Aksharathalukal

❣𝑫𝒊𝒍 𝑲𝒊 𝑫𝒉𝒂𝒅𝒉𝒌𝒂𝒏❣ - 1

𝓟𝓐𝓡𝓣 *𝟏

✍𝑲𝒊𝒛𝒂🍁{Febi}

 

'' ദാ മോളേ.......''

ഇളം പുഞ്ചിരി തൂകി അവളുടെ കയ്യിലേക്ക് അവര് പാൽഗ്ലാസ് കൊടുത്തു........ അവളും ഒരു ചെറുചിരി പകർന്നുകൊണ്ട് അത് വേടിച്ചു , റൂമ് ലക്ഷ്യമാക്കി നടന്നു........

വിറയാർന്ന കയ്യാലെ വാതില് തുറന്ന് അകത്തേക്ക് കയറി......മുറി മുഴുവനൊന്ന് കണ്ണോടിച്ചു.....അവൻ ബാൽക്കണിയിലാണെന്ന് കണ്ടതും ഗ്ലാസ് അവിടെ വെച്ച് ബാത്ത്റൂമിലേക്ക് കയറി......

പെയ്യാൻ ഒരുങ്ങി നിന്ന കാർമേഘം പോലെ അവളുടെ കണ്ണുകളിൽ ഇരുട്ട് കൂടി......നിമിഷനേരം കൊണ്ട്തന്നെ തന്റെ ഉള്ളിലെ സങ്കടമെല്ലാം കണ്ണീരായി ഒരു പേമാരികണക്കെ അവളുടെ മിഴികളിൽ നിന്നും പെയ്തിറങ്ങി............

പതിയെ ഇരുകണ്ണുകളും നീട്ടിത്തുടച്ച് ചുവരിലുള്ള കണ്ണാടിയിലേക്ക് നോട്ടംപായിച്ചു.......തന്റെ വാടിത്തളർന്ന മുഖം അവളൊന്ന് തലോടി.......മുഖത്തേക്ക് വെള്ളം വീശിക്കഴുകി തൂക്കിയിട്ട തോർത്തെടുത്ത് മുഖത്തെ  വെള്ളമെല്ലാം ഒപ്പിയെടുത്തു.......ബാത്ത്റൂമിൽ നിന്നിറങ്ങി......

ആദ്യം തന്നെ കണ്ണിലുടക്കിയത് ലാപ്പിലേക്ക് നോട്ടമിട്ട് ബെഡ്ഡിലിരിക്കുന്ന അവനെയാ......അവന്റെ നോട്ടം അവളിൽ പതിഞ്ഞതും അവളുടെ തല താനെ താഴ്ന്നു........അവളുടെ വാടിയമുഖം കണ്ടതും പറയാൻ വന്നതെല്ലാം വിഴുങ്ങി ദേഷ്യം കടിച്ചമർത്തീ അവൻ........

അവൾ പോയി പാലെടുത്ത് അവനരികിലേക്ക് നടന്നു .....

''പ.......പാല്.......''

''വേണ്ട......''

അവന്റെ വാക്കുകളിൽ ഗൗരവം നിറഞ്ഞിരുന്നു ........അവളത് അവിടെ തന്നെ കൊണ്ടുവെച്ചു ......മിഴികൾ അവനിലേക്ക് എത്തിനിന്നു......അവളുടെ നോട്ടം കണ്ടിട്ടും ശ്രദ്ധ കൊടുക്കാതെ അവൻ കൂടുതൽ വർക്കില് ശ്രദ്ധമുഴുക്കി......

അവൾ പതിയെ ബാൽക്കണി ലക്ഷ്യമാക്കി നടന്നുനീങ്ങി......


 

*𝑯𝑨𝑵𝑬𝑬𝑵𝑨 𝑹𝑼𝑩𝑰* {𝑆𝒉𝑒𝑧𝑢} Azeez,Athiqa ദമ്പതികളുടെ രണ്ടാമത്തെ മകൾ.....മൂത്തവൾ Hasna rana {Hasi}....ഇരുവരും ഒന്നര വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ.......

അധികം സംസാരിക്കാതെ ഒരു ഒതുങ്ങിയ സ്വഭാവക്കാരിയാണ് Hasi എങ്കിൽ എല്ലാവരോടും സംസാരിച്ചും കുസൃതി കാട്ടിയും നടക്കുന്ന ഒരു വായാടിയാണ് shezu.....പ്ലസ്ടൂ കഴിഞ്ഞ് 2വർഷം ഒരു കോഴ്സും ചെയ്തീണ് ഓള്.....
ഇരുവരും ഒരു കഷ്ടപ്പാടും അറിഞ്ഞിട്ടില്ല.....അത്രയും ലാവിഷായി ജീവിക്കാനുള്ള എല്ലാ സൗകര്യങ്ങളും Azeez അവർക്കായി ഒരുക്കിയിരുന്നു......എല്ലാവരും പരസ്പരം ഒത്തിരി ഇഷ്ടം മാത്രം , അതോണ്ടെന്നെ ഏവരും അസൂയപ്പെടുന്ന ഒരു കുടുംബം.......

