" വിശേഷം വല്ലതും ഉണ്ടോ മോളേ " മുത്തശ്ശി ഒരു പുഞ്ചിരിയോടെ കൃതിയെ നോക്കി ചോദിച്ചു.
എന്ത് ഉത്തരം നൽകണം എന്ന് അറിയാതെ കൃതി എബിയുടെ മുഖത്തേക്ക് നോക്കി.
" ഉണ്ട് മുത്തശ്ശി.അതിന് നന്ദി പറയാനായി കർത്താ ... അല്ല ഭഗവാനേ കാണാൻ വന്നതാ "
എബി പറയുന്നത് കേട്ട് കൃതി അവനെ അതിശയത്തോടെ നോക്കി.
" അത് എതായാലും നന്നായി. ഇപ്പോഴത്തെ തലമുറയോക്കെ കുട്ടിയെ വേണ്ട എന്ന് പറഞ്ഞ് നടക്കുന്നവർ ആണല്ലോ. ഇപ്പോ എത്ര മാസം ആയി."
"രണ്ട് മാസം കഴിഞ്ഞു. മുത്തശ്ശി ഞങ്ങൾ പോവാ കുറച്ച് തിരക്കുണ്ട്." അത് പറഞ്ഞ് എബി മുന്നിൽ നടന്നു.
"നിങ്ങൾ എന്തിനാ കള്ളം" കൃതി എന്തോ പറയാൻ വന്നതും എബി അത് തടഞ്ഞു.
"ഒന്ന് വായ അടച്ച് വച്ച് കൂടെ വാടീ." പിന്നെ കൃതി ഒന്നും മിണ്ടാതെ പിന്നാലെ നടന്നു.
" ഈ വഴി അല്ലാതെ വീട്ടിലേക്ക് പോവാൻ വേറെ വഴി വല്ലതും ഉണ്ടോ "കുറച്ച് ദൂരം മുന്നോട്ട് പോയതും എബി ചോദിച്ചു.
" ഉം ഉണ്ടല്ലോ. ദാ ഈ പാടത്തു കൂടെ പോയാൽ വേഗം എത്താം"
" എന്നാ വാ ഈ വഴി പോവാം. "തങ്ങളെ പിൻതുടരുന്നവർക്ക് ഇതുവഴി വരാൻ കഴിയില്ല എന്ന് എബിക്ക് അറിയാമായിരുന്നു.
" എയ് എനിക്കൊന്നും വയ്യ മഴ പെയ്ത് ഈ ചളിയിലൂടെ നടന്ന് വരാൻ '' കൃതി വരമ്പിലെ ചളി നോക്കി കൊണ്ട് പറഞ്ഞു.
" നീ വരുന്നില്ലെങ്കിൽ വരണ്ട. ഞാൻ പോവാ ''അത് പറഞ്ഞ് എബി നേരെ വരമ്പിലേക്ക് ഇറങ്ങി.
"പോവല്ലേ ഞാനും ഉണ്ട്" അവളും മനസില്ലാ മനസോടെ വരമ്പിലേക്ക് ഇറങ്ങി. അവൾ തൻ്റെ പിന്നാലെ വരും എന്ന് എബിക്കും അറിയാമായിരുന്നു.
കുറച്ച് മുന്നോട്ട് നടന്ന എബി ആലിൻ്റെ അരികിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി. കേൾക്കേണ്ടവർ എല്ലാം കേട്ടു എന്ന വിശ്വാസത്തോടെ.
" അത്യേ നിങ്ങൾ എങ്ങോട്ടാ ഇത്ര സ്പീഡിൽ. എനിക്ക് നിങ്ങളുടെ ഒപ്പം നടന്ന് എത്താൻ സാധിക്കുന്നില്ല.
അത് കേട്ടതും എബി വരമ്പിൻ്റെ സൈഡിലേക്ക് നീങ്ങി നിന്ന് കൃതിയെ മുൻപിൽ നടത്തി.
