Aksharathalukal

പ്രണയിനി 31

         ഭാഗം 31

    💞പ്രണയിനി 💞




എന്തെ പ്രണയിനിക്ക് ഇപ്പൊ മിണ്ടാൻ ഒന്നുമില്ലേ....

ശിഖ ഞെട്ടി തിരിഞ്ഞു നോക്കി.

കൈയും മാറിൽ കെട്ടി ചിരിച്ചുകൊണ്ട് നിൽക്കുന്നു മാഷ്.

ഈ സമയം അവർ എന്താ സംസാരിക്കുന്നത് എന്ന് കേൾക്കാൻ മൂന്നും കിടന്ന് സർക്കസ് കാണിക്കുവാന്..

ഞാൻ അപ്പോഴേ പറഞ്ഞില്ലേ.. ഇത് അങ്ങേരുടെ കളിയാണെന്നു...അപ്പു പറഞ്ഞതും ശ്രദ്ധ ചുണ്ടോട്  വിരൽ ചേർത്ത് മിണ്ടല്ലേ എന്ന് കാണിച്ചു.

വീണ്ടും മൂന്നും അവർ പറയുന്നത് കേൾക്കാനായി കാത് കൂർപ്പിച്ചു.


ശിഖ തൊണ്ടയിലെ വെള്ളം പറ്റുന്നത് അറിഞ്ഞു. അവർ സാരിയുടെ തുമ്പ് വിരലിൽ ചുറ്റുകയും അഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

മ്മ്... ശിവാ പുരികം പൊക്കി ചോദിച്ചു.

എങ്... എങ്ങനെ.. മനസിലായി... അവൾ വിക്കി വിക്കി ചോദിച്ചു.

ആദ്യം ഒന്നും മനസിലായിരുന്നില്ല... പിന്നെ എന്നിലെ പാവാടകാരിക്ക് നിറം നൽകുന്നത് നിന്നിലെ പൊടിമീശക്കാരൻ ആണെന്ന് പറഞ്ഞില്ലേ.. അപ്പൊ കിട്ടി.. ഉറപ്പിച്ചത് അഭി വഴിയാ...

ശിഖ കരഞ്ഞുകൊണ്ട് അവനെ കെട്ടിപിടിച്ചു. ശിവ ഒന്ന് ഞെട്ടിയെങ്കിലും ആശ്വസിപ്പിക്കാൻ എന്നോണം ചേർത്ത് പിടിച്ചു

അവിടെ മൂന്നിന്റെയും വാ തുറന്നു.

കണ്ണ് പോത്ത് പിള്ളേരെ.. വിക്കി ശ്രദ്ധയുടെ കണ്ണ് പൊത്തി കൊണ്ട് പറഞ്ഞു.

സ്സ് വിടെടാ നോക്കട്ടെ...ശ്രദ്ധ അവന്റെ കൈ എടുത്ത് മാറ്റി സസൂക്ഷം വീക്ഷിച്ചു..



ഈ സമയം കഴിഞ്ഞു പോയ കാലങ്ങളിൽ നഷ്ട്ടപെട്ട ബന്ധം പുതുക്കുകയായിരുന്നു ഇരു വീട്ടുകാരും. ലെച്ചുവിനും അഭിക്കും നന്നേ ബോർ അടിച്ചു.

ശ്രദ്ധ എന്തെ... അവൾ രഹസ്യമായി അഭിയോട് ചോദിച്ചു.

ആ ആർക്ക് അറിയാം... അടുത്ത വല്ല കുരുത്തക്കേടും പ്ലാൻ ഇടുവായിരിക്കും.

നമുക്ക്‌ വെളിയിൽ ഇറങ്ങാം.. എനിക്ക് ഇരുന്നിട്ട് ബോർ അടിക്കുന്നു. ഇവര് സംസാരം ഇപ്പോഴെങ്ങും നിര്ത്തും എന്ന് തോന്നുന്നില്ല..

