Part 9
" അല്ല.. നിങ്ങള് എവിടെയ താമസം ഒക്കെ... "
അമനോടായി ആഷി ചോദിച്ചു..
" ഇവിടെ അടുത്ത് താൽക്കാലികമായി ഒരു ഹോട്ടലിൽ റൂം എടുത്തിട്ടുണ്ട്... ഒരു വീട് റെന്റിന് കിട്ടുവൊ എന്ന് അന്വേഷിച്ചു കൊണ്ട് നിക്കുവാ.. "
അമൻ അവനെ നോക്കി മറുപടി നൽകി..
" വിരോധം ഇല്ലെങ്കിൽ ഞങ്ങൾടെ കൂടെ ഞങ്ങൾടെ ഫ്ലാറ്റിൽ താമസിച്ചോ.. അതാവുമ്പൊ ആമിക്ക് ഒന്ന് ബേധം ആകുന്നത് വരെ അവളെ നോക്കാൻ തനുവും ലാമിയും ഉണ്ടല്ലോ.. ഏകദേശം നിന്റെ ഓഫീസിന്റെ അടുത്തും ആണ്... "
" അത് ആഷി... "
" ആഷി പറഞ്ഞതിലും കാര്യമുണ്ട്.. ഞങ്ങള് മൂന്ന് പേരും പിന്നെ മോളും മാത്രമല്ലെ ഉള്ളു.. നിങ്ങളും വന്നോ.. അതാവുമ്പൊ എനിക്കും തനുവിനും ഒരു കൂട്ട് ആയി ആമിയെ കിട്ടും.. ആഷിക്കും ഇങ്ങള് ഒരു കൂട്ടാവും.. പോരാഞ്ഞ് ഞങ്ങളേക്കാൾ ഇപ്പൊ മോൾക്ക് ആമിയോടാ അറ്റാച്ച്മെന്റ്... "
ആഷിയുടെ വാക്കുകൾ നിരസിക്കാൻ നിന്ന അമനെ തടഞ്ഞ് കൊണ്ട് ലാമിയും അത് പറഞ്ഞു.. തനു ഇല്ലായിരുന്നു അവിടെ..
" ഹാ.. ലാമിക്കും ഒര് എതിർപ്പും നിങ്ങള് വരുന്നതിൽ ഇല്ലാ.. തനുവിനും എതിർപ്പ് കാണില്ല... "
" ഇല്ലഡാ.. അടുത്ത ആഴ്ച കഴിഞ്ഞ ഞങ്ങൾടെ ഒരു കസിൻ വരുന്നുണ്ട്... ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരു വീട് നോക്കി കൊണ്ട് നിക്കാണ്.. "
"അത് അടുത്ത ആഴ്ച അല്ലെ.. അത് വരെ ഞങ്ങൾടെ കൂടെ നിന്നോ... ആമിക്ക് ഇപ്പൊ എന്തായാലും എഴുന്നേറ്റ് നിക്കാൻ ഒക്കെ രണ്ട് ദിവസത്തേക്ക് ഒരാൾടെ സഹായം വേണം.. അപ്പൊ അത് വരെ ഞങ്ങൾടെ അവിടെ നിന്നോ.. "
ലാമി പറഞ്ഞതിന് ആഷിയും യോജിച്ചു... തിരിച്ച് എന്ത് പറയാൻ നോക്കീട്ടും അത് അവരുടെ അടുത്ത് വില പോയില്ല.. അവസാനം അമനും ആമീയും ആഷിടെ കൂടെ അവരുടെ ഫ്ലാറ്റിൽ താമസിക്കാം എന്ന് സമ്മതിച്ചു... സമ്മതിച്ചു അല്ല സമ്മതിപ്പിച്ചു...
* * * * * * * * *
വൈകുന്നേരം തനു ആഷിയുടെ കൂടെ വീട്ടിലേക്ക് പോയി ഫ്രഷായി ഫുഡും ആക്കി ആമി ക്കുള്ള ഫുഡും എടുത്ത് വന്നു..
രാത്രിയാകുമ്പൊ ആഷിയുടെ കൂടെ അമനും വീട്ടിലേക്ക് പോയിരുന്നു...
