Aksharathalukal

ആ കറുത്ത രാത്രികൾ - 1

ഒന്ന് 
 

                    രാത്രി ഏറെ വൈകിയിരുന്നു..... നാട്ടിലേക്ക് ഉള്ള അവസാന വണ്ടിക്ക് കയറി.....

ആനവണ്ടിയുടെ ജനാലക്കരികിൽ രാത്രി കണ്ണടച്ച് കിടന്ന് യാത്ര ചെയ്യാൻ ഒരു പ്രത്യേക സുഖം ആണെന്ന് അവൾ ഓർത്തു....
 

നാട്ടിലെ ഉത്സവം ആണ്..... എല്ലാരും ഒത്തുചേരും....
അവൾ ഡയറി എടുത്തു കുറിച്ചു....


" നിമിഷങ്ങൾ ഓർമ്മകൾ ആവുമ്പോൾ
അവക്ക് ജീവനേക്കാൾ മൂല്യമുണ്ടാവുന്നു...."
 

 

നാട്ടിൽ എത്തിയപ്പോൾ അരവിന്ദൻ വിളിക്കാൻ വന്നു....
അമ്മേടെ വീട്ടിലേക്ക് ആണ് പോയത്.... അവളുടെ അമ്മക്ക് ഒരു അനിയത്തി ആണ് ഉള്ളത്...
അവരുടെ ഭർത്താവ് ആണ് അരവിന്ദൻ...
 

"ദേവു വന്നിട്ടുണ്ടോ പാപ്പാ..." അവൾ ചോദിച്ചു 

 

"ഉവ്വ്... നിന്നെ കാത്തിരിക്കാ...."  പാപ്പൻ പറഞ്ഞു 
 

അവർ വീട്ടിൽ എത്തിയ പാടെ ദേവു ഓടി വന്നു...
"അമ്മൂ..." അവൾ ഓടി വന്നു കെട്ടിപ്പിടിച്ചു...


"തടിച്ചല്ലോ.... ഇതു തന്നെ പണി? " അവൾ

 
"പൊടി... നീ വല്ലാതെ മെലിഞ്ഞു പോയി..." ദേവു 
"ഹാ വന്നോ.... പെണ്ണ് ഒരു സൗര്യം തരാതെ ഇരിക്കാർന്നു.... ഈ ദേവു " മേമ പറഞ്ഞു

 
"അമ്മ എന്ത്യേ? " അവൾ

 
" അകത്തുണ്ട് " മേമ പറഞ്ഞു

 
"അമ്മാ..." അവൾ അടുക്കളയിൽ ചെന്നു

 
" ഹ... വന്നോ... നീ ആകെ കോലം കെട്ടല്ലോ... ഒന്നും തിന്നാറില്ലെ? മുടിയുടെ കോലം കണ്ടോ.... എന്തായി സപ്പ്ളി ഒക്കെ? നിന്നെ പഠിക്കാൻ വിട്ട എന്നെ പറഞ്ഞാൽ മതിയല്ലോ... എന്താ വൈകിയേ? " അമ്മ പതിവ് പോലെ തുടങ്ങി

 
"ഹോ തുടങ്ങിയോ... ഒന്ന് നിർത്തിക്കെ വല്യമ്മേ..." ദേവു

 
"പറയട്ടെടി.... ഇതു കേൾക്കാൻ അല്ലെ ഞാൻ ഇങ്ങു വന്നേ...." അമ്മു

 
"അപ്പൊ ഞാൻ വന്നൊണ്ട് അല്ലെ...?" ദേവു

 
" നീ വലിയ റാങ്ക്കാരി അല്ലെ... നമ്മളെ ഒക്കെ മൈൻഡ് ചെയ്യോ? " അമ്മു

 
"പൊടി... നീ വേഗം കുളിച്ചു വാ..." ദേവു കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു

 
"എന്താ കള്ളത്തരം? " അമ്മ

"ഒന്നുലാ..." അമ്മു വേഗം തടി തപ്പി

 

                             
കുളിച്ചു വന്നപ്പോൾ ദേവു അമ്മുവിന്റെ ഡയറി നോക്കുവായിരുന്നു....

