Aksharathalukal

❤കല്യാണസൗഗന്ധികം❤-11

ഭാഗം 11
••••••••••

ദിവസങ്ങൾ കൊഴിഞ്ഞുപോയി.. ഹരി തന്റെ ലക്ഷ്യത്തിനായുള്ള തിരച്ചിൽ പൂർവാധികം ശക്തിയായി തുടർന്ന്പോയി...

കല്യാണിയെ എന്നും ദേഷ്യം പിടിപ്പിക്കാൻ ഓരോ കുസൃതികൾ അവൻ ചെയ്യുമ്പോളും അതിന് കപടദേഷ്യം നടിക്കുമെങ്കിലും അവളും അതെല്ലാം ആസ്വദിക്കുമായിരുന്നു..

 ജീവനെ അതില്പിന്നെ ആരും കണ്ടിട്ടില്ല...എല്ലാവരും അതിൽ അശ്വസിച്ചപ്പോൾ കല്യാണിയുടെ ഉള്ളിൽ ഭയമായിരുന്നു... അവൻ സമയം കാത്തിരിക്കുകയാണെന്ന് ഹരിക്കും നന്നേ അറിയാമായിരുന്നു...

അങ്ങിനെ ഇടവമാസം അവസാനം എത്തിയതോടെ മഴ തെല്ലു കനത്തു...കഴിഞ്ഞ കുറെ വർഷങ്ങളായി കൃഷിക്കായി പോലും കഷ്ടിച്ച് മഴ ലഭിക്കാറില്ല അവിടത്തുകാർക്ക്.. എന്നാൽ ഇത്തവണ അത് തിരുത്തപ്പെട്ടു..
അതോടെ മിഥുനക്കരക്കാർ പ്രശ്നത്തിലായി...

പാടത്തും പറമ്പിലും മറ്റും വെള്ളം പൊങ്ങി..കണ്ണകിപ്പുഴ കരകവിഞൊഴുകി....
നാട്ടുകാർക്കൊപ്പം ബണ്ട് പൊട്ടിക്കാനും പാടത്തെ പണികൾക്കും മറ്റുമായി ഹരിയും ചെന്നു..വഴിയേ മനക്കു മാത്രമല്ല മിഥുനക്കരക്ക് മുഴുവൻ ഹരിപദ്മനാഭൻ പ്രിയപെട്ടവനായി...അവൻ അവർക്കു മനക്കലെ തമ്പുരാനായി...

മനക്കലെ പഴയ ഡ്രൈവർ ജയരാമൻ ഹരിക്ക് സഹായിയായി അവനൊപ്പം കൂടി..

മഴയെല്ലാം കുറഞ്ഞു പ്രശ്നങ്ങൾ ഒതുങ്ങി തുടങ്ങി..അങ്ങിനെ ഒരു ദിവസം...

മാധവട്ടന്റെ ചായക്കടക്ക് മുന്നിൽ ഹരിയുടെ ഒപ്പം മെമ്പർക്ക് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നൽകുന്ന കാര്യം ചർച്ച ചെയ്തു അവിടെ നിന്ന് കല്യാണിയുടെ അച്ഛനും ഹരിയും കൂടെ മനക്കലേക്ക് നടന്നു..

"രാമേട്ട... നാളെ അമ്മ വരും.. നാട്ടീന്ന്...ഇവിടുത്തെ പ്രശ്നങ്ങൾ ഒന്നോതുങ്ങീട്ട് വരാന്ന് കരുതി ഇരുന്നതാ.."


"ആയിക്കോട്ടെ കുഞ്ഞേ.. സന്തോഷള്ള കാര്യല്ലേ..."


അവൻ ഒന്നു പുഞ്ചിരിച്ചു..

"ഹരികുഞ്ഞിനോട് ഒരു കാര്യം..."
ജയരാമൻ തെല്ലു പതർച്ചയോടെ പറഞ്ഞു..

അയാൾ കണ്ണുകൊണ്ട് കല്യാണിയുടെ അച്ഛനോട്‌ പറയാൻ പറഞ്ഞു..

ഇവരുടെ കഥകളി കണ്ടു ഹരിക്ക് ചിരി വന്നു..

"അത്..വിശ്വാസം ണ്ടൊന്നൊന്നും നിക്ക് അറീല്ല്യ.."
അദ്ദേഹം ഒന്നു ശങ്കിച്ചു..

"പറഞ്ഞോളൂ.."
അവൻ സൗമ്യമായി പറഞ്ഞു..

"അല്ല.. പറഞ്ഞിരുന്നുലോ..ആവശ്യത്തിന് പോലും മഴ ലഭിച്ചിട്ട് ഇവിടെ കാലങ്ങളായി.. കാവിലെ വേലയും പൂജയും മുടങ്ങിട്ടും..."