മുന്നോട്ട് നടക്കുന്നതിനിടയിൽ എബി ഒരിക്കൽ കൂടി ആൽമരചുവട്ടിലേക്ക് തിരിഞ്ഞ് നോക്കി ഒപ്പം അവൻ്റെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു
"നിങ്ങൾ എന്തിനാ ആ മുത്തശ്ശിയോട് കള്ളം പറഞ്ഞത് " കൃതി എബിക്ക് നേരെ തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു.
"എന്ത് കള്ളം "
" അത് പിന്നെ ... എനിക്ക്... വിശേഷം ... " കൃതി ഒരു മടിയോടെ ചോദിച്ചു.
" അപ്പോ എന്താ നിനക്ക് വിശേഷം ഒന്നും ഇല്ലേ. നിൻ്റെ കല്യാണം കഴിഞ്ഞു, നാട്ടിൽ വന്നു ഇതൊക്കെ എന്താ വിശേഷങ്ങൾ അല്ലേ "
" ദേ ഇച്ചായാ എന്നേ വെറുതെ കളിപ്പിച്ചാൽ എൻ്റെ സ്വഭാവം മാറും ട്ടോ "കൃതി ദേഷ്യത്തോടെ പറഞ്ഞു.
'' ആണോ. ഞാൻ കാണാത്ത എന്ത് സ്വഭാവമാ ഇനി ഉള്ളത്. എന്നാ ഞാൻ ഒന്ന് കാണട്ടേ " എബി ഇരുകൈകളും കെട്ടി നിന്നു കൊണ്ട് ചോദിച്ചു.
അത് കേട്ടതും കൃതി ദേഷ്യത്തോടെ മുന്നോട്ട് നടന്നു.
"ഓർമ ഉണ്ടോ അന്ന് അന്ന തന്ന ജ്യൂസ് കുടിച്ച ദിവസത്തെ രാത്രിയിലെ കാര്യം" എബി പിന്നിൽ നിന്നും ഉറക്കെ ചോദിച്ചു.
എബി പറഞ്ഞത് കേട്ടതും കൃതി ഷോക്കടിച്ചപ്പോലെ നിന്നു.
" എ... എന്ത് കാ... ര്യം " അവൾ വിക്കി വിക്കി ചോദിച്ചു.
" അപ്പോ നിനക്ക് ഒന്നും ഓർമയില്ലേ" എബി ചോദിച്ചു.
"ഇല്ല. എന്താ ഉണ്ടായത് "
"പോ അവിടുന്ന്. എനിക്കൊന്നും വയ്യാ പറയാൻ എനിക്ക് നാണം വരും " മുഖത്ത് നാണം വരുത്തി കൊണ്ട് എബി പറഞ്ഞു.
"ഇല്ല. ഇച്ചായൻ എന്നേ കളിപ്പിക്കാ" കൃതി പരാതിയോടെ പറഞ്ഞു.
" ഞാൻ എന്തിന് നിന്നേ കളിപ്പിക്കണം. എന്നാ ഞാൻ ഒരു കാര്യം പറയട്ടെ " എബി ഒരു ചിരിയോടെ ചോദിച്ചു .
"എന്ത് കാര്യം"
" നിൻ്റെ ഇവിടെ ഒരു മറുക് ഇല്ലേ " അവളുടെ ഇടുപ്പിൽ തൊട്ട് കൊണ്ട് എബി ചോദിച്ചു.
''അത് നിങ്ങൾ എങ്ങനെ കണ്ടു. "
"പിന്നെ ഞാൻ കാണാതെ.അത് മാത്രം അല്ല വേറെ ചിലതും " അത് പറഞ്ഞ് എബി ഒരു ചിരിയോടെ മുന്നോട്ട് നിന്നു. കൃതി അവിടെ തന്നെ വാ പൊളിച്ചു നിന്നു.
" വാ പൊളിച്ച് നിൽക്കാതെ വാടീ " എബി നടന്ന് കൊണ്ട് പറഞ്ഞു.
കൃതി അവൻ്റെ പിന്നാലെ തന്നെ നടന്നു. കുറച്ച് നേരം അവർക്കിടയിൽ മൗനം നില നിന്നു.
