Aksharathalukal

🔱۞🔮അരുദ്ര🔮۞🔱 Part-4

അവൾ സോഫയിലേക്ക് ചാരി കിടന്നു. പുറത്ത് പയ്യെ മഴ പെയ്തു. ബാൽക്കണി വഴി തണുത്ത കാറ്റ് ഇരച്ചു കയറി. അവൻ പോയി ഗ്ലാസ്‌ ഡോർ അടച്ചു വന്നു. അപ്പോഴേ അവളുറങ്ങി.. അവളുടെ കയ്യിലെ വാച്ച് ഊരി മേശപ്പുറത്ത് വച്ചിട്ട് അവനാ കൈ മെല്ലെ മസ്സാജ് ചെയ്യാൻ തുടങ്ങി. മഴയുടെ തണുപ്പും അവന്റെ സാമിപ്യവും ഉറക്കത്തിൽ എന്തൊക്കെയോ സ്വപ്നം അവൾ കണ്ടു

⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️

പനയങ്ങോട് തറവാടിന് മുകളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടി..നിലവറയിൽ ധ്രുവനൻ ഹോമാകുണ്ഡം ഒരുക്കി.. നാവിൽനിന്ന് ഇടതടവില്ലാതെ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു..  അവസാനം ആഗ്നിയിലെക്ക് ഒരു ആടിനെ ബലിക്കഴിച്ചു ചുടുചോര വീണ വീണ ഭാഗത്തുനിന്ന് കറുത്ത പുക ചുരുളുകൾ ഉയർന്നു.അതിൽ നിന്ന് ദുഃർ ഭൂതങ്ങൾ പുറത്തു വന്നു. കണ്ടാൽ ഭയം തോന്നുന്ന രൂപമായിരുന്നു.. കറുത്ത് കൊഴുത്ത വായിൽ നിന്ന് ചോരയിറ്റു വീഴുന്ന ഭീകരരൂപീകൾ..
യജമാനന്റെ ബലിയിൽ സംപ്രീതരായ അവർ അവന്റെ ആഗ്രഹം കേൾക്കാനായി കാത്തിരുന്നു..

"അവൾ രക്ഷപെട്ടു.. ലോകത്തിന്റെ ഏത് കോണിൽ പോയ്‌ ഒളിച്ചാലും കണ്ടുപിടിക്കണം അല്ലാതെ ഇങ്ങോട്ട് ഒരു മടങ്ങി വരവ് ഉണ്ടാവരുത്.."

ചുവന്ന കണ്ണുകളും വലിഞ്ഞു മുറുകിയ ഞരമ്പ്കളും കണ്ട് അവർ ഭയന്നു..

"ഉത്തരവ് തമ്പുരാൻ.."

അവർ പുകചുരുൾ ആയി മാറി നാലുദിക്കും ലക്ഷ്യമാക്കി സഞ്ചരിക്കാൻ തുടങ്ങി.

പൂജ കഴിഞ്ഞ് പരിചരകാരോട് നിലവറ വൃത്തിയാക്കാൻ പറഞ്ഞേൽപ്പിച്ചിട്ട് അവൻ മുറിയിലേക്ക് പോയി.

" തറവാട്ടിലെ മരണ വാർത്ത ഇതിനോടകം നാട്ടിൽ അറിഞ്ഞിട്ടുണ്ടാവും.. ജീവനോടെയുണ്ടെങ്കിൽ അവൾ അവിടെ വരും..
ഒരു കറുത്ത ഒരു മേൽമുണ്ട് എടുത്ത് പുതച്ചു അവന്റെ നെഞ്ചിലെ പച്ചകുത്തിയ നാഗം അപ്പോഴും കാണമായിരുന്നു.. തറവാടിന്റെ ദ്രവിച് തുടങ്ങിയ വാതിലിൽ തള്ളി തുറന്ന് അവൻ പുറത്തേക്കിറങ്ങി.. അവന്റെ പാതങ്ങൾ ഭൂമിയിൽ പതിഞ്ഞപ്പോൾ സൂര്യൻ മേഘങ്ങൾക്കിടയിൽ മറഞ്ഞിരുന്നു..

മേലോത്ത് തറവാടിന് ചുറ്റും നിറയെ ആളുകളായിരുന്നു.. പോലീസും.. വരാന്തയിൽ പായിൽ പൊതിഞ്ഞ ശവശരീരങ്ങൾ.. അതിൽ ഒന്ന് വിഷ്ണുവിന്റെതായിരുന്നു.. അവന്റെ ശരീരം നോക്കി ധ്രുവനൻ പുച്ഛത്തോടെ ചിരിച്ചു😏പെട്ടന്ന് അതിലൊരാൾ അവനെ തിരിച്ചറിഞ്ഞു.

"തമ്പുരാൻ.."

അവൻ തൊഴുതു.. ബാക്കിയുള്ളവരും..

