Aksharathalukal

ഗന്ധർവ്വം - 17

പാർട്ട് 17 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛

പെട്ടെന്നാണ് അകത്ത് മുറിയിൽനിന്ന് അലർച്ച കേട്ടത്.

 അയ്യോ എന്താ അത് മാളു വിന്റെ കരച്ചിൽ അല്ലേ കേൾക്കുന്നേ ( ദേവകി ).

 ബൈ ദ ബൈ ആന്റി എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട് ( കണ്ണൻ ).

 എന്താടാ എന്താ ഉണ്ടായത് ( അനു ).

 പറയാം അതിനുമുമ്പ് ആരെങ്കിലും അവളുടെ അടുത്തേക്ക് ചെല്ല് ( കണ്ണൻ ).

അനുവും ദേവകിയും അകത്തെ മുറിയിലേക്ക് പോയി.

 ഇനി പറ കണ്ണാ എന്താ ഉണ്ടായത് ( ദേവൻ ).

അളിയാ അത്.

 എടാ നീ ടെൻഷൻ അടിപ്പിക്കാതെ പറ.

ഇന്നലെ ഞാൻ വരുന്ന കാര്യം അനുവിനെ വിളിച്ചു പറഞ്ഞായിരുന്നു അപ്പൊ അവൾ എന്നോട് പറഞ്ഞു വരുന്ന വഴിക്ക്.

 വരുന്ന വഴിക്ക്.

 ഇങ്ങനെ തോക്കിൽ കേറി വെടി വെക്കാതെ അളിയാ ഞാൻ ബാക്കി പറയട്ടെ അവൾ പറഞ്ഞു വരുന്ന വഴി അവൾക്കൊരു ഷവർമ മേടിച്ചോണ്ട് വരാൻ എന്നാൽ അവൾക്ക് മാത്രമായിട്ട് എന്തിനാണ് വിചാരിച്ച് ഞാൻ നാല് ഷവർമ വാങ്ങി എല്ലാർക്കും വേണ്ടി ആ ശർമ ആ ടേബിൾ വെച്ച് ബാത്റൂമിൽ പോയി വന്നതേ എനിക്ക് ഓർമയുള്ളൂ അതിനുമുമ്പ് അവൾ അതു മുഴുവൻ തിന്നു.

 നാല് ഷവർമയോ.

 മ്മ് അത് കഴിച്ച് കഴിഞ്ഞ് കുറച്ച് നേരം കഴിഞ്ഞ് അവൾക്ക് വയറു വേദനിക്കുന്നു എന്ന് പറഞ്ഞു അത് കഴിഞ്ഞു ഒരു നാല് വട്ടം എങ്കിലും അവൾ ബാത്റൂമിൽ പോയി കാണും പിന്നെ കരച്ചിലായി കൂവൽ ആയി വയറിനു പിടിച്ചില്ല എന്ന് തോന്നുന്നു.

 എന്റെ ദൈവമേ 😵.

 അളിയാ നമുക്ക് എങ്ങനെ കാര്യം പറഞ്ഞു നിൽക്കാൻ സമയമില്ല വേഗം വണ്ടിയെടുക്ക് അവളെ ആശുപത്രിയിൽ കൊണ്ട് പോണ്ടേ.

 ദേവനും കണ്ണനും മുറിയിലെത്തിയപ്പോൾ കട്ടിലിൽ കിടന്ന് കരയുകയായിരുന്നു മാളു അടുത്തുതന്നെ അനുവും ദേവകിയും ഉണ്ട്.

 നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ മാളു നാലെണ്ണം ഒരുമിച്ച് കഴിക്കരുത് എന്ന്( കണ്ണൻ ).

 എടാ കാലമാടാ നീയല്ലേ ആ കുന്ത്രാണ്ടം മേടിച്ചോണ്ട് വന്നത് അയ്യോ ഞാൻ ഇപ്പോ ചാവും(മാളു ).

 എടാ മോനെ ദേവ എളുപ്പ വണ്ടി എടുക്കു മാളുവിനെ ആശുപത്രി കൊണ്ടുപോവാം ( ദേവകി).

 ആ അമ്മേ ( ദേവൻ ).

 അമ്മ വിഷമിക്കേണ്ട ഞാനും ദേവേട്ടൻ പോയിട്ട് വരാം ( അനു ).

 എന്നാൽ ഞാനും ഉണ്ട് ( കണ്ണൻ ).

 കണ്ണനും ദേവനും അനുവും മാളുവിനെ കൊണ്ട് ആശുപത്രിയിലേക്ക് ചെന്നു ആശുപത്രിയിൽ പോയി തിരിച്ചുവന്നപ്പോൾ സന്ധ്യ ആയിരുന്നു ഉമ്മറത്ത് തന്നെ ദേവകിയും രാമനും ഉണ്ടായിരുന്നു.