* * * * * * * * *
ലാമിയും ഡ്യൂട്ടി കഴിഞ്ഞ് നേരെ അവരുടെ ഫ്ലാറ്റിലേക്കാണ് ചെന്നത്.. ആമിക്കുള്ള സൗകര്യം ഒരുക്കാൻ വേണ്ടി... ഉച്ചയോട് അടുക്കുമ്പൊ ആമിയെ ഡിസ്റ്റാർജ് ആക്കും..
അവിടെ മൂന്ന് മുറികളാണ് ഉള്ളത്.. ഒന്നിൽ തനുവും ലാമിയും അതിന്റെ നേരെ ഓപോസിറ്റ് ഉള്ളത് ആഷിയും.. അതിന്റെ തൊട്ടടുത്തുള്ളത് ഉപയോഗിക്കാത്ത റും ആണ്...
ആ റും ആണ് ആമിക്ക് വേണ്ടി ഒരുക്കിയത്...
റും ഒക്കെ സെറ്റാക്കി ലാമി നേരെ അവരുടെ കൂട്ടുകാരികളുടെ അടുത്തേക്ക് പോയി..
💙💜💙
പിറ്റേന്ന് ലാമി ഭക്ഷണം ഒക്കെ ആക്കി മോളെയും കൂട്ടി നേരത്തെ ഹോസ്പിറ്റലിലേക്ക് വിട്ടിരുന്നു...
ആമിയുടെ അടുത്തേക്ക് പോയതും ആമിയെ കണ്ടപ്പാടെ ആ കുറുമ്പി അവളെ മേലേക്ക് ചാടി...
" ആമി ഏന്റീടെ അടുത്ത് അതികം കുറുമ്പ് കാട്ടല്ലേ... ലാമിമ്മ ഇപ്പൊ വരാവേ... "
" എച്ച് പോന്ന് ബാന്നം.. "
ലാമി മോളോടായി പറഞ്ഞ് തിരിഞ്ഞ് നടക്കാൻ നിന്നതും കുഞ്ഞ് പറഞ്ഞു..
" നിന്റെ മമ്മ വഴക്ക് പറയും... "
"താരുല്ലാ.. മമ്മ ബച്ച് പരീലാ.. ഇക്ക് പോന്ന് ബാന്നം.. "
മോള് വാശി പിടിച്ചതും ഫോൺ കൊടുത്തു... അത് കിട്ടിയതും ഫോൺ എടുത്ത് യൂറ്റുബും ഓൺ ചെയ്ത് പൂപ്പി എടുത്ത് കാണാൻ തുടങ്ങി...
ഇത്തിരി പോന്ന സാധനം യൂട്ടുബ് ഓൺ ചെയ്ത് കാണുന്നത് കണ്ട് ആമി അമ്പരന്ന് നോക്കാണ്..
" ലാമിത്ത നെറ്റ് ഓൺ ആണോ.. "
" അല്ലഡാ.. അതൊക്കെ ഓഫ് ആണ്. അവൾക്ക് കാണാൻ വേണ്ടി അതൊക്കെ ഡൗൺലോഡ് ചെയ്ത് വെച്ചിരുന്നു... അല്ലേൽ നെറ്റ് ഓൺ ചെയ്ത് കാണുന്ന പാർട്ടിയാ.. "
ലാമി ചിരിച്ചു കൊണ്ട് പറഞ്ഞു പുറത്തേക്ക് പോയി...
അവൾ നേരെ നെഴ്സിങ് റൂമിലേക്ക് ചെന്ന് വേശം മാറി... അവൾടെ കാബിനിലേക്ക് വിട്ടു..
* * * * * * * *
അന്നത്തെ ദിവസം ഉച്ചവരെ അങ്ങനെ തള്ളി നീക്കി...
ഉച്ചയ്ക്ക് ആണ് ആമിയെ ഡിസ്റ്റാജ് ആക്കുന്നത്... ആമിയേം കൂട്ടി ആഷിയുടെ ഫ്ലാറ്റിലേക്ക് ആണ് പോകുന്നത്...
