Aksharathalukal

CHAMAK OF LOVE (part 49)

CHAMAK OF LOVE ✨️
(പ്രണയത്തിന്റെ തിളക്കം )
Part :49
_____________________________
Written by :✍🏻️salwaah✨️
                 : salwa__sallu
_____________________________
ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..)
_______________🌻_________________
        അവൾകീ വിവാഹത്തിന് സമ്മതം അല്ലെന്ന് അറിയിക്കാൻ ആയിരിക്കുമോ വിളിക്കുന്നത് എന്ന സംശയത്തോടെ അവൻ കാൾ അറ്റൻഡ് ചെയ്തു…

  ""Happy married life….""

   മറുതലക്കൽ നിന്ന് അഹ്‌ന പറയുന്നത് കേട്ടു അവന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു..

   ""അപ്പോൾ നിനക്കീ കല്യാണത്തിന് സമ്മതമാണോ…""

   ""ഞാൻ എന്തിന് സമ്മതിക്കാതിരിക്കണം..ഞാൻ ഇഷ്ടപ്പെടുന്ന ചെക്കനെ.. എന്റെ വീട്ടുകാർ തന്നെ കെട്ടിക്കോളാൻ പറഞ്ഞാൽ ഞാൻ എന്തിന് സമ്മതിക്കാതിരിക്കണം…""

    അവൾ പറഞ്ഞത് കേട്ടു അവനിൽ അത്ഭുതമായിരുന്നു ഉടലെടുത്തത്…

  ""അപ്പോൾ നിന്റെ ലക്ഷ്യങ്ങൾ..""

   അവൻ ബാക്കി ചോദിക്കുന്നതിന് മുൻപേ അവൾ കാൾ ഡിസ്‌കണക്ട് ചെയ്തിരുന്നു..അവന്റെ ഓർമയിലേക് അവൾ രാവിലെ വണ്ടിയിൽ വെച്ച് പറഞ്ഞ കാര്യങ്ങൾ ഓർത്തു..

   ""നമ്മുടെ കല്യാണം ഒരു വർഷത്തിന് ശേഷം നടത്താം..അതിന് മുൻപ് എനിക്കൊരുപാട് ലക്ഷ്യങ്ങൾ നിർവഹിക്കാനുണ്ട്…""

     അങ്ങനെ പറഞ്ഞ അവൾ പിന്നീട് മാറ്റി പറയണമെങ്കിൽ അതിന് പിന്നിൽ എന്തെങ്കിലും കാരണമുണ്ടാവുമെന്ന് അവന് ഉറപ്പായിരുന്നു...

×××××××××××××××🌻××××××××××××××

  "" എന്റെ ലക്ഷ്യങ്ങൾക് സഹായമാവുകയെ ഉള്ളൂ ഈ വിവാഹം..""

   അത്രയും മൊഴിഞ്ഞു തീർന്നതും അഹ്‌നയുടെ ചുണ്ടിൽ നിഗൂഢത നിറഞ്ഞൊരു ചിരി വിരിഞ്ഞു.. പലതും തീരുമാനിച്ചുറപ്പിച്ച ചിരി...

   ""ലിതിയാ ഞാൻ നാളെ നാട്ടിൽ പോവും...നീ അല്ലുവിനെയും കൊണ്ട് ഇവിടെ നിന്നോ…""

   ലിതിയായെ നോക്കി അതും പറഞ്ഞു അവൾ ലാഗ്ഗെജ് പാക്ക് ചെയ്യാൻ തുടങ്ങി…

  ഏകദേശം 8 മണിയൊക്കെ ആയത് കൊണ്ട് തന്നെ ചുറ്റും ഇരുട്ട് മൂടിയിരുന്നു… അവൾ തന്റെ കണ്ണുകൾ കൊണ്ട് ജനാലക്ക് പുറത്തേക് നോക്കി.. അന്നാദ്യമായിട്ടായിരുന്നു ആ ഉയർന്നു നിൽക്കുന്ന മിനാരം ഇവിടെ നിന്ന് അവളുടെ ശ്രദ്ധയിൽ പെട്ടത്…

   രണ്ട് ദിവസം കൂടി കഴിഞ്ഞാൽ അവൾ mrs ദിൽഖിസ് അക്തർ ആണെന്നുള്ളത് ഓർത്തപ്പോൾ അവളുടെ മുഖത്തൊരു പുഞ്ചിരി വിരിഞ്ഞു…കണ്ണുകളിലെ തിളക്കം വർധിച്ചു..

×××××××××××××🌻×××××××××××

   ""ആഹ് ജമാഅലിക്ക… നിങ്ങളെന്താ ഈ കെട്ടും മാറാപ്പുമൊക്കെ അയിട്ട്...പള്ളിയിൽ ഇപ്പോൾ ഇതും കിട്ടിമോ..""

   കല്യാണമായത് കൊണ്ട് തന്നെ അഹ്‌നയുടെ അമ്മായിമാർ ഒക്കെ വീട്ടിൽ ഉണ്ടായിരുന്നു.. ജൗഹറിനെ കണ്ടു ഒരമ്മായി ചോദിച്ച ചോദ്യമാണിത്..

  അവന് എന്ത്‌ പറയണമെന്ന് അറിയില്ലായിരുന്നു..തന്റെ സഹോദരിയെ കണ്ടതിലുള്ള ആഹ്ലാദം അവന്റെ കണ്ണുകളിൽ പ്രകടമായിരുന്നു..

   ""ജമാൽ ഞാനാണ്… അത്‌ ജൗഹറാണ്…""

  പെട്ടന്ന് അങ്ങോട്ട് കയറി വന്നു കൊണ്ട് ജമാൽ പറഞ്ഞതും അമ്മായി കണ്ടത് വിശ്വസിക്കാനാവാതെ ഒന്ന് കൂടി നോക്കി..

