Part-22
🧡💛🧡💛🧡💛🧡🧡💛🧡🧡🧡🧡💛💛
ജനലിനടുത്ത് നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയായിരുന്നു നോക്കി പക്ഷേ അവൾ അറിഞ്ഞിരുന്നില്ല അവളുടെ പുറകിൽ പതുങ്ങി ഇരിക്കുന്ന അപകടത്തെക്കുറിച്ച് ആ രൂപത്തിന് കൈകൾ അവൾക്ക് നേരെ നീണ്ടു വന്നു പെട്ടെന്നാണ് പുറത്തുനിന്ന് മിക്കിയേ ആരോ വിളിക്കുന്ന ശബ്ദം കേട്ടത് ആ രൂപം കൈകൾ പിൻവലിച്ചു അന്തരീക്ഷത്തിൽ മാഞ്ഞു ഈ സമയം കൊണ്ട് കണ്ണൻ മുറിയിൽ എത്തിയിരുന്നു എന്നിട്ടും കണ്ണൻ വന്ന കാര്യം മിക്കി അറിഞ്ഞിരുന്നില്ല കണ്ണൻ അവിടെ തട്ടിവിളിച്ചു.
അതെ എത്ര നേരമായി വിളിക്കുന്നു എന്ത് ചെയ്യുമായിരുന്നു.
അത് സോറി ഞാൻ കേട്ടില്ല.
താഴേക്ക് ഫുഡ് കഴിക്കാൻ വാ.
മ്മ്.
കണ്ണൻ മിക്കിയെ കൊണ്ട് കൊണ്ട് മുറിയുടെ പുറത്തേക്കിറങ്ങി ഈ സമയം മുറിയിലുണ്ടായിരുന്ന ആ അദൃശ്യശക്തി തന്റെ ഇരയേ കയ്യിൽ കിട്ടിയിട്ട് വഴുതിപ്പോയ ദേഷ്യത്തിൽ ആയിരുന്നു .
എല്ലാവരും രാവിലെ ഒരുമിച്ച് ബ്രേക്ക്ഫാസ്റ്റ് കഴിച്ചശേഷം അവരവരുടെ മുറിയിലേക്ക് പോയി കണ്ണൻ അവന്റെ മുറിയിൽ കിടന്ന് ഫോണിൽ ഗെയിം കളിക്കുകയായിരുന്നു പെട്ടെന്നാണ് അവന്റെ മുകളിൽ ഒരു തലയണ വന്നുവീണത് ആദ്യമൊന്ന് പേടിച്ചെങ്കിലും അവൻ ചാടി എണീച്ചു നോക്കി അപ്പോൾ അത് മാളു ആയിരുന്നു.
എന്താടി പിശാശ് ഞാൻ പേടിച്ചു പോയല്ലോ.
ബെസ്റ്റ് നിനക്ക് പേടിയോ.
എനിക്കെന്താ പേടിക്കാൻ പാടില്ല നീ എന്തിനാ ഇങ്ങോട്ട് വന്നത്.
.
.ഒന്നുമില്ല ഞങ്ങൾ മിക്കിയുടെ വീട്ടിലേക്ക് പോവാ.
ഞങ്ങൾ എന്നു പറഞ്ഞാൽ.
ഞാനും അവളും അവൾ മാറാൻ കൊണ്ടുവരുന്ന ഡ്രസ്സ് എല്ലാം കത്തിപ്പോയി.
കത്തി പോയെന്നോ.
മ്മ് ഡ്രസ്സ് ഉണ്ടായിരുന്ന ബാഗിനെ മുകളിൽ കൂടെ മെഴുകുതിരി വീണത് ആയിരിക്കും എന്ന് അവൾ പറഞ്ഞത് ഡ്രസ്സ് വേറെ ഞാൻ തരാം എന്ന് പറഞ്ഞത് അവൾ കേട്ടില്ല വീട്ടിൽ പോയി എടുക്കാമെന്ന് അപ്പോൾ ഞാനും കൂടെ പോവാ.
