Aksharathalukal

എന്റെ എല്ലാം.. ❤ - 15

നൈബയും നൗഷാദും ആയിരുന്നു അത്...

അവരെ കണ്ടതും ചിരിയോടെ ആഷി അവരെ അകത്തേക്ക് കയറ്റി... ഇരുവരും ചിരിയോടെ അകത്തേക്ക് കയറി..

ഒരു വേള നൈബയുടെ കണ്ണുകൾ അമനിൽ ചെന്ന് പതിച്ചു.. ചെറു ഞെട്ടലോടെ അവൾ തനുവിനെ നോക്കീ...

അവളുടെ നോട്ടം കണ്ടെന്ന പോലെ തനുവിന്റെ കണ്ണുകൾ താഴ്ന്നു..

"ഹാ... നിങ്ങളോ.. വരും എന്ന് വിളിച്ച് പറയായിരുന്നു... "

അവരെ കണ്ട് ലാമി പറഞ്ഞു... അപ്പോഴും നൈബയുടെ കണ്ണുകൾ തനുവിനെ തന്നെ നോക്കി നിൽപ്പായിരുന്നു...

" ഹാ.. നിങ്ങൾക്ക് കുറച്ച് കഴിഞ്ഞ് ഇറങ്ങിയാ പോരെ.. ഇവര് വന്നതല്ലെ.. "

ലാമിയുടെ വാക്കുകളിൽ ആഷിയും അവരെ നിർബന്ധിച്ചു...

അമന് നൈബയെ അറിയാം.. തനുവിന്റെ കൂടെ പല തവണ കണ്ടിട്ടുണ്ട്...

അവനും എങ്ങനെ നൈബയെ ഫേസ് ചെയ്യും എന്ന പേടി ഉള്ളാലെ ഉണ്ടായിരുന്നു..

" നിങ്ങളിരിക്ക് ഞാൻ കുടിക്കാനെടുക്കാം.. "

ലാമി ഇതും പറഞ്ഞ് അകത്തേക്ക് കയറി..

നൈബ തനുവിനെ നോക്കി അവളുടെ അടുത്ത് ചെന്ന് അവളേം കൂട്ടി അവളുടെ റൂമിലേക്ക് നടന്നു..

 

ജ്യൂസുമായി വന്ന ലാമി നൈബയെ നോക്കിയപ്പോൾ കണ്ടില്ല.. അവർക്ക് കുടിക്കാൻ കൊടുത്ത് നേരെ റൂമിലേക്ക് പോയി...

തനുവിന്റെയും നൈബയുടെ സംസാരം അകത്ത് നിന്ന് കേട്ടതും അവളുടെ നെറ്റി ഒന്ന് ചുളിഞ്ഞു.. അവിടെ നിന്ന് അവരുടെ സംസാരം കാതോർത്തു...

___________________________________________________________

ആമിയുടെ കണ്ണുകൾ ഇടയ്ക്കിടെ ആഷിയിൽ ചെന്ന് പതിഞ്ഞെങ്കിൽ തന്നിലേക്ക് അവന്റെ ഒരു നോട്ടം പോലും ഇല്ലെന്നത് അവളിൽ ഏറെ വിശമം ചെലുത്തിയിരുന്നു...

എന്തോ.. താൻ പോകാണ് എന്നറിഞ്ഞിട്ടും അവനെന്തെ തന്നെ ഒന്ന് നോക്കാത്തെ.. അവന്റെ അവകണന അവളിൽ നോവുണർത്തിയിരുന്നു...

"ആഷി.. എനിക്ക് നിന്നോടൊരു കാര്യം സംസാരിക്കാനുണ്ട്.. "

നൗഷാദിനൊടും അമനോടും സംസാരിച്ച് കൊണ്ട് നിൽക്കുന്ന ആഷിയോടായി ആമി പറഞ്ഞു...

അവർ ഉള്ളത് കൊണ്ട് തന്നെ അവനത് എതിർക്കാനും കഴിഞ്ഞില്ല..

അവളവനെ നോക്കി ഒന്ന് ചിരിച്ചു..

" ഒന്ന് ബാൽകണിയിലേക്ക് വരോ.. "

അവൾ ആ പുഞ്ചിരി കളയാതെ പറഞ്ഞു..

അവൾ ബാൽകണിയിലേക്ക് നടന്നു...

പിന്നാലെ അവനും...

