Aksharathalukal

THE HAUGHTY GIRL

✍️JUNAAF 

Part - 4

 

"Arsal kasim...."

 

എന്ന് ആദി പറഞ്ഞപ്പോ ഐറിൻ ഞെട്ടി.... അർസൽ എന്നാ പേര് അവളെ ചെവിട്ടിൽ ആവർത്തിച്ചു കേട്ടു.... അവളെ കണ്ണുകൾ നിറയാൻ തുടങ്ങി.... ആരും കാണാതെ ഇരിക്കാൻ വേണ്ടി അവൾ അവിടെ നിന്ന് എണീറ്റു പോയി...

 

അവൾ നടന്ന് കുറച്ചു എത്തിയപ്പോ താൻ എന്തിനാ കരയുന്നത് എന്നാ ബോധം അവൾക് വന്നത്.... അവൾ അപ്പൊ തന്നെ കണ്ണുകൾ തുടച്ചു... എന്നിട്ട് അവൾ ശ്വാസം ആഞ്ഞു വലിച്ചു.... എന്നിട്ട് അവൾ ഒരു തരം മനോഭാവത്തോടെ ഓഡിറ്ററിയത്തിലേക് പോയി.... ഒരിക്കലും തോൽക്കില്ല എന്നൊരു മനോഭാവം.....

 

ഐറിൻ സീറ്റിൽ വന്നിരുന്നു... ഐറിന്റെ ഈ പെരുമാറ്റം ആദി ശ്രദ്ധിക്കുന്നുണ്ടായിരുന്നു....

___________________________________

[ആദി]

 

ഞാൻ അർസൽ കാസിം എന്ന് പറഞ്ഞപ്പോ ഐറിന്റെ മുഖം മാറാൻ തുടങ്ങി.... അവളെ കണ്ണ് നിറയുന്നുണ്ടായിരുന്നു.... സത്യം പറഞ്ഞ എനിക്ക് ഒരു അതിശയം ആയിരുന്നു.... ആദ്യായിട്ട അവളെ കണ്ണ് നിറഞ്ഞത് കണ്ടത്... എന്തോ അത് ഉള്ളിൽ തട്ടിയത് പോലെ.... കുറച്ചു കഴിഞ്ഞപ്പോ അവൾ പഴയത് പോലെ തന്നെ അവിടെ വന്നിരുന്നു....

 

 

പിന്നീട് എല്ലാവരും അവരവരുടെ കാര്യം നോക്കാൻ തുടങ്ങി.... ചിലരൊക്കെ സെൽഫി എടുത്ത് മടുക്കുന്നുണ്ട്.... പക്ഷെ ഐറിൻ മാത്രം ഒന്നും ചെയ്യാതെ അവിടെ ഇരിക്കുന്നുണ്ട്.... ഞാനും എന്റെ ചങ്ക്‌സും കൂടി അവളെ അടുത്തേക് പോയി....

 

 

"ഹെലോ ഐഷു......"

 

 

എന്ന് ഞാൻ വിളിച്ചപ്പോ അവൾ ഒരു നോട്ടം.... എന്റെ പടച്ചോനെ ആ കണ്ണ്... അല്ലെങ്കിൽ തന്നെ ഞാൻ ഇപ്പൊ ഇവളെ മുന്നിൽ വീണു പോകും എന്ന അവസ്ഥയിൽ ആണ്... അപ്പൊ ഇവളുടെ കണ്മഷി എഴുതിയ കണ്ണ് കണ്ടാൽ പിന്നെ പറയണ്ടല്ലോ.... പെട്ടന്ന് അവിടെ ഒരു മ്യൂസിക് പ്ലേ ആയി.....

 

 

🎶നിൻ കണ്ണിൽ എഴുതിയ കണ്മഷി പോലും പ്രണയം പറയുമ്പോൾ....

അറിയാതെ എൻ കൺമിഴികൾ നിന്നെ തഴുകി തേടുന്നു....

ഈറൻ കാറ്റിൻ നിൻ മുടി ഇണകൾ പാറി രസിക്കുമ്പോൾ....

