Aksharathalukal

ഗായത്രി 23

ചെറിയ ചെറിയ പണികൾ ഒക്കെ നടത്തി പെയിന്റ് ഒക്കെ അടിച്ചിട്ട് അവിടേക്ക് താമസം മാറാം എന്നവർ തീരുമാനിച്ചു........
 
 അപ്പോഴേക്കും ഗ്രീഷ്മയുടെ പ്രസവവും കഴിയും......
 
                     ❣️❣️❣️❣️
 
ഗ്രീഷ്മേ ഇന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കും.....
 
നാളെ ആണ് ഡേറ്റ് പറഞ്ഞിരിക്കുന്നത്......
 
പോകുന്ന കാര്യം ഓക്കെ ചോദിക്കാൻ വിളിച്ചത് ആണ് ഗായത്രി ഗ്രീഷമയെ....
 
#ഗായത്രി ::: എല്ലാം എടുത്തു വച്ചില്ലേ മോളെ...
 
#ഗ്രീഷ്മ ::: ആ... അമ്മേം ചെറിയമ്മ കൂടെ എല്ലാം നേരത്തെ എടുത്തു വച്ചു......
 
 ചേച്ചി ഹോസ്പിറ്റലിലേക്ക് വരില്ലേ....
 
#ഗായത്രി ::: ഞങ്ങൾ വൈകുന്നേരത്തോടു കൂടി അങ്ങോട്ട് എത്തിക്കോളാം............
 
 നീ ഫോൺ വെച്ചോ ഞാൻ വൈകുന്നേരം അങ്ങോട്ട്
വന്നോളാം.....
 
           🌹🌹🌹🌹🌹
 
 ഗായത്രിയും അമ്മയും കൂടി അടുക്കളയിൽ നിൽക്കുമ്പോഴാണ് ശരത്ത് ഓടിവന്നത്.....
 
 ഗായത്രി പെട്ടെന്ന് റെഡി ആകു ......ഹോസ്പിറ്റലിലേക്ക് പോവാ...
 
#അമ്മ ::ന്താ?
 
#ശരത് ::: ഗ്രീഷ്മയ്ക്ക് കുറച്ചു നേരം മുൻപ് ഭയങ്കര പെയിൻ വന്നു.....
 
 അപ്പൊ എല്ലാരും കൂടി അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്....
 
 നിഖിൽ ഇപ്പോ വിളിച്ചു പറഞ്ഞതേയുള്ളൂ....
 
#അമ്മ :: ഗായത്രി മോൾ എന്നാ പെട്ടെന്ന് റെഡി ആയിക്കോ.......
 
 ഇന്ന് ഉണ്ടാവും മിക്കവാറും പ്രസവം.....
 
 ഇന്ന് ഏതാ നാള്....
 
അമ്മ കലണ്ടർ നോക്കി...
 
ആ മകം ആണ്.
 
 നോക്കിക്കോ മിക്കവാറും പെൺകുട്ടി ആയിരിക്കും...
 
മകം പിറന്ന മങ്ക......
 
അത്‌ പറഞ്ഞു അമ്മ കുഴപ്പം ഒന്നും ഇല്ലാതെ രണ്ടും രണ്ടായി കിട്ടണേ ഭഗവാനെ എന്ന് പ്രാർഥിച്ചു....
 
 അമ്മയോട് യാത്ര പറഞ്ഞ് ഗായത്രിയും ശരതും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് ചെന്നു........
 
                 🌹🌹🌹🌹🌹🌹
 
 ലേബർ റൂമിനു വാതിൽക്കൽ നിൽപ്പുണ്ട് നിഖിലും എല്ലാവരും....
 
 ശരത് നിഖിലിന്റെ അടുത്തേക്ക് ചെന്നു......
 
 ഡോക്ടർ എന്തു പറഞ്ഞു......
 
 നല്ല പെയിൻ ഉണ്ട്.....
 
