Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-14

*റൂഹിന്റെ ഹൂറി_💖*
Part-14
✍️🦋Hina_rinsha🦋
 
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°°
 
അവന്‍ അവളുടെ വയറിലേക്ക് മുഖം ചേര്‍ത്തു... അവളിലൂടെ ഒരു വിറയൽ പാഞ്ഞ് കയറി... വേദന കൊണ്ട്‌ അവന്‍ അവളെ വയറിലേക്ക് മുഖം അമർത്തി കൊണ്ടിരുന്നു.... അനങ്ങാനാവാതെ അവൾ കുറച്ച് സമയം ഇരുന്നു....
അവൾ അവന്റെ തലയില്‍ പതിയെ മസാജ് ചെയ്ത്  കൊടുത്തു.... അവളുടെ സ്പര്‍ശനത്തിന്റെ സുഖം കൊണ്ടോ medicine ന്റെ ഡോസ് കൊണ്ടോ അവന്‍ പതിയെ cool ആയി.....
 
അവളുടെ മടിയില്‍ കിടന്ന് അവന്‍ ഉറങ്ങി പോയിരുന്നു.  എന്തോ അവള്‍ക്ക് അവനെ ഉണര്‍ത്താന് തോന്നിയില്ല... അവൾ അവന്റെ തലയില്‍ തലോടി കൊണ്ട്‌ കട്ടിലിലേക്ക് ചാരി ഇരുന്നു.  എപ്പോഴോ അവളെ ഉറക്കം പിടികൂടി....
 
എപ്പോഴോ aman കണ്ണ് തുറന്നപ്പോ കണ്ടത് തന്റെ തലയില്‍ കൈ വച്ച് കട്ടിലിലേക്ക് ഉറക്കം തൂങ്ങി വീഴുന്ന ഹാദിയെ ആണ്‌... അവന്‍ പതിയെ അവളുടെ മടിയില്‍ നിന്ന് തല എടുക്കാന് നോക്കി...  അവന്റെ തല ഒന്ന് അടങ്ങിയതും പാതി മയക്കത്തിലും അവൾ അവന്റെ തലയില്‍ തലോടി കൊണ്ടിരുന്നു.... അത് കണ്ട് അവന്റെ ചുണ്ടില്‍ ചെറു പുഞ്ചിരി വിടര്‍ന്നു.... ഒരേ സമയം ഒരു ചെറു നോവും അവനില്‍ പടർന്നിരുന്നൂ...
 
"എന്ത് കണ്ടിട്ടാ.. നീ ഇനിയും അവള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്..."
 
"നിന്നോട് പല വട്ടം പറഞ്ഞിട്ടുണ്ട് aman.. നീ നിന്റെ ജീവിതം വെറുതെ waste ആക്കരുത്..."
 
"ഇല്ലടാ... അവൾ വരും...എന്റെ പെണ്ണായി... എന്റെ മാത്രമായി..."
 
"നിനക്ക് പ്രാന്താ... പ്രേമം തലക്ക് പിടിച്ചു പ്രാന്ത് ആയാതാ... അവൾ ഒരു ഫ്രോഡ് ആണങ്കിലോ.."
 
 
" ഇച്ചു വേണ്ടാ... നിങ്ങളോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്... എന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ... പക്ഷേ അവളെ വേണ്ട..."
 
"aman... നീ ഞങ്ങൾ പറയുന്നത് മനസ്സിലാക്കാന് ശ്രമിക്ക്....ഇനി പഴയ പോലെ അല്ല... നിന്നെ കാത്ത് നിന്നെ വിശ്വസിക്കുന്ന ഒരു പെണ്ണ് ഉണ്ട് ആ വീട്ടില്‍..അവളെ കാര്യം നീ ഓർക്കണം....നീ മഹർ ചാർത്തിയ പെണ്ണാണ്...."
 
കല്യാണത്തിന്റെ പിറ്റേ ദിവസം നടന്ന സംഭവത്തിലേക്ക് അവന്റെ ഓര്‍മ നീണ്ടു... റിച്ചൂന്റെ വാക്കുകൾ കേട്ടെങ്കിലും അത് ശ്രദ്ധിക്കാതെ നിന്നൂ..ആ ഓര്‍മയില്‍ അവനൊന്ന് വിങ്ങി... 
 
