Aksharathalukal

QUEEN OF ROWDY - 12

✍️✰⎶⃝༎🅲ʀᴀᴢʏ 🅶ɪʀʟ 
Part 12

(ഫൈസി)

ആത്തിനെ പറ്റി ആലോചിക്കുമ്പൊ ഒരു തരം ടെൻഷൻ ആണ്.ദേഷ്യം വന്നാൽ മുന്നിൽ ഉള്ളത് ആരാന്ന് പോലും നോക്കാതെ ചൂടാവും.ഓൻക്ക് ദേഷ്യം വരുന്ന സമയത്ത് ഓന്റെ മുമ്പിൽ തടസ്സമായിട്ട് ആരും ഉണ്ടാകാൻ പാടില്ല.


പഴയ ആത്തി ഇങ്ങനെ ഒന്നും അല്ലേർന്ന്.മറ്റുള്ളവരെ വേദനിപ്പിക്കാതെ സ്വന്തം സങ്കടം മുഴുവൻ ഉള്ളിൽ ഒതുക്കി ആരേയും ആറയിക്കാണ്ട് നടക്കകാനായിരുന്നു ഓൻക്ക് ഇഷ്ടം.


ഡാൻസ് ഓന്റെ പാഷൻ ആയിരുന്നു.ഇപ്പൊ ഡാൻസെന്ന് കേട്ടാൽ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ ആണ് ഓൻക്ക്.പക്ഷെ ഇടക്ക് ഡാൻസ് ചെയ്യും,അതിനെടേൽ ആ പിക് നോക്കി ദേഷ്യത്തിൽ ഇറങ്ങി പോകും.ആരാന്ന് ചോദിച്ചാൽ നേരത്തെ പറഞ്ഞ പോലെ ഓരോന്ന് പറയും.


കുറച്ച് ദൂരെ ആയിട്ടുള്ള ഒരു സ്കൂളിൽ ആയിരുന്നു ആത്തി പഠിച്ചത്.അവടെ ഹോസ്റ്റലിൽ നിന്ന് ആണ് ഓൻ പഠിച്ചത്.കുറച്ച് ദിവസം കഴിഞ്ഞപ്പൊ ഓന്റെ ഫ്രണ്ടിന്റെ കൂടെ ആയിരുന്നു താമസിച്ചത്.

ഫ്രണ്ട് ആരാന്ന് ഓൻ പറഞ്ഞിട്ടും ഇല്ല ഞങ്ങൾ ചോദിച്ചിട്ടും ഇല്ല്യ.ഒരു കൊല്ലം മുമ്പ് ഓൻക്ക് ഒരു ആക്സിഡന്റ് ഇണ്ടായി.അതിന് ശേഷം ആണ് ഓൻ മാറിയത്.

സ്വഭാവം മാത്രല്ല ഹെയർ സ്റ്റൈൽ വരെ മാറ്റി.എന്തിനേറെ ലെൻസ് വരെ വെക്കാൻ തുടങ്ങി.ഓന്റെ കണ്ണ് കാപ്പി കണ്ണാണ്.പക്ഷെ ഇപ്പൊ ഓൻ ബ്ലാക്ക് ലെൻസ് വെക്കും.


ഇമ്മാതിരി കാര്യങ്ങളൊന്നും ഇഷ്ടല്ലാത്ത ഓൻക്ക് ഇപ്പൊ ഇതൊക്കെ ആണ് ഇഷ്ടം.ആ എന്തേലും ആവട്ടെ.ഇൻക്ക് ഇപ്പൊ ഉറക്കം വരുന്ന്ണ്ട്.ടൈം 1 മണി ആവാൻ ആയിക്ക്ണ്.

നാളെ ഇൻക്ക് മ്മളെ പെണ്ണിനെ കാണാൻ ഉള്ളതാണ്.മ്മൾ പോയി ഫ്രഷായി വരാട്ടൊ.

ഇങ്ങളെന്താ പോവാത്തെ ഒരു ആൺ കുളിക്ക്ണത് നോക്കാൻ ഇച്ചിരി എങ്കിലും ഉളുപ്പില്ലേ.അയ്യേ🙈🙈🙈.


