Aksharathalukal

മീനാക്ഷി 18

✍️Aswathy Karthika 
 
 
നല്ല മക്കൾ അല്ലേ.... അവർ വന്നില്ങ്കിൽ ഇപ്പോൾ എന്റെ കുഞ്ഞിന്റെ അവസ്ഥ ഈശ്വരാ നീ കാത്തു...
 
 അമ്മ കരഞ്ഞുകൊണ്ട് പ്രാർത്ഥിച്ചു...........
 
 അച്ഛാ എനിക്ക് അവനെ ഒന്നു കാണണം...
 
 ഇവിടുന്ന് ഡിസ്ചാർജ് ആയി പോകുന്നതിനു മുന്നേ...
 
      🌹🌹🌹🌹🌹🌹🌹🌹🌹🌹
 
ഹരിയുടെ കിടപ്പ് കണ്ടിട്ട് മീനുവിന് അല്പംപോലും സങ്കടം തോന്നിയില്ല....
 
 കിടക്കുന്നത് കണ്ടാൽ തന്നെ അറിയാം എണീക്കാൻ ഇനി കുറെ പാടുപെടും എന്ന്....
 
 എണീക്കാൻ പറ്റുന്നില്ല എങ്കിലും ഹരി വളരെ ദേഷ്യത്തോടെ നോക്കുന്നുണ്ട് 
 
 അവളെ കണ്ടതും ഹരിയുടെ അച്ഛൻ ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് ചെന്ന് ഒച്ച എടുത്തു...
 
 നാശം പിടിച്ചവളെ എന്റെ കുഞ്ഞിനെ ഈ പരുവത്തിലാക്കി ഇല്ലെടീ നീ...
 
 അയാൾ അതും പറഞ്ഞ് അവളെ തല്ലാൻ ഓങ്ങി....
 
 ദേ ഞാനിപ്പോൾ നിങ്ങടെ മരുമകൾ ആരും അല്ല വെറുതെ എന്റെ നേരെ വരാൻ നിൽക്കണ്ട..വയസ്സാൻ കാലത്തു ജയിലഴി എണ്ണേണ്ടി വരും...
.
 നിങ്ങടെ മോന് കിട്ടിയിട്ടുണ്ടെങ്കിൽ അത് അയാളുടെ കയ്യിലിരിപ്പന്റെ ഗുണമാണ്....
 
 ഇനിയും എന്റെ നേരെ വരാനാണ് ഉദ്ദേശമെങ്കിൽ ഇതിൽ കൂടുതൽ കിട്ടും നോക്കിക്കോ...
 
 പിന്നെ പുന്നാരമോൻ ഇവിടുന്ന് ഡിസ്ചാർജ് ആയി കഴിഞ്ഞാലും ഉടനെ ഒന്നും പുറംലോകം കാണില്ല....
 
 മീനു ഹരിയുടെ അടുത്തേക്ക് ചെന്നു....
 
നാണമില്ലേ മനുഷ്യാ നിങ്ങൾക്ക് ആ ഇത്തിരിപ്പോന്ന പെണ്ണിന്റെ പുറകെ നടക്കാൻ.....
 
 എന്തായാലും പണ്ടൊക്കെ ദൈവം പിന്നെ പിന്നെയാണ് കൊടുക്കാറ് ഇപ്പൊ അപ്പോ തന്നെ കൊടുക്കുന്നുണ്ട് അതൊരു നല്ല കാര്യമാണ്..
 
 സത്യത്തിലേക്ക് കിടപ്പു കാണുമ്പോൾ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്....
 
 സന്തോഷം കൊണ്ട് ഇവിടെ ഉള്ളവർക്ക് എല്ലാം മധുരം വിതരണം ചെയ്താലോ എന്ന് വരെ തോന്നി പോവുക....
 
 അച്ഛനോടും മോനും കൂടി ഒരു കാര്യം ഞാൻ പറയുകയാണ് മേലാൽ എന്റെ ജീവിതത്തിലേക്ക് എത്തി നോക്കരുത്...
 