ആ സന്തുഷ്ട കുടുംബത്തിന്റെ അടിത്തറ തന്നെ ഇളകി മറിഞ്ഞ ദിനം ഇന്നലെയായിരുന്നു......അസീസിന്റെ  പ്രിയകൂട്ടുകാരൻ ഹസ്സന്റെ മകൻ*𝑯𝑨𝑺𝑯𝑰𝑴 𝑵𝑨𝑽𝑨𝒁*ഉം Hasiയും തമിലുള്ള വിവാഹദിനം.......


 

കൊച്ചിയിലെ ഒരു പ്രോഗ്രാമിന് പങ്കെടുത്ത് രാവിലെ 8മണിക്കാ shezu നാട്ടിലെത്തുന്ന്.....ഇനി 15മിനിറ്റ് കൂടിയേ നിക്കാഹിനുള്ളൂ എന്ന ഓർമ്മ കാറിന്റെ വേഗതയെ കൂട്ടി.....
ഏറെ ആഡംബരത്തോടെ ഒരുക്കിയ വീടിനുമുന്നിലെത്തിയതും സന്തോഷത്തോടെ അവൾ കാറിൽ നിന്നും ചാടിയിറങ്ങി.......
ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും ഇരു വശത്തുമുള്ള ആളുകളുടെ അടക്കമുള്ള സംസാരം അവളുടെ നടത്തത്തിന്റെ വേഗത കുറിച്ചിരുന്നു.....

''അസീസിന്റെ മോള് ഒളിച്ചോടിയത്രേ....... ''

''എന്താ ആ മോള്ക്ക് പറ്റി ആവോ.......ഒരു പാവം കുട്ടിയായിരുന്നു അത്.......''

''ഇനി shezu വന്നാ എന്താവും......അവളൊത്തിരി വിഷമിക്കില്ലേ........''

അയാളത് പറഞ്ഞ്തീരുന്നതിന് മുമ്പ് തന്നെ അയാളെ മറികടന്ന് shezu അകത്തേക്ക് കയറിയിരുന്നു..........

കരഞ്ഞു തളർന്നിരിക്കുന്ന ഉമ്മാനേയും തലകുനിച്ച് നിൽക്കുക്കുന്ന ഉപ്പാനേയും കണ്ടതും അവളുടെ കണ്ണുകളിൽ ഇരുട്ട്കയറി........

''Azi.....നീ തലതാഴ്ത്തി നിൽക്കണ്ട ആവശ്യമില്ല .......നിന്നെ എനിക്കറിയാലോ...... അതുപോലെന്നെ നിൻറെ കുടുംബത്തെയും എനിക്ക് നല്ലപോലെ അറിയാം........ ഹസിമോള് ചെറുപ്രായമല്ലടാ....... അവൾ ഒരു ബുദ്ധിമോശം കാണിച്ചു..... അത്രയേ ഉള്ളൂ നീ വിഷമിക്കേണ്ട........''

ഹസ്സന്റെ വാക്കുകൾ ഏവർക്കും അത്ഭുതം പകർന്നു...... ഈ അവസരത്തിൽ അവരുടെ സ്ഥാനത്ത് മറ്റാരെങ്കിലും ആയിരുന്നെങ്കിൽ...........

അസീസ് ഹസ്സനെ കെട്ടിപ്പിടിച്ചു........ഇരുവരുടേയും കണ്ണുകൾ നിറഞ്ഞിരുന്നു........ എല്ലാവരും അവരുടെ സൗഹൃദത്തിന്റെ ആഴം വിശ്വസിക്കാനാവാതെ നോക്കി നിന്നു............ എക്സ്പെഷലി നമ്മടെ പുതുമാരൻ .......

ഉപ്പാൻറെ ആശ്വാസവാക്കുകൾ അവനിൽ ചെറുപുഞ്ചിരി പടർത്തിയെങ്കിലും നടക്കുന്ന സംഭവങ്ങളെല്ലാം കണ്ട് അവന് ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെവന്നിരുന്നു........



 

ബിസിനസിന്റെ ഭാഗമായി ഒരുമാസത്തോളം ഗൾഫിലായിരുന്നു...... പെണ്ണ് ആലോചിക്കുന്നുണ്ടെന്ന് ഉപ്പ പറഞ്ഞപ്പോ ഒരുപാട് എതിർത്തു നോക്കി....... വിട്ടു തന്നില്ല....... എന്തായാലും കെട്ടണ്ടേ........ അപ്പൊ, സങ്കൽപ്പത്തിലുള്ള ഒരു പെൺകുട്ടിയെ പറഞ്ഞു കൊടുത്തു.........
'അടക്കവും ഒതുക്കവും ഒക്കെയുള്ള താഴ്മയുള്ള ഒരു കുട്ടി ........'
പറയേണ്ട താമസം ഉപ്പ പറഞ്ഞു 'കല്യാണം ഫിക്സ് 'എന്ന് ........

