Aksharathalukal

✨DELIVERY BOY✨ Part-2

അയാൾ എന്റെ നേരെ പാഞ്ഞടുത്തതും ഞാൻ ഉറക്കെ അലറി...

 

പെട്ടെന്ന് ഞാൻ ഉറക്കത്തിൽ നിന്നും പിടഞ്ഞെഴുന്നേറ്റു...

വല്ലാത്തൊരു ഭീതി എന്റെ മനസ്സാകെ നിറഞ്ഞു..

ചുറ്റും പടർന്ന ഇരുട്ട് എന്റെ ഭയത്തിന് ആക്കം കൂട്ടി..

ബെഡിൽ നിന്നും ഫോൺ പരതിയെടുത്ത് ടോർച്ച് ഒാൺ ചെയ്തു ഞാൻ ഫ്ളാറ്റിലെ ലെെറ്റെല്ലാം ഒരുമ്മിച്ച് തെളിയുന്ന വിധത്തിൽ എന്റെ റൂമിൽ സജ്ജീകരിക്കരിച്ചിരിക്കുന്ന സ്വിച്ചമർത്തി...

മുറിയിലാകെ പ്രകാശം പരന്നതും മനസ്സൊന്ന് ശാന്തമായി..

സമയം 8 മണി കഴിഞ്ഞിരിക്കുന്ന..!!

ഞാൻ പതിയെ ഏഴുന്നേറ്റു ബാത്റൂമിൽ കയറി ഷവർ ഒാണാക്കി,ഡിസംബർ മാസമായതിനാൽ നല്ല തണുപ്പുണ്ടായിരുന്നു..

ശരീരത്തിലേക്ക് തണുപ്പ് അരിച്ചിറങ്ങുന്നത് ഞാൻ ആസ്വദിച്ചു...

കുളിച്ചിറങ്ങി വന്നു ഒരു കോഫീ കുടിച്ച് ഹാളിലെ സോഫയിൽ വന്നിരുന്ന് ടിവി ഒാൺ ചെയ്തു ന്യൂസ് വെച്ചു..

വെട്ടും കുത്തും അഴിമതിയും കണ്ടു ബോറടിച്ച് ചാനൽ മാറ്റാൻ തുടങ്ങിയപ്പോഴാണ് പെട്ടെന്ന് ഒരു വാർത്ത കണ്ണിലുടക്കിയത്...

"റോഡ് ക്രോസ് ചെയ്യുന്നതിനിടയിൽ ലോറി ഇടിക്കാൻ തുടങ്ങിയ അന്ധയായ യുവതിയെ അതിസാഹസികമായി രക്ഷിച്ചത് ഒരു ഡെലിവെറി ബോയ്..!!!"

"നിയന്ത്രണം വിട്ട് വന്ന ലോറിയുടെ മുന്നിലേക്ക് സധെെര്യം ബെെക്ക് ഒാടിച്ചു കയറ്റി ഡ്രെെവറുടെ ശ്രദ്ധയാകർഷിച്ചാണ് യുവാവ് ഒരു ജീവൻ രക്ഷിച്ചത്..!!

മരണത്തിന്റെ മുൻപിലേക്കാണ് പോകുന്നതെന്നറിഞ്ഞിട്ടും യുവതിയുടെ ജീവൻ രക്ഷിക്കാൻ തയ്യാറായ യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു..!!!"

ശേഷം സ്ക്രീനിൽ ഉച്ചയ്ക്ക് ഫ്ലാറ്റിൽ വന്ന ഡെലിവെറി ബോയ്യുടെ ചിത്രവും ലോറിയ്ക്ക് മുമ്പിലേക്ക് ബെെക്ക് ഒാടിച്ചു കയറ്റുന്നതിന്റെ  സിസിടിവി ദൃശ്യങ്ങളും തെളിഞ്ഞു...

കുറച്ചു നിമിഷങ്ങൾ ഞാൻ ശരിക്കും അദ്ഭൂതസ്തംഭയായി ഇരുന്നു പോയി...

