Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-10

*റൂഹിന്റെ ഹൂറി_💖*
Part-10
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
കാറിൽ നിന്ന് ഇറങ്ങിയ aman ഹാദിയെ ചേര്‍ത്ത് പിടിച്ചു.... അവൾ അവന്റെ കൈയിലേക്ക് മുഖത്തേക്കും മാറി മാറി നോക്കി.. അവന്‍ അവളെ നോക്ക പോലും ചെയ്യാതെ മുന്നോട്ട് നോക്കുന്നത് കണ്ട് അവളും അങ്ങോട്ട് കണ്ണുകൾ പായിച്ചു..
 
ആ വീടിന്റെ മുന്നില്‍ അവരെ നോക്കി പുഞ്ചിരിച്ച് നില്‍ക്കുന്ന ഒരു മധ്യവയസ്ക്കൻ... അവൾ അയാളെ നോക്കി ഒന്ന് ചിരിച്ചു...
 
"യാത്ര ഒക്കെ എങ്ങനെ ഉണ്ടായിരുന്നു മക്കളെ..."
കാറിൽ നിന്ന് ഞങ്ങൾടെ ബാഗ് ഒക്കെ എടുത്ത് അകത്തേക്ക് വെച്ച് കൊണ്ട്‌ അയാൾ ചോദിച്ചു...
 
"കുഴപ്പൊന്നും ഇല്ലായിരുന്നു ചേട്ടാ..." (Aman)
 
"ബാഗ് എല്ലാം മുകളിലത്തെ മുറിയില്‍ കൊണ്ട്‌ വച്ചിട്ടുണ്ട്... മക്കള്‍ വലതും കഴിച്ചതാണോ... ഭക്ഷണം ഞാൻ table ല്‍ കൊണ്ട്‌ വച്ചിട്ടുണ്ട്... കുളിച്ച് വന്നേച്ചും കഴിച്ച മതി..."
 
"എന്ന ചേട്ടൻ വീട്ടിലേക്ക് പൊക്കോളൂ... ബാക്കി ഞങ്ങൾ നോക്കിക്കോളാം..."
 
"ശരി മക്കളെ... എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ച മതി....''
 
ജോസഫ് പോയതോടെ രണ്ട് പേരും അകത്തേക്ക് കയറി... Aman മുകളിലേക്ക് കയറിയതും ഹാദിയും പിന്നാലെ കയറി....
 
അവൾ അവന്റെ പിന്നാലെ അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങോട്ടും നടന്നു..... 
അവന്‍ towel എടുത്ത് bathroom ൽ കയറാൻ പോയതും അവളും പിന്നാലെ നടന്നു.... 
 
Bathroom ന്റെ ഡോറിന്റെ മുന്നില്‍ എത്തിയപ്പോ അവന്‍ തിരിഞ്ഞ് അവളെ നോക്കി.... 
 
"മ്മ്മ്.." അവന്‍ പുരികം ഉയർത്തി... 
 
"ആ.. അത്.. പിന്നെ ഞാൻ..." 
 
"കുളിക്കാന് പോവാ.. എന്താ പോരുന്നോ..." 
 
"ഹ്മ്മ്... മ്ഹും.. അവൾ തലയാട്ടി പിന്നെ എന്തോ ഓര്‍ത്തെന്ന പോലെ ഇല്ല എന്ന് തലയാട്ടി  തിരിഞ്ഞ് നടന്നു.... അവന്‍ bathroomil കയറി ഡോര്‍ ലോക്ക് ചെയ്തു.... 
 
അവൾ റൂം മുഴുവന്‍ ഒന്ന് വീക്ഷിച്ചു....കരിങ്കല്ല് കൊണ്ടാണ്‌ വീട് മുഴുവന്‍ ഉണ്ടാക്കിയിരിക്കുന്ന... 
 
ഒരു വലിയ ബെഡ്ഡും അതിനടുത്ത് ഒരു ടീ പോയും ഉണ്ട്.... 
 
അവൾ സൈഡിലെ curtain നീക്കി....പുറത്തേക്ക്‌ full glass wall ആണ്‌.... Balcony ലേക്ക് ഒരു ഗ്ലാസ്സ് ഡോറും ഉണ്ട്....പെട്ടന്ന് ദൊറോത്തി മദാമ്മനെ ഓര്‍മ വന്നതും അവൾ curtain ക്ലോസ് ചെയ്ത് ബെഡ്ഡിൽ ഇരുന്നു..... 
 
