Aksharathalukal

മീനാക്ഷി 17

✍️Aswathy Karthika 
 
 
 
മാളു വിനെ കാണാൻ ഇല്ലാ എന്ന അവളുടെ അമ്മാവന്റെ വീട്ടിൽ പറഞ്ഞപ്പോഴേക്കും അവരെ അന്വേഷിച്ച് അവിടെ പോലീസ് എത്തിയിരുന്നു....
 
            ❣️❣️🧡🧡🧡🧡❣️❣️
 
 പോലീസുകാർ ശരിക്കൊന്നു ചോദ്യം ചെയ്തപ്പോഴേക്കും അമ്മാവൻ ഉള്ള കാര്യങ്ങളൊക്കെ പറഞ്ഞു....
 
 ഒരാഴ്ചയ്ക്കുള്ളിൽ മാളുവിന് സ്വർണവും പണവും സർട്ടിഫിക്കറ്റും എല്ലാം തിരിച്ചെടുക്കാം എന്ന് എഴുതി കൊടുത്തു...
 
 ഇനി മേലാൽ ഒരു അവകാശവും പറഞ്ഞ് അവളുടെ പുറകെ ചെല്ലരുതെന്നും പറഞ്ഞു...
 
 നിന്നെയൊക്കെ ഉണ്ടല്ലോ ജയിലിലടച്ച ശരിക്ക് പെരുമാറാൻ അറിയാഞ്ഞിട്ടല്ല.......
 
 ഇത്രയും നാളും അന്നം കൊടുത്തത് അല്ലേ... അതുകൊണ്ട് ആ കൊച്ചിന് നിനക്കൊന്നും എതിരെ കേസ് എടുക്കാൻ താല്പര്യമില്ല.... താനൊക്കെ രക്ഷപ്പെട്ടത് അതുകൊണ്ട് ആണ് ഓർത്തു വച്ചോ...
 
 എന്നാലും ഇത്തിരി പോന്ന ആ കൊച്ചിനെ ആ കാലനേ കൊണ്ടു കെട്ടിക്കാൻ തനിക്ക് എങ്ങനെ തോന്നിയത് ...
 
 അതും പറഞ്ഞ് പോലീസുകാരൻ അയാളുടെ കരണം നോക്കി ഒരെണ്ണം കൊടുത്തു...
 
 എനിക്കും ഈ പ്രായത്തിൽ ഒരു കുഞ്ഞു ഉള്ളത് ആണ്... ഇതെങ്കിലും തനിക്ക് തന്നില്ലെങ്കിൽ മനസമാധാനമായി കിടന്നുറങ്ങാൻ വയ്യ അതുകൊണ്ടാണ്......
 
      ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
 
 ഹരി തലയ്ക്ക് ഭ്രാന്ത് പിടിച്ച് നടക്കുകയാണ് അങ്ങോട്ടുമിങ്ങോട്ടും....
 
 കല്യാണത്തിന് ഒരുക്കങ്ങളൊക്കെ ഏതാണ്ട് ഒരു വിധം കഴിഞ്ഞതാണ്.....
 
 അധികം ആൾക്കാരെ ഒന്നും ക്ഷണിച്ചിട്ടില്ല എങ്കിലും അത്യാവശ്യം കുറച്ച് ആൾക്കാരെ ഒക്കെ ക്ഷണിച്ചു...
 
 അവരോടൊക്കെ ഇനി എന്തു പറയും.......
 
 മീനാക്ഷിയുടെ കാര്യമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒക്കെ ഒരു വിധം ആൾക്കാര് മറന്നു തുടങ്ങിയതേയുള്ളൂ......
 
 ഇതും കൂടെ ആകുമ്പോൾ ആൾക്കാര് പഴയത് ഒക്കെ പൊടിതട്ടി എടുക്കും...
 
 മനുഷ്യനു പുറത്തിറങ്ങി നടക്കാൻ വയ്യ ഉണ്ടാവും...
 
 നശിച്ച പെണ്ണ് കാരണം...
 
 അന്നേ അവളെ നിലക്ക് നിർത്തണം ആയിരുന്നു ഹരി...
 
