Aksharathalukal

കൃഷ്‌ണേന്ദ്രിയം....🌺 - 1

                          ഭാഗം 1


രാത്രി ഏറെ കഴിഞ്ഞിട്ടും ഉറക്കം മിഴികളെ മൂടിയില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എന്തോ അവളുടെ ഉള്ളിൽ ആ മുഖം മാത്രമായിരുന്നു. ഒരിക്കൽ പോലും തന്നെ നോക്കി ഒന്നു ചിരിച്ചിട്ടോ സംസാരിച്ചിട്ടോ ഇല്ല്ല വല്ലപ്പോഴും കാണുമ്പോൾ മാത്രം ഒന്ന് നോക്കും അതും യാതൊരു ഭാവഭേതവുമില്ലാതെ എന്നാൽ ആഹ് ഒരു നോട്ടത്തിന്  വേണ്ടിയായിരുന്നു ഇല്ലാത്ത  കാരണങ്ങൾ പറഞ്ഞു ഇല്ലത്തേക്ക്  പോണത് പോലും..... പുറം പണിക്കർ ഇല്ലത്തേക്ക് വരണത് സുമതിയമ്മക്ക് ഒട്ടും ഇഷ്ട്ടമല്ല...
കുത്തുവാക്കുകൾ ഓരോന്നും പറയും പക്ഷെ ആ മുഖം ഒന്ന് കണ്ടാൽ മാത്രം മതി ഇതു കുത്തുവാക്കുകളും അതിൽ അലിഞ്ഞു പോകും....

ദൂരെ വാതലിനു പിറകിൽ നിന്നു ഒന്ന് കണ്ടാൽ മാത്രം മതി. ഒരിക്കലും മുൻമിൽ പോയി നിൽക്കില്ല.മനസ്സിൽ ആ മുഖമൊന്നു കണ്ടാൽ തന്നെ ഒരു സുഖമായിരുന്നു. തനിക്ക് വിധിച്ചിട്ടില്ല. പാഴ്മോഹമാണെന്ന് മനസ്സിനെ നൂറ വർത്തി  പറഞ്ഞു മനസ്സിലാക്കിയതാണ് പക്ഷെ അപ്പോഴും ആ മുഖം മനസ്സിലേക്ക് ഓടി എത്തും. എത്ര പറിച്ചു മാറ്റാൻ ശ്രെമിച്ചാലും അടർന്നു മാറില്ല. തന്റെ ശ്വാസം നിലക്കുന്നത് വരെ അത് എൻറെ ഹൃദയത്തിൽ കാണും.....

കുഞ്ഞു നാൾ മുതലേ മുറ്റത്തശ്ശിയോടൊപ്പം ഇല്ലത്തു വരുമെങ്കിലും അപ്പോഴൊക്കെ ഒന്ന്  കാണുമ്പോൾ ഒരു കുഞ്ഞു ചിരി ഞാനും തിരിച്ചു നോക്കി ചിരിക്കും.  അത്രേ ഉള്ളു..... കൗമാരത്തിൽ എപ്പോഴോ ആ മുഖത്തിനോട് ഒരു കൗതുകം ആഹ്ഹ നിറയെ പിളികളുള്ള നീലാകാന്നുകാരനോട് തോന്നിപ്പോയി... ആഹ്ഹ് കണ്ണുകളോടെ ആയിരുന്നു തനിക്ക് അന്നും കൗതുകം പതുക്കെ പതുക്കെ അത് പ്രണയമായി താൻ  പോലും അറിയാതെ വളർന്നു...
പ്രണയമായിരുന്നു ആഹ് നീലക്കണ്ണിനോട് അന്നും ഇന്നും ഇനി  എന്നും.......

തന്റെ ഇഷ്ട്ടം എന്നെങ്കിലും അറിയുമോ ഇല്ല താൻ പേരെയില്ല്ല... മനസ്സിലിട്ട്  ആരാധിച്ചു വളർത്തുകയെ ഉള്ളു..... ഒരിക്കലും മടുക്കാതെ ഒരു ലഹരി തന്നെയാണ് പ്രണയം..... ഒരു വറ്റാത്ത ഉറവ പോലെ...... അതിൽ  മുങ്ങി  കുളിക്കാൻ മനസ്സ് വെമ്പുന്നു......

