Aksharathalukal

DELIVERY BOY - 1

ആരോ തന്നെ ബലമായി കീഴടക്കാൻ ശ്രമിക്കുന്നത് സ്വപ്നം കണ്ട് പേടിച്ചാണ് മയക്കത്തിൽ നിന്നും ഉണർന്നത്..

ഒരു പേടി സ്വപ്നം കണ്ടത് കൊണ്ടാവാം ഹൃദയമിടിപ്പ് വല്ലാതെ ഉയർന്നിരിക്കുന്നു..!!

സമയം പകൽ പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു..

ഇതുവരെ ഒന്നും കഴിക്കാത്തത് കൊണ്ടാകാം വല്ലാതെ വിശക്കുന്നുണ്ട്...

പതിയെ സോഫയിലേക്ക് വന്നു ചാഞ്ഞിരുന്നു..
 

അടുക്കള അലർജിയായത് കൊണ്ട് തന്നെ എന്തു ചെയ്യണമെന്ന് ആലോചിച്ചുക്കൊണ്ടിരുന്നപ്പോളാണ് 'ഡോർ ടൂ ഡെലിവെറി' എന്ന ഒാപ്ഷൻ മനസ്സിലേക്ക് ഒാടിയെത്തിയത്...

ആകെയുണ്ടായിരുന്ന റൂമേറ്റായ കസ്തൂരി സ്ഥലം മാറി പോയതിൽ പിന്നെ ആഹാരകാര്യം ആകെപ്പാടെ കുഴപ്പത്തിലാണ്..

ഇന്നാണെങ്കിൽ പോരാത്തതിന് വയറു വേദനയും,വിശപ്പ് കാത്തി കാളിയിരിക്കുന്നത് കൊണ്ടും വയ്യാത്തത് കൊണ്ടും പുറത്തു പോയി കഴിക്കാനുളള ആരോഗ്യമില്ല...

എല്ലായിടത്തും സർവ്വസാധരണമാണെങ്കിലും ഞാൻ ആദ്യമായിട്ടാണ് ഒൺലെെൻ വഴി ആഹാരം ഒാർഡർ ചെയ്യാൻ തീരുമാനിക്കുന്നത്..

എല്ലാം ഒത്തു വരുമോ..??

ആഹാരത്തിന് രുചിയുണ്ടാകുമോ..??

എന്നൊക്കെ മനസ്സിൽ നൂറു ചോദ്യങ്ങൾ വന്നെങ്കിലും രണ്ടും കൽപ്പിച്ചു അടുത്തുളള ഫുഡ് കോർട്ടിന്റെ നമ്പർ തപ്പിയെടുത്ത് ഒരു ബർഗറും സ്നാക്സ് ബോക്സും കോളയും ഒാർഡർ ചെയ്തതും അഡ്രസ്സ് ചോദിച്ചതിന് ശേഷം പത്ത് മിനിറ്റിനുളളിൽ  എത്തിക്കാമെന്ന് പറഞ്ഞു ഫോൺ വെച്ചതും നെഞ്ചിനുളളിൽ വല്ലാത്തൊരു ആന്തൽ ഉണരുന്നത് ഞാൻ അറിഞ്ഞു...

വെറെയൊന്നും കൊണ്ടല്ല,പറഞ്ഞ സമയത്തിനുളളിൽ ഒാർഡർ ഡെലിവറായില്ലെങ്കിൽ പെെസ വേണ്ട എന്ന പോളിസി ഇപ്പോഴത്തെ പല കമ്പനികളിലും കാണാം,അത്തരത്തിലുളള ഡെലിവറികളൂടെ പണം ആ ഡെലിവറി ചെയ്യുന്ന ആളുടെ ശംമ്പളത്തിൽ നിന്നും പോകുമെന്നും,പത്തോ പതിനായിരമോ മാത്രം മാസം ശംമ്പളം കിട്ടുന്ന അവർ പറഞ്ഞ സമയത്തിനുളളിൽ ഒാർഡർ എത്തിക്കാനായി വാഹനം മിന്നൽ വേഗത്തിൽ പറത്തി സ്വയം മരണത്തിലേക്ക് പോകുന്നതിനെ പറ്റിയുമുളള ഒരു ഫീച്ചർ  അടുത്തിടെ വായിച്ചിരുന്നു..

