✍️ Aswathy Karthika
നിങ്ങള് ഇങ്ങനെ ഒരു വിവാഹ ആലോചനയുമായി വീട്ടിലേക്ക് വരും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല....
നിങ്ങളെ രണ്ടാളെയും ഞാൻ എന്റെ സ്വന്തം കൂടപ്പിറപ്പുകളെ പോലെ ആണ് കണ്ടത്...
എന്റെ കാര്യങ്ങളൊക്കെ ഞാനും അച്ഛനും അമ്മയും ഒക്കെ പറഞ്ഞു നിങ്ങൾക്ക് അറിയാവുന്നതുമാണ്....
പിന്നെയും നിങ്ങൾ എനിക്ക് അതാണ് മനസ്സിലാവാത്തത്...
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
ചേച്ചി പറയുന്നത് ഒക്കെ ഞങ്ങൾക്ക് മനസ്സിലാവുന്നുണ്ട്...
ഞങ്ങൾ എന്തുകൊണ്ടാണ് ചേച്ചിയുടെ പുറകെ പിന്നെ ഈ വിവാഹാലോചനയുമായി വന്നത് എന്നല്ലേ ചേച്ചിക്ക് സംശയം...
കാര്യം നിസ്സാരം ആണ് ഞങ്ങൾക്ക് ചേച്ചിയ ഒരുപാട് ഇഷ്ടമാണ്...
ഞങ്ങളുടെ ചേട്ടന്റെ ഭാര്യ ആയിട്ട് ചേച്ചി ആ വീട്ടിലേക്ക് വന്നാൽ എന്നും സന്തോഷം ഉണ്ടാകും എന്ന് ഞങ്ങൾക്ക് ഉറപ്പുള്ളത് കൊണ്ടാണ്...
അമ്മയ്ക്കും അച്ഛനും എല്ലാവർക്കും ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ...
സഹതാപം ആണോ... (മീനു )
മണ്ണാങ്കട്ട.......സഹതപിക്കാനും മാത്രം എന്താണ് പറ്റിയത് ചേച്ചിയുടെ ലൈഫിൽ..
ഡിവോഴ്സ് ആകുന്ന ലോകത്തിലെ ആദ്യത്തെ സ്ത്രീ ഒന്നുമല്ലല്ലോ ചേച്ചി.....
ചേച്ചിക്ക് മറ്റുള്ളവരോടുള്ള പെരുമാറ്റം സ്നേഹം ഏത് പ്രതിസന്ധിയും തരണം ചെയ്ത് മുന്നോട്ട് ജീവിക്കാനുള്ള മറക്കരുത് ഇതൊക്കെ ആർക്കാണ് ഇഷ്ടമല്ലാത്തത്....
മാത്രമല്ല ചേച്ചി ഉള്ള കാര്യം തുറന്നു പറയാമല്ലോ.. ചേച്ചിയാണ് ഞങ്ങളുടെ വീട്ടിലേക്ക് വരുന്നതെങ്കിൽ വീട്ടിൽ എല്ലാവരും സന്തോഷത്തോടെ ഒരുമയോടെ ജീവിക്കും എന്ന് ഞങ്ങൾക്ക് തോന്നി അതുകൊണ്ടാണ്.....
ശരി നിങ്ങൾ പറഞ്ഞതൊക്കെ ഞാൻ സമ്മതിച്ചു പക്ഷേ ഒരു കാര്യമുണ്ട് എത്രയായാലും ഇത് രണ്ടാം വിവാഹമാണ്...
ആറുമാസം എങ്കിൽ ആറുമാസം ഞാൻ മറ്റൊരാളുടെ ഭാര്യയായി ജീവിച്ച് താണ്.....
അത് ഞങ്ങൾക്ക് ഒരു കുറവല്ല... അങ്ങനെയാണെങ്കിൽ എല്ലാം അറിഞ്ഞുകൊണ്ട് അച്ഛനുമമ്മയും ആ വീട്ടിലേക്ക് വിവാഹം ചോദിച്ചു വരുമോ.....
പിന്നെ വേറൊരു കാര്യം...