" ഞാൻ ഒരു സിനിമ എടുത്താലോ എന്ന് ആലോചിക്കാ. അതും നിൻ്റെ വീട്ടുക്കാരെ വച്ച്.ഓസ്ക്കാർ ആക്ടിങ്ങ് അല്ലേ.പ്രത്യേകിച്ച് നിൻ്റെ വലിയ അമ്മാവൻ .മരണ മാസ് പെർഫോമൻസ് ആണ് "
"നിങ്ങൾ എന്തൊക്കെയാ ഈ പറയുന്നേ എനിക്ക് ഒന്നും മനസിലാവുന്നില്ല. നിങ്ങടെ തലക്ക് വല്ല അടിയും കിട്ടിയോ.
അമ്പലത്തിൽ നിന്നും ഇറങ്ങുന്നത് വരെ എന്തോ പോയ അണ്ണാ നെ പോലെ ആയിരുന്നു. ഇപ്പോ ഇതാ ഇങ്ങനേയും "
" എല്ലാം അഭിനയം അല്ലേ സുഹറ .അല്ല ഭാര്യേ''
"നിങ്ങൾ എന്താ മനുഷ്യാ സിനിമാ ഡയലോഗ് പറയുന്നേ. നിങ്ങൾക്ക് കാര്യം ആയി എന്തോ പറ്റിയിട്ടുണ്ട് "കൃതി തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.
"സമയം ആവുമ്പോൾ നിനക്ക് എല്ലാം മനസിലാവും"
അപ്പോഴേക്കും അവർ വീട്ടിൽ എത്തിയിരുന്നു.
"ഇവിടെ ഉള്ളവരും ആ മുത്തശ്ശി ചോദിച്ച ചോദ്യം ചോദിച്ചാൽ വിശേഷം ഉണ്ട് എന്ന് പറഞ്ഞാ മതി"
''അതെന്തിനാ "
"അതൊക്കെ സമയം ആവുമ്പോൾ പറയാം"
അത് കേട്ടതും കൃതി നേരെ അകത്തേക്ക് പോയി.എബി ആരെയോ കോൾ ചെയ്യ്ത് മുറ്റത്ത് തന്നെ നിന്നു.
"മോനേ " പിന്നിൽ നിന്നും ആരോ വിളിച്ചതും എബി തിരിഞ്ഞ് നോക്കി. അത് വലിയമ്മാവൻ ആയിരുന്നു.
"മോൻ തിരക്കിൽ ആണോ. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു."
" എയ് അല്ല. എന്താ കാര്യം പറയു''
" അത് പിന്നെ ഇന്ന് കുടുംബത്തിലെ ചില ദോഷങ്ങളെ കുറിച്ച് അറിയാൻ ഒരു ജോത്സ്യരെ വിളിച്ചാലോ എന്ന് ആലോചിക്കാ"
"അതിനു എന്തിനാ എന്നോട് ചോദിക്കുന്നേ. നിങ്ങളുടെ തറവാട് അല്ലേ ഇത്."
" അതല്ല മോനേ നിങ്ങളുടെ കല്യാണം ഇപ്പോ കഴിഞ്ഞതല്ലേ ഉള്ളൂ.അപ്പോ ജോത്സ്യരെ വിളിച്ച് വരുത്തി ഒന്നു നോക്കാം എന്ന് കരുതി "
അത് എബി മറുപടി പറയാതെ തലയാട്ടുക മാത്രം ചെയ്യ്തു.
"അച്ഛാ "ഫോൺ കൈയ്യിൽ പിടിച്ച് അനശ്വര അവരുടെ അരികിലേക്ക് വന്നു.
"ഫോൺ ഉണ്ട്. അനശ്വര അമ്മാവൻ്റെ കയ്യിൽ ഫോൺ നൽകി. ഡിസ്പ്ലേയിലെ പേര് കണ്ടപ്പോൾ അമ്മാവൻ്റെ മുഖത്തെ ഭാവ മാറ്റം എ ബി ശ്രദ്ധിച്ചിരുന്നു.
ഫോൺ വാങ്ങിച്ച് അമ്മാവൻ പിന്നാമ്പുറത്തേക്ക് പോയി.