മ്മ് വാ..

അഭിയും ലെച്ചുവും കൂടെ വെളിയിലേക്ക് ഇറങ്ങി.

ലെച്ചു പൂത്തു നിന്ന ചെമ്പരത്തിയുടെ ഭംഗി നോക്കി അതിനു ചുറ്റും നടന്നു .

അഭി യാദൃച്ഛികമായി ചായിപ്പിന്റെ അവിടേക്ക് നോക്കിയതും മൂന്ന് തലകൾ.

കൂട്ടത്തിൽ ഉള്ള രണ്ട് തല അവനു പെട്ടന്ന് മനസിലായി വിക്കിയും ശ്രദ്ധയും .

വിക്കി എങ്ങനെ ഇവിടെ... ഇവര് മൂന്നും എന്താ അവിടെ ചെയ്യുന്നേ... അവൻ കുറച്ചു മുന്നോട്ട് വന്നതും കൊക്കോവിന്റെ ചോട്ടിൽ നിന്ന് സംസാരിക്കുന്ന ശിവയെയും ശിഖയെയും കണ്ടു.

ഓ അപ്പൊ ഇതാണ് പരുപാടി..അഭി അവിടേക്ക് നടന്നു.

ജീറാഫിനെ പോലെ കഴുത്ത് നീട്ടി പിടിച്ചത് കാരണം തല ഉളുക്കിയ അപ്പു ഒന്ന് തല വെട്ടിച്ചതും നടന്നു വരുന്ന അഭിയെ കണ്ടു. ഇങ്ങോട്ടേക്കാണ് വരുന്നത് എന്ന് മനസിലായതും അവൻ മുൻപിൽ നിന്ന വിക്കിയെ തോണ്ടി വിളിച്ചിട്ട് ചായിപ്പിന് ഉള്ളിലേക്ക് വലിഞ്ഞു. തിരിഞ്ഞു നോക്കിയ വിക്കി അഭിയെ കണ്ടു.

ഡീ... ദേ മാഷ് വരുന്നു.. വാ.. അവൻ അവളെ തോണ്ടി വിളിച്ചു

ചെ വെറുതെ ഇരിക്ക് നോക്കട്ടെ..ശ്രദ്ധ അവന്റെ കൈ തട്ടി മാറ്റി.

ആഹ് എന്നാ കിട്ടുന്നത് വാങ്ങിച്ചോ എന്നും പറഞ്ഞു വിക്കിയും മെല്ലെ അകത്തോട്ടു വലിഞ്ഞു.

ശ്രദ്ധ കാര്യമായി നോക്കുവാന്..

അഭി അടുത്ത് വന്നപ്പോൾ ശ്രദ്ധ മാത്രം.. ബാക്കി രണ്ടും മുങ്ങിയത് ആണെന്ന് അവനു മനസിലായി.

അവൻ ശ്രദ്ധയെ തട്ടി വിളിച്ചു.


എന്താടാ പട്ടി......വിക്കിയാണ് എന്ന് വിചാരത്തിൽ ശ്രദ്ധ പറഞ്ഞു തിരിഞ്ഞതും മുൻപിൽ അഭി.

ഇങ്ങേര് ഇതിപ്പോ എവിടുന്ന് പൊട്ടിമുളച്ചു....

ഇഹ്ഹ്... ശ്രദ്ധ നന്നായി ഒന്ന് ഇളിച്ചു.

മ്മ്.. അവൻ പുരികം പൊക്കി ചോദിച്ചു.

ഇങ്ങേർക്ക് അവിടെ വല്ല മിച്ചറും തിന്ന് ഇരുന്നാൽ പോരെ ഇപ്പൊ എന്നാത്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തേ..

മ്ച്.. അവൾ ചുമൽ അനക്കി ഒന്നുവില്ല എന്ന് പറഞ്ഞു പോകാൻ നിന്നതും അഭി കൈയിൽ പിടിച്ചു.


