Aksharathalukal

മീനാക്ഷി 22

✍️Aswathy Karthika 
 
സാധാരണ ഒരുമിച്ച് കാറിൽ  കേറുമ്പോൾ എന്തെങ്കിലുമൊക്കെ പറയാറുള്ളതാണ്...
 
 ഇന്നു പക്ഷേ ഒന്നും പറയാൻ പറ്റുന്നില്ല......
 
ശ്രീ എന്താ പിറന്നാൾ വിഷ് ചെയ്യാത്തത് എന്നുള്ള വിഷമം ആയിരുന്നു മീനുവിന്..
 
 രണ്ടാളും മൗനമായി തന്നെ ഇരുന്നു....
 
കണ്ണുകൾ കൊണ്ട് ഒരായിരം കഥ പറഞ്ഞു...
 
മൗനം കൊണ്ട് പ്രണയിച്ചു...
 
             ❣️❣️❣️❣️❣️❣️❣️❣️
 
സാധാരണ പോവരുള്ള അമ്പലത്തിലെക്കല്ല അവൻ കൊണ്ടുപോയത്....
 
 എവിടേക്കാണ് അവൾ ചോദിക്കാനും പോയില്ല...
 
 പിറന്നാൾ ആണെന്നറിയാം സമ്മാനം തന്നു എന്നാൽ ഒന്ന് വിഷ് ചെയ്താൽ എന്താ...
 
 അരമണിക്കൂറായി ഒരുമിച്ച് യാത്ര തുടങ്ങിയിട്ട്...
 
 പാട്ട് കേട്ട് വണ്ടി ഓടിക്കുകയാണ്..
 
ഒന്നും പറയുന്നില്ല...
 
മീനുവിന് വല്ലാത്ത സങ്കടം തോന്നി...
 
 കണ്ണുകൾ നിറയാൻ ആയി വന്നു....
 
അവൻ കാണാതെ ഇരിക്കാൻ അവൾ സീറ്റിലേക്ക് ചാരി കണ്ണുകൾ അടച്ചു കിടുന്നു....
 
മീനു കാണിക്കുന്നത് ഒക്കെ കണ്ടപ്പോൾ ശ്രീക്ക് ചിരി വന്നു...
 
താൻ ആശംസകൾ പറയാത്തതിന്റെ ആണ് ഈ പിണക്കം എന്ന് അവനു മനസ്സിലായി....
 
ചെറു ചിരിയോടെ അവൻ വണ്ടി ഓടിച്ചു....
 
          🌹🌹🌹🌹🌹🌹🌹🌹
 
കുറെ കഴിഞ്ഞു വണ്ടി നിന്നപ്പോ ആണ് മീനു കണ്ണ് തുറന്നത്...
 
 നോക്കിയപ്പോൾ പരിചയമുള്ള അമ്പലം അല്ല...
 
ശ്രീ വന്നു അവൾക്ക് ഡോർ തുറന്നു കൊടുത്തു.....
 
 അധികം ആൾക്കാർ ഒന്നുമില്ലാത്ത ഒരു ചെറിയ അമ്പലം...
 
 കണ്ടിട്ട് ഒരു കാവ് ആണെന്ന് തോന്നുന്നു....
 
 ചെറിയ അമ്പലം എന്നാൽ കാണാൻ വല്ലാത്തൊരു ഭംഗി....
 
ഒരു ഗ്രാമത്തിന്റ പരിശുദ്ധി തുളുമ്പി നിൽക്കുന്ന ഒരു കുഞ്ഞു അമ്പലം..
 
വല്ലാത്ത ഒരു നിശബ്ദത അവിടെ ആകെ നിറഞ്ഞു നിൽക്കുന്നു...അതിന് പോലും വല്ലത്ത ഒരു മനോഹാരിത...
 
കുറെ കുഞ്ഞി കിളികൾ അവിടെ ആകെ പാറി നടക്കുന്നു....
 
 അടുത്തെങ്ങും വീടുകൾ ഒന്നും കാണുന്നില്ല...
 
 അധികം ആൾഞ്ചാരം ഇല്ലാത്ത വഴി ആണെന്ന് തോന്നുന്നു നിറയെ കാടുപിടിച്ച് കിടക്കുന്നുണ്ട്...
 
