Aksharathalukal

പ്രണയാർദ്രം 27

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........


ഒരാഴ്ച എന്ന് പറഞ്ഞു പോയെങ്കിലും രണ്ടാഴ്ചയെടുത്തു ഗൗതം തിരിച്ചെത്താൻ.
പതിവിൽ കവിഞ്ഞ സന്തോഷത്തോടെ തിരികെ എത്തുമ്പോൾ അറിഞ്ഞില്ല അവൻ തന്റെ ജീവിതം മാറി മറിയാൻ പോകുകയാണെന്ന്.

വന്നപ്പോൾ മുതൽ ദേവുവിനെ തേടിയെങ്കിലും
നിരാശ ആയിരുന്നു ഫലം. ഒഴിഞ്ഞു മാറി നടക്കുന്നവളുടെ പിറകെ ചെല്ലുമ്പോഴെല്ലാം ഓരോ കാരണങ്ങൾ അവനെ പിന്തള്ളി...

ഒടുവിൽ തനിച് കിട്ടിയപ്പോൾ ചേർത്തു നിർത്താൻ ആഞ്ഞ കൈകൾ തട്ടിമാറ്റി
പോകുന്നവളെ അവിശ്വസനീയതോടെ നോക്കി നിന്നുപോയി.

ഒടുവിൽ അവളൊന്ന് മിണ്ടാൻ വന്നപ്പോൾ
പറഞ്ഞത് തന്റെ ഹൃദയത്തെ അത്രമേൽ മുറിപ്പെടുത്തിയ ഒന്നായിരുന്നു...


"""ഗൗതം...... എനിക്കിനി നിങ്ങളോടൊപ്പം ജീവിക്കാൻ താല്പര്യമില്ല....
നമുക്ക് പിരിയാം.....
കുഞ്ഞിനെ ഗൗതമിനെ ഏൽപ്പിക്കുകയാണ്.."""


ദേവു.... ഡി.... നീയിതെന്തൊക്കെയാ പറയുന്നേ.. വല്ല ബോധവുമുണ്ടോ പെണ്ണെ???
ഇന്ന് വരെ നിന്റെ കുറുമ്പും കുസൃതിയും ഒക്കെ ഞാൻ ക്ഷേമിച്ചിട്ടുണ്ട്..... പക്ഷെ..... ഇനീം പറ്റില്ലട്ടോ.... എനിക്ക് വയ്യടി.... വെറുതെ പോലും അങ്ങനൊന്നും പറയല്ലേ...
നീയില്ലാണ്ട് എനിക്ക് പറ്റില്ലടി...

എനിക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു...
കൂടുതൽ വിഷദീകരണത്തിന് താല്പര്യമില്ല...
പിന്നെ നിങ്ങളീ പറഞ്ഞതിൽ അല്പം ആത്മാർത്ഥത ഉണ്ടെങ്കിൽ ഇത്തിരിയെങ്കിലും എന്നെ സ്നേഹിച്ചിരുന്നെങ്കിൽ ഋതുവിനെ ഭാര്യയായി സ്വീകരിക്കണം.... എന്റെ മോനേയവൾ നന്നായി നോക്കും.... എനിക്കുറപ്പുണ്ട്...
അത്ര എങ്കിലും എനിക്ക് വേണ്ടി ചെയ്യണം.
ഡിവോഴ്സ് പേപ്പർ ആണ്. ഞാൻ സൈൻ ചെയ്തിട്ടുണ്ട്...
ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ ഞാൻ വരില്ല.... എന്നെ എന്റെ വഴിക്ക് വിട്ടേക്ക്..

നീട്ടി പിടിച്ച കടലാസുകളിലേക്ക് നോട്ടം എത്തിയതും കണ്ണുകൾ നിയന്ത്രണാതീതമായി നിറഞ്ഞൊഴുകി.


പിന്നെയൊന്നും ചോദിക്കാനോ പറയാനോ നിൽക്കാതെ മുറിയിൽ കയറി വാതിലടകുമ്പോൾ അവന്റെ ചെന്നിയിലൂടെ കണ്ണുനീർ ഒഴുകികൊണ്ടിരുന്നു.....


വീട് വിട്ടു പോയവളെ ഓർത്തു വിലപിച്ച നാളുകളും, അമ്മയെ കാണാതെ കരയുന്ന കുഞ്ഞിന്റെ കരച്ചിലുമെല്ലാം അവളോടുള്ള ദേഷ്യത്തിനാക്കാം കൂട്ടി.......

ദേവൂട്ടന്റെ കരച്ചിലാണ് ചിന്തകളിൽ നിന്നുണർത്തിയത്......
പതിയെ നടന്നവൻ അച്ഛനരികിൽ എത്തിയിരുന്നു...
കുഞ്ഞിനെ എടുത്ത് മടിയിൽ വെച്ചവനെ നെഞ്ചോട് ചേർത്തു ഗൗതം.



