Aksharathalukal

റൂഹിന്റെ ഹൂറി_💖 Part-25

*റൂഹിന്റെ ഹൂറി_💖*
Part-25
✍️🦋Hina_rinsha🦋
 
©️Copyright work-
This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.
 
                         °°°°°°°°°°°°°°°°°°°°°°°°°
 
"വാ കയർ പോവാം..." Aman പറയുന്നത് കേട്ട് ഹാദി നെറ്റി ചുളിച്ചു aman നെ നോക്കി ശേഷം തല ചെരിച്ച് അവളെ teams നെ നോക്കി....
 
"shopping ഒക്കെ ഇന്നലെ കഴിഞ്ഞില്ലേ.... ഇനിയെന്താََ..." അവൾ തോൾ പൊന്തിച്ച് ഒന്നുല്ലാ എന്ന് പറഞ്ഞ്‌ തിരിഞ്ഞ് അവളെ friends നെ നോക്കി പോട്ടെ എന്ന പോലെ തലയാട്ടി...
 
"ഇക്കാക്ക് നിന്നെ കാണാതെ നിൽക്കാൻ പറ്റുന്നില്ലാന്ന് തോന്നുന്നു...." rana ചിരിച്ച് കൊണ്ട്‌ പറഞ്ഞത് ഹാദി അവളെ കൈയിൽ ഒരു നുള്ള് വെച്ച് കൊടുത്തു..." പോടീ..."
 
"നിങ്ങളും കേറടോ... ഞാൻ വീട്ടില്‍ ആക്കി തരാം.."
 
"ഇല്ല amankka ഞങ്ങൾ ബസ്സില്‍ പൊക്കാളാം.."
 
Aman കുറെ നിര്‍ബന്ധിച്ചു എങ്കിലും അവര് കയറിയില്ല.....
 
അവരോട് യാത്ര പറഞ്ഞ്‌ അമനും കാറിൽ കയറി start ചെയ്തു..... 
അവര് പോകുന്നത് rana ഒരു നിമിഷം നോക്കി നിന്നു... അവളുടെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി തത്തി കളിച്ചു.... 
 
" അതേ... എന്റെ ബുക്കും സാധനങ്ങളും....."
 
"അതൊക്കെ വീട്ടില്‍ ന്ന് ഞാൻ എടുത്തിട്ടുണ്ട്..." അവൾ പറഞ്ഞ്‌ തീരും മുന്നേ അവന്‍ പറഞ്ഞു...
 
പിന്നെ ഹാദി ഒന്നും മിണ്ടാതെ പുറത്തേക്ക്‌ നോക്കി ഇരുന്നു.....
 
" എങ്ങനെ ഉണ്ടായിരുന്നു first day...."
 
" pwoli ആയിരുന്നു....."
അവൾ രാവിലെ മുതലുള്ള കാര്യങ്ങൾ പറയാൻ തുടങ്ങി.... Aman എല്ലാം ചെറുചിരിയോടെ കേട്ടിരുന്നു.... ഇടക്ക് അനസിനെ കുറിച്ചും പറഞ്ഞു...
അവന്റെ ഓരോ നീക്കവും ഇരുന്ന് പറയുന്ന അവളെ aman തുറിച്ച് നോക്കി... അവന്റെ മുഖത്ത് ദേഷ്യം വരുന്നത് അവൾ അറിഞ്ഞു... അവന്‍ അവളെ രൂക്ഷമായി നോക്കി... സ്പീഡ് കൂട്ടിയതും... അവൾ പറച്ചില്‍ നിർത്തി പുറത്തേക്ക്‌ നോക്കി ഇരുന്നു.   എന്തോ അവളെ ചുണ്ടില്‍ ഒരു ചെറു ചിരി വിരിഞ്ഞു...
 