 അവളെ പ്പോൾ റൂമിലേക്ക് കയറിയിട്ടുണ്ട്......
 
 ശരത്ത് നിഖിലിന്റെ തോളിൽ കൈവെച്ചു കൊണ്ട്.....
 
 പേടിക്കേണ്ട കുഴപ്പം ഒന്നും ഉണ്ടാവില്ല........
 
 ലേബർ റൂമിനു മുന്നിൽ എല്ലാവരും പ്രാർത്ഥനയോടെ നിന്നു......
 
 ഗ്രീഷ്മയുടെ ആരാ ഉള്ളത്....
 
 നേഴ്സ് വന്ന് ചോദിച്ചപ്പോഴേക്കും എല്ലാവരും അവർക്ക് അരികിലേക്ക് എത്തി......
 
ഗ്രീഷ്മ പ്രസവിച്ചു പെൺ കുഞ്ഞു ആണ്.......
 
 ഒരു നേഴ്സ് കുഞ്ഞിനേയും കൊണ്ട് പുറത്തേക്ക് വന്നു........
 
 നിഖിലിന്റെ അമ്മ കുഞ്ഞിനെയേറ്റുവാങ്ങി.......
 
 എല്ലാവരും ചുറ്റും നിന്ന് കുഞ്ഞിനെ നോക്കി.....
 
#നിഖിൽ :: അമ്മേ എന്റെ കയ്യിൽ ഒന്ന് വെച്ച് തരുമോ....
 
 നിഖിൽ അമ്മയോട് ചോദിച്ചു.....
 
 അമ്മ പതിയെ കുഞ്ഞിനെ നിഖിലിന്റെ കയ്യിൽ വെച്ച് കൊടുത്തു......
 
 വല്ലാത്തൊരു അനുഭൂതിയോടെ നിഖിൽ തന്റെ ഓമനയേ നോക്കി കണ്ടു....
 
 കുഞ്ഞിനെ തിരിച്ച് കൊടുക്കുമ്പോൾ നിഖിൽ ഗ്രീഷ്മയുടെ കാര്യം നഴ്സിനോട് ചോദിച്ചു.....
 
 കുഴപ്പമൊന്നുമില്ല കുറെ കഴിയുമ്പോൾ റൂമിലേക്ക് മാറ്റും അപ്പൊ എല്ലാവർക്കും കാണാം.....
 
 ശരത്തും നിഖിലും കൂടെ ഹോസ്പിറ്റൽ എല്ലാവർക്കും മധുരം വിതരണം ചെയ്തു......
 
                    🌹🌹🌹🌹
 
 റൂമിൽ തന്റെ പ്രിയപ്പെട്ടവളെയും തന്റെ പൊന്നോമന യും നോക്കിയിരിക്കുകയാണ് നിഖിൽ......
 
 ഗ്രീഷ്മയേയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റി കഴിഞ്ഞപ്പോൾ വന്നവരൊക്കെ പോയി.....
 
 ഇപ്പോ നിഖിലിന്റെ അച്ഛൻ അമ്മ.....
 
 ഗായത്രിയുടെ അച്ഛൻ അമ്മ....
 
 പിന്നെ ശരത്തും ഗായത്രിയും...
 
 ഇത്രയും പേരാണ് ഉള്ളത്......
 
 രാത്രിയിൽ അമ്മമാര് രണ്ടുപേരും കൂടി നിൽക്കാം എന്ന് പറഞ്ഞു........
 
അച്ഛൻ ഗ്രീഷ്മയുടെ അടുത്ത് വന്നിരുന്നു.. കുഞ്ഞിനേയും അവളെയും കുറച്ചു നേരം നോക്കി ഇരിന്നിട്ട് പുറത്തു പോയി..
 
 കുറച്ചുനേരം കുഞ്ഞിനെയും ഗ്രീഷ്മയുടെ യും ഒപ്പം ഇരുന്നു ഗായത്രിയും ശരത്തും പോയി.....
 