പാവങ്ങൾ...ജീവിക്കാനായി ഒാരോരോ വേഷം കെട്ടുന്നവർ..

എത്ര വെെകീയാലും മുഖം മുഷിയാതെ മുഴുവൻ തുകയും കൊടുക്കണമെന്ന് ഉറപ്പിച്ച് ഞാൻ സോഫയിൽ നിന്നും ഏഴുന്നേറ്റു...

അഴിഞ്ഞുലഞ്ഞ മുടി ചീകി കെട്ടി ഇട്ടിരുന്ന ബനിയനു പുറത്തേക്ക് ഒരു ഷ്രഗ്ഗുമിട്ട് ഞാൻ എന്റെ ആഹാരത്തിനായി കണ്ണും നട്ടു കാത്തിരുന്നു...!!!

പക്ഷേ, മണിക്കൂർ ഒന്ന് കഴിഞ്ഞിട്ടൂം ആളെ കാണാതെ എന്റെ ക്ഷമ പതിയെ നശിക്കാൻ തുടങ്ങി..

അല്ലെങ്കിലും എനിക്ക് മൂക്കത്താ ദേഷ്യമെന്ന് എപ്പോഴും പോരാളി പറയുന്നത് ഞാൻ അറിയാതെ ഒാർത്തു..

അമ്മയെ പറ്റി ഒാർത്തതും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു...

ചേട്ടനും ഗൗരിയേടത്തിയും തുമ്പി മോളുമെല്ലാം മനസ്സിലേക്ക് ഒാടിയെത്തി..

എടുത്തു ചാടിയെടുത്ത ഒരു തീരുമാനം കൊണ്ട് സ്വയം ജീവിതം നശിപ്പിച്ചത് ഞാനാണെങ്കിലും അതിന്റെ ശിക്ഷ അവരാണല്ലോ അനുഭവിക്കുന്നതെന്നോർത്ത് ഉളളു പിടഞ്ഞു..

പക്ഷേ, ഒഴുകിയിറങ്ങിയ കണ്ണുനീർ വാശിയോടെ തുടച്ചു കളഞ്ഞു ഞാൻ എന്നോട് തന്നെ പറഞ്ഞു,

"ഇല്ല,ഞാൻ തോൽക്കില്ല..

ഈ 'മിത്ര വിശ്വനാഥ്'
പൊരുതി ജയിക്കുക തന്നെ ചെയ്യും...!!"

അങ്ങനെ ഒാർത്തതും ആ നിമിഷം തന്നെ കോളിങ് ബെൽ മുഴങ്ങിയതൂം ഒരുമ്മിച്ചായിരുന്നു..

കണ്ണുകൾ തുടച്ചു പേഴ്സുമെടുത്ത് ഞാൻ ഒാടി പോയി വാതിൽ തുറന്നു...

പ്രതീക്ഷിച്ചത് പോലെ അത് ഒരു ഡെലിവെറി ബോയ്  തന്നെ ആയിരുന്നു..

തലക്കുനിച്ച് നിന്നിരുന്ന അയാൾ എന്നെ കണ്ടതും ഒന്ന് ബദ്ധപ്പെട്ട് ചിരിക്കാൻ ശ്രമിച്ചു..

വെെകീ പോയത് കൊണ്ട് നിസ്സാഹയതയോടെ നിൽക്കുന്ന അയാളെ കണ്ടതും എനിക്ക് പാവം തോന്നി...

ഞാൻ അയാൾക്ക്  തിരിച്ചും മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചു...

ഒരു വഴക്ക് പ്രതീക്ഷിച്ച് നിന്ന അയാൾ എന്റെ ചിരി കണ്ടതും ഒന്ന് ഞെട്ടിയെന്ന് തോന്നി, അത് മറച്ചു വെച്ച് അയാൾ എനിക്ക് നേരെ പാഴ്സൽ നീട്ടിയപ്പോഴാണ് കെെ മുട്ടിൽ നിന്നും ഒലിച്ചിറങ്ങുന്ന രക്തം ഞാൻ കാണുന്നത്..