എന്തേലും ആവട്ടേന്ന് വിചാരിച്ച് ഞാനും അത് വിട്ടു .. .....ഫോട്ടോ അയച്ചെന്ന് പറഞ്ഞപ്പോ ക്യൂരിയോസിറ്റി ഉണ്ടായിരുന്നെങ്കിലും നോക്കിയില്ല........ നേരിട്ട് കാണാമെന്ന് വെച്ചു ........

എല്ലാം നാട്ടില് സെറ്റായോണ്ടെന്നെ കല്യാണത്തിന് തലേന്നാ നാട്ടിലെത്തിയേ..........

അന്നാ ഹസിയെ ആദ്യമായിട്ട് കണ്ടത്.......... അങ്കിളിനെ അറിയുമെങ്കിലും അവരുടെ ഫാമിലിയെ പരിചയമുണ്ടായിരുന്നില്ല.......

ശരിക്കും ഹസിയെ കണ്ടപ്പോത്തന്നെ ഒന്ന് ഞെട്ടിയിരുന്നു....... ഒരു ചുരിദാർ ആയിരുന്നു വേഷം..... സ്കാഫ് ചുറ്റിയിട്ട ഒരു മൊഞ്ചത്തി കുട്ടി......... കണ്ടാലെന്നെ ഒരു പെർഫെക്ഷൻ തോന്നിയിരുന്നു.......

കുറച്ച് നേരം സംസാരിച്ച് അവൾ മടങ്ങി.......


 

അന്ന്തന്നെ പറയാമായിരുന്നു മറ്റൊരു ഇഷ്ടം ഉണ്ടെന്ന്...........

ഇതിപ്പൊ എല്ലാവരുടെയും മുന്നിൽ വെച്ച് നാണംകെട്ടത് മിച്ചം.........

''അസീസേ...... ഞാനൊരു കാര്യം ചോദിച്ചോട്ടെ.......''
ഉപ്പാൻറെ ചോദ്യത്തിന് അങ്കിൾ ഒന്നു മൂളി .......

''ഈ സന്ദർഭത്തിൽ ചോദിക്കുന്നത് ശരിയാണോ എന്നറിയില്ല...... പക്ഷേ ഇപ്പോ ചോദിക്കാതിരുന്നാ......''

എല്ലാവരുടെയും നോട്ടം ഉപ്പയിൽ കേന്ദ്രീകരിച്ചിരുന്നു..........ഉപ്പ തുടർന്നു......

'' എടാ നിന്നെ എനിക്കും എന്നെ നിനക്കും നല്ലപോലെ അറിയാലോ....... ഞാൻ പറയാൻ പോകുന്ന കാര്യം നീ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല.........

നീ shazuനെയും ഹസിയെയും വളർത്തിയത് ഒരിക്കലും തെറ്റായ രീതിയിലല്ല ........എനിക്ക് രണ്ടുപേരെയും നല്ലപോലെ അറിയാം..........ഹസിക്കെന്തോ തെറ്റ് പറ്റിയതാ......... അവൾ വരും നമ്മുടെ അടുത്തേക്ക്.........അങ്ങനെ നമ്മളെ വിട്ടു നിൽക്കാനൊന്നും അവള്ക്ക് കഴിയില്ലടാ.........

ദേ നോക്ക്...... കൊച്ചിയിൽ നിന്നും സന്തോഷത്തോടെ വന്നതാ ഇവള്...... ഞാൻ ആദ്യമായിട്ടാ ഇവളേ ഇങ്ങനെ കാണുന്നേ...........ഹ്...

എടാ അസി..... ഞാനൊരുപാട് ആശിച്ചതാ , നമ്മുടെ ബന്ധം ഒന്നുകൂടി കൂട്ടിയോജിപ്പിക്കാൻ..........

ഈ കുറുമ്പിയെ ഞങ്ങൾക്ക് തന്നൂടെ......... ഹാഷിയുടെ പാതിയായി....... എന്റേയും ഫാത്തിയുടെയും മകളായി...........

ഹാഷി Shezuനെ പൊന്നുപോലെ നോക്കുമെടാ ............''

ഉപ്പ പറഞ്ഞു നിർത്തിയതും എല്ലാവരും ഞെട്ടി ഉപ്പാനെ നോക്കി.......... അങ്കിൾ പെട്ടെന്ന് ഉപ്പയെ വാരിപ്പുണർന്നു........