എന്നാൽ ഞാനും വരുന്നു.
അതിന് നിന്നെ ആരും വിളിച്ചില്ലല്ലോ.
അതിനെന്താ ഞാൻ കൂടെ വന്നാൽ നിങ്ങൾക്ക് ഒരു കൂട്ട് ആകുമല്ലോ.
എനിക്കോ അവൾക്കോ
.നിങ്ങൾക്ക് രണ്ടുപേർക്കും.
പെട്ടന്ന് മാളു കണ്ണന്റെ മുതുകിൽ ഒരു ഇടി കൊടുത്തു.
എടാ കള്ള കാമുകാ നിനക്ക് ഇഷ്ടമാണെങ്കിൽ അത് അവളോട് അങ്ങ് പറഞ്ഞുകൂടെ ഞാൻ കാണുന്നുണ്ട് ഫുഡ് കഴിക്കുമ്പോൾ നോക്കുന്നു എപ്പോഴും അവളുടെ പുറകെ.
എടി മാളു അത്.
എടാ നിനക്ക് ഇഷ്ടമാണെങ്കിൽ അതങ്ങു പറയണം അല്ലെങ്കിൽ ആ കൊച്ചിനെ വേറെ ആരെഗിലും കെട്ടി കൊണ്ടുപോകും
.
എടീ ആ കൊച്ച് എന്ത് വിചാരിക്കും ഇവിടെ വന്നിട്ട് രണ്ട് ദിവസം പോലും ആയില്ല.
നീ പേടിക്കണ്ട ഞങ്ങൾ പോകുമ്പോൾ നീയും കൂടെ വാ കറക്റ്റ് സമയം കിട്ടുമ്പോൾ നീ പറയണം ഞാൻ സപ്പോർട്ട് ഉണ്ടാവും.
നീ ആടി എന്റെ ചങ്കത്തി.
ചങ്കത്തി മാത്രമാണോ.
അല്ല എന്റെ പുന്നാര അനിയത്തി കൂടെ.
ഇപ്പഴാ കറക്റ്റ് ആയത് എന്നാ വേഗം റെഡിയാകും നമ്മൾക്ക് പോവാം.
കണ്ണനും മിക്കി യും മാളും റെഡിയായി താഴേക്ക് വന്നപ്പോൾ ഹാളിൽ എല്ലാരും ഉണ്ടായിരുന്നു.
അപ്പോൾ നിങ്ങൾ പോവാണോ? ( അനു ).
പോവാ ചേച്ചി ( മിക്കി ).
അതിനു നിങ്ങൾ എവിടെ പോവാ? ( ദേവൻ ).
അത് ദേവാ മിക്കിയുടെ വീട്ടിൽനിന്ന് അവൾക്ക് മാറാൻ കുറച്ച് ഡ്രസ്സ് എടുക്കാൻ പോവാ ( ചാരു).
Oo( ദേവ ).
പോയിട്ട് വേഗം വരണം കേട്ടോ ( വരുൺ ).
ശരി അളിയാ ( കണ്ണൻ ).
അവർ മൂന്നുപേരും പുറത്തേക്ക് പോയത് കുറച്ചുകഴിഞ്ഞ് അന്നമ്മ ചേട്ടത്തിയും സിമിയും ട്രെയിൽ ജ്യൂസുമായി വന്നു അനുവിനും ദേവനും വരുണനും ചാരും കൊടുത്തു.ചേട്ടത്തിയുടെ ജോലിയൊക്കെ ഒതുങ്ങിയോ ( ദേവൻ ).
ഒതുങ്ങി മോനെ എന്താ ( അന്നമ്മച്ചേടത്തി ).
ചേട്ടത്തിയുടെ പണ്ട് മരിച്ചുപോയ റോസിയുടെ ഒരു കാമുകൻ ഉണ്ടായിരുന്നല്ലോ മൈക്കിൾ അയാളെ പറ്റി എന്തെങ്കിലും അറിയാമോ ( ദേവൻ ).