പെട്ടെന്ന് എന്നിൽ വല്ലാത്തൊരു പരിഭ്രമം ഉയർന്നു..

അത് കണ്ടിട്ടെന്ന പോലെ അയാൾ പറഞ്ഞു,

"വരുന്ന വഴി ചെറിയൊരു ആക്സിഡന്റ്,

ഭാഗ്യം കൊണ്ട് കെെ ഒന്നു ഉരഞ്ഞതെ ഉളളൂ,...!!"

ഒരു ചിരിയോടെ അയാൾ അത് നിസ്സാരമാക്കിയപ്പോഴും നിർത്താതെ ചോരയൊഴുകുന്ന അയാളുടെ കെെയ്യിലേക്കായിരുന്നു എന്റെ നോട്ടം..
 

ആ മുറിവിൽ ഒരു തുണി കെട്ടാൻ പോലും മെനക്കെടാതെ എനിക്കായ് ആഹാരം കൊണ്ടു വന്നിരിക്കുന്നു,ഒരു നിമിഷം അയാളോട് എനിക്ക് വല്ലാത്തൊരു ബഹുമാനം തോന്നി...

നിർത്താതെ ഒഴുകുന്ന രക്തം കണ്ടതും എന്നിലെ ഡോക്ടർ ഉണർന്നു,

ഒരു നിമിഷം പോലും പാഴാക്കാതെ അയാളോട് അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു ഞാൻ ഫസ്റ്റ് എയ്ഡ് ബോക്സെടുക്കാൻ റൂമിലേക്ക് ഒാടി, ബോക്സുമായി ഞാൻ തിരിച്ചെത്തിയപ്പോഴും ആ പാഴ്സലും കെെയ്യിൽ പിടിച്ച് എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു അയാൾ...

ഒരു ചിരിയോടെ ഞാൻ അയാളോട് ഇരിക്കാൻ ആവശ്യപ്പെട്ടതും അയാൾ മടിച്ചു മടിച്ച് ഹാളിലെ സെറ്റിയിലിരുന്നു..

കെെയ്യിലേക്ക് ഒലിച്ചിറങ്ങിയ രക്തം തുടച്ചു മാറ്റിയതിന് ശേഷം ഒരു കോട്ടേണിൽ ഡെറ്റോൾ മുക്കി, മുറിവ് ക്ലീനാക്കി മരുന്ന് വെച്ച് കെട്ടി,ഇൻഫക്റ്റട് ആകാതിരിക്കാൻ ഒരു ഇൻജെക്ഷനും കൊടുത്തതിന് ശേഷമാണ് ഞാൻ ആ പാഴ്സൽ സ്വീകരിച്ചത്..

പേഴ്സിൽ നിന്നും പെെസ എടുത്ത് കെെയ്യിൽ കൊടുത്തെങ്കിലും അയാൾ അത് സ്വീകരിക്കാൻ കൂട്ടാക്കിയില്ല..

ഒടുവിൽ ബലമായി കെെയ്യിൽ പെെസ വെച്ചു കൊടുക്കുമ്പോൾ അയാൾ എന്നെ വിചിത്രമായി നോക്കുന്നത് കണ്ടാണ് ഞാനും ശരിക്കും അയാളെ നോക്കിയത്...

ചെറിയ കണ്ണൂകളും കട്ടി പുരികവും കട്ടി താടിയും മീശയും ഉറച്ച ശരീരവുമുളള ഒരു ചെറുപ്പക്കാരൻ..

തമിഴ് നടൻ വിജയ് സേതുപതിയുടെ ഒരു ഛായ...!!!

പെട്ടെന്ന് തന്നെ അയാളുടെ  കെെയ്യിൽ പിടിച്ചിരുന്ന കെെകൾ ഞാൻ ജാള്യതയോടെ പിൻവലിച്ചു..

ഒരു നിമിഷം കൂടി എന്റെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കിയതിന് ശേഷം അയാൾ ഒരു ചിരി സമ്മാനിച്ച് മുറി വിട്ടിറങ്ങി..
 