കൃഷ്ണ തുളസി  എന്ന എന്നെ എല്ലാരും കൃഷ്ണ എന്ന് വിളിച്ചപ്പോൾ തുളസി  എന്ന് വിളിച്ചത്  ആൾ മാത്രമാണ്.....
ഒരു നോട്ടം മാത്രം തന്നിരുന്നവാനിൽ നിന്ന് തന്റെ പേര് കേട്ടപ്പോൾ സ്വർഗം കിട്ടിയ സന്ദോഷമായിരുന്നു....

ആൾക്ക്  പട്ടാളത്തിൽ  ന്തോ വല്യ ജോലി കിട്ടിയിരുന്നു. അതിന്റെ സന്ദോഷതിന് എല്ലാർക്കും മധുരം കൊടുക്കുവരയിരുന്നു   പുറം പണിക്ക്  തൊഴുത്തിൽ നിൽക്കുന്ന ഞാൻ അന്ന്  പരിചയ മില്ലാത്ത തുളസി എന്നാ വിളിക്കേട്ടാണ് അന്ന് തിരിഞ്ഞു നോക്കുന്നത് കയ്യിൽ മധുരവുമായി നിൽക്കുന്ന ആളെ കണ്ട്  തന്റെ കണ്ണുകൾ വിടർന്നു..  ആൾ അടുത്തേക്ക് വരും തോറും ഉള്ളിൽ ന്തോ ഒരു തരാം വിഫ്രാന്തി  ആയിരുന്നു... ആളെ ആദ്യമായി അന്നാണ് അത്രേം അടുത്ത് കാണുന്നത്... കൺകുളിർക്ക് കണ്ട് ആഹ്ഹ മോനോഹരമായ തന്റെ മാത്രം നീലക്കണ്ണുകൾ അടുത്തു കണ്ടതിലെ ആകാംഷയായിരുന്നു എനിക്ക്.... മനസ്സ് നിറയെ നോക്കി കണ്ടു... ആഹ്ഹ മുഖത്തു തന്നെ നോക്കി നിന്നുപോയി.. ആൾ വീണ്ടും വിളിച്ചപ്പോഴാണ് ബോധം വന്നത്  തന്നെ.... മധുരം നൽകി ജോലി കിട്ടിയതിന്റെ സന്ദോഷമായിരുന്നെന്ന് പറഞ്ഞു  ആൾക്ക് വല്യ ആവേഷമായിരുന്നു അത് കൺകെ മനസ്സ് നിറഞ്ഞു..... വീണ്ടും ജോലിയിലേക്ക് കടന്നപ്പോഴാണ്  കയ്യിൽ ഒരു  പാക്കറ്റ്  തന്നത് എല്ലാവർക്കും ഓരോ ജോഡി ഡ്രെസ്സും  അതും കിട്ടി....
ആൾടെ കൈ കൊണ്ട് കിട്ടിയത് തന്നെ സംബന്ധിച്ചു  ഒരു നിധി തന്നെയായിരുന്നു പോയേപാടെ തൊഴുതിനോട് ചേർന്ന മുറിയിൽ കേറി തുറന്നു നോക്കി.... ചുമപ്പും പച്ചയും ചേർന്ന ഒരു ദവണി ആയിരുന്നു അത്. കണ്ണാടിക്ക് മുന്നിൽ അതും പിടിചു എത്ര നേരം നിന്നുവെന്നറിയില്ല.......
ഇന്നും താൻ അത് ഒരു നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.....
പിന്നെ തന്റെ കൂടെ തൊഴുത്തിൽ ജോലിക്ക് നിൽക്കുന്ന അമ്മിണിയമ്മ പറഞാണ് അറിയുന്ന ആൾ അടുത്ത ആഴ്ച പോകുമെന്ന് കേട്ടപ്പോൾ മനസ്സ് ഒന്ന് പിടഞ്ഞു.... ആകെ ഒരു വേദന... ഇനി എന്നാണ്  കാണാൻ പറ്റുക പോയി കഴിഞ്ഞാൽ..... അറിയില്ല.....
പിന്നെ എല്ലാം പെട്ടന്നായിരുന്നു പോകാൻ നേരം ഒരു നോക്ക് ദൂരെ നിന്നു കൺകുളിർക്കെ കാണാൻ ഓടിപഞ്ഞത്തി... ദൂരെ മാറി നിന്നു ആവോളം കണ്ണിലും മനസ്സിലും പകർത്തി തന്റെ പ്രണയത്തെ.... കാറിൽ കേറാൻ നേരം ഒരു നോട്ടംഎല്ലാരേം നോക്കുന്ന  ഇങ്ങോട്ടും എത്തി ഒന്ന് പുഞ്ചിരിച്ചെങ്കിലും തിരിച്ചു കിട്ടിയില്ല.... അത് ഓർത്തപ്പോൾ മനസ്സിൽ ഒരു കുഞ്ഞു നോവ്....

