❣️ riyan❣️
Part -20
✍️sinu
Rayan
Anshi വിളിച്ചു കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ ആകെ നെട്ടിയിരുന്നു. രോഹിണി യുടെ മരണത്തിനു പിന്നിൽ ആദിയുടെ ഉപ്പ ആണോ, അതോർക്കുമ്പോൾ അവനിൽ അയാളെ കൊല്ലാനുള്ള ദേഷ്യം നിറങ്ങിരുന്നു. ചാരികസാരയിൽ ചാരി ഇരുന്നുകൊണ്ട് അവൻ പതിയെ കണ്ണുകൾ അടച്ചു. "Kichu അവിടെ നിക്ക്" എന്നും പറഞ്ഞു ഒരു ചെറുപ്പക്കാരന്ടെ പിന്നിൽ ഓടുന്ന ഒരു ദാവണിക്കാരി അവന്ടെ കണ്ണിൽ തെളിഞ്ഞു വന്നു. പതിയെ അവന്ടെ കണ്ണിൽ നിന്നും കണ്ണുനീർ ഉറ്റിവിഴാൻ തുടങ്ങി. അവൻ പതിയെ കണ്ണുകൾ തുറന്നു.
നാളെ തന്നെ ശേഖരേട്ടനോട് ഇതെല്ലാം പറയണം. ആ പാവത്തിനോട് ഇതെല്ലാം ചോദിക്കുന്നതിൽ എന്നിക്ക് വേദന ഉണ്ട്. ചോദിച്ചല്ലേ പറ്റുള്ളൂ. ഞാൻ phone എടുത്ത് ശേഖരേട്ടൻ വിളിച്ചു.
"Hello ശേഖരേട്ടാ "-
"ആ മോനെ, എന്താ ഈ നേരത്ത് "-
"ആ ശേഖരേട്ടാ നാളെ ഓഫീസിലോട്ട് വരുമ്പോൾ എന്റെ കേമ്പിനിലോട്ട് ഒന്ന് വരണേ "-ഞാൻ പറഞ്ഞു.
"എന്താ മോനെ "-ശേഖരേട്ടൻ
"ഒന്നുല്ല ശേഖരേട്ടാ ഓഫീസിലെ ഒരു importent കാര്യം പറയാൻ ആണ്."-
" ok മോനെ "-
അവൻ ശേഖരേട്ടനോട് വിശേഷങ്ങൾ എല്ലാം സംസാരിച്ചു. Phone കട്ട് ചെയ്തു ബഡിൽ വന്നു കിടന്നു. അവൻ പതിയെ കണ്ണുകൾ അടച്ചു ഉറക്കത്തിലേക്ക് വീണു. അവന്ടെ കണ്ണുകളിലൂടെ ഇന്ന് മിസ്രിയോട് ചലഞ്ച് ചെയ്തത് കടന്നു പോയി. അവന്ടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു.
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
Badhri
ഇന്ന് ഞങ്ങൾ തിരിച്ചു കോഴിക്കോട്ടേക്ക് പോന്നു. വീട്ടിൽ ഉമ്മ നല്ല വിഷമത്തിലാ പറഞ്ഞയച്ചത്. Anshi ആണെകിൽ dubai യിലോട്ട് ഞാൻ ഉണരുന്നതിനു മുമ്പേ പോയി. Misri ആണെങ്കിൽ എനിക്കെതിരെ ഒരുപ്പാട് ചളി അടിക്കും എന്ന് വിചാരിച്ചു എന്നാൽ അവൾ എന്നെ കെട്ടിപിടിച്ചു കരയുവാണ് ചെയ്തത്. അപ്പോൾ അത് വരെ പിടിച്ചിരുന്ന ഞാനും പൊട്ടി കരഞ്ഞു പോയി. അതോണ്ട് തന്നെ ഞാൻ വളരെ വിഷമത്തോടെ ആണ് ഇങ്ങോട്ട് പോന്നത്. ഞങ്ങൾ ഞങ്ങളുടെ ഫ്ലാറ്റിന്റെ എന്ട്രെസ്സിൽ വന്നിറങ്ങി. നേരെ റിസപ്ഷനിലേക്ക് പോയി.
"M'am റൂം നമ്പർ 127 ന്ടെ key തരുമോ "-sanu ചെന്നു ചോദിച്ചു.