അയാൾ പോയതും ഞാൻ വാതിലടച്ചു  വന്നു ഭക്ഷണ പൊതി തുറന്നു..

വിശപ്പ് അത്രത്തോളം എന്നെ കാർന്നു തിന്നിരുന്നു..

രുചികരമായ ഭക്ഷണം ആസ്വദിച്ചു കഴിച്ചു ഏറ്റപ്പോളായിരുന്നു കസ്തൂരിയുടെ വിളി വന്നത്..

എന്റെ അതെ പ്രായമാണെങ്കിലും പ്രായത്തിൽ കവിഞ്ഞ പക്വതയും അറിവും അവൾക്കുണ്ട്..

കാര്യം ഞാനൊരു ഡോക്ടർ ഒക്കെയാണെങ്കിലും പ്രായോഗികമായ അറിവും മനുഷ്യരെ തിരിച്ചറിയാനുളള കഴിവും എനിക്ക് ഇല്ലായിരുന്നു..

എന്നെ പറ്റി അവൾക്ക് നല്ല അറിവായത് കൊണ്ട് തന്നെ കൂടെ താമസിച്ച ഈ ഒന്നര വർഷം അവൾ ശരിക്കും എനിക്കൊരു ബോഡി ഗാർഡ് തന്നെയായിരുന്നു..

അതുക്കൊണ്ട് തന്നെ അവളെ വല്ലാതെ മിസ്സ് ചെയ്യുന്നുമുണ്ട്..

സമയം കളയാതെ ഫോണെടുത്തതും അവളെ പറയാൻ സമ്മതിക്കാതെ ഞാൻ സംസാരിച്ചു തുടങ്ങി...

ആ ഡെലിവെറി ബോയ്ടെ കാര്യം പറഞ്ഞു തീർന്നതും അവൾ നോൺസ്റ്റോപ്പായി എന്നെ വഴക്ക് പറയാൻ തുടങ്ങി..

ഒറ്റയ്ക്ക് ഒരു ഫ്ളാറ്റിൽ താമസിക്കുമ്പോൾ പരിചയമില്ലാത്തൊരാളെ അകത്ത് കയറ്റിയതിന് അവൾ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു..

അത് മാത്രമല്ല,അത്തരത്തിൽ ഡെലിവെറി ബോയ്സ് ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഒരുപാട് സംഭവങ്ങൾ ഉദാഹരണ സഹിതം പറഞ്ഞു അവൾ എന്നെ വഴക്ക് പറയാൻ തുടങ്ങിയതും എന്റെ ഉളളിലും ഒരു പേടി നാമ്പിട്ടു..

ഇത്രയൊക്കെ ജീവിതത്തിൽ അനുഭവിച്ചിട്ടും ഞാൻ എന്താണ് ഒന്നും പഠിക്കാത്തതെന്നോർത്ത് സ്വയം ശകാരിച്ചു..

അത്രയും കരുത്തുളള ഒരാളെ വീട്ടിനകത്തേക്ക് വിളിച്ചപ്പോൾ ഒരു നിമിഷം പോലും എന്നെ പറ്റി ചിന്തിക്കാത്തത് എന്താണെന്ന് ഞാൻ സ്വയം ചിന്തിച്ചു..

പിഞ്ചു കുഞ്ഞുങ്ങൾ  പോലും പീഡനത്തിനിരയാകുന്ന ഈ കാലത്ത് കാണാൻ ആത്യാവശ്യം തെറ്റില്ലാത്ത ഞാൻ ഇന്ന് കാണിച്ചത് ഒരു വലിയ മണ്ടത്തരമാണെന്ന് എനിക്ക് ബോധ്യമായി..

ഒന്നുറക്കെ കരഞ്ഞാൽ ഒാടി വരാൻ പോലും അടുത്ത ഫ്ളാറ്റുകളിൽ ഒന്നിലും പകൽ സമയത്ത് ആരുമില്ലെന്നുളള സത്യം എന്റെ നട്ടെല്ലിൽ തണുപ്പ് പടർത്തി..

