക്കി സ്കാർഫ് ചെയ്തിട്ടുണ്ട്....
എല്ലാവരെയും കണ്ണ് അവളിൽ ആണ്... പക്ഷെ എല്ലാവരും ഹാപ്പി ആയിട്ട് ഇരിക്കുമ്പോളും അവളെ ചുണ്ടിൽ ഒരു പുഞ്ചിരി പോലും വിരിഞ്ഞില്ല പകരം അഹങ്കാരം ആണ്...... പിന്നെ പ്രോഗ്രാം തുടങ്ങാൻ ടൈം ആയപ്പോ എല്ലാവരും ഓഡിറ്ററിയത്തിലേക് പോയി...
ഓരോരുത്തരും ഓരോ സീറ്റിൽ ആയി ഇരുന്നു.... പിന്നെ ഗെയിംസ് കളിക്കാൻ തുടങ്ങി....
"ഹലോ ഗയ്‌സ്.... നമുക്ക് ഒരു ഗെയിം കളിച്ചാലോ.... വേറെ ഒന്നും അല്ല... നമക് പരസ്പരം അറിയില്ലല്ലോ.... so നിങ്ങൾ ആരോടും എന്തും ചോദിച്ചോളൂ...... അവർ അവരെ കുറിച്ച് പറയും... റെഡി ആണോ...."(അനു)
"എന്നാ ഞാൻ ഫസ്റ്റ്...."
എന്ന് അതിൽ ഒരു കുട്ടി വിളിച്ചു പറഞ്ഞു....
"ആരോടാ ചോദിക്കുന്നത്...."(ആഷി)
"വേറെ ആരോടും അല്ല... ആദി കാക്കുവിനോട് ആണ്.... എനിക്ക് കുറച്ചു ദിവസം മുന്നേ തുടങ്ങിയ കൺഫ്യൂഷൻ ആണ്...."
"എന്താ...."(ആദി)
"ആദി കാക്കു എങ്ങനെ ഇത്രയും ചെറുപ്പത്തിൽ ഇത്രയും വലിയ ബിസിനസ് മാൻ ആയത്..."
അപ്പൊ ആദി ഒന്ന് പുഞ്ചിരിച്ചു....
"അത് വേറെ ഒന്നും അല്ല എനിക്ക് ഒരു റോൾ മോഡൽ ഉണ്ട്.... അവനെ ഞാൻ ഇത് വരെ കണ്ടിട്ടൊന്നും ഇല്ല....പക്ഷെ അവനെ കുറിച്ച് അറിഞ്ഞപ്പോ തന്നെ എനിക്ക് അവനെ പോലെ ആവണം എന്ന് വല്ലാതെ മോഹം തന്നെ ആയിരുന്നു.... ആ ആഗ്രഹം ആണ് എന്നെ ഇത് വരെ എത്തിച്ചത്..."(ആദി)
"അപ്പൊ ആരാണ് ആ റോൾ മോഡൽ...."
അപ്പൊ ആദി പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു....
"Arsal kasim...."
എന്ന് ആദി പറഞ്ഞപ്പോ ഐറിൻ ഞെട്ടി.... അർസൽ എന്നാ പേര് അവളെ ചെവിയിൽ ആവർത്തിച്ചു കേട്ടു.... അവളെ കണ്ണുകൾ നിറയാൻ തുടങ്ങി.... ആരും കാണാതെ ഇരിക്കാൻ വേണ്ടി അവൾ അവിടെ നിന്ന് എണീറ്റു പോയി...
അവൾ നടന്ന് കുറച്ചു എത്തിയപ്പോ താൻ എന്തിനാ കരയുന്നത് എന്നാ ബോധം അവൾക് വന്നത്.... അവൾ അപ്പൊ തന്നെ കണ്ണുകൾ തുടച്ചു... എന്നിട്ട് അവൾ ശ്വാസം ആഞ്ഞു വലിച്ചു.... എന്നിട്ട് അവൾ ഒരു തരം മനോഭാവത്തോടെ ഓഡിറ്ററിയത്തിലേക് പോയി.... ഒരിക്കലും തോൽക്കില്ല എന്നൊരു മനോഭാവം.....
(തുടരും..)