"Ok. ഇതാ key. പിന്നെ റൂം നമ്പർ 126 ൽ പുതിയ ആൾ വന്നിട്ടുണ്ട്. നിങ്ങളുടെ ഹോസ്പിറ്റലിലെ ഒരു doctor ആണ് "-റിസെപ്ഷൻ girl പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
"ആഹാ അപ്പൊ നമക്ക് പുതിയ അയൽവാസി ഉണ്ടല്ലേ "-അനു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. പിന്നെ കാണാം എന്നും പറഞ്ഞു ഞങ്ങൾ ലിഫ്റ്റിൽ കയറി.സനയും അനുവും പൂര വർത്തനത്തിൽ ആണ്, റൂം നമ്പർ 126 ൽ ആരാണ് എന്നാണ് അവരുടെ വിഷയം . ഞാൻ അതൊന്നും ശ്രെദ്ധിക്കുന്നില്ല ഞാൻ നമ്മടെ faru നെ ആയി chat ചെയുവായിരുന്നു. പെട്ടന്നു ഞങ്ങളുടെ ഫ്ലോറിൽ എത്തി. ആ ഫ്ലോറിലെ ലിഫ്റ്റിൽ നിന്നും left സൈഡിൽ രണ്ടാമത്തെ റൂം ആണ് ഞങ്ങളുടെ. ഞാൻ ലിഫ്റ്റിൽ നിന്നിറങ്ങി പെട്ടന്നു തിരിങ്ങാപ്പോൾ ആരെയോ തട്ടി വിഴാൻ പോയി. എന്നാൽ ഞാൻ നിലം പതിക്കുന്നതിനു മുമ്പ് ഞാൻ ആരുടെയോ കൈയിൽ സുരക്ഷിതമായിരുന്നു. ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ എനിക്ക് സുപരിചിതമായ മിഴികൾ തന്നെ ആയിരുന്നു അത്. എന്നാൽ ആ മിഴികളിൽ നിന്ന് എനിക്ക് എന്തോ എന്റെ മിഴികൾ പിൻവലിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.
ആ മിഴികളുടെ ഉടമസ്ഥന്ടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു. അയാൾക്കും നോട്ടം പിൻവലിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. കുറച്ചു നേരം അവർ പരസ്പരം നോക്കി നിന്ന് പോയി. അവരുടെ മിഴികൾ പരസ്പരം എന്തോ പറയാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് badhri യുടെ താഴെ വീണ phone bell അടിച്ചു.പെട്ടന്നവർ രണ്ട് പേരും സോബോധത്തിലോട്ട് വന്നു. തന്നെ താങ്ങി പിടിച്ചു നിക്കണ ആദിയെ ആണ് കണ്ടത്.
"ആദി "- എന്നും പറഞ്ഞു badhri ആദിയുടെ അടുത്ത് നിന്ന് മാറി നിന്നു. രണ്ട് പേരുടെയും മുഖത്ത് ചമ്മൽ നിറങ്ങു നിന്നിരുന്നു. Badhri പെട്ടന്നു താഴെ വീണു കിടന്നിരുന്ന phone എടുത്ത് കൊണ്ട് റൂമിലോട്ടു പോന്നു. ആദി ആണെങ്കിൽ കണ്ണ് അടച്ചു കൊണ്ട് തലക്ക് ഒന്ന് അടിച്ചു ലിഫ്റ്റിൽ കയറി. Badhri റൂമിൽ എത്തി.
" എടി നീ എന്താ നേരം വൈകിയേ "-അനു ചോദിച്ചു.
"ഞങ്ങൾ റൂമിൽ എത്തിയപ്പോൾ ഞങ്ങള്ടെ കൂടെ ഉണ്ടായിരുന്ന നിന്നെ കാണാനില്ല "-sana പറഞ്ഞു.
" ആ... എടി അപ്പുറത്തെ റൂമിൽ വന്നിട്ടുള്ള doctor ആദി ആണ്. ഞാൻ അവനെ കണ്ടപ്പോൾ സംസാരിക്കാൻ നിന്നതാ. നിങ്ങൾ പിന്നെ സംസാരിക്കാൻ തുടങ്ങിയാൽ ചുറ്റും ആരെങ്കിലും ഉണ്ടോ എന്ന് നോക്കില്ലല്ലോ "-badhri പറഞ്ഞു.
"ഓ sorry. എന്നിട്ട് ആദി ikka എവടെ പോയോ "-sanu ചോദിച്ചു.
"ആ പോയിന്നു തോനുന്നു "-badhri പറഞ്ഞു.
"ഏ.. നീ അല്ലെ സംസാരിച്ചു എന്ന് പറഞ്ഞെ "-അനു ചോദിച്ചു.
"ആ.. ഞാൻ സംസാരിച്ചു ആദി പോയി "-badhri പറഞ്ഞു. ഇവൾ എന്തോ മറക്കുന്നുണ്ടല്ലോ എന്ന ഡൌട്ട് സനായിലും അനുവിലും വന്നു. അവർ വരാൻ ഇത്തിരി നേരം വൈകിയത് കൊണ്ട് തന്നെ അവർ വേഗം ഫുഡ് കഴിച്ചു വേഗം ഹോസ്പിറ്റലിലോട്ട് വിട്ടു. ഹോസ്പിറ്റലിൽ വെച്ച് ആദിയും ഭദ്രിയും പരസ്പരം കാണുന്നുണ്ടായിരുന്നു എങ്കിലും അവരുടെ മുഖത്ത് ചമ്മൽ ഉണ്ടായിരുന്നു. ഭദ്രിയുടെ മുഖത്തെ ചമ്മൽ കണ്ട് സനയിലും അനുവിലും ഉണ്ടായിരുന്ന ഡൗട്ടിനു ഇത്തിരി ആഗതം കൂടിയിട്ടുണ്ട്. അങ്ങനെ class എല്ലാം കഴിഞ്ഞു ഇത്തിരി പാർച്ചേഴ്‌സും നടത്തി. റൂമിലോട്ടു തിരിച്ചു വരുമ്പോൾ സമയം ഏകദെശം 7 മണി ആയിരുന്നു.
