Aksharathalukal

അനായ ❤️ - 2

അനായ ❤️

Shortstory

Part 02

കഴുത്തിലൂടെ കൈ ഇട്ടവൻ അവളുടെ ചെവിയിൽ പറഞ്ഞു.

" ഞാൻ വരാം പക്ഷെ ഒരു കണ്ടിഷൻ ഉണ്ട്.. " അവൾ അവനെ എന്തെന്നഭാവത്തിൽ നോക്കി.

" ദേ ഇതൊന്ന് കുത്തണം " അവളുടെ ചെവിയിൽ ഒന്ന് ഞൊട്ടിയവൻ പറഞ്ഞു.

" അയ്യോടാ.. " അവളവന്റെ കൈ തട്ടി മാറ്റി പറഞ്ഞു.

" ഡീ... "

" വിളിച്ചിട്ട് കാര്യമില്ല നടക്കില്ല മോനെ... ആ ആഗ്രഹം... " ചുണ്ടുകോട്ടി അവൾ പറഞ്ഞു തിരിഞ്ഞു.

" എന്ന  ഞാൻ വരില്ല... " അവൻ അവളെ നോക്കി മുഖം വീർപ്പിച്ചു തിരിഞ്ഞു നിന്നു.

കൊച്ചുകുട്ടികളെ പോലെ മുഖം വീർപ്പിച്ചു നിൽക്കുന്ന അവനെ കണ്ടവൾക്ക് ചിരി വന്നു.

" അയ്യോടാ പിണങ്ങി നിൽക്കുവാണോ എന്റെ അച്ചൂട്ടൻ "  അവൾ പാതി കളിയായി അവനോട് ചോദിച്ചു.

" ആ അതെ... "

" അയ്യോ.. ആണോ അങ്ങനെ ആണേൽ ഞാൻ ഇനി ആരുടെ കൂടെ പോയി കാതുകുത്തും?? " ഇടങ്കണ്ണിട്ട് അവൾ തനിയെ പറഞ്ഞു.

അത് കേട്ടപ്പോൾ അവന്റെ ചുണ്ടിലൊരു കള്ള ചിരി വിടർന്നു.

" ഞാൻ വരാം... " ഇല്ലാത്ത ഗൗരവം കാട്ടി അവൻ പറഞ്ഞു.

അത് കേട്ടവൾ അവനെ നോക്കി. അവനും. പിന്നെ അവടെ ഒരു പൊട്ടിച്ചിരി ഉയർന്നുകേട്ടു.

" നാളെ പോകാം " ആവേശത്തോടെ അവൻ പറഞ്ഞു.

അവൾ മറുപടിയായൊന്നു തലയാട്ടിയതെ ഉള്ളു.

++++++++++++++

ഈ സമയം ജോ  ഫോണെടുത്തു അനയെ  " അന്നാ " എന്ന് വിളിക്കാൻ മാത്രം  സ്വാതന്ത്ര്യം ഉള്ള അവൻ ആരായിരിക്കും എന്ന ചിന്തയിൽ ആയിരുന്നു.

ആ ചിന്ത അവനിൽ സന്തോഷവും ഒപ്പം സങ്കടവും നൽകി. കാരണം, എല്ലാ കാര്യങ്ങളും ആദ്യമെന്നോട് ആയിരുന്നവൾ പങ്കുവച്ചിരുന്നത്... ഇപ്പോൾ....  അങ്ങനെ ഒരു റിലേഷൻഷിപ് ഉണ്ടായിട്ടുപോലും എന്നോട് പറഞ്ഞില്ല... " അവനിൽ നിന്നൊരു നെടുവീർപ്പുയർന്നു.

അതിനു മുകളിൽ  ജോയിൽ ഒരു  സന്തോഷമുയർന്നു. അവൾ എന്തായാലും  എഡ്വിനെ മറന്നല്ലോ.... അവൻ കൊടുത്ത വേദനകൾ മറന്നല്ലോ...

വെറുപ്പാണ് അവളെ പോലെ എനിക്കും എഡ്വിനെ പണത്തിനെ മാത്രം സ്നേഹിക്കുന്ന ചെകുത്താൻ... " പുച്ഛത്തോടെയും വെറുപ്പോടെയും ജോ ഓർത്തു.