 പുല്ലു പിടിച്ചു കിടക്കുന്ന വഴിയിലൂടെ ശ്രീയുടെ പുറകെ അവൾ പോയി....
 
ദേവിയുടെ അമ്പലം ആണ്....
അമ്മയുടെ ഒക്കെ നാട് ഇവിടെ ആണ്... എന്നും പൂജ ഒക്കെ ഉണ്ട്...ഈ ഭാഗത്തു അങ്ങനെ ആൾക്കാർ ഒന്നും ഇല്ല.
 
വിശേഷ ദിവസങ്ങളിൽ നല്ല തിരക്ക് ആയിരിക്കും... ശ്രീ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു......
 
അവന്റെ ഒപ്പം ആ നടക്കൽ നിന്ന് പ്രാർഥിക്കുമ്പോൾ അന്നുവരെ ഇല്ലാത്ത ഒരു മനസ്സുഖം അവളെ തേടിയെത്തി.....
 
 എന്നാലും പിറന്നാൾ വിഷ് ചെയ്തില്ല എന്ന് ഒരു കുഞ്ഞു സങ്കടവും....
 
അകത്തു മണിയുടെ നാദം കേട്ടപ്പോൾ ആണ് കണ്ണ് തുറന്നത്...
 
 കണ്ണ് തുറന്നു നോക്കിയപ്പോൾ തന്നെ കണ്ടത് ചുവന്ന പട്ടുടുത്ത അമ്മയുടെ രൂപം ആണ്...
 
കർപ്പൂരത്തിന്റെയും ചന്ദനത്തിരി യുടെയും ഗന്ധം അവിടെമാകെ നിറഞ്ഞു....
 
നിലവിളക്കിന്റെ വെളിച്ചത്തിൽ അമ്മയുടെ മുഖം ഏറെ പ്രസന്നമായി തോന്നി അവൾക്ക്...
 
നിറഞ്ഞ മനസ്സോടെ അമ്മയെ തൊഴുതു...
 
അപ്പോഴേക്ക് പൂജാരി അകത്തു നിന്നും ഇറങ്ങി വന്നു....
 
മീനാക്ഷി മകയിരം നക്ഷത്രം എന്ന് പറഞ്ഞു അവളുടെ കൈയിൽ പ്രസാദം കൊടുത്തു....
 
കുങ്കുമ അർച്ചന ആണ്....  ദീർഘസുമംഗലി ആയി ഇരിക്കട്ടെ... അമ്മേടെ അനുഗ്രഹം കൂടെ ഉണ്ടാവും....
 
പ്രസാദം വാങ്ങി അവൾ   ശ്രീ കൊടുത്ത ദക്ഷിണ പൂജാരിക്ക് കൊടുത്തിട്ട് അത്ഭുതത്തോടെ അവനെ നോക്കി....
 
അവൻ അവളെ കണ്ണ് ചിമ്മി കാണിച്ചു..........
 
ഇവിടുത്തെ കുങ്കുമ അർച്ചന വളരെ വിശേഷം ആണ് പെൺകുട്ടികൾക്കു... ദീർഘ സുമംഗലി ആയി ഇരിക്കാൻ ഇവിടെ ഇങ്ങനെ വന്നു വഴിപാട് കഴിക്കാറുണ്ട്... അമ്മ വന്നു കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്...
 
ശ്രീയുടെ ഒപ്പം പ്രദക്ഷിണം വക്കുമ്പോൾ അതു വരെ ഉണ്ടായിരുന്ന വിഷമം പോകുന്നത് അവൾ അറിഞ്ഞു....
 
ബാ അവിടെ ഇരിക്കാം.. അവൻ അവളെയും കൊണ്ട് അവിടെ അമ്പലത്തിനടുത്തുള്ള കുളപ്പടവിൽ പോയിരുന്നു....
 
 മീനു അവന്റെ അടുത്ത് ഇരിക്കാതെ കുറച്ച് അകലത്തിലാണ് ഇരുന്നത്....
 
ഇത് വരെ പിറന്നാളാശംസകൾ പറയാത്തത് ചെറിയൊരു പിണക്കം ഉണ്ടായിരുന്നു...
 