                               🦋🦋🦋🦋
 
ഫ്രെഷ് ആയി ഹാദി താഴേക്ക് ചെന്നു.. Kitchen ല്‍ ഹാജറ ഉണ്ടായിരുന്നു.... അവർ അവള്‍ക്ക് ചായ എടുത്തു കൊടുത്തു....
 
"ഞാൻ എടുത്തോളാം ഉമ്മി..."
 
"മക്കള്‍ collage വിട്ട് വന്ന ചായ കൊടുക്കേണ്ടത് ഉമ്മമാര...." അവർ ചിരിയോടെ പറഞ്ഞതും അവൾ ചിരിയോടെ ചായ കുടിച്ചു....
 
"ഉമ്മാമാക്ക് എങ്ങനെ ഉണ്ട് ഉമ്മീ.."
 
"കുഴപ്പൊന്നും ഇല്ലാ... സോഡിയം കുറഞ്ഞതാ..."
 
"ഹ്മ്മ്...."
 
                           🦋🦋🦋🦋
 
Lap ല്‍ work ചെറുതോണ്ടിരിക്കുമ്പോഴാണ്... Aman ന്റെ ഫോൺ റിങ് ചെയ്തത്.... അവന്‍ lap ല്‍ നിന്ന് കണ്ണെടുക്കാതെ തന്നെ ഫോൺ attend ചെയ്ത് ചെവിയില്‍ വെച്ചു...
 
" hello....aman നെ ഇത് ഞാനാ... "
 
" ആഹ്.. ആരിത്... എന്തൊക്കെ മാമാ സുഖല്ലേ.."
 
"സുഖാടാ... എന്താ അവിടെയോ.."
 
"അൽഹംദുലില്ലാഹ്... സുഖം..."
 
" എന്റെ ഒരു പുത്രനും പുത്രിയും ഇവിടെന്ന് അങ്ങോട്ട് ചാടിയിരുന്നല്ലോ.. ന്താ അവരെ ഹാൽ.."
 
"അവര്‍ക്ക് എന്താ... സുഖല്ലേ ഇവിടെ... Rifa ക്ക് ക്ലാസും ഇല്ല... Rayan പണിയും ഇല്ല... "
 
" ഹാ... അത് ശരിയാ... ഞാൻ അതിനല്ലാ വിളിച്ചേ... നീ തിരക്കില്‍ ആണോ... "
 
" അല്ലല്ല..."
 
"വേറൊന്നും അല്ല... നിനക്ക് അറിയാലോ.... ഇവിടെ ഒരു കല്യാണ കാര്യം എടുത്ത് ഇട്ടപോഴേക്കും അങ്ങോട്ട് ചാടി പിന്നാലെ അവനും... Rayan നിന്റെ ഒപ്പം അല്ലെ.... അവളത് ഒരു തീരുമാനം ആയിട്ട് എന്ന അവന്‍ പറയുന്നേ.... അവളോട് നീ ഒന്ന് സംസാരിക്കണം.... നീ പറഞ്ഞ അവൾ കേള്‍ക്കും നീ പറഞ്ഞാലെ അവൾ കേള്‍ക്കൂ.... "
 
അത് കേട്ടതും അവന്റെ ചുണ്ടിലെ ചിരി പതിയെ മാഞ്ഞു....
 
'എന്റെ പ്രണയം സത്യമായിരുന്നൂ....' അവളെ വാക്കുകൾ അവന്റെ ചെവിയില്‍ അലയടിച്ചു....
 
'എന്റെ തീരുമാനം മാത്രം കൊണ്ട്‌ എന്റെ പ്രണയം നിനക്ക് നേടാൻ കഴിയില്ല rifa....  നമ്മുടെ കുടുംബം തന്നെ ചിലപ്പോ തകരും....   അറിയാം നിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന്.... എനിക്ക് ഒരു അഭിപ്രായം പറയാൻ കഴിയുന്നില്ല....'
അവന്‍ മനസ്സിൽ പറഞ്ഞു...
 