മമ്മിക്ക് തന്നെ എലീനയെകൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. പക്ഷെ... പപ്പാ എന്റെ ഒപ്പം സ്ട്രോങ്ങ്‌ ആയി നിന്നു. അതിന്റെ ഫലമായിട്ടാണ് ദേവുമായിട്ടുള്ള ഈ വിവാഹം.

ഇനി കല്യാണത്തിന് വരുമ്പോൾ അതിന്റെ പഴിയും വാവാച്ചി കേൾക്കണം. ഒരു നെടുവീർപ്പോടെ ജോ ഓർത്തു. പതിയെ ജോയുടെ കണ്ണുകൾ അടഞ്ഞു.

+++

തോമസും ജോ പറഞ്ഞ കാര്യങ്ങളിൽ ഉഴറുകയായിരുന്നു.

" അവൾ സന്തോഷവതിയാണ് പപ്പാ പക്ഷെ... ഞാൻ ഇന്ന് വിളിച്ചപ്പോൾ ഒരു പുരുഷനാണ് എടുത്തത്. അത്  അലോഷിയാണെന്ന് തോന്നുന്നില്ല.

"  പിന്നെ ആര്??"  താൻ ജോയോട് ചോദിച്ചു.

" അവളോട് സംസാരിച്ചതിൽ നിന്ന് എനിക്ക് മനസിലായത് അലോഷിയുടെ ബ്രദർ അവടെ ഉണ്ട് അഗസ്തി എന്നോ മറ്റോ ആണ് പേര്. വാവാച്ചി ആണെങ്കിൽ അവനെ കുറിച്ച് പറയുമ്പോൾ ആവേശമാണ്. അവർ തമ്മിൽ സൗഹൃദതിനപ്പുറം എന്തോ ഉണ്ടെന്ന് തോന്നുന്നു. " ഈ വാക്കുകൾ ആണ് തോമസിനെ ഇരുത്തി ചിന്തിപ്പിച്ചത്. ഒരു വശത്തു എഡ്വിനെ അവൾ മറന്നെന്ന സന്തോഷം, മറുവശത്തു ഇപ്പോൾ അവൾ സ്നേഹിക്കുന്നുണ്ടെങ്കിൽ അതും തന്റെ മകൾ എന്ന ലേബലിൽ ആയിരിക്കുമോ... പണം ആണോ അവന്റേം ലക്ഷ്യം.. അയാൾ ചിന്തിച്ചു. ഒരു വട്ടം ചൂടുവെള്ളത്തിൽ വീണ പൂച്ച പിന്നെ വെള്ളം കണ്ടാൽ ഒന്ന് അറക്കുമല്ലോ.

++++++++++++++++++

പിറ്റേന്ന് ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് അവനും അവളും അവന്റെ കാറിൽ കയറി പോകുന്നത് തെല്ലൊരു അമ്പരപ്പോടെ ആണ് പാത്തുവും അല്ലുവും കണ്ടത്.

അവർ നേരെ പോയത് ഒരു ജ്വല്ലറി ഷോപ്പിലേക്ക് ആയിരുന്നു അച്ചു അതിനു മുൻപിൽ വണ്ടി നിർത്തിയപ്പോൾ അവൾ ഇത് വേണോ എന്ന ഭാവത്തിൽ അവനെ നോക്കുന്നുണ്ടായിരുന്നു. അവൻ ചിരിയോടെ അവളെ വണ്ടിയിൽ നിന്ന് വലിച്ചിറക്കി അകത്തേക്ക് നടന്നു. അപ്പോഴും അവൾ അവനെ ദയനീയ ഭാവത്തിൽ നോക്കുന്നുണ്ടായിരുന്നു. അതൊന്നും മൈൻഡ് ചെയ്യാതെ അവൻ അവളെ പിടിച്ചു ഇരുത്തി അവരോട് പറഞ്ഞ് കാതുകുത്താൻ.

അവർ കാതിൽ കുത്തിയപ്പോൾ അവളുടെ നഖം അവന്റെ കൈയിൽ ആഴ്ന്നിറങ്ങി. അവൻ ആണേൽ കടിച്ചുപിടിച്ചു നിന്നു.