ശ്ശെ...!! ഇങ്ങനെ പറ്റിയതായിരിക്കും ആ മുറിവ്...!!

സ്വന്തം ജീവൻ പോലും പണയം വെച്ച് മറ്റൊരാളെ രക്ഷിക്കാൻ നോക്കിയ അയാളെയാണല്ലോ ഞാൻ തെറ്റിദ്ധരിച്ചത്...
 

ച്ഛെ..എല്ലാത്തിനും കാരണം ആ കസ്തൂരിയാ..

അവൾക്കിട്ട് രണ്ടെണ്ണം കൊടൂക്കണം ..

ഉടനെ തന്നെ ഞാൻ ഫോണെടുത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ വീഡിയോ ലിങ്ക് അവളുടെ നമ്പറിലേക്ക് വാട്ട്സപ്പ് ചെയ്തു..

അല്പനിമിഷത്തിനകം തന്നെ മറുപടിയായി അവൾ മറ്റൊരു വീഡിയോ ഫോർവേർഡ് ചെയ്തു...

ഒരു ഡെലിവെറി ബോയ് ആക്രമിച്ച് മൂക്കിൽ നിന്നും രക്തമൊലിച്ച നിലയിൽ ഒരു പെൺക്കുട്ടി തന്റെ അനുഭവം പങ്കു വെയ്ക്കുന്നതായിരുന്നു ആ വീഡിയോയിൽ..!!
 

"നീ ഒരിക്കലും നന്നാകില്ലെടീ...!!!"

എന്നൊരു വോയ്സ് അയച്ചതിന് ശേഷം ഞാൻ നെറ്റ് ഒാഫ് ചെയ്തു വീണ്ടും വാർത്തകളിലേക്ക് കണ്ണുനട്ടു...!!
 

        💫💫💫💫💫💫💫💫💫💫
 

ഒരാഴ്ച്ചയ്ക്ക് ശേഷം കസ്തൂരി മറ്റൊരു ജോലി കിട്ടി തിരികെ ഇങ്ങോട്ട് തന്നെ വരുന്നുവെന്ന സന്തോഷത്തിൽ
കുറച്ചു സാധനങ്ങൾ വാങ്ങാൻ ഹോസ്പിറ്റലിൽ നിന്നും നേരെ ബസാറിലേക്ക് നടന്നു..

ഡ്രെെവിങ് എന്ന് കേൾക്കുമ്പോഴെ മുട്ടിടിക്കാൻ തുടങ്ങുന്നതിനാൽ അങ്ങനെയൊരു സാഹസത്തിന് മുതിർന്നിട്ടില്ല..അതുക്കൊണ്ട് തന്നെ ഇപ്പോഴും ശരണം 'നടരാജ മോട്ടേഴ്സ്' തന്നെ...!!!

 

തിരക്കേറിയ ബാംഗ്ലൂർ വീഥിയിലൂടെ ആരാലും ശ്രദ്ധിക്കപ്പെടാതെ ആൾക്കുട്ടത്തിലൊരാളായി ഏകാന്തത ആസ്വദിച്ച് നടക്കുമ്പോഴാണ് എതിർവശത്തുളള കടയിൽ നിന്നും ഇറങ്ങി വരുന്ന 'ഡെലിവെറി ബോയ്' കണ്ണിൽ പെട്ടത്..!!!
 

അതെ..അത് അയാൾ തന്നെ...!!

ഒരു നിമിഷം എന്നിലേക്ക് സന്തോഷം ഇരച്ചു കയറി..

അയാളോട് ഒന്ന് മിണ്ടുവാൻ എന്റെ ഹൃദയം തുടിച്ചു...

