Aksharathalukal

🌼ജനനി🌼__13

#ചെമ്പകം പോലൊരു പെണ്ണ്
 
©copyright protected 👀
 
 
അക്ക... എൻ പേര് മൊഴി..അങ്ങ് മധുരൈന്തു വന്തിട്ടിറിക്കു..ഉങ്ങളുടെ പുരുഷൻ കേട്ടിട്ട് വന്തിറുക്.. റാം അണ്ണാനിക്കു കൊഞ്ചം വറ സൊല്ല്..!
 
(ചേച്ചി എന്റെ പേര് മൊഴി,മധുരയിൽ നിന്ന് വരുന്നു,നിങ്ങടെ ഭർത്താവ് പറഞ്ഞിട്ട് വന്നതാ,റാം ചേട്ടനോട് ഒന്ന് വരാൻ പറ )
 
തമിഴ്ന്റെ abcd അറിയാത്ത ജനനിക് അവളോട് എന്ത് പറയണം എന്ന് ഒരു പിടുത്തം ഇല്ലായിരുന്നു..
 
അന്തം വിട്ടു കുന്തം പോലെനിൽക്കുന്ന ജനനിയെ കണ്ടാണ് റാം പുറത്തേക് വന്നത്
 
മൊഴിയെ കണ്ടപ്പോൾ അവൻ കാര്യങ്ങളുടെ കിടപ്പ് വശം മനസിലായി..
 
ജനനിയെ ചേർത്ത് പിടിച്ചു മൊഴി ഇനി മുതൽ നിന്റെ അനിയത്തി കുട്ട്യാണെന്ന് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു പ്രതേക തിളക്കം കണ്ടിരുന്നു 
 
വളരെ പെട്ടെന്നു തന്നെ മൊഴി ആ വീട്ടിലെ അംഗമായി മാറി oreo ക്ക് മാത്രമായിരുന്നു അവളെ തീരെ പറ്റാത്തിരുന്നത്..
 
ഏത് നേരവും ചറപറാ സംസാരിക്കുന്ന പ്രകൃതം.. സഹോദരങ്ങൾ ധാരാളം ഉണ്ടായിട്ടും ആരുമില്ലാത്തത് പോലെ ആയിരുന്നു ജനനിക് മൊഴി കൂടപ്പിറകാത്ത കൂടപ്പിറപ്പായി..
 
റാം കൊണ്ടുവരുന്നതിൽ നിന്ന് എപ്പോഴും സ്നേഹത്തോടെ ഒരു പങ്കു അവൾക്കായിരുന്നു.. എല്ലാ കാര്യങ്ങളും പറയാതെ തന്നെ ചെയ്യുക്കയും കെയർ ചെയ്യുകയും ചെയ്യുന്ന മൊഴിയോട് ഇരുവർകും
പ്രതേക വാത്സല്യമായിരുന്നു.. ദിവസങ്ങൾ നീങ്ങവേ ജനനിയുടെ അവസ്ഥ വളരെ മോശമായി കൊണ്ടിരുന്നു നീര് വന്ന കാൽ വെച്ചു ഒരടി നടക്കാനാവാത്ത അവസ്ഥ എന്നാൽ അത് കാര്യമാക്കാതെ ഇരുവരുടെയും സഹായത്തോടെ അവൾ ദിവസവും കടൽതെന്നലും കൊണ്ട് നടക്കുമായിരുന്നു..
 
 ഒരു ദിവസം കാര്യം പോലും പറയാതെ പുറത്ത് പോയ റാം തിരിച്ചു വന്നത് അവളുടെ പെറ്റമ്മയുമായാണ് അവൾക് സന്തോഷം അടക്കാനായില്ല.. റാമിനെ വല്യ കാര്യമായതിനാൽ ഇഷ്ടമില്ലാഞ്ഞിട്ട് കൂടി ജനനിയുടെ അമ്മയെ അവനൊപ്പം പറഞ്ഞയക്കുകയായിരുന്നു ചെമ്പകശ്ശെരികാർ..
 