വീണ്ടും കിടന്നിട്ടും ഉറക്കം വരാതെ ആയപ്പോൾ തന്റെ ഇരുമ്പുപെട്ടി തുറന്നു അതിൽ നിന്ന് തന്റെ നിധി എടുത്തു നെഞ്ചോടു ചേർത്ത് വെച്ചു്.....

"ഇന്ദ്രേട്ട  "
എന്ത് ഇഷ്ട്ടമെന്നറിയുമോ ഇ കൃഷ്ണക്ക് അല്ല ഇന്ദ്രേട്ടന്റെ മാത്രം തുളസിക്ക് .... എൻറെ.. എൻറെ... ജീവന.... അറിയാം സ്വപ്നം കാണാൻ പോലും തനിക്ക്  യോഗ്യത ഇല്ലെന്ന്  ഇല്ലിക്കളിലെ ഇന്ദ്രദേവ്  ഇനെ..... പക്ഷെ എൻറെ  മാത്രം സ്വകാര്യ പ്രണയമാണ്...... ആരു പറഞ്ഞാലും പറിച്ചു മാറ്റാൻ കഴിയില്ല....

അവൾ ആ ദവണി നോക്കി പറഞ്ഞു....
  നാളെ തന്റെ പ്രാണനെ ഒരു നോക്കു കാണാനുള്ള ആകാംഷയായിരുന്നു അവൾക്കുള്ളിൽ.....5വർഷമായി കാണാൻ കൊതിച്ച മുഖം നാളെ കാണാൻ പറ്റുമെന്ന പ്രതിക്ഷ.....
💮💮💮💮💮💮💮💮💮💮💮💮💮💮💮

പിറ്റേന്ന് വെളുപ്പിലെ തന്നെ എഴുനേറ്റ് തൊഴുത്തിലെ പണിയെല്ലാം തീർത്തു.....ആളെ ഒന്ന് കണ്ടാൽ മാത്രം മതിയായിരുന്നു.....

വൈകിട്ടോടെ ആൾ എത്തി പിന്നെ രാത്രിയായതും കാണാൻ പറ്റിയില്ല.. മനസ്സിൽ ആകെ സങ്കടം മൂടി.....
അന്ന് രാത്രിയും ആഹ് പെണ്ണിന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു...

പിറ്റേന്ന് രാവിലെ എണിറ്റു പണിയെല്ലാം തീർത്തു മനസ്സിന് ശാന്തി കിട്ടൻ അമ്പലത്തിൽ വരെ പോയി. ദേവിടെ മുന്നിൽ നിന്നു ആൾക്ക് വേണ്ടി മനമുരുകി പ്രാർത്ഥിച്ചു നല്ലത് മാത്രം വരണെന്നു.. അല്ലാതെ ആർക്കു വേണ്ടിയാണു തനിക്ക് പ്രാർത്ഥിക്കാനുള്ളതു.... ആരോരുമില്ലാത്ത അനാഥയാല്ലെയോ
താൻ....

പ്രാർത്ഥിച്ചു തിരിഞ്ഞപ്പോൾ തൊട്ട് മുന്നിൽ ആ രൂപം. ആകെ മാറി പോയിരിക്കുന്നു...
തടിയൊന്നുമില്ല് ഇല്ല ഇപ്പോൾ മുഖത്തു കട്ടി മീശ മാത്രം.... ഒന്നുടെ വെളുത്തു നിറം വെച്ചു.. നല്ല ഉറച്ച ശരീരം..... മുഖത്തു നോക്കിയപ്പോൾ നോട്ടം ഇങ്ങോട്ടേക്കും എത്തി ഏറെ നാളായി കാണാൻ കൊതിച്ച നീല മിഴികൾ....ഒന്ന് നോക്കി നിറഞ്ഞ ഒരു ചിരി കൊടുത്തെപ്പോൾ തിരിചു ഒരു കുഞ്ഞു പുഞ്ചിരി സമ്മാനിച്ചു പോയി....
കണ്ണും മനസ്സും ഒരേ പോലെ നിറഞ്ഞു.....