അവൾക്കായ് ഒരു ചെറിയ ഡയമണ്ടിന്റെ സ്റ്റഡ് മേടിച്ചു കൂടെ ഒരു ചെറിയ മൂക്കുത്തിയും.

അവളത് ഇഷ്ടത്തോടെ ഇട്ടു നോക്കി. മുഖത്തൊരു തെളിച്ചം വന്നതുപോലെ.

പിന്നെ അവർ നേരെ പോയത് മാളിലേക്ക് ആണ് ഷോപ്പിംഗ് അത്യാവശ്യം പാത്തുവും അല്ലുവിനും പപ്പാക്കും മമ്മിക്കും ഒക്കെ കഴിഞ്ഞു അവൾക്ക് ജോയുടെ മാര്യേജിനു ഇടാൻ ഡ്രെസ് തപ്പി തുടങ്ങി.

ഒന്നും അവൾക്ക് അങ്ങോട്ട് തൃപ്തി ആവുന്നില്ല. അവൻ ആണേൽ ചുമ്മാ അതിലൂടെ കറങ്ങി നടക്കുന്നു. നടപ്പിനിടയിൽ ആണ് അവന്റെ കണ്ണിൽ ഒരു  റെഡ് വൈൻ കളർ ഗൗൺ കണ്ടത് സിമ്പിൾ വർക്കും സ്ലീവലസ് ഉം കൊള്ളാം അവനു തോന്നി.

അവൻ അത് എടുപ്പിച്ചു അവളുടെ അടുത്തേക്ക് നടന്നു.

തപ്പിക്കൊണ്ടിരുന്ന അവളെ തിരിച്ചു നിർത്തി കൈയിലേക്ക് അത് വച്ച് കൊടുത്തു.

അവളുടെ കണ്ണുകൾ തിളങ്ങി. ട്രയൽ എടുത്തു നോക്കിയപ്പോൾ ഇച്ചിരി സൈസ് വലുതാണെന്ന് അല്ലാതെ കുഴപ്പമില്ല. അവർ അത് സ്റ്റിച് ചെയ്ത് മേടിച് പുറത്തേക്ക് ഇറങ്ങി. പിന്നെ പോയത് ബ്യൂട്ടിപ്പാലറിലേക്ക് ആണ്.

അവളുടെ മുടിയിലെ കളർ മാറ്റി വേറെ ഒന്ന് ചെയ്തു.

അവടെ നിന്നും പുറത്തേക്കിറങ്ങുമ്പോൾ അവളുടെ ചുണ്ടിൽ നല്ലൊരു പുഞ്ചിരി ഉണ്ടായിരുന്നു.

" എഡ്വിനു ഇതൊന്നും ഇഷ്ടമല്ലായിരുന്നു.

അവളെ കാറിലിരുത്തി അവൻ അടുത്തുള്ള ജ്വല്ലറി ഷോപ്പിലേക്ക് വീണ്ടും കയറി.

ഒരു ചെറിയ ചെയ്നും, ഒരു റിങ്ങും സെലക്ട്‌ ചെയ്ത് വാങ്ങി അവൻ അവടെ നിന്നും ഇറങ്ങി.

പിന്നെ ഒരു ചിരിയോടെ വണ്ടിയിലേക്ക് കയറി. അവൾ എന്തെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് കണ്ണുചിമ്മി അവൻ വണ്ടി മുൻപോട്ട് എടുത്തെങ്കിലും അവന്റെ മുഖത്ത് എന്തോ ഒരു കള്ളത്തരം ഒളിഞ്ഞുകിടപ്പുണ്ടെന്ന് അവൾക്ക് തോന്നി.

+++++++++++

വീട്ടിൽ തിരിച്ചെത്തിയ അനയേക്കണ്ട് പാത്തുവിന്റെയും അലോഷിയുടെയും കണ്ണുകൾ മിഴിഞ്ഞു. പാത്തു തന്റെ കണ്ണുകൾ കൂട്ടി തിരുമ്മി അനയെ പിന്നെയും പിന്നെയും നോക്കി. എന്നിട്ടും വിശ്വസിക്കാനാവാതെ അല്ലുവിന്റെ കൈയിലൊരു പിച്ചു കൊടുത്തു.