അപ്പോൾ അപ്പുറത്തെ റൂമിൽ ബാൽക്കണിയിൽ തന്ടെ ചാരി കസേരയിൽ ചാരി ഇരുന്നു നക്ഷത്രങ്ങളെ നോക്കി ഇരിക്കുവായിരുന്നു ആദി. അവന്ടെ മനസിലേക്ക് ഇന്ന് രാവിലെ ഭദ്രിയെ താങ്ങി പിടിച്ചതും കണ്ണുകളിലേക്ക് നോക്കി നിന്നതും എല്ലാം കടന്നു വന്നു. തന്നിക്കു ഷാനുവിനോട് തോന്നാത്ത എന്തോ ഒരു ബന്ധം ഭദ്രിയോട് അനുഭവപ്പെട്ടത്തായി അവൻ തോന്നി. അവന്ടെ മനസ് കുറച്ചു വർഷം പിന്നോട്ട് പോയി. താൻ +2 വിൽ പഠിക്കുന്ന കാലഘട്ടം. ഹോസ്റ്റലിൽ നിന്നാണ് ഞാൻ school പഠനവും mbbs പഠനവും ചെയ്തത്. അങ്ങനെ ഇരിക്കെ ആണ് +2വിനു public exam നമ്മടെ thrissur തന്നെ ഒരു സ്കൂളിൽ ആണ് exam seat എനിക്ക് കിട്ടിയിരിക്കുന്നത് എന്ന് ഞാൻ അറിഞ്ഞത്. അപ്പൊ ഞാൻ നാട്ടിലേക്ക് പോന്നു. അപ്പോൾ hamna 5th ഇൽ ആയിരുന്നു പഠിച്ചിരുന്നത്. ആ സമയത്ത് തന്നെ ആയിരുന്നു അവർക്ക് മദ്രസയിൽ പൊതുപരീക്ഷ നടന്നിരുന്നത്. അങ്ങനെ ഇരിക്കെ ആണ് പർദയും തട്ടവും ഇട്ടു നീല കണ്ണുള്ള കുട്ടി എന്റെ വീട്ടിലോട്ട് വന്നത്.കണ്ട നോട്ടത്തിൽ തന്നെ അവളോട് എനിക്ക് മുഹബ്ബത്ത് തോന്നിയിരുന്നു. പഠിക്കുമ്പോൾ text ബുക്കിന് പകരം എന്റെ നോട്ടം പോയിരുന്നത് അവളിലേക്ക് ആയിരുന്നു. ഹംനയിൽ നിന്നും അവളുടെ പേര് badhriya എന്നാണ് എന്ന് ഞാൻ അറിഞ്ഞു. പിറ്റേ ദിവസം examinu hamna യെ വിളിക്കാൻ ആയി അവൾ വീണ്ടും എത്തി. പെട്ടന്നു കൂട്ടാവുന്ന type അല്ലായിരുന്നു അവൾ. ഞാൻ ആ സമയത്തു plastic കയറിൽ തീ കത്തിച്ചു കളിക്കുവായിരുന്നു. നമ്മുടെ ആ പ്രായത്തിലെ ഓരോ വട്ടു case കളെ. അങ്ങനെ കളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് തീ കൊണ്ട് എന്റെ കൈ പൊള്ളി. ഞാൻ 'ആ 'എന്ന് ശബ്‌ദം എടുത്തു. പെട്ടന്നു അവിടെ ഒരു പൊട്ടിച്ചിരി ഉയർന്നു.വേറെ ആരും അല്ലായിരുന്നു badhri ആയിരുന്നു. അതിനു ശേഷം ഞാൻ അവളെ കണ്ടിരുന്നില്ല. പിന്നീട് ഞാൻ mbbs പഠനത്തിനായി കോഴിക്കോട്ടേയ്ക്ക് പോന്നു. നാട്ടിൽ എത്തുമ്പോൾ എല്ലാം എനിക്ക് അവളെ കാണാൻ ആഗ്രഹം ഉണ്ടാവരുണ്ട്. എന്നാൽ എനിക്ക് അവളെ കാണാൻ സാധിച്ചിരുന്നില്ല. അങ്ങനെ കുറെ നാളുകൾക്ക് ശേഷം ആണ് ഷാനു എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്.അവളുടെ വരവോടെ എനിക്ക് മനസിലായി എനിക്ക് ഭദ്രിയോട് തോന്നിയത് വെറും attrection മാത്രം ആണ് എന്ന്. എന്നാൽ ഇന്ന് എനിക്ക് ഷാനുവിനെക്കാൾ വലിയ ഒരു ബന്ധം ഭദ്രിയോട് തോന്നുന്നു. എന്താണ് അത്. ആദി മനസ്സിൽ ചോദിച്ചു.
