എന്നാലും അവൾ വരും എന്ന് കരുതി അവിടെ കുറച്ച് നേരം നോക്കി നിന്നു.. ഇനി അവളെ കാണില്ല എന്ന് തോന്നിയതും കാറിലേക്ക് കയറാൻ പിന്നിലേയ്ക്കു തിരിഞ്ഞതും അവിടെ കൈ കെട്ടി നിൽക്കുന്ന ആളെ കണ്ട് അവനോന്ന് ഞെട്ടി പിന്നിലേയ്ക്ക് നിന്നു... പിന്നെ ഒന്ന് അവളെ നോക്കി ഇളിച്ച് കാണിച്ചു..
" അല്ല മാഷാരയൊ അന്വേഷിക്കുകയാണെന്ന് തോന്നുന്നു.. "
പിന്നിൽ നിൽക്കുന്ന തനു അവനെ നോക്കി പുരികം പൊക്കി ചോദിച്ചു..
" എ..ഏയ്.. ഞാനാരെ അന്വേഷിക്കാൻ .. ത.. തനിക്ക് അങ്ങനെ തോന്നിയോ... "
"ഹാ.. കുറേ നേരം ആയല്ലൊ ആ ബസ് സ്റ്റോപ്പിലേക്ക് നോക്കി നിക്കുന്നു... "
" അത്... ആ എന്റെ Friend വരാം എന്ന് പറഞ്ഞിരുന്നു.. അപ്പോ അവനെ കാത്ത് നിക്കാ... "
അവൻ എങ്ങനെ ഒക്കെയൊ പറഞ്ഞൊപ്പിച്ചു... അപ്പൊഴും അവൾ അവനെ തന്നെ നോക്കി നിക്കുവായിരുന്നു..
" എന്ത് നന്നായ കളവ് പറയുന്നെ.. "
അവള് പറഞ്ഞതിന് അവനൊന്ന് ഇളിച്ച് കാണിച്ചു...
പിന്നെ ഓരോന്ന് സംസാരിച്ചു അവരങ്ങനെ കൂട്ടായി...
അവിടെ തുടങ്ങുകയായിരുന്നു അവരുടെ സൗഹൃദം... പിന്നീട് അത് പ്രണയത്തിലേക്ക് വഴി മാറാൻ അതിക നാൾ വേണ്ടി വന്നില്ല.... ഒരിക്കലും പിരിയാൻ കഴിയില്ല എന്ന വിശ്വാസം അവരുടെ ഉള്ളിൽ ഉണ്ടായിരുന്നു....
ദിനങ്ങൾ തോടും അവരുടെ ബന്ധം ദൃഡമായി മാറുകയായിരുന്നു... ആ പ്രണയം അധിര് കടന്നു എന്ന് അവര് പോലും അറിഞ്ഞിരുന്നില്ല...
ആ ഇടയ്ക്കാണ് അമന്റെ പപ്പയും മമ്മയും ആമിയും സഞ്ചാരിച്ചിരുന്ന കാർ അപകടത്തിൽ പെടുന്നത്... അപ്പോൾ തന്നെ അവന് അവിടേക്ക് യാത്ര ആവേണ്ടി വന്നിരുന്നു... തനുവിനോട് ഒരു വാക്ക് പോലും പറയാൻ തനിക്ക് അവസരം കിട്ടിയില്ലായിരുന്നു...
എന്നാലും അവള് തന്നെ കാത്തിരിക്കും എന്ന് തന്നെ ആയിരുന്നു വിശ്വാസം...