 അവള് വന്നിരുന്നത് കണ്ടപ്പോ അവന് ശരിക്കും ചിരി വന്നു...
 
 ശ്രീ ചിരിച്ചുകൊണ്ട് അവളുടെ അരികിലേക്ക് ചേർന്നിരുന്നു....
 
 അവനെ ശ്രദ്ധിക്കാതെ കുളത്തിലേക്ക് കണ്ണും നട്ടിരിക്കുന്ന അവളുടെ ചെവിയിലേക്ക് പതുക്കെ ഒന്ന് ഊതി...
 
 തിരിച്ച് ദേഷ്യത്തോടെ ഒരു നോട്ടം ആണ് കിട്ടിയത് ...
 
അവൻ പെട്ടന്ന് അവളുടെ കൈ വലിച്ചെടുത്തു...
 
 വലതുകൈയിലെ മോതിരവിരലിൽ അവന്റെ പേര് എഴുതിയ ഒരു മോതിരം ഇട്ടുകൊടുത്തു...
 
 ആ മോതിരവിരൽ ചുണ്ടുകൾ ചേർത്തു....
 
Happy Birthday My Dear
 
 അവളെ തന്നോട് ചേർത്തു ഇരുത്തി കൊണ്ടവൻ പറഞ്ഞു....
 
 തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവളുടെ മുഖം എടുത്തുകാണിക്കുന്നു ഉണ്ടായിരുന്നു ഉള്ളിലെ സന്തോഷം...
 
 ഇപ്പോൾ സങ്കടം മാറിയോ.....
 
 എനിക്ക് സങ്കടം ഒന്നും വന്നില്ല ആരുപറഞ്ഞു സങ്കടം വന്നു ഞാൻ വല്ലതും പറഞ്ഞോ....
 
 നീ പറയേണ്ടല്ലോ നിന്റെ മുഖം മാറിയിരിക്കുന്ന കണ്ട് എനിക്ക് അറിയാമല്ലോ....
 
 വലിയ ഡിസൈനർ എന്നൊക്കെ പറഞ്ഞിട്ട് എന്ത് കാര്യം...
 
 ചില സമയത്ത് നീ വെറും പൈങ്കിളി പെണ്ണാണ്...
 
 അവൾ അവന്റെ കണ്ണിലേക്ക് തന്നെ നോക്കിയിരുന്നു...
 
 അവൻ അണിയിച്ചു കൊടുത്ത  മോതിരത്തിൽ ഉമ്മ കൊടുത്തു...
 
 ഉള്ളിനുള്ളിൽ ഞാനൊരു പ്രണയിനി അല്ലേ...
 
 അപ്പോൾ നമ്മൾ സ്നേഹിക്കുന്ന ആളുടെ ചെറിയൊരു അവഗണന അത് സഹിക്കാൻ പറ്റില്ല...
 
 അതിനിപ്പോ പൈങ്കിളി പെണ്ണാവണം ഒന്നും ഇല്ല....
 
 പുറമേ നമ്മൾ എന്തൊക്കെ കാണിച്ചാലും നമ്മൾ സ്നേഹിക്കുന്ന ആളുടെ ചെറിയ താണെങ്കിലും ഒരു പരിഗണന അത് ഭയങ്കര വലുതാണ്....
 
 ഇവിടേക്ക് വരുമ്പോൾ എനിക്ക് ഭയങ്കര സങ്കടം ഉണ്ടായിരുന്നു അത് സത്യമാണ്...
 
 ഇപ്പോ എനിക്ക് ഒരുപാട് സന്തോഷമുണ്ട്....
 
 ഇന്ന് വീട്ടിൽ ചെന്ന് ഞാൻ അച്ഛനോടും അമ്മയോടും ഒക്കെ പറയും എനിക്ക് വിവാഹത്തിനു സമ്മതമാണെന്ന്.....
 
 പറയട്ടെ ..... അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു....
 
 അതൊക്കെ പറയടോ ഇനി സമയം ഉണ്ടല്ലോ  നമുക്ക് വീട്ടിലേക്ക് പോകാം....
 