"ഡാ... നിനക്ക് കേള്‍ക്കുന്നില്ലേ..." ഫോണിൽ നിന്ന് sound കേട്ടപ്പോഴാണ് അവന്‍ സ്വബോധം വന്നത്...
 
"ആഹ്... ഇപ്പൊ കേൾക്കാം...."
 
"Rayan നാട്ടില്‍ നിന്ന് ഒരു ആലോചന വന്നിട്ടുണ്ട്... നല്ല കുട്ടിയാണ്... എന്റെ ഒരു ഫ്രണ്ട് ന്റെ മോളാണ്...
നിങ്ങൾ ഒന്ന് കാണാൻ പോവോ... ഞങ്ങൾ നാട്ടില്‍ വരാൻ ടിക്കറ്റ് എടുക്കുന്നുണ്ട്.... Rifa കൂടി സമ്മതിക്കണേൽ രണ്ട് ആളതും ഒരു പന്തലില് ആയ മതിയല്ലോ...."
 
"അതിനെന്താ.. ഞങ്ങൾ പോവാം.... അവനോട് പറഞ്ഞോ.... "
 
" അവനോട് പറഞ്ഞാ... ആദ്യം എന്തെങ്കിലും ഒഴിവ് പറയും.... നീ എന്തെങ്കിലും പറഞ്ഞ്‌ കൊണ്ട്‌ പോയ മതി..  "
 
" ooh അത് ഞാൻ ഏറ്റ്... "..
 
" ഞാൻ നിനക്ക് ഫോട്ടോ അയക്കാം... "
 
അപ്പോഴാണ് ഹാദി റൂമിലേക്ക് കയറി വന്നത്.... Aman phone വെച്ച് whatsapp ല്‍ അയച്ച ഫോട്ടോ നോക്കി....
 
ആളെ കണ്ട് ആദ്യം ഒന്ന് ഞെട്ടി എങ്കിലും പിന്നെ അവന്റെ മുഖത്ത് ഒരു ചിരി വിടര്‍ന്നു.....
അവന്‍ കണ്ണാടിയില് നോക്കി മുടി കെട്ടുന്ന ഹാദി യെ നോക്കി ഇരുന്നു.....
 
" എന്താ ഇങ്ങനെ നോക്കുന്നേ... '" ഹാദി കണ്ണാടിലൂടെ അവനെ നോക്കി ....
അവന്‍ ചിരിച്ചു കൊണ്ട്‌ അവളെ അടുത്തേക്ക് വന്നു....
 
അവളെ പുറകിലായി  അവളെ shoulder ല്‍ താടി കുത്തി നിന്നു... 
 
അവൾ കണ്ണാടിയിലൂടെ അവന്റെ മുഖത്തേക്ക് നോക്കി... അവനും..... 
 
*"U have a surprise"*
 
അവളെ ചെവിയില്‍ അവന്‍ പതുക്കെ പറഞ്ഞു... 
 
"surprise...... എന്ത് surprise..." അവൾ അത്ഭുദത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.... 
 
"ബാ.... കാണിച്ച് തരാം...." അവളെ കൈയും പിടിച്ച് അവന്‍ balcony door തുറന്ന് drawing room ലേക്ക് കൊണ്ട്‌ പോയി..... അവിടെ center ലായി ഉണ്ടായിരുന്നു canvas red silk വെച്ച് മറച്ച് വെച്ചിരിക്കുന്നു.... അവൾ സംശയത്തോടെ അവനെ നോക്കി..... അവന്‍ ചെറു ചിരിയോടെ റെഡ് silk വലിച്ചു.... 
" Wow.... "
Canvas ലെ ചിത്രം കണ്ട് അവൾ അറിയാതെ പറഞ്ഞ് പോയി..... 
 
അവളെ മുഖമായിരുന്നു അത്..... 
 