അവൾ എന്താ എന്നുള്ള നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു.

എന്തായിരുന്നു ഇവിടെ..

അത് പിന്നെ കൊക്കോക്ക പഴുത്തോ എന്ന് നോക്കാൻ..

ഓ... എന്നിട്ട് പഴുത്തോ..

ഇല്ലാ.. ഇഹ്ഹ്..

എന്തിയെ കൂടെ ഉണ്ടാരുന്ന രണ്ട് എണ്ണം.

മുങ്ങി..ശ്രദ്ധ ചുണ്ട് പിളർത്തി കൊച്ച് കുട്ടികളെ പോലെ  പറഞ്ഞു അത് കണ്ട് അഭിക്ക് ചിരി വന്നെങ്കിലും  അവൻ ചിരിച്ചില്ല.

മ്മ്.. കഞ്ചാവ് കൃഷി എങ്ങനെ പോണു..

കർത്താവേ.. തീർന്നു...

കഞ്ചാവോ...

എന്താ ശ്രദ്ധ അറീലെ... നി ദിവസവും രണ്ട് ബോട്ടിൽ ബിയറും കൂട്ടി വലിക്കുന്ന സാദനം.... അഭി ചിരി കടിച്ചു പിടിച്ചു പറഞ്ഞതും ശ്രദ്ധ ആകെ ചമ്മി നാറി നിൽക്കുവാണ്..

അത് മാഷേ.. പിന്നെ കല്യാണം... മുടക്കാൻ..

ഓ... നി എത്ര തവണ ഗോവക്ക് പോയിട്ടുണ്ട്...

സത്യായും ഞാൻ ഫോട്ടോ പോലും കണ്ടിട്ടില്ല മാഷേ... അതൊക്കെ വെറുതെ പറഞ്ഞതാ..

ആണോ.. എന്തിയെ ക്രൈം പാർട്ണർ വിക്കി.

അവൻ.. അവൾ ചായിപ്പിലേക്ക് എത്തി നോക്കി.. അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല..

പോയി.. ഇനി നിങ്ങൾ പോയിട്ട് നോക്കിയ മതി.

എന്നാ വാ...

എന്തിനാ മാഷേ...

ഈ ഒളിഞ്ഞു നോട്ടം അത്ര നല്ല ശീലം അല്ല..

ഇഹ്ഹ്.... ശ്രദ്ധ ഇളിച്ചു.

ഇനി ആവർത്തിക്കല്ലേ.... അവൻ അവളുടെ ചെവി പിടിച്ചു തിരിച്ചുകൊണ്ട് പറഞ്ഞു.

ശ്രദ്ധ വേദന കൊണ്ട് തുള്ളി..അവൻ പിടി വിട്ടു. അവളുടെ കണ്ണ് നിറഞ്ഞു വന്നു. അത് കണ്ടപ്പോൾ അവനെന്തോ വേണ്ടായിരുന്നു എന്ന് തോന്നി.
അവൻ മുൻപിൽ നടന്നു ലെച്ചുവിന്റെ അടുത്തേക്ക് പോയി.

കാലമാടൻ... വെള്ളപ്പാറ്റ... ഹും വൈറ്റ് വാഷ് അടിച്ച മോന്തയും ആയി വന്നോളുവ... അമ്മോ എന്റെ ചെവി... ആ തെണ്ടി അപ്പുവും വിക്കിയും എന്തിയെ.. വൃത്തികെട്ടവന്മാർ കൃത്യം ടൈമിൽ ഒറ്റക്ക് ഇട്ടിട്ട് മുങ്ങി.

അവൾ ചായിപ്പ് വഴി അകത്ത് കയറി.ഉമ്മറത്ത് വന്നു

നോക്കുമ്പോൾ ലെച്ചുവിനോട് എന്തോ കാര്യവും പറഞ്ഞു മുറ്റത്തു നിൽക്കുന്നു രണ്ടും.

