Aksharathalukal

ട്രൂ ലവ് ❤ - 4

Part-4
✍️Remo

ഞാൻ ആദിയെ മൈൻഡ് ചെയ്യാതെ താഴേക്ക്ഇറങ്ങാൻ നിന്നതും ആദി പിറകീന്നു വിളിച്ചു. ഞാൻ തിരിഞ്ഞു നോക്കി.




" 🤨"



 ഞാൻ നെറ്റി ചുളിച്ച് ആദിയെ നോക്കി





"ഇന്ന്......"




 ആദി പറഞ്ഞു തീരുന്നതിനു മുമ്പ് തന്നെ ഞാൻ  പറയാൻ തുടങ്ങി.



" ഇന്ന് കോളേജിൽ പോയിട്ട് എങ്ങനെ ഉണ്ടായിരുന്നു എന്നല്ലേ ചോദിക്കാനുള്ളത്..... പറയാൻ സൗകര്യമില്ല 😤"



 അതും പറഞ്ഞു ഞാൻനല്ല ആറ്റിട്യൂട് ഓടെ തിരിഞ്ഞു  നടക്കാൻ നിന്നതും ആദി പറയുന്നത് കേട്ട് എന്റെ കാലുകൾ നിശ്ചലമായി.





" അതല്ല..... ഇന്ന് എനിക്ക് ജ്യൂസ് കിട്ടിയിട്ടില്ല 🤭🤭"( ആദി )







 ഞാനൊന്ന് നെട്ടി തരിച്ചു ചമ്മലോടെ ആദിയെ നോക്കി.ആദി ചിരിക്കാതിരിക്കാൻ പാടുന്നുണ്ട്.







' ച്ചെ.......നാറി  ഇനി ഞാനെങ്ങനെ ആദിയുടെ മുഖത്തേക്കു നോക്കും '(  ശാലു ആത്മ )




 ഞാൻ ഒന്നും മിണ്ടാതെ താഴേക്ക് പോയി.ആദി ക്കുഉള്ള ജ്യൂസ്ഉമ്മാന്റെ കയ്യിൽ കൊടുത്തു വിട്ടു





' ശെ.... ചാടിക്കേറി ഒന്നും പറയണ്ടായിരുന്നു.'( ശാലു ആത്മ )




 എന്നാലും ആദീടെ മുൻപിൽ നാറിയില്ലേ. ഇനിയെങ്ങനെ ആദീടെ മുഖത്തേക്ക് നോക്കും. അതിനിപ്പോ എന്താ ഞാൻ അറിയോ അവൻ അതാണ് ചോദിക്കാൻ നിന്നതെന്ന്. ഇന്നലെ പറയാതെ ജ്യൂസ് കൊടുത്തപ്പോൾ എന്തായിരുന്നു 😤എന്നിട്ടിപ്പോ ഇന്ന് ജ്യൂസ് കിട്ടിയില്ലല്ലോന്ന് . മനപ്പൂർവം എന്നെ നാണം കെടുത്തിയതാ കാലമാടൻ.





 ഓരോന്ന് ചിന്തിച്ച് ഞാൻ താഴെ  തന്നെ നിന്നു. ആദിയെ ഫേസ് ചെയ്യാൻ ചെറിയ ഒരു ചമ്മൽ.
 വൈകുന്നേരമായപ്പോഴേക്കും എല്ലാവരും ചായകുടിക്കാൻ ടേബിൾ ഹാജർ ആയിട്ട് ഉണ്ടായിരുന്നു.





 ഞാനും ആദിയും  നേരെ ഓപ്പോസിറ്റ് ആയിട്ടാണ് ഇരിക്കുന്നത്. ഞാൻ ആദിയെ മൈൻഡ് ചെയ്തതേയില്ല . അഫി എന്തൊക്കെയോ വളവളാന്ന് സംസാരിക്കുന്നുണ്ട്.