 അച്ഛൻ രാവിലെ തൊട്ട് അവന്റെ പുറകെ ചീത്തവിളിച്ചു നടക്കുകയാണ്...
 
 ചെന്ന് രണ്ടെണ്ണം പൊട്ടിച്ചു കൂടെ നിനക്ക് അവളെ... അവൾ ആരാണെന്ന് വിചാരം ഒരു രക്ഷക വന്നിരിക്കുന്നു....
 
 അന്ന് അവളേ കൊന്നുതള്ളിയ മതിയായിരുന്നു... എന്ന ഇത്ര നാണക്കേട് ഉണ്ടാവില്ലായിരുന്നു.....
 
 അച്ഛാ എനിക്ക് ഇത്തിരി സമാധാനം തരാമോ....
 
 ആകെ പിടിവിട്ടു നിൽക്കുകയാണ് ഞാൻ....
 
 നീ ഒരുത്തൻ കാരണം കുടുംബത്തിന്റെ മാനം പോയി...
 
 ഇത്രയും നാളും മറ്റുള്ളവരെ മുന്നിൽ തലയുയർത്തിപ്പിടിച്ച് നിന്ന ഞാൻ നീ കാരണം ഇപ്പോ തലതാഴ്ത്തി ആണ് നിൽക്കുന്നത് ....
 
 പഴയതൊക്കെ ആൾക്കാർ ഒരുവിധം മറന്നു തുടങ്ങിയതാണ്.....
 
 ഇനിയും നീ കാരണം മാനക്കേടാണ് ഉണ്ടാകാൻ പോകുന്നതെങ്കിൽ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം ഇങ്ങനെ ഒരു മകൻ ഇല്ല എന്ന് അങ്ങട് ഞാൻ തീരുമാനിക്കും..... പടിയടച്ച് പിണ്ഡം വയ്ക്കും ഞാൻ... കുടുംബത്തിന് വരുന്ന മാനക്കേട് കാട്ടിലും വലുതല്ല എനിക്ക് വേറൊന്നും.....
 
 ദേഷ്യം വന്ന് ഹരി അവിടെ എന്ന് എന്തൊക്കെയോ സാധനങ്ങൾ തട്ടിത്തെറിപ്പിച്ച് അകത്തേക്ക് പോയി.........
 
           🌹🌹🌹🌹🌹🌹🌹🌹🌹
 
 മാളു മീനുവിനെ കൂടെ കൂടിയിട്ട് ഇപ്പോൾ  ഒരു മാസം കഴിഞ്ഞു....
 
 പോലീസ് മുഖാന്തരം അവൾക്ക്സർട്ടിഫിക്കറ്റും സ്വർണ്ണവും ഒക്കെ തിരിച്ചുകിട്ടി....
 
 ആദ്യത്തെ ഒന്നു രണ്ടു ദിവസം ചെറിയ ബുദ്ധിമുട്ടൊക്കെ തോന്നിയെങ്കിലും പിന്നെ വലിയ കുഴപ്പമില്ലാതെ മാളു കാര്യങ്ങളൊക്കെ പഠിച്ചുതുടങ്ങി.....
 
 അവൾക്ക് താമസിക്കാനുള്ള സൗകര്യവും എല്ലാകാര്യങ്ങളും മീനു ചെയ്തുകൊടുത്തു.....
 
 ഷോപ്പിലെ മറ്റുള്ളവരോടൊപ്പം സന്തോഷത്തോടെയാണ് ഇപ്പോൾ മാളു കഴിയുന്നത്...
 
 വന്നപ്പോഴൊക്കെ ഉണ്ടായിരുന്ന വിഷാദഭാവം ഒക്കെ ഇപ്പോൾ മുഖത്തുനിന്നും മാറി.....
 
                   🌹🌹🌹🌹🌹🌹🌹🌹
 
 ഞായറാഴ്ചകളിൽ ഷോപ്പ് ഉച്ചവരെ ഉണ്ടാവും....
 
 അന്നത്തെ ദിവസം പുതിയ കസ്റ്റമേഴ്സിനെ ഒന്നും നോക്കില്ല...
 