ഈ പറഞ്ഞതൊക്കെ മനസ്സിലാക്കിയെടുക്കാൻ നമ്മക്ക് കുറച്ച് സമയം വേണ്ടിവന്നു........

ഇനിയും അടങ്ങി നിൽക്കാൻ കഴിയില്ലെന്ന് മനസ്സിലായതും നമ്മള്  ചെയറിൽ നിന്നും എണീറ്റു..... ഇല്ല....എണീറ്റില്ല.....ഉമ്മ''വേണ്ടാ.....'' എന്ന് പറഞ്ഞു..... കരഞ്ഞു തളർന്ന  ആ മുഖം ദയയോടെ നമ്മളെ നോക്കിയപ്പോ പിന്നൊന്നിനും തോന്നിയില്ല.............

''Hashi.... നിനക്ക് വല്ല എതിർപ്പും ഉണ്ടോ........''

ബെസ്റ്റ് .....ഒക്കെ കഴിഞ്ഞാ ചോദിക്ക്ണ് ......നമ്മളുപ്പാനെ ഒന്ന് കണ്ണുരുട്ടിക്കൊണ്ട് തലയാട്ടി........
മൂപ്പര് അങ്കിളിനെ ചേർത്തുപിടിച്ച് മ്മക്ക് ഇളിച്ചുതന്ന്........ ' പൊന്നു ഉപ്പച്ചി .....വീട്ടിലൊന്ന് എത്തിക്കോട്ടെ.......'

നമ്മള് മൂപ്പരെ കണ്ണുരുട്ടി മനസ്സിൽ പറഞ്ഞു.......

''Shezu.......''

നമ്മക്ക് നേരെ ഒരു കൊട്ട പുച്ഛം വാരിവിതറി തിരിഞ്ഞ്കൊണ്ട് ഉപ്പ വിളിച്ചു.....

എല്ലാവരുടെയും നോട്ടം ഹാളിലേക്ക് കയറിവരുന്ന ഭാഗത്തേക്കായി......

അവിടെ ഒരു പെൺകുട്ടി തലതാഴ്ത്തി നിൽക്കുന്നുണ്ട്.......അടുത്ത് ഒരു ബാഗും വീണു കിടക്കുന്നുണ്ട്.........

ഇതാണോ shezu?.......

അവൾ മുന്നോട്ടു നടന്നുവന്നു........  അപ്പോഴും തല ഉയർന്നിട്ടില്ല....... മ്മക്ക് സൈഡ് ഭാഗാ കാണുന്ന്.....

'' നിനക്ക് ഈ വിവാഹത്തിന് വെല്ല എതിർപ്പുമുണ്ടോ........''

അവൾ തലയാട്ടി.......കുറച്ചു പെണ്ണുങ്ങൾ വന്ന് അവളെ കൊണ്ടോയി.........

''അപ്പൊ നിക്കാഹ് തുടങ്ങല്ലേ , സമയമായി.......''

ആരോ അത് പറഞ്ഞതും ഞങ്ങളെല്ലാം വലിയ ഹാളിലേക്ക് നടന്നു .....

അവളുടെ ഉപ്പ എനിക്കവളെ നിക്കാഹ് ചെയ്തുതന്നു...........ഉപ്പായിൽ ഒരു പുഞ്ചിരിയുണ്ടായിരുന്നെങ്കിലും അതിലും ഒരു സങ്കടം നിഴലടിക്കുന്നുണ്ട്........

നിക്കാഹിന് ശേഷം എല്ലാവരും മുറ്റത്തേക്കിറങ്ങി....... നമ്മളോട് സ്റ്റേജിലേക്ക് കയറാൻ പറഞ്ഞു........

നമ്മള് സ്റ്റേജിൽ കയറി അവിടമോന്നാകെ കണ്ണോടിച്ചു.........നമ്മടെ വീടിനേക്കാൾ കുറച്ചൂടി വലുതാണ് അങ്കിളിനെ വീട് ...... നമ്മള് ആദ്യമായിട്ടാ ഇങ്ങോട്ട് വരുന്ന്.....

വിശാലമായ പച്ചവിരിച്ച മുറ്റത്ത് പകുതിയോളം മുകൾ മറച്ചിട്ടുണ്ട്....... അതിൽ ഒരു ആർഭാടത്തോടെ സ്റ്റേജും........ അപ്പഴാ ഒരു കാര്യം ഓർത്ത്..... നമ്മള് വേഗം ഫോണെടുത്ത് ആദമിന് വിളിച്ചു (കസിൻ)....... അവിടുത്തെ പാർട്ടിയെല്ലാം അവനെയാണ് ഏൽച്ചിരിക്കുന്നത്.......