തേനൂറും നിൻ പനിനീർ ചുണ്ടുകൾ പുഞ്ചിരി തൂകുന്നു....🎶

 

 

നമ്മൾ ആ പാട്ടും ആസ്വദിച്ചു അവളെ അങ് നോക്കി നിന്ന് പോയി... മ്മളെ ചങ്ക്‌സ് തട്ടി വിളിച്ചപ്പോ ആണ് മ്മക്ക് ബോധം വന്നത്... മ്മൾ അവരെ നോക്കി.... അവർ എന്തോന്നാടാ എന്നാ ബാവത്തിൽ നോക്കുന്നു.... മ്മൾ ഐഷുനെ നോക്കി.... അവൾ ഒരു അന്യഗ്രഹ ജീവിയെ പോലെ നോക്കുന്നു...

 

 

പോയി ഉള്ള അഭിമാനം പോയി.... മ്മൾ ജസ്റ്റ്‌ ഒന്ന് തിരിഞ്ഞപ്പോ റന ഉണ്ട് എന്നെയും ഐഷുനെയും ദേഷ്യത്തോടെ നോക്കുന്നു....ഇത് എനിക്ക് ഇഷ്ടായി.... മ്മൾ ഐഷുന്റെ നേരെ തിരിഞ്ഞു....

 

 

"അല്ല ഐഷു നീ എന്തിനാ കരഞ്ഞത്...."

 

 

"ഞാനോ എപ്പോ....😠"

 

 

"നേരത്തെ ഞാൻ അർസൽ കാസിമിന്റെ പേര് പറഞ്ഞപ്പോ.... നീ കരഞ്ഞില്ലേ..."

 

 

"ഞാനൊന്നും കരഞ്ഞിട്ടില്ല...."

 

 

"നീ കരഞ്ഞു ഞാൻ കണ്ടതല്ലേ...."

 

 

ഞാൻ അത് പറഞ്ഞപ്പോ അവൾ ദേഷ്യത്തോടെ എണീറ്റു....

 

 

"എന്റെ കാര്യം നോക്കാൻ നീ ആരാ.... ഞാൻ കരയണോ കരയണ്ടേ എന്ന് തീരുമാനിക്കുന്നത് ഞാനാ അല്ലാതെ നീ അല്ല...."

 

 

എന്നും പറഞ്ഞു അവൾ അവിടെ നിന്ന് പോയി.... മ്മൾ ചിരിച്ചു കൊണ്ട്...

 

 

"Haughty girl....."

അപ്പൊ മ്മളെ ചങ്ക്‌സ് എന്നോട്...

"എന്തോന്ന്....."

"അഹങ്കാരി പെണ്ണ്...."

അപ്പൊ അവന്മാർ ഓ എന്നാക്കി....പിന്നെ ഞങ്ങൾ ഫുൾ ജോളി ആയിട്ട് അടിച്ചു പൊളിച്ചു നടന്നു.... ഫുൾ ഗെയിംസ് കളിച്ചു തോൽക്കുന്നവർക് പണി കൊടുത്തു ഒക്കെ പോയി... പക്ഷെ അതിലൊന്നും ഐഷു വന്നില്ല....

അങ്ങനെ എല്ലാവരും ക്ഷീണിച്ചു ഇരിക്കുമ്പോ ആണ്....

"ഏയ്‌ noooo...."

എന്ന ശബ്ദം കേട്ടത്.... ഞങ്ങൾ എല്ലാവരും അങ്ങോട്ടേക് നോക്കി.... അപ്പൊ ഇന്നലെ മാസ്ക് ഇട്ട് വന്ന അതെ പൂച്ച കണ്ണ് ഉള്ള ആൾ ഐഷുവിന്റെ നേരെ ഓടി അടുക്കുവാണ്.... ഇന്നും മാസ്ക് വെച്ച് തന്നെയാണ് അവൻ വന്നിരിക്കുന്നത്...

