Aksharathalukal

പ്രണയവർണ്ണങ്ങൾ - 24

"part -24
 
 ദേ മനുഷ്യാ നിങ്ങൾ എങ്ങാനും ഇനി അവളുടെ കൺവെട്ടത്ത് പോയാൽ നിങ്ങൾ വിവരം അറിയും"
 
എബിയുടെ ഷർട്ടിൻ്റെ കോളർ പിടിച്ച് വലിച്ച് തൻ്റെ അരികിലേക്ക് വലിച്ച് അടുപ്പിച്ച് കൊണ്ട് കൃതി പറഞ്ഞു.
 
ശേഷം അവൾ ഡോർ തുറന്ന് പുറത്തേക്ക് പോയി. എബിയും ഒരു ചിരിയോടെ അവളുടെ പുറകെ മുത്തശ്ശിയുടെ അരികിലേക്ക് നടന്നു
 
മുത്തശ്ശിയോട് കുറച്ച് നേരം സംസാരിച്ചതിനു ശേഷം ഭക്ഷണം കഴിച്ച് കൃതി നേരെ റൂമിലേക്ക് പോയി.
 
അവിടെ ഉള്ളവരോട് സംസാരിക്കാൻ താൽപര്യം ഇല്ലാത്തതു കൊണ്ട് കൃതി റൂമിലേക്ക് തന്നെ പോയി.
 
ഉച്ചയായതു കൊണ്ട് ഫോണിൽ നോക്കി ഇരുന്ന് കൃതി ഉറങ്ങി പോയി.
 
***
 
ഭക്ഷണം ഒക്കെ കഴിച്ച് കഴിഞ്ഞ് എബി ഫോണുമായി മുറ്റത്തേക്ക് ഇറങ്ങി. ഒന്ന് രണ്ട് കോൾ ചെയ്യ്ത ശേഷം അവൻ ഉമ്മറപടിയിൽ വന്നിരുന്നു.
 
''സോറി " അനശ്വര എബിയുടെ അടുത്ത് വന്നിരിരുന്നു കൊണ്ട് പറഞ്ഞു.
 
എബി എന്തിന് എന്ന അർത്ഥത്തിൽ അവളെ നോക്കി .
 
" ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല. അച്ഛൻ പറഞ്ഞപ്പോൾ ആണ് എല്ലാം മനസിലായത്. സോറി "
 
" It's ok" അകലേക്ക് നോക്കി കൊണ്ട് എബി പറഞ്ഞു.
 
" പോലീസ് ആണല്ലേ"
 
" ഉം "
 
" എന്നോട് ദേഷ്യം ഉണ്ടോ. അതാണോ എന്നോട് ഒന്നും മിണ്ടാത്തെ "
 
" എയ് അങ്ങനെയൊന്നും ഇല്ല. എനിക്ക് എന്തിനാ ഇയാളോട് ദേഷ്യം" എബി ചിരിച്ചു കൊണ്ട് പറഞ്ഞു.
 
"ok. എൻ്റെ പേര് അനശ്വര .'' അവൾ എബിക്ക് നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു.
 
" അമർ.അമർനാഥ് " എബിയും അവൾക്ക് നേരെ കൈ കൊടുത്തു.
 
" അമർനാഥ്. ഞാൻ നാഥേട്ടാ എന്ന് വിളിക്കാം" അവൾ ചിരിച്ച് കൊണ്ട് പറഞ്ഞു.
 
***
 
" വാസുകി നിൻ്റെ ദക്ഷനെ അവൾ തട്ടിയെടുക്കും. അവനെ അവർ ഇല്ലാതാക്കാൻ ശ്രമിക്കും. നീ സൂക്ഷിക്കണം.നിനക്ക് മാത്രമേ നിൻ്റെ ദക്ഷനെ രക്ഷിക്കാൻ കഴിയു"
 
"അമ്മാ...'' കൃതി പേടിച്ച് സ്വപ്നത്തിൽ നിന്നും ഉണർന്നു.
 
"സ്വപ്നം ആയിരുന്നോ " അവൾ ഒരു ദീർഘനിശ്വാസത്തോടെ എണീറ്റ് ഇരുന്നു.
 
 
സമയം വൈകുന്നേരം ആയി. ഞാൻ എന്തിനാ ഇങ്ങനെ ഒരു സ്വപ്നം കണ്ടേ .എൻ്റെ സ്വപ്നത്തിൽ വന്ന ആ സ്ത്രീ ആരാണ്.
 