' പാർട്ടിയൊക്കേ വേഗം കഴിക്കണം' എന്ന് പറഞ്ഞ് .....ഓരൊക്കെ പ്രോബ്ലം അറിഞ്ഞോണ്ടെന്നെ 'ഓക്കെ'പറഞ്ഞു..... അവിടുത്തെ ഫംഗ്ഷനും കൂടി താങ്ങാൻ നിക്ക് വയ്യ....... ഇപ്പത്തന്നെ ന്റെ നിയന്ത്രണം പോണ് ണ്ട്..........ഉമ്മാനെ ഓർത്ത് മാത്രാ മിണ്ടാതെ ഇരിക്കുന്ന്........

നമ്മളങ്ങനെ നിക്കുമ്പഴാ പെട്ടെന്ന് എല്ലാവരും കൈയടിച്ചേ........ നമ്മള് നോക്കിയപ്പോ സ്റ്റേജ്ക്ക് മ്മടെ ഉമ്മണ്ട് ഇളിച്ചോണ്ട് വര്ന്ന്......പടച്ചോനേ,ഈ മൊതലല്ലേ നേരത്തെ കരഞ്ഞലമ്പാക്കിയേ........മ്മള് ഉമ്മീനെ തുറിച്ച് നോക്കിയതും മൂപ്പര്ത്തി സൈറ്റടിച്ച് പിറകേക്ക് കണ്ണോണ്ട് കാണിച്ച്..........

പിറകിലിപ്പെന്താ.....നമ്മള് സംശയത്തോടെ തിരിഞ്ഞു,സ്പോട്ടിലെന്നെ മ്മടെ കണ്ണുകൾ വിടർന്നു.......

യാ ഹുദാ.....ഇതിനെന്ത് മുടിഞ്ഞ ഗ്ലാമറാ റബ്ബേ.........ബ്ലഡ് കളർ ലഹങ്ക വിത്ത് ഫുൾ ഹെവിവർക്ക് .......

ഓർണമെന്റ്സിനേയും മൈക്കപ്പിനേയുമേക്കാൾ ചുണ്ടിന് കീഴിൽ എടുത്ത് കാണിക്കുന്ന ആ കുഞ്ഞുമറുകാ അവളുടെ ഭംഗി കൂട്ടുന്ന്........

അവൾ തലയുയർത്തി,പതിയെ ആ കണ്ണുകൾ എന്നിലെത്തിനിന്നു.......

ആ കരിനീല മിഴികൾ കണ്ടതും ഒന്നുകൂടി അവന്റെ കണ്ണുകൾ വിടർന്നു.........

''Hashi......''

ഉമ്മാന്റെ നീട്ടിയുള്ള വിളികേട്ടാ അവൻ സ്വബോധം വീണ്ടെടുത്തേ......ഇതുവരെ വന്ന ദേഷ്യമെല്ലാം അലിഞ്ഞില്ലാതായ പോലെ തോന്നിയവന്.........

പിന്നീടെല്ലാം പെട്ടന്നായി.......

Hashi അവള്ക്ക് മഹറ് ഇട്ടുകൊടുത്തു.......ഭക്ഷണമെല്ലാം കഴിച്ച് പരിപാടികളൊക്കെ കഴിഞ്ഞ് ഒരുകൂട്ടം ആളുകളുടെ സ്നേഹപ്രകടനത്തിന് ശേഷം അവളേയും കൂട്ടി അവരവിടെ നിന്നുമിറങ്ങി......

യാത്രയിലുടനീളം ഇരുവരുടേയും ഇടയിൽ മൗനം തളംകെട്ടിനിന്നു.........അവൻ ഫോണിൽ നോക്കിയിരിക്കാ,shezu പുറത്തേക്ക് കണ്ണും നട്ടിരുന്ന് ഹസിയെ ഓർക്കാ.......തന്റെ കണ്ണീര് പുറത്തേക്ക് വരാതിരിക്കാൻ അവള് നന്നേ പാട്പെടുന്നുണ്ടായിരുന്നു........

അവന്റെ വീട്ടിലേക്കെത്തി.......അവിടെ കസിൻസിന്റേയും ഫ്രണ്ട്സിന്റേയും കുഞ്ഞുകുഞ്ഞു തമാശകളും കേക്ക് മുറിക്കലുമൊക്കെ ഉണ്ട്......എല്ലാം കഴിഞ്ഞതും കുടുംബക്കാരോരോന്നായി പോയിത്തുടങ്ങി........
Hashiയുടെ ഒരു മൂത്തുമ്മ കൂടി പോകാനിണ്ടായിരുന്നു......പോകാൻ ഇറങ്ങിയതും അവര് ഹാഷിയെ വിളിച്ചു........

ആ സ്ത്രീയെ അവന് കണ്ണെടുത്താ കണ്ടൂടാ....ഇപ്പൊ ഒരു നിർവാഹഹുമില്ലാത്തോണ്ടെന്നെ അവൻ ചെന്നു.......


