മുഴുവൻ കളിപ്പാട്ടങ്ങളും കൂനം കൂട്ടി കിടക്കുന്നു അതിന്റെ എടേൽ ആമിയും മോളും...
ഒരുപാട് കളിപ്പാട്ടങ്ങൾ ഉണ്ട്... അത് ഇപ്പൊ താനും തനുവും ആഷിയും നിഷാദ്ക്കയും നൈബയും ഒക്കെ വാങ്ങി കൊടുത്ത് ഒരു കൂട്ടം ഉണ്ട്...
അതൊക്കെ കൂനം പോലെ ചിതറി കിടക്കുന്നു.. അതിന്റെ എടേലാണ് വയ്യാ എന്ന് പറഞ്ഞ നമ്മുടെ ആമി.. അവൾടെ അടുത്ത് തന്നെ കുഞ്ഞി പാൽ പല്ലും കാട്ടി കുറുമ്പിയും...
അതൊക്കെ കാണുമ്പൊ ലാമിക്ക് കരയാനും ചിരിക്കാനും ഒന്നും പറ്റാത്ത അവസ്ഥ ആയി...
അത് കണ്ട് ചിരിക്കാതിരിക്കാൻ പറ്റുന്നില്ല.. എന്നാലൊ താൻ കഷ്ടപെട്ട് അടുക്കി വെച്ച സാദനങ്ങൾ ദേ കിടക്കുന്നു പുഴപോലെ.. ഇനി ഇതൊക്കെ താൻ തന്നെ ഒതുക്കേണ്ടെ എന്ന് ചിന്തിച്ച് അവള് തലയിൽ കൈ വെച്ചു...
അവരെ കണ്ടതും ആമി രണ്ടാൾക്കും ഇളിച്ച് കാട്ടി...😁😁😁😆
ലാമിയുടെ അവസ്ഥ കണ്ടില്ലെ പക്ഷെ നൗഫി അവളെ തുറിച്ച് നോക്കുക ആയിരിന്നു..
" ഹേയ്.. ബ്രോ.. "
നൗഫിയെ കണ്ടപ്പൊ ആമി വിളിച്ചു..
" എന്നെ ഒന്ന് എണീക്കാൻ സഹായിക്കൊ ഇത്തൂ... ഡാ കൊരങ്ങാ നിന്നോട് കൂടി.. "
ആമി അവനെ കൊരങ്ങാ എന്ന് വിളിച്ചതും അവന്റെ നോട്ടം കണ്ട് ഇളിച്ചോണ്ട്..
" സോറി കാക്കാ... ചെ.. ഇക്കാക്ക... "
ആമി ഇളിച്ചോണ്ട് പറഞ്ഞു..
" ഇതാണ് ജേർണലിസ്റ്റ് മേഡത്തിന് പണി അല്ലെ... നിന്നെ ഈ കോലത്തിൽ കണ്ട ആരേലും പറയൊ ജേർണലിസ്റ്റ് ആണ് എന്ന്... "
അവൻ അവളെ തുറിച്ച് നോക്കി പറഞ്ഞു..
" അത്.. ഞാനല്ലെ.. മോള്... "
അവള് മെല്ലെ പറഞ്ഞു.. അവനൊന്ന് അമർത്തി മൂളി... മെല്ലെ പിടിച്ച് എഴുന്നേൽപ്പിച്ചു...
അപ്പോഴ അവൻ മോളെ കണ്ട... ലാമിയുടെ മോള് എന്നാണ് അവൻ കരുതിയത്... അവനാ മുഖത്തേക്ക് നോക്കിയപ്പൊ എവിടെയോ കണ്ട് മറന്ന മുഖം എന്ന് മനസ്സ് മന്ത്രിച്ചു...
" ഡി.. കുറുമ്പി.. എന്താ ഇത്... ഇതൊക്കെ ആര് വൃത്തി ആക്കും.. "
അവൾ ചോദിച്ചതിന് അവൾടെ നേരെ വിരൽ ചൂണ്ടി...
"ലാമിമ്മ... "
അതും പറഞ്ഞ് കുഞ്ഞ് പല്ല് കാട്ടി ഇളിച്ചു...