ഉച്ച ആയപ്പോൾ തനു തിരക്ക് ഒക്കെ കഴിച്ച് ആമിയുടെ അടുത്തേക്ക് ചെന്ന് ഡിസ്റ്റാജിനുള്ള കാര്യങ്ങൾ ഒക്കെ ചെയ്തു...
അമന്റെ കയ്യിൽ ബില്ല് അടയ്ക്കാനും ആവിശ്യമുള്ള മെഡിസിൻ വാങ്ങാനും പ്രസ്ക്രിപ്ഷൻ തനു കൊടുത്തു വിട്ടു....
ലാമിയും വന്നത് കൊണ്ട് മോളെ ലാമി എടുത്ത് തനു ആമിയെ താങ്ങി താഴേക്ക് നടന്നു... പിന്നാലെ മോളേയും എടുത്ത് മറു കയ്യിൽ ആമിയുടെ സാധനങ്ങളുമായി ലാമിയും...
ലിഫ്റ്റിൽ കയറി താഴെ നില എത്തിയപ്പൊൾ അവരെ കാത്തെന്ന പോൽ അമൻ ഉണ്ടായിരുന്നു അവിടെ...
അപ്പോൾ തന്നെ അമൻ ചെന്ന് അവളെ താങ്ങി...
ഒരു കാലിലും ഒരു കയ്യിലും പ്ലാസ്റ്റർ ഉണ്ടായിരുന്നു.... വലത് കൈയ്യിലും ഇടത് കാലിലുമാണ്... കാലിൽ പ്രാസ്റ്റർ ഉള്ള കാരണത്താലെ നടക്കാൻ ഒരാൾ താങ്ങായി നിൽക്കേണം....
അവളെ ഹോസ്റ്റലിൽ കയറുന്നവിടെ ഉള്ള ചെയറിൽ ഇരുത്തി..
" ഞാൻ ടാക്സി പിടിച്ച് വരാം... "
അതും പറഞ്ഞ് അമൻ പുറത്തേക്ക് പോയി...
*" തനു... "*
പിന്നിൽ നിന്നങ്ങനെ ഒരു പുരുഷ ശബ്ദം കേട്ടതും തനു തിരിഞ്ഞു നോക്കി... തന്നെ പുഞ്ചിരിയോടെ നോക്കി തന്റെ അടുത്തേക്ക് വരുന്ന അവനെ കണ്ട് അവളും ഒന്ന് പുഞ്ചിരിച്ചു... അടുത്തുള്ള ആമിയും ആ വിളി കേട്ട് തിരിഞ്ഞു നോക്കി... അവരുടെ അടുത്തേക്ക് വരുന്ന അവനെ സംശയഭാവത്തിൽ നോക്കി...
ലാമി അവരുടെ അടുത്ത് ഉണ്ടായിരുന്നില്ല... ആമിയുടെ സാധനങ്ങൾ എല്ലാം എടുത്തത് കൊണ്ട് റൂമിന്റെ ചാവി ഏൽപ്പിക്കാൻ പോയിരുന്നു..
" ഹാ... നൗഷാദ്ക്കയോ... എന്താ ഇവിടെ... "
*" ഞാനെന്റെ പഴയ ഭാര്യയെ ഒന്ന് കാണാൻ വന്നതാ.."*
അതിന് തനു ഒന്ന് പുഞ്ചിരിച്ചു പിന്നെ അവനെ തുറിച്ച് നോക്കി...
" ഹൗ.. ഇങ്ങനെ നോക്കല്ലെടി... ഞാൻ നൈബയെ കൊണ്ട് വന്നതാ... "
" എന്നിട്ട് പുള്ളി എവിടെ... "
" അവളവിടെ ഉണ്ട്... നീ ഇവിടെ അല്ല വർക്ക് ചെയ്യുന്നത് ഒന്ന് കാണാം എന്ന് കരുതി നിന്റെ കാബിനിലേക്ക് വരാൻ നിൽക്കുമ്പൊഴ ഇവിടെ കണ്ടെ.. നൈബ നിന്നെ കാണണം എന്ന് പറഞ്ഞിരുന്നു.... "
" ഹാ.. എനിക്കും ഒന്ന് കാണണമായിരുന്നു.. എവിടെ കക്ഷി... അല്ല ഇത് എത്രാം മസമാ... സുക്ഷിക്കേണം.. പിന്നെ വീട്ടിൽ ഉമ്മാക്ക് ഒക്കെ... "
അതിന് അവനോന്ന് പുഞ്ചിരിച്ചു...