 
എന്തിനാ എന്നേ വാസുകി എന്ന് വിളിച്ചത്.''ക്യതിക്ക് ഒന്നും മനസിലാവുന്നില്ല. മനസിൽ എന്തോ ഒരു അപായ സൂചന.
 
 
"എൻ്റെ നാഗദൈവങ്ങളെ ഒരു അപത്തും ഉണ്ടാവല്ലേ " അവൾ മനമുരുകി പ്രർത്ഥിച്ചു.
 
 
എബിയെ അവൾ റൂമിൽ മുഴുവൻ നോക്കി കാണുന്നില്ല. അവൾ ബാത്ത് റൂമിൽ കയറി മുഖം ഒക്കെ കഴുകിയതിനു ശേഷം താഴേക്ക് ഇറങ്ങി ചെന്നു.
 
വൈകുന്നേരം ആയതിനാൽ മുറ്റത്തെ വെയിൽ എല്ലാം പോയിരുന്നു
 
അവൾ പതിയെ മുറ്റത്തേക്ക് ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് പുറത്തെ ചാരുപടിയിൽ ഇരുന്ന് സംസാരിക്കുന്ന എബിയേയും അനശ്വരയേയും കാണുന്നത്.
 
അനശ്വര എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ട് .ഒപ്പം എബിയും.അവർ ഇരുവരും ഒരുമിച്ച് അടുത്തടുത്ത് ആയാണ് ഇരിക്കുന്നത്.
 
 
അത് കണ്ടതും കൃതിയുടെ മുഖം ദേഷ്യത്താൽ ചുവന്നു.
 
'' ഇച്ചായ "അവൾ  കുറച്ച് ദേഷ്യത്തോടെയാണ് വിളിച്ചത്.
 
കൃതിയുടെ വിളി കേട്ടതും അവർ ഇരുവരും ഒരുമിച്ച് തിരിഞ്ഞ് നോക്കി.
 
"അമ്മു നീ എണീറ്റോ " പുഞ്ചിരിച്ച് കൊണ്ട് എബി എഴുന്നേറ്റു.
 
 
"ഇച്ചായ ഒന്ന് ഇങ്ങോട്ട് വന്നേ "ക്യതി അവനെ ദേഷ്യത്തോടെ വിളിച്ചു.
 
"അശ്വു നമ്മുക്ക് പിന്നെ കാണാം " അത് പറഞ്ഞ് എബി എഴുന്നേറ്റ് കൃതിക്കരികിലേക്ക് നടന്നു.
 
 
'' നാഥേട്ടാ വേഗം വരണേ" അനശ്വര പിന്നിൽ നിന്നും വിളിച്ച് പറഞ്ഞു. അവൻ വരാം എന്ന രീതിയിൽ തലയാട്ടി കൃതിയുടെ ഒപ്പം റൂമിലേക്ക് നടന്നു.
 
"ആരാ നാഥേട്ടൻ" റൂമിലേക്ക് നടക്കും വഴി കൃതി ചോദിച്ചു.
 
''അശ്വു എൻ്റെ പേര് ഷോട്ട് ആക്കി വിളിക്കുന്നതാ"
 
"അശ്വുവോ ''ക്യതി മനസിലാവാതെ ചോദിച്ചു.
 
''ആ അശ്വു. ഞാൻ അങ്ങനെയാണ് അവളെ വിളിക്കുന്നത്.
 
അതുകൂടി കേട്ടതും കൃതിക്ക് കൂടി ദേഷ്യം വരാൻ തുടങ്ങി.
 
 
"നിങ്ങൾ എന്തിനാ അവളോട് സംസാരിക്കാൻ പോകുന്നേ"
 
"അതെന്ത് ചോദ്യം ആണ്. അവൾ എൻ്റെ മുറപ്പെണ്ണ് അല്ലേ. അപ്പോ ആ ഒരു ഇഷ്ടം എനിക്ക് ഉണ്ടാവുമല്ലോ" എബി കൃതിയെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.
 
അത് കേട്ട് കൃതി ഒന്നും മിണ്ടാതെ ബെഡിൽ ഇരുന്നു.
 
"എനിക്ക് ഇപ്പോ ഒരു കാര്യം അറിയണം. നിങ്ങൾക്ക് എന്നേ ഇഷ്ടമാണോ അല്ലയോ'''
 
"അല്ല " എബി ഓൺ ദ സ്പോട്ടിൽ പറഞ്ഞു.
 