നിഷ്ക്കളങ്കമായി ഉറങ്ങുന്ന അവളെ മുഖത്തേക്ക് അവന്‍ നോക്കി.... 
 
അവളെ അവസ്ഥ ആലോചിക്കുന്തോറും അവന്‍ സ്വയം പുച്ഛം തോന്നി... 
 
'ഇത്രമേല്‍ തന്നെ സ്വാധീനിക്കാന് തനിക്ക് ആരായിരുന്നു അവൾ....ആ ചോദ്യത്തിന്‌ അവന്‍ വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല.... 
 
ആദ്യപ്രണയം എന്നും മനസില്‍ ഒരു വിങ്ങലാണ് എന്ന് കേട്ടിട്ടുണ്ട്... അതായിരിക്കണം തന്നിലേക്ക് ഇത്രമേല്‍ അവളുടെ വേരുകൾ ആഴത്തില്‍ ഇറങ്ങിയത്.......മനസ്സിന്റെ ഏതോ ഒരു കോണ് അവൾ തിരിച്ച് വരും എന്ന് അലമുറയിടുന്ന പോലെ... തിരികെ കിട്ടിയാല്‍ മറ്റാര്‍ക്കും കൊടുക്കാതെ ഇനി വലിഞ്ഞ് മുറുക്കണം....
 
ഹാദി യുടെ മുഖം കണ്‍മുന്നില്‍ തെളിഞ്ഞതും അവന്റെ ഉള്ളില്‍ ഒരു കനല്‍ കോരിയിട്ട പോലെ തോന്നി.... 
 
 
എനിക്ക് എന്നെ തന്നെ മനസ്സിലാകുന്നില്ല....നിന്നില്‍ നിന്ന് എനിക്ക് അകലാന്‍ തോന്നുന്നില്ല ഹാദി.... എന്തോ ഒന്ന് എന്നെ നിന്നിലേക്ക് വലിച്ചടുപ്പിക്കും പോലെ.... നീ പറഞ്ഞ പോലെ ഞാൻ നിന്നെ സ്നേഹിക്കോ എന്ന ഭയമല്ല.... എന്നെ സ്വയം നിയന്ത്രിക്കാന് കഴിയാത്തത് കൊണ്ടാണ്‌.... നിന്നില്‍ നിന്ന് സ്വയം അകന്ന് മാറുകയാണ് ഞാൻ.. ഒരുപക്ഷേ ഇനി നിന്നില്‍ നിന്ന് ഒരു തിരിച്ച് വരവ് എനിക്ക് അസാധ്യമാണ്... എന്നിട്ടും സ്നേഹം കൊണ്ട്‌ നീയെന്നെ വല്ലാതെ വീർപ്പ് മുട്ടിക്കുന്നു.. '
 
 
അപ്പോഴാണ് അവൾ തണുത്ത് വിറയ്ക്കുന്നതായി അവന്‍ കണ്ടത്... അവന്‍ അവളെ മടിയില്‍ എഴുന്നേറ്റ് അവളെ നല്ലപോലെ കിടത്തി....അവനും കിടന്ന് അവളെ ചേര്‍ത്തു പിടിച്ചു.... അപ്പോഴും തണുപ്പ് അവള്‍ക്ക് അസഹനീയമായിരുന്നു... അവന്‍ കാലിലേ പുതപ്പ് വലിച്ച് അവരെ മേലേക്ക് ഇട്ട് അവളെ പൊതിഞ്ഞ് പിടിച്ചു.... അവനിലേ ചൂട് അവളിലേക്ക് പടർന്ന് അവളെ തണുപ്പ് ഇല്ലാതായി... എപ്പോഴോ അവനും ഉറക്കത്തിലേക്ക് വഴുതി വീണു... 
 
                             🦋🦋🦋🦋
 
 
 
 
"എന്റെ aman എന്ന വരിക..... എനിക്ക് ഇനിയും ക്ഷമ ഇല്ല..."
 
"എന്റെ പൊന്ന് റിഫത്താ...കാക്കു ഇങ്ങോട്ട് തന്നയാ വരാ...എങ്ങോട്ടും പോവില്ല ഇപ്പൊ നിങ്ങൾ ആ bracelet ഒന്ന് തിരിയാന്‍ നോക്കിം....കാക്കു വാങ്ങി തന്ന എന്റെ favorite bracelet ആയിരുന്നു അത്..."
 