" ഉമ്മാക്ക് ഒക്കെ റാഹത്ത്തന്നെ.. പഴയ മരുമളെയും പുതിയ മരുമകളെയും താരതമ്യം ചെയ്യല് തന്നെയാണ് എപ്പോഴും.. തന്റെ ഒരു കുറ്റം കണ്ടിത്തിയ അടുത്തതില് അവൾടെ ഒരു കുറ്റം.. ഹൂ.. ആ നൈബക്ക് ഇത് 6 ആം മന്ത് ആണ്... ഡോക്ടറെ കാണിക്കാൻ വന്നതാ... അല്ല മോള്.. മോൾക്ക് ഒക്കെ സുഖല്ലെ.. കുറേ ആയി കരുതുന്നു അങ്ങോട്ടേക്ക് ഒന്ന് വരണം എന്ന്.. "
" പറച്ചിൽ മാത്രേ ഉള്ളു.. വര ഒന്നും ചെയ്യില്ല.. മോള് ഇവിടെ ഉണ്ട്.. ലാമിയുടെ അടുത്താണ്... "
അപ്പോഴാണ് തനുവിന് ആമിയെ ഓർമ്മ വന്നത്... അവൾ ആമിയെ ഒന്ന് തിരിഞ്ഞു നോക്കിയപ്പൊ തങ്ങളെ വീക്ഷിക്കുന്ന അവളെ കണ്ട് തനു ഒന്ന് പുഞ്ചിരിച്ചു... അപ്പോഴാണ് അവനും അവളെ ശ്രദ്ധക്കുന്നത്...
അവൻ തനുവിന് സംശയ ഭാവത്തിൽ നോക്കി..
" ആഷിയുടെ കൂട്ടുകാരന്റെ പെങ്ങളാ.. ഒരു ചെറിയ ആക്സിഡണ്റ്റ്... "
അപ്പോഴേക്കും അവിടേക്ക് അമൻ വന്നിരുന്നു.. തനുവിന്റെ കൂടെ ഉള്ളവനെ സംശയത്തദടെ നോക്കി അടുത്തേക്ക് ചെന്നു.. അപ്പോഴാണ് അവൻ ആ മുഖം കണ്ടത്... ആ ആൽബത്തിൽ കണ്ട അതേ മുഖം... അതേ തനുവിന്റെ ഭർത്താവ് എന്ന സ്ഥാനത്ത് താൻ കണ്ട മുഖം...
അമൻ അവനെ ഒന്ന് നോക്കി...
അപ്പോഴാണ് ലാമി മോളേം കൊണ്ട് വന്നത്...
"" ഏയ് കുറുമ്പി... അറിയോടി... *നൗഷിപ്പാ*നെ ഒക്കെ മറന്നോ.. "
അവന്റെ ആ ചോദ്യം കേട്ടതും മോള് അവനെ നോക്കീ അവന്റെ കയ്യിലേക്ക് ചാടി..
"നൗചിപ്പാ ഏതയ പോയെ... "
" നൗചിപ്പ എവിടേം പോയില്ലല്ലോ.. ഈ കുറുമ്പി അല്ലെ നൗചിപ്പാന്റെ അടുത്തേക്ക് വരാത്തെ.. "
" ന്നാ ഉമ്മാമ്മ വതക്ക് പതയുന്നോന്ത് അല്ലെ.. ന്നെ ഉമ്മാമ്മാക്ക് ഇച്ചല്ലല്ലോ... ന്റെ പപ്പ അല്ലെ നൗച്ചിപ്പ.. ".
" അതേടി കുറുമ്പി.. പിന്നെ നൗച്ചിപ്പാന്റെ മോളല്ലെ നീ.. ഈ കുറിമ്പി.. മോക്ക് നൈബുമ്മാനേ കാണണ്ടെ... "
അതും പറഞ്ഞ് അവൻ ആ കുഞ്ഞ് കവിളിൽ ഒരു മുത്തം കൊടുത്തു...