"ഇത്രയും നാൾ എവിടെയായിരുന്നു അങ്ങ്.."

"കാശിയിലായിരുന്നു.. തീർത്ഥയാത്ര കഴിഞ്ഞ് ഇന്ന് രാവിലെ മടങ്ങി വന്നേ ഉള്ളു.."

"ആരാ ഇയാൾ?"

S I അവിടെ കൂടി നിന്നവരോട് ചോദിച്ചു.

"ഇവിടത്തെ ശേഖരൻ തമ്പുരാൻറെ മകനാ.."

"പക്ഷേ അദ്ദേഹത്തിന്റെ മകനല്ലേ വിഷ്ണു.."

"അത്.. ഇവിടത്തെ തമ്പുരാട്ടി അറിയാതെ മറ്റൊരു ബന്ധം അദ്ദേഹത്തിനുണ്ടായി..അതിൽ ഉണ്ടായ മകനാണ് ഇദ്ദേഹം"

"കൊള്ളാല്ലോ തമ്പുരാൻ"

"ഇവിടെ അടുത്തുള്ള ഒരു ഇല്ലാത്തെ തമ്പുരാന്റെ വേളിയായിരുന്നു അവർ..കാണാൻ സുന്ദരി.. ചന്ദനം കടഞ്ഞപോലുള്ള മേനി.. തക്കാളിപഴം പോലെ തുടുത്ത ചുണ്ട്.. ആരുകണ്ടാലും ഒന്നു നോക്കി പോവും"

"എന്നിട്ട്?"

"ധ്രുവനൻ തമ്പുരാന്റെ ജനനത്തിലൂടെ ഈ ബന്ധം നാടറിഞ്ഞു..ഇതറിഞ്ഞ ഇവിടത്തെ തമ്പുരാട്ടി നെഞ്ചുപൊട്ടി മരിച്ചു..അതിന് മുന്നേ വിഷ്ണു കുഞ്ഞ് ജനിച്ചിരുന്നു"

"അപ്പോ മരിച്ചപ്പോയ വിഷ്ണുവും ഇയാളും സഹോദരന്മാർ ആണല്ലോ.."

"അതേ സാറേ.."

"മ്മ്.. കുറെ നാൾ മുന്നേ കാണാതായ ആൾ കൃത്യം ഈ ദിവസം എങ്ങനെ ഇവിടെ.. അല്ല എന്തിനാ അയാൾ നാട് വിട്ട് പോയേ.."

"ഇവിടത്തെ തമ്പുരാൻ വല്യ മാന്ത്രികൻ ആയിരുന്നു.. വിഷ്ണുവിന് പോലും പറഞ്ഞു കൊടുക്കാത്ത വിദ്യകൾ അദ്ദേഹം ധ്രുവനനു പറഞ്ഞു കൊടുത്തു..അവിഹിതത്തിൽ ഉണ്ടായ മകൻ ആയതുകൊണ്ട് ഇവരെ കോവിലകത്തേക്ക് കയറ്റിയില്ല..എങ്കിലും തമ്പുരാൻ ഒരാഴ്ച അവിടെ പോയ്‌ നിൽക്കും അതുകൊണ്ട് നാട്ടിൽ മുഴുവൻ 
ചീത്തപേരായി.. അവസാനം ഇവിടുത്തെ ആളുകൾ ധ്രുവനൻ കുഞ്ഞിന്റെ അമ്മയെ തീകൊളുത്തി കൊന്നു.. അന്ന് കുഞ്ഞിന് 17 വയസ്സ് നാട്ടിൽ ഒറ്റക്ക് നില്ക്കാൻ പറ്റാതെ വിഷ്ണു കുഞ്ഞിനോടും പ്രശ്നം ഉണ്ടായി കഴിഞ്ഞ് ധ്രുവനൻ കുഞ്ഞ് നാടുവിട്ടു..അതിന് ശേഷം ഇന്നാ കാണുന്നേ"

"മ്മ്...."