ലെച്ചു ഇവിടെ പഠിച്ച സമയത്ത് അപ്പുവും അവളും ഒരേ ക്ലാസ്സിൽ ആയിരുന്നു. അവർ പരിചയം പുതുക്കലിൽ ഏർപ്പെട്ടു.വിക്കി എന്തൊക്കെയോ ചളി അടിച്ചു ഒപ്പം തന്നെ ഉണ്ട്.

ശ്രദ്ധക്ക് എല്ലാം കൂടെ കണ്ട് കലികയറി. ചുറ്റും ഇരിക്കുന്ന വീട്ടുകാരെ പോലും വക വെക്കാതെ അവർക്ക് കഴിക്കാൻ കൊടുത്ത മിച്ചർ ശ്രദ്ധ പ്ലേറ്റോടെ എടുത്ത് വിക്കിക്ക് നേരെ എറിഞ്ഞു.
ഉന്നം തെറ്റിയില്ല മിച്ചർ മൂന്നിന്റെയും തലവഴി വീണു. പ്ലേറ്റ് വിക്കിയുടെ കൈയിൽ സേഫ് ആയി ലാൻഡ് ചെയ്തു.

ആഹാ.കൊള്ളാലോ മിച്ചർ മഴ.. വിക്കി കൈയിൽ കിട്ടിയ പ്ലേറ്റ് എടുത്ത് തിരിച്ചും മറിച്ചും നോക്കി.

ഇന്നാ വേണോ.....അവൻ പ്ലേറ്റ് ലെച്ചുവിനു നേരെ നീട്ടി അവൾ കണ്ണും മിഴിച്ചു അവനെ നോക്കി

പ്ലേറ്റ് വന്ന വഴി വെച്ച് ഉമ്മറത്തേക്ക് നോക്കിയ അപ്പു ഒരു കളിയാമർദ്ദനത്തിനു തയ്യാറായി നിൽക്കുന്ന ശ്രദ്ധയെ കണ്ടു..

ഇഹ്ഹ്.. അവൻ ഇളിച്ചു. അവൾ കലിപ്പിൽ അടുത്തേക്ക് വരാൻ തുടങ്ങിയതും.

ടാ വിക്കി ഓടിക്കോ... എന്നും പറഞ്ഞു വിക്കിയുടെ കൈയും പിടിച്ചു അപ്പു ഓടി.

നിക്ക് പ്ലേറ്റ്... വിക്കി ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞതും.

കളഞ്ഞിട്ട് ഓട് ചെറുക്കാ ഇല്ലേൽ അവൾ നിന്നെ പ്ലേറ്റ് പോലെ ആക്കും  അപ്പു വിളിച്ചു പറഞ്ഞു മുണ്ടും മടക്കി കുത്തി ഓട്ടം തുടർന്നു.

തലവഴി വീണ മിച്ചർ എവിടുന്ന് വന്നു എന്ന് അറിയാതെ കണ്ണും മിഴിച്ചു നോക്കി നിന്ന ലെച്ചുവിന്റെ മുൻപിൽ കൂടെ ഒരു സൂപ്പർ ഫാസ്റ്റ് പോലെ ശ്രദ്ധ ഓടി.

ഉമ്മറത്ത് എന്താ ഇവിടിപ്പോ ഉണ്ടായേ എന്ന രീതിയിൽ എല്ലാരും പരസ്പരം നോക്കി

ശിവയുടെ അമ്മയും അമ്മാവനും കൃഷ്‌ണനെ നോക്കി..

മോളാ... ഇളയത്... ശ്രദ്ധ... ഒരു വിറവലോടെ  ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു അച്ഛൻ പറഞ്ഞു തോളത്ത് ഇട്ട വെള്ള തോർത്ത് കൊണ്ട് മുഖം തുടച്ചു.