 അവർ തന്നെ ചെയ്ത് പുതിയ ഡിസൈൻസ് ട്രയൽ ഒക്കെയാണ് അന്ന് നടക്കുക....
 
 അതുകൊണ്ടുതന്നെ ആൾക്കാരും കുറവായിരിക്കും....
 
ഉച്ചക്ക് ഷോപ്പ് അടച്ചു പുറത്തു ഇറങ്ങുമ്പോൾ ആണ് പരിചയം ഇല്ലാത്ത ഒരു വണ്ടി അവിടെ കസ്റ്റമേഴ്‌സ് നു വണ്ടി പാർക്കു ചെയ്യാൻ ഉള്ളടിത്തു കിടക്കുന്നത് മീനു കണ്ടത്...
 
ഇതാരാ ഇപ്പൊ ഇവിടെ വണ്ടി കൊണ്ട് ഇട്ടിരിക്കുന്നത്....
 
വേറെ എവിടേലും പോവാൻ വന്നവർ ആണോ?
 
മീനു സെക്യൂരിറ്റിയുടെ അടുത്തേക്ക് ചെന്നു...
 
ആരുടെ ആണ് ചേട്ടാ ആ വണ്ടി..
 
 അയ്യോ അത് കുഞ്ഞിനെ കാണാൻ വന്ന ആൾക്കാർ ആണല്ലോ....
 
 ഏതോ ഡ്രസ്സിന് കാര്യം പറയാൻ ആയിട്ട് ഇന്ന് വരാൻ പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞ് വന്നത് ആണ്...
 
 അവർ അകത്തേക്ക് വന്നില്ലേ പിന്നെ എവിടെ പോയി.....
 
 ഞാൻ അതിന് ആരോടും വരാൻ പറഞ്ഞിട്ടില്ലല്ലോ പിന്നെ ആരാണ്....
 
 ഒരു കാര്യം ചെയ്യ് ചേട്ടാ അതിൽ ആരെങ്കിലും ഉണ്ടോ നോക്ക് ഉണ്ടെങ്കിൽ അവരോട് വണ്ടിയെടുത്ത് പോവാൻ പറ ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ നാളെ മതി...
 
 ആ കുഞ്ഞെ ഞാൻ അതുപോലെ പറയാം...
 
 സെക്യൂരിറ്റി ആ വണ്ടിയുടെ അടുത്തേക്ക് പോയതും മീനു അവളുടെ വണ്ടി എടുക്കാൻ ആയിട്ടു പോയി...
 
 പെട്ടെന്ന് ഒരു കരച്ചിൽ കേട്ടാണ് അവൾ തിരിഞ്ഞു നോക്കിയത്...
 
 നോകുമ്പോൾ സെക്യൂരിറ്റി നിലത്തു കിടക്കുന്നു....
 
 തൊട്ടടുത്ത് നിൽക്കുന്ന ആളെ കണ്ടപ്പോൾ അവൾക്ക് കാര്യം മനസ്സിലായി...
 
 ഹരി....
 
 അവനോടൊപ്പം വേറെ ഒന്ന് രണ്ട് പേരും കൂടി ഉണ്ടായിരുന്നു...
 
 സംഭവം അത്ര പന്തിയല്ലെന്ന് കണ്ട് അവൾ അപ്പോൾ തന്നെ ഫോൺ എടുത്ത് ആരെയോ വിളിക്കാൻ തുടങ്ങി.... പക്ഷേ അപ്പോഴേക്കും ഹരി വന്ന അവളുടെ ഫോൺ മേടിച്ച് നിലത്തേക്ക് എറിഞ്ഞു....
 
 ആരെ വിളിക്കാൻ പോകുവാ ടീ.....
 
 ഇപ്പോൾ നിന്നെ ഇവിടെനിന്നും ആരാ നിന്നെ രക്ഷിക്കുന്നത് എനിക്കൊന്നു കാണണം....
 
 അവൻ ഷർട്ടിന്റെ  കൈകൾ ഒക്കെ മടക്കിവെച്ച് അവളുടെ അടുത്തേക്ക് ചെന്നു.....
 