SI ഒന്നുകൂടി അവനെ നോക്കി തൊപ്പിനേരെ വച്ചു. അവിടെ കുറച്ചു നേരം നിന്നിട്ട് തറവാട്ടിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ കാവിനുള്ളിലേക്ക് അവൻ നോക്കി.. ദേവി ചൈതന്യം നഷ്ട്ടമായ കാവ് ഇരുൾ മൂടി കിടക്കുന്നു..കാവിനടുത്തേ കുളത്തിൽ നിറയെ ആമ്പൽ പൂക്കൾ ഉണ്ടായിരുന്നു.. ആദ്യമായി രുദ്രയെ കണ്ടത് അവിടെ വച്ചാണ്.. അച്ഛനെ കാണാൻ ഒളിച്ചു വന്നപ്പോൾ കാവിലെ വഴിയിൽ കാൽപെരുമാറ്റം കേട്ട് അങ്ങോട്ട് നോക്കി..കയ്യിൽ മഞ്ഞളും താളിയും കൊണ്ട് മുലക്കച്ച കെട്ടി നടന്നുവരുന്ന രുദ്ര..അവൾ പയ്യെ കുളപടവിലേക്കിറങ്ങി.. മഞ്ഞളെടുത്ത് ശരീരം മുഴുവൻ തേച്ചു.. കാൽപാദം ചുറ്റി പിണഞ്ഞു കിടക്കുന്ന വെള്ളി കൊലുസ് പയ്യെ കിലുങ്ങി..വെള്ളാമ്പൽ പൂക്കൾനിറഞ്ഞ കുളത്തിലേക്ക് അവളിറങ്ങി മഞ്ഞൾ നിറം വെള്ളത്തിൽ പടർന്നു.. കെട്ടി വച്ച നീണ്ട കൂന്തൻ അഴിഞ്ഞു ജലത്തെ പുൽകി.. കുളിച്ചു കഴിഞ്ഞ് അവൾ പടി കയറും വരെ അവൻ കുളത്തിനപ്പുറത്തെ ചേമ്പില കൂട്ടത്തിൽ ഒളിച്ചിരുന്നു.. നനഞ്ഞ ദേഹത്തോടെ അവൾ കാവിലേക്ക് നടന്നു..പിന്നാലെ ധ്രുവനനും നെയ്വിളക്കുകൾ തെളിയിച്ച് കണ്ണടച്ചു പ്രാർത്ഥിക്കുന്ന അവളെ കണ്ണെടുക്കാതെ അവൻ നോക്കി നിന്നു..

"രുദ്രേ.."

അവളെ ആരോ വിളിച്ചു.. തറവാടിനുള്ളിലേക്ക് അവൾ പോകും വരെ അവൻ കാവിൽ നിൽക്കുകയായിരുന്നു.പെട്ടെന്നാണ് അവന്റെ കണ്ണിൽ ഒരു പ്രകാശം പതിച്ചത്.. കാവിലെ കാളി പ്രതിഷ്ഠയിൽ കിടക്കുന്ന ചിലമ്പ് തിളങ്ങി.. നവരത്നങ്ങൾ പതിപ്പിച്ച ചിലമ്പ്..അതിനെ ചുറ്റി കാവലായ് നാഗങ്ങൾ.. അവൻ അച്ഛനെ കാണാൻ വന്ന കാര്യം തന്നെ മറന്നു.. മനസ്സിൽ രുദ്രയുടെ രൂപം മാത്രം.. യന്ത്രം പോലെ അവൻ വീട്ടിലേക് നടന്നു.. അമ്മ ചോദിച്ച ചോദ്യം ഒന്നും കേട്ടില്ല മുറിയിൽ കയറി വാതിലടച്ചു നിലവിൽ പോലും അവളുടെ മുഖം..രുദ്രാ.. അവനു രോമാഞ്ചം തോന്നി..

പെട്ടന്ന് ഓർമകളെ മറച്ചു കൊണ്ട് തറവാട്ടിൽ ദുഃർഭൂതങ്ങൾ തിരികെ വന്നതായി മനസ്സിൽ കണ്ടു.. പെട്ടന്ന് നടക്കാൻ തുടങ്ങി.
ആകാശത്തിൽ മേഘങ്ങൾ കറുത്തു.. മഴത്തുള്ളികൾ ഭൂമിയെ പുണരാൻ ആർത്തിയോടെ താഴേക്കു പെയ്തു.. തന്റെ മുന്നിൽ നിസ്സഹായരായി നിൽക്കുന്ന ഭൂതണങ്ങളെ കണ്ട് അവനു ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല..

"നിന്നെക്കൊണ്ട് ഒരുപകാരവും ഇല്ല..ഇനി ഞാൻ തന്നെ ശ്രമിക്കാം.. പക്ഷേ അതിനുവേണ്ടി എനിക്കി ശരീരം വെടിയണം.. ഞാൻ മടങ്ങി വരും വരെ എന്റെ ദേഹം നിങ്ങൾ സംരക്ഷിക്കണം.. ഒരു പോറൽ പോലും എൽക്കരുത്.. ഈ തറവാട് മറ്റുള്ളവരുടെ കണ്ണിൽ നിന്ന് മറയ്ക്കണം.. മനസ്സിലായോ?"