 അതുപോലെ മാളു അവളെയും മറന്നേക്ക് ഇനി ഒരിക്കലും അവളെ ഇയാൾക്ക് കിട്ടില്ല....
 
 മീനു അവന്റെ അമ്മയുടെ അടുത്തേക്ക് ചെന്നു....
 
 അമ്മ എന്നോട് ക്ഷമിക്കണം ഇങ്ങനെ ഒന്നും വന്ന് പറയണം എന്നൊന്നും ഞാൻ വിചാരിച്ചത് ഇവർ ആയിട്ട് എന്നെ കൊണ്ട് പറയിപ്പിച്ചതാണ് എനിക്ക് അമ്മയോട് ദേഷ്യം ഒന്നുമില്ല....അമ്മയ്ക്ക് എന്നും എപ്പോ വേണമെങ്കിലും എന്താവശ്യത്തിനും എന്നെ വിളിക്കാം.....
 
         🌹🌹🌹🌹🌹🌹🌹🌹🌹🌹
 
 വീട്ടിലെത്തി രണ്ടുദിവസം കൂടി റസ്റ്റ് എടുത്തു അതിനുശേഷമാണ് മീനു ഷോപ്പിലേക്ക് പോയി തുടങ്ങിയത്....
 
 മീനുവും  ശ്രീനാഥും ശ്രീകാന്തും അവരുടെ വീട്ടുകാരും ഒക്കെ ആയിട്ട് നല്ലൊരു സൗഹൃദം രൂപപ്പെട്ടു...
ഇടയ്ക്ക് വീട്ടിൽ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകാറുണ്ടെങ്കിലും മീനു ഇതുവരെ അവരുടെ വീട്ടിലേക്ക് പോയിട്ടില്ല.... എന്നും എന്തെങ്കിലും ഒക്കെതിരക്ക് ഉണ്ടാകും...
 
 മീനു വിനു അവർ തന്റെ സ്വന്തം സഹോദരങ്ങളെ പോലെ തന്നെയാണ്.......
 
 ശ്രീനാഥ് അച്ഛൻ രാഘവൻ അമ്മ ജലജ.... അവർക്ക് സ്വന്തമായി ബിസിനസ് ആണ്...
 
 മൂന്ന് മക്കളാണ് ശ്രീനാഥ് ശ്രീകാന്ത് ശ്രീരാജ്....
 
 ശ്രീരാജ് ഇവരെ കാട്ടിലും മൂത്തതാണ് പക്ഷേ പുള്ളിയെ പറ്റി അങ്ങനെ വലിയ സംസാരം ഒന്നും ഉണ്ടായിട്ടില്ല.....
 
 അച്ഛനും അമ്മയും ഒക്കെ നല്ല കമ്പനിയാണ്...
 
 മീനുന്റെ ബിസിനസ് ഒക്കെ നല്ല രീതിയിൽ മുൻപോട്ടു പോയി....
 
 കേരളത്തിനകത്തും പുറത്തും ഒക്കെ അത്യാവശ്യം അറിയപ്പെടുന്ന ഒരു ഡിസൈനർ ആയി മാറി മീനു......
 
       🌹🌹🌹🌹🌹🌹🌹🌹🌹🌹
 
 ഒരു ദിവസം പതിവ് പോലെ ശനിയാഴ്ച വീട്ടിൽ വരുമ്പോൾ പരിചയം ഇല്ലാത്ത ഒരു വണ്ടി കൂടെ കിടക്കുന്നത് കണ്ടു...
 
നോക്കിയപ്പോൾ ശ്രീനാഥും ശ്രീകാന്ത് ഉം പിന്നേ അവരുടെ അമ്മയും അച്ഛനും ആണ്...
 
ആഹാ നിങ്ങൾ എപ്പോ വന്നേ....
 
ഞങ്ങൾ ഇപ്പൊ വന്നേ ഒള്ളൂ മോളെ ശ്രീകാന്ത് ന്റെ അമ്മ അവളുടെ അടുത്ത് വന്നു പറഞ്ഞു....
 
 മീനു അച്ഛനെയും അവരുടെയും ഒക്കെ എടുത്ത് പോയിരുന്നു വിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞു..
 