 ഞായറാഴ്ച ആയതു കാരണം അടുത്തെങ്ങും ആൾക്കാർ ഇല്ല....
 
 ഇവിടുന്ന് ഒന്നും വിളിച്ചാൽ കുട്ടികൾ താമസിക്കുന്ന റൂമിലേക്ക് കേൾക്കുകയും ഇല്ല....
 
 തൊട്ടപ്പുറത്ത് മൂന്നാല് കടകൾ ഉണ്ടെങ്കിലും ഇന്നാരും തുറന്നിട്ടില്ല....
 
 എന്ത് ചെയ്യും എന്ന് ഒരു പിടിയും ഇല്ല.........
 
 എന്താടി നിന്റെ ധൈര്യം ഒക്കെ എവിടെ പോയി....
 
 ഇത്രയേ ഉള്ളൂ നീ......
 
 അവൾ ഒരു രക്ഷക വന്നിരിക്കുന്നു....
 
 നീ ആരാണെന്നാണ് നിന്റെ വിചാരം.... മര്യാദക്ക് അടങ്ങിയൊതുങ്ങി ഇരുന്നോളൂ....
 അതാ നിനക്ക് നല്ലത് നിന്നെ ഞാൻ എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി കളഞ്ഞതാണ്... മേലാൽ എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത്...
 
പിന്നെ മാളു ഇന്ന് വൈകുന്നേരത്തിനു ഉള്ളിൽ അവളുടെ വീട്ടിൽ എത്തിയിരിക്കണം... ഇല്ലെങ്കിൽ ബാക്കി ഞാൻ അപ്പൊ പറയാം....
 
ഇല്ലങ്കിലോ.... ഇല്ലങ്കിൽ നീ എന്നെ എന്ത് ചെയ്യും....
 
നീ എന്നെ അല്ലല്ലോ ഒഴിവാക്കിയത് ഞാനല്ലേ നിന്നെ ഒഴിവാക്കിയത്...
 നിന്നെപ്പോലെ ഒരു മനോരോഗിയുടെ കൂടെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നത് തന്നെയാണ്...
 
 മാളുവിനെ വിട്ടുതരാൻ ഉദ്ദേശിക്കുന്നില്ല.....
 
 ഇത്തിരിപ്പോന്ന ആ കുഞ്ഞിന്റെ ജീവിതം കൂടെ നശിപ്പിക്കാൻ സമ്മതിക്കില്ല...
 
 ഇല്ലെങ്കിൽ ഞാൻ എന്ത് ചെയ്യും എന്ന് പറയണോ..... കുറെ നാൾ എന്റെ കൂടെ കിടന്നത് അല്ലേടി..... ഞാനിനിയും  പറഞ്ഞു വ്യക്തമാക്കി തരണോ....
 
 ഛേ.... മീനും അറപ്പോടെ മുഖം മാറ്റി...
 
 എന്താടി നിനക്ക് ഇത്ര അറപ്പ് അതും ചോദിച്ചു  അവൻ അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു......
 
ഛീ... തൊടരുത് എന്നെ...
 
അതും പറഞ്ഞ് അവനെ തള്ളി മാറ്റി....
 
 അത്രക്കായോടി എന്ന് ചോദിച്ചു അവൻ അവളുടെ കയ്യിൽ കയറി പിടിക്കാൻ തുടങ്ങി പക്ഷെ അതിനുമുന്നേ അവളുടെ കൈകൾ അവന്റെ മുഖത്ത് പതിഞ്ഞു....
 
 ഇത്രയ്ക്ക് അഹങ്കാരമോ നിന്നെ ഞാൻ കാണിച്ചു തരാം .....
 
 ഹരി അവളുടെ കഴുത്തിനു കുത്തിപ്പിടിച്ചു....
 
 അവൾ എത്ര ശ്രമിച്ചിട്ടും അവന്റെ കൈ വെടിവയ്ക്കാൻ പറ്റിയില്ല....
 