ആരോ വിളിച്ചതും കസ്തൂരീ ഫോൺ വെച്ച് പോയതിന് ശേഷവും മുൻപ് ചെയ്ത അബദ്ധമോർത്ത് ഞാൻ കുറച്ചു നേരം അനങ്ങാതെ നിന്ന് പോയി..

പിന്നീട് വന്ന ആൾ എന്നെ ഒന്ന് മോശമായി നോക്കിയിട്ട് കൂടിയില്ലെന്ന് സ്വയം സമാധാനിച്ച് പതിയെ ബെഡിലേക്ക് ചാഞ്ഞു...
 

          💫💫💫💫💫💫💫💫
 

ആരോ കോളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടിട്ടാണ് ഞാൻ മയക്കം വിട്ടുണർന്നത്..

ബെഡിൽ നിന്നും ഊർന്നിറങ്ങി ക്ലോക്കിലേക്ക് നോക്കിയപ്പോഴാണ് ഞെട്ടി പോയത്..

സമയം പത്ത് മണി കഴിഞ്ഞിരിക്കുന്നു...!!!

ഈ സമയത്ത് ആരായിരിക്കും..??

ഉളളിൽ ഒരൂ പേടി തോന്നിയെങ്കിലും ഈ സമയം അടുത്ത ഫ്ലാറ്റുകളിൽ ആളുകൾ ഉണ്ടാകുമെന്ന ധെെര്യത്തിൽ ഞാൻ ഹാളിലെ ലെറ്റ് ഇട്ടതിന് ശേഷം പതിയെ വാതിൽ തുറന്നു നോക്കി...

വാതിലിന് പുറത്ത് ആരെയും കാണാതെ സംശയത്തോടെ പുറത്തേക്ക് ഇറങ്ങിയതും അടുത്തുളള ചുമരിന്റെ മറവിൽ ഒളിച്ചിരുന്ന ആ ഡെലിവെറി ബോയ് പാഞ്ഞു വന്ന് എന്നെ വീടിനുളളിലേക്ക് ശക്തിയായി ഉന്തിയതും ഒരുമ്മിച്ചായിരുന്നു...
 

ഞാൻ നിലത്ത് നിന്നും പിടഞ്ഞെഴുന്നേൽക്കാൻ തുടങ്ങുന്നതിന് മുൻപ് തന്നെ അയാൾ അകത്ത് കയറി വാതിലടച്ചിരുന്നു...!!!


 

( തുടരും)


✨DELIVERY BOY✨ Part-2

✨DELIVERY BOY✨ Part-2

4.5
8274

അയാൾ എന്റെ നേരെ പാഞ്ഞടുത്തതും ഞാൻ ഉറക്കെ അലറി...   പെട്ടെന്ന് ഞാൻ ഉറക്കത്തിൽ നിന്നും പിടഞ്ഞെഴുന്നേറ്റു... വല്ലാത്തൊരു ഭീതി എന്റെ മനസ്സാകെ നിറഞ്ഞു.. ചുറ്റും പടർന്ന ഇരുട്ട് എന്റെ ഭയത്തിന് ആക്കം കൂട്ടി.. ബെഡിൽ നിന്നും ഫോൺ പരതിയെടുത്ത് ടോർച്ച് ഒാൺ ചെയ്തു ഞാൻ ഫ്ളാറ്റിലെ ലെെറ്റെല്ലാം ഒരുമ്മിച്ച് തെളിയുന്ന വിധത്തിൽ എന്റെ റൂമിൽ സജ്ജീകരിക്കരിച്ചിരിക്കുന്ന സ്വിച്ചമർത്തി... മുറിയിലാകെ പ്രകാശം പരന്നതും മനസ്സൊന്ന് ശാന്തമായി.. സമയം 8 മണി കഴിഞ്ഞിരിക്കുന്ന..!! ഞാൻ പതിയെ ഏഴുന്നേറ്റു ബാത്റൂമിൽ കയറി ഷവർ ഒാണാക്കി,ഡിസംബർ മാസമായതിനാൽ നല്ല തണുപ്പുണ്ടായിരുന്നു.. ശ