 ""ഉമ്മാ… സഹീദാ.. റസിയാ.. എല്ലാരും വരി.. ആരാ ഈ വന്നത് എന്ന് നോകിയെ…""

   അവർ അലറി വിളിച്ചതും അവരെല്ലാവരും അവിടെ എത്തിയിരുന്നു… തങ്ങൾക്കു മുന്നിൽ നിൽക്കുന്ന ജൗഹറിനെ കണ്ടു അവരെല്ലാം അത്ഭുതപ്പെട്ടു കൊണ്ട് ജൗഹറിക്കാ.. എന്നലറി വിളിച്ചു അവനെ വാരിപ്പുണർന്നു.. എങ്കിലും ഉമ്മ മാത്രം ജമാലിന്റെ അടുത്തേക്ക് പോയി..

  ""ഉമ്മാ…""

   അവരെ എല്ലാ വകഞ്ഞു മാറ്റി കൊണ്ട് അവൻ ഉമ്മയെ വിളിച്ചെങ്കിലും ഉമ്മ മുഖം തിരിച്ചു കളഞ്ഞു..

   ""ചേലോർ ഒക്കെ 23 വർഷം ഒന്ന് വിളിക്കപോലും ചെയ്യാതെ ഇപ്പോൾ വന്നേക്കുന്നു… ബാക്കിയുള്ളവർ എങ്ങനെയാണ് ഇവിടെ നീറി ജീവിച്ചത് എന്നൊന്നും അവർക്കറിയേണ്ടല്ലോ.. എത്ര പേരെയാ അവർ കണ്ണീരിലേക് തള്ളി വിട്ടതെന്ന് അറിയില്ലല്ലോ.. ഭാര്യ മരിച്ചെന്നു വിചാരിച്ചു നമ്മൾ ആരും അവർക്ക് അന്യമല്ലല്ലോ.. ഒന്നുമില്ലെങ്കിലും ഞാൻ അവന്റെ ഉമ്മയല്ലേ.. അവന് അവളെ പോലെ പ്രിയപ്പെട്ടവൾ അല്ലെ ഞാനും…""

    അവസാനമായപ്പോയെക്കും ഉമ്മയുടെ ശബ്ദം ഇടറിയിരുന്നു…

  ""ഉമ്മാ… ആർക്കാ ഉമ്മാനെ വേണ്ട എന്ന് പറഞ്ഞത്… ഒരുപാട് ഇഷ്ടായിരുന്നു.. എനിക്ക് ഒരു പക്ഷേ അവളെക്കാൾ വലുത് നിങ്ങളാണ്.. ഹസീനയെന്റെ ജീവൻ ആണെങ്കിൽ നിങ്ങളല്ലേ എനിക്ക് ജീവിതം തന്നത്.. ഭാര്യ എന്ന സ്ഥാനം ആർക്കും നേടിയെടുക്കാം പക്ഷേ ഉമ്മായെന്ന സ്ഥാനം.. അതിന് മറ്റൊരു അവകാശിയില്ല..""

   ജൗഹർ ഉമ്മാനെ വാരിപ്പുണർന്നു കൊണ്ട് പറഞ്ഞു.. തന്റെ തോളിൽ പതിയുന്ന അവന്റെ കണ്ണുനീർ അവർക്ക് താങ്ങാൻ പറ്റുന്നതിലും അധികമായിരുന്നു…

   ""ഉമ്മ വെറുതെ പറഞ്ഞതല്ലേ… എന്റെ മോൻ എത്ര സങ്കടം സഹിച്ചു ഇനിയും സങ്കടം എന്റെ മോന് താങ്ങാനാവില്ല..""

   അവർ അവന്റെ കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞതും അവനൊന്ന് പുഞ്ചിരിച്ചു…

×××××××××××××××🌻×××××××××××××××

   നിർത്താതെയുള്ള അലാറംത്തിന്റെ ശബ്ദം കേട്ടു അഹ്‌ന ഉറക്കത്തിൽ നിന്നെഴുനേറ്റു വർക്ക്‌ ഔട്ട്‌ ചെയ്ത ശേഷം ഫ്രഷ് ആയി ഒരു knot പാന്റും ഷർട്ടും എടുത്തിട്ടു.. തന്റെ കാപ്പി മുടിഴിയകളിൽ സ്വല്പം മാത്രം മുന്നോട്ട് ഇട്ടു ഷാൾ എടുത്ത് തലയിലിട്ടു…

   ""സത്യം പറയാലോ മാമിനെ സാരിയിൽ കാണുന്നതിനേക്കാൾ ഭംഗി ഈ വേഷത്തിൽ ആണ്… ഇരുപതിമൂന്ന് വയസ്സുണ്ടെന്ന് തോന്നില്ല… ഒരു പതിനെയൊക്കെ തോന്നുള്ളു.. നിങ്ങൾ മുടി കളർ ചെയ്തതാണോ..""

   ലിതിയ അവളെ നോക്കി അത്ഭുതത്തോടെ ചോദിച്ചു..

   ""എന്റെ മുടി ചെറുപ്പം മുതലേ ഈ കളർ തന്നെയാ.. പ്രായം തോന്നത്തത് ഹൈറ്റ് കുറവായത് കൊണ്ടാ..""

   അവളതും പറഞ്ഞു ഹീൽസ് എടുത്ത് കാലിലിട്ടു..പുറത്തേക്കിറങ്ങി…

   ലിതിയ്ക്ക് ഒഴികെ ഓഫീസിൽ ഉള്ള എല്ലാവർക്കും ഇൻവിറ്റേഷൻ കാർഡിന്റെ e കോപ്പി സെന്റ് ചെയ്തു...