 എന്താ മോനേ പോയിട്ട് എന്തായി ( ദേവകി).

 കുഴപ്പമില്ല അമ്മയെ ഫുഡ് പോയിസൺ ആയതാ മരുന്ന് തന്നു പിന്നെ ക്ഷീണം മാറാൻ ട്രിപ്പ് ഇട്ടു ( ദേവൻ ).

 അനു മാളുവിന് അകത്ത് റൂമിൽ കൊണ്ട് കിടത് മോൾക്ക് രാത്രി കഞ്ഞി വേണോ ( ദേവകി )

 ഷവർമ മതിയോ മാളു( കണ്ണൻ ).

 പോടാ 😡 നിനക്ക് വീട്ടിൽ ഒന്നും പോണ്ടേ( മാളു ).

 അവൻ പോകുന്നില്ല മാളു നാളെ മറ്റന്നാളും ശനിയും ഞായറും അല്ലേ അവൻ ഇവിടെ കാണും ( ദേവൻ ).

 അയ്യോ എന്റെ ദൈവമേ ( മാളു ).

 മാളുവിനെ കൊണ്ട് അനു അകത്ത് മുറിയിലേക്ക് പോയി.

 എടാ മോനേ ദേവാ വരുണിനെ ഇതുവരെ കണ്ടില്ലല്ലോ ( രാമൻ).

 അറിയില്ല അച്ഛാ ( ദേവ ).

 രാമേട്ടൻ അറിയോ രാവിലെ പോയതാ ( ദേവകി).

 അങ്കിളേ ( കണ്ണൻ ).

 എന്താ മോനെ ( രാമൻ).

 ഞാൻ അങ്ങനെ വേണം എന്ന് വിചാരിച്ച് ചെയ്തത് അല്ല കേടായ ഫുഡ് ആണെന്ന് ഞാൻ അറിഞ്ഞില്ല ഞാൻ കാരണമല്ലേ മാളുവിന് അങ്ങനൊക്കെ ( കണ്ണൻ ).

 അയ്യേ എടാ നീ അത് സീരിയസ് എടുത്തോ ( ദേവൻ ).

 എടാ മോനേ നീ അങ്ങനെ വിചാരിക്കണ്ട അവൾക്ക് ഇടക്കിടക്ക് വരുന്നത് അവൾക്ക് ചില ഫുഡ് പിടിക്കില്ല ഞങ്ങൾ അതൊന്നും വാങ്ങി കൊടുക്കില്ല ( രാമൻ).

 മോൻ അതിനെന്താ വിഷമിക്കുന്നത് പോട്ടെ ( ദേവകി).

 കി കി കി കി......................... ...

 അപ്പോഴാണ് വീടിനു മുന്നിലേക്ക് ഒരു സ്കൂട്ടി വന്നത് അതിൽനിന്ന് ചാരുവും വരുണും ഇറങ്ങി.

 അളിയാ എന്റെ പൊന്നളിയാ ചാരു ചേച്ചി ..അളിയനെ എവിടുന്ന് കിട്ടി ( കണ്ണൻ ).

 കണ്ണൻ ഓടിവന്ന് വരുണനെ കെട്ടിപ്പിടിച്ചു വരുൺ തിരിച്ചും.

 മോളെ ഇവനെ എവിടുന്ന് കിട്ടി ( രാമൻ).

 അങ്കിൾ അത് രാവിലെ ടൗണിൽ നിന്ന് കിട്ടിയതാ ഞാൻ കോളേജിൽ നിന്ന് തിരിച്ച് വീട്ടിലേക്ക് പോകും വഴി അപ്പോ മുത്തശ്ശിയെ കാണണമെന്ന് പറഞ്ഞു എന്റെ കൂടെ തറവാട്ടിലേക്ക് വന്നു പിന്നെ ഇപ്പോൾ തിരിച്ചു കൊണ്ടുവിടാൻ വന്നതാ ( ചാരു ).

 ഒരു കൊച്ചു കുഞ്ഞ് ( രാമൻ).

 അനു എന്തിയേ( ചാരു ).

 അകത്തുണ്ട് ( ദേവൻ ).

 എന്നാൽ ഞാൻ ഇറങ്ങട്ടെ ശരി കണ്ണാ നീ വരുന്നോ ( ചാരു).

 ഇല്ല ചേച്ചി രണ്ടു ദിവസം ഞാൻ ഇവിടെ( കണ്ണൻ ).

 എന്നാൽ ഞാൻ പോവാണ് ( ചാരു ).

