Aksharathalukal

🌼ജനനി🌼__14

Riya_anuz❤ 
©copyright protected🚶‍♀️
 
അഗ്നി ആയിരുന്നു ആ മനസ് നിറയെ...എല്ലാം ചുട്ടെരിക്കാനുള്ള അഗ്നി..!
_____________________________________________
 
 
ഡെലിവറിക്കു ശേഷമുള്ള ഡിപ്രെഷൻ സ്റ്റേജിലായിരുന്നു ജനനി.. സാധാരണ ഡെലിവറി കഴിഞ്ഞ ഏത് സ്ത്രിയിലും 3 ആഴ്ചയോളം ഈ അവസ്ഥ കണ്ടുവരുന്നതാണ്..ചിലർക്കു അത് കൂടാനും ഇടയുണ്ട് ഈ അവസ്ഥയിലാണ് ജനനി.
 
ഒന്നുകിൽ കുട്ടികളെ അമിതമായി ലാളിക്കുകയും മറ്റാർക്കും വിട്ട്കൊടുക്കാതെ വാശിപിടിക്കുകയും ചെയ്യും..
 
അല്ലെങ്കിൽ സ്വന്തം കുഞ്ഞാണെന്ന ചിന്ത പോലും ഇല്ലാതെ തല്ലാനും ഉപദ്രവിക്കാനും തുടങ്ങും ഒരുപക്ഷെ അവരെ കൊല്ലാൻ വരെ ഇടയാകും..
 
ജനനിക് കുഞ്ഞിന്റെ കാര്യത്തിൽ ഒരുപാട് പേടി കടന്ന് കൂടി.. തന്നെ പോലെ അവൾക്കും ഒരു അവസ്ഥ വരുമോ എന്നിങ്ങനെ..!
 
ഗർഭിണിയായിരിക്കെയാണ് റാം അവളെ സ്നേഹിച്ചത് ഒരുപക്ഷെ അവന്റെ കുഞ്ഞ് അവളിൽ ഇല്ലായിരുന്നെങ്കിൽ ഇന്നും അവൻ തന്നെ ദ്രോഹിക്കുമായിരുന്നു..
 
ആരെന്തു പറഞ്ഞാലും തന്നെ തിരിഞ്ഞു നോക്കാതെ സംരക്ഷിക്കാത്ത ഒരുവനായേനെ.. അല്ലെങ്കിൽ മറ്റു സ്ത്രീകളെ പ്രാപിക്കുമായിരുന്നു..
 
ചിലപ്പോൾ കുഞ്ഞിനെ വരെ ഇല്ലാതാകിയേനെ.. അവന്റെ മനസ് അത്രത്തോളം ഒരു കുഞ്ഞിനെ ആഗ്രഹിച്ചത് കൊണ്ട് മാത്രമാണ് ഗർഭിണി ആയിരിക്കെ അവളെ അവൻ സംരക്ഷിച്ചത് ഒരുപക്ഷെ അവളിലെ കുഞ്ഞും അച്ഛന്റെ കരുതൽ ആഗ്രഹിച്ചിരിക്കും തനിക് ലഭിക്കാതപോയ വാത്സല്യം തന്റെ കുഞ്ഞിന് കൂടി കിട്ടാതിരിക്കരുതെന്ന് ജനനി നന്നായി ആഗ്രഹിച്ചിരുന്നു..
 
പക്ഷെ പ്രസവത്തിനു ശേഷം അവൻ തന്നോട് ചെയ്‍തത് ഓരോന്നുo അവളിൽ മിന്നി മറഞ്ഞു.. ഒരു താലി ചേരടിലായിരുന്നെങ്കിൽ ഇന്ന് താൻ മറ്റുള്ളവർക് മുന്നിൽ പിഴച്ചവളാണ്..
 
വിദ്യാഭ്യാസം പോലും ഇല്ലാത്ത തനിക് എത്രത്തോളം പൊരുതാൻ കഴിയും.. ഇന്ന് റാം തന്നെ സ്നേഹിക്കുന്നുണ്ട് പക്ഷെ അത് കുഞ്ഞിനോട് മാത്രമാണെങ്കിലോ തന്റെ ശരീരത്തെ മാത്രമാണെങ്കിലോ..?!
 
