Aksharathalukal

മീനാക്ഷി 15

✍️Aswathy Karthika 
 
 
ഒരു ഇൻവിറ്റേഷൻ ലെറ്റർ എടുത്ത് മീനു അച്ഛന്റെ കയ്യിലേക്ക് കൊടുത്തു....
 
 എന്താ മോളെ ഇത്...
 
 അത് തുറന്നു നോക്കു അച്ഛാ..
 
           🌹🌹🌹🌹🌹🌹🌹
 
 അച്ഛൻ കവർ തുറക്കുമ്പോൾ എല്ലാവരും ആകാംക്ഷയോടെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു........
 
 തുറന്നു അത് വായിച്ച് അദ്ദേഹത്തിന്റെ കണ്ണുകൾ ഒക്കെ നിറഞ്ഞു വന്നു.....
 
 എന്താത് അമ്മ അടുത്തു വന്നു ചോദിച്ചു.....
 
 വച്ചിരുന്ന കണ്ണട ഊരി കണ്ണുകൾ തുടച്ചു അദ്ദേഹം....
 
 കേരളത്തിലെ ടോപ് ടെൻ ഡിസൈനർമാർ ഒരുക്കുന്ന ഒരു പ്രോഗ്രാമിൽ നമ്മുടെ മകളുമുണ്ട് അതിലൊരാളായി.....
 
 തിരുവനന്തപുരത്ത് ആണ്...ആ പ്രോഗ്രാമിൽ പങ്കെടുക്കാൻ നമുക്കുള്ള ഇൻവിറ്റേഷൻ ആണത്....
 
മീനു അച്ചന്റെ അടുത്ത് ഇരുന്നു....
 
 മോൾ ഇതിനെപ്പറ്റി ഒന്നും ഞങ്ങളോട് ആരോടും പറഞ്ഞില്ലല്ലോ.....
 
 ഇത് കിട്ടുമോ എന്ന് എനിക്കറിയില്ലായിരുന്നു അച്ഛാ...
 
 കുറച്ചു നാൾ മുന്നേ തുടങ്ങിയതാണ് ഇതിനുള്ള ഒരുക്കങ്ങൾ ഒക്കെ...
 
 അവർ കുറച്ച് തീം ഒക്കെ നമുക്ക് തരും നമ്മൾ അത് വച്ച് അവർ പറയുന്ന ആ സമയത്തിനുള്ളിൽ ഡ്രസ്സ് ഡിസൈൻ ചെയ്തു അയച്ചു കൊടുക്കണം....
 
 അതിൽ നിന്നു സെലക്ട് ചെയ്യുന്ന 10 പേരെ വച്ചാണ് ഈ പ്രോഗ്രാം നടത്തുന്നത്...
 
 കിട്ടിയിട്ട് നിങ്ങളോട് എല്ലാവരോടും പറയാം എന്ന് വിചാരിച്ചു പിന്നെ അത് നിങ്ങൾക്ക് ഒരു വിഷമം ആവില്ലേ....
 
Congrats മീനു... അപർണ്ണ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞു....
 
 ആശംസകൾ മോളെ മാധവ് അവളെ ചേർത്തു പിടിച്ചു....
 
എന്നാ പ്രോഗ്രാം....
 
ഇന്ന് പതിനൊന്നു അല്ലേ തീയതി.. പതിനഞ്ചിന് ആണ് പ്രോഗ്രാം...
 
 നിങ്ങൾ അപ്പോഴേക്കും പോയിട്ട് വരില്ലേ....
 
 അപർണ മാധവന്റെ മുഖത്തേക്ക് നോക്കി.....
 
 രണ്ടുദിവസം കഴിഞ്ഞാൽ നമുക്ക് തിരിച്ചുവരാം അല്ലെ മാധവേട്ട ...
 ബാക്കിവരുന്ന ഒക്കെ മീനു ന്റെ പ്രോഗ്രാം കഴിഞ്ഞു പോകാം...
 