തിരിച്ചു തറവാട്ടിൽ എത്തിയപ്പോഴും മനസ്സ് അവിടെ കുടുങ്ങി കിടക്കുകയായിരുന്നു.. ജോലികൾ എല്ലാം യന്ത്രിമായിരുന്നു..

പിറ്റേന്ന് എണീറ്റ്പ്പോൾ ഉത്സാഹമായിരുന്ന്.. ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ  ജോലിക്കാര് തമ്മിൽ സംസാരിക്കുന്നതിലേക്ക് അറിയാത ശ്രെദ്ധപോയി.... പറയുന്നത് പുതിയ അവകാശിയെ കുറിച്ചാണ്......
അത് കേട്ടപ്പോൾ കൂടുതൽ ശ്രെദ്ധ അങ്ങോട്ട് പോയി....
           നി  അറിഞ്ഞോ രമണി ഇവിടുത്തെ ദേവ കുഞ്ഞു ലീവിന് തിരിച്ചു വന്നിരിക്കുന്നു... കണ്ടായിരുന്നോ നി ഇപ്പോൾ അങ്ങ് നന്നായി കാണാൻ...

ഞാൻ കണ്ടില്ല ജാനുവേ എല്ലാരും പറഞ്ഞു കേട്ടു.. ആഹ്ഹ ഇനി കാണാല്ലോ.... സമയം ഉണ്ടല്ലോ ഇനി മാസം ഉണ്ടല്ലോ.

അത് കേട്ടപ്പോൾ മനസ്സ് നന്നായി തുള്ളിച്ചടി... പിന്നീട് പറഞ്ഞ കാര്യം തന്റെ ഹൃദയം നിലച്ചു പോയി ഒരു നിമിഷം....

സുമതി കൊച്ചമ്മ ചെക്കന് വേണ്ടി ഏതോ പെണ്ണിനെ കണ്ട് വെച്ചിട്ടുണ്ടെന്ന്. അത് ഉറപ്പിക്കനാ ആഹ് ചെക്കൻ ഇപ്പോൾ വരുന്നത് ഇന്നു പോകുന്നതിനു മുൻപ് മോതിരകയമാറ്റം നടത്തും എന്ന്.....
      ആഹ്‌ണോ ആഹ്ഹ ഞാനും കെട്ടായിരുന്നു പെണ്ണ് വല്യ ഡോക്ടർ  ആണ് പോലും....
ആഹ്ഹ ചെക്കനും വല്യ പഠിപ്പും ജോലിയും ഇല്ലേ രണ്ടു പേരും ചേരും.
ആഹ്ഹ നടക്കട്ടെ നമുക്ക് നല്ലൊരു സദ്യ കിട്ടാൻ വകയുണ്ട്....
അവർ പറഞ്ഞത് പൂർണമായും കേട്ടില്ല ചെവികൾ കൊട്ടിയടക്കപ്പെട്ടു......
       ഇദ്രേട്ടൻ ....ഇന്ദ്രേട്ടന്റെ വിവാഹമോ സഹിക്കാൻ പറ്റണില്ലല്ലോ... ഒരു പ്രേതിഷയും തന്നിട്ടില്ല.. ഒരു നോട്ടമോ.. ചിരിയോ തനിക്ക് വേണ്ടി സമ്മാനിചിട്ടില്ല...
ന്നിട്ടും ഹൃദയം വെന്ത് നീറുന്നു....
മാറിയിരുന്നു പൊട്ടി കറഞ്ഞു ഹൃദയം പൊട്ടി  പോകും വിധത്തിൽ അലറി കറഞ്ഞു.....
കുറെ കരെഞ്ഞപ്പോൾ  കനിരൊക്കെ വറ്റി എന്നിട്ടും ഹൃദയം മാത്രം അലമുറയിടുന്നു.... തനിക്ക് മാത്രം സ്വന്തമായ ആഹ് മിഴികൾക്ക് പുതിയ അവകാശി വരുന്നു....
ഇന്ദ്രേട്ടനും സമ്മതിചുവോ.... സന്ദോഷമാണോ..... ഏട്ടന്റെ സന്ദോഷം അതാണെങ്കിൽ താൻ താൻ പിന്നെന്തിന്.... പക്ഷെ മറക്കാൻ കഴിയില്ല ഒരിക്കലും പ്രണയമായിരുന്നു എനിക്ക്... എനിക്ക് മാത്രം... മരണം വരെയും എൻറെ ഹൃദയത്തിനാവകാശി നിങ്ങൾ മാത്രമായിരിക്കും.....
💮💮💮💮💮💮💮💮💮💮💮💮💮💮💮
പിന്നീട് എല്ലാം പെട്ടെന്നായിരുന്നു...
തന്റെ ഇന്ദ്രേട്ടൻ മറ്റൊരു പെണ്ണിന് സ്വന്തമാവാൻ പോകുന്നു എന്ന് ബുദ്ധി മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രെമിച്ചിട്ടും സാധിച്ചില്ല... കഴിയണില്ല... ഇ പൊട്ടി പെണ്ണിന്...

