💫💫 ഗന്ധർവ്വം 💫💫💫 ഭാഗം.20 💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛🧡💛
രാവിലെ കണ്ണൻ നല്ല ഉറക്കമായിരുന്നു വരുണിന്റെ റൂമിൽ ആയിരുന്നു അവൻ കിടന്നിരുന്നത് അടുത്ത ആരോ നിൽക്കുന്നുണ്ട് എന്ന് തോന്നി ആണ് കണ്ണൻ തലവഴി ഉള്ള പുതപ്പ് മാറ്റിയത് നോക്കിയപ്പോൾ ജനലിനോട് ചേർന്ന് ഒരു പെൺകുട്ടി തിരിഞ്ഞു നിൽക്കുന്നു മാളു ആണോ എന്ന് നോക്കി അല്ല അവൻ പതുക്കെ കട്ടിലിൽ നിന്ന് എണീറ്റു കയ്യിൽ കിട്ടിയ കസേര എടുത്ത് ആ പെൺകുട്ടിയുടെ പുറത്ത് അടിച്ചു സ്പോട്ടിൽ ആ പെൺകുട്ടി ബോധംകെട്ട് തറയിലേക്ക് വീണു.
"എടി യക്ഷി കണ്ണനോട് ആണോ ടി നിന്റെ കളി ഇന്നലെ നിന്റെ അച്ഛനും അമ്മയും വന്നു ഇന്ന് തന്തയും തള്ളയും കൂടെ മോളെ പറഞ്ഞ് അയച്ചിരിക്കുന്നു അല്ലേ
" ശബ്ദം കേട്ട് അപ്പോഴേക്കും വീട്ടിലുണ്ടായിരുന്ന എല്ലാരും ഓടി വന്നിരുന്നു കൂടെ ഒരു പ്രായമായ സ്ത്രീയും ഒരു മകളും.
എന്താടാ കണ്ണാ എന്താ ഇവിടെ ശബ്ദം കേട്ടത് ( ദേവൻ ).
ഇന്നലെ തന്തയും തള്ളയും വന്ന് എന്നെ പേടിപ്പിച്ചു ( കണ്ണൻ ).
ഏതു തന്തയും തള്ളയും ( ദേവൻ ).
ആ ഫെർണാണ്ടസ് സായിപ്പ് പിന്നെ ആ മെർലിൻ പെണ്ണുമ്പിള്ള യും ഇന്ന് രണ്ടെണ്ണം കൂടി മകളെ പറഞ്ഞു വിട്ടിരിക്കുകയാണ് എന്നെ കൊല്ലാൻ ഞാൻ വിട്ടു കൊടുക്കുമോ കയ്യിൽ കിട്ടിയ കസേര എടുത്ത് അടിച്ചു ( കണ്ണൻ ).
ആരെ ( വരുൺ).
റോസിയുടെ പ്രേതത്തിനെ നിങ്ങൾ കാണുന്നില്ലേ ദാ കിടക്കുന്നു ( കണ്ണൻ ).
അയ്യോ എന്റെ മോളെ 😰😰😱😰( കോശി)
കണ്ണൻ തറയിൽ കിടക്കുന്ന പെൺകുട്ടിയെ ചൂണ്ടിക്കാണിച്ചത് അപ്പോൾ ആയിരുന്നു അവിടെയുണ്ടായിരുന്ന എല്ലാവരും അവളെ കണ്ടത് പെട്ടെന്ന് കോശി കരഞ്ഞുകൊണ്ട് അവളെ എടുത്തു മടിയിലേക്ക് കിടത്തി.
മിക്കി മോളെ മിക്കി കണ്ണു തുറക്ക് ഡാഡിയാ വിളിക്കുന്നത് ( കോശി ).
ഡാഡിയോ അപ്പൊ റോസിയുടെ അച്ഛൻ ഫെർണാണ്ടസ് സായിപ്പ് അല്ലേ കോശി മാമൻ ആണോ വെരി ഗുഡ് മദാമ്മ പിന്നെയും സായിപ്പിനെ തേച്ച്😄😄( കണ്ണൻ ).
കണ്ണാ മിണ്ടാതിരിക്ക് ഇതാരാണെന്ന് മനസ്സിലായോ ( വരുൺ ).
റോസിയുടെ പ്രേതം അല്ലേ അളിയാ ( കണ്ണൻ )
തേങ്ങാക്കൊല എടാ ഇത് കോശി ചേട്ടന്റെ മകളാണ് മിക്കി പിന്നെ ദാ നിക്കുന്ന ചേട്ടത്തി ആണ് അന്നമ്മച്ചേട്ടത്തി അവരുടെ മകൾ സിമി ഇന്നലെ കോശിപറഞ്ഞ വേലക്ക് വന്നവരാ ( വരുൺ ).