 അമ്മയ്ക്ക് ഒരുപാട് സന്തോഷമുണ്ട്... തളർത്താൻ നോക്കിയെങ്കിലും അതൊക്കെ അതിജീവിച്ച് നീ ഉയർന്നു വന്നല്ലോ .....
 
 അമ്മയ്ക്ക് ഉറപ്പുണ്ട് ഇനിയും എന്റെ മോൾ ഒരുപാട് ഉയരങ്ങളിൽ എത്തും.........
 
        🥰🥰🥰🥰🥰🥰🥰🥰🥰
 
 പിറ്റേദിവസം രാവിലെ തന്നെ മാധവും അപർണ്ണയും കൂടി അപർണയുടെ വീട്ടിലേക്ക് പോയി....
 
അന്ന് വൈകുന്നേരത്തോടെ മീനു തിരുവനന്തപുരതെക്കും..
 
 പരിപാടിയുടെ തലേ ദിവസം അച്ഛനും അമ്മയും എല്ലാവരുംകൂടി അങ്ങോട്ടേക്ക് എത്താം എന്ന് പറഞ്ഞു....
 
        ❣️❣️❣️❣️❣️❣️❣️❣️❣️❣️
 
എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.....
 
 3 ഡിസൈനേഴ്സ്ന്റെ പെർഫോമൻസ് കഴിഞ്ഞു.....
 
 അടുത്തത് മീനുവിന്റെ ആണ്...
 
 അമ്മയും അച്ഛനും മാധവും അപർണ്ണയും എല്ലാവരും മീനുന്റെ വരവിനായി കാത്തിരിക്കുകയാണ്...
 
നെക്സ്റ്റ് നീഹാര ക്രിയേഷൻസ്...
 
 എന്ന് അനൗൺസ്മെന്റ് കേട്ടപ്പോഴേക്കും അമ്മയൊക്കെ കണ്ണടച്ച് പ്രാർത്ഥിക്കാൻ തുടങ്ങി....
 
 തൊട്ടടുത്ത നിമിഷം തന്നെ മീനാക്ഷി സ്റ്റേജിലേക്ക് എത്തി...
 ലൈറ്റ് കളർ സാരിയിൽ നല്ല പ്രൗഢിയോടെ തന്നെ...
 
 അവളുടെ പുറകിലായി അവൾ ഡിസൈൻ ചെയ്ത വസ്ത്രങ്ങളിൽ അതി സുന്ദരികളായ മോഡൽസും....
 
 എല്ലാം ഒന്നിനൊന്നു മെച്ചം...
 
 അടുത്തിരുന്നവരുടെയൊക്കെ അഭിപ്രായം കേട്ട് അച്ഛനും അമ്മയ്ക്കും മാധവനും ഒക്കെ ഒരുപാട് സന്തോഷം തോന്നി....
 
 ഒരു രാജ്ഞിയെ പോലെ അവരുടെ എല്ലാവരുടെയും നടുക്ക് നിൽക്കുന്ന തങ്ങളുടെ മകളെ കണ്ടപ്പോൾ അഭിമാനം തോന്നിയ നിമിഷങ്ങൾ.....
 
 അവസാനം മികച്ച ഡിസൈനർ ആയി തെരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ തങ്ങളുടെ മകൾ ആണെന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് മരിച്ചു പോകുമോ എന്ന് പോലും തോന്നി .....
 
 പിന്നെ അങ്ങോട്ട് തിരക്കോട് തിരക്കായിരുന്നു...
 
 എല്ലാവരും അഭിനന്ദനങ്ങൾ അറിയിച്ചു പരിചയപ്പെടാനും ഒക്കെ വന്നു....
 
 കുറെയധികം ആൾക്കാരെ പരിചയപ്പെടാൻ പറ്റി...
 
 മീനാക്ഷിയുടെ അച്ഛനാണെന്ന് ഉള്ള അഹങ്കാരത്തോടെ തന്നെ തല ഉയർത്തിപ്പിടിച്ചു നിന്നു...
 