ശ്വാസം കിട്ടുന്നില്ല.... ബോധം മറയുന്നതുപോലെ....
 
 അവർ സർവ്വശക്തിയുമെടുത്ത് അവനെ തള്ളിമാറ്റാൻ ശ്രമിച്ചു കൊണ്ടിരുന്നു.....
 
 പക്ഷേ പറ്റുന്നില്ല ശരീരമാകെ തളർന്ന് പോകുന്നു....
 
 ബോധം മറയുന്നതിനു മുന്നേ അവൾ കണ്ടു അവന്റെ നേർക്ക് രണ്ടു കൈകൾ വരുന്നത്....
 
             🌹🌹🌹🌹🌹🌹🌹🌹
 
 മീനുവിന് ബോധം വരുമ്പോൾ അവൾ ഹോസ്പിറ്റലിലാണ്...
 
 അമ്മയും അച്ഛനും ചേട്ടനും അപർണ്ണയും ഒക്കെ ചുറ്റും ഇരിപ്പുണ്ട്........
 
 അവൾ പതുക്കെ എണീക്കാൻ നോക്കി.... മേലാകെ വേദന...
 
 അപർണയും അമ്മയും കൂടി അവളെ എണീപ്പിച്ചു ചാരി ഇരുത്തി....
 
 ഞാനെങ്ങനെ ഇവിടെ...
 
 അവിടെ ഷോപ്പിന് മുന്നിൽ ഹരി ആയിട്ട് ബഹളമായി...
 
 പിന്നെ ഞാൻ എങ്ങനെ ഇവിടെ എത്തി......
 
 അപ്പോഴാണ് അച്ഛന്റെ അപ്പുറത്തിരിക്കുന്ന രണ്ടുപേരെ അവൾ കണ്ടത്.....
 
 അവരൊക്കെ ആരാ എന്നുള്ള അർത്ഥത്തിൽ അച്ഛനെ നോക്കി....
 
 ഇവരാണ് മോളെ നിന്നെ രക്ഷിച്ചത്...
 
മീനു അത്ഭുതത്തോടെ നോക്കി....
 
 എങ്ങനെ ഇവരൊക്കെ ആരാണ് ...
 
അവർ രണ്ടാളും എണീറ്റ് മീനുവിന്റെ അടുത്തേക്ക് ചെന്നു..
 
ഹായ് ചേച്ചി...
 
 എന്റെ പേര് ശ്രീകാന്ത്... ഇതെന്റെ അനിയൻ ആണ് ശ്രീനാഥ്....
 
ശ്രീനാഥ് അവളെ നോക്കി ചിരിച്ചു...
 
 ഞങ്ങൾ രണ്ടാളും കൂടിപുറത്തൊക്കെ പോയി തിരിച്ചുവരുമ്പോഴാണ് ഒരാൾ വണ്ടിക്ക് മുന്നിൽ കൈ കാണിച്ചത്...
 
 ഒരു സെക്യൂരിറ്റിക്കാരൻ...
 അയാൾ കരഞ്ഞു കൊണ്ട് കാര്യങ്ങളൊക്കെ ഞങ്ങളോട് പറഞ്ഞു.....
 
 ഞങ്ങൾ വരുമ്പോൾ ചേച്ചി ഏതാണ്ട് ബോധം പോകാറായ അവസ്ഥയിലായിരുന്നു......
 
എന്നിട്ട് (മീനു )
 
 ചെറിയൊരു അടിപിടി ഒക്കെ കൂടേണ്ടി വന്നു ചേച്ചിയെ അവരുടെ കയ്യിൽ നിന്നും രക്ഷപ്പെടുത്താൻ....
 
 ചെറിയ അടിപിടി ഒന്നുമല്ല കേട്ടോ മോളെ...
 അവൻ  ഇപ്പോൾ ഹോസ്പിറ്റലിൽ കിടപ്പുണ്ട്...
 രണ്ടുകാലും ഒടിഞ്ഞിട്ടുണ്ട് പിന്നെ വേറെ പരിക്കുകളും എണീക്കാൻ എന്തായാലും അഞ്ചാറു മാസം കഴിയും...
 
