മേഘ 🦋
ഭാഗം 1🥀
ആനവണ്ടിയുടെ തുറന്നിട്ട ജനാലയിലൂടെ ഉർന്ന് ഇറങ്ങി വരുന്ന മഴത്തുള്ളികളിലേക്ക് കണ്ണും നട്ട് നാടിന്റെ മനോഹാരിത ആസ്വദിച്ചുകൊണ്ട് ഔസെപ്പച്ചൻ സാറിന്റെ മന്ത്രികത നിറഞ്ഞ വരികളിലേക്ക് ഹെഡ് ഫോണിലൂടെ കാത്തോർതിരിക്കുകയാണ് അവൾ.....
*എന്നും നിന്നെ പൂ..ജിയ്ക്കാം പൊന്നും പൂവും ചൂ..ടിയ്ക്കാം വെണ്ണിലാവിന്‍ വാസന്തലതികേ....
എന്നും എന്നും എന്മാറില്‍ മഞ്ഞു പെയ്യും പ്രേ..മത്തിന്‍ കുഞ്ഞുമാരിക്കുളിരായ് നീ അരികേ..
ഒരു പൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ
ഇനിയീ നിമിഷം വാചാലം
എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിന്‍ വാസന്ത ലതികേ....
എന്നും എന്നും എന്മാറില്‍ മഞ്ഞു പെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായ് നീ അരികേ......*
മഞ്ചാടികുന്ന്....
മഞ്ചാടിക്കുന്ന്...
മഞ്ചാടികുന്നിൽ ഇറങ്ങാൻ ഉള്ളവർ ഒക്കെ ഇറങ്ങിക്കോളും!
സ്റ്റോപ്പ് എത്തി...
കണ്ടക്ടർ മുൻപിൽ നിന്ന് വിളിച്ചു കൂവിയതും അവൾ ട്രാവൽ ബാഗും തോളിൽ ഇട്ട് ബസ് സ്റ്റോപ്പിലേക്ക് ഇറങ്ങി നിന്നു...
ഇട്ടിരുന്ന ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് *അപ്പ*എന്ന് സേവ് ചെയ്തിരുന്ന നമ്പറിലേക് വിളിച്ചു...
ഹലോ, അപ്പാ ഞാൻ നാട്ടിൽ എത്തിട്ടോ..
ആഹാ, മോള് എങ്ങനെയാ പോയെ?
ഓട്ടോ എടുത്തോ?
റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയിട്ട് ഒരു ആനവണ്ടിയിൽ കയറി ഇങ്ങ് പൊന്നുന്നേ!
പിന്നല്ല...!!!
പിന്നെ അമ്മയോട് പറഞ്ഞേക്ക്....
ശെരി വാവേ അപ്പ പറഞ്ഞേക്കാം, നീ വീട്ടിൽ എത്തിയിട്ട് വിളിക്ക്, അല്ല നിനക്ക് വഴി അറിയില്ലല്ലോ അപ്പ വിശ്വനെ വിളിച് ആരെയെങ്കിലും പറഞ്ഞു വിടാൻ പറയട്ടെ?
വേണ്ട അപ്പ, വിശ്വച്ഛനെ വിളിക്കണ്ട, ഞാൻ ദേവുവിനോട് ഇന്ന് വരുന്ന കാര്യം പറഞ്ഞിട്ടില്ലന്നെ..
വിശ്വച്ഛനെ ഇപ്പോൾ വിളിച്ച അവൾ മണത്തു കണ്ടു പിടിക്കും അതുകൊണ്ട് ഞാൻ ചോദിച്ചു ചോദിച്ചു പോവാം...!!!
ഓഹ് ശെരി, ശെരി!!
ചോദിച്ചു ചോദിച്ചു പോണത് ഒക്കെ കൊള്ളാം അവസാനം പണി ഒന്നും ഒപ്പിക്കരുത്....
അതെ ബാംഗ്ളൂർ അല്ല കേരളമാ നല്ല തണ്ടും തടിയും ഒക്കെ ഉള്ള ആൺപിള്ളേർ ഉള്ളതാ അവന്മാർ നിന്നെ എടുത്തിട്ട് അലക്കും...!!