എന്നിങ്ങനെ വേണ്ടതും വേണ്ടാത്തതുമായാ പലതും അവളിൽ മിഞ്ഞി മറഞ്ഞു..
 
റാം അവൾക്കരികിലേക് വരുമ്പോൾ മനഃപൂർവം അവൾ കണ്ടില്ലെന്ന് നടിച്ചു..
 
കുഞ്ഞിനെ കൊഞ്ചിക്കുമ്പോളും വാത്സല്യത്തോടെ ചുമ്പിക്കുമ്പോളും അവൾക് അസ്വസ്ഥത തോന്നി തുടങ്ങി പാൽ കൊടുക്കാഞ്ഞെന്ന വ്യാജേനേയും മറ്റും അവനിൽ നിന്ന് കുഞ്ഞിനെ വാങ്ങി ഡോർ അടക്കും പരമാവധി കുഞ്ഞിനെ അവനിൽ നിന്ന് അകറ്റി അവളുടെ ഈ പെരുമാറ്റം റാമിനു തീരെ പിടിച്ചിരുന്നില്ല..
ജനനിയുടെ മാറ്റം മൊഴിക്കും മനസിലാകുമായിരുന്നു..
 
40 ദിവസം പിന്നീടെ അവൾ അവനിൽ നിന്ന് നന്നായി അകന്നു എത്ര അടുക്കാൻ നോക്കിയിട്ടും അവൾ അതിന് വഴി ഒരുക്കിയില്ല.. കുഞ്ഞിനെ മൊഴി കുളിപ്പിക്കാൻ കൊണ്ട് പോയ തക്കം നോക്കി കുളി കഴിഞ്ഞ് ഇറങ്ങിയ ജനനിയുടെ റൂമിൽ കെയറി റാം വാതിലടച്ചു..
 
പ്രസവാനന്തര ശിശ്രുഷക്കും മറ്റും  അവളും മൊഴിയും കുഞ്ഞും കൂടെയാണ് ഒന്നിച്ചു കിടന്നിരുന്നത്.. രാത്രിയിലെ കുഞ്ഞിന്റെ കരച്ചിൽ കേൾക്കവേ റാം പലരാത്രിയിലും ഉറക്കം നഷ്ടപെട്ടു കിടന്നിട്ടുണ്ട്..
 
ഇടക്കപ്പോഴെങ്കിലും കുഞ്ഞിനെ കൈയിൽ കിട്ടിയാൽ കൈൽ കിടന്നു ചിണുങ്ങിചിരിക്കുന്ന അവന്റെ ആനി കൊച്ച് ❤അമ്മിഞ്ഞ പാലിന്റെ ഗന്ധം വിട്ടു മാറാത്ത കുഞ്ഞിപെണ്ണിനെ നെഞ്ചോട് ചേർത്തു മതിവരാതെ ചുംബിക്കുന്ന റാമിനെ  കാൺകെ ജനനിക്ക് അസൂയ തോന്നും, റാമിനെ കാണുമ്പോൾ ഉത്സാഹത്തോടെ കൈകാലിട്ടു അടിക്കാനും അവൾക് വല്യ ഇഷ്ടമാ.. അവന്റെ മുഖമാകെ ആ കുഞ്ഞികൈകൾ പരതും കഴുത്തിൽ കിടക്കുന്ന ലോക്കറ്റിൽ പിടിവീണാൽ തേടിയതെന്തോ കിട്ടിയ പോലെ പാൽപുഞ്ചിരി തൂകും..
 
കുളികഴിഞ്ഞു നേർത്ത ഒരു നൈറ്റിയിട്ടു മുടി തുവർത്തുന്ന തിരക്കിലാണ് ജനനി റാം വന്നതൊന്നും ആൾ അറിഞ്ഞിട്ടില്ല എന്തോ വെല്യ ചിന്തയിലാ..!
 
പിറകിലൂടെ ചെന്ന് അണച്ചുപിടിക്കുമ്പോളും പിൻകഴുത്തിലായി മുത്തുമ്പോളും ഉയർന്നു വരുന്ന ഹൃദയമിടിപ്പ് അവൻ കേൾക്കാമായിരുന്നു..
 