"നാഥേട്ടൻ എന്താ ഇവിടെ ഒറ്റക്ക് നിൽക്കുന്നേ "
" എയ് ഒന്നൂല്ല. താൻ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിൽ ആണോ പഠിക്കുന്നേ " എബി ചേദിച്ചു.
" എയ് അല്ല. ഞാൻ ബി.എ ഇഗ്ലീഷ് ആയിരുന്നു."
" ഇയാൾ എന്തായാലും സിനിമയിൽ ഒന്ന് ട്രൈ ചെയ്യ്ത് നോക്ക് ചിലപ്പോൾ ഒരു അവസരം കിട്ടും " എബി ചെറിയ പുഛത്തോടെ പറഞ്ഞു
അത് കേട്ടതും അവളുടെ മുഖഭാവം മാറി. തൻ്റെ കള്ളത്തരങ്ങൾ അവന് മനസിലായോ എന്ന് കരുതി അവളുടെ മനസിൽ പേടി നിറഞ്ഞു .
"എന്താ അങ്ങനെ ചോദിക്കാൻ " അനശ്വര ചെറിയ ഭയത്തോടെ ചോദിച്ചു.
"അല്ല സൈഡിൽ നിന്നും നോക്കുമ്പോൾ തനിക്ക് ഒരു സിനിമാ നടിയുടെ കട്ട് ഇണ്ട് " അത് കേട്ടതും അനശ്വര ഒന്ന് ആശ്വാസിച്ചു.
" ആണോ. കോളേജിൽ പഠിക്കുമ്പോൾ ഫ്രണ്ട്സ് പറയാറുണ്ട് എനിക്ക് കീർത്തി സുരേഷിൻ്റെ ഒരു കട്ട് ഉണ്ട് എന്ന് " അപ്പോഴേക്കും അകത്ത് നിന്നും വല്യമ്മാവൻ അവളെ വിളിച്ചു
''നമ്മുക്ക് പിന്നെ കാണാം " എബിയോട് പറഞ്ഞ് അനശ്വര അകത്തേക്ക് ഓടി.
അച്ഛനും, മകളും തകർത്ത് അഭിനയിക്കട്ടെ. എല്ലാം വിശ്വാസിച്ച പോലെ ഞാനും അഭിനയിക്കാം.
എബി പുഛത്തോടെ മുറിയിലേക്ക് നടന്നു. മുറിയിൽ കൃതി ഒരു പുസ്തകം വായിച്ച് ഇരിക്കുകയാണ്.
"ഇച്ചായാ'' അകത്തേക്ക് വന്ന് എബിയെ കൃതി വിളിച്ചു.
''എന്തേ "
" നമ്മുക്ക് ഇവിടെ നിന്നും പോവാം. എനിക്ക് എന്തോ ആകെ ഒരു ഭയം " അവൾ ആവലാതിലയാടെ പറഞ്ഞു.
" പോവാം .അതിന് മുൻപ് ഇവിടെ ചിലരുടെ കളികൾ പൊളിക്കാനുണ്ട്. ഇങ്ങനെയുള്ള ബന്ധുക്കളെ ഒക്കെ നിനക്ക് എവിടെ നിന്ന് കിട്ടി.bl*#@&&"
"എന്താ ഇച്ചായാ. ഇങ്ങനെ ഒക്കെ പറയാൻ എന്താ ഇവിടെ ഉണ്ടായേ. എന്തെങ്കിലും പ്രശ്നം ഉണ്ടോ "
"സമയം ആവട്ടെ എല്ലാം പറയാം"
അത് പറഞ്ഞ് എബി ഇട്ടിരുന്ന ഡ്രസ്സ് മാറാനായി ബാത്ത് റൂമിൽ കയറി.
***
" അച്ഛൻ ഇത് എന്തൊക്കെയാ പറയുന്നേ "അനശ്വര വിശ്വാസം വരാതെ ചോദിച്ചു.
"അതെ മോളേ അവൾ ഗർഭിണിയാണ്. ആ എബിയുടെ വായിൽ നിന്നും തന്നെയാണ് അവർ കേട്ടത്. എ തോ ഒരു വയസായ സ്ത്രീയോടാണ് അവർ പറഞ്ഞിരുന്നത്."