✨✨✨✨



(കാർത്തി)



മ്മൾ രാവിലെ നീറ്റ് കോളേജിൽ പോവാൻ വേണ്ടി റെഡിയായി.ഇന്നലെ കൃതിയെ അവിടെന്ന് കണ്ടപ്പോ മുതൽ ഓൾ എന്തിനാ അവടെക്ക് പോയതെന്ന് ആലോചിച്ച് മൈന്റ് ഡിസ്റ്റർബ് ആണ്.


എന്തേലും ആവട്ടെന്ന് കരുതി മ്മൾ വീട്ടിൽ നിന്ന് ഇറങ്ങി.പോണഴിക്ക് ആ ബിൽഡിംഗിന്റെ അടുത്ത് ആൾക്കാർ കൂടി നിക്ക്ണത് കണ്ട് മ്മൾ അവടെ ഇറങ്ങി.


"ടാ ഇന്നലെ ഇങ്ങൾ എപ്പഴാ വന്നത്"റൈനു.

"നൈറ്റ്"

"ഇജ്ജ് ഈ വഴി അല്ലെ വീട്ടിൽക്ക് പോവൽ"എമി.

"ആടാ എന്തേലും പ്രശ്നണ്ടൊ"

"വീട്ടിലേക്ക് പോവുമ്പൊ ടൈം"എമി.

"12 മണി കഴിഞ്ഞ് കാണും, എന്താടാ"

"ഏയ്,ഇവിടെന്ന് ഒരു ബോഡി കിട്ടി.ആ സമയത്ത് ആരേലും ഇവിടേക്ക് വരുന്നതോ ഇവിടെന്ന് പോവുന്നതോ കണ്ടായിരുന്നൊ"റൈനു.

ഓൻ അത് ചോദിച്ചപ്പൊ ഇന്നലെ കൃതിനെ കണ്ടത് ഓർമ്മ വന്ന്.പക്ഷേ ഓളെന്തിനാ വന്നതെന്ന് ആറിയാത്തതോണ്ട് മ്മൾ കണ്ടീലാന്നും പറഞ്ഞ് കോളേജിലോട്ട് പോയി.

അവടെ എത്തിയപ്പൊ മ്മടെ സ്ഥിരം പ്ലെയിസിൽ എല്ലാരും ഉണ്ട്.ഗേൾസും ഉണ്ട്ട്ടോ.

"ടാ ഒരു പെണ്ണ് കൂടി കൊല്ലപ്പെട്ട്"

"എപ്പൊ"ഷാലു.

"12 മണിടേം ഒരു മണിന്റേം ഇടേൽ ആണെന്നാ പറഞ്ഞത്"

"പാവം എമിക്കും റൈനൂനും പണി കൂടാണല്ലൊ"മിച്ചു.

"ആ ടൈമിൽ ഇങ്ങൾ വീട്ടിൽക്ക് പോയില്ലേർന്നൊ.ആരേം കണ്ടീലെ"നിച്ചു.


ഐഷ്.... ഇജ്ജ് മ്മളെ മുത്താണ് മോളെ.ആരേലും ഒക്കെ ഒന്ന് ചോദിക്കാൻ വേണ്ടി ആയിരുന്നു മ്മൾ കാത്ത് നിന്നത്.

"അതന്നെ.ഇജ്ജ് ഇന്നെ ഇറക്കീട്ട് പോയത് ആ ടൈമിൽ അല്ലെ"അക്കു.

ഓൻ കൂടി പറഞ്ഞതും മ്മൾ കൃതിനെ ഒന്ന് നോക്കി.പെണ്ണിന്റെ മുഖം ഒന്ന് കാണണം.നന്നായിട്ഠ് പേടിച്ച്ക്ക്ണ്.

"ഇല്ല്യെടാ ഞാൻ ആരേം കണ്ടീല"

മ്മൾ അത് പറഞ്ഞപാപഴാ ഓൾ ശ്വാസം ഒന്ന് നേരക്ക് വിട്ടത്.അല്ലേൽ ഓൾ ശ്വാസം മുട്ടി ചത്തേനെ.