" ആഹാ.. എന്ത് പറയുമ്പോഴും ലാമിമ്മ ഉണ്ട്.. നിന്റെ മമ്മയോട് ചെന്ന് പറാ.. "
" ഇചു മോളെ മമ്മ ബതക്ക് പയ്യും... "
(ഇഷു മോളെ മമ്മ വഴക്ക് പറയും )
" ഇത്തിരി വഴക്കൊക്കെ കിട്ടണം മാമന്റെ ആരമ്പ ( ലാളന) പുത്രിക്ക്... എന്ത് കാട്ടിയലും മാമന്റെ അടുത്തേക്ക് ഓടി ചെന്ന മതിയല്ലൊ അപ്പോ കാര്യം തീർന്നു... "
ലാമിയെ അവൻ നോക്കി കാണുകയായിരുന്നു... കള്ള ദേശ്യം നിറച്ച ആ മുഖം അവനിൽ ഏറെ സ്വാതീനിച്ചു..
ഇരുവരുടേയും സംസാരത്തിൽ മനസിലായി മോൾടെ മമ്മ ലാമി അല്ലെന്ന്... എന്ത് കൊണ്ടൊ അവന്റെ മനസ്സ് സന്തോഷം കൊണ്ട് തുടിച്ചു..
തന്നെ പിടിച്ച് നിക്കുന്ന നൗഫലിനെ ആമി നോക്കി.. എവ്ടെ പുള്ളീടെ ശ്രദ്ധ മുഴുവൻ ലാമിയിലല്ലേ...😂
ആമി ഒടിവില്ലാത്ത കൈ കൊണ്ട് അവന്റെ വയറിനിട്ട് ഒരു നുള്ള് കൊടുത്തു...
" അതേ.. പെങ്ങൾമാര് പുര കവിഞ്ഞ് നിക്കുമ്പൊ ആങ്ങളമാര് അങ്ങനെ ഗോളടിക്കേണ്ടാ... "
ആമിയെ തുറിച്ച് നോക്കുന്ന നൗഫിയോട് അവൾ മെല്ലെ പറഞ്ഞു...
" ഓഹ്.. സോറി... നിങ്ങൾ സംസാരിച്ചിരിക്ക്ട്ടോ..
ടി ഇവിടെ അനങ്ങാതെ ഇരുന്നോണം.. "
ലാമി ആമിയോടും നൗഫിയോടും പറഞ്ഞ് മോളെ നോക്കി കണ്ണുരുട്ടി പറഞ്ഞു..
" ലാമിന്റി പോച്ചോ...ഇച്ചൂറ്റീലെ നല്ല ബാബയാ.. അങ്ങാതിച്ചും...
(ലാമീന്റി പോയിക്കോ... ഇച്ചൂട്ടി നല്ല വാവയാ.. അനങ്ങാതെ ഇരിക്കും...)
" നിന്റെ ഇരുത്തം ഒക്കെ ഞാൻ കണ്ടതാ.. "
അവളെ നോക്കി ലാമി അടുക്കളയിലേക്ക് വിട്ടു..
രണ്ട് ഗ്ലാസ് ജ്യൂസ് എടുത്ത് ആമിക്കും നൗഫിക്കും കൊടുത്തു.. ഇഷൂനെ എടുത്ത് റൂമിലേക്ക് വിട്ടു...
________________________❤
" ടീ ഇപ്പൊ എങ്ങനെ ഉണ്ട്... "
ലാമി മോളെ കൂട്ടി പോയപ്പോ ആമിയെ സോഫയിൽ ഇരുത്തി അവൻ ചോദിച്ചു...
" കുഴപ്പമില്ല... മേമി എന്ത് പറയുന്നു.. "
" നിന്നെ ഇപ്പൊ കണ്ട രണ്ട് തരും എന്ന് പറഞ്ഞു... "
അതിന് അവനെ നോക്കി ഒന്നിളിച്ചു..
" അവിടെ എല്ലാവരും ടെൻഷനിലാ.. നിന്നോട് എത്ര പറഞ്ഞു ആമി... അമിയുടെ പിന്നാലെ നീയും.. "..
" ഇല്ല കാക്കു.. പേടിക്കേണ്ടാ.. എനിക്കൊന്നും സംഭവിക്കില്ലാ...
അല്ല കുറച്ച് മുമ്പ് എന്തായിരുന്നു പരിപാടി.. "
കുറച്ച് സീര്യസായി പറഞ്ഞ് പിന്നെ തമാശ രൂപേണ പറഞ്ഞു.
" മോളെ ആമി.. "
അവൻ മെല്ലെ ആമീടെ അടുത്ത് നീങ്ങി ഇരുന്ന് വിളിച്ചു...
