"ഇവിടെ തന്നെ നിന്നാ മതിയോ മാഡം.അകത്തേക്ക് പോകണ്ടേ " എബി അവളെ തട്ടി വിളിച്ച് കൊണ്ട് പറഞ്ഞു
"എനിക്ക് എന്തോ ഒരു പേടി ഇച്ചയാ.നമ്മുക്ക് തിരിച്ച് പോവാ.ഇവിടെ ഞാൻ പണ്ട് കണ്ട കാവ് അല്ല. ആകെ മൊത്തത്തിൽ മാറിയിരിക്കുന്നു."
"താൻ പേടിക്കാതെടോ. ഇത്രയും ദൂരം വന്നതല്ലേ. ഒന്ന് അകത്ത് കയറിയിട്ട് പോവാം. അല്ലെങ്കിലും നിൻ്റെ കൂടെ ഉള്ളത് ഒരു ഐ.പിഎസ് ക്കാരൻ അല്ലേ." എബി അവളുടെ തോളിൽ കൈ ഇട്ട് കൊണ്ട് പറഞ്ഞു.
"അയ്യോ "ക്യതി അലറി കൊണ്ട് എബിയുടെ കൈയ്യിൽ തൂങ്ങി .
പിന്നിൽ വന്ന് എന്തോ വീണതും അവൾ പേടിച്ചു കൊണ്ട് അലറി.
"അതൊരു ഉണക്ക മരക്കൊമ്പ് ആണെടി " കൃതി നോക്കി കൊണ്ട് എബി പറഞ്ഞതും കൃതി അവനിൽ നിന്നും അകന്ന് മാറി.
"വേഗം വാ " അത് പറഞ്ഞ് എബി മുന്നിൽ നടന്നു. ഒരു പേടിയോടെ പിന്നിൽ കൃതിയും നടന്നു.
''അതേയ് ഇങ്ങനെയാണെങ്കിൽ ഞാൻ വരില്ല ട്ടോ. ഒറ്റക്ക് നടന്ന് പോവാനാണെങ്കിൽ എന്തിനാ എന്നേ കൂടെ കൂട്ടിയത് " നടത്തം നിർത്തി കൊണ്ട് ഇരു കൈകളും കെട്ടി നിന്നു കൊണ്ട് കൃതി പറഞ്ഞു.
" ഞാൻ കൂടെ കൂട്ടിയത് അല്ലലോ .നീ വലിഞ്ഞ് കയറി വന്നത് അല്ലേ " എബിയും അവൾക്ക് ഓപ്പോസിറ്റ് ആയി നിന്നു കൊണ്ട് ചോദിച്ചു.
" അല്ലെങ്കിലും നിങ്ങൾക്ക് എന്നേ ഇഷ്ടം അല്ലലോ .നിങ്ങൾക്ക് പ്രിയം ആ അനശ്വരയേ അല്ല "
"നിനക്ക് ഇപ്പോ എന്താ അമ്മു വേണ്ടത് " എബി ഒരു മടുപ്പോടെ ചോദിച്ചു.
"എൻ്റെ കൈ പിടിച്ച് എൻ്റെ ഒപ്പം നടക്കണം." അവളുടെ മുഖം കൂർപ്പിച്ചുള്ള ആ പറച്ചിൽ കേട്ട് എബിക്ക് ചിരി വന്ന്.
" ഇത്രേ ഉള്ളൂ കാര്യം. ഒറ്റക്ക് നടക്കാൻ പേടിയാണെങ്കിൽ അത് പറഞ്ഞാ പോരെ " എബി തിരിച്ച് അവളുടെ അരികിലേക്ക് നടന്ന് വന്ന് തൻ്റെ കൈ അവളുടെ കൈകളിൽ കോർത്തു.