" ഇന്നെനിക്ക് ജ്യൂസ്കിട്ടിയിട്ടില്ല "( അഫി )





 അഫി ഇത്പറഞ്ഞതും ചായ കുടിച്ചു കൊണ്ടിരുന്ന എന്റെയും ആദിയുടെയും നെറുകയിൽ ഒരേസമയം ചായ കയറി. എല്ലാവരും ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കുന്നുണ്ട്. ഞങ്ങൾ ആണെങ്കിലോ മത്സരിച്ചു ചുമക്കുകയാണ്. ആക്ടിങ് അല്ലാട്ടോ ശരിക്കുള്ള താ  😜.




 അഫി ഞങ്ങളെരണ്ടുപേരെയും മാറിമാറി നിരീക്ഷിക്കുന്നുണ്ട്👀. ഉമ്മ ഞങ്ങൾക്ക് രണ്ടുപേർക്കും തലയിൽ തട്ടി തന്നു. 





"Something is wrong 🧐"( അഫി )




 അഫി ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഞാൻ പതിയെ ആദിയെ നോക്കി ആദി ചിരി കൺട്രോൾ ചെയ്തിരിക്കുന്നുണ്ട്. ഇവൻ ഇതെങ്ങനെ അറിഞ്ഞു 🧐 എന്തായാലും ഞാൻ നാറി🥴.






" എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് അല്ലെങ്കിൽ രണ്ടുപേർക്കും ഒരേ നേരം തരിപ്പിൽ കയറോ 🧐"( അഫി )



 "എന്ത്.... അങ്ങനെയൊന്നുമില്ല"




 എന്ന് ഞാൻ  വെപ്രാളപ്പെട്ട് എടുത്തടിച്ചത്പോലെ പറഞ്ഞു. അതു പറഞ്ഞതും എല്ലാവരും  എന്നിലേക്ക് നോട്ടം തെറ്റിച്ചു .



" അതിനെന്തിനാ ശാലു നീ ഇങ്ങനെ വെപ്രാളം പെടുന്നത്🤭. ഞാനൊരു തമാശ പറഞ്ഞതല്ലേ "(അഫി )





 അഫി അതു പറഞ്ഞതും ആദി അടക്കം എല്ലാവരും ചിരിച്ചു.





 നാറാൻ എന്റെ ജീവിതം ഇനിയും ബാക്കി 😌







 'ഓ ഇങേർക്ക്ചിരിക്കാൻ ഒക്കെ അറിയോ 😏'( ശാലു ആത്മ )






" എന്തോ ഒന്നുണ്ട്🧐... ആദി എന്താ സംഭവം "   
(അഫി )





"അത്....."( ആദി )





 അഫി ചോദിച്ചതും ആദി ചിരിച്ചുകൊണ്ട് പറയാൻ നിന്നതും ഞാൻ ആദിയെ തടഞ്ഞു.




"അത് ഒന്നുമില്ല 😤.അല്ല...അതെന്താ ഞങ്ങൾക്ക് രണ്ടു പേർക്കും ഒരുമിച്ച് ചുമക്കാൻ പാടില്ലേ "




 എന്നും പറഞ്ഞു ഞാൻ ആദിയെ കണ്ണുരുട്ടി നോക്കി ആദി എന്നെനോക്കി ആക്കിയ മട്ടിൽ ചിരിച്ചു.






'തെണ്ടി'( ശാലു ആത്മ )






" അത് എന്തെങ്കിലും ആയിക്കോട്ടെ.... ഇന്നെനിക്ക് ജ്യൂസ് കിട്ടിയിട്ടില്ല അതിനുത്തരം ശാലു പറഞ്ഞേ മതിയാവൂ 😤"(അഫി )






" ഫ്രിഡ്ജിൽ ഉണ്ടായിരുന്നല്ലോ നിനക്ക്എടുത്തു കുടിച്ചൂടെ 😤"




" എന്നും നീയല്ലേ തരാർ "(അഫി )







"അ...... ഇനി അങ്ങനെ ആയിരിക്കില്ല ആവശ്യമുള്ളവർ എടുത്തു കുടിക്കുക.ഇത് നിന്നോട് മാത്രമല്ല   എല്ലാവരോടും കൂടിയ   😏"




 എന്ന് ഞാൻ ആദിയെ നോക്കി പുച്ഛിച്ചു പറഞ്ഞു .