അവൻറെ ഉച്ചത്തിൽ ഉള്ള ശബ്ദം കേട്ട് അവർ ഞെട്ടി വിറച്ചുകൊണ്ട് തലയാട്ടി.. തറവാട്ടിലെ ജോലിക്കാരെ എല്ലാം പറഞ്ഞയച്ചു.. എല്ലാ വാതിലും മന്ത്ര ചരടിനാൽ ബന്ധിച്ചു.. ഉഗ്ര രൂപീണിയായ യക്ഷിയെ കാവലിരുത്തി.. കർമങ്ങൾ എല്ലാം കഴിഞ്ഞ് അവൻ നിലവറയിൽ കയറി വാതിലടച്ചു.. ധ്യാനത്തിൽ മുഴുകി.. മനസ്സിൽ നിറയെ മന്ത്രങ്ങൾ ഉച്ചരിച്ചു പുറത്ത് മഴ ആർത്തലച്ചു.. അവസാനം അവനിൽ നിന്ന് ഒരു നീല പ്രകാശം പുറത്തേക്ക് പോയി.. ക്രമേണ തറവാട് പുറം ലോകത്ത് നിന്ന് കാണാത്ത വിധത്തിൽ മറഞ്ഞു...
ഈ സമയം കാടിന്റെ നടുവിൽ ഗുഹയ്ക്ക് അടുത്ത് ജീർണിച്ചു തുടങ്ങിയ രുദ്രയുടെ ശരീരത്തിൽ നിന്ന് അവളുടെ ആത്മാവ് പുറത്തേയ്ക്ക് വന്നു.. തനിക്ക് ചുറ്റുമുള്ള ദേവി സാന്നിധ്യം അവളറിഞ്ഞു.. ഗുഹാമുഖത്തിൽ കണ്ട സ്വർണ തേജസിനെ നോക്കി അവൾ കൈ കൂപ്പി..
"ദേവി.. ഞാൻ എങ്ങനെ നിന്നോട് നന്ദി പറയും..?"

പെട്ടന്ന് ആ തേജസിൽ നിന്ന് ശബ്ദം കേൾക്കാൻ തുടങ്ങി.
"നന്ദി പറയാൻ വേണ്ടി നിന്റെ കർമം ഇവിടെ തീർന്നിട്ടില്ല രുദ്രേ..നിനക്ക് ഒരു ജന്മം കൂടി ഇവിടെ വരേണ്ടിയിരിക്കുന്നു.. അതുവരെ ഇവിടം ആരും കണ്ടെത്തില്ല.. ചിലമ്പ് ഇവിടെ ഭദ്രമാണ്.. ഈ ജന്മത്തിൽ നീയറിയാത്ത പലതും അടുത്ത ജന്മത്തിൽ അറിയുന്നതാണ്.. ഇത് ഒരു തുടക്കം മാത്രം.. നിന്റെ വരവിനായി ഞാൻ കാത്തിരിക്കും.."

ദേവിയെ വണങ്ങി ഒരു വെള്ളി വെളിച്ചമായി അവൾ ആകാശത്തിലേക്ക് പോയി..
അപ്പോൾ ധ്രുവനന്റെ ദേഹി അവളെ അന്വേഷിച്ചു അലയുകയായിരുന്നു.. ചുവന്ന കണ്ണുകളാൽ സർവ്വ ചാരാചരവും ദഹിപ്പിക്കാൻ ഉള്ള കോപത്തോടെ..

(നമ്മടെ വില്ലൻ ധ്രുവനൻ ഉണ്ണിയേട്ടൻ ആണേ.. പൂയ് 🗣️അരുദ്ര നമ്മടെ രജിഷ ചേച്ചി തന്നെ..റോഷൻ മാത്യു ആണ് ഇമ്മടെ വിഷ്ണു അതായത് അരുദ്രയുടെ ക്യാമുകൻ കം ഭർത്താവ് i mean ഡെഡ് ആയി പെട്ടിയിൽ ആയ കെട്ട്യോൻ 😌)

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

പെട്ടന്ന് ഭൂമി പിളരും പോലെ ഇടിവെട്ടി..അവൾ ഞെട്ടി എഴുനേറ്റു.. അവളുടെ കാലിനടുത്ത് ഇരുന്നുറങ്ങുന്ന അക്ഷയ്.. ടേബിളിൽ ഇരുന്ന ഫോൺ എടുത്ത് സമയം നോക്കിയപ്പോ 12മണി..

"അക്ഷയ്.. എഴുനേല്ക്ക്.. നിനക്ക് പോവണ്ടേ?"

അവൾ അവനെ തട്ടി വിളിച്ചു..അവൻ കണ്ണുകൾ പയ്യെ തുറന്നു..

"ഗുഡ് മോർണിംഗ്"

"ഏഹ്.. ഗുഡ് മോർണിംങാ.. എപ്പോ?"

"രാവിലെ അല്ലേ?"

"😂ഇതാ തോന്നിയ സമയത്ത് ഉറങ്ങിയാൽ ഉള്ള പ്രശ്നം"

അവൾ പൊട്ടിച്ചിരിച്ചു.