"എന്താ.. "

ആ ശബ്ദം ഗൗരവത്തിലായിരുന്നു..

" അത്.. ലാമിത്തയെ ഞങ്ങൾക്ക് തരോ... എന്റെ നൗഫിക്കാടെ പെണ്ണായി.. "

തന്റെ മറുപടി ക്കായുള്ള ചോദ്യം പ്രതീക്ഷിച്ചു നിന്ന അവൻ ഒരിക്കലും പ്രതീക്ഷിക്കാതെ ആ ചോദ്യം കേട്ടതും ഒരു ഞെട്ടലോടെ അവളെ നോക്കി.   അവിടെ പുഞ്ചിരിമാത്രമായിരുന്നു...

" ഇപ്പോഴെ മറുപടി വേണ്ട.. ആലോചിച്ച് ലാമിത്തടെ സമ്മദം കിട്ടീട്ട് മതീ... "

അവൾ പുഞ്ചിരിയോടെ പറഞ്ഞ് അകത്തേക്ക് കയറി...

___________________________________________________________

"തനു.. അവൻ.. അവൻ നിന്റെ മുന്നിൽ ഉണ്ടായിട്ടും നീ എങ്ങനെ ആടി.. നിനക്ക് ആഷിയോട് പറഞ്ഞ് കൂടെ.. "

"എന്ത് പറയാൻ.. ഒരിക്കലും ആഷി അറിയേണ്ട ഒന്നും.. പിന്നെ അവന്റെ ഭാഗത്ത് തെറ്റില്ലെന്നൊരു തോന്നൽ.. എന്നോട് പലതും സംസാരിക്കാൻ വന്നിരുന്നു.. പക്ഷേ എന്തോ എനിക്ക് കഴിയുന്നില്ല.. "

" നീ എല്ലാം ആഷിയോട് പറയേണ്ടതായിരുന്നു... അവന്റെ ഭാഗത്ത് തെറ്റില്ലെങ്കിലും ഉണ്ടെലും വേദനിക്കുന്ന മനസുകൾ പലതാണ്...
അവന്റെ ഭാഗത്ത് തെറ്റില്ല എങ്കിൽ... തെറ്റ് നിന്റെ ഭാഗത്താ... നി ഒന്ന് അവരെ അവസ്ഥ ആലോചിച്ച് നോക്ക്... തന്റെ സ്വന്തം മകളാണ് മുന്നിൽ എന്ന് അറിയാതെ കഴിയാണ് അവൻ.. ഇത്രയും നാൾ സ്വന്തം മോൾ മുന്നിൽ ഉണ്ടായിട്ടും തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന് പിന്നീട് അറിയുമ്പൊ എത്ര വേദന ആകും എന്നറിയാ... അതും അല്ല തനിക്ക് ഒരു മകൾ പിറന്നത് പോലും അറിയാത്ത ഒരു ഹതഭാഗ്യനെ പോലെ കഴിയാണ്... "

" അവനറിയാം... "

നൈബയുടെ വാക്കുകളെ തടസം സൃഷ്ടിച്ച് അവൾ പറഞ്ഞു..

ഒരു നെടുവീർപ്പിട്ട് നൈബയുടെ നേരെ തിരിഞ്ഞ് നിന്ന്..

" അ..അവനറിയാം ഇഷു അവന്റെ മകളാണ് എ... "

അവൾ പറഞ്ഞ് മുഴുപ്പിക്കും മുന്നേ പിന്നിലായി ഉള്ള ലാമിയെ കണ്ട് അവളൊരുനിമിശം തറഞ്ഞ് നിന്നു... വാക്കുകൾ മുറിഞ്ഞു..

" എന്തേ.. പറഞ്ഞത് മുഴുപ്പിക്കുന്നില്ലെ.. "

വാതിൽ ചാരി കൊണ്ട് അവരുടെ അടുത്തേക്ക് ചെന്ന് ലാമി പറഞ്ഞു..

തനുവിന്റെ മുഖം താഴ്ന്നു..

" ആരാത്.. തനു നിന്നോടാ.. നിന്റെ മുന്നിൽ ഉണ്ടായിട്ടും നീ എന്തേ ഒരു വാക്ക് ആരൊടും പറയാത്തെ.. "

ലാമി തനുവിനെ നോക്കി ചോദിച്ചു.. മൗനം മാത്രമായിരുന്നു അവളുടെ മറുപടി..