" ഡാ.. അവള് ബുക്ക്ട് ഒന്നും അല്ലല്ലോ..അല്ല ആ കുഞ്ഞ് ആരുടേതാ.. "
അവൻ ചോദിച്ചു.. അവളദിന് അവനെ ഒന്ന് നോക്കി..
" ലാമിത്ത ബുക്ക്ഡ് ഒന്നും അല്ല.. ഇന്നൊരു കൂട്ടര് കാണാൻ വരുന്നുണ്ട് എന്ന് കേട്ടിരുന്നു.. അത് നടന്നില്ലേൽ ലാമിത്തയെ നമ്മുടെ കുടുംബത്തിലെക്ക് തരോന്ന് ആഷിയോട് ചോദിക്കാം... പിന്നെ കുഞ്ഞ് തനൂത്താടെതാ.. "
" തൻഹയുടേതോ.. ??"
ആമി പറയുന്നത് കേട്ട് അവൻ സംശയത്തോടെ ചോദിച്ചു..
" ആ.. ആഷിടെ പെങ്ങൾ തൻഹ എന്ന തനൂത്താടെ.. "
അതിനൊന്ന് മൂളി കുറച്ച് നേരം അവളോട് സംസാരിച്ചിരുന്നു..
"ആമി.. ഞാനിറങ്ങാ ട്ടോ... നിന്റെ ആങ്ങളയെ ഒന്ന് ചെന്ന് കാണേണം.. അതോണ്ട് ഞാൻ ഇറങ്ങി... "
അവൻ അതും പറഞ്ഞ് ഇറങ്ങി...
ഇത് *നൗഫൽ* ആമിയുടേയും അമന്റെയും ഉമ്മാടെ സഹോദരിയുടെ ഏക ആൺതരി... ആണും പെണ്ണും ആയി ഇവനൊരുത്തനേ ഉള്ളു... ഒരു കൂട്ടുകുടുംബം ആട്ടൊ ഇവരുടെ.. ആമിയും അമനും നൗഫിയും ഒന്നിച്ചാണ് താമസം...
അമന് ഓഫീസിലെ ഒരാവശ്യത്തിനും പിന്നെ ഇവർക്ക് ഇവിടെ അടുത്ത് പുതിയൊരു വീട് എടുക്കുന്നുണ്ട് അതിനായാണ് ഇവര് ഇവിടേക്ക് വന്നത്...
വീട് പണി ഏകദേശം പൂർണമായാൽ വീട്ടിലുള്ള എല്ലാവരും ഇവിടേക്ക് വരും...
________________________________________________
നൗഫി നേരെ ഓഫിസിലേക്ക് ആണ് ചെന്നത്... അവൻ അകത്തേക്ക് കയറുമ്പൊ തന്നെ സ്റ്റാഫ്സ് അവനെ കണ്ട് എഴുന്നേറ്റ് നിക്കുകയും വിഷ് ചെയ്യുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു..
ഇവിടുത്തെ MD ആണ് നൗഫി... ഈ ഓഫീസ് ഈ അടുത്താണ് തുടങ്ങീയത്... തന്റെ നാട്ടിലായിരുന്നു ഓഫീസ്.. ഇപ്പൊ ഈ നാട്ടിൽ ഫുൾ ഫാമിലി സെറ്റിൽട് ആകാനാണ് ഇവരുടെ തീരുമാനം..
അമന്റെയുടെ ആമിയുടെ മാതാപിതാക്കൾ ഏകദേശം മൂന്ന് വർഷം മുന്നേ ആക്സിഡന്റിൽ മരണ പെട്ടതാണ്...
അവർ അവരുടെ മേമിയുടേ കൂടെ ആണ് താമസം... (ഉമ്മാടെ അനിയത്തിയെ മേമി എന്ന് തന്നെ അല്ലെ പറയാ.. എനിക്ക് അറീലാട്ടോ.. ചുമ്മ എഴുതിയതാ.. ) അതായത് നൗഫീടെ ഉമ്മാടെ അടുത്ത്... നൗഫീടെ ഉപ്പ റിട്ടയേർഡ് പ്രൊഫസറാണ്.. ഉമ്മ സാധ ഹൗസ് വൈഫ്... ഇരുവർക്കും പെൺ മക്കൾ ഇല്ലാത്തത് കൊണ്ട് ആമിയെ നല്ല കാര്യാണ്...
" അമി... "
അമന്റെ കാബനിലേക്ക് കടന്ന് കൊണ്ട് അവൻ വിളിച്ചു..