 അവൻ വലിയ താല്പര്യം കാണിക്കാതെ പെട്ടന്ന് എണീറ്റു...
 
 തന്നെ വീട്ടിൽ വിട്ടിട്ട് എനിക്ക് ഒന്ന് രണ്ട് അത്യാവശ്യങ്ങൾ ഉള്ളത് ഇപ്പോൾ തന്നെ സമയം വൈകി....
 
കേട്ടപ്പോ അതുവരെ ഉണ്ടായിരുന്ന സന്തോഷം പോയതുപോലെ...
 
എന്നാലും വീട്ടിൽ പറയാം ന്നു പറഞ്ഞിട്ട് എന്താ കാര്യം ആയി ഒന്നും പറയാത്തത്...
 
 ഇനി ഞാൻ വിചാരിച്ച പോലെ ഒരു ഇഷ്ടം എന്നോട് തിരിച്ച് ഇല്ലേ...
 
 എന്നോട് ഭയങ്കര സ്നേഹത്തോടെ ആണല്ലോ ഇതുവരെ പെരുമാറിയത്...
 
വേറെ ആരോടും തോന്നാത്ത ഒരു ഇഷ്ടം എന്നോട് ഉണ്ടെന്ന് എത്രയോ തവണ പറഞ്ഞിട്ടുണ്ട്.....
 
 പക്ഷെ അങ്ങനെ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് പേരെഴുതിയ മോതിരം എന്റെ കയ്യിൽ ഇട്ടു തന്നത്...
 
 പിന്നെ എന്താ ഇത്ര അടുത്ത് വന്നിരുന്നു അത്രയും കാര്യത്തിൽ ഓരോന്നും പറഞ്ഞത് എന്തിനാണ്...
 
മീനു അവന്റെ മുഖത്തേക്ക് നോക്കി...
 
യാതൊരു ഭാവ വ്യത്യാസം ഇതോടെ അവൻ വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ പിന്നെയും സംശയമായി.....
 
 ഇന്ന് വീട്ടിൽ പറയാനാണ് വിചാരിച്ചത്...
 
 ഇനിയിപ്പോ വേണ്ട ഒന്നും കൂടി ഉറപ്പു വരുത്തിയിട്ട് മതി അല്ലെങ്കിൽ വെറുതെ അച്ഛനും അമ്മയ്ക്ക് ഒക്കെ സങ്കടമാകും.....
 
  
 
      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
 
 വീട്ടിലെത്തി അവനോട് ഒന്നും പറയാതെ അവൾ കാറിൽ നിന്നും ഇറങ്ങി....
 
 ഡോ എന്നെ വിളിക്കാതെ പോവാണോ...
 
 പിറന്നാൾ ആയിട്ട് ഒരു ഗ്ലാസ് ചായ എങ്കിലും താ.....
 
 ഞാൻ പെട്ടെന്ന് എന്തോ ഓർത്ത് ഒന്ന് പോയതാ സോറി...
 
 അവൾ അവനെയും കൂട്ടി അകത്തേക്ക് കയറി.....
 
 അകത്തേക്ക് കയറിയ മീനു സന്തോഷത്തോടെ അവിടെയെല്ലാം നോക്കി...
 
 നിറയെ ബലൂണ് ഒക്കെ കെട്ടി അലങ്കരിച്ചിരിക്കുന്നു....
 
HAPPY BIRTHDAY MEENU  എന്ന് വർണ്ണക്കടലാസുകൾ കൊണ്ട് മനോഹരമായി എഴുതിവെച്ചിട്ടുണ്ട്....
 
Happy Birthday എന്നും പറഞ്ഞു അപ്പോഴേക്കും എല്ലാവരും അകത്തു നിന്നും വന്നു...
 
 മീനുവിന്റെ വീട്ടുകാർ മാത്രമല്ല ശ്രീയുടെ വീട്ടിലുള്ളവരും വല്യച്ഛന്റെ വീട്ടിൽ നിന്നും അപർണയുടെ വീട്ടിൽ നിന്നും ഒക്കെ ആൾക്കാർ ഉണ്ടായിരുന്നു.....
 
 എല്ലാവരും അങ്ങനെ ബർത്ത് ഡേ വിഷ് ചെയ്തു...
 