മൈക്കിള് നിനക്ക് എങ്ങനെ ഇതൊക്കെ അറിയാം ( വരുൺ )
അത് ഞാനും അനുവും കോവിലിൽ പോയി വന്നപ്പോ ആ ചായക്കടക്കാരൻ പറഞ്ഞു
( ദേവൻ ).
എടാ ഇതൊക്കെ കെട്ടുകഥയാണ്
( വരുൺ ).
ഇല്ല മോനെ ഇതൊക്കെ കെട്ടുകഥയല്ല മൈക്കിൾ എന്ന ഒരാളുണ്ടായിരുന്നു റോസിയുടെ കാമുകൻ വകയിൽ ഞങ്ങളുടെ ഒരു ബന്ധു ആയിരുന്നു ( അന്നമ്മ ചേടത്തി ).
കണ്ടോ ചേട്ടത്തി അവരുടെ കഥ ഒന്നു പറയൂ മൂന്നു പിള്ളാരും ഇവിടെ ഇല്ലല്ലോ അവർ ഉണ്ടെങ്കിൽ ഇതൊക്കെ കേട്ടു പേടിക്കും പ്രത്യേകിച്ച് മാളു ഇപ്പോഴാണെങ്കിൽ അവരില്ലാത്ത കൊണ്ട് കുഴപ്പമില്ല ഞങ്ങളോട് പറഞ്ഞു തരുവോ? ( അനു ).
പറയാം മോളെ.....................
അന്നമ്മ ചേട്ടത്തി കഥ പറയാൻ തുടങ്ങി
ബ്രിട്ടീഷുകാർ ഭരിച്ചിരുന്ന കാലം ഫെർണാണ്ടസ് സായിപ്പ് ഈ പ്രദേശത്തെ ഒരു രാജാവിനെ പോലെ തന്നെയായിരുന്നു ബംഗ്ലാവിൽ തന്നെ അറുപതോളം ജോലിക്കാർ ഉണ്ടായിരുന്നു ഒരു അമ്മ ആയിരുന്നിട്ടു പോലും മെർലിൻ തന്റെ മകനായ അലനെ നോക്കുക ഇല്ലായിരുന്നു തന്നെക്കാളും 10 വയസ്സ് വ്യത്യാസമുള്ള അനുജനെ റോസി നന്നായി നോക്കുമായിരുന്നു അപ്പോഴാണ് അലനെ നോക്കാനായി ഇവിടെ അടുത്ത് സ്ഥലത്തുതന്നെ ഉള്ള സൂസൻ എന്നു പറഞ്ഞ സ്ത്രീ വരുന്നത് അവരായിരുന്നു റോസിയേ മലയാളം പഠിപ്പിച്ചത് വർഷങ്ങൾ കടന്നുപോയി എട്ടു വർഷങ്ങൾക്ക് ശേഷം നാട്ടിലുള്ള എല്ലാവരോടും സ്നേഹമായിരുന്നു റോസിക്ക് അതുപോലെതന്നെ സന്തോഷ ജീവിതം ആയിരുന്നു സായിപ്പിനും ഒന്നൊഴിച്ച് തന്റെ ഭാര്യ ആയ മെർലിൻ വർഷങ്ങൾ കൊണ്ട് തന്നോട് കാണിക്കുന്ന അകൽച്ച എല്ലാദിവസവും റോസി ബംഗ്ലാവിനു പുറത്തേക്ക് ഇറങ്ങും ആയിരുന്നു തന്റെ അമ്മയായ മെർലിന്റെ കണ്ണുവെട്ടിച്ച് പക്ഷേ കൂടെ തന്നെ റോസിയുടെ തോഴിയായ ലിസിയുടെ അഞ്ചു വയസ്സായ മകനുമുണ്ടായിരുന്നു അങ്ങനെ ഒരു ദിവസം പുഴ അരികിൽ റോസി യോടൊപ്പം നിന്നിരുന്ന ലിസിയുടെ മകൻ പുഴയിലേക്ക് വീണത് റോസി കരഞ്ഞു ബഹളം ഉണ്ടാക്കി എങ്കിലും അവിടെ ആരും ഇല്ലായിരുന്നു പെട്ടെന്നാണ് ഒരു സുന്ദരനായ യുവാവ് പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ചത് അപ്പോഴേക്കും