  ഓരോ കാര്യങ്ങളും നോക്കുന്നതിനിടയിൽ ആയിരുന്നു അവളുടെ കണ്ണ് റൂം നമ്പർ 124 ൽ ഉടക്കിയത്… ആരായിരിക്കും അതിന്റെ ഓണർ എന്നുള്ളത് അവളിൽ എന്നുമൊരു സംശയമായിരുന്നു.. പേര് പോലും പുറത്തു വിടാതെ ആരും കാണാതെ ഇവിടെ ജീവിക്കണമെങ്കിൽ ഒരു ബുദ്ധിമാനോ അല്ലെങ്കിൽ ബുദ്ധിമതിയോ ആയിരിക്കണം.. അവൾ അങ്ങോട്ട് തന്നെ നോക്കി നിന്നു..

   ""എന്താ മോളേ… ആ മുറിയിൽ മോളേ പോലെയൊക്കെ തന്നെ കാണാനുള്ള കറുപ്പ് മുടിയുള്ള ഒരു നാല്പത്തഞ്ചോളാം പ്രായമുള്ള ഒരു സ്ത്രീയെ ഇന്നലെ വൈകുന്നേരം കണ്ടിരുന്നു.. ആ റൂമിൽ വൃത്തിയാക്കാൻ പോലും ആരെയും സമ്മതിക്കില്ല..""

   തൂപ്പ് കാരിയാണെന്ന് തോന്നിക്കുന്ന ഒരു സ്ത്രീ ചൂലും പിടിച്ചു അവളോട് പറഞ്ഞത് കേട്ടു അവൾ ഞെട്ടി..അവളെ പോലെയുള്ള കറുപ്പ് മുടിയുള്ള നാല്പത്തിയഞ്ചോളാം പ്രായമുള്ള ഒരാൾ മാത്രമേയുള്ളു..

  ""റസീനുമ്മ…""

   അവളുടെ ചുണ്ടുകൾ ഞെട്ടലോടെ മൊഴിഞ്ഞു..

   ""റസീനുമയെന്തിന് ഇവിടെ വരുന്നു..ഇന്നലെ സെക്യൂരിറ്റി പറഞ്ഞത് വെച്ച് നോക്കുമ്പോൾ അത്‌ റസീനുമ്മാന്റെ റൂമാണ്… പക്ഷേ ഇപ്പോൾ ഇവിടെ വരേണ്ട എന്താവശ്യമാണുള്ളത്..""

   അവൾ സ്വയം ചോദിച്ചു കൊണ്ട് പുറത്തേക് നോക്കിയിരുന്നു…

   കുറച്ചു കഴിഞ്ഞു ദിൽഖിസ് വന്നതും അവൾ അവന്റെ കൂടെ കാറിൽ കയറി..

  ""ഇതെന്തിനാ ഇത്രയും നേരത്തെ ഇറങ്ങുന്നത്…""

   അവൾ സംശയരൂപേണേ അവനോട് ചോദിച്ചു..

  ""ഇന്നലെ ഉമ്മ വിളിച്ചിരുന്നു.. അവിടെ നിന്ന് ഷോപ്പിങ്ങിന് കൂടിയുള്ള ടൈം ഇല്ലാ.. അത്‌ കൊണ്ട് വേണ്ടതെല്ലാം ഇവിടെ നിന്ന് വാങ്ങി തരാൻ പറഞ്ഞു…""

   മ്മ്മ്..

അവളൊന്ന് അമർത്തി മൂളി കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു..

××××××××××××××🌻×××××××××××××

  ""ഇനി ഏതെങ്കിലും ഡോക്യൂമെന്റ്സിൽ സൈൻ വേണമെങ്കിൽ ഇപ്പോ പറയണം.. എനിക്ക് കേരളത്തിൽ പോവണം..""

   അവിടെയുള്ള ഒരു സ്ഥറ്റാഫിനോട് അതും പറഞ്ഞു കൊണ്ട് അവൻ അവസാനത്തെ പേപ്പറിലും സൈൻ ചെയ്തു…

   ""അഫ്താബ് സർ.. എല്ലാ ഡോക്യൂമെന്റസും ഒക്കെയാണ്.. ""

  ""എസ്ക്യൂസ്‌ മി…""

  ഒരു ഡോക്ടർ ഡോറിന്റെ അടുത്ത് വന്നു കൊണ്ട് പറഞ്ഞു..

  In…

  കയറി വന്ന ഡോക്ടർ ടേബിളിലെ നെയിം ബോർഡിലേക് ഒന്ന് നോക്കി..

  ""AFTHAB ASHIK (CEO)""

  ""സർ...നിങ്ങൾ പറയുന്നത് പോലെ ഇനി മുതൽ സൗജന്യ ചികിത്സ എന്ന പദ്ധതിയോട് എനിക്ക് ഒട്ടും യോജിപ്പില്ല.. ഇത് വരേ നടത്തിയത് പോലെ പൈസ വാങ്ങിയിട്ട് നടത്തിയാലേ എന്തെങ്കിലും ലാഭംമുണ്ടാവുള്ളു..""