"ഹൂ.... "  അവൾ പിച്ചിയിടം പിടിച്ചവൻ അലറി.

അപ്പോഴാണ് പാത്തുവിന് ബോധം വന്നത്.

" സൊ... സോറി ഇച്ചായ ഞാൻ... ഞാനിവളെ  ഇങ്ങനെ പെണ്ണായി പെട്ടന്ന് കണ്ട എക്സൈറ്റ്മെന്റിൽ.. ഞാൻ... "

" എന്നാലും.. എന്റെ അച്ചു... നീയിതെങ്ങനെ..?? " അല്ലു ചോദിച്ചു.

" എങ്ങനെ ഉണ്ട് പാത്തുസ്... "

" എന്നാലും എന്റെ അനയെ നീയിങ്ങനെ മാറുമെന്ന് ഞാൻ വിചാരിച്ചില്ല. സർപ്രൈസ് എന്നൊക്കെ പറഞ്ഞെങ്കിലും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല. " പാത്തു അത് പറഞ്ഞപ്പോൾ

" ആരാന്ന് ഒരു ചേഞ്ച്‌ ആഗ്രഹിക്കാത്തത് മോളുസേ... " എന്ന് പറഞ്ഞ് അവളുടെ കവിളിൽ ഒരു പിച്ചു കൊടുത്ത് അന തുള്ളിചാടി അകത്തേക്ക് പോയി.

അപ്പോഴും കണ്ടതൊന്നും അവർക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു.

പിന്നെ തിരിഞ്ഞ് അച്ചുവിന്റെ നേരെ നോക്കി.

" അവനൊരു വളിച്ച ഇളി ഇളിച്ചു വലിയാൻ നോക്കിയെങ്കിലും അല്ലുവിന്റേം പാത്തുവിന്റേം കൃത്യ സമയത്തെ ഇടപെടൽ അവനെ കുടുക്കി.

മണിമണി പോലെ എല്ലാം അവനെക്കൊണ്ട് അവർ പറയിച്ചു. അവളെ ഇഷ്ടമാണെന്ന് ഉൾപ്പടെ.

അവർക്കത് വല്ല്യ സന്തോഷമായി.

+++++++++++

രാത്രിയിലവൾ തന്റെ ബാൽക്കണിയിൽ ഇതുവരെ തന്റെ ലൈഫിലെ ഓരോ സംഭവങ്ങളും ചിന്തിച്ചുകൊണ്ട് നിന്നു. പപ്പയുടെയും ജോയുടെയും മുഖങ്ങൾ അവളെ വല്ലാതെ നോവിച്ചു. കണ്ണുകൾ നിറഞ്ഞു  ഹൃദയത്തിന് എന്തോ ഭാരം പോൽ. അവൾ തന്റെ  കണ്ണുകൾ മുറുക്കെ അടച്ചു  കണ്ണുനീർ കവിളിലേക്ക് ഒലിച്ചിറങ്ങി. അവളുടെ കണ്ണുകൾക്ക് മുന്നിൽ അച്ചുവിന്റെ മുഖം തെളിഞ്ഞു വന്നു. അവളറിയാതെ അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

പക്ഷെ എഡ്വിന്റെ വാക്കുകൾ ചെവിയിൽ ഉയർന്നു കേട്ടു. മുഖം വലിഞ്ഞു മുറുകി.

അതെ സമയത്ത് അവളുടെ തോളിൽ ഒഎസ് കൈവന്നമർന്നു. ഞെട്ടിയവൾ തിരിഞ്ഞതും ഒരു പുഞ്ചിരിയോടെ അച്ചു.

കണ്ണിൽ നിന്നും ഉതിർന്നു വീണ നീർപാടകൾ കണ്ടു സംശയത്തോടെ അവൻ അവളെ നോക്കി.

ഒന്നുമില്ലെന്ന ഭാവത്തിൽ അവൾ കണ്ണടച്ച് കാണിച്ചെങ്കിലും.. അവൻ തന്റെ ഇരുകൈകളാൽ  അവളുടെ കവിളിനെ പൊതിഞ്ഞു പിടിച്ച് വിരൽകൊണ്ട് കണ്ണുനീരിനെ തുടച്ചുമാറ്റി.