ഭദ്രിയുടെ റൂമിൽ സനയും അനുവും ഫോണിൽ നോക്കി ഇരിക്കുവായിരുന്നു. എന്നാൽ badhri ക്ക് ഫോണിൽ നോക്കി ഇരിക്കാൻ തോന്നുന്നുണ്ടായിരുന്നില്ല. ഇന്ന് രാവിലെ നടന്ന സംഭവം ആയിരുന്നു അവളുടെ മനസ്സിൽ. അവളുടെ ചിന്തകളും ആദിയുടെ പോലെ അവൾ 5th ൽ പഠിക്കുമ്പോൾ ഹംനയുടെ വീട്ടിലേക്ക് പോയ സംഭവത്തിലേക്ക് കടന്നു ചെന്നു. അന്ന് അവൾ പഠിത്തത്തെക്കാൾ കൂടുതൽ ശ്രേദ്ധിച്ചിരുന്നത് ആദിയെ ആയിരുന്നു. അതോർത്തപ്പോൾ അവളുടെ ചുണ്ടിൽ ചെറിയ ഒരു പുഞ്ചിരി വിരിഞ്ഞു. പിന്നീട് ആദിയെ കാണാൻ ആയി ഹംനയുടെ വീട്ടിലേക്ക് പോയിരുന്നതും കാണാൻ പറ്റാതെ മുഞ്ചിയ മുഖവും ആയി വീട്ടിലേക്ക് വന്നിരുന്നതും ഓർക്കുമ്പോൾ അവൾക്ക് ചിരി വരുന്നുണ്ടായിരുന്നു.എന്നാൽ എനിക്ക് ഇന്ന് ആദിയോട് അജുക്കനോട് തോന്നാത്ത എന്തോ ബന്ധം തോന്നിയിരിക്കുന്നു. എന്താ എനിക്ക് അങ്ങനെ തോന്നിയെ?
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
Anu.
ഞങ്ങൾ ഇങ്ങനെ ഫോണിൽ ഓരോന്നും കണ്ടു കൊണ്ടിരിക്കുമ്പോൾ ആണ് പെട്ടന്നു ഫോണിൽ faru ന്ടെ call വന്നത്.ഇപ്പോൾ ഞങ്ങൾ കാണുമ്പോൾ മാത്രം അല്ല സംസാരിക്കുന്നെ ചാറ്റിങ്ങും phone call ഉം ഒക്കെ ഉണ്ട്. എന്താണ് എന്നറിയില്ല അവനോട് സംസാരിച്ചു തുടങ്ങിയപ്പോൾ നിർത്താൻ തോന്നുന്നില്ല. അവൻ ഒരു അർജന്റ് കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞു message ഇട്ടിരുന്നു. അതിനാവും വിളിക്കുന്നെ. ഞാൻ വേഗം phone എടുത്തു.
"ആരാടി "-sanu ആണ്.
"Faru ആടി "-
" ഉം.. ഉം.. നടക്കട്ടെ.. നടക്കട്ടെ "-sanu എന്നെ ആക്കി കൊണ്ട് പറഞ്ഞു.
" ഒന്ന് പോടീ "-എന്നും പറഞ്ഞു ഞാൻ ബാൽകാണിയിലോട്ട് പോന്നു.
"ആ faru എന്താ വിളിച്ചേ "
" എടി ഞാൻ ഒരു importent ആയി ഒരു കാര്യം പറയാൻ ഉണ്ട് എന്ന് പറഞ്ഞിരുന്നില്ലേ "-
"ആ പറഞ്ഞിരുന്നു "-
" എടി ഇന്ന് രാവിലെ നിങ്ങൾ ഫ്ലാറ്റിൽ എത്തിയിട്ട് ലിഫ്റ്റിൽ നിക്കുന്ന സമയത്ത് ഞാൻ ഭദ്രിയും ആയി chat ചെയുകയായിരുന്നു. "-
"ഉം എന്നിട്ട് "-
"ഞാൻ റൂമിൽ എത്തീട്ട് messge അയക്കാം എന്ന് പറഞ്ഞു ചാറ്റിങ് നിർത്തി. പെട്ടന്നു എന്റെ ഫോണിലേക്ക് അവളുടെ ഫോണിൽനിന്ന് video call വന്നു. അറിയാതെ വന്നതാണ്.ഞാൻ അറ്റെന്റ് ചെയ്തു നോക്കിയപ്പോൾ. വിഴാൻ പോയ badhri യെ താങ്ങി പിടിച്ചു നിക്കുന്ന ആദി യെ ആണ് കണ്ടത്. വിഴാൻ പോയപ്പോൾ പിടിച്ചതല്ലേ ഇപ്പൊ വിടും എന്ന് ഞാൻ വിചാരിച്ചു. പക്ഷെ അവർ കൊറേ നേരം കണ്ണും കണ്ണും നോക്കി ആ നിൽപ്പ് നിന്നു. ഇനിയും ആ നിൽപ്പ് ശെരിയാവില്ല എന്ന് തോന്നിയപ്പോൾ ഞാൻ call കട്ട് ചെയ്തു വീണ്ടും അങ്ങോട്ട് വിളിച്ചു "
"മതി മതി മതി തള്ളിയത്. ഇങ്ങനെ തള്ളാൻ ആണോ നീ അർജന്റ് ആണ് importent ആണ് അതാണ് മറിച്ചതാണ് എന്നൊക്കെ പറഞ്ഞു വിളിച്ചത് "-ഞാൻ ചോദിച്ചു.