                   🌹❣️🌹❣️🌹
 
 ഹോസ്പിറ്റലിൽ ഇടയ്ക്കിടയ്ക്ക് ഗായത്രി പോയി അമ്മയും കുഞ്ഞിനെയും കാണും....
 
 ഡിസ്ചാർജ് ആവുന്നതിനു മുൻപ് അവൾ പോയി കുഞ്ഞിന് കുറെ ഡ്രസ്സ് ഒക്കെ മേടിച്ചു കൊടുത്തു.....
 
 ഡിസ്ചാർജ് ആയി കഴിഞ്ഞ് പിന്നെ വീട്ടിലേക്ക് പോയില്ല കുഞ്ഞിനെ കാണാൻ.....
 
 ഗായത്രി യുടെ വീട്ടിൽ ആയിരുന്നു കുഞ്ഞിന്റെ പേര് വിളി ചടങ്ങ് ഒക്കെ....
 
 അവിടെവച്ച് ആയതു കാരണം ഗായത്രിയും ശരത്തും പോയില്ല......
 
 കുഞ്ഞിനെ ഇടിക്കാനുള്ള വള അവൾ നിഖിൽന്റെ കൊടുത്തുവിട്ടു.....
 
ചടങ്ങ് ഒക്കെ ഭംഗിയായി നടന്നു.....
 
 കുഞ്ഞിന് നന്ദന എന്ന് പേരിട്ടു.....
 
 പേരുവിളി ഒക്കെ  കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞപ്പോൾ നിഖിൽ ഗ്രീഷ്മയേയും കുഞ്ഞിനെയും ശരത്തിന്റെ അമ്മയെ കൊണ്ട് കാണിച്ചു......
 
                 🌹 ❣️🌹❣️🌹
 
 ഇന്നാണ് ശരത്തും ഗായത്രിയും പുതിയ വീട്ടിലേക്ക് താമസം മാറുന്നത്........
 
 രാവിലെ 10 മണിക്ക് പാലുകാച്ചല്.....
 
 അമ്മയും ശരത്തും ഗായത്രിയും വെളുപ്പിനു തന്നെ അവിടേക്ക് പോയി........
 
 അമ്മാവനും അമ്മായിയും ഒക്കെ ഇന്നലെ തന്നെ എത്തിയിട്ടുണ്ട്....
 
 നിഖിലും ഗ്രീഷ്മയും കുഞ്ഞും രാവിലെ എത്തിയിട്ടുണ്ട്.....
 
 വലിയ ആഘോഷം ആയിട്ട് ഒന്നുമില്ല....
 
 പാലുകാച്ചലിന് ഇവർ കുറച്ചു പേർ മാത്രമേ ഉള്ളൂ....
 
 ഉച്ചയ്ക്ക് അവിടെ അടുത്തുള്ള ഒരു ഹാളിൽ സദ്യ വെച്ചിട്ടുണ്ട് അതിന് എല്ലാവരെയും വിളിച്ചിട്ടുണ്ട്.......
 
 പത്ത് മണി ആയപ്പോഴേക്കും നിഖിൽ ഇന്റെ അച്ഛനുമമ്മയും എത്തി....
 
 പുറകെ നന്ദനും അമ്മയും അച്ഛനും.......
 
#നന്ദൻ ::: ഗായത്രിയുടെ വീട്ടീന്ന് ആരും വരില്ലേ....
 
#ഗായത്രി ::: അമ്മയോട് പറഞ്ഞിട്ടുണ്ട് വരുമോ എന്നറിയില്ല.....
 
 ചെറിയച്ഛനും ചെറിയമ്മയും എത്താം എന്ന് പറഞ്ഞിട്ടുണ്ട്.....
 
 അച്ഛനും അച്ചമ്മയും ഒന്നും പറഞ്ഞില്ലേ....
വരുവോ അറിയില്ല.......
ചെലപ്പോ അവരോടൊപ്പം വരുമായിരിക്കും.......
 