ഒഹ്ഹ്ഹ് പിന്നെ അതായിത് ബാംഗ്ളൂർ ഉള്ള ചെക്കന്മാർ എല്ലാം മണ്ണുണ്ണികൾ ആണെന്നാണ് നന്ദപ്പൻ പറഞ്ഞു വരുന്നത്, അല്ലെ മോനെ അപ്പാ?
എടി എടി കുഞ്ചുണ്ണുലി, മുഖക്കുരു പോലെ അവിടെയും ഇവിടെയും രണ്ട് മസിൽ ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, ഞങ്ങടെ കേരളത്തിലെ ആമ്പിള്ളേരെ പണി എടുത്ത് ഉണ്ടാക്കിയ ഉരുക്ക് ബോഡി ഉള്ളവര കേട്ടോടി...!!!അല്ലെങ്കിൽ തന്നെ കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടി മസ്സില്?
ഓഹ്... ഓഹ്.... തട്ടത്തിൻ മറയത്ത് ഞാനും കണ്ടതാ കേട്ടോ നന്ദപ്പോ...!!!
ടി ടി ടി കുരുത്തം കെട്ടവളെ അപ്പനെ പേര് വിളിക്കല്ലെന്ന് എത്ര തവണ പറഞ്ഞിട്ടുണ്ട് നിന്നോട്?
ഒന്ന് പോ നന്ദപ്പ!ഞാൻ ഫോൺ വെക്കുവാട്ടോ നിങ്ങടെ കെട്ട്യോളോട് പറഞ്ഞേക്ക് ഞാൻ ഇവിടെ ലാൻഡ് ചെയ്തിട്ടുണ്ടെന്ന് എന്നാ ശെരി നന്ദപ്പ ഞാൻ വെക്കുവാ...!!!
എന്നാ വെച്ചോടി അപ്പ പിന്നെ വിളിക്കാം...!!
____________________________________________
ഫോൺ വെച്ചതും അവൾ റോഡിലേക്ക് ഇറങ്ങി നടന്നു..നഗരവത്കരണം പൂർണമായും എത്താത്ത ഒരു കൊച്ചു ഗ്രാമം..
പറയത്തക്ക വയലുകളും തൊടുകളും ഒന്നുമില്ലെങ്കിലും ഗ്രാമത്തിന്റെ നന്മ വീട്ടിപോയിട്ടില്ലാത്ത ഒരുപറ്റം മനുഷ്യരുടെ സ്ഥലം...
പാസ്സ്....
പാസ്സ്....
പാസ്സ് ചെയ്യടാ മണ്ടാ!
അഖി..... അടിക്ക് അടിക്ക്!!!
ഓഹ്.....
ഗോ.......ൾ.....!!
റോഡ് സൈഡിൽ ഉള്ള ഗ്രൗണ്ടിൽ നിന്നും ഒരു ഇരുപതിനാൽ വയസ് തോന്നിക്കുന്ന ചെറുപ്പക്കാരൻ അലറി വിളിച്ചു....
അലർച്ചക്കെട്ട് ഞെട്ടിപിടഞ്ഞു കൊണ്ട് അവൾ
നോക്കിയതും അവിടെ ഫുട്ബോൾ കളിക്കുന്ന കുറയെ ആൺകുട്ടികളെ ആണ് കാണുന്നത്, ഒരു ഗോൾ അടിച്ചതിന്റെ ആഘോഷത്തിൽ ആണ് അവർ....
ആഘോഷം ഒക്കെ കഴിഞ്ഞ് അവർ പലസംഘങ്ങൾ ആയി തിരിഞ്ഞു, ഒരു ബൈക്കിൽ മൂന്നും നാലും പേരൊക്കെ കൂൾ ആയി കയറി ഇരുന്ന് വീട്ടിലേക്ക് പോകുന്ന കാഴ്ച അവൾ അത്ഭുതത്തോടെ നോക്കി നിന്നു.....!!!
ന്റെ ഗുരുവായൂരപ്പാ, ഒരു ബൈക്കിൽ നാലും അഞ്ചും എണ്ണം ദോശചുട്ടടുക്കിയത് പോലെ എന്തൊരു പോക്കാ ഇത്...!!!