 അന്ന് രാത്രി അവിടെ നിന്നിട്ട് പിറ്റേദിവസം ആണ് അവർ എല്ലാവരും തിരിച്ചു പോന്നത്...
 
 മീനുവിന് രണ്ടു ദിവസം കൂടെ കഴിഞ്ഞേ വരുള്ളൂ പ്രോഗ്രാമിന് ബാക്കി ആയിട്ട് എന്തൊക്കെയോ ചെയ്യാനുണ്ട്...
 
        ❣️❣️❣️❣️❣️❣️❣️❣️❣️
 
 പിന്നെ അങ്ങോട്ടുള്ള ദിവസങ്ങൾ എല്ലാം മീനാക്ഷിക്ക് തിരക്ക് ആയിരുന്നു....
 
 ഓരോ ദിവസവും ചെല്ലുംതോറും അവരുടെ ബിസിനസ് ഒക്കെ വലുതായി....
 
 പുതിയ ഒന്ന് രണ്ട് ഷോപ്പുകൾ കൂടെ തുടങ്ങാനുള്ള പ്ലാൻ ആണ് മീനാക്ഷി ഇപ്പൊ.....
 
 എന്നാലും ഒഴിവ് സമയത്ത് ഒക്കെ വീട്ടിൽ ഉണ്ടാവും....
 
               🌹🌹🌹🌹🌹🌹🌹
 
 രാവിലെ ഹരി പത്രം നോക്കുന്നതിന് ഇടയ്ക്ക് ഒപ്പമുള്ള മാസിക നോക്കുമ്പോഴാണ് മീനാക്ഷിയുടെ ഫോട്ടോ കണ്ടത്....
 
 മീനാക്ഷി യെ കുറിച്ച് അവളുടെ ഷോപ്പിനെ കുറിച്ചും ഒക്കെ ഉള്ള ഒരു ഫീച്ചർ മാസികയിൽ ഉണ്ടായിരുന്നു....
 
 അവന് ശരിക്കും അവന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല....
 
 അവൾ ഒരുപാട് ഉയരങ്ങളിൽ എത്തിയിരിക്കുന്നു എന്ന അറിവ് അവന് അവളോടുള്ള ദേഷ്യം കൂടാൻ കാരണമായി....
 
 തന്നോടൊപ്പം ഉണ്ടായിരുന്നതിനെ കാട്ടിലും കൂടുതൽ സുന്ദരിയായിരിക്കുന്നു ഇപ്പോൾ....
 
 നീ എന്താ നോക്കുന്നത്....
 
 അച്ഛൻ വന്ന് അവന്റെ കയ്യിൽ നിന്നും ആ മാസിക മേടിച്ചു...
 
 ഈ നാശം പിടിച്ചവളെ നോക്കി ഇരിക്കുവാണോ നീ....
 
 കിട്ടിയതൊന്നും പോരാഞ്ഞിട്ട് ആണോ ഇനി... ഒരുവിധത്തിൽ കഴിഞ്ഞതൊക്കെ ആൾക്കാരും മറന്നു തുടങ്ങിയിരിക്കുകയാണ് വെറുതെ മനുഷ്യന്റെ മാനം കളയരുത്...
 
 നിനക്കിപ്പോൾ ഒരു വിവാഹവും ഉറപ്പിച്ചു വെച്ചു ആവശ്യമില്ലാത്തതിന് പോയി എടുത്തു ചാടി അത് മുടക്കരുത്...
 
 ഇവിടത്തെ അവസ്ഥ അറിയാലോ അമ്മയ്ക്ക് തീരെ വയ്യാണ്ടായി.....ഇനി ഇവിടെ ഒരു പെണ്ണ് ഇല്ലെങ്കിൽ വീട്ടിലെ കാര്യങ്ങൾ ഒന്നും ശരിയാവില്ല..... അതിന് നീ എത്രയും പെട്ടെന്ന് ഒരു വിവാഹംകഴിച്ചേ മതിയാവൂ.... അതുകൊണ്ട് അടങ്ങിയിരിക്കാൻ നോക്ക്
 
          🌹🌹🌹🌹🌹🌹🌹🌹
 
 രണ്ടുമൂന്ന് ദിവസത്തെ ഒരു വിദേശ യാത്രയൊക്കെ കഴിഞ്ഞ് വീട്ടിൽ റസ്റ്റ് എടുക്കുകയാണ് മീനു....
 