ഹോസ്പിറ്റലിൽ എത്തിച്ചപ്പൊൾ തന്നെ പപ്പയും രണ്ട് ദിവസം വെന്റിലേറ്ററിൽ കിടന്ന് മമ്മയും ഒരിക്കലും വരാത്ത ഇടത്തേക്ക് യാത്ര ആയിരുന്നു... ആമി ഏകദേശം മൂന്ന് മാസത്തോളം കോമയിൽ ആയിരുന്നു.... അത് കഴിഞ്ഞ് രണ്ട് മാസത്തോളം ചികിത്സയുടെ ഭാഗവുമായി നടന്നു... തന്റെ പപ്പയുടെയും മമ്മയുടെയും ആക്സിഡന്റ് മനപൂർവം കരുതി കൂട്ടി ആരോ ചെയ്തത് ആണ് എന്നത് കൊണ്ട് തന്നെ അതിന് പിന്നിലുള്ളവർക്കെതിരെ കേസ് കെടുത്ത് അവരെ കണ്ടത്തേണ്ടതിലായിരുന്ന അവൻ... അങ്ങനെ അവൻക്ക് കിട്ടിയ കൂട്ടുകാരനാണ് *ആഷി..*.. എന്തും തുറന്ന് പറയാൻ പറ്റിയ ഒരു കൂട്ടുകാരൻ... അങ്ങനെ ആയിരുന്നു അവര് തമ്മിൽ... ആഷി അവിടെ അടുത്ത് ഫ്ലാറ്റ് റന്റിന് എടുത്താണ് താമസിക്കുന്നത് എങ്കിലും കേസ് കാര്യം സംസാരിക്കാൻ വീട്ടിലെക്ക് വരാറുണ്ടായിരുന്നു...
അപ്പോഴേക്കും ആമി മുഴുവനായും ഓക്കെ ആയിരുന്നു... പപ്പയുടേയും മമ്മയുടേയും മരണം അവളിൽ അങ്കീകരിക്കാൻ കുറച്ച് സമയം വന്നിരുന്നു.. പിന്നീട് പതിയെ റികവർ ആയി...
അപ്പോൾ തന്നെ അവൾ പഠനം പൂർത്തിയാക്കാൻ ഇറങ്ങിയിരുന്നു... അവളുടെ ജേർണലിന്റ് സ്വപ്നം പൂർത്തിയാക്കാൻ...
അപ്പോഴൊന്നും തന്നിൽ തനുവിനെ കുറിച്ച് ഓർമ്മ ഉണ്ടായിരുന്നില്ലായിരുന്നു... പിനീട് പ്രശ്നങ്ങൾ കുറഞ്ഞപ്പോഴാണ് താൻ തനുവിനെ കുറിച്ച് ഓർക്കുന്നത്... അന്ന് താൻ തനവിനെ അന്വേഷിച്ചു തന്റെ കസിനും തന്റെ സുഹൃത്തുമായ നൗഫലിനേയും കൂട്ടി താൻ തനുവിന്റെ നാട്ടിലേക്ക് ചെന്നിരുന്നു... അവിടെ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് തനുവിന്റെ വിവാഹം കഴിഞ്ഞ് അവള് അവിടേക്കും ആ വീട്ടിലെ ബാക്കി ഉള്ളവർ വീട് മാറി പോയി എന്നാണ്...
ഒരിക്കലും തനു തന്നെ ചതിക്കില്ലാ എന്ന് തന്നെ ആയിരുന്നു... അവൾ മാത്രമായിരിക്കും ഇനി എന്നും തന്റെ പെണ്ണും..
അവസാനമായി ഒന്ന് കണ്ട് സംസാരിക്കാൻ അവളെ ഒരുപാട് അന്വേഷിച്ചിരുന്നു..
ആഷിയൊട് സഹായം തേടാം എന്ന് കരുതി എങ്കിലും അത് വേണ്ട എന്ന് കരുതി...
പിന്നീട് താൻ തനുവിനെ കണ്ടിട്ടില്ല... ഏകദേശം രണ്ടര വർഷങ്ങൾക്ക് ശേഷം... രണ്ടര വർഷങ്ങൾക്ക് ശേഷമാണ് താൻ വീണ്ടും തനുവിനെ അന്ന് ഹോസ്പിറ്റലിൽ വെച്ച് കാണുന്നത്... തന്റെ സ്വന്തം എന്ന് കരുതിയ തന്റെ പെണ്ണ്...