"ഒന്ന് പോടീ ഞാൻ സത്യം ആണ് പറഞ്ഞെ നുണയല്ല "-
"പിന്നെ ഞാൻ നുണ പറഞ്ഞു എന്നാണോ, അവർ 2പേരും commited ആണ്. ഒരാൾടെ angegment കഴിഞ്ഞു മറ്റാൾടെ ഇപ്പൊ അടുത്ത് കഴിയും.അങ്ങനെ ഉള്ള അവരാണ് കണ്ണും കണ്ണും നോക്കി നിൽക്കണത്."-ഞാൻ പറഞ്ഞു.
"എന്റെ ഉമ്മാണേ സത്യം ഞാൻ സത്യം ആണ് പറഞ്ഞെ. നീ ഇങ്ങനെ പറയു എന്ന് എനിക്കറിയാർന്നു അതോണ്ട് ഞാൻ അത് screen റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്. ഞാൻ അത് നിനക്ക് അയച്ചിട്ടുണ്ട്. നീ കണ്ടിട്ടു വിളിക്ക് "-അവൻ പറഞ്ഞു.
"Edit ചെയ്തിട്ടാക്കിയ video ആവുലെ"-ഞാൻ ചോദിച്ചു.
" ഒന്ന് പോടീ orginal ആണ്. കണ്ടിട്ടു വിളിക്ക് "-അവൻ പറഞ്ഞു.
ഞാൻ call കട്ട് ചെയ്തു അയച്ച video open ആക്കി നോക്കി.കണ്ടപ്പോൾ ഞാൻ നെട്ടിപോയി. Couples നിക്കണപോലെയാ രണ്ടാളും നിക്കണേ. ഞാൻ അപ്പൊ തന്നെ faru ൻ വിളിച്ചു.
"എടാ അത് സത്യം തന്നെ ആണോ "-
"അതന്നെ അല്ലേടി ഞാൻ പറഞ്ഞെ സത്യം ആണെന്ന് "-
"എന്നാലും അവർ രണ്ട് പേരും.."-ഞാൻ ചോദിച്ചു.
"ഏ ...അപ്പൊ badhri നിങ്ങളോട് ഒന്നും പറഞ്ഞില്ലേ "-അവൻ ചോദിച്ചു.
"ഇല്ല അവൾ ആദിക്കാനേ കണ്ടു സംസാരിച്ചു എന്നാ പറഞ്ഞത്."-
"ആഹാ ആ കള്ളി നിങ്ങളോട് കള്ളം പറഞ്ഞതാ പോയി ചോദിച്ചോക്ക് അവളോട് "-എന്നും പറഞ്ഞു എരിതീയിൽ എണ്ണയും ഒഴിച്ച് അവൻ പോയി. ഞാൻ നേരെ ഫോണും കൊണ്ട് badhri ടെ അടുത്തോട്ടു വിട്ടു.
"എടി നീ ഇന്ന് ആദിക്കാനേ കണ്ടിട്ടു സംസാരിക്കുക തന്നെ ആണോ ചെയ്തേ "-ചെന്നപ്പാടെ ഞാൻ ചോദിച്ചു.
" അതന്നെ അല്ലേടി ഞാൻ നിന്നോട് പറഞ്ഞെ "-അവൾ യാതൊരു ഭാവമാറ്റവും ഇല്ലാതെ പറഞ്ഞു.
"എന്നാൽ നിങ്ങൾ സംസാരിക്കുവല്ല. നീ വിഴാൻ പോയപ്പോൾ ആദിക്ക നിന്നെ പിടിക്കുകയും നിങ്ങൾ രണ്ട് പേരും കണ്ണും കണ്ണും നോക്കി ഒരുപ്പാട് നേരം നിൽക്കുകയാണ് ചെയ്തത് എന്ന് ഞാൻ പറഞ്ഞാൽ. നീ സമ്മതിക്കോ "-എന്ന് ഞാൻ പറഞ്ഞപ്പോൾ ഭദ്രിയുടെ മുഖത്തുള്ള പരുങ്ങൾ എനിക്ക് മനസിലാവുന്നുണ്ടായിരുന്നു.
"ഏ.. അനു നീ എന്താ പറയണേ അങ്ങനെ ഒന്നും അല്ല "-അവൾ പരുങ്ങി കൊണ്ട് തന്നെ പറഞ്ഞു.