" ഹാ നൗഫി നീ എത്തിയൊ.. മാമി എന്ത പറയുന്നെ.. ആമിയെ കൂട്ടി കൊണ്ട് പോവാൻ പറഞ്ഞിരുന്നൊ.. "
" ഹ്മ്.. ആമിയേം കൂട്ടി വീട്ടിലേക്ക് വന്നാ മതി എന്ന പറഞ്ഞെ... ഇവിടേക്ക് എന്റെ കൂടെ വരാൻ നിന്നതാ.. ഞാനെന്തെക്കെയൊ പറഞ്ഞ് സമാധാനിപ്പിച്ചത്... "
" ഹ്മ്.. "
" അമീ.. Are you ok... "
നൗഫീടെ ചോദ്യം കേട്ട് അമൻ അവനെ ഒന്ന് നോക്കി..
" yaa.. "
അത് മാത്രം മറുപടിതിൽ ഒതുക്കി..
" എന്ന നീ ഓക്കെ അല്ല എന്നെനിക്കറിയാം.. "
അവൻ പറഞ്ഞു...
" ഡാ.. തനുവിനൊരു മകൾ ഉണ്ടല്ലോ.. "
നൗഫിയുടെ ആ ചോദ്യത്തിൽ പെയ്യാൻ കാത്ത് നിന്ന പോലെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...
അത് കണ്ടതും നൗഫി അവന്റെ അടുത്തേക്ക് ചെന്നു...
" അമീ... "
അവന്റെ ആ വിളി കേട്ടതും അമൻ അവനെ മുറുകെ കെട്ടി പിടിച്ചു.. തന്റെ സങ്കടങ്ങൾ കണ്ണു നീരായി ഒഴുകുന്നതും അവനറിഞ്ഞു...
" ഞാ..ഞാനെന്തൊരു നിർഭാഗ്യവൻ ആണെടാ.. എന്റെ... എന്റെ സ്വന്തം മോളാ അവള്.. അവളടുത്ത് ഉണ്ടായിട്ട് പോലും അറിയാൻ കഴിഞ്ഞില്ലല്ലോ... "
അവന്റെ ആ വാക്കുകൾ കേട്ട് നൗഫീ ഒരു നിമിഷം നിശബ്ദനായി...
" അമീ... "
നൗഫി ഞെട്ടലോടെ വിളിച്ചു..
"എന്റെ മകാളാട അവൾ.. എന്റെ കുഞ്ഞ്... ഞ..ഞാൻ... എനിക്ക്... എനിക്ക് അറിയാതെ.. "
അവന്റെ വാക്കുകൾ മുറിഞ്ഞു...
" അമി നീയെന്തൊക്കെയാ പറയുന്നെ.. "
അവനാ ചോദ്യം ചോദ്യം ചോദിക്കുമ്പോഴും നൗഫിയുടെ മനസ്സിൽ താൻ ആ കുഞ്ഞിനെ മറ്റെവിടെയൊ കണ്ടു എന്ന തോന്നലിൽ ഉത്തരം കിട്ടിയിരുന്നു..
അതേ.. തന്റെ അമിയുടെ കുഞ്ഞ്... ചെറുപ്പത്തിൽ അവനെങ്ങനെ ആണൊ അതേ മുഖച്ചായ തന്നെ ആയിരുന്നു ആ കുരുന്നിനും...
" ആ... നീ വീട്ടിലേക്ക് വിട്ടോ... ആ.. പോകുമ്പൊ ഒന്ന് വീട് പണി എന്തായി എന്ന് നോക്കണെ.. ഇന്നിനി അവിടേക്ക് പോകാൻ എനിക്ക് നേരം ഇല്ലാ.. "
അവനിൽ നിന്നകന്ന് അമൻ പറഞ്ഞു...
എന്തെക്കെയൊ പരസ്പരം സംസാരിക്കണം എന്നുണ്ടേലും ഒനനിനും കഴിഞ്ഞില്ല ഇരുവർക്കും...
_______________________❤❤
*" തനു... "*
അത് ഒരു അലർച്ച ആയിരുന്നു.. ആ അലർച്ചയുടെ പിന്നിലുള്ള കാര്യം അറിയാവുന്നത് കൊണ്ട് തന്നെ അവൾക്ക് വലിയ ഞെട്ടലൊന്നും ഉണ്ടായിരുന്നില്ലാ.. എന്നാൽ ആമി തനുവിനെ ഒരു തുറിച്ച് നോട്ടം നോക്കി ആഷിയുടെ അടുത്തേക്ക് വിട്ടു..