 ഈ രാത്രി മോള് പോകണ്ട എന്തായാലും സമയമെത്രയായി അല്ലേ കണ്ണൻ എന്തായാലും രണ്ടു ദിവസം ഇവിടെ നിൽക്കുവാ ,മോള് നിൽക്ക് ( രാമൻ).

 അയ്യോ അങ്കിളേ അത് ( ചാരു ).

 രാമേട്ടൻ പറഞ്ഞത് ശരിയാ ചാരു പോകണ്ട ( ദേവകി)

 അങ്കിൾ വീട്ടിൽ ആരും അറിഞ്ഞിട്ടില്ല ( ചാരു )

 അതിനെന്താ വിളിച്ചു പറയാമല്ലോ ദേവാ എന്ന് വിളിച്ചു പറഞ്ഞേക്ക്( ചാരു).

 എന്നാ വാ മോളെ എടാ വരുണ നീ മോളുടെ വണ്ടി ഒന്ന് ഒതുക്കി വെക്( ദേവകി ).

 ശരി അമ്മേ 😘( വരുൺ ).

 പിന്നെ മോളെ ( രാമൻ).

 എന്താ അങ്കിൾ ( ചാരു ).

 മോൾ എന്നെ അങ്കിൾ എന്നു വിളിക്കേണ്ട അമ്മാവാ എന്ന് വിളിച്ചാൽ മതി ( രാമൻ ).

 ശരി അമ്മാവാ.

 കണ്ണാ നിന്നോടുകൂടെ പറഞ്ഞത്.

 ശരി അമ്മാവാ.

 രാത്രി എല്ലാവരും അത്താഴം കഴിച്ചു കിടന്നു താഴത്തെ നിലയിലെ മുറിയിൽ രാമനും ദേവകിയും ആയിരുന്നു ഹാളിൽ പ്രേത സിനിമ കണ്ടു അവിടെത്തന്നെ കിടന്നുറങ്ങുകയാണ് കണ്ണനും മാളുവും മുകളിലത്തെ നിലയിൽ ദേവനും അനുവും ഒരു മുറിയിൽ അടുത്ത രണ്ടു മുറികളിലായി ചാരുവും വരുൺ സമയം ഏകദേശം രണ്ടുമണിയോടെ അടുത്തിരുന്നു വരുണിന്റെ മുറിയിലെ കഥക് പതുക്കെ തുറന്നു തല മാത്രം പുറത്തേക്കിട്ട് ചുറ്റും നോക്കി ആരുമില്ല അവൻ പതുക്കെ ചാരു വിന്റെ മുറി ലക്ഷ്യമാക്കി നടന്നു കതക് കുറ്റിയിട്ടിരുന്നില്ല അവൻ പതുക്കെ അകത്തേക്ക് കയറി നോക്കിയപ്പോൾ മുറിയിൽ ആരുമില്ലായിരുന്നു അവൻ തിരിച്ചു ബാൽക്കണിയിൽ വന്ന് പുറത്തേക്ക് നോക്കിയപ്പോൾ വീടിനുമുന്നിലെ സിമ്മിങ് പൂളിൽ ആരോ കാലുകൾ ഇട്ട് ഇരിക്കുന്നത് കണ്ടു.

 " ദൈവമേ പ്രേതം വല്ലോം ആണോ
എന്തായാലും നോക്കാം"

 കൈയിൽ കിട്ടിയ ഒരു പുതപ്പും അടുത്ത് തലവഴി ചൂടി വരുൺ പടികളിറങ്ങി പതിയെ കഥക് തുറന്നു ഈ സമയം ഹാളിൽ കിടന്നുറങ്ങുകയായിരുന്നു മാളു കഥക് തുറക്കുന്ന സൗണ്ട് കേട്ട് എണീറ്റ് നോക്കിയപ്പോൾ കണ്ടത് പുറത്തേക്ക് പോകുന്ന ഒരു രൂപത്തെ ആണ് ആദ്യമൊന്ന് പേടിച്ചെങ്കിലും അവൾ പതിയെ എണീറ്റ് അതിന്റെ പുറകെ നടന്നു ഈ സമയം സിമ്മിങ് പൂളിൽ ആരാണെന്നറിയാൻ നടക്കുകയായിരുന്നു വരുൺ ഒരു പെൺകുട്ടി ആണെന്ന് മനസ്സിലായി തിരിഞ്ഞിരിക്കുകയാണ് തലമുടി കാറ്റിൽ പറക്കുന്നുണ്ട് കാൽ സിമ്മിങ് പൂളിൽ ഇട്ടാണ് ഇരിക്കുന്നത് വരുൺ അങ്ങോട്ട് നടന്നു പുറകെ തന്നെ വരുൺ ആണെന്ന് അറിയാതെ ആരാണെന്നറിയാൻ മാളും പെട്ടനാണു മാളു വിന്റെ ചുമലിൽ ഒരു കൈ പതിച്ചത് തിരിഞ്ഞു നോക്കിയപ്പോൾ കണ്ണനായിരുന്നു.