ഇഷ മോളേ അന്ന് അവളുടെ കയ്യിൽ കണ്ടപ്പോൾ തനിക്ക് ഒരുപാട് വേദന തോന്നിയിരുന്നു... തന്റെ എന്ന് കരുതിയ തന്റെ പെണ്ണ് മറ്റൊരുവന്റെ മകളുടെ ഉമ്മ ആയത് അറിഞ്ഞപ്പൊ..
അറിയാതെ ആണേലും ആ പിഞ്ചു കുഞ്ഞിനോട് ഇത്തിരി ദേശ്യം തന്റെ മനസ്സിൽ ഉദിച്ചിരുന്നു അന്ന്..
അവളുടെ കാബിനിലേക്ക് ആമിയുടെ സ്കാനിങ്ങ് റിപ്പോർട്ട് കാണിക്കുന്നത് ചെന്നപ്പൊ ആ മോൾ തന്റെ കയ്യിലേക്ക് വന്നതും... അന്ന് തന്നിലുണ്ടായ അനുഭവം.. താൻ തന്റെ സ്വന്തം ചോരയെ കൈയ്യിൽ എടുത്ത ആ ഒരു അനുഭവം... ആദ്യമായി ഒരു കുഞ്ഞിനെ അവന്റെ അല്ലേൽ അവളുടെ പിതാവ് ഏറ്റുവാങ്ങുമ്പൊ അവന്റെ മനസ്സിലുണ്ടാകുന്ന ആ അരുതരം അനുഭം... അന്ന് തനുവിന്റെ ചുണ്ടിൽ ആരും കാണാതെ പിരിഞ്ഞ ആ പുഞ്ചിരിയുടെ അർഥം... താൻ ആ മോളോട് പപ്പയെ കുറിച്ച് ചോദിച്ചപ്പൊ വാടിയ അവളുടെ മുഖം... യാതൊരു മുൻപരിചയവും ഇല്ലാത്ത തന്റെ കയ്യിലേക്ക് ചാടി വന്ന ആ മോൾ... ആ മോളെ കാണുമ്പൊ തന്റെ ഉള്ളിൽ വിരിയുന്ന ഒരു പിതാവിന്റെ സ്നേഹം... ഇതിനോക്കെ ഉത്തരം ഒന്നാണ്... തനിക്ക് പറ്റിയ തെറ്റ്... ആ തെറ്റിൽ തന്നിൽ പിറന്ന തന്റെ സ്വന്തം മകളാണ് അവൾ.. അതെ തന്റെ...തന്റെ സ്വന്തം ചോര...
പക്ഷേ തനു എന്ത്കൊണ്ട് തന്നെ ഉപേക്ഷിച്ച് മറ്റൊരു വിവാഹം കഴിച്ചു... അവൾ പ്രഗ്നന്റ് ആണെന്നറിഞ്ഞാൽ എന്നെ തേടി വരികയല്ലെ വേണ്ടത്... അല്ലേൽ ആ കുഞ്ഞിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയല്ലെ എല്ലാവരും ചെയ്യുക.. പക്ഷേ തനു...
അവൾടെ വിവാഹം കഴിഞ്ഞതാണ്.. അവന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കേണ്ടവൾ... ആരും കരുതുക അവന്റെ കുഞ്ഞാണ് അവൾ എന്നാ.. പക്ഷെ സാഹചര്യം...
ലാമി പറഞ്ഞ വാക്ക് അവന്റെ ചെവിയിൽ മുഴങ്ങി കേൾക്കും പോലെ തോന്നി...
*" പിന്നെ ആരാന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്ന ആ വീട്ടുകര് അവളെ താല പൊലിയുമായി സ്വികരിക്കുമല്ലോ... "*
അവന്റെ മനസ്സിൽ ഓരോ ചോദ്യങ്ങൾ രൂപപെട്ടു...
എല്ലാത്തിനും ഒരുത്തരം പോലെ അവന്റെ മനസ്സിൽ ആ ഉത്തരം പതിഞ്ഞിരുന്നൂ...