അയ്യോ ഞാൻ എന്തൊരു പൊട്ടിയ ആ പിള്ളേരോട് ആരോടെങ്കിലും വഴി ചോദിക്കാമായിരുന്നു....
Oh shit!!ഇനി എന്ത് ചെയ്യും!
ദേ, അവിടെ ഒരു പയ്യൻ കൂടെ നിൽക്കുന്നുണ്ടല്ലോ, അയാളോട് ചോദിക്കാം, എന്റെ കുഞ്ഞികൃഷ്ണ അയാൾക്ക് വഴി അറിയാമായിരിക്കണേ...
പ്രാർത്ഥിച്ചുകൊണ്ട് അവൾ അയാളുടെ അടുത്തേക്ക് നടന്നു....
കളിയെല്ലാം കഴിഞ്ഞ് വിയർത്തു ഒലിച്ചാണ് ആ ചെക്കന്റെ നിൽപ്പ്...
അതെ.... ചേട്ടാ....
അവളുടെ ശബ്ദം കേട്ടതും കൈയിൽ ഇരുന്ന ബോട്ടിലിൽ നിന്നും വെള്ളം കുടിച്ചുകൊണ്ട് ബാക്കി വന്നത് മുഖത്തേക്ക് കമിഴ്ത്തി ആ പയ്യൻ അവളുടെ അടുത്തേക് നടന്നു വന്നു....
അവന്റെ ചെറിയ നീലക്കണ്ണുകളും താടിക്ക് ഇടയിലൂടെ എത്തി നോക്കുന്ന നുണ കുഴികളും അവളെ കണ്ടപ്പോൾ ഒന്നു കൂടി വികസിച്ചു...
ഒരു ടി ഷർട്ടും കാവി മുണ്ടും ആണ് പുള്ളിയുടെ വേഷം, മുഖത്തേക്ക് വെള്ളം കോരി ഒഴിച്ച കുട്ടത്തിൽ വിയർപ്പ് കൊണ്ട് പകുതിയോളം നഞ്ഞിരുന്ന ടി ഷർട്ട് മുഴുവനായും നനഞ്ഞു കുതിർന്നിരുന്നു, അതിന് ഉള്ളിലൂടെ അവന്റെ ഇടനെഞ്ചിൽ പച്ചകുത്തിയിരുന്ന MK എന്ന അക്ഷരങ്ങൾ അവൾ വ്യക്തമായി കണ്ടു..
ആ അക്ഷരങ്ങളിൽ നിന്നും ചോരാ പൊടിയുന്ന പോലെ അവൾക്ക് തോന്നി, നെഞ്ചിൽ ആകാരണം ആയ ഒരു വേദന അനുഭവപ്പെട്ടു....
പെട്ടന്ന് എന്തോ ഓർത്തപോലെ അയാളുടെ
മുഖത്തു നിന്നും കണ്ണെടുത്തിട്ട് അവൾ ചോദിച്ചു..
ചേട്ട..
ഈ നികുഞ്ചം വീട്ടിലേക്കുള്ള വഴി അറിയാമോ?
ആഹ്....
അറിയാലോ....
ഞാൻ നികുഞ്ചത്തിലെ ആണ്...
താൻ ഏതാ?
സോറി എനിക്ക് മനസിലായില്ലല്ലോ....
ചുണ്ടിൽ ഒളിപ്പിച്ച കുസൃതി ചിരിയുമായി അവൻ അവളോട് ചോദിച്ചു..
നികുഞ്ചത്തിലെ വിശ്വച്ഛന്റെ ആരെങ്കിലും ആണോ ചേട്ടൻ?
വിശ്വമ്മാമ്മ എന്റെ വലിയച്ഛൻ ആണ്....
ഞാൻ അദ്ദേഹത്തിന്റെ പെങ്ങളുടെ മകൻ ആണ്
*കാർത്തിക്*....
ഞാൻ നന്ദന്റെ മകളാണ് മേഘ...
**മേഘ കൃഷണാനന്ദ് **
ആഹാ... നന്ദൻ മാമേടെ മോളോ?
ഡീീ നീ അങ്ങ് മാറി പോയില്ലോ!!
ഈൗ......
അല്ല നിങ്ങൾ കല്യാണത്തിന് രണ്ടു ദിവസം മുന്നേ വരുള്ളൂ എന്ന് പറഞ്ഞിട്ട്?