"വാ.." അവർ ഇരുവരും മുന്നോട്ട് നടക്കാൻ തുടങ്ങി. കുറച്ച് ദൂരം മുന്നോട്ട് വന്നപ്പോൾ നല്ല വൃത്തിയുള്ള വഴിയായി.
അവർ ഇരുവരും കൈകൾ കോർത്ത് പിടിച്ച് മുന്നോട്ട് നടന്നു. മുന്നോട്ട് നടക്കുന്തോറും മരങ്ങളിൽ ഇരിക്കുന്ന പക്ഷികൾ ചിറകടിച്ച് പറക്കുമ്പോഴുള്ള ശബ്ദം കേൾക്കാം.
തിങ്ങി നിൽക്കുന്ന വൻ മരങ്ങളും ആ മരങ്ങളിലൂടെ പടർന്നു കയറിയിട്ടുള്ള വള്ളി പടർപ്പുകളും അവിടം മനോഹരമാക്കി.
അവർ ചെന്നെത്തിയിത് ഒരു വലിയ മരത്തിന് ചുവട്ടിലാണ്. അതിനടിയിൽ ആണ് നാഗദൈവ പ്രതിഷ്ഠ.ആ മരത്തിനടുത്തായി തന്നെ ഒരു പാല മരവും നിൽക്കുന്നുണ്ട്.
ആ പാല പൂ വിരിഞ്ഞ ഗന്ധം അവരുടെ മൂക്കിലേക്ക് തുളച്ച് കയറി.
"അനന്തൻ, വാസുകി, നാഗരാജാവ്, നാഗയക്ഷി ,അഞ്ചു മണി നാഗം എന്നിവയാണ് പ്രധാന നാഗദൈവങ്ങൾ."
കൃതി എബിയോടായി പറഞ്ഞു. ശേഷം ആൽ മരത്തിനോട് ചേർന്നുള്ള ഒരു പൊത്തിൽ നിന്നും തീപെട്ടിയും തിരിയും എണ്ണയും എടുത്തു.
" ഇത് ഇവിടെ ഇരിക്കുന്നുണ്ട് എന്ന് നിനക്ക് എങ്ങനെ അറിയാം" എബി സംശയത്തോടെ ചോദിച്ചു.
" ഉം.ചെറുപ്പത്തിൽ ഞാൻ മുത്തശ്ശിക്കൊപ്പം വരാറുണ്ട് വിളക്ക് വക്കാൻ " അവൾ കൽ വിളക്കിൽ എണ്ണ ഒഴിച്ച് തിരിയിട്ട് വിളക്ക് തെളിയിച്ചു.
കൈകൾ കൂപ്പി അവൾ പ്രാർത്ഥിച്ചു. ഒപ്പം എബിയും.
"നിനക്ക് ഇതിലൊക്കെ വിശ്വാസം ഉണ്ടോ " നാഗദൈവങ്ങളെ പ്രാർത്ഥിക്കുന്ന കൃതിയെ നോക്കി എബി ചോദിച്ചു.
" ഉം. ഇന്ന് ഞാൻ ഇവിടെ ജീവനോടെ നിൽക്കുന്നുണ്ടെങ്കിൽ അത് ഈ നാഗദൈവങ്ങളുടെ അനുഗ്രഹമാണ് "
കൃതി ആത്മവിശ്വാസത്തോടെ പറഞ്ഞു.
" പക്ഷേ ഇപ്പോൾ എന്തോ മനസിൽ ഒരു പേടി. സ്വപ്നത്തിൽ ആരോ എന്തോക്കെയോ പറയുന്ന പോലെ. നാഗങ്ങളെ ഒക്കെ കാണുകയാണ്. ഇതെല്ലാം ഒരു അപായ സൂചന പോലെ തോന്നാ " കൃതി പേടിയോടെ തന്നെ പറഞ്ഞു.
"എന്ത് സ്വപ്നം " എബി സംശയത്തോടെ ചോദിച്ചു..