സച്ചു ആണോ.. ശിവയുടെ അമ്മ സന്തോഷത്തോടെ ചോദിച്ചു.

ആ...

ഞാൻ കാണാൻ ഇരിക്കാരുന്നു ആ കുറുമ്പിയെ... പണ്ടത്തെ പോലെ തന്നെയാ അല്ലേ...

ഹാം.. അമ്മയുടെ മുഖത്തെ ചിരി അച്ഛന്റെ മുഖത്തെ മുറുക്കത്തിനു അയവ് വരുത്തി.

പിന്നെ എല്ലാനും കൂടെ അവളുടെ കുറുമ്പ് പറഞ്ഞു ചിരിക്കാൻ തുടങ്ങി.

പക്ഷെ ഇപ്പോഴും പോയ കിളികൾ തിരികെ വരാതെ രണ്ട് പേര് അവിടെ നിൽപ്പുണ്ടായിരുന്നു. അഭിയും ലെച്ചുവും.

ലെച്ചു മുടിയിൽ പറ്റി പിടിച്ചു കിടന്ന മിച്ചർ കൈകൊണ്ട് തട്ടി കളഞ്ഞു ഉമ്മറത്തേക്ക് കയറി.




അയ്യോ അമ്മേ... എന്നെ കൊല്ലാൻ വരുന്നേ.....

അപ്പുവും വിക്കിയും കൂടെ  വിളിച്ചു കൂവികൊണ്ട് ജീവനും കൊണ്ട് കണ്ട കാട്ട് വഴികളിൽ കൂടെ എല്ലാം ഓടി..

ശ്രദ്ധ പാവാട ആണ് ഇട്ടിരിക്കുന്നതെങ്കിലും അതും പൊക്കി പിടിച്ചു പി ട്ടി  ഉഷ ഓടുന്ന ഓട്ടം അവൾ ഓടി.

വരമ്പത്ത് കൂടെ ഓടിയ വിക്കി വരമ്പത്ത് നടന്നു ശീലം ഇല്ലാത്തത് കൊണ്ട് മൂക്കും കുത്തി പൂട്ടിയിട്ട കണ്ടത്തിലേക്ക് വീണു.

എടാ നീയവിടെ മണ്ണും ടെസ്റ്റ്‌ ചെയ്ത് നിൽക്കാതെ എണീറ്റ് ഓടെടാ...

അപ്പു വിളിച്ചു പറഞ്ഞുകൊണ്ട്  നിർത്താതെ ഓട്ടം തുടർന്നു.

വിക്കി ചെളിയിൽ വീണതോടെ ശ്രദ്ധക്ക് സമാദാനം ആയി അവൾ വരമ്പത്തു നിന്ന് വിക്കിയെ നോക്കി പരിസരം മറന്നു പൊട്ടിച്ചിരിച്ചു.പാടത്തിന്റെ അങ്ങേ വരമ്പ് വരെ ഓടിയ അപ്പു ശ്രദ്ധയുടെ ചിരി കെട്ട് തിരിഞ്ഞു നോക്കി. ചെളിയിൽ കിടക്കുന്ന വിക്കിയെയും നിന്ന് ചിരിക്കുന്ന ശ്രദ്ധയെയും  കണ്ടപ്പോൾ പ്രശ്നം ഒരുമാതിരി നേരെ ആയി എന്നോർത്ത് അപ്പു തിരിച്ചു വന്നു.

വിക്കിയുടെ കിടപ്പ് കണ്ട് അപ്പുവിനും ചിരി വന്നു. പാണ്ടിലോറി കയറിയ കുട്ടന്മാക്രി മാതിരി ആണ് അവന്റെ കിടപ്പ്.

രണ്ട് കൈയും വിടർത്തി യേശു ക്രിസ്തുമാതിരി.

എടാ നിന്നെ ആരാടാ കണ്ടത്തിൽ ചവിട്ടിത്താതെ...... അപ്പു ചിരിച്ചുകൊണ്ട് ചോദിച്ചു.