അവൻ സോഫയിൽ എഴുനേറ്റിരുന്നു.. വല്ലാതെ വിയർത്തതുകൊണ്ട് ഷിർട്ടിന്റെ രണ്ട് ബട്ടൺ അഴിച്ചിട്ടു..പെട്ടെന്ന് കോളിങ് ബെല്ലടിച്ചു.. അവൾ മുടി വാരിക്കെട്ടിവച്ച് പോയ്‌ വാതിൽ തുറന്നപ്പോൾ കുരിപ്പുകൾ എല്ലാമുണ്ട്.. ചെളിയിൽ വീണ പോത്തിനെ പോലെ ട്രീസ ആവളെ തള്ളി മാറ്റി ഉള്ളിലേക്ക് കയറി..ഹാളിലെ സോഫയിൽ തുറന്നിട്ട ഷർട്ടുമായി ഇരിക്കുന്ന അക്ഷയ്യെ കണ്ടത്..അവനെ കണ്ട് അവളും അവനും ഞെട്ടി..

"ആഹാ.. അക്ഷയ് ചേട്ടൻ പോയില്ലായിരുന്നോ..?"

"ഇല്ലെടോ.. ഞാൻ ഉറങ്ങിപ്പോയി.."

"ഓഹോ.. അപ്പൊ ഉറക്കമായിരുന്നു😌"

അപ്പോഴേക്കും എല്ലാവരും ഉള്ളിലേക്ക് വന്നു.. അക്ഷയ് പോവാൻ എഴുന്നേറ്റു

"എന്നാ ഞാൻ പോവാ.. ഇനിപ്പോ എല്ലാരും വന്നല്ലോ.."

അവൻ അഴിച്ചു വെച്ച വാച്ച് എടുത്ത് കയ്യിൽ കെട്ടി.

"കുറച്ചു കഴിഞ്ഞ് പോവാം.. ചായ കുടിച്ചിട്ട്.."

നീനു പറഞ്ഞു.

"അയ്യോ ടൈം ഇല്ല..ഇപ്പോ തന്നെ ലേറ്റ് പോരാത്തത്തിന് മഴയും.. ഞാൻ പോവാ.."

അവൻ പുറത്തേക്കിറങ്ങി. പിന്നാലെ ആരാദ്യയും..അവൾ വാതിൽ പടിയിൽ ചാരി നിന്നു ഷൂസ് എടുത്ത് കാലിൽഇട്ടിട്ട് അവൻ അവളെ നോക്കി..

"പോട്ടെടോ.."

"ചെന്നിട്ട് വിളിക്കോ?"

"വിളിക്കാം.. പക്ഷേ call എടുക്കണം.."

അവൾ ചിരിച്ചു.അവൻ വരാന്തയുടെ അവസാനമുള്ള ലിഫ്റ്റിൽ കയറും വരെ അവൾ അവിടെ നോക്കി നിന്നു.. അവൻ പോയി കഴിഞ്ഞ് അകത്തു പോയി കട്ടിലിൽ കിടക്കുമ്പോഴാണ് അടുത്ത് ആരുടെയോ സാമിപ്യം തോന്നിയത്.. കണ്ണുതുറന്നു നോക്കിയപ്പോൾ ട്രീസ ചിരിച്ചു കിടക്കുന്നു..

"ന്തേയ്‌?"

"ഡീ.. അതേയ്.."
അവൾ ഒന്നുകൂടി ചേർന്ന് കിടന്നു..

"ന്തുവാ കൊച്ചേ.."

"നിങ്ങൾ ന്ത്‌ ചെയുവായിരുന്നു?"

"ഉറക്കം ആയിരുന്നു.. നിങ്ങൾ വരുന്നതിനു മുന്നേ എഴുനേറ്റു.."

"പിന്നേ.. ഉറക്കം 😏 സത്യം പറ.. ഉറക്കം തന്നെ ആയിരുന്നോ.. അക്ഷയ്ചേട്ടന്റെ ഷർട്ട്‌.."

അവൾ അത് പറഞ്ഞു കഴിയുംമുന്നേ ആരാദ്യ കട്ടിലിൽ എഴുനേറ്റിരുന്നു..

"നീ വിചാരിക്കുന്ന പോലെ ഒന്നുല്ല"

"അയ്യേ.. അയാൾ എന്ത് പാൽകുപ്പിയാ.."

"നിന്നോട് ഞാൻ ഒരു കാര്യം പറയട്ടെ.. ഈ പ്രേമിക്കുന്നവരൊക്കെ കാമം തോന്നണമെന്നില്ല.. എൻഗേജ്മെന്റ് അതിനൊരു ലൈസൻസ് അല്ല..അങ്ങനെ തോന്നാത്തവർ പാൽകുപ്പിയാണെന്ന് തോന്നിയെങ്കിൽ അത് നിന്റെ മനസിന്റെ പ്രശ്നം ആണ്.. "

അത് പറഞ്ഞ് അവൾ എഴുന്നേറ്റ് അടുക്കളയിലേക്ക് പോയി.. അവൾ പറഞ്ഞത് കേട്ട് കിളി പറന്ന് ഇരിക്കുന്ന ട്രീസയെ മേഘ്ന തട്ടിവിളിച്ചു..