അവൻ ഐഷുവിനോട് മാറ് എന്ന് പറയുന്നുണ്ട്.... പക്ഷെ അവൾക് ഒന്നും മനസിലാവുന്നില്ല....അവൻ ഓടി വന്നു അവളെയും കൊണ്ട് ഒരു ഭാഗത്തേക് ചാടി... അപ്പൊ തന്നെ അവിടെ വെടി ഒച്ച കേട്ടു.... എല്ലാവരും ഞെട്ടി ശബ്ദം കേട്ട ഭാഗത്തേക് നോക്കി...

അവിടെ ഇന്നലെ ഐഷുവിനെ കൊല്ലാൻ നോക്കിയവൻ ഗണും പിടിച്ചു  നിൽക്കുന്നുണ്ട്.... അവൻ ജസ്റ്റ്‌ മിസ്സ്‌ എന്ന് പറഞ്ഞു ഗൺ താഴ്ത്തി... എന്നിട്ട് അവിടെ നിന്ന് കാറും എടുത്ത് പോയി.... ആ മാസ്ക് ഇട്ടവൻ ഐഷുവിനെ നേരെ നിർത്തി.... എന്നിട്ട് അവനും പോയി....

എനിക്ക് ആണെങ്കിൽ ഒന്നും മനസിലായില്ല... ആരാണ് ഐഷുവിനെ കൊല്ലാൻ നോക്കുന്നത്.... പിന്നെ ആരാണ് അവളെ രക്ഷിക്കുന്നവൻ... എല്ലാം കൊണ്ടും കൺഫ്യൂഷൻ ആണ്....

ഐറിൻ അപ്പൊ തന്നെ ബാഗും എടുത്ത് വീട്ടിലേക്കു പോയി... പിന്നെ കോളേജ് വിട്ടപ്പോ ഞങ്ങളും വീട്ടിലേക്കു വിട്ടു.... ഇനി പത്തു ദിവസത്തിനു കോളേജ് ഇല്ല... ഇനി ഇത്രയും ദിവസം  ബോർ അടിച്ചു ഇരിക്കേണ്ടി വരും....

ഞാൻ എന്റെ ബൈക്ക് വീട്ടിലേക്കു വിട്ടു.... അവിടെ എത്തി ഫ്രഷ് ആയി ചായ കുടിച്ചു ഫോണിൽ തോണ്ടി ഇരുന്നു..... അപ്പൊഴാ മ്മളെ പുന്നാര പെങ്ങൾ വന്നത്...

"ടാ കാക്കു കുറച്ചു നെറ്റ് തരോ.... എന്റെ നെറ്റ് കഴിഞ്ഞു...."(ഹിതു)

"നീ എന്താ നെറ്റ് തിന്നുവാണോ..."

"എടാ നിനക്ക് അറിയുന്നത് അല്ലെ... ഹോളിവുഡ് മലയാളം സ്‌പ്ലൈനേഷൻ എനിക്ക് ഒരുപാട് ഇഷ്ടാണെന്ന്..... എടാ ഒരു അടിപൊളി പ്രേതത്തിന്റെ ഫിലിം ഉണ്ടടാ.... എനിക്ക് അത് കാണാതെ മനഃസമാധാനം കിട്ടുന്നില്ല.... പ്ലീസ് ഒന്ന് ഓണാക്കി താടാ...."(ഹിതു)

"നീ എന്തൊക്കെ പറഞ്ഞാലും ശെരി ഞാൻ തരില്ല.... ഞാൻ ഇപ്പൊ പുറത്തേക് പോകുവാണ്..."

എന്നും പറഞ്ഞു മ്മൾ ബൈക്കിന്റെ ചാവി എടുത്ത് ഇറങ്ങി.... ഹിതു മ്മളെ കൂർപ്പിച്ചു നോക്കുന്നുണ്ട്.... മ്മൾ ബൈക്ക് എടുത്ത് ജസ്റ്റ്‌ കറങ്ങാൻ ഇറങ്ങി.... അങ്ങനെ പോയൊണ്ട് ഇരിക്കുമ്പോ ആണ് എനിക്ക് എന്റെ കമ്പനിയിൽ നിന്ന് ഒരു കാൾ വന്നത്...