അതിന്‌ ജീവനുണ്ട് എന്ന് തോന്നി പോയി അവള്‍ക്ക്.... അവൾ അതിലൂടെ വിരലുകള്‍ ഓടിച്ചു.... എന്തോ അവളുടെ കണ്ണ് നിറഞ്ഞ് പോയി.... 
 
അവൾ തിരിഞ്ഞ് അവനെ നോക്കി.... അവന്‍ അവളെ തന്നെ നോക്കി അവളെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും ഒപ്പി എടുക്കുകയായിരുന്നു.... 
 
അവൾ ഒന്നും പറയുന്നതിനു മുന്നേ... അവളെ കൈ പിടിച്ച് വലിച്ചു.... അവന്റെ നെഞ്ചില്‍ തട്ടി നിന്നു അവൾ... ഒരു നിമിഷം അവൾ ഞെട്ടി നിന്നു.... 
 
അവന്റെ നോട്ടം താങ്ങാന്‍ വയ്യാതെ മിഴികള്‍ താഴ്ത്തി.... 
 
*"Do you love me❤️"* അവന്റെ ശ്വാസം അവളെ ചെവിയില്‍ തട്ടിയതും അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി.... അവന്‍ അപ്പോഴും അവളെ മുഖത്ത് നിന്ന് കണ്ണെടുത്തിട്ടുണ്ടായിരുന്നില്ലാ.... അവൾ എന്ത് പറയണം എന്നറിയാതെ പകച്ച് നിന്നു.... 
 
അവന്റെ ശബ്ദം അവളെ ചെവിയില്‍ അലയടിക്കും  പോലെ തോന്നി.... 
"*Do you love me❤️*" 
 
 
 
.... തുടരും🦋
 
നിങ്ങളെ കമന്റ്സ് ആണ് എന്നെ മുന്നോട്ട് നയിക്കുന്നത്... കമന്റ്സ് ഇല്ലങ്കിൽ ഇവിടെ പോസ്റ്റാൻ ഉള്ള മൂഡ് തന്നെ ഇല്ലാണ്ടാവും.... പ്ലസ് വായിക്കുന്നവർ അഭിപ്രായം പറഞ്ഞിട്ട് പോണേ...
ഈ വെയ്റ്റിംഗ് ഇമോജി pwoli.. ഇതൊക്കെ ഒഴിവാക്കിയാൽ നന്നായിരുന്നു... കഷ്ടപ്പെട്ട് എഴുതിയിട്ട് നിങ്ങടെ കമന്റ്സ് കാണുമ്പോഴാണ് ആകെ ഒരു സന്തോഷം....

റൂഹിന്റെ ഹൂറി_💖 Part-26

റൂഹിന്റെ ഹൂറി_💖 Part-26

4.7
4169

*റൂഹിന്റെ ഹൂറി_💖* Part-26 ✍️🦋Hina_rinsha🦋   ©️Copyright work- This work (*റൂഹിന്റെ ഹൂറി_💖*)  is protected in accordance with section 45 of the copyright act 1957 (14 of 1957)  and should not be used in full or part without the creator's (🦋Hina_rinsha🦋) prior permission.                            °°°°°°°°°°°°°°°°°°°°°°°°°   "sorry.."    പെട്ടന്ന് അങ്ങനെ ഒരു sound കേട്ടതും aman നും ഹാദി യും തിരിഞ്ഞ് നോക്കി.... വാതിലിന്റെ അവിടെ നില്‍ക്കുന്ന റിഫയെ കണ്ടതും aman ഹാദിയെ നല്ല പോലെ നിർത്തി.....    Rifa വല്ലാത്ത ചടപ്പ് തോന്നി.... ഹാദി ചമ്മൽ കാരണം അവളെ മുഖത്തേക്ക് നോക്കിയില്ല....    "എന്തേടി... " ചമ്മൽ മറച്ച് പിടിച്ച് aman ഗൗരവത്തോടെ ചോദിച്ചു.....    "ആ.. അത് നിങ്ങ