" ഇല്ല ഞാൻ വിശ്വാസിക്കില്ല .അവൾ... " അനശ്വരയുടെ മുഖത്ത് ദേഷ്യം വന്ന് നിറഞ്ഞു.
" എബിയേയും കൃതിയേയും പിൻതുടരാൻ പറഞ്ഞയച്ചവർ തന്നെ യാണ് ഇത് എന്നേ വിളിച്ച് പറഞ്ഞത്. ഇന്നലെ നമ്മൾ അവൻ കേൾക്കാനായി പറഞ്ഞ കഥകൾ അവൻ വിശ്വാസിച്ചിട്ടുണ്ട്.
അത് അവൻ്റെ മുഖഭാവത്തിൽ നിന്നും തന്നെ മനസിലാവുന്നുണ്ട് "അമ്മാവൻ അനശ്വരയോടായി പറഞ്ഞു.
പക്ഷേ അതൊന്നും അവളുടെ കാതുകളിൽ കേട്ടില്ല.ക്യതി ഗർഭിണിയാണ് ആ വാക്ക് മാത്രം കാതിൽ മുഴങ്ങി നിന്നു.
അനശ്വര ദേഷത്തോടെ ആ മുറി വിട്ട് പുറത്തിറങ്ങി. അവളുടെ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ദേഷ്യ ഭാവം നിറഞ്ഞ് നിന്നിരുന്നു.
***
"അമ്മു ഞാൻ ഒന്ന് പുറത്ത് പോയിട്ട് വരാം " അമ്പലത്തിലേക്ക് ഇട്ട ഷർട്ട് ബെഡിലേക്കിട്ടു കൊണ്ട് എബി പറഞ്ഞു '
" എങ്ങോട്ടാ ഇച്ചായാ "
"ഒരു ഓഫീസ് കാര്യത്തിനാണ്" അത് പറഞ്ഞ് ഇട്ടിരിക്കുന്ന ഷർട്ടിൻ്റെ കൈ മടക്കി വച്ച് കൊണ്ട് എബി മുറി വിട്ട് പുറത്തേക്ക് ഇറങ്ങി.
ഗോവണി പടിക്കരികിൽ എബി എത്തിയതും അവൻ ഗോവണി കയറി വരുന്ന അനശ്വരയെ ആണ് കണ്ടത്.
തൻ്റെ ഐഡിയ ഫലിച്ചു എന്ന് അവളുടെ മുഖഭാവം കണ്ടതും എബിക്ക് മനസിലായി.
എബി വേഗം തിരിച്ച് മുറിയിലേക്ക് നടന്നു.പെട്ടെന്ന് മുറി തുറന്ന് അകത്തേക്ക് വന്ന എബിയെ കണ്ട് കൃതി ബെഡിൽ നിന്നും എണീറ്റു.
"എന്താ ഇച്ചായ " കൃതി ചോദിച്ചതും എബി അവളുടെ അരികിലേക്ക് വന്നതും ഒരുമിച്ച് ആയിരുന്നു.
അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തൻ്റെ അരികിലേക്ക് ചേർത്ത് നിർത്തി.
ശേഷം അവൻ കൈകൾ കൊണ്ട് അവളുടെ മുഖം കൈകളിൽ എടുത്തു.
" ഇനി കുറച്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ നമ്മുടെ കുഞ്ഞ് ഈ ലോകത്തിലേക്ക് വരും. നമ്മുടെ സ്വന്തം കുഞ്ഞ് "
എബി ക്യതിയുടെ കണ്ണിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. കൃതി എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസിലാവാതെ നിൽക്കുകയാണ്.
''ഇച്ചായാ നമ്മു... "കൃതി പറയാൻ തുടങ്ങുന്നതിനു മുൻപേ അവളുടെ ചുണ്ടുകൾക്ക് മേൽ വിരലുകൾ വച്ച് കൊണ്ട് എബി തടഞ്ഞു.