എഴുന്നേറ്റോ????.

മോനേയിങ് താ.... ഗൗതം. ഒന്നും കഴിച്ചിട്ടില്ല ചെക്കൻ....

മമ്മി എന്നും വിളിച്ചവൻ ഋതുവിന്റെ തോളിലേക്കു ചാരി....

കുഞ്ഞിനെ കൊഞ്ചിച്ചു ഓരോന്നും കഴിപ്പിക്കുന്ന ഋതുവിനെ കാണവേ ഗൗതമിന്റെ ഓർമകളിൽ നിറഞ്ഞു നിന്നത് ദേവു ആയിരുന്നു....

തന്റെ കുഞ്ഞിന് അവകാശങ്ങൾ നിഷേധിച്ചിറങ്ങി പോയവൾ......
ഓരോന്നും ഓർക്കേ അവന്റെ കണ്ണുകളിൽ കോപം തിളച്ചു പൊന്തി.....

കണ്ണടച്ച് സ്വയം നിയന്ത്രിച്ചു കൊണ്ടവൻ സെറ്റിയിലേക് ചാരി ഇരുന്നു.




💖💖💖💖💖💖💖💖💖💖💖💖💖💖💖💖




എന്താടി വല്യ ആലോചനയിലാണല്ലോ??
മ്മ് എന്നാ കാര്യം??

അത്... അത് പിന്നെ ദച്ചു വിളിച്ചിരുന്നു....

ഏത് നിന്റെ ദീപുവേട്ടന്റെ സിസ്റ്ററോ???

മ്മ്...

അവൾക്കെങ്ങനെ നിന്റെ നമ്പർ കിട്ടി??

അറിയില്ല....

അതുപോട്ടെ, എന്തിനാ വിളിച്ചേ???


ഗൗരിടേം ദീപുവേട്ടൻറേം മാര്യേജ് ആണ്. അതിനു ചെല്ലാൻ.... വന്നില്ലെങ്കിൽ ഇങ്ങോട്ട് വന്നു കൊണ്ടുപോകുമെന്ന ഭീഷണിയിലാണ് പെണ്ണ്.

എന്നിട്ടു നീ പോകുന്നുണ്ടോ???

ഇല്ല.. കഴിയില്ല....
എല്ലാർക്കും വെറുപ്പാരിക്കും...
സ്നേഹം നിറഞ്ഞ മുഖങ്ങളിൽ വെറുപ് നിറയുന്നത് കാണാൻ വയ്യ.


എല്ലാത്തിനും കാരണക്കാരി നീ തന്നെയല്ലേ...
നിന്റെ എടുത്തു ചാട്ടമാണ് എല്ലാത്തിനും കാരണം. ഇനി പറഞ്ഞിട്ടെന്താ..... എന്താന്ന് വെച്ചാൽ ചെയ്... ഞാനൊന്നും പറയുന്നില്ല...


ഓർമ്മകൾ.... കഴിഞ്ഞ കാലത്തിലേക്ക് ചേക്കേറി....



ഗൗതം പോയതിൽ പിന്നെ മിക്ക ദിവസവും ഋതുവിന്റ വീട്ടിൽ പോകുമായിരുന്നു.
അവിടെ വെച്ചാണ് ചെറിയ തലകറക്കം ഉണ്ടായത്.....
ഹോസ്പിറ്റലിൽ കാണിച്ചു മരുന്ന് വാങ്ങിച്ചു തിരികെ വന്നത് ഋതുവിന്റെ മമ്മയ്‌ക്കൊപ്പമാണ്.

പക്ഷെ മരുന്ന് കഴിച്ചതിൽ പിന്നെ തലവേദനയും
മൂക്കിൽ നിന്നു രക്തസ്രാവ്വവും കണ്ടപ്പോൾ പേടിച്ചു പോയി.

ഡോക്ടരുടെ വാക്കുകളാണ് വീണ്ടും തളർത്തിയത്..... ട്യൂമർ...
ലാസ്റ്റ് സ്റ്റേജ് ആണ്...മരുന്നുകൾ പ്രതികരിക്കില്ല.... സർജറി കൊണ്ട് ഹോപ്പ് ഉണ്ടാവില്ല...

സിംപ്‌റ്റംസ് ഒന്നുമില്ലാഞ്ഞത് പറഞ്ഞപ്പോൾ ചിലരിൽ അങ്ങനെ ആണെന്നവർ പറഞ്ഞത് വിശ്വസിച്ചു....