ഞങ്ങളുടെ ചേട്ടനും ആദ്യമൊന്ന് വിവാഹത്തിന് തയ്യാറായതാണ്... വിവാഹത്തിന് ദിവസങ്ങൾക്ക് മുന്നേ കല്യാണപ്പെണ്ണ് വിവാഹത്തിന് താൽപര്യമില്ലെന്നും പറഞ്ഞ് പിന്മാറി...
നാട്ടിലുള്ള സകല ആൾക്കാരെയും ക്ഷണിച്ച ആർഭാടത്തോടെ നടത്താനിരുന്ന വിവാഹം....
ഒരുക്കങ്ങളെല്ലാം പൂർത്തിയായി താലിമാല വരെ എടുത്തു അതുകഴിഞ്ഞാണ് അവർ വിവാഹത്തിൽ നിന്നും പിന്മാറിയത്...
അതെന്താ.... അങ്ങനെ ആ പെൺകുട്ടി പിന്മാറിയത്....
ചേട്ടൻ ഞങ്ങളുടെ ബിസിനസ് ഒക്കെ നോക്കി നടത്തുകയായിരുന്നു അച്ഛനൊപ്പം...
ആ സമയത്താണ് അച്ഛന്റെ സുഹൃത്ത് അയാളുടെ മകൾക്ക് വേണ്ടി ചേട്ടനെ ആലോചിച്ചത്...
അച്ഛനും അമ്മയ്ക്കും ഒന്നു എതിർപ്പുണ്ടായില്ല പക്ഷേ ചേട്ടൻ വലിയ താല്പര്യം ഒന്നും ഉണ്ടായില്ല...
ഒന്നാമത് അവർ ഞങ്ങളെ പോലെയല്ല....
ഒരുപാട് ഉയരത്തിൽ ഒക്കെ ജീവിക്കുന്ന ആൾക്കാരാണ്...
തന്നെക്കാൾ വലിയവരുമായി ഉള്ള ബന്ധം എന്തോ ചേട്ടൻ അത് ഇഷ്ടപെട്ടില്ല....
പിന്നെ ആ കുട്ടി... പേര് ആതിര ന്നാ ആയിരുന്നു...
അതൊരു ടൈപ്പ് സ്വഭാവമായിരുന്നു..........
കേട്ടിട്ടില്ലേ ഒരുപാട് പണത്തിനു മീതെ വളർന്ന ആഗ്രഹിക്കുന്നതൊക്കെ വേണമെന്ന് വാശിപിടിക്കുന്ന പെൺകുട്ടികളെ പറ്റി... ഏതാണ്ട് അതുപോലെ ഒരു സ്വഭാവം ആയിരുന്നു......
ചേട്ടൻ എതിർത്തെങ്കിലും അമ്മയ്ക്കും അച്ഛനും ഒക്കെ അതിനെ ഭയങ്കര ഇഷ്ടമായി...
കാണാനൊക്കെ നല്ല ഭംഗി ഒക്കെ ഉണ്ടായിരുന്നു കേട്ടോ....
വിവാഹനിശ്ചയം ഒക്കെ കഴിഞ്ഞ സമയത്താണ് അച്ഛനു ഒരു ആക്സിഡന്റ് പറ്റിയത്...
അതോടെ ഞങ്ങളുടെ കുടുംബത്തിന്റെ താളം ആകെ തെറ്റി..
അച്ഛൻ ഒരു ആറുമാസത്തോളം കിടപ്പായിരുന്നു...
അമ്മയ്ക്ക് അത് വലിയ ഷോക്കായി... അച്ഛനെ ചുറ്റിപ്പറ്റി തന്നെയായിരുന്നു അമ്മയുടെ ലോകം...
അമ്മ ഒരു ഡിപ്രഷൻ അവസ്ഥയിലേക്ക് എത്തി....
ആകപ്പാടെ മൊത്തം മോശം അവസ്ഥ......
ചേട്ടൻ ആയിരുന്നു ഞങ്ങൾക്കെല്ലാവർക്കും ആകെയുള്ള ഒരു ആശ്രയം....
ബിസിനസ് ഒക്കെ കുറിച്ച് മോശമായി തുടങ്ങി....
വീട്ടിലെ സാഹചര്യം മോശമായതുകൊണ്ട് ആതിര വിളിക്കുമ്പോഴൊക്കെ ചേട്ടനെ കാണാൻ പോകാനോ അങ്ങനെയൊന്നും പറ്റാതായി....