   അയാൾ അവനെ നോക്കി പറഞ്ഞത് കേട്ടു അഫ്താബ് തലയുയർത്തി അവനെ നോക്കി.. അവന്റെ നീലകണ്ണുകളിലെ ദേഷ്യം കണ്ടു അയാൾയിലൊരു തരം ഭയം ഉടലെടുത്തു…

   ""See മിസ്റ്റർ… നിങ്ങൾക്കുള്ള ശമ്പളം ഇന്നേ വരേ തെറ്റിക്കാതെ തന്നിട്ടുണ്ട്.. ബാക്കിയൊക്കെ ഞങ്ങളുടെ ഇഷ്ടമാണ്.. ഞങ്ങള്ക്ക് പൈസയുണ്ടാകാൻ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന ക്യാഷ് വേണ്ട.. ആവാശ്യത്തിനും അതിലധികവും നീണ്ടു നിൽക്കുന്ന ബിസിനസ്‌ സാമ്രാജ്യം ഉണ്ട്.. ഇവിടെ ജോലി ചെയ്യാൻ പറ്റുന്നില്ലെങ്കിൽ ഇന്ന് തന്നെ പോയിക്കോണം…""

   അവൻ അയാൾക് നേരെ കുരച്ചു ചാടി കൊണ്ട് പറഞ്ഞതും അയാൾ എന്തോ പിറുപിറുത്തു കൊണ്ട് പുറത്തേക്കിറങ്ങി…

   അവൻ സീറ്റിലേക് ചാരിയിരുന്നു കൊണ്ട് ടീവിയിലേക് നോക്കി…

  ""മുംബൈയിലെ തുടർ കൊലപാതാങ്ങളുടെ പ്രതി സജ സിയം കുറ്റസമ്മതം നടത്തി.. പ്രതിയെ വിചാരണക്ക് ശേഷം ജയിലിലേക് കൊണ്ട് പോവും..""

   റിപ്പോർട്ടർ പറയുന്ന കാര്യങ്ങൾ കേട്ടു അവന്റെ ദേഷ്യത്തിന്റെ അളവ് കൂടി.. അവനവിടെ കണ്ട ഒരു ഫ്ലവർ വേസ് വലിച്ചെറിഞ്ഞു കൊണ്ട് കോട്ട് ഒന്ന് നേരെയാക്കി പുറത്തേക്കിറങ്ങി...

  കാറിൽ കയറാൻ നേരമായിരുന്നു അവനാ കാഴ്ച കണ്ടത്..

   ഒരു കടയിൽ ഒരു മനുഷ്യൻ അരിയും മറ്റു സാധങ്ങളും വാങ്ങുന്നുണ്ട്.. കൈയിലുള്ള പൈസ തികയാഞ്ഞിട്ട് എന്നോണം കൈയിലുള്ള വാച്ച് ഊരികൊടുക്കുന്നുണ്ട്..

   അവൻ അയാൾക്കരികിലേക് ഓടിയെത്തുന്നതിന് മുൻപേ അയാൾ അവിടെ നിന്ന് പോയിരുന്നു.. പെട്ടന്ന് നടന്നു പോവുന്ന അയാൾ തിരിഞ്ഞു നോക്കി..

   അവൻ കണ്ടത് വിശ്വസിക്കാനാവാതെ ഒന്ന് കൂടി നോക്കി…

   ""ഷെഹാനുപ്പാപ്പാ ""

   അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു… അവൻ കാറിൽ കയറി അയാളെ പിന്തുടരാൻ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം…

  ""ഞങ്ങളൊക്കെ സ്വർഗീയ സുഖത്തിൽ ജീവിക്കുമ്പോൾ ഉപ്പാപ്പയെന്തിന് എല്ലാവരിലും നിന്ന് മാറി നിന്ന് ജീവിക്കുന്നു.. അതിന്റെ എന്താവശ്യമാണ് ഉപ്പാപ്പകുള്ളത്..""

   അവൻ സ്വയം ചോദിച്ചു…

××××🌻

  തന്റെ പിന്നിൽ കണ്ട അഫ്താബ് തന്റെ കൊച്ചു മകനാണ് വിശ്വസിക്കാനാവാതെ ഷെഹാൻ നിന്നു..

   ""നിങ്ങളിൽ നിന്നൊക്കെ അകന്നു ജീവിക്കാനെ എനിക്ക് കഴിയുള്ളൂ.. എന്റെ കൈയിൽ അവളെല്പിച്ചത് എന്തെന്ന് അറിഞ്ഞാൽ പിറ്റേ ദിവസം എന്നേ അവർ കൊല്ലും.. അതിന് മുൻപേ എനിക്കത് അവൾക് നൽകിയെ തീരു..""

   അയാൾ ഉരുവിട്ട്…

××××××××××××××🌻××××××××××××××

  ഇതെല്ലാം വേണോ…

  അവൾ എടുത്ത് വെച്ച സാധങ്ങൾ എല്ലാം നോക്കി കൊണ്ട് അവൻ ചോദിച്ചു…

   അവൾ അവനെ പുച്ഛിച്ചു കൊണ്ട് മുഴുവൻ പാക്ക് ചെയ്തു പൈസയാടയ്ക്കാൻ തുനിഞ്ഞതും അവൻ അവളെ തടഞ്ഞു ബിൽ പേ ചെയ്തു..അവൻ അവളെയും കൊണ്ട് പുറത്തിറങ്ങി അടുതുള്ള ചോക്ലേറ്റ് ഷോപ്പിൽ കയറി ഗാലക്സി യും ഫെറരോ റോചെറും വാങ്ങി…

   ""ഇതാർക്കാ..""

   ""എന്തായാലും നിനക്കല്ല.. എനിക്ക് അവിടെ പെങ്ങളും കസിൻസും ഉണ്ട്..""

അവർ വണ്ടിയിൽ കയറി..

  ""അഹ്‌നാ എനിക്കൊരുപ്പാട് സംശയങ്ങളുണ്ട്.. ഒന്ന്.. Chamak imarat തുറക്കാൻ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ പോരെ.. അങ്ങനെയെങ്കിൽ ഇലുവിന് പുറത്തിറങ്ങികൂടെ..""

   അവന്റെ ചോദ്യം കേട്ടു അവളുടെ മുഖം വലിഞ്ഞു മുറുക്കാൻ തുടങ്ങി..