അതേ... തന്റെ മക്കളാണ് ഇഷ... തന്റെ സ്വന്തം മകൾ...❤
എപ്പോഴൊ തനിക്കറിയാതെ പറ്റിയ അബദ്ധം... തനുവിലേക്കായി അലിഞ്ഞ് ചേർന്ന ആ നിമിഷം... അറിയാതെ ആണേലും അവളെ കളങ്കപെടുത്തി താൻ... ഇന്ന് തനു അനുഭവിക്കുന്ന അവസ്ഥ അത് താൻ കാരണമാ...
അവന്റെ മനസ്സിൽ സന്തോഷവും സങ്കടവും ഒരുപോലെ അലതല്ലി...
💚💚💚💚💚💚💚💚💚💚💚💚💚
എന്നാൽ തനുവിന്റെ മനസ്സിൽ തനിക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭവം ആയിരുന്നു...
താൻ ഒരിക്കലും അവനറിയരുത് എന്ന് കരുതിയ കാര്യം... ഇനി അവനറിയും എന്റെ മകൾ.. *അവൾ എനിക്ക് നൗഷാദിൽ ജനിച്ചതല്ല അമനിൽ ജനിച്ച അവന്റെ മകളാണ് എന്ന്...*
ലാമിയുടെ വാക്കുകൾ കാറാമ്പ് പോലെ അവളുടെ ചെവിയിൽ അലയടിച്ചു...
*" പിന്നെ ആരാന്റെ കുഞ്ഞിനെ വയറ്റിൽ ചുമന്ന ആ വീട്ടുകര് അവളെ താല പൊലിയുമായി സ്വികരിക്കുമല്ലോ... "*
അതേ.. ആരാന്റെ കുഞ്ഞിനെ ആരാ ഏറ്റെടുക്കുക... ഒരിക്കലും ഒരാൾക്കും കഴിയില്ല...
അവളുടെ ഓർമകൾ തന്റെ കല്യാണ പിറ്റേന്നിലേക്ക് പോയി...
💚💚💚💚💚💚💚💚💚💚💚💚💚
"തനു.. കുഴപ്പം ഒന്നുമില്ലല്ലോ... എന്താടൊ താനിങ്ങനെ വൊമിറ്റ് ചെയ്യുന്നത്... പോരാഞ്ഞ് തളർച്ചയും ക്ഷീണവും ഒക്കെ ഉണ്ടല്ലോ... "
തന്റെ ചുമലിൽ തടി കൊണ്ട് പറയുന്ന നൗഷാദിനെ നോക്കി ഒരു വരണ്ട പുഞ്ചിരി നൽകി...
" പേടിക്കേണ്ടാ... ഫുഡ് പറ്റാത്തത് കൊണ്ട് ആകും വൊമിറ്റ്... പിന്നെ ക്ഷീണം... അത് കുറച്ച് മുന്നേ ഉള്ളതാ... അങ്കിളിന്റെ.. "
അവള് പറഞ്ഞ് മുഴുപ്പിക്കും മുന്നെ ശബ്ദം ഇടറി അത് തടസപെട്ടിരുന്നു..
"എന്നാലും തനു... ഒന്ന് ചെന്ന് ചെക്ക് ചെയ്യാം... "
അതിനവൾ ഒന്ന് മൂളുക മാത്രമെ ചെയ്തുള്ളു..
അവൻ ഇറങ്ങി പോകുന്നത് അവൾ നോക്കി നിന്നു..
താൻ പറഞ്ഞിരുന്നു താൻ ഒരുവനെ സ്നേഹിച്ചിരുന്ന കാര്യം... അതിന് ഒരു പുഞ്ചിരി നൽകി.. പതിയെ അത് മാറി എന്നെ അങ്ങീകരിക്കാൻ പറ്റും.. അന്ന് മാത്രമേ ഞാൻ നിന്നിൽ അതികാരം എടുക്കു... ഇതായിരുന്നു അവന്റെ മറുപടി... ഒരാതരവ് തോന്നി അവനോട്...