അച്ഛന്റെ അവസ്ഥയൊക്കെ കാരണം വിവാഹം ഒരുവർഷത്തിനുശേഷം നടത്താമെന്ന് അങ്ങനെ തീരുമാനിച്ചു.......
ബിസിനസ് മോശം ആയപ്പോഴേ ആതിരയുടെ അച്ഛന് താല്പര്യം കുറഞ്ഞു.. പക്ഷെ അത് പുറമേ പറഞ്ഞില്ലാന്നു മാത്രം...
ആദ്യമൊക്കെ ഇഷ്ടക്കേട് കാണിച്ചില്ലെങ്കിലും പിന്നെ പിന്നെ അത് കാണിച്ചു തുടങ്ങി...
പക്ഷേ അത് ചേട്ടൻ ഞങ്ങളോട് പറയുക ഒന്നും ചെയ്തില്ല....
അച്ഛൻ ഒന്ന് ബെറ്റർ ആയി തുടങ്ങി കഴിഞ്ഞപ്പോൾ പിന്നെ ബിസിനസിന്റെ മുഴുവൻ കാര്യങ്ങളും ചേട്ടന്റെ ശ്രദ്ധയിൽ ആയി...
പതിയെപ്പതിയെ പഴയ പ്രൗഢിയിലേക്ക് ബിസിനസ് ഒക്കെ തിരിച്ചുവന്നു....
ഒരു അടിച്ചുപൊളി ലൈഫ് ഇഷ്ടപ്പെടുന്ന പെൺകുട്ടിയാണ് ആതിര ... കുറെ കറങ്ങുക കുറെ സാധനങ്ങൾ മേടിക്കുക വെറുതെ അങ്ങോട്ടുമിങ്ങോട്ടും ഒക്കെ പോവുകയാണ് മെയിൻ പരിപാടി...
ഇഷ്ടം മാതിരി കാശ് ഉണ്ട് അച്ഛൻ ഫുൾ ഫ്രീഡം കൊടുത്തിട്ടുണ്ട് പിന്നെ കുഴപ്പമില്ലല്ലോ.....
ഓരോ ദിവസം ചെല്ലും തോറും ചേട്ടന്റെ സ്വഭാവത്തിൽ പിന്നെ ചെറിയ ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി....
പെട്ടന്ന് ദേഷ്യം വരുക .....
ഒറ്റയ്ക്ക് ഇരിക്കുക അങ്ങനെയൊക്കെ.....
ചേട്ടൻ പൊതുവെ അങ്ങനെ ഞങ്ങളോട് ദേഷ്യപ്പെടുന്ന കൂട്ടത്തിലല്ല.....
ക്ഷമിച്ച് ക്ഷമിച്ച് അതിന്റെ പരമാവധി എത്തി കഴിയുമ്പോൾ മാത്രമേ പൊട്ടിത്തെറി ഉള്ളൂ...
ഒരു ദിവസം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയാണ് എല്ലാവരുടെ മുന്നിൽവെച്ച് ചേട്ടനോട് ചോദിച്ചത് ഇപ്പോൾ എന്താണ് സ്വഭാവത്തിന് ഒരു മാറ്റം എന്ന്......
ചേട്ടൻ ആദ്യം പറയാൻ ഒന്നും കൂട്ടാക്കി ഇല്ലെങ്കിലും പിന്നെ അമ്മേടെ കണ്ണീരിൽ കാര്യം പറഞ്ഞു...
ആതിരയാണ് ചേട്ടന്റെ ഇപ്പോഴത്തെ സ്വഭാവം മാറ്റത്തിന് കാരണമെന്ന്...
എന്തെങ്കിലുമൊക്കെ പറഞ്ഞ് വിളിച്ച് എന്നും ഓരോ പ്രശ്നങ്ങൾ...
സമാധാനമായിട്ട് ഒന്ന് ഓഫീസിൽ ഇരിക്കാൻ പോലും പറ്റുന്നില്ല...
അവൾ വിളിക്കുമ്പോൾ എല്ലാം അവൾ പോകുന്നിടത്തൊക്കെ കൂടെ പോകണം ഇതൊക്കെയാണ്...