ചിന്തകളിൽ നിന്ന് വിട്ടു മാറി അവനെ തള്ളി മാറ്റുമ്പോൾ അവളിൽ പ്രതേകമായൊരു ഭാവവും അവൻ കാണാൻ സാധിച്ചില്ല..
 
പക്ഷെ ഇപ്പൊ പഴയ മേലുഞ്ഞൊട്ടിയ പെണ്ണല്ല അത്യാവശ്യം തടിച്ചിട്ടുണ്ട് ഒന്നുകൂടി തുടുത്തു വെളുത്തിട്ടുണ്ട് അവളിൽ ചെമ്പകപൂവിന്റെയും അമ്മിഞ്ഞ പാലിന്റെയും ഇഴ ചേർന്ന പ്രതേക ഗന്ധം അവനെ കീഴ്പ്പെടുത്തി..തുടുത്തു നിൽക്കുന്ന അധരങ്ങൾ കീഴ്പ്പെടുത്തുമ്പോൾ വളരെ ശക്തമായി അവൾ അവനെ എതിർത്തു.. പക്ഷെ ഒരുപാട് കാലത്തിനു ശേഷം തന്റെ ഇണയെ മനസറിഞ്ഞു നുകരുന്ന തിടുക്കത്തിൽ അവൻ അത് കണ്ടില്ലെന്ന് നടിച്ചു ശ്വാസ തടസം വരും വരെ അവൻ അവളിലെ തേൻ നുകർന്നു കൊണ്ടേ ഇരുന്നു അനുസരണയില്ലാതെ അവളിലൂടെ ഓടി നടന്ന കൈകൾ താലി മാലയിലേക് നീണ്ടു എത്ര പരതിയിട്ടും താലി കിട്ടാതിരികെ അവൻ അവളിൽ നിന്ന് വിട്ടുമാറി ഒരുപാട് കാലത്തിനു ശേഷം അവനിൽ നിന്ന് കിട്ടിയ ദീർക്ക ചുംബനമായതിനാൽ അവൾ തളർന്ന് അവനോട് ചേർന്നു..
 
പക്ഷെ ഗർഭിണിയായിരിക്കെ ആ മുഖത് കണ്ടിരുന്ന സന്തോഷം അവളിൽ ഇല്ലായിരുന്നു...
 
 
 
അവളിലെ അകൽച്ച കാരണം കാര്യമായി അവളെ ശ്രദ്ധിക്കാൻ അവൻ കഴിഞ്ഞിരുന്നില്ല അല്ല അവൾ അതിന് അവസരം ഒരുകിയിരുന്നില്ല..
 
അവളിൽ തന്റെ പേര് കൊത്തിയാ താലി കാണാത്തതും സിന്ദൂരം ചാർത്താതെ ഒഴിഞ്ഞു കിടക്കുന്ന നെറ്റി കണ്ടും അവൻ ദേഷ്യം വന്നു..
 
വളരെ ദേഷ്യത്തിൽ അവളോട് താലി എവടെ എന്ന് ചോദിക്കെ പേടിച് വിറച്ചു അവൾ ഡ്രായെറിലേക് വിരൽ ചൂണ്ടി ഒരു പെട്ടിയിലായി എടുത്തു വെച്ച താലി ചാർത്തി നീളത്തിൽ സിന്ദൂരം ചാർത്താവെ അവന്റെ ചുണ്ടിൽ ഒരു കള്ള ചിരി വിരിഞ്ഞു...
 
അവളെ തറപ്പിച്ചോന്ന് നോക്കി അവൻ അവളോടായി പറഞ്ഞു ഇനി എന്തിന്റെ പേരിലായാലും ശെരി ഇത് രണ്ടും നിന്നിൽ നിന്ന് പോകാൻ പാടില്ല...അത് എനിക്ക് ഇഷ്ടല്ല..അതിന് ഒന്ന് തലയാട്ടി അവൾ തല താഴ്ത്തി നിന്നു..
 
അവളെ മുഖം ഉയർത്തവേ ആ കണ്ണുകൾ നിറഞ്ഞു ഒഴിക്കയത് കണ്ട് അവൻ ഒരു പിടച്ചിൽ അനുഭവപ്പെട്ടു..
 