" വാസുകി നിൻ്റെ അനന്തനെ അവൾ തട്ടിയെടുക്കും. അവൻ്റെ ജീവന് ആപത്താണ് എന്നോക്കെ ഒരു സ്ത്രീ രൂപം വന്ന് പറയുകയാണ്.
(ഇന്നലെ വാസുകിയുടെ ദക്ഷൻ എന്നാണ് പറഞ്ഞത്. ചെറിയ ഒരു മിസ്റ്റേക്ക് പറ്റിയതാണ്)
ആരാ ഈ വാസുകി ആരാ അനന്തൻ എനിക്ക് ഒന്നും മനസിലാവുന്നില്ല." കൃതി പറഞ്ഞു.
''എയ് താൻ ഇങ്ങനെ പേടിക്കാതെ ടോ.സ്വപ്നം അല്ലേ.അത് വിട്ടേക്ക്" എബി അവളെ ആശ്വാസിപ്പിച്ചു.
"ഇവിടെ എല്ലാം ഒരു പാട് മാറിയിരിക്കുന്നു. അവൾ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു. എബി അവളുടെ മുഖത്തെ ഭാവമാറ്റം കൗതുകത്തോടെ നോക്കുകയാണ്.
"ഈ മരത്തിൽ ആദ്യം പൂ ഒന്നും ഉണ്ടായിരുന്നില്ല ഇച്ചായ " അവൾ മരത്തിന് മുകളിലേക്ക് നോക്കി.
ശേഷം കൃതി ഓടി ചെന്ന് ആ നാഗമരത്തെ കെട്ടി പിടിച്ചു.അവൾ ആ മരത്തിൽ സ്പർശിച്ചതും എബിക്ക് എന്തോ അസ്വസ്ഥത തോന്നാൻ തുടങ്ങി.
"ഇച്ചായാ... ഈ മരം ഉണ്ടല്ലോ പണ്ട് എത്ര വലുതാണെങ്കിലും ഒരു പൂ പോലും ഉണ്ടായിരുന്നില്ല
ഞാൻ എന്നും മുത്തശ്ശിയോട് ചോദിക്കുമായിരുന്നു എന്താ നാഗമരം പൂക്കാത്തത് എന്ന്. "
അവൾ ആ മരത്തെ ഇറുക്കെ പുണർന്ന് ആ മരത്തിൻ്റെ ഒന്ന് ഉമ്മ വച്ചു.
അതെ സമയം എബിക്കും തന്നെ ആരെയോ പുണരുന്ന പോലെയും ഉമ്മ വക്കുന്ന പോലെയും തോന്നി.
"അമ്മു വാ പോവാം " എബി അസ്വാസ്ഥതയോടെ പറഞ്ഞു.
"എന്താ ഇച്ചായ എന്ത് പറ്റി "കൃതി ആ മരത്തെ വിട്ട് എബിയുടെ അടുത്തേക്ക് വന്നു.
തൻ്റെ ശരിരത്തിൽ നിന്നും ആരോ പിടി വിട്ട പോലെ എബിക്കും അനുഭവപ്പെട്ടു.
"ഇതെന്താ എനിക്ക് ഇങ്ങനെ തോന്നാൻ. അവൾ ഈ മരത്തെ തൊടുമ്പോൾ എനിക്ക് എങ്ങനെ ആ സ്പർശനം അനുഭവപ്പെടുന്നു.
"ഇച്ചായാ... ഇച്ചായാ "കൃതി അവനെ തട്ടി വിളിച്ചപ്പോൾ ആണ് അവൻ ആലോചനയിൽ നിന്നും പുറത്ത് വന്നത്.
"എന്താ ഇച്ചായാ പറ്റിയത്.മുഖ മെല്ലാം വല്ലാതെ ഇരിക്കുന്നു."