അവർ പിന്നേം കുറെ നേരം ഇരുന്നു വിശേഷം ഒക്കെ പറഞ്ഞു ആണ് പോയത്....
 
         ❣️❣️❣️❣️❣️❣️❣️❣️❣️❣️
 
മോളെ അവർ ഒക്കെ ഇന്ന് വന്നത് വെറുതെ അല്ല..
 
രാത്രി ഭക്ഷണം കഴിക്കുമ്പോൾ അച്ഛൻ ആണ് പറഞ്ഞത്...
 
 മീനു തലയുയർത്തി അച്ഛനെ നോക്കി...
 
 പിന്നെ എന്തിനാണ് അച്ഛ വന്നേ....
 
 നിന്നെ അവർക്ക് കൊടുക്കുമോ എന്ന് ചോദിക്കാൻ....
 
 എന്താ.......പറഞ്ഞത് മനസ്സിലാവാത്ത പോലെ ഒന്നൂടെ ചോദിച്ചു....
 
 അമ്മ അവളുടെ അടുത്ത് വന്നു നിന്നു.....
 
 ശ്രീകാന്ത് ന്റെ ഒക്കെ മൂത്ത  ചേട്ടൻ ഇല്ലേ ശ്രീരാജ് അയാൾക്ക് വേണ്ടി മോളെ ആലോചിക്കാൻ ആണ് അവർ വന്നത്.......
 
 അച്ഛൻ എന്തു പറഞ്ഞു... എന്നിട്ട്...
 
 ഞാൻ എന്ന് പറയാൻ നിന്നോട് ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു...
 
 ഒറ്റയടിക്ക് വേണ്ടാന്ന് ഒന്നും പറഞ്ഞില്ല......
 
 നിന്റെ തീരുമാനം ഒക്കെ അറിഞ്ഞിട്ട് ആവാം എന്ന് വിചാരിച്ചു......
 
 ഉള്ള കാര്യം അങ്ങ് തുറന്നു പറയാമല്ലോ 
അച്ഛാ.. ഇപ്പോൾ നല്ല മനസ്സമാധാനം ഉണ്ട് ഇനി വെറുതെ തലയിലേക്ക് ആവശ്യമില്ലാത്ത പ്രശ്നങ്ങൾ ഏറ്റെടുത്ത് വക്കാൻ എനിക്ക് താല്പര്യമില്ല....
 
 എന്നെ വെറുതെ വിട്ടേക്ക് .....
 
 മീനു എണീറ്റ് പോകുമ്പോൾ അമ്മ എന്തോ പറയാൻ വന്നെങ്കിലും മാധവ് അത് വേണ്ടാന്ന് കണ്ണുകൊണ്ട് കാണിച്ചു....
 
 അമ്മ ഇപ്പോ ഒന്നും പറയാൻ നിൽക്കണ്ട...
 
 അമ്മ പേടിക്കേണ്ട ഈ വിവാഹം നടക്കും എന്നാണ് എനിക്ക് തോന്നുന്നത് ഞാൻ അവളോട് ഒന്ന് സംസാരിക്കാം....
 
 പെട്ടെന്ന് അല്ലേ കേട്ടത് അതാണ് ഇങ്ങനെ അവൾ പറഞ്ഞത്...
 
 കാര്യങ്ങളൊക്കെ അവൾ അറിഞ്ഞ് ശരിക്കും ഒന്ന് ആലോചിച്ചു നോക്കട്ടെ.......
 
 പിള്ളേര് അവളെ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട് അവർ തന്നെ അവരുടെ കാര്യങ്ങളൊക്കെ പറയട്ടെ.....
 
         🌹🌹🌹🌹🌹🌹🌹🌹🌹🌹
 
 വിവാഹാലോചന ഒക്കെ ആയിട്ട് വന്നത്  ഇപ്പൊ എന്തിനാണ്...
 
 ഞാൻ ഇവിടെ എന്ത് മനസ്സമാധാനം ആയിട്ട് ജീവിക്കുന്നത്....
 