മാറിടത്തിലായി കൈ പരത്തുന്ന അവളെ അവൻ സസുഷ്മം വീക്ഷിച്ചു.. ജനനിയുടെ നേർത്ത നൈറ്റ്‌യിൽ മാറിടം നിറയെ നനവ് പടരുന്നത് അവൻ അറിഞ്ഞു.. അപ്പോഴേക്കും ഡോറിൽ മൊഴി മുട്ടിക്കൊണ്ടിരുന്നു...
 
മൊഴിയുടെ കൈൽ കിടന്ന് കരയുന്ന അഗ്നിയെ കൈകളിലെന്തി ബെഡിലേക് പോകവേ ഡോർ അടച്ചു റാംമും അവൾക്കൊപ്പം കൂടി..
 
അന്ന് വരെ അവനെ അടുപ്പിക്കാത്ത അവൾ കുഞ്ഞിന്റെ കരച്ചിലിന്റെ ശക്തിയും മാറിടത്തിന്റെ വിങ്ങലും കാരണം റാമിനെ നന്നേ മറന്നു പോയിരുന്നു ബെഡിന്റെ ഓരത്തായിരുന്നു
അഗ്നിക്കു പാൽ കൊടുക്കുമ്പോൾ റാംമും അവൾക്കരികിൽ ചേർന്നിരുന്നു ഇരുവരിലെയും ഭാവം അവൻ ആദ്യമായിരുന്നു..
 
കണ്ണടച്ച് നിർത്താതെ പാൽനുണയുന്ന ആനികൊച്ചിനെ അവൻ ഒരു പുഞ്ചിരിയോടെ നോക്കി... വളരെ കരുതാലോടെ കുഞ്ഞിന്റെ വിശപ്പക്കറ്റുന്ന
ജനനിയെ തന്റെ തോളോട് ചേർത്തി മൂത്തുമ്പോൾ അവനിൽ അവൾ അഭയം കണ്ടെത്തി..
 
അഗ്നിയുടെ വിശപ്പടക്കുന്നത് വരെ ഇടക്കിടക് അവളിൽ നിന്ന് ഉയരുന്ന കുറുകലുകൾ അവനു പുതുതായിരുന്നു..
 
കുഞ്ഞു ഉറങ്ങിയത്തും ശബ്ദമുണ്ടാകാതെ കണ്ണും പിരിയും കട്ടിയിലെഴുത്തി വളരെ നേർത്ത ഒരു ഉടുപ്പ് എടിപ്പിച്ചു അഗ്നിയെ തൊട്ടിലിലേക് കിടത്തി..
 
റാമിനെ കാര്യമായി ഗൗനിക്കാതെ തന്നെ മുന്നോട്ട് പോകുന്ന അവളെ കൈയിൽ ബലമായി എന്താ നിന്റെ പ്രശനം എന്ന് ചോദിക്കെ ഒരു പൊട്ടികരച്ചിലോടെ അവൾ അവനെ വാരി പുണർന്നു..
 
കരച്ചിൽ അടങ്ങിയതും..
 
വിക്കി വിക്കി.. അവൾ പറഞ്ഞു നിർത്തി... എനി.. ക്ക്... പോകണം.. റാം...
 
 
_____________________________________________
 
 
ച്ചി... നിർത്തെടി..
കുറയായി ഞാൻ സഹിക്കുന്നു..
 
എന്താ ഇത് എന്താന്ന്..!
 
ഗായത്രിയുടെ മുടികുത്തിനു പിടിച്ചു ഡവിസ് അലറി..
 
6 മാസത്തോളം സ്ഥിരമായി കുടിച്ചു കൊണ്ടിരിക്കുന്ന അബോർഷൻ ടാബ്ലറ്റ് ആയിരുന്നു അത്..!
 
ഒന്നും മിണ്ടാതെ അവനെ തറപ്പിച്ചു നോക്കുന്ന അവളെ കാൺക്കെ അവൻ ദേഷ്യം വന്നു..
 
ജനനി പ്രസവിച്ചിട്ടു കൂടി പോകാൻ സമ്മതിക്കാതെ തടഞ്ഞു നിർത്തിയത് ഇവളാണ്..
 