" എയ് ഒന്നൂല്ല. നേരം ഇരുട്ടാവാറായി.വാ നമ്മുക്ക് തിരിച്ച് പോവാം''
"നാഗമരമേ ഞാൻ പോവാണേ.പിന്നെ വരാം" അവൾ ആ മരത്തിൽ തൊട്ട് പറഞ്ഞതും എബിക്ക് വീണ്ടും അവളുടെ സ്പർശനം അനുഭവപ്പെട്ടു.
അവർ ഇരുവരും തിരിച്ച് നടക്കാൻ തുടങ്ങി.കാവിനരികിലെ കുളത്തിനടുത്തെത്തിയതും ഇടിയോടു കൂടി മഴ പെയ്യാൻ തുടങ്ങിയതും ഒരുമിച്ചായിരുന്നു.
എബി വേഗം കൃതിയുടെ കൈ പിടിച്ച് മുന്നോട്ട് ഓടി. കാവിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ ആലിൻ ചുവട്ടിലേക്ക് അവർ ഓടി കയറി.
അപ്പോഴേക്കും എബിയും കൃതിയും കുറേ നന്ന ഞ്ഞിരുന്നു.
ഇടിയുടെ ശബ്ദം കേട്ട് കൃതി ഇടക്കിടക്ക് ഞെട്ടുന്നുണ്ടായിരുന്നു.
അവളുടെ പേടി മനസിലാക്കിയ എബി അവളെ തൻ്റെ നെഞ്ചോട് ചേർത്ത് പിടിച്ചു.
കൃതി അവൻ്റെ മുഖത്തേക്ക് കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്. മുടിയിൽ നിന്നും വെള്ളത്തുള്ളികൾ ഒറ്റി താടിയിലൂടെ കഴുത്തിലേക്ക് ഒഴുകുന്നു.
കഴുത്തിലെ സ്വർണ്ണ നിറത്തിലുള്ള കുരിശുമാല അവനു ഒരു പ്രത്യേക ഭംഗി നൽക്കുന്ന പോലെ.
അവൻ്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന നേരം അവൻ്റെ ഹൃദയമിടിപ്പ് അവളുടെ കാതുകളിൽ കേൾക്കാമായിരുന്നു.
അവൾ തൻ്റെ ഇരു കൈകൾ കെണ്ടും അവൻ്റെ അരയിലൂടെ ചുറ്റി പിടിച്ച് അവനോട് ചേർന്ന് നിന്നു.
"അമ്മു വാ മഴ പോയി " എബി തട്ടി വിളിച്ചപ്പോൾ ആണ് കൃതി സ്വപ്നലോകത്തിൽ നിന്നും ഉണർന്നത്.
അവർ തിരിച്ച് വീട്ടിലേക്ക് നടന്നു. വന്നതും അവർ ഇരുവരും കുളിച്ചു.
***
രാത്രി ഭക്ഷണം കഴിച്ച് കഴിഞ്ഞ് വീട്ടിലെ എല്ലാവരും നടുമുറ്റത്ത് ഇരിക്കുകയാണ്. ആകാശത്തെ ചന്ദ്രൻ്റെ വെളിച്ചം നടുമുറ്റത്ത് ആകെ ഒരു പ്രത്യേക ഭംഗി നൽകി.
ക്യതി മുത്തശ്ശിയുടെ മടിയിൽ കിടക്കുകയാണ്. അവളുടെ കുറച്ചു അപ്പുറത്തായി എബി ഇരിക്കുന്നുണ്ട് .
അവൻ്റെ തൊട്ടടുത്തായി തന്നെ അനശ്വരയും ഇരിക്കുന്നുണ്ട്. അവർ ഇരുവരും കാര്യമായ തമാശ പറഞ്ഞ് ചിരിക്കുകയാണ്.
"ഇതിനും മാത്രം എന്ത് വലിയ തമാശയാണോ ഇവർ പറയുന്നത് " കൃതി അവരെ നോക്കി കൊണ്ട് പിറുപിറുത്തു.