മരണം മുന്നിൽ കണ്ടപ്പോൾ ഗൗതമിനേം കുഞ്ഞിനേം സുരക്ഷിതരാക്കണം എന്ന ചിന്തയിൽ സ്വയം അവരിൽ നിന്ന് വേർപെട്ട് ഋതുവിനെ അവരോട് ചേർത്തു വെയ്ക്കാൻ ശ്രെമിച്ചത്.....

അന്ന് ഇങ്ങോട്ട് പോരുമ്പോൾ അന്നമ്മയാണ് സഹയത്തിന് ഉണ്ടായിരുന്നത്. ആൽബിച്ചായനും.....
എല്ലാം ആദ്യമൊന്നും തുറന്നു പറഞ്ഞില്ലെങ്കിലും പിന്നീട് പറഞ്ഞപ്പോഴാണ് അവർ നിർബന്ധിച്ചു ക്ലിനികിൽ കൊണ്ടുപോയത്......

എന്നാൽ തനിക്കു ഒരസുഖവുമില്ലെന്നും ആരോ കബളിപ്പിച്ചു എന്നും തിരിച്ചറിഞ്ഞപ്പോഴേക്കും ജീവിതം കൈ വിട്ടു പോയിരുന്നു.....

എന്നാലും ഇത്രമേൽ പക തന്നോടർക്കെന്ന ചോദ്യം മാത്രം മനസിൽ തറഞ്ഞു നിന്നു.

അന്നെല്ലാം ഗൗതമിനെ അറിയിക്കാൻ തോന്നിയിരുന്നെങ്കിൽ ഇങ്ങനൊന്നും വരില്ലായിരുന്നു....



പലതും മറക്കൻ ശ്രെമിച്ചു..... എങ്കിലും എല്ലാം വീണ്ടും ഓര്മപ്പെടുത്തും തരത്തിൽ അവർ മുന്നിൽ വന്നിരിക്കുന്നു...
ഇനി ആരിൽ നിന്നും ഒടിയോളിക്കുന്നില്ല...

നേരിടണം എല്ലാം എല്ലാവരെയും.....

അപ്പോഴും എന്തിനോ രണ്ടു തുള്ളി കണ്ണുനീർ അവളുടെ മിഴികൾ ഭേദിച്ചു ഒഴുകിയിരുന്നു....


(തുടരും)




കാത്തിരുത്തി വിഷമിപ്പിച്ചു എന്നറിയാം..
വിചാരിക്കാത്ത ചില തിരക്കുകളിൽ പെട്ട് പോയി.....
സോറി ഓൾ.....
കാത്തിരിക്കുന്നവരോട് ഒത്തിരി ഒത്തിരി സ്നേഹം ❣️❣️❣️.
കമന്റുകൾ കാണുന്നുണ്ട്... ഏറെ സന്തോഷം.... എന്റെ ഈ കുഞ്ഞി കഥയെ ഇഷ്ടപെടുന്നതിനു......
വളരെ യാദൃശ്ചികമായി ഒരാളുടെ നിർബന്ധപ്രകാരം എഴുതി തുടങ്ങിയതാണെങ്കിലും ഇന്നിത്രേം എത്തി നിൽക്കുന്നത് വായിക്കുന്നവരുടെ പ്രോത്സാഹണമാണ്.....
Once again thank u  all 🤗🤗🤗🤗🤗

 

 


പ്രണയാർദ്രം Part 28

പ്രണയാർദ്രം Part 28

4.6
4631

©️copy right work-this work protected in accordance with section 45 of the copy right act 1957 (14 of 1957)and should not used in full or part with the creators (krishnapriya )prior permission........ ദിവസങ്ങൾ ഓരോന്നിങ്ങനെ കടന്നു പോകുമ്പോഴും ഒരു തീരുമാനമെടുക്കാനാവാതെ ഉഴലുകയായിരുന്നു ദേവു. പലപ്പോഴായി ദച്ചുവിന്റെ ഫോൺ കാളുകൾ അവസാനിപ്പിക്കുമ്പോൾ വിവാഹത്തിന് ചെല്ലാൻ അവളോർമിപ്പിക്കും... പറ്റില്ലെന്ന് പറയാൻ കഴിയാത്തതിനാൽ മറ്റെന്തെങ്കിലും പറഞ്ഞു വർത്തമാനം അവസാനിപ്പിക്കും. രാവിലെ അന്നമ്മ ഓഫീസിലേക്ക് പോയപ്പോൾ ഓരോ ഒഴിവ് കഴിവ് പറഞ്ഞു ലീവ് എടുത്തു. എന്തൊക്കെയോ ആലോചിച്ചു സെറ്റിയിൽ കിടക്കുകയായിരുന്നു അവൾ. കാളിംഗ് ബെൽ കേട്ടപ്പോൾ ചെറിയൊരു സംശയത്തോടെ ആണ് വാതിൽ തുറന്നത്.