 എന്താടാ?

 നീ രാത്രി എവിടെ പോവാ.

 ഷൂ....

 മിണ്ടാതെ മുൻപോട്ടു നോക്.

 മുൻപോട്ട് നോക്കിയ കണ്ണൻ കണ്ടത് സിമ്മിംഗ് പൂൾ ഇൻ അടുത്തേക്ക് നടക്കുന്ന ഒരു രൂപത്തെ ആണ് കറുത്ത തുണികൊണ്ട് ശരീരം ആകെ മൂടിയിരുന്നു.

 അയ്യോ പ്രേതം🥺.

 മിണ്ടാതിരിക്ക് എനിക്കറിയാമായിരുന്നു ഇവിടെ പ്രേതം ഉണ്ടെ്ന്ന് ഈ കോളനിയിൽ പണ്ട് ആക്രി പെറുക്കാൻ വന്ന അണ്ണാച്ചി വണ്ടി ഇടിച്ചു മരിച്ചിട്ടുണ്ട് അയാളുടെ പ്രേതമാണ്.

 അയ്യോ.

 മിണ്ടാതെ വാ നമുക്ക് നോക്കാം.

 അവർ  നടന്നു

ഈ സമയം വരുൺ ചാരുവിന്റെ അടുത്തെത്തിയിരുന്നു തന്റെ പുറകിലാരോ നിൽക്കുന്നു തോന്നിയ ചാരു തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അതേസമയംതന്നെ   ടോർച്ചും ഓണാക്കി ആയിരുന്നു വരുൺ നിൽക്കുന്നത് അതിന്റെ വെളിച്ചം അവന്റെ മുഖത്തേക്ക് തട്ടി തന്റെ പിറകിൽ ഒരു വലിയ രൂപം നൽകുന്നതാണ് അലറിക്കൊണ്ട് നിലതെറ്റി ചാരു പൂളിലേക്ക് വീണു ഈ സമയം വരുൺ പുറകിൽ ആരോ ഉണ്ടെന്നു തോന്നിയ വരുൺ തിരിഞ്ഞുനോക്കിയപ്പോൾ വരുണിന്റെ മുഖം കണ്ടു എങ്ങനാണ് ചാരു പേടിച്ചത് അതുപോലെതന്നെ കണ്ണനും മാളുവും പേടിച്ചു മാളു ഓൺ ദി സ്പോട്ടിൽ ബോധം കെട്ടു വീണു കണ്ണൻ നിലതെറ്റി സിമ്മിംഗ് പൂൾ ഇലേക്ക് വീണു പക്ഷേ വീഴുന്നതിനു മുമ്പ് വരുണനും പിടിച്ചിരുന്നു അലർച്ച കേട്ട എല്ലാവരും ഓടി വന്നപ്പോൾ കണ്ടത് സിമ്മിങ് പൂളിൽ കിടക്കുന്ന ചാരു വിനെയും വരുണിനെയും കണ്ണനെയും ആണ് കരയിലായി മാളു കിടപ്പുണ്ട്.

 തുടരും......


ഗന്ധർവ്വം - 18

ഗന്ധർവ്വം - 18

4.4
4346

ഗന്ധർവ്വം 💫 ഭാഗം  18 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛  ശബ്ദം കേട്ട് എല്ലാവരും വന്നു നോക്കിയപ്പോൾ കണ്ടത് സിമ്മിങ് പൂളിൽ കിടക്കുന്ന ചാരു വിനെയും കണ്ണനെയും വരുണനും ആണ് മാളു കരയിൽ ബോധമില്ലാതെ കിടപ്പുണ്ട്.  എന്താ എന്താ ഉണ്ടായത് ( രാമൻ).  ഈ മാളു എന്തിനാ ഇവിടെ കിടന്നുറങ്ങുന്നത് ( ദേവൻ ).  എടാ മോനേ ദേവ അവരെ എല്ലാവരെയും വെള്ളത്തിൽനിന്ന് പിടിച്ച് കയറ്റ് ( ദേവകി ).  ദേവൻ അവർ മൂന്നുപേരെയും വെള്ളത്തിൽ നിന്ന് പിടിച്ചു കയറ്റി.  എന്താ എന്താ ഉണ്ടായത് ( ദേവകി).  അത് ഞങ്ങൾ എല്ലാരും കൂടെ വെള്ളത്തിൽ കുളിക്കാൻ ഇറങ്ങിയതാ ( വരുൺ ).  പിന്നെ രാത്രി രണ്ടരയ്ക്ക് ആണോടാ നിന