അവളിൽ നിന്ന് പിന്തിരിഞ്ഞു ലൈറ്റ്കൾ അവൻ ഓഫ്‌ ആക്കി.

ആകാശത്തെ പൂർണചന്ദ്രനെ സാക്ഷിയാക്കി അവളുടെ മുന്നിലവൻ മുട്ടുകുത്തി നിന്നു. തന്റെ പോക്കറ്റിൽ നിന്നും മോതിരമവൾക്ക് നേരെ നീട്ടിയവൻ ചോദിച്ചു.

"വിൽ യു ബി മൈ സോൾമേറ്റ്🥰❤️"

അവളുടെ ഉള്ളിലൂടെ ഒരു തണുപ്പ് അരിച്ചു കയറുന്നതവൾ അറിഞ്ഞു. ഒരു നിമിഷത്തെ പകപ്പിന് ശേഷം അവൾ അവനെ നോക്കി  നിന്നു.

അവളിൽ നിന്നും ഒരു അനക്കംപോലും ഇല്ലാതെയായപ്പോൾ അവൻ പതിയെ എണീറ്റു അടുത്തേക്ക് ചെന്നതും അവന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചവൾ കരഞ്ഞു  അവളുടെ കണ്ണുനീരിനാൽ അവരെ ഷർട് നനഞ്ഞു.

റിങ് പോക്കറ്റിലേക്ക് അവൻ തിരികെ വച്ച് അവളെ ചുറ്റിപ്പിടിച്ചു.

റീലാക്സ് ആയെന്നു തോന്നിയ നിമിഷം അവളെ തന്നിൽ നിന്നടർത്തി മാറ്റിയവൻ കണ്ണുനീർ തുടച്ചുമാറ്റിയവൻ തിരിഞ്ഞ് നടന്നു. ഹൃദയം വിങ്ങുന്നുണ്ടെങ്കിലും അവളോടൊന്നും ചോദിക്കാതെ അവൻ നടന്നു.

" എന്റെ... എന്റെ റിങ് എവടെ? " കുസൃതിയോടവൾ പിറകിൽ നിന്നും ചോദിക്കുന്നത് കേട്ടവൻ ഞെട്ടി തിരിഞ്ഞു നിന്നു.

" ഏത് റിങ് "  കുസൃതിയോടെ അവൻ ചോദിച്ചു.
" മര്യാദക്ക് ഇട്ടു താ... "  കൈനീട്ടിയവൾ കപട ദേഷ്യത്തോടെ അവൾ പറഞ്ഞു.

തന്റെ പോക്കറ്റിൽ നിന്ന് റിങ് എടുത്ത് ചിരിയോടെ അവളുടെ കൈകളിൽ അവൻ ഇട്ടുകൊടുത്തു ചുംബിച്ചു.

ഇതെല്ലാം കണ്ടു ചിരിക്കുന്ന രണ്ടു നിഴലുകൾ അവടെ നിന്നും പോയി.

ആ രാവും സന്തോഷത്തോടെ കടന്നുപോയി രണ്ടുപേരും പ്രണയത്തിലായ രാത്രി. പാത്തുവും അല്ലുവും അത് പപ്പയെ വിളിച്ചു പറഞ്ഞു (അല്ലുവിന്റെ ) അവർക്ക് സന്തോഷമായിരുന്നു പ്രത്യേകിച്ചു മമ്മിക്ക്.

അവർ ഔദ്യോഗികമായി നീങ്ങാൻ തീരുമാനിച്ചു.

പിറ്റേന്ന് എണീറ്റു വന്ന അച്ചു കാത്ത് പപ്പയും മമ്മിയും ഉണ്ടായിരുന്നു. അവർ അവനെ സന്തോഷത്താൽ വാരിപ്പുണർന്നു. കഥയറിയാതെ അച്ചു അല്ലുവിന്റെ മുഖത്തേക്ക് നോക്കി അവടെ ഒരു കള്ള പുഞ്ചിരി കണ്ടപ്പോൾ അച്ചുവിന് കാര്യം മനസിലായി.