എടാ സാമദ്രോഹി ഈ കൊച്ചിനോട് നിനക്ക് ചായ കൊണ്ടു കൊടുക്കാൻ ഞാനാ പറഞ്ഞത് ഞാൻ അറിഞ്ഞില്ലല്ലോ നീ അതിനെ അടിച്ചു താഴെ ഇടുമെന്ന് ( ചാരു).
അവിടെ ഉണ്ടായിരുന്ന സ്ത്രീയും മകളും വെള്ളം കൊണ്ടുവന്നു മിക്കിയുടെ മുഖത്ത് തളിച്ചപ്പോൾ അവൾ കണ്ണു തുറന്നു.
മിക്കി നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ
( അനു ).
ഇല്ല ചേച്ചി ഒന്നും പറ്റിയില്ല നടുവേദന ഉണ്ട്
( മിക്കി ).
എന്താ സത്യം പറ എന്താ ഉണ്ടായത് ( ചാരു ).
ചേച്ചി പറഞ്ഞതനുസരിച്ച് ചായയും കൊണ്ട് റൂമിലോട്ടു വന്നതാ അപ്പോൾ ആള് നല്ല ഉറക്കം ഞാനാ ജനൽ ഒക്കെ തുറന്നിടുക യായിരുന്നു പെട്ടെന്നാണ് പുറത്ത് എന്തോന്ന് അടിച്ചത് പിന്നെ എനിക്കൊന്നും ഓർമ്മയില്ല
( മിക്കി ).
വാ ആശുപത്രിയിൽ പോവാ ( ദേവൻ ).
വേണ്ട സാറേ കുഴപ്പമില്ല ( മിക്കി).
അവൻ എല്ലാരും കൂടെ മിക്കിയേ കൊണ്ട് താഴേക്ക് പോയി ഈ സമയം കണ്ണന്റെ മുറിയുടെ ബാത്റൂമിലെ കണ്ണാടിയിൽ റോസിയുടെ മുഖം മിന്നി മറഞ്ഞു
എല്ലാരും താഴെയിരുന്നു ഫുഡ് കഴിക്കുകയായിരുന്നു അപ്പോഴാണ് കണ്ണനും അങ്ങോട്ട് വന്നത്.
എന്താടാ താമസിച്ചത് കഴിക്ക്( ചാരു ).
അത് ( കണ്ണൻ ).
ചേട്ടത്തി ഫുഡ് എടുത്തു കൊടുക്ക്
( വരുൺ).
വേണ്ട ഞാൻ എടുത്തു കൊടുക്കാം ( മിക്കി ).
അന്നമ്മ ചേട്ടത്തിയുടെ കയ്യിൽനിന്നും ഫുഡ് വാങ്ങി മിക്കി കണ്ണന് വിളമ്പി കൊടുക്കാൻ തുടങ്ങി കഴിക്കുന്നതിന് ഇടക്കൊക്കെ കണ്ണന്റെ കണ്ണുകൾ മിക്കി യെ തേടി പോയിരുന്നു ഇത് മാളു ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
മണ്ടയിൽ കയറാതെ ശ്രദ്ധിച്ചോ? ( മാളു ).
എന്താ ( കണ്ണൻ ).
അല്ല ഫുഡ് മണ്ടയിൽ കയറാതെ നോക്കി കൊള്ളാൻ( മാളു )
😄.
ഓ ശരി ( കണ്ണൻ ).
പിന്നെ സാറന്മാരെ ഞാൻ ഒരാഴ്ചത്തേക്ക് ഇവിടെ കാണില്ല കേട്ടോ ( കോശി).
എവിടെ പോവാ ചേട്ടാ ( ദേവൻ).
നാട്ടിൽ കുറച്ചു സ്ഥലം വിൽക്കാനുണ്ട് അതിന്റെ ഏർപ്പാടിന് പോവാണ് പിന്നെ ഞാൻ വീട്ടിൽ ഇല്ലാത്തത് അല്ലേ മിക്കിയെ കുറച്ചുദിവസത്തേക്ക് ഇവിടെ നിർത്താമോ
( കോശി ).
അതിനെന്താ ചേട്ടാ നിക്കട്ടെ ( വരുൺ ).
കോശി എല്ലാരോടും യാത്ര പറഞ്ഞു ബംഗ്ലാവിൽ നിന്നിറങ്ങി അന്നമ്മ ചേട്ടത്തി ക്കും സിമി ക്കും ബംഗ്ലാവിൽ തന്നെയായിരുന്നു താമസം സമയം കടന്നുപോയി രാത്രി എല്ലാവരും അത്താഴം കഴിക്കുക ആയിരുന്നു.