 ഫോൺ ബെൽ അടിക്കുന്നുണ്ട് നോക്കുമ്പോൾ ഹേമ യാണ്....
 
 📞എന്താ മോളെ സുഖമല്ലേ..
 
📞 സുഖം ഏടത്തി ക്കോ... ഇപ്പൊ ഭയങ്കര തിരക്കാണ് അല്ലേ...
 
📞 അത്യാവശ്യം നല്ല തിരക്കുണ്ട് മോളെ വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ കാര്യങ്ങളൊക്കെ പോകുന്നു...
 
📞 ഞാനിപ്പോ വിളിച്ചത് എന്താണെന്നുവെച്ചാൽ... ഹരി ചേട്ടന്റെ വിവാഹം രണ്ടാമതുറപ്പിച്ചു ..... നാട്ടിൽ തന്നെയുള്ള ഒരു കുട്ടിയാണ്.... ആ കുട്ടിക്ക് ചേച്ചിയോട് ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞു.... വലിയ സാമ്പത്തികം ഒന്നും ഉള്ള വീട്ടിലെ കുട്ടിയല്ല..... അച്ഛനും അമ്മയും ഒക്കെ മരിച്ചുപോയി അമ്മാവന്റെ വീട്ടിൽ ആണ് താമസം.... അവർക്ക് എങ്ങനെയെങ്കിലും അതിനെ ഒഴിവാക്കണം എന്നേയുള്ളൂ.... പക്ഷേ എനിക്കെന്തോ അതിനെ ആ വീട്ടിലേക്ക് കൊണ്ടുവരാൻ ഒരു താല്പര്യമില്ല ഒരു പാവം കുട്ടിയാണ്.... നിങ്ങടെ പഴയ കാര്യങ്ങളൊക്കെ ഞാൻ അതിനോട് പറഞ്ഞിരുന്നു അപ്പോഴാണ് ഒന്നു സംസാരിക്കണം എന്ന് പറഞ്ഞത്... പുറത്തേക്ക് വരാൻ ഒന്നും പറ്റില്ല അതിന്.....ഫോൺ നമ്പർ കൊടുക്കട്ടെ ഏടത്തിക്ക് ബുദ്ധിമുട്ടാകുമോ..
 
തുടരും

മീനാക്ഷി 16

മീനാക്ഷി 16

4.5
21468

✍️Aswathy Karthika        നിങ്ങടെ പഴയ കാര്യങ്ങളൊക്കെ ഞാൻ അതിനോട് പറഞ്ഞിരുന്നു അപ്പോഴാണ് ഒന്നു സംസാരിക്കണം എന്ന് പറഞ്ഞത്... പുറത്തേക്ക് വരാൻ ഒന്നും പറ്റില്ല അതിന്.....ഫോൺ നമ്പർ കൊടുക്കട്ടെ ഏടത്തിക്ക് ബുദ്ധിമുട്ടാകുമോ..             🌹🌹🌹🌹🌹🌹🌹🌹🌹    എന്ത് ബുദ്ധിമുട്ട് ഒരു ബുദ്ധിമുട്ടുമില്ല ഇന്ന് ഉച്ചകഴിഞ്ഞ് വിളിച്ചോളാൻ പറയൂ ......        ❣️❣️❣️❣️❣️❣️❣️❣️❣️❣️    വൈകുന്നേരം ചായ കുടിച്ചോണ്ടിരിക്കുമ്പോഴാണ് പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നും കോൾ വന്നത്......   📞 ഹലോ മീനാക്ഷി ചേച്ചി അല്ലേ....   📞അതെല്ലോ.. ആരാ?   📞 ചേച്ചി എന്റെ പേര് മാളു.... ഞാ