 അവൾ അത് പറഞ്ഞ് തീർന്നപ്പോഴേക്കും പുറത്ത് ഒരു കാർ വന്നു.....
 
#നിഖിൽ :: ചെറിയച്ഛന്റെ കാറാണ് അവര് വന്നു എന്ന് തോന്നുന്നു....
 
 ചെറിയച്ഛനും ചെറിയമ്മയും അച്ഛച്ഛനും അച്ഛമ്മയും ഉണ്ടായിരുന്നു കാറിൽ.....
 
ഗായത്രി സന്തോഷത്തോടെ അവർക്കരികിലേക്ക് ചെന്നു.....
 
ഗായത്രി ചെറിയമ്മയോട്....
 
  അമ്മ വന്നില്ലല്ലേ ചെറിയമ്മേ...
 
#ചെറിയമ്മ :::അമ്മയ്ക്ക് നിന്നോട് ഇഷ്ട കുറവൊന്നും ഉള്ളതുകൊണ്ടല്ല.....
 
 പ്രാണനായ താലികെട്ടിയ പുരുഷൻ ഒരു വശത്തും,
 ജീവൻ കൊടുത്ത സ്നേഹിച്ച മകൾ ഒരു വശത്തും....
 
 അമ്മ ആരുടെ ഒപ്പം നിൽക്കും......
 
 ചെകുത്താനും കടലിനും നടുക്ക് എന്ന് കേട്ടിട്ടില്ലേ അവസ്ഥയാണ് നിന്റെ അമ്മയ്ക്ക് ഇപ്പൊ...
 
 ചേച്ചിക്ക് വരണമെന്ന് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു.....
 
 ചേട്ടൻ പക്ഷേ ഇന്നലെ എന്തൊക്കെയോ പറഞ്ഞു തോന്നുന്നു അതാ ചേച്ചി വരാത്തത്...
 
 നി ഒന്നും ഓർത്തു  വിഷമിക്കേണ്ട എല്ലാം ശരിയാകും....
 
 ഗായത്രിയും ശരത്തും കൂടി എല്ലാവരെയും അകത്തേക്ക് കയറ്റി..........
 
 എല്ലാ ദൈവങ്ങളെയും മനസ്സിൽ പ്രാർത്ഥിച്ച ഗായത്രി അടുപ്പിൽ തീ കൊളുത്തി.......
 
 പാല് തിളച്ച് അടുപ്പിൽ തൂവി പോകുന്നത് ഗായത്രിയും ശരതും പ്രാർത്ഥനയോടെ നോക്കികണ്ടു.......
 
 പാൽ ഓക്കെ കുടിച്ച് കഴിഞ്ഞ് എല്ലാവരും വീടൊക്കെ കേറി കണ്ടു.....
 
 ഒറ്റ നിലയിൽ വളരെ മനോഹരമായ ഒരു വീടാണ് അവരുടേത്.......
 
പൂജാമുറി, ഹാൾ, ഡൈനിങ് റൂം, അടുക്കള, വർക്ക്‌ ഏരിയ, നല് ബെഡ്‌റൂം ഒരു ഓഫീസ് റൂം ഇതാണ് അവരുടെ വീട്......
 
 വന്നവർക്കെല്ലാം വീട് വളരെ ഇഷ്ടമായി....
 
#ചെറിയമ്മ :::  എന്തായാലും നല്ല സൗകര്യമുള്ള വീട്.....
 
 ഇനിയിപ്പോ ഭാവിയിൽ മുറി വല്ലതും കൂടി എടുക്കണം എങ്കിൽ അത് മുകളിൽ എടുക്കുകയും ചെയ്യാം......
 
 അടുക്കള ഒക്കെ നല്ല സൗകര്യം ഉണ്ട്...
 
#ഗായത്രി ::: ആ ഒറ്റ നോട്ടത്തിൽ തന്നെ എനിക്കും വീട് ഇഷ്ടായി....
 