'amna യെ കൂടെ കൂട്ടായിരുന്നു...😐' 
 
Aman fresh ആയി ഇറങ്ങി വന്നപ്പോ എന്തോ അലോചിച്ച് ബെഡ്ഡിൽ ഇരിക്കുന്ന ഹാദി യെ ആണ്‌ കണ്ടത്... അവന്‍ ഇറങ്ങിയത് ഒന്നും അവൾ അറിഞ്ഞിട്ടില്ല...
 
അവന്‍ അവള്‍ക്ക് മുന്നില്‍ വന്ന് കൈ ഞൊടിച്ചു... 
 
"അയ്യോ....ദൊറോത്തി മദാമ്മ '" എന്നും വിളിച്ച് അവൾ അവനെ കെട്ടിപിടിച്ചു..... ഒരു നിമിഷം ഒന്ന് stuck അവളെ നോക്കി പിന്നെ അവന്‍ പൊട്ടി ചിരിച്ചു.... 
 
അവന്റെ ചിരി കേട്ടാണ് അവൾ സ്വബോധത്തിലേക്ക് വന്നത്.... അവൾ പതിയെ അവനെ ചുറ്റി പിടിച്ച കൈകൾ അയച്ച് അവനെ നോക്കി ഒന്ന് ഇളിച്ചു.... 
 
"ഇത്രയേ ഒള്ളു നീ....ഒറ്റക്ക് റൂമിൽ ഒരു അഞ്ച് മിനിറ്റ് നേരം ഇരുന്നപ്പോഴേക്കും ദേ പേടിച്ച് വിറയ്ക്കുന്നു... ഞാൻ കുറച്ച് കൂടി ദൈര്യം പ്രതീക്ഷിച്ചു..."
 
അവന്‍ അവളെ കളിയാക്കി.... 
 
"അതിന്‌ ഞാൻ പേടിച്ചൊന്നും ഇല്ലാ.. ഞാൻ ഇയാളെ ഒന്ന് പേഡിപ്പിക്കാന് നോക്കിയതാ..."
 
"ഹ്മ്.. മനസ്സിലായി.... നീ പോയി ഫ്രെഷ് ആയി വന്നേ.. നല്ല വിശപ്പുണ്ട്.."
 
"അയ്യേ.. ഞാനിന്ന് രാവിലെ കുളിച്ചതാ... ഇനി ഇന്ന്‌ കുളിക്കണോ... ഏയ് അതിന്റെ ആവശ്യം ഒന്നുല്ല.." 
 
 
"മര്യാദയ്ക്ക് പോയി കുളിച്ചോണം..."
 
 
"ഞാൻ പോവൂല... എനിക്ക് വെള്ളം അലര്‍ജിയാ.."
 
"ഹാദീ..."
 
" ഊഹും..."
 
പിന്നെ ഒന്നും നോക്കിയില്ല അവന്‍ അവളെ രണ്ട് കൈയിലും കോരിയെടുത്തു.... അത് ഒട്ടും പ്രതീക്ഷിക്കാത്തത് ആയതോണ്ട് അവൾ ഞെട്ടിയിരുന്നു...അവൾ അടിച്ചും കുത്തിയും ഒക്കെ നോക്കി... അവന്‍ അതൊക്കെ കൊണ്ട്‌ അവളെ ബാത്ത്റൂമിലേക്ക് കയറ്റി.... അവളെ കവിളില് ഒരു കടി കൊടുത്തു.... അവൾ ഒന്ന് stuck ആയി കവിളില് കൈ വെച്ചു...അവന്‍ അവളെ ബാത്തടബ്ബീലേക്ക് ഇട്ട് അവളെ നോക്കി ഇളിച്ചു.... 
 
"ഇനി കുളിച്ചിട്ടു വാട്ടോ..." 
 
അവന്‍ അതും പറഞ്ഞ്‌ തിരിച്ച് നടന്നു.... 
 
"എടോ..കാലമാടാ...നിന്നോട് പടച്ചോന് ചോദിക്കും... കുളിക്കാത്ത ദേവതയുടെ ശാപം കിട്ടും നിങ്ങള്‍ക്ക് നോക്കിക്കോ...."
 
അവന്‍ ഒരു നിമിഷം അവളെ നോക്കി... 
 
'ഇതെന്തിന്റെ കുഞ്ഞാ പടച്ചോനെ...' 
 
അവന്‍ അവള്‍ക്ക് towel ഉം ഡ്രസ്സും കൊണ്ട്‌ കൊടുത്തു.... അവളെ കുളി കഴിഞ്ഞതും രണ്ടും കൂടി ഫുഡ് കഴിച്ചു... 
 
"നീ ആ റൂമിൽ കിടന്നോ... ഞാൻ റൂമിൽ കിടക്കാം.."
 