"ടീ നിന്നോട് പറഞ്ഞിട്ടുണ്ട്.... ഇത് എടുക്കരുത് എന്ന് " അമ്മു ഡയറി വാങ്ങിക്കൊണ്ട് വിലക്കി.

 

 
"ആ... ഇത് എടുത്താലും എനിക്ക് ഒന്നും മനസ്സിലാവൂല.... ഇതേത് ഭാഷ ആണ്? " ദേവു

 
"വല്യേ റാങ്ക് വാങ്ങിചിട്ട് കാര്യല്ല.... സ്വന്തം ഭാഷ അറിയണം " അമ്മു

 
"ഹോ അപ്പൊ ഇത് മലയാളം ആയിരുന്നോ?  എഞ്ചിനീയർ ആവാൻ മലയാളം പഠിക്കണ്ട മോളേ " ദേവു പറഞ്ഞു.

അമ്മു ചിരിച്ചു....


"എന്താ നമ്മുടെ പ്ലാൻ? "ദേവു
"എന്ത്? " അമ്മു
"നീ മറന്നോ?? നിന്റെ ആവശ്യം അല്ലെ? " ദേവു
" എന്ത്...? " അമ്മു മുടി ചിക്കികൊണ്ടിരിക്കെ ചോദിച്ചു

 
" ചാത്തൻ മാളിക...." ദേവു പറഞ്ഞപ്പോൾ അമ്മുവിന്റെ  കണ്ണുകളിൽ വിടർന്നു 

" എടി അതു വേണോ?  ഞാൻ അതു വിട്ടു..."

" നീ അല്ലെ പറഞ്ഞെ നിന്റെ പുതിയ കഥ അതിനെ അടിസ്ഥാനമാക്കി ആണെന്ന്....."


"ഉം... " അമ്മു എന്തോ ഓർത്തു മൂളി


"ഏതു  വരെ ആയി? " ദേവു ചോദിച്ചു

 
അമ്മു ബാഗിൽ നിന്നും മറ്റൊരു ഡയറി എടുത്തു നീട്ടി....
ദേവു പതിയെ താളുകൾ മറിച്ചു....
  

      

                       *************

       നേരം സന്ധ്യയോട് അടുത്തു.... ആകാശം തെളിഞ്ഞു കിടന്നു...... ഇരുട്ട് വീണു തുടങ്ങിയില്ല.... ഒരു വലിയ പുഴക്കരികിൽ ആയിരുന്നു ആ ദേവിക്ഷേത്രം ഉണ്ടായിരുന്നത്....
അതിനു അപ്പുറത്തേക്ക് ആരും പോവാറില്ല....
അതു കൊണ്ടുതന്നെ അവിടം കാടുപിടിച്ചു കിടന്നു.... പുഴക്കരയിൽ വന്നു നിന്നാൽ തന്നെ കാണാൻ കഴിഞ്ഞിരുന്നു.... ഒരു പടുകൂറ്റൻ കെട്ടിടത്തിന്റെ തല.... അവിടെ നിന്നും ഏതാണ്ട് ഒരു കിലോമീറ്ററോളം മാറി ആണത്രേ അതുള്ളത്.... അതും വലിയ ഒരു കുന്നിന്റെ മുകളിൽ....
മുത്തശ്ശി പറഞ്ഞുകേട്ട അറിവാണ്....
മരിച്ചു പോയ പലരുടെയും ആത്മാവുകൾ അലഞ്ഞു നടക്കുന്ന ഇടമാണ്  അതെന്ന്....
ആ പുഴകടന്ന് ഇങ്ങോട്ട് വരാൻ അവർക്കു കഴിയില്ല... പക്ഷെ പുഴ കടന്ന് ചെന്ന ആരും ജീവനോടെ മടങ്ങിയിട്ടില്ല.....
പോയ പലരും ഏഴാം പക്കം പുഴയിൽ പൊന്തും....
എന്തിനായിരുന്നു അവർ എല്ലാം അങ്ങോട്ട് പോയത്...?
അവിടെ എങ്ങോ മറഞ്ഞുകിടക്കുന്ന ആ നിധി...
അതായിരുന്നു ലക്ഷ്യം....
പക്ഷേ ഇന്നോളം അതു കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല....
ഒരുപാട് ദുരൂഹതകൾ നിറഞ്ഞു നിന്ന.... ആ പഴയ കൊട്ടാരം.....
നാട്ടുകാർ അതിനെ വിളിച്ചു....
"ചാത്തൻ മാളിക...."

