Aksharathalukal

യക്ഷിയെ പ്രണയിച്ച ആ രാത്രി - 5

പാർട്ട്‌ 5

അവളുടെ വശ്യമാകുന്ന ചുണ്ടുകളിൽ  വന്ന  ചിരി  അവനെ  ആ   അമ്പരപ്പിൽ നിന്നും   ഉണർത്തി.  അവൻ     കിടക്കയിൽ  നിന്നും  എണ്ണിറ്റു അവനിലുണ്ടായ  മോഹലസ്യ  ഭാവത്തിൽ  നിന്നും  മാറി അവളോടായി   ചോദിച്ചു. " ആരാണ്   നീ, എങ്ങനെ നീ ഇവിടെ വന്നു"? 
അവളുടെ  കണ്ണുകൾ   അവന്റെ മനസ്സിൽ ഉടക്കി.

                    അവൾ  അവന്റെ  അടുത്തേക്ക്   വന്നു എന്നിട്ട് ചോദിച്ചു  "എല്ലാവരും സുഖനിദ്രയിൽ   മുഴകുന്ന   
ഈ  രാത്രിയിൽ നിനക്കുമാത്രം ഉറക്കമില്ലേ "? അവൻ  വിട്ടു കൊടുക്കാതെ അവളോടായി ചോദിച്ചു. ഞാൻ  പറഞ്ഞ  ചോദ്യത്തിന്ഉത്തരം കിട്ടിയില്ല :, കുറച്ചു  സമയം  മിണ്ടാതെ 
നിന്ന  അവൾ  അവനോടായി      വാത്സല്യ പൂർവം  പറഞ്ഞു . ഞാൻ  ഒരു   പാവം നായർ പെൺകുട്ടി.    കഴിഞ്ഞ  കാലത്തിൽ    ജീവനായി   കണ്ടു  സ്നേഹിച്ച എന്റെ പ്രിയനെ തേടിയാണ്  ഞാൻ  വന്നത്.    ഗന്ധർവ്വ യമത്തിന്റെ   ആരംഭം  അറിയിച്ച യാമകിളികളുടെ  കരച്ചിലും, പാലപ്പൂവിന്റെ    വശ്യ ഗന്ധം  പേറി  ഒരു പാതിരാക്കാറ്റ് അവിടാകെ വീശി  തുടങ്ങി. നിലാവ്   കൂടുതൽ  ശോഭയോടെ   ഉള്ള വെളിച്ചം മുറിയിൽ നിറഞ്ഞു.....
                                                    
                                                       തുടരും

  •