ചേട്ടത്തി ഈ നാട്ടിൽ തന്നെ ഉള്ളതാണോ
( വരുൺ ).
ആണ് മോനേ ( അന്നമ്മ ).
അപ്പം അന്നമ്മച്ചേട്ടത്തി ഈ ബംഗ്ലാവ് നെക്കുറിച്ച് കേട്ടുകാണുമല്ലോ പേടിയില്ലായിരുന്നു ഇങ്ങോട്ട് വരാൻ
( വരുൺ ).
പേടിച്ച് ജീവിക്കാൻ പറ്റുമോ മോനെ ദേ ഈ നിൽക്കുന്ന എന്റെ മോള് പൊന്നുപോലെ നോക്കാം എന്ന് പറഞ്ഞു ഒരുത്തൻ വന്നു കെട്ടി കൊണ്ട് പോയതാ കൊടുത്ത സ്ത്രീധനം പോരാ എന്ന് പറഞ്ഞു എന്നും അടിയും വഴക്കും ആയിരുന്നു ഞാൻ എന്റെ മോളെ വിളിച്ചു കൊണ്ടു പോന്നു അവന്റെ കയ്യീന്ന് രക്ഷപ്പെട്ടാൽ എനിക്ക് എന്റെ മോളെ കണ്ടു കൊണ്ടെങ്കിലും ഇരിക്കാമല്ലോ പിന്നെ ജീവിക്കാൻ പൈസ വേണ്ടേ അതിനുവേണ്ടി ആയി ജോലിക്ക് വന്നത് ( അന്നമ്മ ).
രാത്രി എല്ലാവരും ഉറങ്ങാൻ കിടന്നു കണ്ണൻ മിക്കിയുടെ മുന്നിൽ നാണംകെടണ്ട എന്ന് വിചാരിച്ചു വരുണിന്റെ കൂടെ കിടന്നില്ല മാസ്റ്റർ ബെഡ് റൂമിൽ തന്നെയാണ് കിടന്നത്
രാത്രി 12 മണിയോടെ സമയം അടുത്ത് ഇരുന്നു ,മുറിയിൽ ശബ്ദം കേട്ടാണ് കണ്ണൻ ഉണർന്നത് നോക്കിയപ്പോൾ ഇന്നലത്തെ പോലെ കലാപരിപാടികൾ തുടങ്ങിയിരുന്നു ഒരു സൈഡിൽ നിന്ന് സായിപ്പ് വരുന്നു അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു പെട്ടെന്ന് മദാമ്മ കയറി വരുന്നു അവർ തമ്മിൽ വഴക്ക് ആവുന്നു അങ്ങനെ.
Merlin you cheated me?
No I don't?
Why should you like this?
Fernandes stop it it's enough 😡.
കണ്ണൻ ഇതെല്ലാം കണ്ടുകൊണ്ട് കട്ടിലിൽ ഇരിക്കുകയായിരുന്നു. ഇന്നലത്തെ പോലെ അവർ സംഭാഷണം തുടർന്നു ഏകദേശം ഇന്നലത്തെ സമയമായപ്പോൾ സായിപ്പും മദാമ്മയും ഒരുപോലെ കണ്ണനോട് ചോദിച്ചു.
ഹു ആർ യു?
ഞാനോ ഞാൻ നിന്റെ തന്തയാടി തന്ത ഇന്നലെ തൊട്ടു ഞാൻ കാണുവാ നിന്റെ ഒക്കെ അഹങ്കാരം ഒരുത്തി കെട്ടിയോനെ തേച്ചിട്ട് വേറെ ഒരു തന്റെ കൂടെ പോയിരിക്കുന്നു ഈ പൊട്ടൻ സായിപ്പ് അതിന് ഇവളെ വെട്ടിക്കൊന്ന ഇരിക്കുന്നു നീയൊക്കെ എന്ത് പുല്ലു വേണമെങ്കിലും ചെയ് അതിനെ എന്റെ ഉറക്കം എന്തിനാ കളയുന്നത് രണ്ടെണ്ണം ഇറങ്ങി ദേ പെണ്ണുമ്പിള്ളേ നിനക്ക് നിന്റെ കെട്ടിയവനും ആയി വഴക്കു ഉണ്ടാകണമെങ്കിൽ ഈ ഗേറ്റിന് പുറത്ത് പോയിരുന്ന് വഴക്ക് കൂട് 😡
. പെട്ടെന്ന് ആത്മാക്കൾ അപ്രത്യക്ഷമായി അപ്പോഴാണ് റൂമിലെ വാതിൽ ആരോ തുറന്നത്'.
തുടരും....
ഇനി 25 നെ ഗന്ധർവ്വം കാണുട്ടോ🙏🙏