പിറ്റേന്ന് ലാമിയെയും കൂടെ കൂട്ടി ഹോസ്പിറ്റലിലേക്ക് വിട്ടത്... ലാമി കൂടെ ഉള്ളത് ഒരാശ്വാസം ആയിരുന്നു...
തന്റെ അവസരം എത്തിയപ്പൊൾ അവൾ ലാമിയെ കൂട്ടി അകത്തേക്ക് ചെന്നു...നൗഷാദ് പുറത്ത് നിൽക്കുകയായിരുന്നു...
തനു ഡോക്ടറോട് എല്ലാം പറഞ്ഞു... പൾസും കണ്ണും ചെക്ക് ചെയ്ത് ഡോക്ടർ അവളുടെ പ്രഷറും ചെക്ക് ചെയ്തു...
" തൻഹാ.. താൻ ഒരു കാര്യം ചെയ്... എറ്റൃ എ തൊട്ട് ഇപ്പുറത്ത് ഗൈനക്കോളജിസ്റ്റ്.. താൻ ചെന്ന് ഒന്ന് അവരൊട് കാര്യം പറഞ്ഞ് നോക്കി... "
ഡോക്റർ അവൾക്ക് നേരെ തിരിഞ്ഞ് പറഞ്ഞതും അവൾ സംശയത്തോടെ ഡോക്ടറെ നോക്കി..
" ഡോക്ടർ.. എന്തേലും പ്രോബ്ളം.."
ലാമി ഡോക്ടറോടായി ചോദിച്ചു...
" ഏയ്.. നതിംങ്... അല്ല തന്റെ മേരേജ് കഴിഞ്ഞതാണോ..."
അതിന് തനു ഒന്ന് തലയാട്ടി...
"ഹ്മ്... മേരേജ് കഴിഞ്ഞ എത്ര ആയി..."
"ഏകദേശം ഒരാഴ്ച.."
അവൾ പറഞ്ഞതിന് ഡോക്ടർ ഒന്ന് മൂളി അവളുടെ പ്രസ്ക്രിപ്ഷൻ കൈയ്യിൽ കൊടുത്തു..'
അവർ ആ കാബിനിൽ നിന്ന് പുറത്ത് ഇറങ്ങിയതും നൗഷാദ് അവരുടെ അടുക്കലേക്ക് വന്നു..
"എന്ത് പറഞ്ഞു..
"ഗൈനക്കോളജിസ്റ്റിനെ ഒന്ന് കാണാൻ.. ".
തനു അത് പറയുമ്പൊൾ അവളുടെ മനസ്സിൽ ഒരു സംശയം ഉദിച്ചിരുന്നു..
" ഹ്മ്.. "
അവൻ ഒന്ന് മൂളി...
ഗൈനക്കോളജിസ്റ്റിന്റെ അടുത്തേക്ക് ചെന്നു.. അത് തനുവിന്റെ സീനിയർ ആയിരുന്ന ഒരാൾ ആയത് കൊണ്ട് അവൾക്ക് എന്ത് കൊണ്ടോ ചെറു ആശ്വാസം തോന്നിയിരുന്നു...
അത് എന്ത് കൊണ്ട്... താനറിയാതെ തെറ്റ് ചെയ്ത് പോയോ...
താൻ തന്നോട് തന്നെ ചോദിച്ചു..
" ഹാ.. തനു... ഒന്നെന്റെ കൂടെ വാ.. ഒരു ടെസ്റ്റ് ഉണ്ട്... "
പ്രസ്ക്രിപ്ഷൻ നോക്കി കൊണ്ട് ഡോക്ടർ അവളോടായി പറഞ്ഞു..
അതിനവൾ തലയാട്ടി ഡോക്ടർടെ കൂടെ ചെന്നു...