" ആ ലാസ്റ്റ് പറഞ്ഞത് ആദിയെ ഉദ്ദേശിച്ചാണ്  ആദിയെ തന്നെ ഉദ്ദേശിച്ചാണ്ആദിയെ മാത്രം ഉദ്ദേശിച്ചാണ്    🙌"(അഫി )   





ഞാൻ അഫിയെ നോക്കി "ഇതൊക്ക എങ്ങനെ സാധിക്കുന്നു 😬"എന്ന് പറഞ്ഞു. അവനൊരു വളിച്ച ഇളി പാസ്സാക്കി തന്നു. ഞാൻ അവനെ വീണ്ടും നോക്കി പറഞ്ഞു.






 "കഷ്ട്ടം"





 അതും പറഞ്ഞു ഞാൻ കിച്ചണിലേക്ക് പോയി.

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~ 


( ആദി)





 അയ്യോ എനിക്കിനി ചിരിക്കാൻ വയ്യ🤣🤣🤣.
 ഇപ്രാവശ്യത്തെ  best ശശിക്കള്ള അവാർഡ് ശാലുവിനെ തന്നെയായിരിക്കും💯.




 ശാലുവിനെ എന്നോട് ഭയങ്കര ദേഷ്യം ഉണ്ടെന്നു തോന്നുന്നു ഒന്നും മിണ്ടുന്നില്ല 🤭 അവൾ ശശി ആയതിന്ഞാൻ എന്ത് പിഴച്ചു.



 ഇത്രയും നിസ്സാര കാര്യങ്ങൾക്കൊക്കെ പിണങ്ങിയാൽ ഇനി അങ്ങോട്ട് അവൾ എന്നോട് മിണ്ടൽ തന്നെ ഉണ്ടാകില്ല 😁. Just w8 and watch..







~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~

(ശാലു )




പതിവ് പോലെ രാവിലെ എണീറ്റപ്പോഴേക്കും ആദി പള്ളിയിൽ പോയിരുന്നു. ഞാൻ വേഗം എണീറ്റ്‌ നിസ്കരിച്ചു താഴേക്കു പോയി.താഴെ വന്ന് കുറച്ചു കഴിഞ്ഞപ്പോഴേക്കും ആദി പള്ളിയിൽ നിന്നും വന്നിരുന്നു ഞങ്ങൾ എല്ലാവരും ഒരുമിച്ച് ച്ചിരുന്നു കാൽ ചായ കുടിച്ചു.







ഇന്നും കോളേജിലേക്ക് പോകാനുള്ളത് കൊണ്ട് ഞാൻ വേഗം പണിയൊക്കെ കഴിച്ചു sorry കമ്പനി കൊടുത്തു സഹായിച്ചു 😜.



 ഞാൻ റൂമിൽ ചെന്നപ്പോൾ ആദി കോളേജിലേക്ക് പോകാൻ റെഡി ആകുന്ന തിരക്കിലാണ്. എന്നത്തേക്കാളും കൂടുതൽ ഒരുങ്ങുന്നുണ്ടോ എന്നൊരു ഡൗട്ട്.





'  കോളേജിലേക്ക് തന്നെയല്ലേ പോകുന്നത് 🧐'( ശാലു ആത്മ )




 കോളേജിലാകുമ്പോൾ കുറേ പെൺകുട്ടികൾ ഒക്കെ ഉണ്ടാകുമല്ലോ അവരെ കാണിക്കാൻ ആയിരിക്കും ഈ ഒരുക്കം 😏 തിരുമോൻദെയിട്ട്അങ്ങോട്ട് ചെന്നാൽ മതി 😏😏.