"അതേയ് മോളേ.. സമാധാനം ആയാ.. നിന്നെപ്പോലെയാണ് എല്ലാരും എന്ന് വിചാരിക്കരുത് കേട്ടല്ലോ.. പോ പോയ്‌ കുളിക്ക് ശവമേ.."

മേഘന അടുക്കളയിലേക്ക് വരുമ്പോ ആരാദ്യ ഫ്രിഡ്ജിൽ നിന്ന് വെള്ളം എടുത്ത് കുടിക്കുകയായിരുന്നു.

"ആദൂ.. എന്ത് പറ്റി ആകെ ഒരു ദേഷ്യം.. നിങ്ങൾ പിന്നേം വഴക്കിട്ടോ.."

ഒരു ബിസ്‌ക്കറ് എടുത്ത് കടിച്ചുകൊണ്ട് അവൾ ചോദിച്ചു.

"ഇല്ലാ.. വഴക്കൊന്നും ഇല്ല.. എനിക്ക് വല്ലാത്ത തലവേദന.."

അവൾ കുപ്പി തിരികെ വച്ചിട്ട് ഹാളിലെ സോഫയിൽ ഇരുന്നു..കുറച്ചു കഴിഞ്ഞ് മേഘ്നയും അവിടേക്ക് വന്നു. അവളുടെ അടുത്തിരുന്നു..

"എന്താടി.. കൊറേ ആയല്ലോ ഈ കല്യാണം ഉറപ്പിച്ചപ്പോ മുതൽ നിനക്ക് ഈ ദേഷ്യവും വാശിയും ഒക്കെ.."

മേഘ്ന അവളുടെ തോളിൽ കയ്യിട്ടു..

"എനിക്ക് അറീല്ല.. ഈ കുറച്ചുനാളായിട്ട് എന്തൊക്കെയോ സ്വപ്നം കാണുന്നു.. അതിലൊക്കെ ഞാൻ ഉള്ളത് പോലെ.. പരിചയം ഉള്ള ഏതൊക്കെയോ മുഖം.. പക്ഷേ പിന്നെ ഓർത്തെടുക്കാൻ നോക്കിയാ പറ്റുന്നില്ല.."

"നീ ഈ സ്വപ്നത്തിന്റെ പിറകെ നടന്നോ.. ഷോപ്പിൽ നടക്കുന്നതൊന്നും അറിയണ്ട.."

"ഷോപ്പിലെന്താ?"

അവൾ റിമോട്ട് എടുത്ത് ടീവി ഓൺ ചെയ്തു..

"ഇനി കുറച്ച്നാളത്തേക്ക് വർക്ക് ഒന്നുല്ല.."

"അതെന്താ.."

"അടിപൊളി നല്ല ആളാ.. കന്നി മാസം ആണ് കൊച്ചേ അന്ന് കല്യാണം ഒന്നും ഉണ്ടാവില്ല.."

"അതിന് നമ്മൾ വേറെയും വർക്ക് ചെയ്യാറുണ്ടല്ലോ..?"

"ഉണ്ട് പക്ഷേ പുതിയ വർക്ക്‌ ഒന്നും വന്നിട്ടില്ലല്ലോ..അതുമല്ല പുതിയൊരു ഷോപ്പ് വന്നിട്ടുണ്ട് ഇപ്പോ വർക്ക് മുഴുവൻ അവർക്കാ പോണേ.. നമ്മടെ ബിസിനസ്‌ ഇപ്പോ മോശം ആണ്.. പുതിയ പ്ലാൻ ഇറക്കാതെ വേറെ വഴിയില്ല.. അതുമല്ല ഷോപ്പ് ഒന്നുടെ മോഡിഫൈ ചെയ്യണം എന്നിട്ട് മതി ഇനി തുറക്കുന്നത് അതുവരെ കഫെ ഓപ്പൺ ചെയ്ത് വെക്കലോ.."

"അപ്പോ ബോട്ടിക്കിലെ വർക്കേഴ്സിന് സാലറി നിന്റെ വീട്ടീന്ന് കൊടുക്കോ"

"അതിന് വഴിയുണ്ട് കൊച്ചേ..ഓൺലൈൻ ഓർഡർ ഒക്കെ നടക്കുന്നുണ്ടല്ലോ അതിന്റെ പരിപാടി അരുണിനെ ഏൽപ്പിക്കാം.. അവൻ നോക്കിക്കോളും ബാക്കിയുള്ളോരടെ സാലറിടെ കാര്യം.."

"അപ്പോ ഞാൻ അറിയാതെ കാര്യമായ പ്ലാനിങ് നടന്നിട്ടുണ്ടല്ലോ.. എന്നിട്ട് ഈ ഷോപ്പ് ക്ലോസ് ചെയ്തിട്ട് എന്താണ് പരിപാടി?"

മേഘ്ന അവളുടെ അടുത്തേക്ക് ചേർന്നിരുന്നു..