 

''മോനേ ഹാഷിമേ.....ഈ കുട്ടിയുടെ ഫോട്ടോ അല്ലല്ലോ  അന്റെ ഉമ്മ അയച്ച്തന്നേ......''

എല്ലാം അറിഞ്ഞു വെച്ചിട്ടാ തള്ള ചോദിക്ക്ണേ.........ഹ്.....

''ഹാ....ഓള് ഒളിച്ചോടിയല്ലേ ......ഇവര് പറീണ കേട്ട്....നാണം കെടണ്ടാന്ന് വെച്ച് ഓര് ഓളെ സഹോദരിനെ അന്റെമേല് കെട്ടിവെച്ചല്ലേ.........ന്നാലും ന്റെ മോനേ,ഇയ്യെന്തിനാ ഇതിനൊക്കെ സമ്മയ്ച്ചേ.........2 വർത്താനം പറഞ്ഞ് ഇറങ്ങിവരണ്ടോട്ത്ത് വേറൊരു പെണ്ണിനെ കെട്ടിവന്ന്ക്ക്ണ്.........ഹ്......എന്നാലും എന്തൊരു ധൈര്യാ അവള്ക്ക് , അന്നെ പറ്റിക്കാൻ......''

''മതി.....മൂത്തമ്മ ചെല്ല്....അതാ എനിക്കും നിങ്ങള്ക്കും നല്ലത്....... ''

നമ്മള് ഡോറ് തുറന്ന് ദേഷ്യത്തോടെ പറഞ്ഞു........

''അന്നോടൊന്നും പറഞ്ഞിട്ട് കാര്യല്ല.......പെൺകോന്തൻ...... ''

പുച്ഛത്തോടെ പറഞ്ഞോണ്ട് ആ സ്ത്രീ കാറിലേക്ക് കയറി.......

 

കാറ് മുന്നോട്ട് നിങ്ങിയതും ഹാഷി ദേഷ്യത്തോടെ അകത്തേക്ക് കയറി.......

''ട്ടെഹ്..........ട്ടെഹ്........ട്ടെഹ്......''

ട്ടീപ്പോയ്, കസേര, ടാബിൾ എല്ലാം നിമിഷ നേരം കൊണ്ട് ഹുദാഗവാ.......മനസ്സിലായീലേ,എല്ലാം ഓനെറിഞ്ഞ് പൊട്ടിച്ചെന്ന്.........

പാവം സോഫയിലിരുന്നേര്ന്ന shezu 2ചെവിയും പൊത്തിപ്പിടിച്ച് കണ്ണിറുക്കി..........ഉപ്പയും (ഹസ്സൻ) ഉമ്മയും (ഫാത്തിമ) ഹരിയും (ഹാരിസ,ഹാഷിയുടെ അനിയത്തി)ഓന് ടീപ്പോയ്മ്മെ ചവിട്ടിയപ്പത്തന്നെ അവളടുത്ത്ന്ന് നീച്ച് സൈഡില്ക്ക് നിന്നേര്ന്ന്......അപ്പഴാ shezuനെ ഓർമ്മ വന്ന്.........ഹരി വേഗം വന്ന് shezuന്റെ കയ്യും പിടിച്ച് അവരടുത്തേക്ക് കൊണ്ടുവന്നു........

''ഹ്......''

ഓന് ദേഷ്യത്തോടെ അവരെ നോക്കി......ഉപ്പീം ഉമ്മീം ആദ്യായിട്ട് ഫാന് കാണുന്ന പോലെ ഫാനിനെ സുസൂക്ഷ്മം നിരീക്ഷിക്കുവാ.......ഹരി shezu നെന്തേലും പറ്റിയോന്ന് വിചാരിച്ച് ഓളെ അടിമുടി നോക്കാ......പാവം shezu മാത്രം കണ്ണ്പ്പം പുറത്ത് വരുമെന്ന നിലയിൽ ഹാഷിയെ നോക്കി നിന്ന്.......

''ഉപ്പാ......''

''എന്തോ......''

ഓൻ വിളിക്കേണ്ട താമസം ഉപ്പ ഹാജർ......

''ഉമ്മാ.......''

''ഹാ.....''

ഉമ്മയും ഹാജർ......ഓരെ ഇളിച്ചുള്ള നിർത്തം കണ്ട് അവന് ദേഷ്യം അടിച്ചുകയറി.....അവൻ നേരെ shezu വിലേക്ക് നോട്ടം പായിച്ചു.......അവളിപ്പഴും അവനെ മിഴിച്ച് നോക്കുവാ........