  ""മതിയായിരുന്നു.. പക്ഷേ ആ ****മോൻ കവാടത്തിന്റെ ഡീറ്റെക്ടർ അകത്ത് നിന്നു പുറത്തേക്കുള്ളത് ഒഴിവാക്കി സീക്രെട് pin വെച്ചു.. ഇപ്പോൾ ഞങ്ങളെ കൊണ്ട് ആ കവാടം പുറത്ത് നിന്ന് തുറക്കാൻ മാത്രമേ കഴിയുള്ളൂ.. അതാണ് ഞങ്ങള്ക്ക് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയും..""

   അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.. അവളുടെ കണ്ണുകളിൽ അലി അഹമ്മടിനോടുള്ള ദേഷ്യം പ്രകടമായിരുന്നു..

  ""എന്റെ അടുത്ത ചോദ്യം… നീയും ഇലുവും കാണാൻ ഒരുപോലെ അല്ലെ.. അങ്ങനെ എങ്കിൽ അയാൾക് ഇലുവിനെ മനസ്സിലാവില്ലേ..""

   അവന്റെ ചോദ്യം കേട്ടു അവളൊന്ന് പുഞ്ചിരിച്ചു ഫോൺ എടുത്ത് ഒരു ഫോട്ടോ കാണിച്ചു കൊടുത്തു..

  ""ഇതവൾ അവിടെ എത്തിയ ശേഷം എനിക്കയച്ചു തന്ന ഏക ഫോട്ടോയാണ് ""

  അവനാ ചിത്രത്തിലേക് നോക്കി.. അത്‌ ഇലുവാണെന്ന് അറിയുന്ന ആർക്കും ഒന്ന് ശ്രദ്ധിച്ചു നോക്കിയാൽ മനസ്സിലാവുമെങ്കിലും പരിചയമില്ലാത്ത ആർക്കും മനസ്സിലാവില്ല.. അവളുടെ കറുപ്പിൽ ഗ്രെ കലർന്ന കണ്ണുകൾക്ക് മറവ് എന്നോണം കാപ്പി ലെൻസ്‌ വെച്ചിട്ടുണ്ട്.. മുഖം മുഴുവൻ ഒരു തരം കറുത്ത നിറമുള്ള എന്തോയെന്നുണ്ട്.. മുടി മുഴുവനായിട്ട് ജട കുത്തിയിട്ടുണ്ട്.. എങ്കിലും അവൾ സൗന്ദര്യവതി തന്നെ ആയിരുന്നു…

   ""ഇനിയെന്തെങ്കിലും സംശയമുണ്ടോ…""

  അവളെ ചോദ്യത്തിന് അവൻ ഒരു മറുപടിയും പറഞ്ഞില്ലെങ്കിലും അവന്റെ മനസ്സിൽ പല സംശയങ്ങളും ശേഷിച്ചിരുന്നു…

    എയർപോർട്ടിൽ എത്തിയ ശേഷം ഇരുവരും ചേർന്ന് അകത്തേക്ക് കയറാൻ തുനിഞ്ഞു …അകത്തേക്ക് പോകാനുള്ള ദൃതിയിൽ അഹ്‌ന ആരെയോ ചെന്നിടിച്ചു….
 
   ""അഫ്താബ് ""

  മുന്നിലുള്ള അഫ്ത്താബിനെ നോക്കി അത്‌ പറയുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന നിറഞ്ഞ പുഞ്ചിരിയും കണ്ണിലെ തിളക്കവും ദിൽഖിസിൽ അസ്വസ്ഥതയുണ്ടാക്കി..

  ""അഹ്‌നാ ഇതാരാ…""

   അവൻ ദിൽഖിസിനെ ചൂണ്ടി ചോദിച്ചതും അവളൊന്ന് പുഞ്ചിരിച്ചു..

  ""ഞാൻ പറഞ്ഞിരുന്നില്ലേ എന്റെ കിങ്.. ദിൽഖിസ് അക്തർ… രണ്ട് ദിവസം കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണമാണ് ഉറപ്പായിട്ടും വരണം..""

   അവനെ കല്യാണത്തിന് ക്ഷണിച്ച ശേഷം അവൾ ചിരിയോടെ മുന്നോട്ട് നടന്നു…

   ""അവനാരാ അഹ്‌നാ…""

   ദിൽഖിസിന്റെ ചോദ്യം കേട്ടു അവളിലെ പുഞ്ചിരിയുടെ മാറ്റ് കൂടി..

  ""എന്നെകാളേറെ നിനക്ക് വേണ്ടപ്പെട്ടവൻ ആണവൻ…""

    അത്‌ പറയുമ്പോൾ അവളുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…

×××××××××××××××🌻××××××××××××××

  ഇഖ്ലിയ ഒരു പ്രത്യേക ചിരിയോടെ കാലിൽ കാൽ കയറ്റി വെച്ചു…തന്റെ മുന്നിലുള്ള അർണവിനെ നോക്കി…

   ""ഇനി പറയണം ഐജി സർ.. നിങ്ങൾ അന്ന് രാത്രിയിൽ കണ്ടതെന്തെന്ന്..ഹസീനാന്റി അത്‌ ആർക്കാ ഏല്പിച്ചതെന്ന്.. ആരാണ് ദിൽ റൗഡി എന്ന്.. അയാൾ ആർക്കും അറിയാത്ത.. എങ്കിലും അറിയുന്ന കഥാപാത്രം അയിട്ട് ഈ കഥയിലുണ്ടെന്ന്..""

    അവൾ ഒരു തരം പുചത്തോടെ ചോദിച്ചതും അർണവ് ഒന്ന് നെടുവീർപ്പിട്ടു..

   ""എല്ലാ സത്യങ്ങളും എല്ലാവരും വഴികിക്കാതെ തന്നെ അറിയും..""

   അവളെ നോക്കി അയാൾ അത്ര മാത്രം പറഞ്ഞു…

  അവളെന്തോ നേടിയെടുത്ത പുഞ്ചിരി വിരിഞ്ഞു…

  "" ആരും ഇത് വരേ അറിഞ്ഞതല്ല കഥ.."