" നോക്ക് തനു... ഞാൻ പറയുന്നത് നീ ഒന്ന് ശ്രദ്ധിയോടെ കേൾക്കണം... എനിക്കറിയാം നിന്റെ മേരേജ് കഴിഞ്ഞ് ഒരാഴ്ച തികഞ്ഞില്ല എന്ന്... പിന്നെ എങ്ങനെ എന്ന ചോദ്യത്തിന് ഉത്തരം നിന്റെ കയ്യിൽ മാത്രമേ ഉള്ളു.. നീ ഒരു ഡോക്ടർ ആണ്... അപ്പോ നിനക്ക് പെട്ടന്ന് കാര്യങ്ങൾ മനസിലാക്കാമായിരുന്നു... നിന്റെ ഈ തളർച്ചയുടെ പിന്നിലെ കാര്യം.. "
തനുവിനെ ചെക്ക് ചെയ്ത് ഡോക്ടർ അത് പറഞ്ഞതും അവളുടെ ഉള്ളിലൂടെ ഒരു വിറയൽ രൂപപ്പെട്ടു..
" എനിക്ക് ചെറിയ ഒരു ഡൗട്ട് ആണ്.. രാധികയ്ക്ക് ഈ ഒരു സംശയം തോന്നിയത് കൊണ്ടാണ് നിന്നെ എന്റെ അടുത്തേക്ക് അയച്ചത്.. എനിക്കും അതേ സംശയം ആണ്... അതാണ് ഒന്ന് ചെക്ക് ചെയ്തത്.. യസ് നീ *പ്രഗ്നന്റ് ആണ്..* നിനക്ക് ഉറപ്പാക്കാൻ വേണ്ടി ഒന്നൂടെ ടെസ്റ്റ് ചെയ്ത് നോക്കാം... അപ്പോഴും ഈ ഒരു ഉത്തരം തന്നെ ആണ്..."
അത് കേട്ടതും തനുവിലും ലാമിയിലും ഒരുപോലെ ഞെട്ടൽ ഉണ്ടായി...
" ചേച്ചീ... "
തനു ഒരു തളർച്ചയോടെ വിളിച്ചു..
" തനു.. ദേ മെഡിക്കൽ റിപ്പോർട്ട്... "
ഡോക്ടർ അവൾക്ക് നേരെ മെഡിക്കൽ റിപ്പോർട്ട് നീട്ടി...
" ഡോക്ടർ... ഈ കുഞ്ഞിനെ ഇല്ലാതാക്കാം.. ഞാൻ നൗഷാദ്ക്കയോട് ഒന്ന് സംസരിക്കട്ടെ... "
ലാമി തനുവിനെ ഒന്ന് തുറിച്ച് നോക്കി ഡോക്ടറുടെ നേരെ തിരിഞ്ഞ് പറഞ്ഞു..
" ലുക്ക്.. ലാമിയാ.. ഇത് തനുവിനെ ഒന്നാംമാസമൊ രണ്ടൊ അല്ലാ... നാലാംമാസം കഴിഞ്ഞു... കുഞ്ഞിന് പൂർണ വർച്ച വന്ന് തുടങ്ങുന്ന സമയം.. ഈ ഒരു സമയം കുഞ്ഞിനെ ഇല്ലാതാക്കാൻ പറ്റില്ല..
പിന്നെ ഇത്രയും മാസം ആയിട്ടും ഇതിന് മുന്നേ കാര്യങ്ങൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നതിലാണ് എനിക്ക് അൽഭുതം.. ഒരു ഡോക്ടറായി തനിക്ക് ഇതിനെ കുറിച്ചൊക്കെ അറിയില്ലെ തനു... തന്റെ ഉദിരത്തിൽ ഒരു ജീവൻ തുടിച്ചത് അറിയാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞാൽ.. "
ഡോക്ടർ അവൾക്ക് നേരെ തിരിഞ്ഞ് പറഞ്ഞു...
പക്ഷേ തനു അതൊന്നും കേൾക്കുന്നില്ലായിരുന്നു... അവളാ വാർത്ത കേട്ട ശോക്കിൽ ആയിരുന്നു... അവളാകെ തളർന്ന് പോയിരുന്നു.. ഇനി എന്ത് എന്ന് അറിയാതെ...