അമന്റെ ഹൃദയത്തിൽ ഒരു വിങ്ങൽ അനുഭവപ്പെട്ടു.. എന്തിനെന്നാ ചോദ്യവും..
തനൂ തിരിഞ്ഞ് ആമിയെ നോക്കിയപ്പൊ കണ്ടു അവിടെ തങ്ങളെ നോക്കി നിക്കുന്ന ആ കണ്ണുകളെ... അവൾക്ക് ആ നോട്ടം താങ്ങാൻ കഴിയാത്തത് പോലെ തോന്നി... തന്റെ കണ്ണുകൾ തന്നെ ചതിക്കുമൊ എന്ന് ഭയന്നു...
" ആ തനു.. നിനക്ക് നൈബയെ കണെണ്ടെ... ഞാൻ എന്തായാലും മോളെ കൂട്ടി പോകേട്ടെ.. "
"ആഹാ.. നൈബയും ഉണ്ടോ.. എന്ന ഞാനും വരുന്നു.. "
നൗഷാദ് പറഞ്ഞ ഉടൻ തന്നെ ലാമി അത് പറഞ്ഞു..
ഇത് *നൗഷാദ്*.. ഈ പുള്ളിയെ പരിജയപെടുത്തേണ്ട എന്ന് തന്നെ ആണ് എന്റെ വിശ്വാസം... കുടുതൽ അറിയണം എങ്കിൽ വഴിയെ മനസ്സിലാക്കാം കേട്ടോ... ഞാൻ ഇപ്പോഴെ പറഞ്ഞ ട്വിസ്റ്റ് അങ്ങ് പോകുല്ലേ.. അതും പോരാഞ്ഞ് കൺഫ്യൂസും വരും... അപ്പൊ കഥയിൽ ഇവർക്കുള്ള സ്ഥാനം പതിയെ അറിയാം...
തനു അമന് നേരെ തിരിഞ്ഞു നിന്ന്...
" ടാക്സി കിട്ടിയോ... "
" ഒരു ടാക്സി കിട്ടി... അവർ ഒരാളെ കൊണ്ട് വിടാൻ പോയേക്കുവ അത് കഴിഞ്ഞ് വരും.. നമുക്ക് പുറത്ത് നിക്കാം... "
" ഹാ.. നിങ്ങള് നടന്നോ.. ഞങ്ങള് വരാം... "
അതും പറഞ്ഞ് തനു നൗഷാദിന്റെ കൂടെ നൈബയുടെ അടുത്തേക്ക് വിട്ടു..
💚💚💚💚💚💚💚💚💚💚💚💚
"അതാരാ ഇത്തൂസെ... "
ടാക്സിയിൽ പുറം കാഴ്ചയിൽ കണ്ണും നട്ടിരിക്കുന്ന തനുവിനോടായി ആമി ചോദിച്ചു...
*" എന്റെ ഹസ്ബന്റായിരുന്നു... "*
നോട്ടം തെറ്റിക്കാതെ പുഞ്ചിരിയോടെ അവൾ പറഞ്ഞു..
" അപ്പോൾ.. ഇപ്പൊ... "
ഒരു സംശയത്തോടെയും മടിയോടെയും അവൾ തനുവിനോട് അത് ചോദിച്ചു...
*" ഡിവോഴ്സ്.. നിയമപരമായും ഇസ്ലാം രീതി അനുസരിച്ചും ഞങ്ങള് പിരിഞ്ഞു... "*
അതും ഒരു പുഞ്ചിരിയോടെ തന്നെ ആയിരുന്നു തനു പറഞ്ഞത്...
"അപ്പൊ ഇഷ മോൾടെ പപ്പയാണോ അത്.. "
അതിന് മറുപടി നൽകാതെ തനു നോട്ടം തെറ്റിച്ച് ആമിയെ നോക്കി പുഞ്ചിരിച്ച.. പിന്നീട് നോട്ടം പതിന്നത് ടാക്സിയുടെ മുൻ മിററിലൂടെ തന്നെ കണ്ണിമ വെട്ടാതെ നോക്കുന്ന അമന്റെ പ്രതിബിംഭത്തിലായിരുന്നു...