   അവളുടെ ചുണ്ടുകൾ അത്‌ മൊഴിയുമ്പോൾ മുഖത്ത് നിഗൂഢത തളം കെട്ടിയിരുന്നു..

 യഥാർത്ഥ സത്യമാറിയുമ്പോൾ അഹ്‌നയുടെ റിയാക്ഷൻ എന്താവുമെന്ന് ഭയം അവളിൽ ഉടലെടുത്തു..

×××××××××××××××🌻×××××××××××××

ഫ്ലൈറ്റ് ലാൻഡ് ചെയ്തതും അവൾ അവനെ നോക്കിയൊന്ന് സൈറ്റ് അടിച്ചു ആഹ്ഖിലിന്റെ കൂടെ അവളുടെ വീട്ടിലേക് വിട്ടു..

  വീട്ടിലെ എല്ലാവരുടെയും മുഖത്ത് നിറഞ്ഞു നിൽക്കുന്ന സന്തോഷം കണ്ടു അവൾ തന്റെ കല്യാണം ആയത് കൊണ്ടാവുമെന്ന് കരുതി…

    ""ആരിത് അഹ്‌നയോ….""

   ആ ശബ്ദം കേട്ടു അവൾ മുന്നോട്ട് നോക്കിയതും തന്റെ മുന്നിൽ നിൽക്കുന്ന ജൗഹറിനെ കണ്ടു അവൾ വിശ്വസിക്കാൻ ആവാതെ ഒന്ന് കൂടി നോക്കി..

   ""നോക്കണ്ട ഉണ്ണി ഇത് ഞാൻ തന്നെയാ..""

   ജൗഹർ പറയുന്നത് കേട്ടു അവൾ മുഖം ചുളിച്ചു അയാളെ നോക്കി..

  ""നിങ്ങൾ അപ്പോയെക്കും ആ നാച്ചുവുമായിട്ട് കമ്പനി ആയല്ലേ.. ഡയലോഗ് കേട്ടപ്പോൾ തോന്നി..""

    ""ആഹ് ഓൾ ന്റെ ബെസ്റ്റി ആണ് ""

  ""ആയ്കോട്ടെ…""

  അതും പറഞ്ഞവൾ അകത്തേക്ക് കയറി.. അന്ന് ഹെൽദി night ആയത് കൊണ്ട് തന്നെ വീട് മുഴുവനും മഞ്ഞ നിറമുള്ള പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.. അവളതെല്ലാം ഒന്ന് വീക്ഷിച്ചു…

×××××××××××××××🌻×××××××××××××

  (ദിൽഖിസ് )

  വീട്ടിലേക് കയറിയപ്പോൾ തന്നെ കണിയായിട്ട് ജൈസയുടെ ഫ്രണ്ട്‌സ് ആയിരുന്നു.. അവർ നിൽക്കുന്ന സ്ഥലം മുഴുവൻ ഫ്ലവർ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.. അലങ്കാരമൊക്കെ കണ്ടാൽ അവളുടെ ബ്രൈഡൽ shower ആണെന്ന് തോന്നുന്നു.. ഞാൻ എല്ലാവരെയും ഒന്ന് വീക്ഷിച്ചു അകത്ത് കയറി..

  വീടൊക്കെ മഞ്ഞ നിറമുള്ള പൂക്കൾ കൊണ്ടും ലൈറ്റ്സും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.. കല്യാണം കൺവെൻഷൻ സെന്ററിൽ വെച്ചാണ്..

  ഉപ്പ വീട്ടിലില്ലാത്തത് കൊണ്ട് തന്നെ ജൈസലാണ് കാര്യങ്ങളൊക്കെ നോക്കുന്നത്..

   ഞാൻ അകത്ത് കയറി ഫ്രഷ് ആയി…

×××××××××××××××🌻×××××××××××××

   ഭാസിം അങ്കിൾ…..

   പള്ളിയിൽ നിന്നിറങ്ങി വീട്ടിലേക് നടക്കുന്നതിനിടയിൽ പിന്നിൽ നിന്നുള്ള വിളി കേട്ടു ഭാസിം തിരിഞ്ഞു നോക്കി…

   കണ്ണൊയികേ മുഖം മുഴുവൻ മറച്ച അവന്റെ നീല കണ്ണുകൾ കണ്ടതും അയാൾക്കാളേ മനസ്സിലായി…

  ""അങ്കിൾ.. ദീദിയെയും അറസ്റ്റ് ചെയ്തു ഞാൻ ഇനിയാർക്കാ… എന്തിന് വേണ്ടിയാ ജീവിക്കുന്നത്.. എനിക്ക് മരിച്ചാൽ മതിയായിരുന്നു…""

   അത്‌ പറയുമ്പോൾ ഇടരുന്ന അവന്റെ ശബ്ദം ഭാസിമിലും നോവുണർത്തിയിരുന്നു..

  ""നീയെന്താണീ പറയുന്നത്… ആരുമില്ലെന്നോ.. നീ അവരുടെ സ്വന്തമല്ലെന്ന് അറിഞ്ഞിട്ടും സ്വന്തം പോലെ നിന്നെ സ്നേഹിക്കുന്ന ഒരുമ്മയും ഉപ്പയും നിനക്കുണ്ട്… സമൂഹത്തിൽ നിനക്കൊരു സ്ഥാനമുണ്ട്.. കോടാനുകോടി രൂപയുടെ ആസ്തിയുള്ള AI ഗ്രൂപ്പിന്റെ ഉടമ.. എന്നതിലെല്ലാം ഉപരി.. ജീവന് തുല്യം നിന്നെ സ്നേഹിക്കുന്നൊരു പെണ്ണ്…ഇതെല്ലാം വെടിഞ്ഞി നിനക്ക് മരിക്കണോ..""