അതുകഴിഞ്ഞ് അപർണ്ണ കേക്ക് കൊണ്ട് വച്ചു.....
 
 മീനു സന്തോഷത്തോടെ കേക്ക് മുറിച്ച് എല്ലാവർക്കും കൊടുത്തു.....
 
 എല്ലാം കഴിഞ്ഞ് അച്ഛൻ അവളെ ചേർത്തുനിർത്തി....
 
 ഒരു സൈഡിൽ മീനിനെയും മറ്റേ സൈഡിൽ ശ്രീയേയും ചേർത്തുപിടിച്ചു...
 
 ഇന്ന് എനിക്ക് ഒരുപാട് സന്തോഷമുള്ള ദിവസമാണ്....
 
 ഇങ്ങനെയൊരു സന്തോഷം ഇനി ജീവിതത്തിൽ വരുമോ എന്ന് എനിക്ക് അറിയില്ലാരുന്നു...
 
പക്ഷെ ഇന്ന്....
 
ഇന്ന് എന്റെ മക്കളുടെ വിവാഹനിശ്ചയം ആണ്....
 
 രണ്ടു ദിവസം മുൻപാണ് ശ്രീയുടെ വീട്ടിൽ നിന്നും വിളിച്ചു ഇങ്ങനെ നടത്താം എന്ന് പറഞ്ഞത്..
 
മോളോട് പറയണ്ട എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ടായിരുന്നു മീനുവിനെ നോക്കി അച്ഛൻ പറഞ്ഞു....
 
 അച്ഛൻ കയ്യിൽ കരുതിയിരുന്ന മോതിരം എടുത്ത് അവളുടെ കയ്യിൽ കൊടുത്തു...
 
അവന്റെ കൈയിൽ സ്വന്തം പേരെഴുതിയ മോതിരം ചാർത്തി...
 
ഒരു മാസം കഴിഞ്ഞു ഉള്ള മുഹൂർത്തം ആണ് കിട്ടയത്.. കൃത്യം പറഞ്ഞാൽ അടുത്ത മാസം പത്തിന്..
 
ശ്രീയുടെ അമ്മക്ക് ഒരു നേർച്ച ഉള്ളത് കൊണ്ട് അവരുടെ കുടുംബ ക്ഷേത്രത്തിൽ വച്ച് കല്യാണം നടത്താം എന്ന് പറഞ്ഞു....
 
 അങ്ങനെ അന്നത്തെ ദിവസം  എല്ലാവരും ഒരുമിച്ച് ഒരുപാട് സന്തോഷത്തോടെ ചിലവിട്ടു..
 
തുടരും

മീനാക്ഷി 23

മീനാക്ഷി 23

4.6
21491

ശ്രീയുടെ അമ്മക്ക് ഒരു നേർച്ച ഉള്ളത് കൊണ്ട് അവരുടെ കുടുംബ ക്ഷേത്രത്തിൽ വച്ച് കല്യാണം നടത്താം എന്ന് പറഞ്ഞു....    അങ്ങനെ അന്നത്തെ ദിവസം  എല്ലാവരും ഒരുമിച്ച് ഒരുപാട് സന്തോഷത്തോടെ ചിലവിട്ടു..        🌹🌹🌹🌹🌹🌹🌹🌹🌹🌹    ഭക്ഷണം ഒക്കെ കഴിഞ്ഞു കിടക്കാൻ ആയിട്ട് റൂമിൽ വന്നതാണ് മീനു....    ഫോൺ എടുത്തു നോക്കിയപ്പോൾ ശ്രീയുടെ രണ്ടുമൂന്നു മിസ്കോൾ ഉണ്ട്....    തിരിച്ചു വിളിക്കണോ... വേണ്ട ഒന്നു കൂടി അങ്ങോട്ട് വിളിക്കട്ടെ കല്യാണത്തിന് കാര്യം ഒന്നും എന്നോട് പറയാതിരുന്നത്  അല്ലേ...    വലിയ ജാഡ ആയിരുന്നു അല്ലേ ഞാൻ ചോദിച്ചപ്പോൾ...    വേണേ വിളിക്ക