 നിറയെ മുറ്റമൊക്കെ ഉണ്ടല്ലോ.....
 
 അത്യാവശ്യം കുറച്ച് ചെടികളൊക്കെ വച്ചുപിടിപ്പിച്ച നല്ല ഭംഗിയായിട്ട് നിന്നോളും....
 
 അടുക്കള വശത്ത് സ്ഥലമുണ്ട്.....
 
 അമ്മയ്ക്കും അത്യാവശ്യം കൃഷിയൊക്കെ ചെയ്യാനുള്ള സൗകര്യമുണ്ട്.....
 
#അമ്മ :: സത്യം ഞാൻ വന്നപ്പോൾ തന്നെ പുറകിൽ എന്തോരം സ്ഥലമുണ്ടെന്ന് നോക്കിയത്....
 
 നല്ല സൗകര്യം ഉണ്ട്...
 
വെള്ളത്തിനു ഒന്നും ബുദ്ധിമുട്ടില്ല എന്ന് തോന്നുന്നു......
 
#ചെറിയമ്മ ::: ഇല്ല ചേച്ചി ഇവിടെ അങ്ങനെ വെള്ളത്തിന് ബുദ്ധിമുട്ടുള്ള സ്ഥലം ഒന്നുമല്ല.....
 
കുറച്ചു കഴിഞ്ഞപ്പോൾ വിളിച്ച അഥിതികൾ ഒക്കെ എത്തി തുടങ്ങി.....
 
ഗായത്രി ടെ ഒപ്പം ജോലി ചെയ്യുന്നവരും ശരത്തിന്റെ ഒപ്പം ഉള്ളവരും പിന്നെ അത്യാവശ്യം അയൽക്കാരും ആദ്യം താമസിച്ച വീടിന്റെ അവിടെ ഉള്ളവരും ഒക്കെ ഉണ്ടായിരുന്നു.....
 
ആർക്കും ഒരു കുറ്റവും പറയാൻ ഇല്ലാതെ മനോഹരമായി ആ ചടങ്ങ് കഴിഞ്ഞു......
 
വീട്ടിലേക്ക് ഉള്ള സകല സാധനങ്ങളും ആദ്യം തന്നെ ഗായത്രി മേടിച്ചിരുന്നു.......
 
അച്ഛച്ഛനും ചെറിയച്ഛനും ഒക്കെ ഓരോന്നും മേടിച്ചു തരാം എന്ന് പറഞ്ഞെങ്കിലും ഗായത്രി സ്നേഹത്തോടെ അത് നിരസിച്ചു.......
 
 എന്നാലും വന്നവർ ചെറിയ ചെറിയ സമ്മാനങ്ങൾ അവർക്ക് കൊടുത്തിരുന്നു.........
 
തുടരും
ഗായത്രി 24

ഗായത്രി 24

4.6
13798

അച്ഛച്ഛനും ചെറിയച്ഛനും ഒക്കെ ഓരോന്നും മേടിച്ചു തരാം എന്ന് പറഞ്ഞെങ്കിലും ഗായത്രി സ്നേഹത്തോടെ അത് നിരസിച്ചു.......    എന്നാലും വന്നവർ ചെറിയ ചെറിയ സമ്മാനങ്ങൾ അവർക്ക് കൊടുത്തിരുന്നു.........               🌹🌹🌹🌹🌹🌹🌹🌹    ശരത്തിന്റെയും ഗായത്രിയുടെയും വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു വർഷമായി......    വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ രണ്ടാളുടെയും ജീവിതം മുൻപോട്ടു പോകുന്നു.....    അമ്മയ്ക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല...    എവിടെ വേണമെങ്കിലും ഓടിച്ചാടി നടക്കാം....    വീടിന് പുറകുവശത്തെ സ്ഥലത്ത് അമ്മ ചെറിയൊരു കൃഷിത്തോട്ടം ഒക്കെ ഉണ്ടാക്കിയിട്