ഹരിയുടെ നെറ്റി ചുളുങ്ങി..

"അതോണ്ട് ഒരു ദേവപ്രശനം വച്ചാലോന്ന് ആലോചിക്ക്യായിരുന്നു...കണ്ണകിക്കാവിൽ പൂജ മുടങ്ങിയിട്ട് കാലങ്ങളായേ..മനയുടെ ആണ് കണ്ണകിക്കാവ്..."

ഹരി ഒന്ന് നിശ്വസിച്ചു..

"അതിനെന്താ.. ആയിക്കോളു.. വിശ്വാസമില്ലെന്നുള്ളത് ശെരിയാണ് പക്ഷെ ഞാൻ ഇതിനൊന്നും എതിരല്ല..ഏർപ്പാടുകൾ നോക്കിക്കോളൂ.."

ഹരി പറഞ്ഞതും അവരുടെ മുഖത്ത് തെളിഞ്ഞ സന്തോഷം കണ്ട ഹരിക്ക് മനസ്സിലായി.. അതൊക്കെ അവർക്ക് എത്ര സന്തോഷമുള്ളതാണെന്ന്..

ഹരിയുടെ വീട്ടിൽ അടുക്കളജോലിക്ക് ഇപ്പോൾ ഉഷ എന്നൊരു സ്ത്രീയെ ഏർപ്പാട് ആക്കിണ്ട്...

ആദ്യം കല്യാണിക്ക് അതത്ര ദാഹിച്ചില്ല എങ്കിലും അവരുടെ വിഷമങ്ങൾ അറിഞ്ഞപ്പോൾ അവരുമായി നല്ല സ്നേഹത്തിലാണവർ..

ജോലിക്കാരി അവരാണെങ്കിലും മിക്കവാറും ഹരിക്ക് കഴിക്കാൻ ഉള്ളത് ഉണ്ടാക്കുന്നത് കല്യാണിയാണ്..

പിറ്റേന്ന് പുലർച്ചെ തന്നെ എല്ലാവരും അമ്പലത്തിലേക്ക് പോകണം.. അമ്പലത്തിൽ പോകാൻ ഒരുങ്ങി ഇറങ്ങിയിട്ടും അവനെ കാണാതെ കല്യാണി മനക്കുള്ളിലേക്ക് ചെന്നു.. മുറിയിലും അവൻ ഉണ്ടായില്ല..

അവൻ മുകളിൽ ഉണ്ടാകുമോ എന്നുള്ള ചിന്തയിൽ മുകളിലേക്കുള്ള പടികൾ കയറി കല്യാണി... പലതവണ വിലക്കിയതാണ് മുകളിലേക്ക് പോകരുതെന്ന് എങ്കിലും ഹരി അത് അനുസരിക്കാറേ ഇല്ല..

അവൾ മുകളിൽ എത്തിയതും കണ്ടു ആ ചിത്രത്തിൽ നോക്കി നിൽക്കുന്ന ഹരിയെ...

"ഇതെന്താപ്പോ..ഇവിടെ നോക്കി നിൽക്കാ.."

അവനൊന്നു തലചെരിച്ചു നോക്കി..

"ഇത് ആരാ വരച്ചത് ന്ന് അറിയോ തനിക്ക്..?"

അവനാ ചിത്രം ചൂണ്ടി ചോദിച്ചു..

"ഇതോ.. ഇത് പണ്ടത്തെ ഇവിടുത്തെ ഇളയ തമ്പുരാൻ വരച്ചതാന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടിണ്ട്..."

"അപ്പോ ഇതാരാ.. അങ്ങേരുടെ കാമുകിയ..."
അവൻ ഒരു ചിരിയോടെ ചോദിച്ചു..

"കാമുകിയെ മാത്രേ വരക്കുള്ളോ.."

"അല്ല ഇത്ര മനോഹരമായി വരക്കണമെങ്കി ഹൃദയത്തിൽ അത്രക്ക് പതിഞ്ഞു പോണേ.. അതോണ്ട് ചോദിച്ചതാ.."
അവൻ ആ ചിത്രത്തിൽ കയ്യൊടിച്ചു..

"നിക്കറിയില്ല്യ.. ക്ഷേത്രത്തില് പോണ്ടേ.." അവിടെ തിരുമേനി എത്തിക്കാണും...

"ആ പോണം.. ഇയാള് ഇതുവരെ പോവാഞ്ഞതെന്താ.."
അവൻ അവൾക്കടുത്തേക്ക് വന്നുകൊണ്ട് ചോദിച്ചു..

"ഞ.. ഞാൻ പോവായിരുന്നു...ഉഷമ്മയെ കണ്ടപ്പോ കയറിയത.."