   ഭാസിമിന്റെ അവസാന വാക്കുകളിൽ ഗൗരവം കലർന്നിരുന്നു..

  ""അവൾ ഇഖ്ലിയ.. അവളെ എത്ര പറഞ്ഞു മനസ്സിലാക്കിയിട്ടും അവൾക് മനസ്സിലാവുന്നില്ല.. അവൾക്കെന്നോട് തോന്നിയത് വെറും അട്ട്രാക്ഷനാണ്..എനിക്കാരെയും പ്രണയിക്കാനാവില്ല..""

   ""അല്ലാ.. അവൾക് നിന്നോട് തോന്നിയത് അട്ട്രാക്ഷനല്ല..നിനക്ക് ആരെയും പ്രണയിക്കാൻ കഴിയാത്തതിന്റെ കാരണം അവളല്ലേ.. മനസ്സിൽ ഇപ്പോയുമില്ലേ ആ അഞ്ചാം ക്ലാസ്സുകാരി പൂച്ചക്കണ്ണത്തി.. നിന്റെ ഉപ്പാന്റെ ഫ്രണ്ടിന്റെ കൂടെ വരുന്ന അവന്റെ മോൾ… പേര് പോലുമറിയില്ലെങ്കിലും നിന്റെ മനസ്സിൽ സ്ഥാനം പിടിച്ചയാൾ.. സ്വന്തം ഉപ്പാന്റെ മുന്നിൽ വെച്ച് നിന്നോട് i love you എന്ന് പറഞ്ഞു.. നീ നിന്റെ പ്രതികാറകഡിന്യതയിൽ അവളെ മറന്നെങ്കിലും.. അവൾക് നിന്നെ ആദ്യ കാഴ്ചയിൽ തന്നെ മനസ്സിലായിരുന്നു.. നിന്റെ പൂച്ചക്കണ്ണിയാടോ ഇഖ്ലിയ.. അവൾ സജ സിയാമിന്റെ അനിയനെ തേടി വന്നത് പ്രതികാരം ചെയ്യാനല്ലായിരുന്നു.. മറിച്ചു അവളുടെ പ്രണയത്തെ തേടിയായിരുന്നു.. ബാക്കി കാര്യങ്ങളെല്ലാം നിനക്ക് തീരുമാനിക്കാം…""

   അവനെ നോക്കി അത്രയും പറഞ്ഞതിന് ശേഷം ഭാസിം തിരിഞ്ഞു നടന്നു…

   ""നിന്റെ പൂച്ചക്കണ്ണിയാടോ ഇഖ്ലിയ…""

   ആ വാക്കുകൾ അവന് ചുറ്റും അലയടിച്ചു കേൾക്കാൻ തുടങ്ങി…

××××××××××××××🌻×××××××××××××××

   ""ആഹ് ഓക്കേ ഡോക്ടർ…""

    മഹേഷ്വർ കാൾ ഡിസ്‌ക്കണക്ട് ചെയ്ത ശേഷം ദേവാദസിനെ നോക്കി…

   ""അച്ഛാ നിങ്ങളുടെ സംശയം ശെരിയാണ്… അഹ്‌നാ ലൈലത്തും ഇലാനില സൗദ്ധതതും ഹസീനാ ലൈലാ ജൗഹറിന്റെ മക്കളല്ല.. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലത് വ്യക്തമാണ്..ഒന്നുകിൽ അവരിലൊരാൾ അല്ലെങ്കിൽ ഹസീനയുടെ മകൾ വേറെയെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാവും..""

   അയാൾ ഒരു നെടുവീർപ്പിട്ടുകൊണ്ട് ദേവാദസിനോട് പറഞ്ഞു…

  ""അപ്പോൾ അവരെല്ലാം ചേർന്ന് നമ്മളെ ഒക്കെ വിഡ്ഢികൾ ആകുകയായിരുന്നല്ലേ..""

   ""നമ്മളെ മാത്രമല്ല അച്ഛാ.. അഹ്‌നാ ലൈലത്തിനെയും ജൗഹരൊക്കെ ചേർന്ന് ചതിക്കുകയല്ലേ.. ""

   അതും പറഞ്ഞു കൊണ്ട് മഹേഷ്വർ ഫോൺ എടുത്തൊരു ഫോട്ടോ ദേവാദസിന് കാണിച്ചു കൊടുത്തു..

   ""May ബി… ഇതാണ് ഹസീനയുടെ മകൾ.. പേര് "" മാഷാഹ് അന്നത്‌ അലി""

   ഫോണിൽ തെളിഞ്ഞു വന്ന മാഷായുടെ ചിത്രത്തിലേക് നോക്കിയ ശേഷം അയാളുടെ ചുണ്ടിൽ ഗൂഢമായ ഒരു ചിരി വിരിഞ്ഞു…

××××××××××××××🌻××××××××××××××

 ""മാഷാ…""

   പിന്നിൽ നിന്ന് തന്റെ സുഹൃത്തു വിളിക്കുന്നത് കേട്ട് അവൾ കൈയിലുള്ള ആസിഡ് അവിടെ വെച്ച് അവളോടൊപ്പം ലാബിന് പുറത്തിറങ്ങി…

   ""എന്താ അനാമികാ…""

   ""മാഷാ നീ lia യിൽ ആരാണ് എന്നെങ്കിലും പറയുമോ..""

   അനാമികയുടെ ചോദ്യം കേട്ടു മാഷായോന്ന് പുഞ്ചിരിച്ചു..