ബംഗ്ലാവിൽ ഉള്ളവർ അങ്ങോട്ട് വന്നിരുന്നു ദിവസങ്ങൾ കടന്നു പോയി ആ യുവാവ് ആരാണെന്ന് അവൾക്ക് അറിയില്ലായിരുന്നു അങ്ങനെ ഒരു ദിവസം തോഴിയായ ലിസി ആണ് ആ യുവാവ് റോസിയുടെ അനിയനെ നോക്കുന്ന സൂസൻ ടെ മകൻ മൈക്കിൾ ആണെന്ന് റോസി അറിയുന്നത് അവൾക്ക് മനസ്സിന് അവനോട് ഒരു ഇഷ്ടം തോന്നി അവൾ അവനെ പിന്തുടരാൻ തുടങ്ങി വളരെയധികം സുന്ദരിയായിരുന്നു റോസി പലരും അവളുടെ സൗന്ദര്യത്തിൽ മയങ്ങി പിറകെ ഉണ്ടായിരുന്നു എന്നാലും റോസിക്ക് ആരോടും ഒരു അടുപ്പം തോന്നിയില്ല പക്ഷേ ആദ്യമായി ജീവിതത്തിൽ ഒരാളോട് തോന്നി മൈക്കിൾ നോട്
ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നത് നിന്റെ ഇഷ്ടം മൈക്കിൾ നോട് റോസി അറിയിച്ചു തന്റെ അമ്മ ബംഗ്ലാവ് ജോലിക്കാരി ആണെന്ന് അങ്ങനെ ഒരു ജോലിക്കാരനെ മകനെ ചേരില്ലെന്നും മൈക്കിൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും റോസിയുടെ പ്രണയം ശക്തമായിരുന്നു അങ്ങനെ മൈക്കിളിന് റോസിയുടെ സ്നേഹത്തിൽ ലയിച്ചും ദിവസങ്ങൾ കടന്നു പോയി കണ്ടിരുന്നു അവർ എന്നും പുഴ അരുകിൽ വെച്ച് കാണുമായിരുന്നു ഒരു ദിവസം റോസിയുടെ മടിയിൽ തല വെച്ച് കിടക്കുകയായിരുന്നു മൈക്കിൾ അവളുടെ നീളമുള്ള സ്വർണ്ണ മുടിയിഴകൾ മൈക്കിളിനെ മുഖത്തേക്ക് വീണു കിടപ്പുണ്ടായിരുന്നു പെട്ടെന്നാണ് അവിടെ ഒരാൾ വന്നത്.
ടപ്പേ ടപ്പേ............
അടുക്കളയിൽ നിന്ന് എന്തോ ശബ്ദം കേട്ടാണ് കഥ പാതിവഴിയിൽ നിർത്തി അന്നമ്മയും ബാക്കിയുള്ളവരും അടുക്കളയിലേക്ക് ചെന്നത് അവിടെ ചെന്നപ്പോൾ രണ്ടു പാത്രങ്ങൾ തറയിൽ വീണു കിടക്കുന്നതാണ് കണ്ടത് ബാക്കി കഥ പിന്നെ പറയാം എന്ന് പറഞ്ഞു അന്നമ്മയും സിമിയും അവിടെ വൃത്തിയാക്കാൻ തുടങ്ങി
സമയം കടന്നു പോയ്ക്കൊണ്ടിരുന്നു രാത്രി ഏകദേശം എട്ടു മണിയോടെ ആയിരുന്നു മിക്കിയുടെ വീട്ടിൽനിന്നും കണ്ണനും മാളുവും മിക്കി യോടൊപ്പം നാട് ചുറ്റാൻ ഇറങ്ങിയതായിരുന്നു അങ്ങനെ അവർ അവളോടൊപ്പം പള്ളിയിലും കയറിയ ശേഷമാണ് ബംഗ്ലാവിലേക്ക് നടന്നത് പെട്ടെന്നാണ് മാളു സംസാരിച്ചുതുടങ്ങിയത്.