 എന്നാലും അവന്മാര് പോലും എന്നോട് ഒരു വാക്ക് പറഞ്ഞില്ലല്ലോ...
 
 ഒരു ചേട്ടൻ ഉണ്ടെന്നല്ലാതെ അങ്ങേരെ പറ്റി ഒരു തേങ്ങയും എനിക്കറിയത്തില്ല....
 
 ഇവരാരും എന്നോട് ഒന്നും പറഞ്ഞിട്ടുമില്ല... പിന്നെ പെട്ടെന്നൊരു സുപ്രഭാതത്തിൽ കല്യാണം ആലോചനയുമായി വരാനുള്ള കാരണം എന്താണ്....
 
 മനുഷ്യന്റെ സമാധാനം കളയാനായിട്ട്.......
 
 ഓരോന്നും ആലോചിക്കുമ്പോഴാണ് മീനുന്റെ ഫോൺ ബെൽ അടിച്ചത്...
 
ശ്രീനാഥ് കാളിങ്...
 
 ഇവനാണോ നിനക്ക് ഞാൻ വെച്ചിട്ടുണ്ട്......
 
📞 നിനക്കെന്നാ ബ്രോക്കർ പണിയൊക്കെ തുടങ്ങിയത് ഞാൻ അറിഞ്ഞില്ലല്ലോ ...
 
 ഫോണെടുത്ത് ഉടനെ മീനു അവനോട് ചോദിച്ചു...
 
📞 ചേച്ചി നല്ല കലിപ്പിൽ ആണെന്ന് തോന്നുന്നല്ലോ...
 
📞 ഇത് ചെക്ക എന്റെ വായീന്ന് നീ വല്ലതും കേൾക്കും..... എന്റെ കാര്യങ്ങളൊക്കെ നിങ്ങൾക്ക് അറിയാവുന്ന തല്ലേ....എന്തായാലും ഇനി ഉടനെ ഒരുവിവാഹത്തിന് എനിക്ക് താല്പര്യമില്ല....
 
 ഇപ്പോൾ ഞാൻ നല്ല മനസമാധാനം ആയിട്ട് ജീവിക്കുന്നത്....
 
📞  ചേച്ചി ഞാൻ ഒന്നു പറയട്ടെ...
ആ ഹരിയെ പോലെ ഒരാളല്ല ഞങ്ങളുടെ ചേട്ടൻ....
 
മറ്റുള്ളവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കുന്ന ഒരാളാണ്....
 
 ഒരു ഇടുങ്ങിയ ചിന്താഗതിക്കാരൻ ഒന്നും അല്ല...
 
📞 ആയിക്കോട്ടെ എത്ര നല്ല ആളു വേണമെങ്കിലും ആയിക്കോട്ടെ എനിക്ക് കുഴപ്പമില്ല..... പക്ഷേ അത് വേണ്ട അത് ശരിയാവില്ല അതുകൊണ്ടാ... ഇനിയൊരു പരീക്ഷണത്തിന് എനിക്ക് വയ്യ...
 
തന്നെയല്ല നിന്റെ ചേട്ടന് വേറെ നല്ല ഒരാളെ കിട്ടും ഒരു രണ്ടാം വിവാഹമാണ് ഞാൻ...
 
എന്നെക്കാളും നല്ലൊരു കുട്ടിയെ നിങ്ങളുടെ ചേട്ടന് കിട്ടും....
 
📞 ചേച്ചി അങ്ങനെയൊന്നുമല്ല കാര്യങ്ങൾ...
 ചേച്ചിയെ പോലെ എന്റെ ചേട്ടനെ സ്നേഹിക്കാൻ മനസ്സിലാക്കാൻ വേറെ ആർക്കും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല...
 
 ഞാൻ എല്ലാം ചേച്ചിയോട് നേരിട്ട് പറയാം നാളെ നമുക്ക് കാണാം...
 
 ഫോൺ വെച്ചിട്ടും ആകെ ഒരു വല്ലായ്ക തോന്നി....
 
 അവൻ എന്തായിരിക്കും പറയാനുള്ളത്.....
 