"ഇന്നലെ മുതൽ അത് തിരയ തന്നെ അല്ലെ ചെയ്യുന്നേ.... നീയത് എവിടെ കൊണ്ട്‌ പോയ കളഞ്ഞത്..."
 
"എനിക്ക് അറിയില്ല... എനിക്ക് ഒന്നും ഓര്‍മ്മയില്ല...."
 
അവളുടെ വാക്കുകൾ ഇടറി പോയിരുന്നു... 
 
                       🦋🦋🦋🦋
 
അവന്‍ കൈയിലിരിക്കുന്ന bracelet ലേക്ക് ഒന്ന് കൂടെ നോക്കി.... 
 
അവന്റെ ചുണ്ടില്‍ ഒരു ചിരി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു..... 
 
                                   🦋🦋🦋🦋
 
 
" ഹാദി നീ എഴുന്നേൽക്കുന്നുണ്ടോ..."
 
"എനിക്ക് ഇനിയും ഉറങ്ങണം..." 
 
അവൾ ഒന്ന് കൂടെ ചുരുണ്ട് കൂടി.... അവന്‍ വെള്ളം കൈയിൽ എടുത്ത് അവളെ മുഖത്തെക്ക് തെറിപ്പിച്ചു അവൾ പുതപ്പ് മുഖത്തേക്കും വലിച്ചിട്ടു.. 
 
പെട്ടന്ന് വായുവിൽ ഉയര്‍ന്നതും അവൾ ഞെട്ടി കണ്ണ് തുറന്ന്.....blanket കൊണ്ട്‌ പൊതിഞ്ഞ് പിടിച്ചിരീക്കുന്നത് കൊണ്ട്‌ അവള്‍ക്ക് ഒന്ന് കാണാൻ കഴിഞ്ഞില്ല.... പെട്ടന്ന് വെള്ളത്തിലേക്ക് വീണതും അവൾ പുതപ്പ് വലിച്ച് മാറ്റി.... 
 
Bathroom ല്‍ bathtub ല്‍ ആണ്‌ കിടക്കുന്നത് എന്ന് കണ്ടതും അവൾ മുഖമുയർത്തി നോക്കി.... 
 
കൈ രണ്ടും വളച്ച് കൊണ്ട്‌ ശരീരം ബെന്‍ഡ് ചെയ്യുന്ന aman.... 
 
'രണ്ട് ദിവസം കുളിക്കണ്ട എന്ന് കരുതിയത് ആയിരുന്നു... അത് നശിപ്പിച്ച്..."
അവൾ പിറുപിറുത്തു...
 
 
"കുളിച്ചിട്ടു വാട്ടാ..."
Stand ല്‍ നിന്ന് soup എടുത്ത് അവള്‍ക്ക് നേരെ എറിഞ്ഞ് കൊണ്ട്‌ അവന്‍ പറഞ്ഞ്‌ അവിടെ നിന്ന് ഇറങ്ങി പോയി...... 
 
 
" ദുഷ്ടന്‍... "അത് നോക്കി അവന്‍ പറഞ്ഞു..... 
 
കുളി കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് അവൾ time നോക്കിയത്....ഒന്‍പത് മണി..... 
 
ഡ്രസ് ഒക്കെ change ആക്കി താഴേക്ക് ഇറങ്ങിയപ്പോ wallet ല്‍ ന്ന് പൈസ എടുത്ത് ജോസഫിന് കൊടുക്കുന്ന aman നെ ആണ്‌ കണ്ടത്... 
 
"breakfast കഴിച്ച് കഴിഞ്ഞ ഞങ്ങള്‍ ഇറങ്ങും..." 
 
അത് കേട്ട് അവൾ ചെറുതായി ഞെട്ടിയിരുന്നു... 
എത്ര പെട്ടന്നാണ് ദിവസങ്ങൾ കഴിഞ്ഞ് പോയത്..... 
 
അവൾ നേരെ kitchen ലേക്ക് പോയി.... ജോസഫ് ഫുഡ് കൊണ്ട്‌ വന്നിട്ടുണ്ട് അവൾ coffee ഉണ്ടാക്കി table ല്‍ കൊണ്ട്‌ വന്ന് വെച്ചൂَ..... 
 