'ഞാനിന്നലെ ഒന്ന് റെഡി യായി വന്നപ്പോൾ എന്ധെയന് ഞാൻ കോളേജിലേക്കാണ് പറഞ്ഞ് വിടുന്നത് അല്ലാതെ ഫാഷൻ ഷോക്കല്ലാന്ന് 😤എന്നിട്ടിപ്പോ ഒരുങ്ങുന്നത് കണ്ടില്ലേ കണ്ട പെണ്ണുങ്ങളെ കാണിക്കാൻ വേണ്ടി 😏അങ്ങനെ ഇപ്പൊ സുന്ദരനായി പോകണ്ട '( ശാലു ആത്മ )




 രണ്ടും കൽപ്പിച്ച് ഞാൻ ആദിയുടെ അടുത്തേക്ക് നീങ്ങി 😤




 ഒരുങ്ങുന്നത്കണ്ടില്ലേ കാലമാടൻ വലിയ പ്രഭാസ് ആണെന്നാണ് വിചാരം 😏നത്തോലി ലൂക്കാണെന്ന് എനിക്കല്ലേ അറിയൂ..



" അതെ..."






 ആദി എന്നെ കണ്ണാടിയിലൂടെ ഒന്നു നോക്കി.





"Hmm.... എന്താ 🤨"( ആദി )






"കോളേജിലേക്ക് തന്നെ അല്ലെ പോകുന്നത് അല്ലാതെ ഫാഷൻ ഷോക്കൊന്നുമല്ലല്ലോ 😏"




"അതെന്താ നീ അങ്ങനെ പറഞ്ഞേ അത്രക്ക് നന്നായിട്ടുണ്ടോ എന്റെ ഡ്രസ്സിംഗ് 😎"( ആദി )




" കണ്ടാലും മതി പാടത്ത് കോലം വച്ച മാതിരി ഉണ്ട് 😏"






" നിനക്കല്ലേ എന്നോട് പുച്ഛം കോളേജിൽ പോയാൽ മൊത്തം എന്റെ ഫാൻസാണ് "(ആദി )






'🧐girls ആയിരിക്കോ 🤔ചോദിച്ചു നോക്കിയാലോ അല്ലെങ്കിൽ വേണ്ട ജാഡകാണിക്കും 😏അറിയാനിപ്പോ എന്താ വഴി 🤨ahhh..... കിട്ടി '( ശാലു ആത്മ )




ഞാൻ ആദിയുടെ അടുത്തേക്ക് നീങ്ങി.





"വല്ല ഊള ചെക്കന്മാരായിരിക്കും 👀"





ഞാൻ ആദിയെ തന്നെ നിരീക്ഷിച്ചു 🧐.






"ചെക്കൻമാർ മാത്രമല്ല..... 😎"( ആദി )





"പിന്നെ...."





" Girls ഉം ഉണ്ട് 😌. ആ അത് പറഞ്ഞപ്പോഴാ ഓർമ വന്നത് കഴിഞ്ഞ വളന്റൈൻസ് day ക്ക് എന്നെ ഒരു കുട്ടി പ്രെപോസ് ചെയ്തിരുന്നു "(ആദി )





"എന്നിട്ട് 👀"





അറിയാനുള്ള തൊര കൊണ്ട് ഞാൻ പെട്ടന്ന് തന്നെ ആദിയോട് ചോദിച്ചു.




"എന്നിട്ടെന്താ.... എല്ലാ കുട്ടികളോടും പറയുന്നത് പോലെ ഞാൻ ഇപ്പൊ വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലന്ന് പറഞ്ഞു 🤷‍♂️"(ആദി )





"എല്ലാ കുട്ടികളോടോ🧐"





"Yahh... ഇതല്ലാതെ തന്നെ എനിക്ക് വേറെ 4/5 പ്രൊപോസൽ വന്നിട്ടുണ്ട് "(ആദി )





"🙄"





അതും പറഞ്ഞ് അവൻ മുടി വാരാൻ തുടങി.





'അങ്ങനെ വിടാൻ പാടില്ല '( ശാലു ആത്മ )





"അത് കല്യാണത്തിന് മുമ്പല്ലേ😏..... ഇപ്പൊ ഇയാൾ ഒരു ഭർത്താവാണ് അതുകൊണ്ട് തന്നെ ആരും ഇയാളെ തിരിഞ്ഞ് നോക്കുകയും കൂടി ഇല്ല 😏"





ഞാൻ അത് പറഞ്ഞതും ആദി ഒന്ന് പുഞ്ചിരിച്ച് എന്റെ നേരെ തിരിഞ്ഞു.