" തനൂ.. "

നൈബ അവളെ കുലുക്കി വിളിച്ചു..

" നിന്നോടാ ചോദിച്ചെ.. നി ഒന്ന് അവന്റെ അവസ്ഥ ആലോചിച്ച് നോക്ക്... തന്റെ മകളാണ് കൺമുന്നിൽ എന്നറിഞ്ഞിട്ടും ഒന്നും പ്രതികരിക്കാൻ പറ്റാത്ത ആ പിതാവിന്റെ മനസ്സ് എത്ര നീറുന്നുണ്ടാകും...

തന്റെ ഉപ്പയാണ് ഇത്രയും ദിവസം കൺമുന്നിൽ എന്ന് അറിയാതെ ആ കുഞ്ഞും..

തനു... നിയെന്തെ ഒന്നും മിണ്ടാത്തെ... ഇപ്രാവശ്യം തെറ്റ് നിന്റെ ഭാഗത്ത് തന്നെയാ...

ഒന്നുല്ലേലും അവന് പറയാനുള്ളത് കേൾക്കാം.. പക്ഷേ അതും ഇല്ലാ... നിനക്കെന്ത നിന്റെ ബുദ്ധി മരവിച്ച് പോയോ... തനു...

ഇവളോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലാ.. പറഞ്ഞാൽ മനസിലാക്കാൻ കഴിയുന്ന ഒരു മനസ്സ് വേണം.. അതും ഇല്ലാ..

ലാമി നീ വാ.. എന്റെ ഈ അവസ്ഥയിൽ അതികം ഒന്നും പറയാൻ കഴിയാത്തത് കൊണ്ടാ..

അവനെ നിനക്ക് വേണ്ട... ഓക്കെ... പക്ഷേ.. നിനക്ക് ഒന്ന് അവൻ പറയുന്നത് കേൾക്കാം..

*ഒന്നുമില്ലേലും ഇഷുവിന്റെ പപ്പയാണ് അവൻ..*
*രക്തം രക്തത്തെ തിരിച്ചറിയുമ്പൊ നാളെ ഇഷു നിന്നോട് ചോദിക്കും പപ്പ കൺമുന്നിൽ ഉണ്ടായിട്ടും എന്തേ എനിക്ക് കാട്ടി തന്നീലാ എന്ന്...*
*തന്റെ കുഞ്ഞ കൺമുന്നിൽ ഉണ്ടായിട്ടും അതിനെ തിരിച്ചറിയാതെ പോയ ആ മനസ്സ് ഇന്ന് നീറുന്നുണ്ടാകും.. നീ കാരണം.. തന്റെ കുഞ്ഞിനെ ഒന്ന് സ്വതന്ത്രത്തോടെ തലോടാൻ പറ്റാത്ത ആ മനസ്സിലെ നോവിനും കാരണം നീയാണ്..*
*കൺമുന്നിൽ ഉള്ളത് തന്റെ പപ്പ ആണെന്നറിഞ്ഞില്ല എങ്കിലും ആ മനസ്സിലും തന്റെ പിതാവിനോടുള്ള ആ സ്നേഹം അവള് പോലും അറിയാതെ പുറത്ത് വരും... അപ്പൊഴും തന്റെ പപ്പയാണ് അതെന്ന് അറിയാത്ത ആ പിഞ്ച് മനസ്സ് നീ ഒന്ന് ഓർത്ത് നോക്കിയെ...*

തെറ്റ് നിന്റെ ഭാഗത്താ... തനു... ആർക്ക് വേണ്ടി എന്തിന് വേണ്ടിയ ഈ വാശി... സത്യാവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കണം..

*അമ്മയും മക്കളും മാത്രമല്ല.. അച്ഛനും മക്കളും തമ്മിലും ഉണ്ട് ഒരാത്മ ബന്ധം... "*

നൈബ പറഞ്ഞ് നിർത്തി തന്റെ വയറിൽ കൈ വെച്ച് തിരിഞ്ഞതും ക്ഷണ നേരം കൊണ്ടായിരുന്നു വാതിൽ തുറന്ന് ആഷി അകത്തേക്ക് കയറിയത്..

___________________________________________________________

ആമിയുടെ കൂടെ തന്നെ ഹാളിലേയ്ക്ക് നടക്കാൻ ഒരുങ്ങുമ്പോഴ തനുവിന്റെ റൂമിൽ നിന്ന് നൈബയുടെ ശബ്ദം കേട്ടത്..