തന്റെ ഉള്ളിൽ ഒരു ജീവൻ തുടക്കുന്നുണ്ട് എന്ന് അറിഞ്ഞപ്പൊ സന്തോഷമാണൊ അല്ല സങ്കടമാണൊ എന്നറിയാത്ത ഒരവസ്ഥാ... അവൾക്ക് എന്താ ചെയ്യേണ്ടത് എന്ന് തിരിഞ്ഞില്ലാ...
"തനു... "
ചിന്തയിലാണ്ടുപോയ അവളെ ലാമിയുടെ ശബ്ദമാണ് ചിന്തകളിൽ നിന്ന് ഉണർത്തിയത്....
പിന്നീട് അവള് മനസ്സിൽ ഒരു തീരുമാനം എടുത്തു..
മറ്റൊരുവന്റെ കുട്ടിയെ ഒരിക്കലും തന്റെ കുഞ്ഞിനെ പോലെ കാണാൻ ആർക്കും കഴിയില്ല..
അവൾ ലാമിയെ ഒന്ന് നോക്കി
" തനു നമുക്ക് ഈ കുഞ്ഞിനെ കളയാം... ആരും അറിയാതെ... "
അത് കേട്ടതും തനു അവളെ ഒന്ന് നോക്കി...
" ലാമി.. ഇല്ലാ.. ഒരിക്കലും ഒരിക്കലും ഞാനതിന് സമ്മതിക്കില്ല... എനിക്ക് എനിക്ക് പറ്റില്ല.. ".
" തനു.. നീ പീന്നീടുള്ള കാര്യം ചിന്തിക്ക്... ഒരിക്കലും ഇത് നൗഷാദ്ക്കയുടെ കുഞ്ഞ് അല്ല എന്ന് എല്ലാവർക്കും അറിയാം.. അപ്പൊ.. അപ്പോ നീ ഒരു.. "
*" പിഴച്ച സന്തതി..* അല്ലെ ലാമി.. അതെ നീ അത് തന്നെയാണ് ഉദ്ധേശിച്ചത്.. ഒരിക്കലും.. ഒരിക്കലും ഞാനെന്റെ കുഞ്ഞിനെ ഇല്ലാതാക്കാൻ വിടില്ലാ.. അതെ.. പി..പിഴച്ചസന്തതി തന്നെയാ എന്റെ എന്ന്...എന്ന് കരുതി എനിക്കില്ലാതാക്കാൻ പറ്റില്ല.. ഞ..ഞാൻ ഇക്കയോട് സംസാരിക്കാം.. "
" തനു.. നീ എന്തൊക്കെ പ്രാന്താ ഈ പറയുന്നത്.. ഞാൻ അങ്ങനെ ഉദ്ധേശിച്ചല്ലാ.. ഇത് നിന്റെ ദാമ്പ്യത്യ ജീവിതത്തിൽ ഒരു പാട് പ്രശ്നം ഉണ്ടാകും.. ആരും അറിയാതെ..."
" എന്തിന് ആരും അറിയാതെ നിൽക്കണം ലാമി.. ഏ... എല്ലാവരും അറിയട്ടെ.. എനിക്ക് പറ്റില്ലടാ.. ഈ കുഞ്ഞിനെ ഇല്ലാതാക്കിയാലും ആ മനുഷ്യന്റെ കൂടെ ഒരു നല്ല ജീവിതം.. ആ മനുഷ്യനെങ്കിലും നല്ല രീതിയിൽ ജീവിച്ചോട്ടെ.. എല്ലാം മറന്ന് ജീവിക്കാൻ എനിക്ക് പറ്റില്ല... '
" നീ എന്താ പറഞ്ഞ് വരുന്നത്... "
ലാമിയുടെ ചോദ്യത്തിന് ഒഴുകി വരുന്ന കണ്ണ് നീര് തുടച്ചുകൊണ്ട് അവൾ ഉത്തരം നൽകി ആ കാബിന് വിട്ടിറങ്ങി.. കൈയ്യിൽ തന്റെ പ്രഗ്നൻസി റിപ്പോർട്ട് മുറുകെ പിടിച്ചിരുന്നു..