"അതവർക്കറിയില്ലല്ലോ "(ആദി )




"ആർക്ക്👀 "





"ആർക്കും 😉"(ആദി )





"😲"





അതും പറഞ്ഞ് ആദി എന്റെ കവിളിലൊന്ന് തട്ടി താഴേക്കു പോയി.




'ആദി ആ പറഞ്ഞതിന്റെ അർത്ഥം കോളേജിൽ അവൻ വെറും single ആണെന്നല്ലേ 👀. തെണ്ടി 😤'( ശാലു ആത്മ )






 ഓരോന്നാലോചിച്ച് ഞാൻ കോളേജിലേക്ക് പോകാൻ റെഡിയായി. ഇന്ന് ആദി ഇല്ലാത്തതുകൊണ്ട്  തന്നെ ഞാൻ നല്ല വൃത്തിക്ക് മാറ്റിയിരുന്നു.





'ആദി ഇനി എന്നും കോളേജിലേക്ക് പോകുന്നത് കൊണ്ട് എനിക്ക് നന്നായിട്ട് ഒരുങ്ങാം💃💃. ഇനി ആദി ദൂരെയുള്ള ഏതെങ്കിലും കോളേജിലേക്ക് മാറിയ മതിയായിരുന്ന അതാകുമ്പോ കുറച്ചും കൂടി നേര്ത്തെ ഇറങ്ങുമല്ലോ'(ശാലു ആദ്മ )





അങ്ങനെ എല്ലാവരോടും സലാം പറഞ്ഞ് ഞാൻ അച്ചുവിന്റെ അടുത്തേക്ക് പോയി.




അച്ചു എന്നെ നല്ലോണം നിരീക്ഷിക്കുന്നുണ്ട് 👀.




"എന്താടി എന്നെ ഇതു വരെ കാണാത്ത പോലെ നോക്കുന്നത് "






" ഇന്നലെ വന്ന നീ തന്നെയാണോ ഇത് എന്ന് നോക്കിയതാ "(അച്ചു )








"എന്താ എനിക്കൊരു കുഴപ്പം 🤨"







"കുഴപ്പമൊന്നുമില്ല.... ഇന്ന് നീ പോന്നത് ആദി കണ്ടിട്ടില്ലേ 🧐"(അച്ചു )




"ഇല്ല.... ആദി ഇന്ന് കോളേജിലേക്ക് പോയിട്ടുണ്ട് 😜"





"മ്മ്.... നിന്റെ ഡ്രെസ്സിങ് കണ്ടപ്പോഴേ തോന്നി ആദി വീട്ടിൽ ഇല്ലന്ന് 🤭"(അച്ചു )






ഓരോന്ന് പറഞ്ഞ് ഞങ്ങൾ കോളേജിൽ എത്തി. ഞങ്ങൾ എത്തി കുറച്ചു കഴിഞ്ഞപ്പോഴേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു. ആദ്യത്തെ പിരീഡ് ഒരു വയസ്സൻ സാറിന്റെതായിരുന്നു . second പിരീഡ് ഇംഗ്ലീഷ് ആയിരുന്നു teachers ഒന്നും വന്നിട്ടില്ലായിരുന്ന അതുകൊണ്ടുതന്നെ ക്ലാസ്സിൽ ആകെ ബഹളമായിരുന്നു ഈ ടൈമിൽ ഞങ്ങൾ എല്ലാവരും പരസ്പരം പരിചയപ്പെട്ടു. ഞാൻ മേരിഡ് ആണെന്ന് ആരോടുംപറയണ്ടാന്ന് ഞാൻ അച്ചുവിനോട് പറഞ്ഞു. അവൾ ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നെ ഒരു ഷവർമ വേടിച്ചു തരാന്ന് പറഞ്ഞപ്പോൾ സമ്മതിച്ചു. ദുഷ്ട്ട....