' ഈ പെണ്ണ് ഇതെന്താ ഇങ്ങനെ ആരോട ശൗട്ട് ചെയ്യുന്നത്... '

ഇതും ചിന്തിച്ച് അവളുടെ റൂമിന്റെ മുന്നിൽ നിന്ന് വാതിൽ തുറക്കാൻ നിക്കുമ്പോഴ അവരുടെ സംസാരം അവൻ ശ്രദ്ധിച്ചത്...

*"ഒന്നുമില്ലേലും ഇഷുവിന്റെ പപ്പയാണ് അവൻ.."*

ഈ വാക്കുകൾ അവൻ കേട്ടതും അവൻ അവിടെ കാത് കൂറിപ്പിച്ച് കേട്ടു..

((റിപീറ്റ് അടിച്ച് ബോറടിപ്പിക്കുന്നില്ലാ...))

നൈബയുടെ വാക്കുകളിൽ അവന് മനസ്സിലായി ഇഷുവിന്റെ പപ്പ അവൻ കൺ വെട്ടത് തന്നെ ഉണ്ടെന്ന്..

അവന്റെ കൈകൾ ദേശ്യം കൊണ്ട് മുഷ്ടി ചുരുട്ടി...

അകത്തേക്ക് കയറി....

___________________________________________________________

തന്റെ മുന്നിലുള്ള ആഷിയെ കണ്ടതും തനുവിന് നെഞ്ചിലുടെ ഒരു വെള്ളിടെ മുട്ടി...

അവന്റെ കണ്ണിലെ ദേശ്യം കണ്ടതും അവനെല്ലാം കേട്ടെന്ന് ബോദ്ധ്യമായി..

അവൻ തനുവിന്റെ അടുത്തേക്ക് ചെല്ലാൻ നിന്നതും നൈബയും ലാമിയും ഒരു പോലെ ആഷി എന്ന് വിളിച്ചെങ്കിലും അവരെ ശ്രദ്ധിക്കാതെ അവൾടെ അടുത്ത് ചെന്നു...

പൊടുന്നനെ ആണ് അവന്റെ കൈകൾ അവളുടെ കവിളിൽ പതിഞ്ഞത്...

തന്റെ നേരെ കൈകൾ ഉയർത്തി എങ്കിലും ഇത് വരെ തന്നെ അവൻ തല്ലായിട്ടില്ലാ...

" ആരാ അവൻ.. "

അതൊരു ഗർജനമായിരുന്നു...

തനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.. എങ്കിലും അവൾ മൗനത്തെ തന്നെ കുട്ട് പിടിച്ചു...

___________________________________________________________

ആമിയും ആഷിയും പോയത് നോക്കി നിന്ന നൗഷാദ് തന്റെ അടുത്തുള്ള അമനെ നോക്കി വിളിച്ചു..

അവൻ തന്റെ പേരെങ്ങനെ എന്ന ഭാവത്തിൽ അവനെ നോക്കി..

" തനൂന്റെ അമൻ.. അത് താനല്ലെ.. എനിക്കെങ്ങനെ എന്ന്..

ഏകദേശം തന്നെ കുറിച്ച് എനിക്കറിയാം... പിന്നെ തന്നെ നോക്കി ഒന്ന് മോളെ നോക്കിയാൽ ആരും പറയും തന്റെ മകളാണ് അവളെന്ന്... ആഷിക്കിത് വരെ അങ്ങനെ തോന്നാത്തത് തന്നോടുള്ള വിശ്വാസം കൊണ്ട് മാത്രമാ.. "

അവന്റെ വാക്ക് കേട്ടതും അമനിൽ ചെറു നോവ് തോന്നി...

'എല്ലാം തുറന്ന് പറയണം എന്ന് കരുതിയതാ... പക്ഷേ അതിനുള്ള സന്തർഭം...'

അവൻ മനസ്സിൽ ഓർത്തു...

'ഒരിക്കലും തന്റെ കുട്ടുകാരനെ വഞ്ചിക്കണം എന്നോർത്തല്ലാ...'

ആമി വരുന്നത് കണ്ടതും ഇരുവരും ഒരു പുഞ്ചിരി തൂകി മൗനത്തെ കൂട്ട് പിടിച്ചു..

ആഷിയുടെ ശബ്ദം കേട്ടാ അവർ അവിടേക്ക് പോയത്..