" തെണ്ടി " ചുണ്ടനക്കി അവൻ വിളിച്ചു. മനസിലായ പോലെ അല്ലു അവനെ നോക്കി ഇളിച്ചു കാണിച്ചു.

പപ്പയും മമ്മിയും അനയെ സ്നേഹംകൊണ്ട് ആശ്ലേഷിച്ചു.

ജോയുടെ കല്യാണം കഴിഞ്ഞിട്ട് പറയാമെന്ന അച്ചുവിന്റേം അനയുടെയും അഭിപ്രായം മുഖവിലക്കെടുതെങ്കിലും അച്ചുവിന്റെ പപ്പാ തോമസിനെ വിളിച്ചൊന്നു സൂചിപ്പിച്ചിരുന്നു. ആദ്യമൊന്ന് സങ്കോചിച്ചെങ്കിലും കാര്യങ്ങൾ എല്ലാം പറഞ്ഞപ്പോൾ അവളെ കുറിച്ച് എല്ലാം അറിഞ്ഞിട്ടും അവൻ സ്നേഹിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോ തോമസിന് സമ്മതമായിരുന്നു. ജോയോടും തോമസ് പിന്നീട് ഇത് സൂചിപ്പിച്ചു അവനും വേറെ ഒരു അഭിപ്രായം ഇല്ലായിരുന്നു.

++++++++++++

പണം മാത്രമാണ് ജീവിതമെന്ന തെറ്റിദ്ധാരണയിൽ ജീവിതം തുടങ്ങിയ എലീനക്ക് ചുവടുകൾ പിഴച്ചു. ഇപ്പോൾ അവൾക്ക് മനസ്സിലാകുന്നുണ്ട് പണം മാത്രമല്ല ജീവിതമെന്ന സത്യം. ജോണിന്റെ കല്യാണത്തിന് മുൻപേ എലീനയുടെ നടത്തണമെന്ന് അന്നമ്മയുടെ വാശിയായിരുന്നു അതിനു എഡ്വിനും  അവന്റെ പപ്പയും കണ്ടുപിടിച് പുത്തൻ പണക്കാരൻ ആയിരുന്നു ഡേവിഡ്.

പല ലഹരി മരുന്നിന്റെ ഉപയോഗവും രാത്രിയിൽ രതി വൈകൃതങ്ങളും അയാളുടെ സ്വഭാവം. കല്യാണരാത്രി അവളെ ഉപദ്രവിച് ആനന്ദം കണ്ടെത്തി തുടങ്ങിയ അയാൾ അവസാനം അവളുടെ കൈയിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചു പച്ചമാസ്യത്തിന്റെ ഗന്ധം  അവൻ ആസ്വദിച്ചു. അന്നായിരുന്നു അവളുടെ ഡേവിഡു മായുള്ള അവസാനത്തെ കാഴ്ച പിന്നീട് എഡ്വിൻ അവളെ തിരികെ വീട്ടിൽ കൊണ്ടുവന്നു. ലഹരിയുടെ ഉപയോഗം ഡിവോഴ്സ് കിട്ടാൻ എളുപ്പത്തിലാക്കി.

എലീനയെ കൗൺസിലിങ്ങിലൂടെ സാധാരണ ജീവിതത്തിലേക്ക് അവർ എത്തിച്ചു.
അന്നമ്മയുടെ അഹങ്കാരവും വാശിയും അവടെ അവസാനിച്ചു.  എഡ്വിനും  വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. അനയോട് ചെയ്തത് ആണ്  പെങ്ങള് വഴി തിരിച്ചടിക്കുന്നതെന്ന് അവൻ ഉറച്ചു വിശ്വസിച്ചു. അവളെ തിരിച്ചു പിടിക്കാൻ അവൻ അതിയായി ആഗ്രഹിച്ചു. ആശ്വാസവാക്കുകളും സാമിപ്യവും അവൻ ആഗ്രഹിച് തുടങ്ങി.

++++++++++++

അങ്ങനെ കല്യാണദിവസം വന്നെത്തി. ഹിന്ദു ആചാരപ്രകാരം ആണ് വിവാഹം.