*"ഡിവോഴ്സ്..."*
💙💙💙💙💙💙💙💙💙💙💙💙💙💙💙💙
" തനു ഇറങ്ങുന്നില്ലേ.."
തന്റെ ഫ്ലാറ്റിന്റെ മുന്നിൽ എത്തിയപ്പോൾ ലാമിയുടെ വിളിയാണ് ചിന്തകളിൽ നിന്നുണർത്തിയത്....
ലാമിയുടെ ശബ്ദം കേട്ട് തന്നെയാണ് അമനും തന്റെ ചിന്തകളിൽ നിന്നുണർന്നത്...
തനു ലാമിയെ നോക്കി ഒന്ന് തലയാട്ടി പെട്ടന്ന് വണ്ടിയിൽ നിന്ന് കീഞ്ഞു... കുഞ്ഞിനെ എടുത്ത് ഒരു കവർ കൈയ്യിൽ പിടിച്ച് ലാമി മുന്നിൽ നടന്നു... തനു ആമിയെ ഒരു വശം താങ്ങി നടന്നു..
ടാക്സിക്ക് കാശ് കൊടുത്ത് അമൻ വന്ന് ആമിയുടെ മറു സൈഡിൽ ചെന്ന് അവൾക്ക് താങ്ങായി അമൻ നിന്നു... അമൻ ആമിയുടെ കൈയ്യിൽ പിടിച്ച് തോളിൽ കൈ വെക്കാൻ പോകുമ്പൊ തനുവിന്റെ കൈകളുടെ മുകളിലായി അമൻ കൈകൾ ചെന്ന് പതിഞ്ഞു..
അവൾ പെട്ടന്ന് ഞെട്ടി അവനെ നോക്കുമ്പൊ അവനും അവളുടെ മുഖത്തേക്ക് നോക്കിയാരുന്നു...
ഇരുവരുടേയും കണ്ണുകൾ ഒരു നിമിശം കോർത്തു...
🎶മിഴി വാതിൽ ചാരും നാണം പതിയെ ഞാൻ തഴുകവേ...🎵
🎵ഇനി നീയുണ്ടെന്നും കൂടെ.. നിലവേകാൻ തിങ്കളേ...🎵
🎵ഒരു ചെറുനോവും ചിരിയാക്കി എൻ പാതി മെയ്യാ...🎵
🎵ഓരോ രാവും പകലാക്കി നേവിൻ മോഹവെയിലാ...🎵
🎵ഇവനിലായ് ചെരുന്നിനീ... മുവിവേയ്യാ കൈ രേഖപ്പോൽ...🎵
🎵കൺചിമ്മാതെ കാക്ക എന്നൊമലെ...🎶
( ഈ പാട്ട് കോട്ടോണ്ട് ഈ പാർട്ട് വായിച്ച് നോക്കീ... ആ പാട്ട് മുഴുവൻ കേട്ട് ഈ പാർട്ട് മുഴുവൻ വായിക്കണം.. പൊളി ആകും.. ഞാൻ ഇത് കേട്ടോണ്ടാ എഴുതിയത്... *ഈ കാറ്റ് വന്നു കാതിൽ പറഞ്ഞു * പാട്ട് ആണ് ട്ടോ...)
പെട്ടെന്ന്തന്നെ കണ്ണുകൾ വേർപെടുത്തി ആമിയെ താങ്ങി അവരുടെ ഫ്ലാറ്റിന്റെ അടുത്തേക്ക് നടന്നു...
*തുടരും...*
ഇത്രേം കഷ്ടപ്പെട്ട് എഴുതീട്ട് ഒരാൾടെ അഭിപ്രായം ഇല്ല.. കാണുമ്പൊ സങ്കടം ആകുമ്പൊ.. റിവ്യു ഇല്ലേൽ റേറ്റിങ് എങ്കിലും തന്നൂടെ...