നിന്റെ അമ്മായിയപ്പൻ...വിക്കി മുഖത്തെ ചെളി കളഞ്ഞു പറഞ്ഞു

അപ്പുവിന്റെ ശബ്ദം കേട്ടതും ശ്രദ്ധ ചരിഞ്ഞു നോക്കി. വിക്കിയുടെ കിടപ്പ് കണ്ട് നിന്ന് ഇളിക്കുന്ന അപ്പു.

അവൾ അവന്റെ ഷർട്ടിൽ പിടിച്ചു കണ്ടത്തിലേക്ക് തള്ളി.. ബാലൻസ് കിട്ടാതെ അപ്പു ശ്രദ്ധയെ കൈയിൽ കേറി പിടിച്ചു. ബാലൻസ് തെറ്റി അവൾ അവന്റെ നെഞ്ചിലേക്ക് വീണു.

രണ്ടും കൂടെ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട്‌ പോലെ ചെളിയിലേക്ക് വീണു...

(പ്ലേ ദ മ്യൂസിക്....... " മാ ബേബി ലവ്.... മാ ബേബി ലവ് യുവർ വോയിസ്‌....")

വിക്കിയുടെ ഒരു വശം മാത്രമാണ് ചെളിക്കൊണ്ട് പെയിന്റ് അടിച്ചതെങ്കിൽ ശ്രദ്ധയും അപ്പുവും മുഴുവനായി ചെളിയിൽ മുങ്ങി.

ചെളിയിൽ നിന്ന് വലിഞ്ഞു നൂന്നു എണീറ്റ വിക്കി വലിയ വായിൽ പൊട്ടി ചിരിക്കാൻ തുടങ്ങി.

ശ്രദ്ധയും അപ്പുവും വലിഞ്ഞു നൂന്ന് എണീറ്റു.

ഇപ്പൊ കറക്ട് കപ്പിൾസ്... വിക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.

ശ്രദ്ധയും അപ്പുവും കണ്ണിൽ കണ്ണിൽ നോക്കി

അവൾ അപ്പുവിന്റെ തോളത്ത് കൂടെ കൈയിട്ട് വിക്കിയെ നോക്കി..

ആണോടാ... ഞങ്ങൾ മാച്ച് ആണോ...

വിക്കി എന്തോ പണി മണത്ത്.. അവൻ ചിരി നിർത്തി അവളെ നോക്കി.

അടുത്ത നിമിഷം
തുഹ്ഹ്ഹ്......ശ്രദ്ധ ഒറ്റ തുപ്പ് വായിൽ കയറിയ ചെളി മൊത്തം അവന്റെ ദേഹത്തേക്ക്.. അവൻ അറച്ചു പിന്നോട്ട് ആഞ്ഞതും അപ്പു അവന്റെ കാലിൽ പിടിച്ചു ഒറ്റ വലി. അവൻ മലന്നു വീണ്ടും ചെളിയിലേക്ക് വീണു..

ഇപ്പൊ അവൻ മുഴുവനും ചെളിയിൽ മുങ്ങി.ശ്രദ്ധ അവനെ അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ഉരുട്ടി.

അവൻ അവളെ തള്ളി ഇട്ട് ചാടി എണീറ്റു

ഇപ്പൊ എങ്ങനെ കപ്പിൾസ് മാറി തൃപ്പിൾസ് ആയില്ലേ... അപ്പു ആക്കി ചോദിച്ചു.വിക്കി ഒന്ന് ഇളിച്ചു കൊടുത്തു.

അപ്പൊ എല്ലാം പൂർണ്ണമായില്ലേ... ഇനി വാ അമ്മ വീട്ടിൽ കേറ്റുമോ എന്ന് നോക്കാം... അതും പറഞ്ഞു ശ്രദ്ധ മുന്നിൽ നടന്നു. പിന്നാലെ അപ്പുവും വിക്കിയും എല്ലാനും ഒരമ്മ പെറ്റ അളിയന്മാരെ പോലെ ഇരുന്നു.

