ദേവൻ തന്നെ വിളിക്കാൻ വരുമെന്ന് അമ്മ വിളിച്ച് പറഞ്ഞപ്പോൾ തൊട്ട് അവൾക്ക് എന്തുകൊണ്ടോ.. ഒരു ആകുലതയുടെ ചിന്ത അവളെ വേട്ടയാടുന്നുണ്ടായിരുന്നു അവൾ പോലും അറിയാതെ.....
രാഹുലിനോടും അമ്മുവിനോടും നേരത്തെ തന്നെ ദേവൻറെ കാര്യങ്ങൾ അമ്മ പറഞ്ഞതനുസരിച്ചു അവൾ വിവരിച്ചു കൊടുത്തിരുന്നു..
അവൾ ഇതുവരെ അവനെ നേരിട്ട് കാണാത്തതു കൊണ്ടും അവളുടെ അമ്മ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ അവർക്കും ദേവനെ കാണുവാൻ ആഗ്രഹം ഉണ്ടായിരുന്നു..
അപ്പോഴാണ് ഇങ്ങോട്ട് വരുന്നുണ്ടെന്ന് അറിഞ്ഞത്...
രാഹുൽ : അങ്ങേരെന്തായാലും ഇങ്ങോട്ട് വരല്ലേ.. ഞങ്ങൾക്കും അങ്ങേരെ ഒന്ന് കാണണം.. ഞാനും അമ്മുവും നിന്റെ കൂടെ വരട്ടെ...
എന്തുകൊണ്ടോ രാഹുലിന്റെ വാക്കുകൾ അവൾക് ഒരു ആശ്വാസം കൊടുത്തിരുന്നു..
അമ്മുവും രാഹുലും കൗതുകത്തോടെ ദേവനെ കാണാൻ നിൽക്കുമ്പോൾ ചിക്കു ആകെ മാനസിക പിരിമുറക്കത്തിൽ ആയിരുന്നു..
എന്തിനെന്നു പോലുമറിയാതെ...
ദേവനെ കാത്തിരിക്കുമ്പോഴായിരുന്നു ചിക്കുവിന്റെ ഫോൺ അടിച്ചത്...
എടുത്ത് നോക്കിയപ്പോൾ അറിയാത്ത നമ്പർ ആയിരുന്നു.. ഒന്ന് സംശയിച്ചു അവൾ ഫോണെടുത്തു...
ദേവൻ : ഇത് ഞാൻ ആണ് ദേവൻ.. അമ്മായി തന്റെ നമ്പർ തന്നിരുന്നു.. ഞാൻ ഇവിടെ പുറത്ത് ഉണ്ട്.. ഇങ്ങോട്ട് വന്നോളു...
അവൾ ഒന്ന് മൂളുക മാത്രം ചെയ്തു..
എന്നിട്ട് രാഹുലിനോടും അമ്മുവിനോടും പറഞ്ഞു അവർ കോളേജ് ഗേറ്റിന് അടുത്തെത്തിയപ്പോൾ കണ്ടു വീട്ടിൽ ഇന്ന് രാവിലെ കണ്ട കാർ..
ഒന്ന് മടിച്ചു നിൽക്കുന്ന ചിക്കുവിനെ ഉന്തി തള്ളി അവർ കാറിനടുത്തു എത്തി..
കാറിന്റെ ഗ്ലാസ് താഴ്ത്തിയപ്പോൾ സ്മൃതി ആകെ ഞെട്ടി പോയി.. ഈ മുഖം അവൾക് പരിചിതം ആയി തോന്നി..
രാഹുൽ : ദേവേട്ടൻ അല്ലെ.. ഞാൻ രാഹുൽ.. ഇത് അമ്മു.. ഞങ്ങൾ സ്മൃതിടെ കൂടെ പഠിക്കണതാണ്..
ഞങ്ങളെ ഒന്ന് ആ ബസ് സ്റ്റാൻഡ് വരെ ആക്കാമോ..
ദേവൻ :ആ.. അതിനെന്താ കേറൂ എല്ലാരും..
മടിച്ചു നിൽക്കുന്ന സ്‌മൃതിയെ മുൻസീറ്റിൽ ഇരുത്തി രാഹുലും അമ്മുവും ബാക്കിൽ കയറി...
അവർ മൂന്ന് പേരും പരസ്പരം എന്തൊക്കെയോ സംസാരിക്കുമ്പോഴും ദേവനെ.. എവിടെ വെച്ചാണ് താൻ കണ്ടതെന്ന് ഓർക്കുകയായിരുന്നു സ്മൃതി...
ബസ് സ്റ്റാൻഡ് എത്തി അവർ തട്ടിവിളിച്ചപ്പോൾ അവൾ ചിന്തകളിൽ നിന്നുണർന്നു...
അവർക്ക് കൈവീശി കാണിക്കുമ്പോൾ അവളുടെ ഉള്ളിൽ ദേവൻ ആരെന്നുള്ളതിന് ഉത്തരം ലഭിച്ചിരുന്നു...
പണ്ട്.. താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ മനസ്സിൽ കയറികൂടിയവൻ.. ദേവിയുടെ മുന്നിൽ വെച്ച് മനസ്സിൽ നിന്ന് പടിയിറക്കി വിട്ട വ്യക്തി..
തുടരും...
നിലാവ് 🖤