അമ്മയും അച്ഛനും അപ്പോഴേ വരുകയുള്ളു ചേട്ടാ ഞാൻ നേരത്തെ ഇറങ്ങിയതാ!!ദേവൂന് ഒരു സർപ്രൈസ് ആയിക്കോട്ടെന്ന് വെച്ചു....
അത് എന്തായാലും കൊള്ളാം..
ഇന്നവൾ ഞെട്ടും മോള് വായോ...
ബാഗ് ഇങ്ങ് തന്നേക്ക്...!
വേണ്ട ചേട്ടാ ഞാൻ പിടിച്ചോളാം....!!
കൂടുതൽ വിനയാന്വിത ആവാതെ ഇങ്ങോട്ട് താ പെണ്ണെ!
അവളുടെ കൈയിൽ നിന്നും ബാഗും തട്ടിപ്പറിച്ചു വാങ്ങിക്കൊണ്ട് കാർത്തി നടന്നു അവൾ അവന്റെ പുറകെയും....
അവർ കത്തിയടിച്ചും കളിപറഞ്ഞും മുന്നോട്ട് നടന്നു...
ഡാ.... കാ....ർത്തി ....
പുറകിൽ നിന്നും ഒരു അശരീരി കേട്ടതും കാർത്തിയും മേഘയും അവിടേക്ക് തിരിഞ്ഞു നോക്കി.....
ഉറച്ചശരീരവും അതിനൊത്ത നീളവും ഉള്ള ഒരു ചെറുപ്പക്കാരൻ താഴെ നിന്നും സ്റ്റെപ്പുകൾ കയറി അവരുടെ അടുത്തേക്ക് വന്നു....
ഒരു ടവൽ കൊണ്ട് നനഞ്ഞ മുടി ഉലച്ചു കൊണ്ടാണ് വരവ് ഒരു കാവി മുണ്ടാണ് വേഷം.
അവന്റെ നഗ്നമായ രോമങ്ങൾ ഒന്നും സ്ഥാനം പിടിച്ചിട്ടില്ലാത്ത മിനുസമേറിയ നെഞ്ചിൽ അവിടിവിടെ ആയി വെള്ളത്തുള്ളികൾ പട്ടിപിടിച്ചു ഇരിക്കുന്നു...
കണ്മഷി നിറമുള്ള മനോഹരമായി വെട്ടിയൊതുക്കിയ അവന്റെ താടി രോമങ്ങളിൽ നിന്നും കട്ടിമീശയുടെ തുമ്പിൽ നിന്നും വെള്ളത്തുള്ളികൾ ഊർന്ന് വീണുകൊണ്ടിരുന്നു...
അസ്തമയ സൂര്യന്റെ ചുവപ്പ് അവനിലേക് വീണതും അവന്റെ നെഞ്ചിലേക്ക് പറ്റി ചേർന്ന് കിടന്നിരുന്ന വൈരക്കൽ പതിപ്പിച്ച സ്വർണമാല അത്യന്തം ശോഭയോടെ തിളങ്ങി...!!
പടികൾ കയറി മുകളിലേക്ക് വന്നതും കാർത്തിയുടെ അപ്പുറത് ഒരു പെൺകുട്ടി നിൽക്കുന്നത് കണ്ടത്...
അയാൾ അപ്പോഴേക്കും തല തൂവർത്തികൊണ്ട് ഇരുന്ന ടവൽ കൊണ്ട് ശരീരം പുതച്ചു...!!!
ന്റെ വെലാംകണ്ണി മാതാവേ ഈ നന്ദപ്പൻ പറഞ്ഞത് അച്ചട്ട് ആണല്ലോ...!!
ഈ കേരളത്തിൽ വന്നിറങ്ങിയതിന് ശേഷം കണ്ട ചെക്കന്മാർക്ക് ഒക്കെ ഒടുക്കത്തെ മൊഞ്ചണല്ലോ
ഈ കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടോ മസ്സില്!!
ന്റെ ഭഗവതി നീ എനിക്ക് കണ്ട്രോൾ തരണേ........