റാമിന്റെ ഉറ്റ കൂട്ടുകാരനായ അവളുടെ വല്യേട്ടനും അവർക്കൊപ്പം ഉണ്ടായിരുന്നു.. ഇന്നുവരെ ഒരു പെങ്ങളുടെ സ്ഥാനം കൊടുക്കാത്ത അവളോട് അയാൾ സ്നേഹത്തോടെ സംസാരിക്കുമ്പോൾ നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടിയ അനുപൂതിയായിരുന്നു ജനനിക്..അത് വരെ ഉള്ള പരിഭാവങ്ങൾ എല്ലാം പറഞ്ഞു തീറുത്ത് അവളെ അണച്ചു പിടിക്കാൻ ജിഷ്ണു മറന്നില്ല..കളിച്ചു ചിരിച്ചു സംസാരിക്കുന്ന ജനനിയെ കാൺകേ ഉള്ളിൽ എവടെയോ ഒരു കുറ്റബോധം തോന്നി..
 
ഒരു ദിവസം മുഴുവനായി ജിഷ്ണു അവർക്കൊപ്പം ഉണ്ടായിരുന്നു പക്ഷേ ഇടക്കിടെ മൊഴിക്കു നേരെ നീളുന്ന നോട്ടം അവളല്ലാതെ മറ്റാരും കണ്ടില്ല..അതിന് പലയാവർത്തി തുറിച്ചു നോട്ടം തിരികെ നൽകിയായിരുന്നു മൊഴിയുടെ മറുപടി..
 
അമ്മയുമായി സംസാരിച്ചിരിക്കുന്ന ജനനിയും റാമും കണ്ടിരുന്നില്ല.. മൊഴിക്കു പിറകെ ആരും കാണാതെ പോയ ജിഷ്ണുവിനെ..
 
ഭക്ഷണം കഴിച്ച പത്രങ്ങൾ മൂളി പാട്ടും പാടി കഴുകി വെക്കുന്ന തിരക്കിലായിരുന്നു മൊഴി..
അവളുടെ പിറകിലൂടെ വന്നു ബലമായി ചേർത്ത് പിടിച്ച ജിഷ്ണുവിനെ കണ്ട് ഞെട്ടി ഒച്ചയെടുക്കാൻ പോലും സാവകാശം നൽകാതെ ചുമരിനോട് ചാരി ആ അധരങ്ങൾ കീഴ്പെടുത്തുമ്പോൾ  അവളുടെ നഖം അവന്റെ മുതുകിൽ ആഴത്തിൽ പതിഞ്ഞിരുന്നു..
 
അവളിൽ നിന്ന് ഒരു കള്ള ചിരിയോടെ അകന്നു മാറിയ ജിഷ്ണുവിനെ കവിളിൽ ആഞ്ഞുഅടിച്ചു കൊണ്ടവൾ മുറിയിൽ കേറി വാതിലടച്ചു..
 
അവൾ അടിച്ചത്തിന്റെ ദേഷ്യത്തിൽ ആരോടും പറയാതെ  പോയി,പെട്ടെന്നു ഇറങ്ങി പോകുന്ന ജിഷ്ണുവിനെ കണ്ടതും റാമിന്റെ ഉള്ളിലൂടെ മറ്റു പലതും മിഞ്ഞി മറഞ്ഞു..
 
എന്നാൽ റൂമിന്റെ ഉള്ളിൽ കയറി കതകടച്ചു താലിയെ മുറുകി പിടിച്ചു കരയുന്ന ആ പെണ്ണിന്റെ മനസ്സിൽ അവളുടെ തകർന്നടിഞ്ഞ ജീവിതമായിരുന്നു, സ്വപ്നങ്ങളായിരുന്നു.
വീട്ടിലെ പ്രാരാപ്തം കാരണം 15 വയസിൽ വയസിൽ മാമനാര് കേരളത്തിലേക്ക് വിട്ടുപണിക്കയച്ചതാണ് മൊഴിയെ.. എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ വയർ നിറയണമെങ്കിൽ ഉറക്കമില്ലാതെ ജോലിചെയ്യണമായിരുന്നു..
 