                             **************
 

"ഇത്രേ ഉള്ളോ?? " ദേവു അവളെ നോക്കി


"ഉം... പിന്നെ എഴുതാൻ കഴിഞ്ഞില്ല.... " അമ്മു

 
"അതെന്താ? " ദേവു


" അത്.... പറഞ്ഞാൽ വിശ്വസിക്കുമോ? "


"പറ..." അമ്മുവിനെ സൂക്ഷ്മമായി നോക്കികൊണ്ട് ദേവു ചോദിച്ചു

 
"ഇത് എഴുതിതുടങ്ങിയപ്പോൾ തന്നെ എനിക്ക് വല്ലാത്ത ഒരു ഫീൽ... സങ്കടമല്ല.... സന്തോഷം ഇല്ല....ദേഷ്യമോ ഒന്നും അല്ല... പക്ഷെ എന്തൊക്കെയോ ഒരു ഫീൽ.... എഴുതാൻ പറ്റുന്നില്ല.... എന്റെ റൂമിലെ ഗീതു ഇല്ലാത്ത കാരണം ഞാൻ തനിച്ചു ആയിരുന്നു.......
പിന്നെ..... ഉറങ്ങിയാലും.... രാത്രി കൃത്യം മൂന്നുമണിക്ക് ഉണരും.... എന്നും... ചിലപ്പോൾ ആരോ കരയുന്ന പോലെ തോന്നും.... ഇടക്ക്....ആരോ ചിരിക്കുന്ന പോലെ.... " അമ്മു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

 
"പൊടി.... ഞാൻ വിശ്വസിക്കില്ല.... ശാസ്ത്രലോകം ഇത്രയും വളർന്ന ഈ കാലത്ത് ഇതൊക്കെ വിശ്വസിച്ചു നടക്കാൻ വട്ടുണ്ടോ?  നീ ഒരു എഞ്ചിനീയർ അല്ലെ " ദേവു

 
"നിനക്ക് പേടി ഇല്ലേ?? " അമ്മു അമ്പരപ്പോടെ അവളെ നോക്കി.


"ഇല്ല... ഇതൊക്ക ബ്രെയിനീന്റെ കളിയാ.... പിന്നെ മുത്തശ്ശി കൊറേ പുളുകഥകൾ പറഞ്ഞു പേടിപ്പിച്ചു തന്നതാ...." ദേവു പറഞ്ഞു

 
"ന്നാ കിടക്കാം..." അമ്മു പറഞ്ഞു

 
"പത്തുമണി ആയിട്ടുള്ളു..." ദേവു
"എനിക്ക് നല്ല ക്ഷീണം...." അമ്മു പറഞ്ഞു...
രണ്ടുപേരും കിടന്നു......


"നീ കഴിക്കുന്നില്ലേ?? " ദേവു
"ഞാൻ കഴിച്ചതാ.... "
"ന്നാ ഗുഡ്‌ നൈറ്റ്‌" 
"ഒന്നുറങ്ങു പെണ്ണെ...."
 

സമയം കടന്നുപോയി...... രണ്ടു പേരും നിദ്രയിൽ മുഴുകി......
പെട്ടന്ന് അമ്മു ഉണർന്നു.... സ്വപ്നം കണ്ടിട്ടോ.... പേടിച്ചോ ഒന്നും അല്ല..... സമയം നോക്കിയപ്പോൾ ക്ലോക്കിൽ മൂന്ന് മണി.....


"ദേവൂ "അമ്മു തട്ടി വിളിച്ചു

 
"എന്താടി...? "ദേവു പാതിമയക്കത്തിൽ ചോദിച്ചു
"എണീറ്റെ..."അമ്മു വിളിച്ചു

 
ദേവു കണ്ണു തിരുമ്മി എണീറ്റു.....