" കഴിച്ച് കഴിഞ്ഞ നമ്മൾ  ഇറങ്ങും നീ നിന്റെ ബാഗ് ഒക്കെ എടുത്ത് വെച്ചോണം... എന്റേത് ഞാൻ ready ആക്കിയിട്ടുണ്ട്....ഒന്നും മറക്കണ്ട..."
 
അവൾ ഒന്ന് മൂളി..... രണ്ട് പേരും ഒന്നിച്ചു ഭക്ഷണം കഴിച്ചു... അവൾ അവിടെ ഒക്കെ clean ചെയത് ബാഗ് pack ചെയതു... അപ്പോഴേക്കും aman വന്ന് ഡ്രസ് ഒക്കെ change ആക്കി.... രണ്ട് പേരും ജോസഫിനോട് ഒന്ന് കൂടെ യാത്ര പറഞ്ഞ്‌ യാത്ര തുടങ്ങി..... പോകും വഴി ഹാദി ഒന്ന് കൂടെ ഗസ്റ്റ് ഹൌസിലേക്ക് തിരിഞ്ഞ് നോക്കി.... 
 
 
കുറച്ച് ദൂരം കാർ സഞ്ചരിച്ചതും... നല്ല തണുപ്പ് തുടങ്ങി... ഹാദി ഇരുന്ന് വിറച്ചു.... അവൾ ബാഗ് എടുത്ത് നോക്കിയപ്പൊ സ്വെറ്റർ കാണാനില്ല...
 
"ഞാൻ അപ്പഴേ പറഞ്ഞതാ ഒന്നും മറക്കണ്ട എന്ന്.. അല്ലെങ്കിലും പറഞ്ഞത് ഒന്നും അനുസരിക്കില്ലല്ലോ... ഇനി കുറച്ച് തണുപ്പ് സഹിക്ക് അല്ല പിന്നെ....." 
 
'എന്തൊരു സാധനം ആണ്‌ ഇത്‌.. വേറെ ആരേലും ആയിരുന്നെങ്കില്‍ ആ shirt ഇപ്പൊ എന്റെ ദേഹത്ത് കിടന്നേനെ...'
 
അവൾ പിറുപിറുത്തു അവനെ mind ആക്കാതെ ഇരുന്നു.... ബാഗില്‍ ജിന്ന് അവന്റെ ഒരു shirt എടുത്ത് dress ന്റെ മേലേക്കൂടെ ഇട്ട് തല്‍കാലം തണുപ്പ് അകറ്റി....... 
 
ദീര്‍ഘ നേരത്തെ യാത്രയ്ക്ക് ശേഷം അവരുടെ കാർ aman ന്റെ വീടിന്റെ gate കടന്നു... 
Bag ഒക്കെ പുറത്തേക്ക്‌ എടുത്ത് വെച്ച് watchman നോട് പറഞ്ഞ്‌ രണ്ട് പേരും അകത്തേക്ക് കയറിയതും കാറ്റ്‌ പോലെ ഒരു പെണ്‍ ഓടി aman നെ കെട്ടി പിടിച്ചു..... 
 
അവളെ കണ്ട് അമന്റെ കണ്ണുകൾ വിടര്‍ന്നു.... 
 
 
.....തുടരും🦋

റൂഹിന്റെ ഹൂറി_💖 Part-15

റൂഹിന്റെ ഹൂറി_💖 Part-15

4.7
4421

*റൂഹിന്റെ ഹൂറി_💖* Part-15 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°°   Aman ഒരു നിമിഷം പകച്ചു നിന്നെങ്കിലും ആളെ കണ്ടപ്പോ rifaa... എന്ന് പറഞ്ഞ്‌ അവളെ തിരിച്ച് കെട്ടിപിടിച്ചു.....   ഹാദി കെട്ടിപിടിച്ചു നില്‍ക്കുന്ന aman യും rifa യെയും കണ്ണും തള്ളി നോക്കി നിന്നു.... അവള്‍ക്ക് ഒന്നും മനസ്സിലായില്ല.... ചുറ്റും നോക്കിയപ്പോ അവരെ നോക്കി നില്‍ക്കുന്ന amna യെ കണ്ട് മെല്ലെ അവളെ അടുത്തേക്ക് നീങ്ങി...   പെണ്ണ് ഹാദി