വായില് വന്ന കളവ് പറഞ്ഞുകൊണ്ടവൾ താഴേക്ക് പോയി..

"മ്മ്.. എത്ര കാലം ഓടുമെന്ന് നോക്കാം.. ഈ പറഞ്ഞ ഉഷമ്മ വീട്ടിൽ പോയിട്ട് രണ്ടുസായി.. വൈകീട്ടെ വരൂ..."

അവൻ വിളിച്ചു പറഞ്ഞതും അവൾ സ്വയം തലക്കൊന്ന് കിഴുക്കി...

കണ്ണകിക്കാവിനോട് ചേർന്നുള്ള കൂത്തരങ്ങിൽ ഇളമങ്കാട്ടു തിരുമേനി എത്തിയിരുന്നു.. പൂർവികന്മാരായി മനയുമായി അടുത്ത ബന്ധമുള്ളവരാണ് ഇളവങ്കാട്ട് ഇല്ലം..
ഏറെ മന്ത്രതന്ത്രസിദ്ധികളുള്ള മനുഷ്യനാണ് അദ്ദേഹം..

ഹരി അയാളെ കണ്ടതും ഒന്ന് വണങ്ങി..

"മനക്കലെ പുതിയ തമ്പുരാൻ.. ല്ലേ..."
അദ്ദേഹം പ്രായാധിക്യം കൊണ്ട് വിറക്കുന്ന കൈകൾ അവന്റെ തോളിൽ തട്ടി ചോദിച്ചു..

അവൻ ഒന്ന് പുഞ്ചിരിച്ചു

"ഇങ്ങ് വരാ...കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.."

ഹരി അദ്ദേഹത്തിനൊപ്പം ചെന്നു..

"ഉത്സവം നടത്താനും കാവ് പഴയപോലെ ആക്കാനുള്ള ധൈര്യം തനിക്കിണ്ടോ..."

"മ്മ്.. ഉണ്ട്.. എന്താ ചെയ്യണ്ടെന്ന് പറഞ്ഞാമതി..."

"മ്മ്... തമ്പുരാൻ എന്ന് പേര് ചൊല്ലി നാട് വിളിച്ചപ്പോ ഞാൻ പ്രതീക്ഷിച്ചു ഈ ഉശിര്..."

അവൻ ഒന്നു പുഞ്ചിരിച്ചു..

"കഴിവതും വേഗം കാര്യങ്ങൾ ചെയ്യണം... ഇടവമാസത്തിലെ അമവാസി ആണ് കാവിലെ വേല..."

"മറ്റു തടസ്സങ്ങൾ ഒന്നുല്ലെങ്കിൽ നാളെ തന്നെ ഏർപ്പാടോൾ തുടങ്ങാം.."

"മ്മ്... നാളെ ആയില്യം... ഇലഞ്ഞി നടണം..."

"ആവാം..."

കുറച്ചു നിർദേശങ്ങൾ നൽകി അദ്ദേഹം ദേവപ്രശ്നത്തിന് ഇരുന്നു...

കവടി നിരത്തി പ്രാർത്ഥിച്ചദ്ദേഹം കണ്ണുതുറന്നു...കണ്ണിനുമുന്നിൽ കണ്ടത് കല്യാണിയെ ആണ്...

"""ദേവി..."""

അയാൾ പറഞ്ഞതും കല്യാണി ഒന്ന് ഞെട്ടി..

"ഞാനേ.. ദേവിയ.. എന്നെ തോൽപിക്കാനേ ആർക്കും ആവില്യ.."
ആ വാക്കുകൾ ചെവിയിൽ മുഴങ്ങി കേട്ടതും അവൾ ചെവി പൊത്തി...

"ഒന്നും മാറിയിട്ടില്ല്യ...കാർത്തിക നക്ഷത്രത്തിൽ ജനിച്ച കന്നിപ്പെണ്ണ്.. കല്യാണി തന്നെ ആകണം ദേവി.."

അദ്ദേഹം ഉറച്ച സ്വരത്തിൽ പറഞ്ഞു..

"അനിഷ്ടങ്ങൾ സംഭവിക്കാം.. പിന്മാറരുത്.."

അദ്ദെഹം അത് ഹരിയെ നോക്കി പറഞ്ഞു..

ഹരിയുടെ ഉള്ളിൽ അപ്പോളും കല്യാണിയുടെ ഭവമാറ്റം ആയിരുന്നു.. താൻ തേടുന്നതിലേക്കുള്ള വഴി അവളാണെന്ന് അവന് അപ്പോൾ ബോധ്യമായി..

•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•°•

തുടരും... ❤

വേഗം എഴുതിയതാണ് തിരുത്തിയിട്ടില്ല.. ❤