" ഞാൻ ഒരു വട്ടം കൂടി ചോദിക്കാ .എന്നേ ഇഷ്ടം ആണോ"
 
"ഇല്ല." അത് പറഞ്ഞ് എബി നേരെ ബാത്ത് റൂമിൽ പോയി മുഖം ഒക്കെ കഴുകി ഫ്രഷ് ആയി "
 
 
"വേഗം ഫ്രഷായി വാ.നമ്മുക്ക് കാവ് വരെ പോയിട്ട് വരാം"
 
" ഞാനൊന്നും ഇല്ല. നിങ്ങൾ തന്നെ ഒറ്റക്ക് പോയിട്ട് വാ "
 
" നീ വരുന്നില്ല എന്ന് ഉറപ്പാണോ " എബി ഉറപ്പോടെ ചോദിച്ചു.
 
 
"നിങ്ങൾക്ക് എന്താ ചെവി കേൾക്കില്ലേ.ഞാൻ ഇല്ല ഇല്ല ഇല്ല.. "കൃതി ദേഷ്യത്തോടെ പറഞ്ഞു.
 
 
'' വരുന്നില്ലെങ്കിൽ വരണ്ട. ഞാൻ അശ്വുവിനെ കൂട്ടി കൊണ്ട് " അത് പറഞ്ഞ് എബി പുറത്തേക്ക് നടക്കാൻ ഒരുങ്ങി.
 
അത് കേട്ടതും കൃതി വേഗം ബെഡിൽ നിന്നും ചാടി ഇറങ്ങി വാതിലിനു മുന്നിൽ കയറി നിന്നു.
 
ശേഷം വാതിലിൻ്റെ കുറ്റി ഇട്ട് എബിക്ക് നേരെ തിരിഞ്ഞ് നിന്നു.
 
" ഇനി നിങ്ങൾ എങ്ങനെ പോവും" ഇരു കൈകളും കെട്ടി വാതിലിൽ ചാരി നിന്നു കൊണ്ട് ക്യതി പറഞ്ഞു.
 
 
''ഞാൻ പോകണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് നീയല്ല. മാറി നിൽക്ക് മുന്നിൽ നിന്ന് "
 
 
" ഞാൻ തന്നെയാണ് തിരുമാനിക്കുന്നത്.നിങ്ങൾ ഇവിടെ നിന്ന് ആരുടെ കൂടേയും എവിടേക്കും പോവില്ല"ക്യതിയും വാശിയോടെ പറഞ്ഞു.
 
 
" അപ്പോ നീ മാറി നിൽക്കില്ല. അല്ലേ " മുണ്ട് മടക്കി കുത്തി അവളുടെ അരികിലേക്ക് നടന്നു കൊണ്ട് പറഞ്ഞു "
 
'' ഇല്ല"കൃതി ഒരു പുഛത്തോടെ തല തിരിച്ച് കൊണ്ട് പറഞ്ഞു.
 
എബി പതിയിലെ അവളുടെ അരികിലേക്ക് വന്ന് ഇരു സൈഡിലും കൈകൾ കുത്തി നിന്നു.
 
കൃതി അങ്ങനെ ഒരു നീക്കം എബിയുടെ ഭാഗത്ത് നിന്നും പ്രതീക്ഷിച്ചതിനാൽ അവളിൽ പ്രത്യേകിച്ച് ഭാവവ്യത്യസം ഒന്നു ഉണ്ടായില്ല.
 
എബി ഒരു കള്ള ചിരിയോടെ അവളുടെ അരികിലേക്ക് ചേർന്നു നിന്നു. ശേഷം അവളുടെ കഴുത്തിലേക്ക് മുഖം ചേർത്തു.
 
ഒപ്പം അവൻ്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകിയിരുന്നു. അവൾ ഒരു നിശ്വാസത്തോടെ ഉയർന്നു പൊങ്ങി.
 
കൈകാലുകൾ എല്ലാം വിറക്കുന്ന പോലെ .അവൾ ഇരു കണ്ണുകളും ഇറുക്കെ അടച്ചു.
 
എബി ഒരു ചിരിയോടെ അവളുടെ മുഖത്തേക്ക് ഊതി.മുഖത്ത് കാറ്റടിച്ചപ്പോൾ അവൾ പതിയെ കണ്ണ് തുറന്നു.
 
" ഇത്രയൊക്കെ ഉള്ളൂ നിൻ്റെ ധൈര്യം. ഈ എന്നോടാണോ നിൻ്റെ കളി. " അത് പറത്ത് ക്യതിയെ ഇരു കൈകൾ കൊണ്ടും ഉയർത്തി സൈഡിലേക്ക് വച്ചു.
 