ഇപ്പോഴത്തെ പ്രശ്നം കല്യാണം കഴിഞ്ഞ ഉടനെ വീട് മാറണം അതും പറഞ്ഞ് ഇപ്പോഴത്തെ ബഹളം....
അവളുടെ അച്ഛൻ ടൗണിൽ അവർക്ക് വേണ്ടി വലിയൊരു വീട് പണിതിട്ടുണ്ട് അത്രേ...
അവിടേക്ക് മാറണം ഞങ്ങൾ രണ്ടുപേരും മാത്രമുള്ള ഒരു ലോകമാണ് അവൾ സ്വപ്നം കണ്ടത് എന്ന്...
ചേട്ടൻ പറഞ്ഞു കഴിഞ്ഞപ്പോൾ എല്ലാവർക്കും ആകെ വിഷമമായി...
ചേട്ടനെ പിരിഞ്ഞു നിൽക്കുക എന്ന് പറഞ്ഞാൽ ഞങ്ങൾക്കാർക്കും ചിന്തിക്കാൻ പറ്റുന്ന കാര്യമല്ല...
ഇളയത് ഞങ്ങൾ രണ്ടു ആണെങ്കിലും അമ്മയുടെ പെറ്റ് ചേട്ടനാണ്...
എല്ലാം ശരിയാവും എന്ന് അച്ഛനും അമ്മയും പറഞ്ഞു..
പിന്നെ അതിനെപ്പറ്റിയുള്ള ചർച്ചകളൊന്നും അവിടെ നടന്നില്ല...
ഏകദേശം കല്യാണത്തിന് ഒരാഴ്ച മുന്നേ ആണ് ആതിരയുടെ അച്ഛൻ വീട്ടിൽ വന്നു വിവാഹം കഴിഞ്ഞാൽ ഉടനെ അവിടേക്ക് മാറണമെന്ന് ആണ് മോളുടെ ആഗ്രഹം എന്ന് അച്ഛനോട് പറഞ്ഞത്....
അയാൾക്ക് അയാളുടെ മോളുടെ ഇഷ്ടങ്ങൾ മാത്രമാണ് വലുത് മറ്റുള്ളവരുടെ വിഷമം സങ്കടം ഒന്നും അയാൾ കാര്യമാക്കാറില്ല...
ചേട്ടന് സമാധാനം കിട്ടിക്കോട്ടെ എന്ന് വിചാരിച്ച് അച്ഛനും അമ്മയും ഒക്കെ അതിനു സമ്മതിച്ചു സങ്കടത്തോടെ ആണെങ്കിലും...
പക്ഷേ ചേട്ടൻ സമ്മതിച്ചില്ല....
കല്യാണം കഴിച്ചു എന്നു വെച്ച് പെട്ടെന്ന് എനിക്ക് എന്റെ അച്ഛനുമമ്മയും ഇട്ടേച്ച് ഒരിടത്തേക്ക് പോകാൻ ഒന്നും പറ്റില്ല....
ഇടയ്ക്ക് അവിടെ പോയി നിൽക്കാം വല്ലാണ്ട് സ്ഥിരമായിട്ട് അവിടെ നിൽക്കാൻ പറ്റില്ല...
ചേട്ടൻ തീർത്തും പറഞ്ഞു...
അയാള് പിന്നെ ഒന്നും പറയാതെ പോയി...
പിറ്റേദിവസം വിളിച്ചു....
അമ്മയുടെയും അച്ഛന്റെയും അനിയന്മാരുടെയും പുറകെ നടക്കുന്ന ഒരാളെ അവൾക്കു വേണ്ട എന്നും പറഞ്ഞു......
അവര് വിവാഹത്തിൽ നിന്നും പിന്മാറുകയാണ് എന്ന്....
ഞങ്ങൾ പറയാവുന്നതിന്റെ പരമാവധി പറഞ്ഞു നോക്കി പക്ഷെ അവർക്ക് ഭയങ്കര വാശിയായിരുന്നു ....
ചേട്ടൻ പറഞ്ഞു ഞങ്ങളും പിന്മാറുകയാണെന്നു...