"അയ്യടാ അത് പള്ളിയില്‍ പോയി പറഞ്ഞ മതി... ഞാൻ ആ റൂമിൽ ഒന്നും കിടക്കൂല..." 
 
"എന്നാ നീ ഈ റൂമിൽ കിടന്നോ... ഞാൻ ആ റൂമിൽ കിടന്നോ..."
 
"ആഹ് അങ്ങനെ പണാ...."
 
അതും പറഞ്ഞ്‌ മുന്നിലേക്ക് നടന്ന് അവൾ പെട്ടന്ന് തിരിച്ച് വന്നു....
 
"അതേ... അല്ലെങ്കി നമ്മൾ എന്തിനാ രണ്ട് റൂമിൽ കിടക്കുന്നത്.. ഒരു റൂമിൽ കിടന്ന പോരെ... പേടി ആവില്ലേ... "
 
" ആര്‍ക്ക്🙄"
 
" എനിക്ക്.. "അതും പറഞ്ഞ്‌ അവനെ നോക്കി ഇളിച്ചു അവൾ അവന്റെ റൂമിലേക്ക് കയറി പോയി... 
 
അവനും ഒന്ന് ചിരിച്ച് പിന്നാലെ റൂമിലേക്ക് പോയതും അവൾ ബെഡ്ഡിന്റെ നടുവില്‍ pillow വെച്ച് രണ്ട് ഭാഗം ആക്കിയിട്ടുണ്ട്.... അവന്‍ ഞെറ്റി ചുളിച്ചു അവളെ നോക്കി.... 
 
"നമ്മക്ക് ഒരു understand ൽ ഒക്കെ അങ്ങ് പോവാന്നേ....'" അതും പറഞ്ഞ്‌ അവൾ ബെഡ്ഡിന്റെ ഒരു സൈഡിലായി വന്ന് കിടന്നു.... 
 
അവനും മറു സൈഡിൽ സ്ഥാനം പിടിച്ചു.... എപ്പോഴോ രണ്ട് പേരും ഉറക്കത്തിലേക്ക് വഴുതി വീണു... 
 
 
Alarm ന്റെ sound കേട്ടിട്ടാണ് ഹാദി ഉറക്കം ഉണർന്നത്... സുഖമുള്ള തണുപ്പ് ശരീരത്തെ പൊതിഞ്ഞ് പിടിച്ചിരിക്കുന്നത് കൊണ്ട്‌ അവള്‍ക്ക് പുതപ്പിനടിയിൽ നിന്ന് എണീക്കാന് തോന്നിയില്ല.... 
അവള്‍ തല ചെരിച്ച് നോക്കി നടുവിലേ pillows ഒന്നും ഇപ്പൊ ഇല്ല....aman നല്ല ഉറക്കം ആണ്‌.... അവൾ കുറച്ച് സമയം അവനെ നോക്കി കിടന്നു.... 
മനസ്സിലാകുന്നില്ല അവന്റെ ഉള്ളില്‍ എന്താണെന്ന്... സ്നേഹമാണോ... വെറുപ്പാണോ... അതോ സഹതാപമോ.... 
 
ഓരോന്ന് ആലോചിച്ചു കിടന്ന് കുറച്ച് കഴിഞ്ഞപ്പോ അവൾ എണീറ്റു bathroom ലേക്ക് പോയി...
 
വെള്ളം ഭയങ്കര തണുപ്പ് ആണെന്ന് കണ്ടതും അവൾ കുളിക്കാതെ വുളൂഅ് എടുത്ത് വന്ന് നിസ്കരിച്ചു.... 
 
അപ്പോഴും Aman നല്ല ഉറക്കം ആണ്.... അവൾ അവനെ തട്ടി വിളിച്ച്...നിസ്കരിക്കാന് പറഞ്ഞ് എണീപ്പിച്ചു.... 
 
അവന്‍ ആദ്യം കലിപ്പ് തോന്നി എങ്കിലും നല്ല കാര്യത്തിന് ആയോണ്ട് ഒന്നും പറയാതെ എഴുന്നേറ്റു പോയി..... 
 
Aman എണീറ്റു പോയതും ഹാദി വീണ്ടും ബെഡ്ഡിലേക്ക് വീണു..... പുതപ്പിനുള്ളിലേക്ക് ന്നൂണ് കയറി..... 
 
പുറത്തെ ഏലത്തിന്റെ ഗന്ധം അകത്തും വ്യാപിച്ചിട്ടുണ്ട് എന്ന് തോന്നി അവള്‍ക്ക്... 
 