പഠിക്കാൻ മോഹമുണ്ടെങ്കിലും അവൾക് അതെല്ലാം വിലക്കായിരുന്നു.. ജോലിക്കു നിന്ന വീട്ടിലെ ചെറുപ്പക്കാർ മോശമായി പെരുമാറുമ്പോൾ തടഞ്ഞ അവളെ കുട്ടികളെ വാശികരിക്കാൻ നോക്കുന്നവൾ എന്നു പറഞ്ഞു രായിക്കുരാമാനം പറഞ്ഞയക്കുമ്പോൾ ചെന്ന് പെട്ടത് കള്ള്കുടിച് ലക്ക് കെട്ട് കിടക്കുന്ന ജിഷ്ണുവിന് മുന്നിലാണ് സ്വാതവേ സ്ത്രീകളെ ബഹുമാനിക്കാത്ത അവൻ അവൾ വെറും വേശ്യആയി മാത്രമേ തോന്നിയുള്ളു.. ഹോട്ടൽ റൂമിൽ മാനം നഷ്ടപെട്ടു കിടക്കുമ്പോൾ പോലീസ്കാരുടെ വരവ്കൂടി ആയപ്പോൾ അനശ്യാസതിന് പിടിക്കപ്പെട്ടവൾ എന്ന പേരും..!
 
പുറത്തറിയാതെ കേസിൽ നിന്ന് രക്ഷപെടാൻ പോലീസ്കാരുടെ നിർബന്ധപ്രകാരം അവളെ താലി കേട്ടുകയും സ്വന്തം ചെലവിൽ നോക്കുകയും ചെയ്യാം എന്നാ ഉറപ്പിൽ അവരെ പുറത്തിറക്കിയത് റാമായിരുന്നു..
 
അന്ന് അവിടെ നിന്ന് ഇറങ്ങിയതിന് ശേഷം ഒരിക്കൽ പോലും ഇരുവരും വീണ്ടും കാണാൻ ഇട വന്നിട്ടില്ല.. പക്ഷേ പോലീസ് ഉത്തരവ് മൂലം അവളുടെ ചെലവുകൾ അവൻ തന്നെയാണ് നോക്കിയത്...
 
റാമിന്റെ നിർബന്ധപ്രകാരം ചെയ്ത തെറ്റുകൾ തിരുത്തി അവളെ ജീവിതത്തിലേക്കു ക്ഷണിക്കാനാണ് അവൻ ഇന്ന് ഇങ്ങനൊരു കൂടികാഴ്ച ഒരുക്കിയത്..
 
പക്ഷേ ഒരുപാട് കാലത്തിനു ശേഷം അവളെ കണ്ടപ്പോൾ രക്തം ചൂട് പിടിക്കുന്നത് അവൻ അറിയുക ആയിരുന്നു.. തന്നെ കാണാത്തത് പോലെ നടിക്കുമ്പോളും ആരും കാണാതെ ഇപ്പോഴും താൻ കെട്ടിയ താലി ഒളിപ്പിക്കുമ്പോളും സകലനിയന്ത്രണവും അവനിൽ നിന്ന് പോയിരുന്നു..
 
മൊഴിയാണെങ്കിൽ സംഭവിച്ചത് എല്ലാം ഉൾകൊള്ളാൻ ഒരുപാട് സമയം എടുത്തു.. വീട്ടിൽ നിന്ന് അടിക്കടി വരുന്ന ഫോൺ കാളിൽ മനം നൊന്ത് സ്വന്തം മാനത്തിനിട്ട വിലയുമയാണ് അവൾ കുടുംബം കരകയറ്റിയത്.. മധുരയിൽ തന്നെ ഒരു സെയിൽസ് ഗേൾ ആയി ജോലിചെയുമ്പോഴാണ് റാമിന്റെ ഫോൺ അവളെ തേടി എത്തിയത് കൂട്ടുകാരൻ ചെയ്തതിന് പ്രായശ്ചിത്തം എന്ന പോൽ അവൻ അവളെ നന്നായി സഹായിച്ചിരുന്നു..
ശെരിക് പറഞ്ഞാൽ മറ്റൊരു ജനനി ആയിരുന്നു മൊഴിയും..!
 
പക്ഷേ വീണ്ടും ഇവടെ വെച്ച ഇങ്ങനെ ഒക്കെ സംഭവിച്ചപ്പോൾ എവിടെയോക്കെയോ പതറിയത് പോലെ..
 
ജനനിയുടെ വിളിക്കേട്ട് മുഖം കഴുകി  അങ്ങോട്ട് പോകുമ്പോൾ കരഞ്ഞു വീർത്ത മുഖം കണ്ട് നീ കരഞ്ഞോ എന്നിങ്ങനെ ഒരുപാട് ചോദ്യങ്ങൾ നിർത്താതെ ജനനി ചോദിക്കുന്നുണ്ടായിരുന്നു..
 
തലവേദനയാണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറുമ്പോളും ജനനി അത് വിശ്വസിച്ചിരുന്നില്ല..
പിന്നീട് ബഹളക്കാരിയിൽ നിന്ന് അടങ്ങി ഒതുങ്ങിയുള്ള പെണ്ണായി മാറുകയായിരുന്നു മൊഴി അത് ജനനിയെ ഒരുപാട് വിഷമിപ്പിച്ചു അമ്മയുo മറ്റുമായി അവളെ ഒരുപാട് ശുശ്രുഷിച്ചു..
 
പറഞ്ഞ തിയ്യതിക്കു മുന്നയായി അഡ്മിറ്റ്‌ ചെയ്തു ഡോക്ടറുടെ നിർദ്ദേശ പ്രകാരം സിസേറിയൻ നടത്തി അവൾ ഒരു പെണ്ണ് കുഞ്ഞിന് ജന്മം നൽകി..
 
ജനനിയുടെ ഇഷ്ടപ്രകാരം അവർ അവളെ *അഗ്നി നക്ഷത്ര* എന്ന് പേര് ചൊല്ലി..റാം അവളെ സ്നേഹത്തോടെ ആനി എന്നും വിളിച്ചു..
 
പ്രസവo കഴിഞ്ഞു മരുന്നും മറ്റും കുടിച്ചു അവൾ പഴയതിലും ഒന്നുകൂടെ സുന്ദരിയായി..
മഞ്ഞളും മറ്റും തേച്ചു കുളിച്ചു തടിച്ചുഉരുണ്ട അവളെ അവൻ കുസൃതിയാൽ ഒരുപാട് കളിയാക്കുമായിരുന്നു..
 
പക്ഷേ പ്രസവം കഴിഞ്ഞതോടെ അവളിൽ ഒരുപാട് മാറ്റം വന്നു തുടങ്ങി എന്തൊക്കെയോ ഭയം കീഴ്പ്പെടുത്തുമ്പോലെ ഒന്നിലും അവൾ ശ്രദ്ധിക്കാതെയായി കുഞ്ഞിലായി ചുരുങ്ങി.. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും മൊഴിയും റാമും ഏറ്റെടുത്തു..
 
പ്രസവിച്ചു 7 നാൾ ജനനിയുടെ അമ്മ ചെമ്പകശ്ശേരിയിലേക് പോയി..
 
കുഞ്ഞിനെ ഓരോന്ന് പറഞ്ഞു കളിപ്പിക്കുന്ന റാമിനെ കാണുമ്പോൾ അവൾക് ഉള്ള് തുറന്ന് സന്തോഷിക്കൻ ആയില്ല..
 
*അഗ്നി*ആയിരുന്നു ആ മനസ് നിറയെ.. എല്ലാം ചുട്ടെരിക്കാൻ ഉള്ള അഗ്നി!
 
(തുടരും)
 
 

🌼ജനനി🌼__14

🌼ജനനി🌼__14

4.6
22365

Riya_anuz❤  ©copyright protected🚶‍♀️   അഗ്നി ആയിരുന്നു ആ മനസ് നിറയെ...എല്ലാം ചുട്ടെരിക്കാനുള്ള അഗ്നി..! _____________________________________________     ഡെലിവറിക്കു ശേഷമുള്ള ഡിപ്രെഷൻ സ്റ്റേജിലായിരുന്നു ജനനി.. സാധാരണ ഡെലിവറി കഴിഞ്ഞ ഏത് സ്ത്രിയിലും 3 ആഴ്ചയോളം ഈ അവസ്ഥ കണ്ടുവരുന്നതാണ്..ചിലർക്കു അത് കൂടാനും ഇടയുണ്ട് ഈ അവസ്ഥയിലാണ് ജനനി.   ഒന്നുകിൽ കുട്ടികളെ അമിതമായി ലാളിക്കുകയും മറ്റാർക്കും വിട്ട്കൊടുക്കാതെ വാശിപിടിക്കുകയും ചെയ്യും..   അല്ലെങ്കിൽ സ്വന്തം കുഞ്ഞാണെന്ന ചിന്ത പോലും ഇല്ലാതെ തല്ലാനും ഉപദ്രവിക്കാനും തുടങ്ങും ഒരുപക്ഷെ അവരെ കൊല്ലാൻ വരെ ഇടയാകും..   ജനനിക് കുഞ്ഞിന്റെ കാര