"എങ്ങനെ ഒന്നും അല്ലെന്ന് "-ഞാൻ വീണ്ടും ചോദിച്ചു.
"എന്താണ് അനു നീ പറയണേ. Faru നെ വിളിച്ചു വിളിച്ചു അന്ടെ ഉള്ള ബോധം കൂടി പോയാ "-sanu കേറി വന്നു പറഞ്ഞു.
"എന്റെ ഉള്ള ബോധം ഒന്നും പോയിട്ടില്ല. Faru ൻ ബോധം ഇല്ലായികയും ഇല്ല "-ഞാൻ കടുപ്പത്തിൽ തന്നെ പറഞ്ഞു. സീരിയസ് കാര്യം പറയുമ്പോഴാ അവളുടെ ഒരു ചളി.
"എന്ന ബോധം ഉള്ളവളെ നീ എന്തിനാണ് ഈ പൊട്ടത്തരം വിളിച്ചു പറയണേ "-sana ചോദിച്ചു.
"ഞാൻ പൊട്ടത്തരം ഒന്നുമല്ല പറയണേ. നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ഈ video കണ്ടു നോക്ക്. എന്നിട്ട് പറ "-എന്നും പറഞ്ഞു ഞാൻ video play ചെയ്തു അവരുടെ കൈയിൽ കൊടുത്തു. Badhri ആണെങ്കിൽ പെട്ടല്ലോ എന്ന രീതിയിലും sana ആണെങ്കിൽ അന്തളിച്ചും ആണ് നിക്കണേ.
"എന്താ ഇത് അനു. ഇത് നിനക്കാര തന്നെ "-sana ചോദിച്ചു.ഞാൻ ഉണ്ടായത് എല്ലാം പറഞ്ഞു.
"എന്നാലും badhri ഞങ്ങൾ നിനക്ക് അത്രയും അന്യർ ആണോ "-sana ചോദിച്ചു.
"എടി ആ ടൈമിൽ എനിക്ക് അജുക്കനോട് തോന്നാത്ത എന്തോ feeling ആദിനോട് തോന്നി. ആ സമയത്തു ഞാൻ ഭയങ്കര ഡൽ ആയിരുന്നു. എന്തോ എന്റെ മനസ് എന്തോ പോലെ ആയിട്ടുണ്ടാർന്നു.അപ്പോൾ നിങ്ങളോട് എനിക്ക് അത് പറയാൻ സാധിച്ചില്ല. Sorry dee "-എന്നും പറഞ്ഞു അവൾ കരയാൻ തുടങ്ങി.
"അയേ അതിനു നീ എന്തിനാ കരയണേ, അതിപ്പോ ആദിക്കാനേ പോലുള്ള സുന്ദരനും സുമുഖനും ആയ ഒരാൾ എന്നെയും ഇങ്ങനെ പിടിച്ചാൽ ഞാൻ ആയാലും വായിനോക്കി പോവും. Any way ആ faru കാരണം എനിക്ക് prank ചെയാനുള്ള സ്കോപ് കിട്ടി "-ഞാൻ ഭദ്രിയെ കളിയാക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. Badhri അന്താളിച്ചു നിക്കുവാണ്.
"അതന്നെ നമ്മടെ ഹംനാടെ angegment ന്ടെ അന്ന് നമ്മടെ faru ന്ടെ ഇക്ക hayan നെ ഞാൻ ഇത് പോലെ വായിനോക്കി നിന്നതല്ലേ. അതൊന്നും വലിയ കാര്യം ഇല്ലാനെ. No problem "-പെട്ടനാണ് sanu അങ്ങനെ വെടി പൊട്ടിച്ചത്.
*" ഓഹോ faru ന്ടെ ഇക്ക hayan നെ നീ വായിനോക്കി ലെ നങ്ങൾക്ക് മനസിലാവുന്നുണ്ട് "*-ഞാനും ഭദ്രിയും ഒരേ ടോണിൽ പറഞ്ഞു.
"എന്ത് മനസിലായിന്നു. നിങ്ങള്ളല്ലേ ഇപ്പൊ പറഞ്ഞെ ആരായാലും വായിനോക്കുന് "-sana പറഞ്ഞു.
" എന്നാലും നങ്ങൾക്ക് മനസിലാവുന്നുണ്ട് മോളെ "-ഭദ്രി പറഞ്ഞു.
"എന്ത് മനസിലാവുന്നുണ്ട് എന്ന്, എന്തെങ്കിലും ആയിക്കോട്ടെ എന്റെ വയർ ഇതേ അലാറം അടിച്ചു തുടങ്ങി. വായോ നമക്ക് പോയി ഫുഡ് കഴിക്കാം "-sana അതും പറഞ്ഞു പരുങ്ങി. അങ്ങനെ ഫുഡ് എല്ലാം എടുത്ത് വെച്ച് ഫുഡ് കഴിക്കാൻ ഇരിന്നു.
"എന്നാലും എന്റെ ഭദ്രി നീ ആദിക്കാനേ വായിനോക്കിയാലോടി "-sana പറഞ്ഞു.