കുറച്ച് കഴിഞ്ഞതും എല്ലാരും ക്ലാസിൽ കേറി.മ്മൾ ക്ലാസ് കേട്ട് മടുത്ത് നിക്കുമ്പഴാ ഫൈസി മ്മളെ വിളിച്ചത്.

"ടാ മ്മക്ക് പോയാലൊ"ഫൈസി.

"ഇയാളെ ക്ലാസ് പക്കാ ബോറാടാ.ഞാൻ ഇപ്പൊ ഇറങ്ങി ഓടും🤧"ഷാലു.

"ടാ മിച്ചു,അന്റെ റിഫനെ പറ്റി വിവരം ഒന്നും ഇല്ല്യല്ലൊ"അക്കു.

ഔ.... ഇപ്പൊ ചെക്കന്റെ മുഖം ഒന്ന് കാണണം മക്കളെ.അക്കൂനെ കൊല്ലാനോള്ള ദേഷ്യം ഇണ്ട് ഓൻക്ക്. Because ഓൻക്ക് റിഫനെ പറ്റി പറയ്ണത് ഇഷ്ടല്ല.

"ഇങ്ങളെ മാരേജ് എന്നാ മോനെ😉"ഫൈസി.

"@#₹#@&&@@@_&&@@@" മിച്ചു.

"വാട്ട് എ വെറൈറ്റി തെറികൾ"ഷാലു.

"ബാക്ക് ബെഞ്ച് സ്റ്റാന്റപ്പ്"സർ.

സാറെ വിളി കേട്ട് ഞങ്ങൾ നോക്കിയപ്പൊ എല്ലാതും ഞങ്ങളെ മിഴിച്ച് നോക്കാണ്.

"ഇങ്ങളെന്തിനാ കോളേജിൽ വര്ണത്.പഠിക്കൂല്ല്യ മറ്റുള്ളോരെ പഠിക്കാൻ സമ്മതിക്കൂല്ല്യ.ഗെറ്റ് ഔട്ട് ഫ്രം മൈ ക്ലാസ്😠"സർ.

"ഇത് ആദ്യേ പറഞ്ഞിരുന്നെങ്കിൽ ഇമ്മാതിരി തെറി ഒന്നും ആർക്കും കേൾക്കേണ്ടി വരില്ലായിരുന്നു"ഫൈസി.

ഞങ്ങൾ പിന്നെ ക്ലാസിൽ നിന്നും ഇറങ്ങി.കുറച്ച് നേരം മരത്തിന്റെ അവടെ ഇരുന്ന് സമയം പോക്കി.ബെല്ല് അടിച്ചപ്പൊ മ്മളെ പെങ്ങമ്മാരെ കാണേൻ വേണ്ടി കാന്റീനിലോട്ട് വിട്ടു.

കാന്റീനിൽ എത്തിയപ്പൊ നിച്ചു ഒഴികെ ബാക്കി എല്ലാതും ഉണ്ടേർന്ന്.

"ടി നിച്ചു എവടെ"ഫൈസി.

"ഔ ഓൻക്ക് പെണ്ണിനെ കാണാഞ്ഞിട്ട് എന്താ ഇളക്കം"മിച്ചു.

"എപ്പഴും ഇങ്ങളെ കൂടെ ഇണ്ടാവലുണ്ടല്ലൊ.ഇന്നെങ്ങട്ടെ പോയി"അക്കു.

"അത് ഇങ്ങളല്ലെ ഓളെ വിളിച്ചത്"കൃതി.

"ആര് വിളിച്ചെന്ന്"

"ചെയർമാൻ വിളിക്ക്ണ്ടെന്ന് പറഞ്ഞ് ഓളെ കൊണ്ട് പോയിക്ക്ണല്ലൊ"നൂറ.

"ഞാൻ ആരേം വിളിച്ചീല്യ.ഇനി ഓളെ വിളിക്കണംന്ന് ഇണ്ടെങ്കിൽ ഞാൻ തന്നെ വന്ന് വിളിക്കൂലെ"ഫൈസി.