(മേഘ ആത്മ )
കാർത്തിയുടെ സംസാരം കേട്ടപ്പോൾ ആണ് അവൾ ആ പയ്യന്നിൽ നിന്നും നോട്ടം മാറ്റിയത്...
ആഹാ... നീ ആയിരുന്നോ ഞാൻ അങ്ങ് പേടിച് പോയ്...(കാർത്തി )
അല്ലടാ... ഇതാരാ?
ഡാ... ഇത് വല്യച്ഛന്റെ ഫ്രണ്ട് നന്ദൻ മാമേടെ മോള്
മേഘ ആണെടാ, ദേവു ബാംഗ്ലൂർ പഠിക്കാൻ പോയപ്പോ നിന്നത് ഇവരുടെ കൂടെ അല്ലേ?
ഓഹ്.....
മേഘ ...
അയ്യോ സോറി എനിക്ക് മനസിലായില്ലാട്ടോ...
ദേവു ഇന്നു കൂടി പറയുന്നത് കേട്ടു മേഘടെ കാര്യം... കല്യാണതിന് മിനിമം രണ്ട് ആഴ്ച മുന്നേ വന്നില്ലെങ്കിൽ തല്ലുവന്നോ കൊല്ലുവാന്നോ ഒക്കെ...!!
അത് കൊണ്ടല്ലേ ഞാൻ നേരത്തെ ഇങ്ങ് പോന്നത്...!!(മേഘ)
അല്ല മേഘക്ക് എന്നെ മനസിലായോ?
ഞാൻ തന്റെ വിശ്വച്ഛന്റെ മൂത്ത പുത്രൻ ആണുട്ടോ തന്റെ ദേവൂന്റെ ഏട്ടൻ *ഇന്ദ്രജിത്ത്*
വായോ ബാക്കി വിശേഷം ഒക്കെ വീട്ടിൽ ചെന്നിട്ട് ആവാം ...
________________________________________
അവർ വീട്ടിലേക്കു ചെന്നതും മുറ്റത്ത് നിന്ന് ആരെയോ ഫോൺ വിളിക്കുന്ന ദേവൂനെ ആണ് കാണുന്നത്...
**ഡീീ കുഴിയാനെ.......**
ദേവൂനെ കണ്ടതും മേഘ നീട്ടി വിളിച്ചു......
ആ വിളി കേൾക്കേണ്ട താമസം ദേവു ഫോണും കളഞ്ഞിട്ട് ഓടി വന്നു മേഘയെ കെട്ടിപിടിച്ചു...!!
ഡീീീ പരട്ടെ, നീ കല്യാണത്തലെന്നെ വരൂ എന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തൊത്തിന് കെട്ടി എടുത്തതാ?
മുഖത്തു പുച്ഛം വാരി വിതറി കൊണ്ട് ദേവു ചോദിച്ചു...
ഞാൻ കല്യാണതലേന്നേ വരതൊള്ളടി ഇപ്പോൾ നാട്ടിലേക്ക് വരണ്ട ഒരാവശ്യം ഉണ്ടായതുകൊണ്ട് വന്നതാ അപ്പോൾ ഇവിടെ വരെ കയറിയിട്ട് പോകാം എന്ന് കരുതി, അത്രേള്ളു ഞാൻ ഇന്ന് തന്നെ പോകും...!!
അവടെ വർത്തമാനം കേട്ടതും ദേവൂന് അങ്ങ് കലി കേറി
"ഫ്പ്പ......ന്റെ കെട്ട് കഴിയാതെ ഈ വീടിന് വെളിയിലോട്ട് കാല് കുത്തിയ നിന്റെ ഈ കാല് ഞാൻ തല്ലി ഒടിക്കും എന്നിട്ട് ഇവിടെ പിടിച് കിടത്തും, മര്യാദക്ക് അകത്തോട്ടു കേറി വാടി മരംകേറി മറിയാമ്മേ! "
അതും പറഞ്ഞുകൊണ്ട് ദേവു മേഘയെയും കൂട്ടി അകത്തേക്ക് നടന്നു. പിന്നെ വിശ്വച്ഛനെയും നിർമലാമ്മയേയും (ദേവൂന്റേം ഇന്ദ്രജിത്തിന്റെയും അച്ഛനും അമ്മയും )കണ്ടുള്ള കെട്ടിപിടിത്തവും സൊറ പറച്ചിലും ഒക്കെ കഴിഞ്ഞ് അവൾ ഒന്ന് ഫ്രഷ് ആവാനായി ദേവൂന്റെ റൂമിലേക്ക് വിട്ടു....