Aman വിളിച്ചപ്പോള്‍ ആണ്‌ പിന്നെ അവൾ കണ്ണ് തുറന്നത്.... 
 
"ഒരു കോഫീ ഉണ്ടാക്കി താടി...."
 
"എന്നെ കൊണ്ടൊന്നും വയ്യാ.. വേണേല് തന്നെ ഉണ്ടാക്കി കുടിച്ചോ.."
 
"തെണ്ടി....." അവന്‍ അവളെ നോക്കി പല്ല് കടിച്ച് kitchen ലേക്ക് പോയി.... 
 
കുറച്ച് കഴിഞ്ഞതും ഹാദി യും എണീറ്റ് താഴേക്ക് ചെന്നു..... 
 
കോഫി ഉണ്ടാക്കി കഴിഞ്ഞ് പത്രം കഴുകി വേക്കാണ് aman.... 
 
അവൾ അങ്ങോട്ട് ചെന്ന് അവന്‍ ഒഴിച്ച് വച്ചിരുന്നു കോഫി എടുത്ത് ഒരു സിപ്പ് എടുത്ത് കുടിച്ചു.... 
 
"thanks കെട്യോനേ.."
 
"അത്.. എനി.."
 
"ഏയ് അതൊന്നും കുഴപ്പല്ല്യാ...."
 
അവന്‍ അവളെ നോക്കി പല്ല് കടിച്ചു.... 
 
അവൾ തിരിച്ച് നടക്കാൻ നേരം എന്തോ മറന്നല്ലോ എന്നും പറഞ്ഞ്‌ തിരിച്ച് അവന്റെ അടുത്തേക്ക് വന്ന് അവന്റെ മുഖം തിരിച്ച് അവന്റെ ചുണ്ടുകള്‍ സ്വന്തമാക്കി..... അവന്‍ ഞെട്ടി ഇപ്പൊ കണ്ണ് പുറത്തേക്ക്‌ ചാടും എന്ന പോലെ ആയി..... അവന് അനങ്ങാനായില്ല...അവന്റെ ഹൃദയമിടിപ്പ് അവള്‍ക്ക് വ്യക്തമായി കേൾക്കാമായിരുന്നു.... ആ ചുംബനം അവന്‍ ഏറ്റെടുക്കും എന്ന് കണ്ടതും അവൾ അവന്‍ നല്ലോരു കടിയും കൊടുത്തു പിന്‍വാങ്ങി.... 
 
അവൾ ചെറുതായി കുതിക്കുന്നുണ്ടായിരുന്നു.....
 
"ഇ..ഇതേ എന്നെ മിനിഞ്ഞാന്ന് കടിച്ച് പറിച്ച് എടുത്തില്ലേ അതിന്റെയാ... പ്രതികാരം അത് വീട്ടിലുള്ളതാ...."അവൾ അതും പറഞ്ഞ്‌ അവിടെ നിന്ന് ഓടി.. 
 
അവന്‍ അന്തം വിട്ട് അവൾ പോയ ഭാഗത്തേക്ക് നോക്കി നിന്നു.... 
 
'ഇത് കടിക്കോ എന്നൊരു സംശയം ഉണ്ടായിരുന്നു... ഇപ്പൊ അതും തീര്‍ന്ന് കിട്ടി..'
 
നിനക്ക് ഞാൻ വെച്ചിട്ടുണ്ടെടി.... 
 
 
 
....തുടരും🦋
 
Length adjest Karo.... 
Pinne comment must aan... Idaathe povanda urumb kadikkum🤢🤢

റൂഹിന്റെ ഹൂറി_💖 Part-11

റൂഹിന്റെ ഹൂറി_💖 Part-11

4.7
4436

*റൂഹിന്റെ ഹൂറി_💖* Part-11 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°   ഹാദി കോഫി കപ്പും കൈയിൽ പിടിച്ചു നേരെ അവർ കിടന്ന റൂമിലേക്ക് പോയി....   Balcony ലേക്കുള്ള glass ഡോര്‍ തുറന്നതും അത്ഭുതം കൊണ്ട്‌ അവളുടെ കണ്ണുകൾ വിടര്‍ന്നു...   മുന്നില്‍ നിരന്ന് കിടക്കുന്ന പച്ചപ്പിൽ അവളുടെ കണ്ണുകൾ ഉടക്കി നിന്നു...അവിടെ നിന്ന് വരുന്ന ഏലത്തിന്റെ ഗന്ധം അവൾ ആവോളം നുകര്‍ന്നു... ഏതോ ദിക്കില്‍ നിന്നും വീശുന്ന തണുത്