ശേഷം റൂം തുറന്ന് പുറത്തേക്ക് പോയി. കൃതി ഒരു നിമിഷം തരിച്ചു നിന്നു പോയി.
 
" വഷളൻ " എബി കഴുത്തിൽ ഉമ്മ വച്ച ഭാഗത്ത് കൈ വച്ച് കൊണ്ട് കൃതി പറഞ്ഞു.
 
പെട്ടെന്നാണ് അവൾക്ക് അനശ്വരയുടെ കാര്യം ഓർമ്മ വന്നത്.
 
അവൾ എബിക്ക് പിന്നാലെ ഓടി.
 
"ഇച്ചായാ.. " അവൾ പിന്നിൽ നിന്നും വിളിച്ചു.
 
കൃതി പുറകെ വരും എന്ന് അറിയാവുന്നതിനാൽ എബി പതിയെ ആണ് നടന്നിരുന്നത്.
 
"ഇച്ചായാ....."ക്യതി വിളിക്കുന്നത് കേട്ടിട്ടും എബി കേൾക്കാത്ത രീതിയിൽ തന്നെ മുന്നോട്ട് നടന്നു.
 
" കേട്ടിട്ട് കേൾക്കാത്ത ഭാവത്തിൽ നടക്കുകയാ കാലൻ'' കൃതി എബിയെ പിറുപിറുത്തു കൊണ്ട് അവന് പിന്നാലെ ഓടി അവൻ്റെ കൈയ്യിൽ പിടിച്ച് നടന്നു.
 
അത് കണ്ട് എബിയും ഒരു പുഞ്ചിരിയോടെ മുറ്റത്തേക്ക് ഇറങ്ങി.
 
''നാഥേട്ടാ " എബിയെ കണ്ടതും  അനശ്വര അവരുടെ അരികിലേക്ക് വന്നു
 
"നിങ്ങൾ എങ്ങോട്ടാ "
 
"ഇവിടെ ഒക്കെ ഒന്ന് നടന്ന് കാണാൻ വേണ്ടി വെറുതെ ഇറങ്ങിയതാ " എബി പുഞ്ചിരിയോടെ പറഞ്ഞു '
 
" എന്നാ ഞാനും വരാം "
 
" വേണ്ട. ചേച്ചി ഇവിടെ നിന്നോ .ഞങ്ങൾ പോയിട്ട് വരാം." അത് പറഞ്ഞ് കൃതി വേഗം എബിയുടെ കയ്യും വലിച്ച് മുന്നോട്ട് നടന്നു.
 
 
കുറച്ച് മുന്നോട്ട് നടന്നതും ഗോപുരവാതിൽ പോലെ നിൽക്കുന്ന രണ്ട് ആലുകൾക്കിടയിലൂടെ അവർ കാവിന് അകത്തേക്ക് നടന്നു.
 
 
വാക, എഴിലം പാല, വേപ്പ്, കരിമ്പന, ഇലഞ്ഞി, ആല തുടങ്ങിയ നിരവധി മരങ്ങൾ തിങ്ങി നിൽക്കുന്ന കാവ്.
 
കാവിനകത്തേക്ക് കയറിയതും പാല പുവിൻ്റെ ഗന്ധമുള്ള ഒരു കാറ്റ് അവരെ തഴുകി പോയി.കാവിൽ ചെറിയ കുറ്റി ചെടികൾ വളർന്നിട്ടുണ്ട്.
 
ചെടികൾ എല്ലാം വകഞ്ഞ് മാറ്റി എബി മുന്നിൽ നടന്നു. പിന്നിലായി ക്യതിയും.
 
 
" അനശ്വരക്ക്  പ്രായം കുറച്ച് ആയില്ലേ. കല്യാണം ഒന്നും കഴിഞ്ഞില്ലേ."
 
'' ഉം.ഡിവേഴ്സിയാണ്. ഭർത്താവിൻ്റെ വീട്ടിൽ എന്തോക്കെയോ പ്രശ്നം ഉണ്ടായി എന്നോക്കെ മുത്തശ്ശി പറഞ്ഞ് കേട്ടു. അല്ലെങ്കിലും ഇതല്ലേ സ്വഭാവം പിന്നെ എങ്ങനെ പ്രശ്നം ഉണ്ടാവാതെ ഇരിക്കും."
 