 ഞങ്ങൾ എല്ലാവരും പരസ്പരം സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് പ്രിൻസിപ്പിൾ ലുക്കിൽ ഉള്ള ഒരാൾ ക്ലാസ്സിലേക്ക് വന്നത്. അയാൾ വന്നതും ഇംഗ്ലീഷിൽ എന്തക്കെയോ ബള ബളാന്ന് പറയാൻ തുടങ്ങി ഒന്നും മനസ്സിലായില്ല. ഒന്ന് മാത്രം മനസ്സിലായി ഞങ്ങൾക്ക് ഇംഗ്ലീഷിന് സാർ ആണെന്നും സാർ ഇപ്പോൾ വരുവെന്നും. ഇതൊക്കെ പറഞ്ഞിട്ട് സൈലന്റ് ആയിരിക്കാനും പറഞ്ഞു  സാർ പോയി.








 സാർ ഇറങ്ങിപ്പോയത് മുതൽ  അച്ചുവും സൽമയും ഭയങ്കര പ്രാർത്ഥനയിലാണ് വേറൊന്നുമല്ല ഇംഗ്ലീഷിന്റെ സാർ ചുള്ളൻ ആയിരിക്കണമെന്ന് ആവശ്യം എന്റെതും കൂടി ആയതുകൊണ്ട് ഞാനും അവരുടെ കൂടെ പ്രാർഥനയിൽ പങ്കു ചേർന്നു 😌😜







                         Five minutes later







 ഞാൻ എന്റെ പിന്നിൽ ഇരിക്കുന്ന ഒരു കുട്ടിയുമായി സംസാരിചിരിക്കുകയായിരുന്നു. പെട്ടന്നാണ് എല്ലാവരും sailandayath ഞാൻ എല്ലാവരിലേക്കും നോക്കിയപ്പോൾ എല്ലാവരും ഒരേ പോലെ മുന്നിലേക്ക്നോക്കി നിൽക്കുകയായിരുന്നു.ഞാൻ ഒരു സംശയഭാവത്തോടെ മുന്നിലേക്ക് നോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞാൻ ഒന്ന് എണീറ്റു നിന്നു.






അതിനു മാത്രം ഇപ്പൊ ആരാ വന്നത് എന്നല്ലേ വെറാരുമല്ല നേര്ത്തെ ഇവിടുന്ന് ഇറങ്ങി പോയ സാർ ഇല്ലേ അയാൾ തന്നെ. അയാൾ കയറി വന്നതും ഓരോന്ന് പറയാൻ തുടങ്ങി. ഞാൻ പറഞ്ഞില്ലേ ഇംഗ്ലീഷ് ആയതുകൊണ്ട് ഒന്നും വ്യക്തമായില്ല 😁 കുറച്ചു നേരത്തെ ഇടവേളക്കുശേഷം സാർ വീണ്ടും പറയാൻ തുടങ്ങി ഞങ്ങടെ ഇംഗ്ലീഷ് സാർ വന്നിട്ടുണ്ടെന്നും ഞങ്ങളുടെ  സമ്മതത്തോടുകൂടി അദ്ദേഹത്തെ വെൽക്കം ചെയ്യുകയാണെന്നും അതും പറഞ്ഞ് സാർ വാതിലിന്റെ ഭാഗത്തേക്ക് നോക്കിയതും അതുപോലെതന്നെ ഞാനടക്കം എല്ലാവരും വാതിലിനെ ഭാഗത്തേക്ക് നോട്ടം തെറ്റിച്ചു.






വാതിലിന്റെ ഭാഗത്തിലൂടെ കടന്നുവരുന്ന സാർ നെ കണ്ട് ഞാനും അച്ചുവും ഒഴികെ എല്ലാവരും വായി നോക്കി നിൽക്കാൻ തുടങി. കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ ഞാൻ വീണ്ടും സാറിലേക്ക് ഉറ്റുനോക്കിയതും എന്റെ ചുണ്ടുകൾ പതിയെ മൊഴിഞ്ഞു.....



"ആദി 😲"


തുടരും..........