വിവാഹത്തിനു മുന്നേ ഇങ്ങനെ ആയിക്കഴിഞ്ഞാൽ വിവാഹത്തിനുശേഷം ചിന്തിക്കാൻ കൂടി പറ്റില്ല എന്ന് ചേട്ടൻ പറഞ്ഞു....
അവര് പിന്നെ അവരുടെ തന്നെ ഒരു റിലേറ്റീവ് കൊണ്ട് ആ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു...
അതുകൂടെ ചായ ചേട്ടൻ ആകപ്പാടെ ഒരു വല്ലാത്ത അവസ്ഥയിലായി....
ആകപ്പാടെ ഓഫീസ് വീട് ഓഫീസ് വീട് ഇതുമാത്രം...
പഴയതു പോലുള്ള കളിയോ ചിരിയോ സംസാരം ഒന്നുമില്ല... ആകെ വീട് ശോക അവസ്ഥയിലായി....
അമ്മയ്ക്കും അച്ഛനും ആണ് ഏറ്റവും വിഷമം അവരു കാരണമല്ലേ ഇങ്ങനെയൊക്കെ വന്നത് എന്നും പറഞ്ഞു......
ഇപ്പോഴും ചേട്ടൻ പറയുന്നത് അമ്മയും അച്ഛനും ഒരു പെൺകുട്ടിയെ കണ്ടു പിടിച്ചോളൂ അത് ആരാണെങ്കിലും ഞാൻ വിവാഹം കഴിച്ചു കൊള്ളാം എന്നാണ്.....
ഇനിയും അങ്ങനെ എന്തെങ്കിലും വരുമോന്ന് അമ്മയ്ക്കും അച്ഛനും പേടിയാ...
അന്നേരമാണ് ചേച്ചിയും ആയിട്ടുള്ള പരിചയപ്പെടലും ഒക്കെ വീട്ടിൽ പറഞ്ഞത്...
പിന്നെ ചേച്ചിയെ കണ്ടു കഴിഞ്ഞപ്പോൾ അമ്മയ്ക്ക് അച്ഛനൊക്കെ ഇഷ്ടമായി....
ചേച്ചി ഒരിക്കലും ഞങ്ങളെ തമ്മിൽ വേർപെടുത്തി ഇല്ല എന്ന് അമ്മയ്ക്ക് പൂർണ്ണ വിശ്വാസം തോന്നി...
അതുകൊണ്ടാണ് വിവാഹത്തിന് ഞങ്ങൾ മുൻകൈ എടുത്തത്.....
ചേച്ചിക്ക് മാധവേട്ടനോടുള്ള സ്നേഹം കണ്ടപ്പോൾ ഞങ്ങളെയും മനസ്സിലാക്കാൻ പറ്റും എന്ന് തോന്നി...
അച്ഛനോടും അമ്മയോടും ഉള്ള കരുതൽ കണ്ടപ്പോൾ ഞങ്ങളുടെ അച്ഛനെയും അമ്മയെയും അതുപോലെ കാണ്‌മെന്നു തോന്നി...
മീനു ചേച്ചി പറ ഞങ്ങളിങ്ങനെ ചിന്തിച്ചത് എന്തെങ്കിലും തെറ്റുണ്ടോ.....
മീനു അവരെ നോക്കിയിട്ട് ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കിക്കൊണ്ടു നിന്നു...
ചേച്ചി എന്നാ വല്ല കഥ എഴുതാനുള്ള ഉദ്ദേശത്തിൽ ആണോ...
ഇങ്ങനെ വിദൂരതയിലേക്ക് നോക്കി നിൽക്കുന്നത് എന്താ...
ഞാൻ ആലോചിക്കുവാരുന്നു ഓരോരുത്തരും നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ അത്രയും നാളും നമ്മൾ അനുഭവിച്ചിരുന്ന സന്തോഷങ്ങൾ എങ്ങനെയാണ് പോകുന്നത് എന്ന്...
ആതിര വന്നപ്പോൾ നിങ്ങളുടെ ഹരി വന്നപ്പോൾ എന്റെ...
ചിലർ അങ്ങനെ ആണ്... നമ്മുടെ സന്തോഷങ്ങളെ ഇല്ലതാക്കാൻ വേണ്ടി മാത്രം വരുന്നവർ...
തുടരും...