 
അന്നൊക്കെ സ്നേഹം നടിച്ചും ഭീഷണി പെടുത്തിയുമാണ് അവനെ ഗായു അനുസരിപിച്ചിരുന്നത്..
 
എന്നാൽ പലർക്കും ഒപ്പം കറങ്ങി നടക്കുകയും പാർട്ടി അറ്റൻഡ് ചെയ്യുകയും ചെയ്യുന്ന ഗായുവിനെ തടയാൻ ഡേവിസ്ന് കഴിഞ്ഞില്ല അതിന്റെ ഫലമെന്നോണം സ്ഥിരമായി അവൾ കഴിക്കുന്ന ടാബ്ലറ്റ് അവന്റെ കണ്ണിൽ ഉടക്കി..
 
അതിനെ ചോദ്യം ചെയ്ത അവൾ പെട്ടി പാക്ക് ചെയ്‌ത് ഇനി തനിക്കൊപ്പം ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടെന്നും പറഞ്ഞു വീട് വിട്ടിറങ്ങി..
 
ഒരാഴ്ചക്കുള്ളിൽ അവനെ തേടി ഡിവോഴ്സ് നോട്ടീസ് എത്തി.. വിദേശത്തായിരുന്നു സക്കറിയ ഇതൊന്നും അറിഞ്ഞിരുന്നില്ല..ശല്യം ഒഴിഞ്ഞെന്ന് കരുതി ആശ്വാസിച്ച അവരെ തേടി എത്തിയത് ജപ്തി നോട്ടീസ് ആണ്.. ദേഷ്യം പിടിച്ചു വന്ന സക്കറിയയെ കാൺകേ വെട്ടിവിറച്ചു നിൽക്കാൻ മാത്രമേ sarah ക്കായൊള്ളു..
 
ഡിവോഴ്സ് കഴിഞ്ഞതോടെ സകല പാർട്ണർ ഷിപ്പും അവസാനിപ്പിച്ചാണ് അവൾ പോയതെന്ന് ഡേവിസ്ന് അറിയില്ലായിരുന്നു.. കോടികളുടെ ബിസിനസ്‌ ചെയുവാൻ വേണ്ടി സകല പ്രൊപ്രേട്ടിസും എടുത്താണ് സക്കറിയ ന്യൂ ബിസിനസ്‌ ആരംഭിച്ചത് അത് ആരോടും പറഞ്ഞതുമില്ല.. പെട്ടെന്നുള്ള ഗായത്രി ഗ്രൂപ്പിസിന്റെ പിൻമാറാലോട് കൂടി
 
 
സക്കറിയയുടെ നാശം തുടങ്ങി...!
 
(തുടരും)
 
..........!!!

🌼ജനനി🌼__15 (Last part)

🌼ജനനി🌼__15 (Last part)

4.7
15190

#ചെമ്പകം പോലൊരു പെണ്ണ് Last part Riya_anuz❤   ©Copyright protected    ഡിവോഴ്സ് കഴിഞ്ഞതോടെ സകല പാർട്ണർ ഷിപ്പും അവസാനിപ്പിച്ചാണ് അവൾ പോയതെന്ന് ഡേവിസ്ന് അറിയില്ലായിരുന്നു.. കോടികളുടെ ബിസിനസ്‌ ചെയുവാൻ വേണ്ടി സകല പ്രൊപ്രേട്ടിസും എടുത്താണ് സക്കറിയ ന്യൂ ബിസിനസ്‌ ആരംഭിച്ചത് അത് ആരോടും പറഞ്ഞതുമില്ല.. പെട്ടെന്നുള്ള ഗായത്രി ഗ്രൂപ്പിസിന്റെ പിൻമാറാലോട് കൂടി   സക്കറിയയുടെ നാശം തുടങ്ങി...! ________________________________   ജനനിയുടെ ഓരോ വാക്കുകളും ചെന്ന് തറച്ചത് റാമിന്റെ ഹൃദയത്തിലാണ് അവനെ അവൾ പറഞ്ഞ ഓരോ വാക്കും കുത്തി നോവിച്ചു കൊണ്ടേയിരുന്നു.. മാറ്റാരെക്കാളും അവളുടെ പ്രശ്നം റാമാണെന്ന്