കണ്ണേട്ടാ ഞാൻ നിങ്ങളോട് ഒരുകാര്യം പറഞ്ഞാൽ പേടികില്ലാലോ?
എന്താടി മാളു പറ?
പേടിക്കും എനിക്കറിയാം.
എടീ ഭ്രാന്തി പറ.
നമ്മുടെ പുറകെ ഒരു കറുത്ത പട്ടിയുണ്ട്.
പട്ടിയോ എവിടെ?
കണ്ണനും മിക്കിയും തിരിഞ്ഞുനോക്കിയപ്പോൾ മാളു പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി അവളുടെ പുറകെ കുറച്ചു ദൂരത്തായി ഒരു കറുത്ത പട്ടി വരുന്നുണ്ടായിരുന്നു.
നമ്മൾക്ക് ഓടിയാലോ.
എടി മാളു നമ്മൾ ഓടിയാൽ പട്ടി ഓടിച്ചിട്ട് കടിക്കും.
ഇനി എന്ത് ചെയ്യും?
ഞാൻ കണ്ടതാ കണ്ണേട്ടാ ഇവളുടെ വീട്ടിൽ നിന്നിറങ്ങിയപ്പോൾ തൊട്ട് ആ പട്ടി പുറകെ ഉണ്ട്.
കുഴപ്പമില്ല ബംഗ്ലാവ് അടുത്ത് എത്തിയല്ലോ.
അവർ നടന്ന ബംഗ്ലാവിന് അടുത്തെത്തി ഇരുട്ടുകൊണ്ട് അവിടെല്ലാം മൂടിയിരുന്നു പെട്ടെന്നാണ് മിക്കി അത് ചൂണ്ടിക്കാണിച്ചത് കണ്ണനും മാളുവും അങ്ങോട്ടു നോക്കിയപ്പോൾ കണ്ടത് ബാൽക്കണിയുടെ അടുത്ത് ഒരു വെള്ള ഫ്രോക്ക് ധരിച്ച് പെൺകുട്ടി നൽകുന്നതാണ്.
ഈ അനു ചേച്ചിക്ക് എന്താ രാത്രി വെള്ള ഫ്രോക്ക് ഇട്ടു നടക്കാൻ ( കണ്ണൻ )
അനു ചേച്ചി അല്ല പ്രേതം വല്ലോം ആണെങ്കിലോ ( മിക്കി ).
അല്ലെടീ ഇത് അനുചേച്ചി തന്നെയാ ഇന്നലെ രാത്രി ഞാൻ വെള്ളം കുടിക്കാൻ പോയപ്പോൾ ചേച്ചി ഇതുപോലെ ഹാളിൽ നിൽപ്പുണ്ടായിരുന്നു ( മാളു )
ഇവിടെ നിൽകതെ അക്കത്തേക്ക് കയറാം.