പാർവതി  അതാണ് ആഹ് കുട്ടീടെ പേര് ഒന്ന് രണ്ട് വെട്ടം ഇവിടെ വന്നു ആൾ ഡോക്ടർ ആണ്.... നല്ല സുന്ദരിയാ ഇന്ദ്രേട്ടൻ ചേരും... രണ്ടു പേരും നല്ല കളിയും ചിരിയുമാണ്.....

നാളെയാണ് തന്റെ പ്രാണൻ  മറ്റൊരു പെണ്ണിന് പകുതി സ്വന്തമാകാൻ പോകുന്നത്...
രാവിലെ എണിറ്റു ജോലികൾ ഒക്കെ തീർത്തു... കുറെ ഇണ്ടാർന്നു.. എല്ലാർക്കും പുതിയ ജോടികൾ ഒക്കെ കിട്ടി അതും ഇട്ടു എല്ലാരേം ക്ഷണിച്ചിട്ടുണ്ട് ഒരു കുഞ്ഞു കല്യാണം പോലെ. തനിക്കും കിട്ടി ഒന്ന്.... നെഞ്ചിൽ ആകെ ഒരു നീറ്റല.....

അവരൊക്കെ വന്നു ഇന്ദ്രേട്ടന്റെ മുഖം പാറുവേച്ചിയെ കണ്ടപ്പോൾ വിടരുന്നതും ആഹ് കണ്ണുകളിലെ പ്രേണയവും കണ്ടിട്ട് സഹിച്ചിലല്ല ഒന്നും കാണാൻ വയ്യാതെ എവിടെങ്കിലും പോയി ഒന്ന് കാരിയണം എന്ന് തോന്നി...
    കുളക്കടവിൽ വന്നിരുന്നു മനസ്സിലെ ദുഃഖം പെയ്തു തീർത്തു... ഇക്കഴിഞ്ഞ നാകുകളിൽ ഇത് തന്നെ പണി.... തനിക്ക് ഇ ലോകത്ത് ആരുമില്ല ജനിച്ചപ്പോഴേ അമ്മ മരിച്ചു അതിനു മുന്നേ അച്ഛനും പോയി ആകെ ഉണ്ടായിരുന്ന മുത്തശ്ശിയും 10ആം വയസ്സിൽ തനിച്ചാക്കി പോയി... പിന്നീട് തനിക്കെല്ലാം ഇവിടേം ആയിരുന്നു....
എപ്പോഴോ മനസ്സിനുള്ളിൽ തോന്നിയ ഒരു കുഞ്ഞു ആഗ്രഹം ഇന്ദ്രേട്ടൻ  ഒരിക്കലും സഭലമാകില്ലെന്നറിഞ്ഞിട്ടും വെറുതെ കൊതിക്കുന്ന പൊട്ട മനസ്സും.... യോഗ്യത ഇല്ല തനിക്ക്... താൻ ഇവിടുത്തെ വെരും വല്യക്കാരി ആണ്....
അതൊക്കെ ചിന്ദിച്ചിരുന്നപ്പോൾ ആരോ തന്റെ തോളിൽ കൈ വെച്ചു പെട്ടെന്നു ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ കുറിച്ചു ചെറുപ്പക്കാര്യയിരുന്നു...
പാറുവേച്ചിയുടെ കൂട്ടുകാരാണെന്ന് കേട്ടിരുന്നു... അവർ തന്നെ വല്ലാത്തരീതിയിൽ നോക്കുന്നു...

ടാ അളിയാ എന്ത് സൂപ്പർ പീസ് ആണെന്ന് നോക്കെടാ. ഇങ്ങനേം വേലക്കാറുണ്ടോടാ. നമുക്കൊക്കെ 40,50 വയ്യെസ്സ് ചെന്ന old items ഇത് നോക്കെ നല്ല സുന്ദരി കൊച്ച്...
     