 

ഒരു സൈഡിലായി ലാമിയും ചെറുതായി വീർത്ത വയറിൽ കൈ വെച്ച് നൈബയും..

അവരുടെ മുന്നിലായി ദേശ്യം കൊണ്ട് വിറച്ച് നിൽക്കുന്ന ആഷിയും അവന്റെ മുന്നിൽ കണ്ണ് കളിൽ നിന്ന് ഒഴുകുന്ന കണ്ണ് നീരിനെ പോലും സ്വതന്ത്രയാക്കി അതിന്റെ സഞ്ചാരത്തെ തടസം ശ്രഷ്ടിക്കാതെ നിൽക്കുന്ന തനു..
 

" തനു... നിന്നോടാ ഞാൻ ചോദിച്ചത്... എന്തേ നിന്റെ നാക്കിറങ്ങി പോയോ...

അവൻ ആരാ.. എന്ത നിനക്ക് കിട്ടാൻ പോകുന്നെ അവന്റെ പേര് പറയായാരുന്നാൽ... തനു നിന്നോടാ ചോദിച്ചേ....

നിന്നോടല്ലെ ചോദിക്കുനനെ കോപ്പെ... *നിന്നെ ചതിച്ച് കടന്നവൻ ആരാ എന്ന്..."*

അതും പറഞ്ഞ് അവന്റെ കൈകൾ വീണ്ടും അവളുടെ നേരെ ഉയർന്നതും ആ കൈകളെ മറ്റൊരൈ കൈ തടഞ്ഞിരുന്നു....

ചുവന്ന കണ്ണുകൾ കൊണ്ട് കണ്ണുകൾ ഉയർത്തി ആ കൈകളുടെ ഉടമയെ നോക്കിയ ആഷിയടെ കണ്ണുകൾ ഒരു നിമിഷം ആ ഉടമയിൽ തടഞ്ഞ് നിന്നു...

മറ്റൊരു വ്യക്തിയെ പ്രതീക്ഷിച്ച അവനിൽ ആ ഉടമയുടെ കൈകൾ ഒരു ഞെട്ടൽ ഉളവാക്കി...


 

*തുടരും...*

അടുത്ത പാർട്ടോടു കൂടി സ്റ്റോറി സമാഗമം....😌

 

ഈ സ്റ്റോറി കഴിഞ്ഞ ഇനിയും സ്റ്റോറി ഇടണം എങ്കിൽ പ്ലീസ് കമന്റ്‌ തരാണെ.. 🤗

അൽഹംദുലില്ലാഹ്.. ഇപ്പോഴ ആശ്വാസം ആയെ...

നോമ്പ് തുടങ്ങാനാരി അതിന്റെ തിരക്കിൽ പെട്ടാണ് പോസ്റ്റാൻ വൈകുന്നത്.. റിവ്യൂ അറിയിക്കുക...

 


എന്റെ എല്ലാം..❤ - 16 (Last part)

എന്റെ എല്ലാം..❤ - 16 (Last part)

4.6
6586

"അമൻ.. " തന്റെ മുന്നിൽ തനിക്ക് തടസം ശ്രഷ്ടിച്ച അമനെ നോക്കി അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു... ഇങ്ങനെ ഒരു കൈ വന്ന് തന്നെ തടഞ്ഞപ്പൊ നൗഷാദോ ആമിയോ ആയിരിക്കും എന്ന അവന്റെ തോന്നലിനെ ഇല്ലാതാക്കി തന്റെ കൈകളെ തടഞ്ഞ അമനെ അവൻ നോക്കി.. ആമിയും അവന്റെ പ്രവർത്തിയിൽ ഒരു നടുക്കത്തോടെ നോക്കി നിൽക്കുവായിരുന്നു.. " ആ..ആഷി.. അവളെ തല്ലേണ്ടാ.. ഞാൻ.. ഞാൻ പറയാം... ഇവളെ ഉപേക്ഷിച്ച് പോയത്.. അത് ഞാൻ ആണ്... ക്ഷമ ചോദിക്കാൻ പോലും അർഹനല്ലാ.. അറിയാം.. ഒരുപാട് ദിവസം ആയി നിന്നോട് പറയാൻ ശ്രമിക്കുന്നൂ... പക്ഷേ അവസരം കിട്ടിയിട്ടും അത് പാഴായി പോയി.. നിനക്ക് അറിയാമല്ലോ... മമ്മയുടേയും പപ്പയുടേയും മരണ വാർ