"എനിക്ക് അറിയാം നിനക്ക് ഇപ്പോഴും ഇത് വിശ്വാസിക്കാൻ പറ്റുന്നില്ല എന്ന് .എൻ്റെ അവസ്ഥയും അത് തന്നെയാണ്. പക്ഷേ ഞാൻ ഇപ്പോ എക്സൈറ്റഡ് ആണ് ഈ ജൂനിയർ ക്യതിയെ കാണാൻ "
ഇതെല്ലാം പുറത്ത് നിൽക്കുന്ന അനശ്വര കാണുന്നുണ്ടോ എന്ന് എബിയും ഇടം കണ്ണിട്ട് നോക്കിയിരുന്നു.
"എന്താ ഇച്ചായാ പറയുന്നേ "
''എനിക്ക് അറിയാം കൃതി .നിനക്ക് പെൺകുട്ടിയല്ല ആൺകുട്ടി മതി എന്ന് അല്ലേ.ആദ്യത്തേത് നമ്മുക്ക് പെൺകുട്ടി മതി.രണ്ടാമത്തേത് ആൺ കുട്ടിയും "
ഇതെല്ലാം കണ്ട് ദേഷ്യത്തോടെ നിൽക്കുകയാണ് അനശ്വര .അച്ഛൻ പറഞ്ഞത് സത്യം ആണെന്ന് അവൾക്കും മനസിലായി.ക്യതി ശരിക്കും ഗർഭിണിയാണ്.
"പപ്പടെ മുത്തേ. നീ എന്താ പപ്പയെ കാണാൻ വരുക. പപ്പ നിനക്ക് വേണ്ടി വെയിറ്റിങ്ങ് ആണ് " എബി മുട്ടിൽ ഇരുന്നു കൊണ്ട് കൃതിയുടെ വയറിൽ മുഖം ചേർത്ത് കൊണ്ട് പറഞ്ഞു.
ശേഷം അവളുടെ വയറിൽ ഒന്ന് ഉമ്മ വച്ചു.അതു കൂടെ കണ്ടപ്പോൾ അനശ്വര ദേഷ്യത്തോടെ ചവിട്ടി തുള്ളി താഴേക്ക് പോയി.
അവൾ പോയി എന്ന് അറിഞ്ഞതും എബി നിലത്ത് നിന്നും എഴുന്നേറ്റു. അവിടെ നടക്കുന്നതൊന്നും അറിയാതെ കിളി പോയ അവസ്ഥയിൽ ആയിരുന്നു കൃതി.
"എന്താടി'' അന്തം വിട്ട് നിൽക്കുന്ന കൃതിയോട് എബി ചോദിച്ചു.
" ഞാ ... ഞാൻ പ്രെഗ്നൻ്റ് ...'' ഒന്നും മനസിലാതെ കൃതി വയറിൽ കൈ വച്ച് കൊണ്ട് ചോദിച്ചു.
"ലോകത്ത് ആദ്യം ആയിട്ട് ആയിരിക്കും ഒരു ഭാര്യ ഭർത്താവിനോട് ഈ ചോദ്യം ചോദിക്കുന്നേ " എബി ചിരിയോടെ ചോദിച്ചു.
"ഇച്ചായൻ എന്തിനാ ഇപ്പോ ഇങ്ങനെയൊക്കെ "
" ഒന്നും ഇല്ലാടോ. എല്ലാം സമയം ആവുമ്പോൾ പറയാം" അടുത്ത ചോദ്യം കൃതിയുടെ ഭാഗത്ത് നിന്നും വരുന്നതിന് മുൻപ് എബി മുറി വിട്ട് പുറത്തിറങ്ങി.
"ഇന്നലെ നിങ്ങൾ ഞാൻ കേൾക്കാനായി പറഞ്ഞ കാര്യങ്ങൾ ഞാൻ വിശ്വാസിച്ചു എന്നാണോ നിങ്ങളുടെ വിചാരം.എന്നാൽ നിങ്ങൾക്ക് തെറ്റി " അനശ്വര പോയ വഴിയേ നോക്കി എബി മനസിൽ പറഞ്ഞു.
(തുടരും)
★APARNA ARAVIND★