അഗസ്തി അവളുടെ ഗൗണിനു ചേർന്ന റെഡ് കോട്ടും വൈറ്റ് ഷർട്ടും റെഡ് പാന്റും കൂടെ ബ്ലാക്ക് വാച്ചും വൈറ്റ് ഷൂവും ഇട്ടിറങ്ങി.

ഗൗണിനു കഴുത്തിലിടാൻ ചെയിൻ തപ്പി നടന്ന അനയുടെ കഴുത്തിൽ അവൻ മേടിച്ച ചെയിൻ ഇട്ടുകൊടുത്തു കവിളിലൊന്ന് ചുംബിച്ചു.

കണ്ണാടിലവൾ ചെയിനിന്റെ ഭംഗി നോക്കി മനോഹരമായ ചെയിൻ. അവളുടെ കണ്ണിലെ തിളക്കം ഒന്നുകൂടി കൂടിയത്പോലെ.

അവളുടെ കൈ പിടിച്ച് പടികൾ ഇറങ്ങി വരുന്ന അവനെയും അവന്റെ കൈകളിൽ പിടിച്ച് ഇറങ്ങി വരുന്ന അവളേം കണ്ട്  അവടെ ഉണ്ടായിരുന്ന നാലുപേരുടെയും മനസ് നിറഞ്ഞു.

" നന്നായി പോയിട്ട് വാ.. " മമ്മി അവരെ അനുഗ്രഹിച്ചു യാത്രയയച്ചു.

അലോഷിയുടെ ബ്ലാക്ക് ഹെക്റട്ടറിൽ അവർ യാത്ര തിരിച്ചു. യാത്രയിൽ രണ്ടുപേരും മൗനമായിരുന്നു. അവളുടെ ടെൻഷൻ മനസിലാക്കിയ അവൻ കൈകളിൽ മുറുക്കെ പിടിച്ചമർത്തി.

" ഞാനുണ്ട് കൂടെ... " അവൻ അവളുടെ ചെവിയിൽ മന്ത്രിച്ചു.

അതോടെ അവളുടെ മങ്ങിയ മുഖമൊന്ന് തെളിഞ്ഞു.

ഒരു ചിരിയോടെ അവൾ കാറിലിരുന്നു.

കാത്തിരിക്കുക...

ഒരു part കൂടി ഈ കഥ ഉണ്ടാകും അതോടെ തീരും.

കഴിഞ്ഞ പാർട്ടിൽ തന്ന സപ്പോർട്ടിനും സ്നേഹത്തിനും നന്ദി.. ❤️

ആ സപ്പോർട്ട് ഇനിയുo തരണം 🥰❤️


അനായ ❤️ - 3 (Last part)

അനായ ❤️ - 3 (Last part)

4.7
7108

Part 03 ഹാളിലേക്ക് ആദ്യം കടന്നത് അനയായിരുന്നു. അവളെ കണ്ട് തോമസ് ഓടി വന്നു വാരിപ്പുണർന്നു. സ്റ്റേജിലിരുന്ന ജോയേ അവൾ കൈകൾ വീശി കാണിച്ചു. ജോ ചിരിയോടെ സൂപ്പർ എന്ന് കൈകൾ പൊക്കി കാണിച്ചു. അവൾ പതിയെ സ്റ്റേജിലേക്ക് നടന്നു കൂടെ അച്ചുവും. ആരോ അന വന്നിട്ടുണ്ടെന്ന് പറഞ്ഞറിഞ്ഞു എഡ്വിൻ അപ്പോഴേക്കും ഹാളിൽ വന്നിരുന്നു. അവന്റെ കണ്ണുകൾ പലവശത്തേക്കും പാഞ്ഞു അവസാനം അത് സ്റ്റേജിൽ ജോയോട് സോറ പറഞ്ഞു ചിരിക്കുന്ന അനയിൽ അവന്റെ  കണ്ണുപതിഞ്ഞു. ഗൗണിൽ അവളെ കണ്ട എഡ്വിന്റെ കണ്ണുകൾ തിളങ്ങി. സൂക്ഷിച്ചു നോക്കിയപ്പോൾ അവനറിഞ്ഞു അവളുടെ കാതിൽ കിടക്കുന്ന കമ്മലുകൾ അവൾ ഒരുപാട് മാറിയെന്ന