"നിനക്കും മൈൻഡ് ഒന്നു റിലാക്സ് ആവും.. പിള്ളേർക്ക് ഒരു എന്റർടൈൻമെന്റ്.."

അപ്പോൾ അവരുടെ ഇടയിലേക്ക് നീനു വന്നിരുന്നു.. രണ്ടുപേരെയും കെട്ടിപിടിച്ചു..

"എന്താണ് രണ്ടും കൂടെ ഒരു പ്ലാനിങ്..?"

"നമ്മടെ.മറ്റേ.. പ്ലാൻ.."

"അത് നീ പറഞ്ഞില്ലേ..?"

"ഇല്ലാ.. ഇനി നീ തന്നെ പറ.."

നീനു ആരാദ്യയുടെ മടിയിൽ കിടന്നു..

"നമ്മടെ കാഫെയിലെ കസ്റ്റമറിന്റെ റിസോർട്ട് ആണ്.. പാലക്കാട് ഒരു തറവാട്..അവിടെ കുറച്ചു ദിവസം സ്റ്റേ എന്നിട്ട് നേരെ മണാലി"

"എങ്കിൽ പിന്നെ നേരെ മനാലി പോയപ്പോരേ?"

"അയ്ശെരി വാർത്ത ഒന്നും അറിയുന്നില്ലേ നീ..? അവിടെ മഞ്ഞു വീഴുന്നത് കൂടുതലാ..റോഡ് മുഴുവൻ ബ്ലോക്ക്‌ആക്കിയേക്കുവാ..അങ്ങോട്ട്‌ ചെന്ന് കേറിയാ മതി.."

"തറവാടെങ്കി തറവാട്..കുറച്ചു നാൾ ഈ തിരക്കിൽ നിന്ന് ഒന്നു മാറിനിന്നാ മതി"

"മാറി നിൽക്കൽ ഒക്കെ പിന്നെ ഇപ്പോ വന്ന് ഭക്ഷണം കഴിക്ക്"

തൻസിയ അടുക്കളയിൽ നിന്ന് വിളിച്ചു.. അവർ എഴുന്നേറ്റ് പോയി ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഫ്ലാറ്റിലെ രണ്ട് മുറിയിലായി അവർ കിടന്നു ആദ്യത്തെ മുറിയിൽ മെറിനും ആഷ്‌ലിയും സിഫയും തൻസിയയും കിടന്നു.. രണ്ടാമത്തെ മുറിയിൽ ആരാദ്യയും മേഘ്നയും ട്രീസയും നീനുവും..

നീനു ഫോണിൽ ഗെയിം കളിക്കുകയായിരുന്നു ട്രീസ മേഘ്നയെ കെട്ടിപ്പിച്ച് ഉറങ്ങി..ആരാദ്യയ്ക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല മനസാകെ വല്ലാത്തൊരു ഭയം..

"ആദൂ.. എന്ത് പറ്റി.. മുഖം വല്ലാതെ?"
മേഘ്ന അവളോട്‌ ചോദിച്ചു..

"ഒന്നുല്ലടാ.. തലവേദന.."

"മ്മ്.. തലവേദന.. ഒന്നും ഇല്ല നിനക്ക് പേടിയാ ഇനിയും സ്വപ്നം കാണുവോന്ന്.. ഒന്നും ആലോചിക്കേണ്ട.."

"എനിക്ക് ഉറക്കം വരുന്നില്ല.."

അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് പോയി ബാൽക്കണിയിൽ നിന്നു. കഴിഞ്ഞ മഴയുടെ തണുപ്പ് ശരീരത്തിലേക്ക് ഇരച്ചു കയറി.. കറുത്ത മാനത്ത് ഒരു കുഞ്ഞു ചന്ദ്രക്കല അവൾ അങ്ങനെ നോക്കി നിൽകുമ്പോൾ നീനു പയ്യെ പുറകിൽ വന്ന് നിന്നു..

"തള്ളി താഴെയിടട്ടെ.."

പെട്ടെന്ന് അവൾ ഞെട്ടി..

"പേടിപ്പിക്കാതെ കൊച്ചേ.. ഈ പാതിരാത്രിയാണോ നിന്റെ തമാശ"

😁 നീനു ചിരിച്ചു..

"നിന്റെ ഫോൺ.. അക്ഷയ് ചേട്ടന്റെ മെസ്സേജ് ഉണ്ട്.."
ഫോൺ കൊടുത്തിട്ട് അവൾ വീണ്ടും കട്ടിലിൽ പോയ്‌ കിടന്നു..അവൾ ഫോണിലെ മെസ്സേജ് നോക്കി..

"എടോ.. സോറി.. പോവുന്നവഴി രാഹുലിന്റെ വീട്ടിൽ കയറി😁 ചെറുതായിട്ട് 🍾🥃 ആ തിരക്കിൽ വിളിക്കാൻ പറ്റിയില്ല.. "

"എന്നിട്ട് ഇപ്പോ എവിടാ🤨"

"അവന്റെ വീട്ടിൽ തന്നെ.. വെള്ളം അടിച്ചു വണ്ടി ഓടിക്കണ്ടെന്ന് വിചാരിച്ചു.. 😁"

"മ്മ്.. കഴിച്ചോ?"