"ഇതു നോക്ക് "അമ്മു ക്ലോക്ക് എടുത്തു കാണിച്ചു

 
"ഈ മൂന്നു മണിക്ക് നീ ഇത് എന്തോന്നാ കാണിക്കുന്നേ? "ദേവു

 
"ഞാൻ പറഞ്ഞില്ലേ....എന്നും ഈ സമയത്ത് ഞാൻ ഉണരും....ആരോ വിളിക്കുന്ന പോലെ തോന്നും...." അമ്മു

 
"ഉലക്ക....പൂരം കഴിയട്ടെ.... നമുക്ക് അവിടം വരെ ഒന്നു പോണം...." ദേവു

 
" പോണം.... എന്റെ മനസ്സും പറയുന്നു.... തനിച്ചു ഒന്നു പോണം " അമ്മു പറഞ്ഞു

 
"അയ്യടാ....അങ്ങനെ നീ ഒറ്റക്ക് ആളാവണ്ട.... ഞാനും വരും.... ഇപ്പോൾ കിടക്കാൻ നോക്ക്...." ദേവു പറഞ്ഞു.....


അമ്മു പിന്നെ ഒന്നും മിണ്ടിയില്ല....  മുറിയിലെ ജനലിനരികിലേക്ക് നോക്കി കിടന്നു.... അവിടെ ചില കറുത്ത പൂമ്പാറ്റകൾ പാറി നടന്നു.....
മെല്ലെ കണ്ണുകൾ ഉറക്കത്തിലേക്ക് വീണു.....

 

 

 

രാവിലെ എഴുന്നേൽറ്റപ്പോൾ ദേവുവിനെ കണ്ടില്ല..........
 

"വേഗം കുളിക്കാൻ നോക്ക്.... അമ്പലത്തിൽ പോണ്ടേ?? " ദേവു വന്നു പറഞ്ഞു
 

"ഹാ...." അവൾ എഴുന്നേറ്റു....
 

കുളിച്ചു വന്നു...രണ്ടാളും അമ്പലത്തിൽ പോയി....
പൂരത്തിന്റെ ഒരുക്കങ്ങളിൽ ആയിരുന്നു എല്ലാവരും....
അമ്പലം കാണാൻ തന്നെ ഒരു പ്രത്യേക ചന്തം....
പറമ്പിൽ ആനകളെ കണ്ടു....
 

"എന്തു ചന്തം ആണല്ലേ.... " ദേവു
"ഉം...." അവൾ മൂളി....
 

തൊഴുതു വന്നു പുഴക്കരയിലെ സർപ്പക്കാവിൽ കൂടി തൊഴുതു മടങ്ങവേ.... പെട്ടന്ന് നിന്നു....
 

പുഴക്കു അപ്പുറത്തു വലിയ മരങ്ങൾക്കു മീതെ ആ വലിയ മാളിക.......
 

"എന്താ വരുന്നില്ലേ? " ദേവു ചോദിച്ചു 
"നോക്കടി... കാണുമ്പോൾ തന്നെ ഭയങ്കരം അല്ലെ... " അമ്മു 
 

"പോണോ നിനക്ക്....?  " ദേവു
"ഇപ്പോൾ വേണ്ടാ..... " അമ്മു പറഞ്ഞു....
അമ്മു കുറേ നേരം അങ്ങോട്ടു നോക്കി നിന്നു....
 

പെട്ടന്ന് ആകാശം കാർമേഘം കെട്ടി.....
എങ്ങും ചെറിയ ഇരുട്ട് പരന്നു....
 

"മഴ വരുന്നുണ്ടോ? " ദേവു വാനം നോക്കി ചോദിച്ചു


"ഇനി ഇത് വല്ല അനർത്ഥത്തിന്റെ സൂചന ആണോ...?  ആരോ എന്നെ മാടി വിളിക്കുന്ന പോലേ...." അമ്മുവിന്റെ കണ്ണുകൾ പുഴക്ക് അപ്പുറം ആയിരുന്നു 

 

ആ മരങ്ങൾക്കു മറവിൽ ആരോ ഉള്ള പോലെ.... രണ്ടു കണ്ണുകൾ....