 അതു കഴിയുമ്പോഴേക്കും അവനെ പോലീസ് പൊക്കി കൊണ്ട് പൊക്കോളും....
 
 അതിനുള്ള ഒക്കെ ഗിരി ചെയ്തിട്ടുണ്ട്...
 
 പണ്ടൊരു കേസ് അവന്റെ പേരിൽ ഉള്ളതുകൊണ്ട് പെട്ടെന്ന് തന്നെ കാര്യങ്ങൾ നടന്നുകൊള്ളും...
 
 അച്ഛൻ പറഞ്ഞു....
 
 മീനു നന്ദിയോടെ അവരെ നോക്കി...
 
 ഒരുപാട് നന്ദിയുണ്ട്....
 
 ഒരുപക്ഷേ നിങ്ങൾ ആ സമയത്ത് അവിടെ വന്നില്ലായിരുന്നെങ്കിൽ ഇന്ന സമയത്ത് ഞാൻ ജീവനോടെ ഉണ്ടാകില്ലായിരുന്നു....
 
 അങ്ങനെയൊന്നും വിചാരിക്കാത്ത ചേച്ചി..... ചിലപ്പോൾ നമ്മൾ തമ്മിൽ ഒക്കെ പരിചയപ്പെടാൻ ആയിട്ടുള്ള ഒരു കാരണമാകും അത്...
 
ചേച്ചി ഇപ്പോ അതൊന്നും ആലോചിച്ച് വിഷമിക്കേണ്ട റസ്റ്റ് എടുക്കൂ എല്ലാം ശരിയായില്ലേ.....
 
 ഞങ്ങൾ പോയിട്ട് ഇടയ്ക്ക് വരാം....
 
 അച്ഛന്റെ അടുത്തേക്ക് ചെന്നിട്ട്...
 
ഞങ്ങൾ ഇറങ്ങട്ടെ അങ്കിൾ ഇടയ്ക്ക് വിളിക്കാം...
 
 മാധവനോടും അമ്മയോടു അപർണ്ണയോടും യാത്ര പറഞ്ഞ് അവർ ഇറങ്ങി.....
 
നല്ല മക്കൾ അല്ലേ.... അവർ വന്നില്ങ്കിൽ ഇപ്പോൾ എന്റെ കുഞ്ഞിന്റെ അവസ്ഥ ഈശ്വരാ നീ കാത്തു...
 
 അമ്മ കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു...........
 
 അച്ഛാ എനിക്ക് അവനെ ഒന്നു കാണണം...
 
 ഇവിടുന്ന് ഡിസ്ചാർജ് ആയി പോകുന്നതിനു മുന്നേ...
 
തുടരും.

മീനാക്ഷി 18

മീനാക്ഷി 18

4.5
21751

✍️Aswathy Karthika      നല്ല മക്കൾ അല്ലേ.... അവർ വന്നില്ങ്കിൽ ഇപ്പോൾ എന്റെ കുഞ്ഞിന്റെ അവസ്ഥ ഈശ്വരാ നീ കാത്തു...    അമ്മ കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു...........    അച്ഛാ എനിക്ക് അവനെ ഒന്നു കാണണം...    ഇവിടുന്ന് ഡിസ്ചാർജ് ആയി പോകുന്നതിനു മുന്നേ...         🌹🌹🌹🌹🌹🌹🌹🌹🌹🌹   ഹരിയുടെ കിടപ്പ് കണ്ടിട്ട് മീനുവിന് അല്പംപോലും സങ്കടം തോന്നിയില്ല....    കിടക്കുന്നത് കണ്ടാൽ തന്നെ അറിയാം എണീക്കാൻ ഇനി കുറെ പാടുപെടും എന്ന്....    എണീക്കാൻ പറ്റുന്നില്ല എങ്കിലും ഹരി വളരെ ദേഷ്യത്തോടെ നോക്കുന്നുണ്ട്     അവളെ കണ്ടതും ഹരിയുടെ അച്ഛൻ ദേഷ്യത്തോടെ അവളുടെ അടുത്ത