"ഒരു കുട്ടി വന്ന് വിളിച്ചോണ്ട് പോയതാ"ഷാഹി.

"ഏത് കുട്ടി"ഷാലു.

"സെക്കന്റ് ഇയറിലെ പെണ്ണാണ്"കൃതി.


"ടാ ഫൈസി"അക്കു.

"ഏയ് ഓൾ ഇവടെ എവടേലും ഉണ്ടാവും.ഞമ്മക്ക് നോക്കാം"ഫൈസി.

ഞങ്ങൾ നിച്ചൂനെ തിരഞ്ഞ് ആ കോളേജ് മുഴുവൻ നടന്ന്.എന്നിട്ടും നിച്ചൂനെ കുറിച്ച് ഒന്നും കിട്ടീല.

അതിന്റെ ഫ്രസ്ട്രാഷനിൽ നിൽക്കുമ്പോഴാണ് പെട്ടെന്ന് ഫൈസിന്റെ ഫോൺ റിങ് ചെയ്തത്.


✨✨✨✨


(എമി)





"സർ ഞങ്ങൾ അന്വേഷിക്കുന്നുണ്ട്.ബട്ട് എല്ലാം വെൽ പ്ലാൻഡ് ആണ്"റൈനു.


"എന്ത് അന്വേഷിക്കുന്നുണ്ടെന്ന്.കേസ് നീണ്ട് പോകല്ലാതെ എന്തേലും എവിഡെൻസ് കിട്ടിയോ"DCP.

"അതിന് കൊലയാളി ഒരു തെളിവ് പോലും ബാക്കി വെച്ചിട്ടില്ല"


"വിതിൻ വൺ വീക്ക് ഈ കേസിൽ എന്തേലും തെളിവ് കിട്ടിയെ പറ്റു.മുകളിൽ നിന്ന് നല്ല പ്രഷർ ഉണ്ട്"DCP.

"ഒക്കെ സർ"

"ഇല്ല്യാത്ത തെളിവ് എവടെന്ന് കുത്തി പൊക്കാനാണ് റബ്ബേ"റൈനു.

സർ പോയതും റൈനു കാപ്പ് ഊരി ഇതും പറഞ്ഞ് സോഫയിൽ ഇരുന്ന്.ഓൻ പറഞ്ഞതിലും കാര്യമുണ്ട്.ഒരു തെളിവ് പോലും ആ കൊലയാളി ബാക്കി വെക്ക്ണില്ല.ബല്ലാത്ത ജാതി കൊലയാളി.

"നീറ്റ് വല്ല തെളിവും ഉണ്ടോന്ന് നോക്ക്"

"ഓഓഓ😏"റൈനു.


അങ്ങനെ ഓരോ ഫയലും എടുത്ത് നോക്കി.നല്ല രീതിയിൽ നോക്കുന്നതിന്റെ ഇടേൻ ആ റൈനു തോണ്ടി വെറുപ്പിക്കാൻ തുടങ്ങി.

"ശ് ശ്"റൈനു.

"എന്താടാ😡"

"ടാ ഇത് നോക്ക്"റൈനു.

"അതിൽ ഇനി എന്ത് തേങ്ങയാ ഉള്ളത്"ന്നും പറഞ്ഞ് മ്മൾ ഓൻ കാണിച്ച് തന്ന ഫോട്ടോ നോക്കി.

"ഷിബിൻ, വൈശാഖ്, ശ്വേത ഇവരെ മൂന്ന് പേരുടേയും ബോഡി കിട്ടിയ സ്ഥലത്ത്ന്ന് എടുത്ത പിക്സ് ആണ് ഇത്"റൈനു.

ഓൻ ഇത് പറഞ്ഞതും മ്മൾ ആ ഫോട്ടോസ് ഒന്ന് ശെരിക്ക് നോക്കി.അപ്പഴാണ് മൂന്ന് പേരോടും കയ്യിൽ ഒരേ വാചകം എഴുതിയത് ശ്രദ്ധിച്ചത്.

അത് കണ്ടതും മ്മൾ അറിയാതെ തന്നെ ആ പേര് മൊഴിഞ്ഞു.

*ROCK STARS*



(തുടരും)