അതേടാ കണ്ടിട്ട് തന്നെ കൊതിയാകുന്നു...

മോളു ന്തിനാ കരെയുന്നെ ചേട്ടനോട് പറ എന്ന്നും പറഞ്ഞു അതിൽ ഒരുവൻ എൻറെ കയ്യിൽ കയറി പിടിച്ചു...
അയ്യോ പ്ലീസ് ചേട്ടന്മാരെ വിട്... പ്ലസ്...
ഞാൻ കുറെ കെഞ്ചിയിട്ടും അവർ വിട്ടില്ല..
അവരുടെ എല്ലാം കണ്ണിൽ എൻറെ ശരീരം കൊത്തിവലിക്കാൻ തുടങ്ങി....ഞാൻ കരഞ് കൊണ്ട് കുറെ എതിർത്തു അവസാനം അവൻ എന്നെ പിടിച്ചു വലിച്ചു എൻറെ ചുണ്ട് ലക്ഷ്യം വെച്ച വന്ന അവന്റെ മുഖം കണ്ടപ്പോൾ സർവശക്തിയും എടുത്ത് ഒന്ന് കൊടുത്തു... ഓടി പോകാൻ നിന്ന എന്നെ ഒരുത്തൻ പിടിച്ചു വെച്ചു്....
ഡി ₹₹%%%%മോളെ നി എന്നെ തല്ലിയിലല്ലേ എന്നും പറഞ്ഞു അവൻ എൻറെ കഴുത്തിൽ മുഖം അമർത്താൻ വന്നു... ഞാൻ കറഞ്ഞു കൊണ്ട് കണ്ണുകലടച്ചു നിന്നു.
പെട്ടെന്നു എന്തോ തെറിച്ചു വിഴുന്ന ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ എന്നെ പിടിക്കാൻ ശ്രെമിച്ചവൻ നിലത്തു കിടക്കുന്നു അവൻ നോക്കുന്നിടത്തേക്ക്  നോക്കിയ എൻറെ ചുണ്ടുകൾ ഞാൻ പോലും അറിയാതെ പറഞ്ഞു
     " ഇന്ദ്രേട്ടൻ"
ഇതുവരെ ഇത്രയും ദേഷ്യത്തിൽ ആഹ് മുഖം ഞാൻ കണ്ടിട്ടില്ല... ആ നീലമിഴികളിൽ ചുമപ്പു പടർന്നിരിക്കുന്നു.....

തുടരും.....

Hii.... Alll....വെറുതെ ഒന്ന് ശ്രെമിച്ചു നോക്കിതാ ഇഷ്ട്ടായാൽ അഭിപ്രായം പറയാണേ.....            


കൃഷ്‌ണേന്ദ്രിയം....🌺 - 2

കൃഷ്‌ണേന്ദ്രിയം....🌺 - 2

4.5
13208

ഭാഗം 2      ആഹ് കണ്ണുകളിലോട്ട് നോക്കാൻ തന്നെ പേടിതോന്നുന്നു....... കറഞ്ഞു കൊണ്ട് ഞാൻ നിലത്തേക്കിരുന്നു...... അതുകൂടെ കണ്ടിട്ട്  ഇന്ദ്രേട്ടൻ അവമാർക്ക്  നേർക്കു ചെന്ന് അവരെ എല്ല്ലാം എടുത്തിട്ട് നല്ലത് പോലെ കൊടുത്തു....എനിക്ക് പോലും കണ്ടു നിൽക്കാൻ സാധിക്കുന്നില്ലായിരുന്നു..... ഇനിയും തല്ലിയാൽ അവരൊക്കെ ചത്തു പോകും.... എന്നിട്ടും ഇന്ദ്രേട്ടൻ നിർത്തുന്നില്ല.... അത്രയ്ക്കുണ്ട് ദേഷ്യം..... എല്ലാം അവരിൽ തീർക്കുവാ..... എനിക്ക് മിണ്ടാൻ തന്നെ പേടി തോന്നി..... നിനക്കൊക്കെ നനമുണ്ടോട..... ഒരു പെണ്ണിന്റെ മാനത്തിന് വിലയിടാൻ.... അനാവശ്യമായി അവരെ ഒന്ന് തൊടുക പോലും ചെയ്യരുത്..... അ