"എന്നാലും എന്റെ sana നീ hayan ഇക്കാനെ വായിനോക്കിയാലോടി "-ഭദ്രി അതെ ടോണിൽ തിരിച്ചു പറഞ്ഞു. അപ്പൊ sana ചെറുതായിട്ടൊന്നു ചമ്മി. ഞങ്ങൾ അങ്ങനെ കളിയും ചിരിയും ആയി ഫുഡ് കഴിച്ചു ഉറങ്ങാൻ വന്നു കിടന്നു. ഞാൻ ഒറ്റക്ക് ഒരു റൂമിലും ഭദ്രിയും സനയും വേറെ റൂമിലും ആണ്. കിടക്കുന്ന നേരത്ത് ആ video ന്ടെ കാര്യം എനിക്ക് വീണ്ടും ഓർമ്മ വന്നു.
' ആ video യിൽ ഭദ്രിയും ആദിക്കയും നിന്നിരുന്നത് പ്രണയിത്താക്കൾ നിന്നിരുന്ന പോലെ ആയിരുന്നു. ഭദ്രി പറയുന്നു അജുക്കനോട് തോന്നാത്ത എന്തോ feeling ആദിക്കനോട് തോന്നുന്നു എന്ന്. ഇനിയിപ്പോൾ hamna പറഞ്ഞ പോലെ ആദിക്കയും ഭദ്രിയും ആണോ ഒന്നിക്കേണ്ടവർ. ദൈവം അതാണ് നിശ്ചയിച്ചിരിക്കുന്നത് എങ്കിൽ അത് തന്നെ നടക്കും '-എന്നും ചിന്തിച്ചു ഞാൻ പതിയെ ഉറക്കത്തിലേക്ക് വീണു.
»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»»
Rayan
ഇന്ന് ശേഖരേട്ടനെ കാണേണ്ടാത്തു കൊണ്ട് ഞാൻ ഇന്ന് നേരത്തെ ഓഫീസിലോട്ട് പോന്നു. ശേഖരേട്ടനും രമ്യയും ഓഫീസിലെ മറ്റു members എത്തുന്നതിനേക്കാൾ നേരത്തെ എത്തിയിട്ടുണ്ട്, അവരുടെ കൂട്ടത്തിൽ ഇന്ന് ഞാൻ പ്രേതീക്ഷിക്കാതെ ഒരാളെ കണ്ടു. വേറാരും അല്ല misri ആണ്. ഇനി കാക്ക എങ്ങാനും മലർന്നു പറക്കുന്നുണ്ടോ എന്തോ. എന്നെ കണ്ടപ്പോൾ ശേഖരേട്ടൻ എന്റെ അടുത്തോട്ടു വന്നു.
"എന്താ കുഞ്ഞേ എന്നോട് പറയാനുണ്ട് എന്ന് പറഞ്ഞെ "-ശേഖരേട്ടൻ ചോദിച്ചു.
" അത് ഏട്ടാ ഞാൻ പറഞ്ഞ പോലെ ഓഫീസ് ഉം ആയി ബന്ധപ്പെട്ട കാര്യം അല്ല. എന്നാലും importent ആണ്. ഇവിടെ നിന്നു സംസാരിച്ചാൽ ശെരിയാവില്ല വാ നമുക്ക് എന്റെ കേമ്പിനിലോട്ട് പൂവാം "-എന്നും പറഞ്ഞു ഞാനും ശേഖരേട്ടനും എന്റെ കേമ്പിനിലോട്ട് പോന്നു.
"എന്താ മോനെ പറയാനുള്ളത് "-ശേഖരേട്ടൻ ചോദിച്ചു.
" അത് നമ്മടെ രോഹിണിയും ആയി ബന്ധപ്പെട്ട കാര്യം ആണ് ഏട്ടാ "-ഞാൻ പറഞ്ഞു.
" രോഹിണിമോളും ആയി ബന്ധപ്പെട്ട കാര്യമോ, എന്താ മോനെ "-ഏട്ടൻ ചോദിച്ചു.
" അത് ഏട്ടാ നമ്മുടെ രോഹിണിയുടെ case ഒരു officer reopen ചെയ്തിട്ടുണ്ട് "-ഞാൻ പറഞ്ഞു.
"എന്ത് രോഹിണി മോൾടെ case reopen ചെയ്‌തെന്നോ "-ഞാൻ പ്രേധീക്ഷിച്ചതിന്റെ വിപരീതം ആയി ഏട്ടൻ പേടിച്ചു കൊണ്ടായിരുന്നു ചോദിച്ചത്.
" അതെ ഏട്ടാ, ഏട്ടൻ എന്തിനാ പേടിക്കുന്നെ "-
"വേണ്ട മോനെ. അത് അപകടാ, അത് അനേഷിക്കണ്ട എന്റെ മോൾക്ക് നീധി ലഭിക്കില്ല "-ശേഖരേട്ടൻ പറഞ്ഞു.