അയാളുടെ അടുത്തെത്താൻ ഞാൻ വളരെ വേഗത്തിൽ ക്രോസ് ചെയ്തു മറുഭാഗത്തെത്താൻ തുടങ്ങുന്നതിനിടയിലാണ് പാഞ്ഞു വന്നൊരു കാർ മുന്നിൽ തൊട്ടുതൊട്ടില്ല എന്ന രീതിയിൽ വന്നു നിർത്തിയത്...

ഒരു നിമിഷം എന്റെ ഹൃദയം തന്നെ നിന്ന് പോയി എന്നു പറയുന്നതായിരിക്കും ശരി...

പേടിച്ച് എന്റെ കെെ വിരലുകൾ പോലും മരവിച്ച് പോയിരുന്നു...!!

ഈ സമയം കൊണ്ട് തന്നെ എനിക്ക് ചുറ്റും ആളുകൾ നിരന്നിരുന്നു...
ആളുകളുടെ ശബ്ദകോലാഹലങ്ങൾ ഒരു മൂളക്കം മാത്രമായാണ് എന്റെ ചെവിയിലെത്തിയത്...!!!

പെട്ടെന്ന് എന്നെ ഇടിക്കാൻ തുടങ്ങിയ കാറിന്റെ ഡ്രെെവർ സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങി...
 

അയാളെ കണ്ടതും എന്റെ തലച്ചോറിനുളളിൽ ഒാർമ്മകളുടെ ഒരു വിസ്ഫോടനം തന്നെ നടന്നു...!!!
 

ഞാൻ ഒരിക്കൽ കൂടി അയാളെ സൂക്ഷിച്ച് നോക്കി, ആ കണ്ണുകളിലും പരിചിതഭാവം നിറഞ്ഞതോടെ അത് അയാൾ തന്നെയാണെന്ന് ഞാൻ ഉറപ്പിച്ചു...!!

എന്റെ മനസ്സിലേക്ക് പഴയക്കാലത്തിന്റെ കരിപിടിച്ച ഒാർമകൾ ഒാരോന്നായി തെളിഞ്ഞു വന്നു....

 

"ഡെവിഡ് ആന്റണി കുരിശുങ്കൽ...!!!"
 

എന്റെ ഭർത്താവ്...!!!
 

എന്റെ കഴുത്തിലേക്ക് മരണത്തിന്റെ കുരുക്ക് മുറുക്കിയ എന്റെ സ്വന്തം കാമുകൻ...!!

 

(തുടരും)
 

 


DELIVERY BOY Part-3

DELIVERY BOY Part-3

4.8
7617

✍🏻SANDRA C.A#Gulmohar❤️   "ഡെവിച്ചൻ..!!!" എന്റെ വായിൽ നിന്നും അക്ഷരങ്ങൾ പുറത്തേക്ക് ചിതറി.. അനുഭവിച്ച ഭീകരനിമിഷങ്ങളുടെ കാഠിന്യം ഹൃദയത്തെ പേടി കൊണ്ട് വരിഞ്ഞുമുറുക്കി...   അയാളിലെ മൃഗം ഏതു നിമിഷവും എന്നെ ആക്രമിക്കുമെന്ന ഭീതിയിൽ ഒരു രക്ഷയ്ക്കായി ഞാൻ ചുറ്റും നോക്കി...   അവസാനം എന്റെ കണ്ണുകൾ ആ ഡെലിവെറി ബോയിയിൽ തറഞ്ഞു നിന്നു.. എന്റെ ദയനീയമായ നോട്ടം കണ്ടിട്ടാവണം അയാൾ പതിയെ എന്റെ അടുത്തേക്ക് വന്നു.. അയാൾ അരികിലെത്തുന്നതിന് മുൻപ് ഞാൻ ഒാടി അയാളുടെ കെെയ്യിലേക്ക് തൂങ്ങി.. "എന്നെ ഫ്ലാറ്റിൽ കൊണ്ടാക്കുമോ ഏട്ടാ...??" അയാൾ ഒരു മലയാളിയാണോയെന്ന് പോലും അറിയാതെ ഞാൻ ചോദ