മോളെ.....
ചേട്ടൻ ആണ്....
 
 ഉപദേശം ആണെങ്കിൽ എന്റെ പൊന്നു ചേട്ടാ വേണ്ട.....
 
 മാധവ് ചിരിച്ചുകൊണ്ട് മുറിക്കകത്തേക്ക് കയറി.
.
 
 നിന്നെ ഉപദേശിക്കാനും നിർബന്ധിച്ച് കല്യാണം കഴിക്കാൻ ഒന്നും എനിക്ക് ഉദ്ദേശമില്ല....
 
 എനിക്ക് മാത്രമല്ല ഇവിടെ ആർക്കും...
 
 നിനക്ക് സമ്മതമാണെങ്കിൽ മാത്രം വിവാഹത്തിന് നീ തയ്യാറായാൽ മതി ....
 
 ഇനിയിപ്പോ ഈ പയ്യനെ അല്ലെങ്കിൽ വേറെ ആരെങ്കിലും നിനക്ക് ഇഷ്ടമുള്ള ആരായാലും ഇവിടെ ആർക്കും എതിർപ്പില്ല...
 
 ഹരിയും വീട്ടുകാരും അങ്ങനെ ആയിരുന്നു എന്നുവച്ച് എല്ലാവരും അങ്ങനെയല്ല മോളെ അത് നീ ആദ്യം മനസ്സിലാക്കണം .....
 
 നീ വിവാഹമൊക്കെ കഴിഞ്ഞ് മക്കൾ ഒക്കെ ആയിട്ട് സന്തോഷത്തോടെ ജീവിക്കുന്നത് കാണാൻ  ഞങ്ങൾക്കെല്ലാവർക്കും ആഗ്രഹമുണ്ട്........
 
 നിനക്കും ഒരു ജീവിതമൊക്കെ വേണ്ടായോ....
 
 മോൾ ആലോചിച്ചു ഒരു തീരുമാനം എടുക്ക്...
 
          ❣️❣️❣️❣️❣️❣️❣️❣️❣️❣️
 
ബീച്ചിൽ ശ്രീനാഥിനും ശ്രീകാന്തിനൊപ്പം ഇരിക്കുകയാണ് മീനു....
 
 നിങ്ങള് ഇങ്ങനെ ഒരു വിവാഹ ആലോചനയുമായി വീട്ടിലേക്ക് വരും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല....
 
 നിങ്ങളെ രണ്ടാളെയും ഞാൻ എന്റെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ ആണ് കണ്ടത്...
 
 എന്റെ കാര്യങ്ങളൊക്കെ ഞാനും അച്ഛനും അമ്മയും ഒക്കെ പറഞ്ഞു നിങ്ങൾക്ക് അറിയാവുന്നതുമാണ്....
 
 പിന്നെയും നിങ്ങൾ എനിക്ക് അതാണ് മനസ്സിലാവാത്തത്...
 
 
തുടരും

മീനാക്ഷി 19

മീനാക്ഷി 19

4.6
21240

✍️ Aswathy Karthika    നിങ്ങള് ഇങ്ങനെ ഒരു വിവാഹ ആലോചനയുമായി വീട്ടിലേക്ക് വരും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല....    നിങ്ങളെ രണ്ടാളെയും ഞാൻ എന്റെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ ആണ് കണ്ടത്...    എന്റെ കാര്യങ്ങളൊക്കെ ഞാനും അച്ഛനും അമ്മയും ഒക്കെ പറഞ്ഞു നിങ്ങൾക്ക് അറിയാവുന്നതുമാണ്....    പിന്നെയും നിങ്ങൾ എനിക്ക് അതാണ് മനസ്സിലാവാത്തത്...         🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹   ചേച്ചി പറയുന്നത് ഒക്കെ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്...   ഞങ്ങൾ എന്തുകൊണ്ടാണ് ചേച്ചിയുടെ പുറകെ പിന്നെ ഈ വിവാഹാലോചനയുമായി വന്നത് എന്നല്ലേ ചേച്ചിക്ക് സംശയം...    കാര്