" എന്താ നിന്റെ തീരുമാനം.. അത് പറ... ഇന്ന് വന്ന വിവാഹാലോജനയും മുടക്കി... "
" ആഷി.. നീ നിന്റെ ഭാഗം മാത്രം ചിന്തക്കുന്നത് കൊണ്ട്.. എന്റെ അവസ്ഥ ഒന്ന് ചിന്തിച്ച് നോക്ക്... എനിക്ക്.. എനിക്ക് ഒരിക്കലും ഒരു വിവാഹത്തിനെ കുറിച്ച് ചിന്തിക്കാൻ പറ്റില്ലാ..."
" വേണ്ട.. നീ കാരണം ദേ ഇവളുടെ ഇവളുടെ ജീവിതവും കൂടെ തുലക്ക്.. "
ദേശ്യത്തിൽ വിറക്കുന്നുണ്ടായിരുന്നു അവൾ...
"എന്റെ കാര്യം ഞാൻ നോക്കി കൊള്ളാം... അതിന് നീ ഇത്ര ടെൻഷൻ ആകുകയൊന്നും വേണ്ടാ.. "
അവളും ദേശ്യത്തിൽ പലതും വിളിച്ചു പറഞ്ഞു... തനുവിന്റെ നാവിൽ നിന്ന് അത് വിണതും ഇത്രേം നേരം പിടിച്ച് വെച്ച അവന്റെ ദേശ്യം നിയന്ത്രിക്കാൻ കഴിയാതെ അവൾക്ക് നേരെ കൈയുയർത്തി...
" ആഷി വേണ്ട.. "
അവന്റെ കൈ പിടിച്ച് വെച്ച് ലാഭി പറഞ്ഞു...
ആ കൈ കുടഞ്ഞ് രണ്ടു പേരേയും ഒന്ന് നോക്കി അവൻ റൂമിലേക്ക് കയറി..
തനു പെട്ടന്ന് തന്നെ റൂമിലേക്ക് പോയി കതകടച്ച് തന്റെ കണ്ണ് നീരുകളെ സ്വതന്ത്രമാക്കി..
" എന്താ ഞാൻ ചെയ്യേണ്ടത്.. ഒന്നും ഒരു പിടിയും ഇല്ലാ... ഞാൻ കാരണം ആണ് ഇത്രയും പ്രശ്നം ഉണ്ടായത്.. എന്ന എനിക്ക് എനിക്കൊരിക്കലും അമനെ മറന്ന് മറ്റൊരാൾടെ കൂടെ ജീവിക്കാൻ പറ്റില്ലാ.. ഇനി അമൻ എന്നെ കെട്ടാം എന്ന് പറഞ്ഞാലും എനിക്ക് പറ്റില്ല.. മനസ്സ് മടുത്ത് പോയി.. "
കതകിനോട് ചാരി കരഞ്ഞ് കൊണ്ട് അവളോരോന്ന് പുലമ്പി...
ആമിയും മോളും ഉറങ്ങിയിരുന്നു. അമൻ ഓഫിസിൽ പോയത് കൊണ്ട് തന്നെ ഇത് മറ്റാരും തന്നെ കേട്ടില്ലായിരുന്നു എന്നത് ആശ്വാസമായിരുന്നു ലാമിക്ക്..
___________________________________________________
ദിവസങ്ങൾ കടന്ന് പോയി.. പല തവണ ആഷിയോട് അമൻ താനാണ് തനുവിനെ സ്നേഹിച്ചവൻ എന്ന് പറയാൻ തുനിന്നെങ്കിലും ഫലം ബിഫലമായിരുന്നു...
ആമിയുടെ കൈയ്യിലെ പ്ലാസ്റ്റർ അഴിച്ചു.. അത് കൊണ്ട് തന്നെ ആമിയേം കൊണ്ട് നാട്ടിൽ പോകാം എന്ന ചിന്തയിലാണ് അമൻ...
പോകാനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയാക്കി ഇറങ്ങാൻ നേരം കോളിങ് ബെല്ലടിയുന്നത് കേട്ട് ആഷി ചെന്ന് വാതിൽ തുറന്നു...
*തുടരും....💥*
ട്വിസ്റ്റ് ഒക്കെ കഴിഞ്ഞ് ഇനി ചോര കളി... അതായത് സ്റ്റോറീടെ അവസാനത്തിലേക്ക് എന്ന്...😁
ഇനി കൃതം രണ്ട് പാർട്ട്...😌 സർപ്രൈസ് എങ്ങനെ ഉണ്ട്...💥🔥