"എന്താ കുട്ട്യേ ഉറക്കം വരുന്നുണ്ടോ " മുത്തശി കൃതിയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
" ആ മുത്തശ്ശി ഉറക്കം വരാൻ തുടങ്ങി '' എബിയേയും കൂട്ടി മുറിയിൽ പോകാം എന്ന് കരുതി കൊണ്ട് കൃതി പറഞ്ഞു.
'' എന്നാ മോൾ പോയി കിടന്നോ മുത്തശി അത് പറഞ്ഞതും കൃതി എബിയെ നോക്കി "
" നീ പോയി കിടന്നോ അമ്മു. എനിക്ക് ഉറക്കം വരുന്നില്ല"കൃതിയുടെ നോട്ടത്തിൻ്റെ അർത്ഥം മനസിലാക്കിയതു പോലെ എബി പറഞ്ഞു.
" നാഥേട്ടന് ഉറക്കം വരുന്നില്ലേ.എന്നാൽ ഞാൻ പാട്ട് പാടി തരാം" അനശ്വര ആവേശത്തോടെ പറഞ്ഞു
" അതിന് അശ്വുവിന് പാട്ട് പാടാൻ അറിയോ "കൃതിയെ ദേഷ്യം പിടിപ്പിക്കാനാണ് എബി അങ്ങനെ ചോദിച്ചത്.
"പിന്നെ അല്ലാതെ. മോൾ 5, 6 കൊല്ലം സംഗീതം പഠിച്ചിട്ടുണ്ട് " വലിയമ്മായി ആണ് അത് പറഞ്ഞത്.
'' എന്നാൽ അതൊന്ന് കേൾക്കണം അല്ലോ " എബി കൃതിയെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് പറഞ്ഞു.
കൃതിയുടെ മുഖം ഇപ്പോൾ തന്നെ വീർത്ത് ബലൂൺ പോലെ ആയിരുന്നു.
എബി പറയുന്നത് കേട്ടതും അനശ്വര പാടാനായി തുടങ്ങി.
🎶മഞ്ഞു മൂടും മന്ദാരം
തെന്നൽ മൂളും കിന്നാരം
ചാഞ്ചാടും മൗനരാഗം
മെല്ലെ മെല്ലെ തൊട്ടുണർത്തും
ആ സുഗന്ധം തെന്നലിൻ നിശ്വാസമാകും
ആർദ്ര നിമിഷം
മന്താരം കാറ്റിനെ പ്രണയിച്ചതോ കാറ്റേ നീ പൂവിനെ പ്രണയിച്ചതോ
മഴ പെയ്ത നേരം
മലർ പൂത്ത നേരം
മധുവായ് നിറഞ്ഞൊരു സ്നേഹ സംഗീതം
ഈ നിലാവിൽ നിന്റെ ചന്തം
നോക്കി നിന്നൊരു ചന്ദ്രനും
എൻ കിനാവിന്റെ മഞ്ഞളിൽ
വെൺപ്രാവുപോൽ കുറുകുന്നുവോ
മന്താരം കാറ്റിനെ പ്രണയിച്ചതോ കാറ്റേ നീ പൂവിനെ പ്രണയിച്ചതോ🎶
അനശ്വര പാടി നിർത്തിയതും എബി ആണ് ആദ്യം കൈയ്യടിച്ചത്. അതു കൂടെ കണ്ടതും കൃതിയുടെ സർവ്വ നിയന്ത്രണവും വിട്ടു.
കൃതി ദേഷ്യത്തോടെ എണീറ്റ് റൂമിലേക്ക് പോയി. അത് കണ്ട് എബിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു.
അവരോടെല്ലാവരോടും ഗുഡ് നൈറ്റ് പറഞ്ഞ് മുത്തശ്ശിയെ റൂമിലാക്കിയ ശേഷം എബിയും റൂമിലേക്ക് പോയി.