"അത്.. ഇത്തു... നിങ്ങള് എന്തിനാ... ഡിവോഴ്സ്... ആയെ... "
ആമി മടിയോടെ തന്നെ ചോദിച്ചു...
*" പിന്നെ ആരാന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്ന ആ വീട്ട് കര് അവളെ താല പൊലിയുമായി സ്വികരിക്കുമല്ലോ... "*
ആ വാക്കുകൾ ലാമിയുടേത് ആയിരുന്നു..
💙💙💙💙💙💙💙💙
ലാമിയുടെ ആ വാക്കുകൾ അമന്റെ ഹൃദയത്തിൽ കുത്തി നോവിക്കുന്നത് പോലെ തോന്നി... ആരോ കത്തിയെടുത്ത് തന്റെ നെഞ്ചിൽ കുത്തുന്നത് പോലെ....
താനല്ലാതെ തനുവിൽ മറ്റോരാൾക്ക് അന്ന് സ്ഥാനമില്ലായിരുന്നു..
തങ്ങളുടെ പ്രണയം അന്ന് അതിര് കടന്നിരുന്നു... അറിയാതെ തനിക്ക് പറ്റിയ തെറ്റ്.. അത് ആണൊ ഇന്ന് ഇശമോളുടെ ജനനത്തിന് കാരണം... അവന്റെ മനസ്സ് ആകെ ഡിസ്റ്റേർബ് ആയി.. അവൻ കണ്ണുകളടച്ച് സീറ്റിലേയ്ക്ക് ചാരി....
പതിയെ പഴയ കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു....
💚💚💚💚💚💚💚💚💚💚💚💚💚
പിന്നിൽ നിന്നുള്ള വേറൊരു വണ്ടിയുടെ ഹോൺ അടിയാണ് അവനെ സ്വഭോതത്തിലേക്ക് കൊണ്ട് വന്നത്.. അവൻ അപ്പോൾ തന്നെ സ്വയം തലയ്ക്കൊരു മേട്ടം കൊടുത്തു വണ്ടിയിൽ കയറി...
അന്നാ കൂടി കാഴ്ചയ്ക്ക് ശേഷം ആ സ്ഥലത്ത് നിന്ന് എന്നും അവനവളെ കണ്ടുതുടങ്ങി...
എപ്പോഴും ആ സമയം ആകുമ്പൊ അവനവിടെ എത്തിച്ചേരും അവളെ കാണാൻ വേണ്ടി മാത്രം... ഒറ്റ നോട്ടത്തിൽ തന്നെ തന്റെ മനം കവർന്നിരുന്നു അവൾ..
എപ്പോഴും തന്നെ നോക്കി നിൽക്കുന്ന ആ കാപ്പി കണ്ണുകളെ അവളും ശ്രദ്ധിച്ചിരുന്നു.. എപ്പോഴും തന്നെ കാണാൻ വരുന്ന അവനെ കണ്ട് അവളിലൊരു ചെറു തമാശ തോന്നി.. തന്റെ കൂട്ടുകാരികളെ ഒക്കെ സ്റ്റോപ്പിലേക്ക് പറഞ്ഞയച്ചു അമന്റെ കണ്ണ് വെട്ടി അവളവിടെ മറഞ്ഞ് നിന്നു...
കുട്ടുകാരികളെ കൂടെ വരുന്ന തനൂവിനെ പ്രതീക്ഷിച്ച് നിന്ന അവൻ അവരുടെ കൂടെ അവളെ കാണാതായതും നിരാശ തോന്നി...
എന്നാലും അവൾ വരും എന്ന് കരുതി അവിടെ കുറച്ച് നേരം നോക്കി നിന്നു.. ഇനി അവളെ കാണില്ല് എന്ന് തോന്നിയതും കാറിലേക്ക് കയറാൻ പിന്നിലേയ്ക്കു തിരിഞ്ഞതും അവിടെ കൈ കെട്ടി നിൽക്കുന്ന ആളെ കണ്ട് അവനോന്ന് നെട്ടി പിന്നിലേയ്ക്ക് നിന്നു...
*തുടരും...*