  ""അന്ന.."" ഞാൻ lia യിലെ അന്നയാണ്…

   അവളെ നോക്കി അതും പറഞ്ഞു പോവുന്നതിനിടയിൽ അവൾ തന്റെ കണ്ണിൽ വെച്ച കാപ്പി നിറമുള്ള ലെൻസ്‌ എടുത്ത് മാറ്റി.. അവളുടെ യദാർത്ഥ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ വെട്ടി തിളങ്ങി…

  """നഷ്ടപ്പെട്ടതെല്ലാം എനിക്കാണ്…""

   അവളുടെ ചുണ്ടുകളത് മൊഴിയുന്നതിനൊപ്പം മനോഹരമായി പുഞ്ചിരിക്കുന്നുണ്ട്…

××××××××××××××🌻××××××××××××××

  രാത്രിയായതും അഹ്‌നയുടെ വീട്ടിൽ പ്രോഗ്രാം തുടങ്ങി… വന്നവരിൽ പലരും ജൗഹറിനെ അത്ഭുതത്തോടെ നോക്കി നിന്നു… ഓരോരുത്തരായിട്ട് വന്നു മഞ്ഞൾ തേക്കുന്നുണ്ടെങ്കിലും അഹ്‌നക്ക് അതിനോട് വലിയ താല്പര്യമില്ലായിരുന്നു..
  "" ഇപ്പോഴും എന്റെ അരികിൽ ഉപ്പ മാത്രമല്ലേ ഉള്ളു… എനിക്ക് ജന്മം തന്ന എന്റെയുമ്മയില്ല… ചെറുപ്പം മുതലേ എന്റെ കൂടെ ഉണ്ടായിരുന്ന ഇഖ്ലാസില്ല.. അഫ്ര ദീദിയെ വിളിച്ചിട്ട് വരുന്നില്ലേന്ന് പറഞ്ഞു.. എന്നോടൊപ്പം ജനിച്ച എന്റെ ഇരട്ട സഹോദരിയായ ഇലുവില്ലാ… എന്റെ ഇനുവും ഇവിനുമില്ല.. മാഷ ആണെങ്കിൽ ഇത് വരേ അയിട്ട് എത്തിയിട്ടുമില്ല.. പിന്നെനിക്കെന്ത് സന്തോഷം…''"

    അവൾ ഒരു സങ്കടത്തോടെ അതോർത്തു മുന്നിലുള്ളവർക്കെല്ലാം ചിരിച്ചു കൊടുത്തു..

  ""കൊയ്‌ലാ…""

  പെട്ടന്ന് അങ്ങനെയൊരു ശബ്ദം കേട്ടതും അവൾ മുന്നോട്ട് നോക്കി…

   ""കഞ്ഞീ…"""

   അതും വിളിച്ചു അവൾ മാഷായെ പോയി വാരി പുണർന്നു..അപ്പോയായിരുന്നു അഹ്‌ന അവളിലെ മാറ്റം ശ്രദ്ധിച്ചത്…

   "'ഇപ്പോയാണ് ഒരു മൊഞ്ചായത് മാഷാ.. ആ ലെൻസ്‌ എടുത്ത് മാറ്റി നിന്റെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകൾ പ്രധാർശിച്ചപ്പോൾ.. look like a angel…""

   മാഷായുടെ കറുപ്പിൽ ഗ്രേ കലർന്ന കണ്ണുകളിലേക് നോക്കി അതും പറഞ്ഞു അഹ്‌ന പുഞ്ചിരിച്ചു…

×××××××××××××××🌻××××××××××××××

   ദിൽഖിസിന്റെ വീട്ടിൽ പാട്ടും മേളവുമൊക്കെ യായി പ്രോഗ്രാം കഴിഞ്ഞിട്ട്.. പിറ്റേ ദിവസത്തെ മെഹന്ദിയും രണ്ടാളുടെയും വീട്ടിൽ മനോഹരമായി കഴിഞ്ഞു…

   അങ്ങനെ ആ ദിവസം വന്നെത്തി.. The day of "laikthar"… The വെഡിങ് of "'ahkhis""..

   കാലം കാത്തുവെച്ച അവരുടെ പ്രണയം സാഫല്യമാവാൻ പോകുന്ന ദിവസം….

   തുടരും………..

Written by salwa Fathima 🌻..

  പറ്റുമെങ്കിൽ നാളെ ഇവരുടെ കല്യാണത്തിന്റെ part വരും… ലെങത് കുറവായിരിക്കും.. By ദുബായ്.. HAPPY MARRIED LIFE AHKHIS.. ഹാപ്പി യാക്കാണോ… സെഡ് ആകിയല്ലോ.. അല്ലെ വേണ്ടല്ലേ… 😌…


CHAMAK OF LOVE (part 50)

CHAMAK OF LOVE (part 50)

4.8
2122

CHAMAK OF LOVE ✨️ (പ്രണയത്തിന്റെ തിളക്കം ) Part :50 _____________________________ Written by :✍🏻️salwaah✨️                  : salwa__sallu _____________________________ ഈ സ്റ്റോറി തികച്ചും എന്റർടൈൻമെന്റ് ബേസ്ഡ് ആണ്..( ബാക്കി നിങ്ങൾക് മനപാഠം ആയിരിക്കുമല്ലോ.. അപ്പൊ അങ്ങനെ ഒക്കെ..) _______________🌻_________________ __________________________________            ഇരുട്ടാൽ മൂടപ്പെട്ട ആ മുറിക്ക് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും രൂക്ഷ ഗന്ധമായിരുന്നു… ഓരോ മൂലയിലുമുള്ള ചിലന്തി വലകൾ ഇരുട്ടിലും എടുത്ത് കാണിക്കുന്നുണ്ട്… പലഭാഗത്തായി ചിഞ്ഞി ചിതറി കിടക്കുന്ന മദ്യക്കുപ്പികളിൽ ഒന്നിൽ അയാളുടെ കാൽ തറഞ്ഞു.. അയാളുടെ അസുര രക്തം അതിരില്ലാതെ ഒഴുകിയെങ്കിലും അതയാ