"മന്തി വാങ്ങി.. കഴിച്ചു കഴിഞ്ഞ് ഇരിക്കുവാ.. താൻ കഴിച്ചോ?"

"മ്മ്.. ഉറങ്ങാൻ പോവാ.. ഗുഡ് നൈറ്റ്‌"

"ഗുഡ് നൈറ്റ്‌"

അക്ഷയ്യോട് ട്രിപ്പ്‌ പോവുന്ന കാര്യം പറയാൻ അവൾക്ക് തോന്നിയില്ല.. പറഞ്ഞാൽ അവനും വരുമെന്നറിയാം..

അവൾ വീണ്ടും പുറത്തേക്ക് നോക്കി നിന്നു.. തണുപ്പുള്ള കാറ്റിന് പെട്ടെന്ന് ചൂട് തോന്നി പുറകിൽനിന്ന് ആരോ ഇറുക്കി പുണർന്ന പോലെ.. പെട്ടെന്ന് കറന്റ്‌ പോയി ചുറ്റും നിശബ്ദത.. നീനുവിനെ വിളിക്കണമെന്നുണ്ട് പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല.. തിരിഞ്ഞു നോക്കാൻ പറ്റാതെ ശില പോലെ അവൾ നിന്നു.. കണ്ണുകൾ ലക്ഷ്യമില്ലാതെ ചലിച്ചു.. അപ്പോഴാണ് അവൾ താഴെ പാർക്കിംഗ് ഏരിയയിലേക്ക് നോക്കിയത് അവിടെ അവളെ തന്നെ നോക്കി ഒരു നീല പ്രകാശം പോലൊരു രൂപം.. അവളുടെ കണ്ണുകൾ നിറഞ്ഞു ഉറക്കെ കരയാൻ പോലും കഴിയുന്നില്ല.. തലകറങ്ങുന്നത് പോലെ.. വിയർപ്പ് ചെന്നിയിലൂടെ ഒഴുകിയിറങ്ങി..ആ രൂപം അവിടെ നിന്ന് മാഞ്ഞു.. ചെവിയിൽ വണ്ട് മൂളുന്ന പോലൊരു ശബ്ദം..പെട്ടെന്ന് ചുമലിൽ ഒരു കൈയ് വന്ന് പതിച്ചു...


✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️
കുഞ്ഞ് പാർട്ട്‌ ആണ്..ഇത്രേം ദിവസവും എഴുതാൻ തോന്നിയില്ല 🚶🏽‍♀️കാരണം എഴുതി പോസ്റ്റ്‌ ചെയ്തിട്ടും വല്യ കാര്യം ഒന്നുല്ല അതോണ്ടാ🙂അപ്പൊ ശെരി ഒക്കെ ഇനി എപ്പോഴേലും കാണാം 😒
Life line ചോദിച്ചവരോട് പെട്ടെന്ന് ഒന്നും ഉണ്ടാവില്ല.. കഥ മനസിലേക്ക് വരുന്നില്ല 🙂


🔱۞🔮അരുദ്ര🔮۞🔱 part -5

🔱۞🔮അരുദ്ര🔮۞🔱 part -5

4.9
2061

അവൾ വീണ്ടും പുറത്തേക്ക് നോക്കി നിന്നു.. തണുപ്പുള്ള കാറ്റിന് പെട്ടെന്ന് ചൂട് തോന്നി പുറകിൽനിന്ന് ആരോ ഇറുക്കി പുണർന്ന പോലെ.. പെട്ടെന്ന് കറന്റ്‌ പോയി ചുറ്റും നിശബ്ദത.. നീനുവിനെ വിളിക്കണമെന്നുണ്ട് പക്ഷേ ശബ്ദം പുറത്തേക്ക് വരുന്നില്ല.. തിരിഞ്ഞു നോക്കാൻ പറ്റാതെ ശില പോലെ അവൾ നിന്നു.. കണ്ണുകൾ ലക്ഷ്യമില്ലാതെ ചലിച്ചു.. അപ്പോഴാണ് അവൾ താഴെ പാർക്കിംഗ് ഏരിയയിലേക്ക് നോക്കിയത് അവിടെ അവളെ തന്നെ നോക്കി ഒരു നീല പ്രകാശം പോലൊരു രൂപം.. അവളുടെ കണ്ണുകൾ നിറഞ്ഞു ഉറക്കെ കരയാൻ പോലും കഴിയുന്നില്ല.. തലകറങ്ങുന്നത് പോലെ.. വിയർപ്പ് ചെന്നിയിലൂടെ ഒഴുകിയിറങ്ങി..ആ രൂപം അവിടെ നിന്ന് മാഞ്ഞ