അടച്ചിട്ടിരുന്ന ഗേറ്റ് തുറക്കാൻ നോക്കിയവർ അപ്പോഴാണ് ശ്രദ്ധിച്ചത് ഗേറ്റ് അകത്തുനിന്നും പുറത്തുനിന്നും ലോക്ക് അല്ല പക്ഷേ ഗേറ്റ് അടഞ്ഞുകിടക്കുകയാണ് തുറക്കാൻ പറ്റുന്നില്ല കണ്ണൻ ബലം പ്രയോഗിച്ച് ഗേറ്റ് തുറക്കാൻ നോക്കിയപ്പോഴാണ് പുറകിൽ ഉണ്ടായെന്ന് പട്ടി മോങ്ങാൻ തുടങ്ങിയത് അവർ മൂന്നുപേരും പേടിച്ചു തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് അവരുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ലയിരുന്നു കാരണം പട്ടിയുടെ ശബ്ദം ഉണ്ട് പക്ഷേ അവിടെ പട്ടി ഇല്ല പേടിച്ച് അവർ വീണ്ടും തിരിഞ്ഞു ഗേറ്റ് ലോക്ക് നോക്കിയപ്പോൾ കണ്ടത് ബംഗ്ലാവ് കത്തുന്നതാണ് ഒരു നിമിഷം അവർ മൂന്നുപേരുടെയും ഉള്ളിലേക്ക് ഭയം അരിച്ചിറങ്ങി പെട്ടെന്നാണ്പുറകിൽ ഉണ്ടായിരുന്ന പട്ടിയുടെ ശബ്ദം വീണ്ടും കേൾക്കാൻ തുടങ്ങിയത് ഈ വട്ടം അവർ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ പട്ടി ഉണ്ടായിരുന്നു അതു മോങ്ങുക ആണ് പെട്ടെന്നാണ് അത് തന്റെ യജമാനനെ കണ്ടപോലെ വാലുകൾ ആട്ടി തറയിലേക്ക് പറ്റി കിടന്നത് അപ്പോൾ അവർക്ക് മൂന്നുപേർക്കും മനസ്സിലായി തങ്ങൾക്കും ഗേറ്റിനു അപ്പുറത്തായി ഒരാൾ ഉണ്ടെന്ന് അങ്ങോട്ട് നോക്കി അവർ കണ്ടത് നേരത്തെ ബംഗ്ലാവിൽ ഉണ്ടായിരുന്നത് തീ ഇപ്പോൾ ഇല്ലായിരുന്നു മറിച്ച് നേരത്തെ ബാൽക്കണിയിൽ വെച്ച് കണ്ട വെള്ള ഫ്രോക്ക് ധരിച്ച പെൺകുട്ടി അവിടെ അടുത്തായി ഉണ്ട് പെട്ടെന്ന് അവിടെ ആകെ ഒരു കാറ്റടിച്ചു ആ പെൺകുട്ടിയുടെമുഖത്തേക്ക് വീണു കിടന്ന മുടിയിഴകൾ കാറ്റിൽ പറന്നു അവളുടെ മുഖം ഇപ്പോൾ നന്നായി കാണാം കഷ്ണം അണികൾക്ക് പകരം ഒരു വെള്ള നിറം ആയിരുന്നു അവിടെ കഴുത്തിൽ എന്താ കൊണ്ട് കീറിയ പാട് അതുപോലെതന്നെ മുഖം എല്ലാം വലിഞ്ഞു കയറിയിട്ടുണ്ട് മുഖത്തു നിന്ന് രക്തം ഒഴുകുന്നു അപ്പോൾ തന്നെ കണ്ണനും മാളുവും മിക്കി യും നിലവിളിച്ചു ബോധം മറഞ്ഞു തറയിലേക്ക് വീണു ആ നിമിഷം ആ ഗേറ്റ് തുറന്നു ആ പെൺകുട്ടി പുറത്തേക്ക് വന്നു അവളെ കണ്ടതും അനുസരണ ഉള്ള പോലെ ആ നായ മുന്നോട്ട് നടക്കാൻ തുടങ്ങി പിറകെ തന്നെ കണ്ണന്റെ കാലുകളിൽ പിടിച്ച് ആ പെൺകുട്ടി വലിച്ചിഴച്ചു കൊണ്ട് ആ വഴിയെ നടന്നു അത് ഒഴുകി നടക്കുകയായിരുന്നു അപ്പോഴും അവളുടെ ചുണ്ടുകളിൽ നിന്ന് രക്തം ഇറ്റിറ്റ് തറയിൽ വീഴുന്നുണ്ടായിരുന്നു.
തുടരും..