മ്മൾ ബൈക്ക് അവിടെ നിർത്തി അതിൽ നിന്ന് ഇറങ്ങി കാൾ അറ്റന്റ് ചെയ്തു.... കമ്പനിയിലെ ഓരോ കാര്യങ്ങൾ ആയിരുന്നു... മ്മൾ ഫോൺ ചെയ്തു നടന്നു....

പെട്ടന്ന് ഹോൺ അടിക്കുന്ന ശബ്ദം കേട്ടാണ് മ്മൾ തിരിഞ്ഞത്.... അപ്പോഴാ എനിക്ക് മനസിലായത് ഫോൺ വിളിച്ചു അറിയാതെ റോഡിൽ എത്തീട്ടുണ്ടന്ന്.... എന്റെ നേരെ ഒരു ലോറി പാഞ്ഞടുക്കുന്നുണ്ട്..... പെട്ടന്ന് കണ്ടത് കാരണം എന്താ ചെയ്യണ്ടത് എന്നറിയാത്ത അവസ്ഥയായി....

പെട്ടന്ന് എന്നെ പുറകിൽ നിന്ന് ആരോ പിടിച്ചു വലിച്ചു.... മ്മൾ ബാക്കിലെക് ആഞ്ഞു താഴെ വീണു പോയി... മ്മൾ നോക്കിയപ്പോ മ്മളെ അടുത്ത് എന്റെ അതെ പ്രായം തോണിക്കുന്ന ഒരാൾ.... അവൻ മ്മളെ പിടിച്ചു എണീപ്പിച്ചു....

ഇവനെ എനിക്ക് കണ്ട് പരിജയം ഇല്ലെങ്കിലും... ഈ കണ്ണുകൾ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്.... പക്ഷെ എനിക്ക് എവിടെ ആണെന്ന് മനസിലാവുന്നില്ല...

"കുഴപ്പം ഒന്നും ഇല്ലല്ലോ...."

പെട്ടന്ന് അവൻ ചോദിച്ചപ്പോ ആണ് എനിക്ക് ബോധം വന്നത്.... ഞാൻ കൊഴപ്പം ഇല്ലന്ന് പറഞ്ഞു.... അപ്പൊ അവൻ ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി.... ഞാൻ അപ്പോഴും ഈ കണ്ണുകൾ എവിടെയോ കണ്ട് പരിജയം ഉണ്ടെല്ലോ എന്ന ചിന്തയിൽ ആയിരുന്നു....


 

(തുടരും..)
 


THE HAUGHTY GIRL - 5

THE HAUGHTY GIRL - 5

5
2304

‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍✍️JUNAAF Part - 5   "കുഴപ്പം ഒന്നും ഇല്ലല്ലോ...."     പെട്ടന്ന് അവൻ ചോദിച്ചപ്പോ ആണ് എനിക്ക് ബോധം വന്നത്.... ഞാൻ കൊഴപ്പം ഇല്ലന്ന് പറഞ്ഞു.... അപ്പൊ അവൻ ചിരിച്ചു കൊണ്ട് അവിടെ നിന്ന് പോയി.... ഞാൻ അപ്പോഴും ഈ കണ്ണുകൾ എവിടെയോ കണ്ട് പരിജയം ഉണ്ടെല്ലോ എന്ന ചിന്തയിൽ ആയിരുന്നു....   മ്മൾ പിന്നെ അത് വിട്ട് നേരെ വീട്ടിലേക്കു വിട്ടു... എന്നിട്ട് മ്മളെ ചങ്ക്‌സിനെ വിളിച്ചു ഇന്ന് എന്നെ രക്ഷിച്ച ആളെ കുറിച്ച് പറഞ്ഞു.... പിന്നെ എന്റെ സംശയവും... അവർകും ഒന്നും മനസിലായില്ല....   പിന്നെ ഞാൻ ഫോൺ വെച്ച് താഴേക്കു പോയി... രാ