ചെളിയിൽ വീണപ്പോൾ  രണ്ട് കരീല കൊമ്പ് പോലെ ശ്രദ്ധയുടെ മുടിയിൽ കൊരുത്തിരുന്നു.. വീട്ടിലേക്കുള്ള നടത്തത്തിൽ ആരും അത് ശ്രദ്ധിച്ചില്ല താനും.


മുറ്റത്തു പല പോസിൽ ഉള്ള ചെമ്പരത്തിയുടെയും പിച്ചിയുടെയും ഫോട്ടോ എടുത്ത് തകർക്കുവാണ് ലെച്ചു.

പടിപ്പുര കടന്ന് വരുന്ന ശ്രദ്ധയെ കണ്ട് ലെച്ചു ഞെട്ടി വിളിച്ചു.

അയ്യോ അമ്മേ... ഇതേതാ ഈ ജന്തു....

അവൾ വേച്ചു പിന്നോട്ട് പോയി.
അതുപോലെ ആയിരുന്നു ശ്രദ്ധയുടെ കോലം കരിയില പൊങ്ങി കൊമ്പ് പോലെ നിന്ന് ദേഹം മുഴുവൻ ചെളിയുമായി വെള്ളാട്ട്പോക്കറിനെ പോലെ..

ലെച്ചുവിന്റെ ഒച്ച കേട്ട് ഉമ്മറത്തിരുന്നവർ എല്ലാം വെളിയിലേക്ക് വന്നു. സംസാരവും പരിഭവം പറച്ചിലും ഓക്കെ കഴിഞ്ഞ് ശിവയും ശിഖയും എത്തിയിരുന്നു.


വെളിയിൽ മൂന്ന് കോലങ്ങൾ..

ഹാരാ.... ശ്രദ്ധയുടെ അമ്മ ഞെട്ടി ചോദിച്ചു.

അമ്മേ... ഇത് ഞാനാ..സച്ചു...

ഇതുങ്ങൾ ഏതാ....

അമ്മായി ഇത് ഞാനാ അപ്പു...

ഞാൻ വിക്കി.. അവൻ കൈ പൊക്കി കൊണ്ട് പറഞ്ഞു.

നിങ്ങൾ എന്താ പിള്ളേരെ കണ്ടം പൂട്ടാൻ പോയതാണോ... ശിവയുടെ അമ്മാവൻ അന്തം വിട്ട് ചോദിച്ചു

കണ്ടം പൂട്ടിയ കാളയുടെ ദേഹത്ത് ഇത്രയും ചെളി കാണില്ല.. അഭി മേലോട്ട് നോക്കി പറഞ്ഞു.

പാറ്റേ.... ഞാൻ തരാം... ശ്രദ്ധ മനസിൽ പറഞ്ഞു.


ഇവക്ക് ഒരു മാറ്റോം ഇല്ലേ.... ശിവ ശിഖയുടെ ചെവിയിൽ പറഞ്ഞു.അവൾ വാ പൊത്തി ചിരിച്ചു.

അമ്മേ എന്നാ ഞങ്ങൾ അങ്ങട്ട്... ഉമ്മറത്തേക്ക് കേറാൻ തുടങ്ങിയ ശ്രദ്ധയെ അമ്മ തടഞ്ഞു..

എങ്ങോട്ടാ.....?

കുളിക്കാൻ...

പുറത്ത് പോയി കുളിചിട്ട് അകത്ത് കേറിയാൽ മതി.

അമ്മേ...

ആ.. അമ്മ തന്നെയാ...

ഇഹ്ഹ്... അമ്മേ സോപ്പ് എവിടാ...