" അത് ഞാൻ കണ്ടതാണ്.... പക്ഷെ ഒരു നിമിഷം മാത്രം.... പിന്നെ അത് എങ്ങു പോയി...." അവൾ മനസ്സിൽ പറഞ്ഞു.....

മെല്ലെ കണ്ണുകൾ താഴേക്കു പാഞ്ഞു....
പുഴയിൽ അതാ രണ്ടു കണ്ണുകൾ.... നീല കണ്ണുകൾ..... ആരാണത്.....


"ആരാണത്...."


"അമ്മൂ....." ദേവു തട്ടി വിളിച്ചു...
അവൾ സ്വപ്നത്തിൽ നിന്നെന്ന പോലെ ഞെട്ടി ഉണർന്നു.....
"പോവാം..." ദേവു 


"ആ..."

 

അവൾ അവിടെ നിന്നും കണ്ണെടുത്തില്ല.....
ദേവു അവളെ കൈ പിടിച്ചു കൂട്ടികൊണ്ട് പോയി.....

 

വീട്ടിൽ എത്തി അവൾ അതു തന്നെ ആലോചിച്ചു.....
ആ കണ്ണുകൾ എവിടെയോ..... കണ്ടതാണ്...
പക്ഷെ എവിടെ...? 
അവൾ ഓർത്തെടുക്കാൻ ശ്രമിച്ചു......
അവൾ മുറിയിൽ ആയിരുന്നു......
 

"ആരാണവൾ..... ഒരു നിമിഷത്തെ മായജാലം തീർത്ത..... ആ അപരിചിത...... നീലകണ്ണുള്ള രാജകുമാരി....? " ദേവു ആയിരുന്നു അത്.....
 

അമ്മു പെട്ടന്ന് തിരിഞ്ഞുനോക്കി....

"എന്താടി ഇത്?  ഒന്നും മനസ്സിലാവുന്നില്ലല്ലോ....? "  ദേവു അവളുടെ ഡയറിയും പിടിച്ചു നിൽക്കുന്നു....
 

"ഇത്....അതിങ്ങു തന്നെ..." അവൾ ഡയറി പിടിച്ചു വാങ്ങി....
 

അത് അവൾ എഴുതിയ വരികൾ തന്നെ ആയിരുന്നു....
"ആ കണ്ണുകൾ..... അതെ.... ഞാൻ അത് മുന്നേ കണ്ടതാണ്...." അമ്മു
"ഏതു കണ്ണുകൾ? എന്താ പറയുന്നേ? " ദേവു
"പറയാം....." അമ്മു ദേവുവിനെ നോക്കി പറഞ്ഞു...

 

 

 

തുടരും....

 


ആ കറുത്ത രാത്രികൾ - 2

ആ കറുത്ത രാത്രികൾ - 2

4.3
2308

അന്ന് ആ സെമ്മിലെ അവസാന ദിവസം ആയിരുന്നു.....  എല്ലാവരും നാട്ടിലേക്ക് പോവാൻ നിക്കാണ്....  അന്ന് തന്നെ ഹോസ്റ്റലിൽ ചെറിയ മീറ്റിംഗ് വച്ചു...  സാദാരണ ഉള്ള ഒന്നാണ് അത്....  "ഉച്ചക്ക് മൂന്നു മണിക്ക് ആണ്....വേഗം വാ...  എല്ലാരേം കൂട്ട് " ഞാൻ ഓരോരുത്തരെ വിളിക്കുന്നതിന്‌ ഇടക്ക് കോണിപ്പടിയിൽ അവളെ കണ്ടു.... ആദ്യം ആയാണ് ഞാൻ അവളെ കാണുന്നത്.... അവൾ ബാഗും പാക്ക് ചെയ്തു പോവാൻ റെഡി ആയി നിൽക്കുവാണ് "മീറ്റിങ്ങിനു ഉണ്ടാവില്ലേ.....? " ഞാൻ കോണിപടി ഓടി കയറും വഴി അവളോട് ചോദിച്ചു...  "ഉം... " അവൾ തലയാട്ടി......  ഞാൻ തിരക്കിൽ മോളിലേക്ക് ഓടി....  പക്ഷെ.....  മീറ്റിംഗിന് ഞാൻ അവളെ കണ്ടില്