"എന്താ ഏട്ടാ, ആരെങ്കിലും ഏട്ടനെ ഭീഷണി പെടുത്തിയിരുന്നോ "-
"ആ മോനെ മോൾടെ case നടക്കുമ്പോൾ ഒരാൾ വീട്ടിലോട്ട് വന്നിരുന്നു. എന്നിട്ട് case പിൻവലിക്കണം എന്നും ഇല്ലെങ്കിൽ രമ്യയെയും രഹനയെയും രോഹിണി മോളെ കൊന്ന പോലെ കൊല്ലും എന്നും പറഞ്ഞു. എന്റെ കുട്ടിയോളെ ഓർത്തിട്ട ഞാൻ ആ case പിൻവലിച്ചത് "-ശേഖരേട്ടൻ കരഞ്ഞു കൊണ്ട് പറഞ്ഞു.
"അയോ ശേഖരേട്ടാ ഞാൻ വിഷമിപ്പിക്കാൻ ചോദിച്ചതല്ല. ഈ reopening കൊണ്ട് നമ്മടെ രഹനക്കോ രമ്യക്കോ ഒന്നും സംഭവിക്കില്ല. മറിച് ആ ദുഷ്ടന്മാർക്കാൻ ശിക്ഷ ലഭിക്കുക. ഇത് ഞാൻ ശെകരേട്ടൻ തരുന്ന ഉറപ്പാണ് "-ഞാൻ പറഞ്ഞു.
" മോനെ ഉറപ്പല്ലേ എന്റെ കുട്ടിയോള്ക്ക് ഒന്നും സംഭവിക്കില്ലല്ലോ,എന്റെ കുട്ടിക്ക് നീധി ലഭിക്കില്ലേ "-ശേഖരേട്ടൻ പ്രേധീക്ഷയോടെ ചോദിച്ചു.
"ഏട്ടൻ എന്നെ വിശ്വസിക്കുന്നില്ലേ അതുപോലെ ആ വാക്കും വിശ്വസിക്കാം.ഞാൻ ഏട്ടൻ തരുന്ന വലിയ ഒരു ഉറപ്പാണിത്.ഇത് കൊണ്ട് നിങ്ങൾക്ക് ആർക്കും യാതൊരു അനുഭവവും ഉണ്ടാവില്ല.പിന്നെ ഏട്ടൻ ആ ഭീഷണി പെടുത്തിയ ആളുടെ മുഖം ഓർമ്മയുണ്ടോ "-ഞാൻ പ്രേധീക്ഷയോടെ ചോദിച്ചു.
"ആ മോനെ അയാളെ കണ്ടാൽ എനിക്ക് മനസിലാവും "-ഏട്ടൻ പറഞ്ഞു.
"എന്നാൽ ഈ ഫോണിൽ കാണുന്ന ആൾ ആണോ എന്ന് ഒന്ന് നോക്കിയേ "-എന്നും പറഞ്ഞു anshi അയച്ചു തന്ന hakeem അങ്കിൾ ന്ടെ pic ഞാൻ എടുത്ത് കാണിച്ചു കൊടുത്തു.
" അല്ല മോനെ ഇയാൾ അല്ല "-
"അപ്പോൾ ഇയാൾ ആണോ ഏട്ടാ "-ഞാൻ officer രോഹിത്തിന്റെ photo എടുത്ത് കാണിച്ചു കൊടുത്തു.
"ആ മോനെ ഇയാള,പക്ഷെ അന്ന് ഈ യൂണിഫോം ഒന്നും ഉണ്ടാർന്നില്ല "-ഏട്ടൻ പറഞ്ഞു.
"Ok ഏട്ടാ,പിന്നെ ഈ കേമ്പിനിൽ നിന്നു പോകുമ്പോൾ ചിരിച്ചു വേണം പോവാൻ.reopening അറിഞ്ഞു അവരുടെ ആൾക്കാർ ഇവിടെ ചാരന്മാരെ ഏർപ്പെടുത്താൻ സാധ്യത ഉണ്ട്. അത് വിട്,ശേഖരൻ കുട്ടാ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട എല്ലാകായും ഇഞ്ചിയും ഇട്ട ചായയും സമൂസയും കൊണ്ട് തരാമോ "-ഞാൻ ചോദിച്ചു.
" ആ richu കുട്ടാ ശേഖരൻ കുട്ടൻ ഷെടെ എന്ന് കൊണ്ട് വരാട്ട"-എന്നും പറഞ്ഞു ചിരിച്ചു സന്തോഷത്തോടെ തന്നെ ആയിരുന്നു ശേഖരേട്ടൻ കേമ്പിനിൽ നിന്നു പോയത്.ഞാൻ ചെയറിൽ ചാരി ഇരിന്നു ശ്യോസം എടുത്തു വിട്ടു anshi അയച്ചു തന്ന അജുവിന്റെ നമ്പറിലോട്ട് വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു.ഞങ്ങൾ രണ്ട് പേരും ഒരുമിച്ചു ഇന്ന് ശേഖരേട്ടന്റെ വീട്ടിലോട്ട് പോകുവാൻ തീരുമാനിച്ചു.