''നണണ്ടോടീ ഇങ്ങനെ നിക്കാൻ.....നിന്റെ ഇത്താക്ക് അച്ചടക്കോം ഒതുക്കമൊക്കെയുണ്ടെന്ന് പറഞ്ഞപ്പൊ ഞാനിത്രയും പ്രതീക്ഷിച്ചില്ല.......ഓള് ഒളിച്ചോടിയതെന്നെ ആണോ .....അതോ ഇനി ഇടക്കിടക്ക് ആരുടേലും കൂടെ ഇങ്ങനെ പോകാറുണ്ടോ........''

അവന്റെ വാക്കുകൾ അവളുടെ ഹൃദയത്തെ കീറിമുറിക്കുന്നുണ്ടായിരുന്നു........കവിളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങി.........

''ഹ്....ഒരുത്തി പോയെന്ന് പറഞ്ഞപ്പൊ ,ദേ നിമിഷം കൊണ്ട് അനിയത്തിയായി പെണ്ണ്.......ഹ്....ഇനി നീയും ആ റനനെ(Hasna Rana{Hasi}) പോലേണോ......അല്ലേയ് പറയാൻ പറ്റൂല,ഒരേ ചോരയല്ലേ.........ചാലപ്പൊ
നാളെ മറ്റാരുടേലും കൂടെ പോയാലോ.........''

''Hashi.......''

ഹസ്സന്റെ ശബ്ദം ഉയർന്നു........

''ഹാഷീ......അതിര് കടക്കുന്നുണ്ട് നിന്റെ സംസാരം...... മതി ....ഹരി,Shezuനെ കൊണ്ടുപോ.......''

''ഹ്മ്.....''

''ട്ടെഹ്.......''

എല്ലാവരും പിരിഞ്ഞു പോകാൻ നിന്നതും ഹാഷി, കസേര എടുത്ത് ചെറിയ ഫിഷ് ടാങ്കിലേക്ക് ആഞ്ഞടിച്ചതും ഒരുമിച്ചായിരുന്നു.......

എല്ലാവരും ഞെട്ടി ഹാഷിയെ നോക്കിയപ്പോ Shezu കണ്ടത് പിടയുന്ന ഒരു കുഞ്ഞുമീനിനേയാണ്....... അവള് മുന്നോട്ടു നടന്നു .......

അവൾ മുന്നോട്ടു നടക്കുന്നത് കണ്ട് എല്ലാവരുടെയും നോട്ടം അവളിൽ പതിഞ്ഞു.........
അവൻറെ കാലിന്റെ സൈഡിലായി കിടന്നു പിടയുന്ന ആ കുഞ്ഞിമീനിനെ അവൾ തന്റെ കൈകളിൽ കോരിയെടുത്തു.........

കണ്ണിലുടക്കിയ ഷെൽഫിലുള്ള ചെറിയ ഗ്ലാസ് ബൗളും കയ്യിലെടുത്ത് വാഷ്ബേസിൻ നിന്നും അതിൽ വെള്ളമെടുത്തു.......... ആ മീനിനെ അതിലേക്കിട്ടു.........

8 കണ്ണുകൾ അവളുടെ പിന്നാലെ തന്നെയാണ്.......ഉപ്പ , ഉമ്മ,ഹരി& ഹാഷി ......

അവൾ പുഞ്ചിരിതൂകികൊണ്ട് ബൗളിൽ ആ മീനിനെ നോക്കി ഉമ്മവച്ചു,അത് ഷെൽഫിലേക്ക് വെച്ചു............. എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു......

എക്സ്പെഷലി നമ്മടെ ഹാഷിടെ.....അവളെ ഭയങ്കര ക്യൂട്ട്നസ് തോന്നിയവന്......

മ്മടെ ചെക്കന് ഭാഗ്യം പിന്നെ കുറച്ചു കൂടുതലായോണ്ടെന്നെ ഓന് പുഞ്ചിരിച്ചു കൊണ്ട് നേരെ തിരിഞ്ഞു നോക്കിയത് മ്മടെ ഹസ്സൻക്കാന്റെ മുഖത്തേക്കാ....... തീർന്നില്ലേ, ഉള്ള ഇമേജെല്ലാം ഡാമേജ് ആയി.........

ഓൻ വേഗം കലിപ്പും ഫിറ്റ് ചെയ്ത് ഓരെ ഒന്ന് തുറിച്ച്  നോക്കി ഒരൊറ്റ പോക്ക്.........

ഹസ്സൻ തലയാട്ടി ചിരിച്ചോണ്ട് പുറത്തേക്കും.... പാത്തുമ്മീം ഹരിയും shezuടെ കവിളിൽ ഓരോ മുത്തം കൊടുത്തു .........അങ്ങനെ സ്നേഹപ്രകടനമൊക്കെയായി സമയം കടന്നുപോയി......