റൂമിലെത്തിയ കൃതി കരഞ്ഞുകൊണ്ട് ബെഡിലേക്ക് കടന്നു. എന്തോ അനശ്വരയോട് എ ബി കാണിക്കുന്ന സ്നേഹം കൃതിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു.
അല്ലെങ്കിലും ഞാൻ എന്തിനാണ് വെറുതെ കരയുന്നത്. ഇവിടേക്ക് വരുന്നതിനു മുൻപേ തന്നെ ഇച്ചായൻ പറഞ്ഞതല്ല എന്നേ ഒരിക്കലും ഭാര്യയായി കാണാൻ കഴിയില്ല എന്ന്.
എന്നാലും എനിക്ക് കിട്ടാത്ത സ്നേഹം പരിഗണന അതെല്ലാം അവൾക്ക് കിട്ടുമ്പോൾ മനസിൽ എന്തോ ഒരു സങ്കടം .
എ ബി വന്ന് റൂമിലെ ലൈറ്റ് ഓൺ ചെയ്യ്തു .പക്ഷേ ഉറക്കുന്നതു പോലെ കാണിച്ച് തിരിഞ്ഞു കിടന്നു.
എബി ലൈറ്റ് ഓഫ് ചെയ്യ്ത് അവളുടെ അരികിൽ വന്ന് കിടന്നു. കുറച്ച് കഴിഞ്ഞതും എബി അവൻ്റെ വലതു കൈ കൊണ്ട് അവളെ കെട്ടി പിടിച്ച് കിടന്നു.
എബിയുടെ ശ്വാസം അവളുടെ പിൻകഴുത്തിൽ തട്ടി. അവൾക്ക് അവൻ്റെ സ്പർശനം മനസിലാക്കി എങ്കിലും അവൾ ഉറങ്ങുന്ന പോലെ കാണിച്ചു.
"സോറി.നിനക്ക് സങ്കടം ആയോ " എബി അവളുടെ കാതുകളിൽ പതിയെ ചോദിച്ചു.
" സങ്കടമോ.എനിക്കോ.എനിക്കെന്തിന് സങ്കടം" അവൾ അത് പറയുമ്പോഴും അവളുടെ വാക്കുകളിലെ സങ്കടം എബിക്ക് മനസിലായിരുന്നു.
"എനിക്ക് അറിയാന്നേ. താൻ ഇങ്ങനെ സങ്കടപ്പെടാൻ എന്താ ഇപ്പോ ഉണ്ടായത് "
"നിങ്ങൾ എന്തിനാ അവളോട് ഇങ്ങനെ അടുപ്പം കാണിക്കുന്നേ'' ഇടറിയ ശബ്ദത്തോടെ അവൾ ചോദിച്ചു .
"താൻ വിചാരിക്കുന്ന പോലെ ഒന്നും അല്ലാടോ. എന്തൊക്കെ പറഞ്ഞാലും അവൾ എൻ്റെ രക്തം അല്ലേടോ. എൻ്റെ അനിയത്തിയല്ലേടോ. അതിൻ്റെ സ്നേഹം ആണ് "
"സത്യം ആയിട്ടും " അവൾ വിടർന്ന മിഴികളോടെ ചോദിച്ചു.
" ഉം. അതെ "
" അപ്പോ അവളോട് കാണിക്കുന്നത് അനിയത്തിയോടുള്ള സ്നേഹം ആണെങ്കിൽ അപ്പോ എന്നോട് ഉള്ളതോ " അവൾ ആകാംഷയോടെ ചോദിച്ചു.
"ഒരു ഫ്രണ്ടിനോടുള്ള സ്നേഹം " എബിയുടെ ആ മറുപടി കേട്ടതും കൃതിക്ക് എന്തോ ഒരു സങ്കടം തോന്നി.
(തുടരും)
★APARNA ARAVIND★