{ NB:ദേവു മേഘയുടെ കൂടെ ബാംഗ്ളൂർ പഠിച്ചിരുന്ന സമയത്ത് വിശ്വനും നിർമലയും അവളെ കാണാൻ ആയി അങ്ങോട്ടേക്ക് പോകുമായിരുന്നു, അങ്ങനെ ആണ് മേഘക്ക് അവരുമായി അടുപ്പം ഉണ്ടായത്. മാത്രമല്ല വിശ്വനും നന്ദനും സുഹൃത്തുക്കൾ ആണ്. ബാംഗ്ലൂർ ഉള്ളപ്പോൾ ദേവു മേഘയുടെ വീട്ടിൽ ആയിരുന്നു താമസം...}
______________________________________
മേഘ ഫ്രഷ് ആയി ഇറങ്ങി കഴിഞ്ഞ് മൂടി ചീകിക്കൊണ്ട് ഇരിക്കുമ്പോഴാണ് അടുത്തുള്ള റൂമിൽ നിന്നും ഒരു മനോഹര ഗാനം അവൾടെ കാതുകളിലേക് ഒഴുകി എത്തിയത്.....
*എന്നും നിന്നെ പൂ..ജിയ്ക്കാം പൊന്നും പൂവും ചൂ..ടിയ്ക്കാം വെണ്ണിലാവിന്‍ വാസന്തലതികേ....
എന്നും എന്നും എന്മാറില്‍ മഞ്ഞു പെയ്യും പ്രേ..മത്തിന്‍ കുഞ്ഞുമാരിക്കുളിരായ് നീ അരികേ..
ഒരു പൂവിന്റെ പേരില്‍ നീ ഇഴനെയ്തരാഗം
ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ
ഇനിയീ നിമിഷം വാചാലം
എന്നുംനിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം
വെണ്ണിലാവിന്‍ വാസന്ത ലതികേ....
എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായ് നീ അരികേ......*
അവൾ ആ തേനുറുന്ന ശബ്ദത്തിലേക്ക് ലയിച്ചു കുറച്ചു നേരം അങ്ങനെ നിന്നു.....
അയ്യോ ഇത് ഞാൻ ബസിൽ ഇരുന്ന് കേട്ട പാട്ടല്ലേ?
ഇതാര ഇവിടെ പാടുന്നേ, അതും ഇത്രെയും ഫീലില് ആർക്കെങ്കിലും പാടാൻ പറ്റുമോ?
എന്ത് ഭംഗിയുള്ള വോയിസ് ആ!!!
ഇതാരാ പാടുന്നത് എന്ന് കണ്ടുപിടിക്കണമല്ലോ അതിന് എന്താ ഒരു വഴി?
ഐഡിയ!!ദേവൂന്നോട് ചോദിക്കാം, അല്ലെങ്കിൽ വേണ്ട അവൾ കളിയാക്കും ഇനി ഇപ്പോ എന്താ ചെയ്യുന്നേ? ഒരു കാര്യം ചെയ്യാം അപ്പുറത്തെ റൂം ആരുടെ ആണെന്ന് ചോദിക്കാം....
അതും മനസ്സിൽ ഉറപ്പിച്ചുകൊണ്ട് മേഘ താഴേക്ക് ഉള്ള സ്റ്റെപ്പുകൾ ഇറങ്ങി... അവൾ ഹാളിലേക്ക് ചെന്നതും കാണുന്നത് അവിടെ ഇരുന്ന് ടീവി കാണുന്ന ദേവൂനെ ആണ്....
ദേവു......
നിന്റെ റൂമിന് അപ്പുറത്തുള്ള റൂം ആരുടേയ?
തുടരും
©Copyright protected
അഗ്നി 🌼
ആദ്യമായി ആണ് ഈ platform ഇൽ ഒരു തുടർകഥ പോസ്റ്റ് ചെയ്യുന്നത്. അഭിപ്രായങ്ങൾ അറിയിച്ചു support തരണേ.... ❤️