ഇത്തിരി നേരംകൊണ്ടെന്നെ അവള്ക്ക് ഫാത്തിമയേയും ഹസ്സനേയും ഹരിയേയും ഒത്തിരി ഇഷ്ടായി.........
കുറച്ചു കഴിഞ്ഞപ്പൊ ഹരി അവൾക്ക് മാറ്റാനുള്ള ഡ്രസ്സെല്ലാം എടുത്തു കൊടുത്തു........
രാത്രി ഫുഡ് കഴിക്കുമ്പോ ഹാഷിയൊഴിച്ച് ബാക്കി എല്ലാരും ഉണ്ടായിരുന്നു.......shezu വേഗം കഴിച്ചെന്നു വരുത്തി എണീറ്റു........

പാത്തുമ്മ അവളുടെ കയ്യിൽ  പാൽഗ്ലാസും കൊടുത്തു റൂമിലേക്ക് പറഞ്ഞു വിട്ടു.........


 

ഇപ്പോ Shezu ബാൽക്കണിയിലെ തിണ്ടുമ്മെ ചാരിയിരുന്ന് നിലാവിനോട് എന്തൊക്കെയോ പറയുവാ........

' ഹസി .........അവൾക്ക് ഒരു ഇഷ്ടം ഉണ്ടായിരുന്നോ...... എന്നോട് എന്തിനാ അത് മറച്ചു വെച്ചേ........എന്നോട് കാണിച്ചിരുന്ന സ്നേഹമൊക്കെ വെറും അഭിനയമായിരുന്നോ..... അവളിപ്പൊ എവിടെയാവും ....ആരാവും കൂടെ.........'

ഓരോന്നും ആലോചിച്ചിരുന്ന് പതിയെ മയക്കത്തിലേക്ക് വഴുതി വീണു ............



 

നമ്മളെ കഥാനായകൻ വർക്കൊക്കെ കഴിഞ്ഞതും ലാപ്പ് അടച്ചുവെച്ച് ഇരുകൈയും പിണച്ചു വിരൽ ഒക്കെ പൊട്ടിച്ചെണീറ്റു......

അപ്പോഴാ ഓൾടെ കാര്യം ഓർമ്മ വന്ന്

'ഹൗ എന്തൊരു പാവം......ദേ പെണ്ണ് ചുമര്മ്മെ ചാരിയിരുന്ന് ഉറങ്ങ്ന്ന്........ എവിടേലും കടക്കട്ടെ ,എനിക്കെന്താ........ഹ്.....'

ഓനത് മൈന്റ കൊടുക്കാതെ നേരെ പോയി ബെഡ്ഡിലേക്ക് മറിഞ്ഞു...... കിടന്ന് പാടെ സുഖമായി ഉറങ്ങി............






 

{തുടരും...............}

 

 

ഒരു short story  ആണുട്ടോ .......എത്രത്തോളം നന്നായി എന്നറിയില്ല..... 💞 ISHQ BEYHADH💞സപ്പോർട്ട് ചെയ്തപോലെ ഇതിനും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.......

 


❣𝑫𝒊𝒍 𝑲𝒊 𝑫𝒉𝒂𝒅𝒉𝒌𝒂𝒏❣ - 2

❣𝑫𝒊𝒍 𝑲𝒊 𝑫𝒉𝒂𝒅𝒉𝒌𝒂𝒏❣ - 2

4.7
14869

𝓟𝓐𝓡𝓣 *2 ✍𝑲𝒊𝒛𝒂🍁 ●●●●●●●●   { രാവിലെ..... }   ചെറിയ വർക്കൗട്ടൊക്കെ ചെയ്ത് ഒന്ന് റിലാക്സായതും മ്മള് ടവ്വലുമെടുത്ത് ബാത്റൂമിലേക്ക് കയറി,ഫ്രഷായി ഇറങ്ങി....ബാൽക്കണീടെ വാതില് തുറന്നിരിക്കുന്നത് കണ്ട്...... ആരാ ഇത് തുറന്നിട്ടേ?....... ഹൈവ ദേ അന്തസായി ഇങ്ങടെ shezu കിടന്നുറങ്ങുന്ന്....... ഹോ.....അല്ലാണ്ടെന്നെ മനുഷ്യനിവിടെ കുടുങ്ങിനിക്കാ.....ഓളൊരു ഉറക്കം...ഹ്😏 ഹാ...അത് തന്നെ......ഒന്നുമില്ലേലും പറഞ്ഞ ഉടനെ നമ്മളപ്പള്ള കല്ല്യാണത്തിന് സമ്മതം മൂളിയതല്ലേ.........നമ്മക്ക് ഇത്രയുമൊക്കെ ഉപകാരം ചെയ്ത സ്ഥിതിക്ക് ന്തേലും തിരിച്ച് കൊടുക്കാണ്ടിരുന്നാലോ......   അവൻ മനസ്സിൽ ഊറിചിരിച്ചു...