സോപ് അല്ല കോ... പെട്ടന്ന് അമ്മ നിർത്തി.

ആ ഗോ ഗോ... അമ്മ വെളിയിലേക്ക് കൈ കാണിച്ചു.

എന്നാ ഞാൻ  അങ്ങട്ട്... ശ്രദ്ധ കുളിപ്പുരയിലേക്ക് നോക്കി.

അവൾ ചുറ്റും നോക്കി.

ആ ഇങ്ങോട്ട് പോരെ... അപ്പു വിളിച്ചു പറഞ്ഞു. രണ്ടെണ്ണവും കിണറ്റും കരയിൽ ഇരുന്ന് കുളിക്കുന്നു.

ശ്രദ്ധ കുളിപ്പുരക്ക് അകത്ത് കയറി കുളിച്ചു.

വിക്കിയും അപ്പുവും കിണറ്റും കരയിൽ നിന്നും കുളിച്ചു.

ഹോ.. നിങ്ങളുടെ നാട്ടിൽ നിന്നാണോ.. ആറ്റം ബോംബിനു  മണ്ണ് എടുക്കുന്നെ... വിക്കി സോപ് തേച്ചുകൊണ്ട് കൊണ്ട് ചോദിച്ചു..

മ്മ്മ്... അപ്പു ചോദ്യാ രൂപേണ മൂളി..

അല്ല എത്ര കുളിച്ചിട്ടും നാറ്റം പോണില്ല...

അത് നീ വല്ല ചാണകത്തിലും ആവും വീണേ...

ചാണകം.. ഓഹ് യു മീൻ കൌ ഡങ്ക്..

നോ... ബുൾ ഷിറ്റ്..അപ്പു സോപ്പ് പത വിക്കിയുടെ മുഖത്തേക്ക് തേച് ചിരിച്ചോണ്ട് പറഞ്ഞു.




തുടരുന്നു...


©sreelekshmysaksha


ഈ പാർട്ട്‌ വായിച്ചു ചിരിച്ചു ആരേലും മരിച്ചാൽ എന്റെ വക റീത്ത് മാത്രം കിട്ടും
 😌.

കോമഡി ഒന്ന് നോക്കിയാത...നാറ്റിക്കരുത്.. മേലാൽ ആവർത്തിക്കില്ല 😌


💞പ്രണയിനി💞 32

💞പ്രണയിനി💞 32

4.8
4058

       ഭാഗം 32    💞പ്രണയിനി 💞 മൂന്നും കുളിച് കേറി അപ്പുവിന്റെ വീട്ടിൽ സ്ഥാനം പിടിച്ചു. ഇതിനോടകം ശിവയും കുടുംബവും തിരിച്ചു പോയിരുന്നു.. മുറുക്ക് പാട്ടയിൽ വിക്കിയും സച്ചുവും കൂടെ കൈയിട്ട് ഇപ്പൊ തിരിച് എടുക്കാൻ പറ്റുന്നില്ല. അപ്പു അവരെ നോക്കി ചിരിക്കുന്നുണ്ട്.. നിന്നോട് ആരാ കോപ്പേ ഇപ്പൊ ഇതിൽ കൈയിടാൻ പറഞ്ഞെ... ശ്രദ്ധ വിക്കിയെ ചെറഞ്ഞു നോക്കി.. ആഹ് ഞാൻ എന്ത് ചെയ്തിട്ടാ നിന്നോട് ആരാ ഇപ്പൊ ഇതിൽ ഞാൻ കയ്യിട്ടപ്പോ തന്നെ ഇടാൻ പറഞ്ഞെ.. ഉഹ്ഹ്.. ഇത് അങ്ങോട്ട് കേറിയല്ലോ പിന്നെ എന്താ തിരിച് ഇറങ്ങാതെ... ശ്രദ്ധ കൈ തിരിച്ചു മറിച്ചു പുറത്ത് എടുക്കാൻ നോക്കി. ആക്ര