കൃതി മുഖം ചുളിച്ച് കൊണ്ട് പറഞ്ഞു. കൃതിയുടെ സംസാരം കേട്ട് എബിയുടെ ചുണ്ടിലും ഒരു പുഞ്ചിരി  വിരിഞ്ഞു.
 
കുറച്ച് മുന്നോട്ട് നടന്നതും കുറ്റിചെടികൾ അവസാനിച്ചു.അകത്തേക്ക് നടക്കുന്തോറും കൃതിക്ക് എന്തോ ഒരു പേടി തോന്നി.
 
അവൾ പേടി കൊണ്ട് എബിയുടെ കൈയ്യിൽ മുറുകെ പിടിച്ച് അവന് ഒപ്പം നടന്നു.
 
അവർ നടന്ന് ചെന്ന് നിന്നത് ഒരു കുളത്തിൻ്റെ മുന്നിൽ ആണ്.
 
നീലാകാശം പോലെ തെളിഞ്ഞ് വെള്ളം നിൽക്കുന്ന കുളം.കൽ പടവുകൾ എല്ലാം ഇടിഞ്ഞ് പൊളിഞ്ഞിട്ടുണ്ട്.
 
കുളത്തിൻ്റെ കുറച്ച് അടുത്തേക്ക് നടന്നതും അവരുടെ കണ്ണുകൾ വിടർന്നു. കുളത്തിൽ പകുതി ഭാഗത്തോളം നിറഞ്ഞു നിൽക്കുന്ന ആമ്പൽ ചെടി.
 
അതിൽ വിടർന്ന് നിൽക്കുന്ന റോസ് നിറത്തിലുള്ള ആമ്പൽ പൂക്കൾ. കൃതി കുറച്ച് നേരം അത് തന്നെ നോക്കി നിന്നു.
 
"ഇവിടെ തന്നെ നിന്നാ മതിയോ മാഡം.അകത്തേക്ക് പോകണ്ടേ " എബി അവളെ തട്ടി വിളിച്ച് കൊണ്ട് പറഞ്ഞു
 
"എനിക്ക് എന്തോ ഒരു പേടി ഇച്ചയാ.നമ്മുക്ക് തിരിച്ച് പോവാ.ഇവിടെ ഞാൻ പണ്ട് കണ്ട കാവ് അല്ല. ആകെ മൊത്തത്തിൽ മാറിയിരിക്കുന്നു."
 
"താൻ പേടിക്കാതെടോ. ഇത്രയും ദൂരം വന്നതല്ലേ. ഒന്ന് അകത്ത് കയറിയിട്ട് പോവാം. അല്ലെങ്കിലും നിൻ്റെ കൂടെ ഉള്ളത് ഒരു ഐ.പിഎസ് ക്കാരൻ അല്ലേ." എബി അവളുടെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു.
 
"അയ്യോ "ക്യതി അലറി കൊണ്ട് എബിയുടെ കൈയ്യിൽ തൂങ്ങി .
 
 
 
(തുടരും)
 
 
★APARNA ARAVIND★

പ്രണയ വർണ്ണങ്ങൾ - 25

പ്രണയ വർണ്ണങ്ങൾ - 25

4.6
9123

"ഇവിടെ തന്നെ നിന്നാ മതിയോ മാഡം.അകത്തേക്ക് പോകണ്ടേ " എബി അവളെ തട്ടി വിളിച്ച് കൊണ്ട് പറഞ്ഞു   "എനിക്ക് എന്തോ ഒരു പേടി ഇച്ചയാ.നമ്മുക്ക് തിരിച്ച് പോവാ.ഇവിടെ ഞാൻ പണ്ട് കണ്ട കാവ് അല്ല. ആകെ മൊത്തത്തിൽ മാറിയിരിക്കുന്നു."     "താൻ പേടിക്കാതെടോ. ഇത്രയും ദൂരം വന്നതല്ലേ. ഒന്ന് അകത്ത് കയറിയിട്ട് പോവാം. അല്ലെങ്കിലും നിൻ്റെ കൂടെ ഉള്ളത് ഒരു ഐ.പിഎസ് ക്കാരൻ അല്ലേ." എബി അവളുടെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു.   "അയ്യോ "ക്യതി അലറി കൊണ്ട് എബിയുടെ കൈയ്യിൽ തൂങ്ങി .   പിന്നിൽ വന്ന് എന്തോ വീണതും അവൾ പേടിച്ചു കൊണ്ട് അലറി.     "അതൊരു ഉണക്ക മരക്കൊമ്പ് ആണെടി &