Part -32
" കൃതി എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട് " ഉറങ്ങാൻ കിടക്കാൻ നിന്ന ക്യതിയെ എബി വിളിച്ചു.
"എന്താ ഇച്ചായ " കൃതി എബിയുടെ അരികിൽ വന്ന് ഇരുന്ന് കൊണ്ട് ചോദിച്ചു.
"നമ്മൾ നാളെയാണ് ബാഗ്ലൂർക്ക് പോവുന്നത്. തനിക്ക് ടെൻഷൻ വല്ലതും ഉണ്ടോ " അവൻ സംശയത്തോടെ ചോദിച്ചു.
" ഇല്ല ഇച്ചായാ.ഇച്ചായൻ കൂടെ ഉള്ളപ്പോൾ എനിക്ക് എന്തിനാ ടെൻഷൻ " കൃതി ഒരു പുഞ്ചിരിയോടെ പറഞ്ഞു.
"നമ്മൾ അശോക് ഗ്രൂപ്പ് ഓഫ് കമ്പനിയിലേ എംബ്ലോയീസ് ആയി ആണ് പോവുന്നത്. അവർക്ക് പല തരത്തിലുള്ള ബിസിനസ് ഉണ്ട്. സോഫ്റ്റ് വെയർ കമ്പനി, ട്രാൻസ്പോർട്ടിങ്ങ് ,ഡ്രസ്സ് ,കോസ്മെസ്റ്റിക്സ്, കൺട്രെക്ഷൻ എന്നിങ്ങനെ പലതും ഉണ്ട്.
നമ്മൾ ജോയിൻ ചെയ്യുന്നത് ഡ്രസ്സ് സെക്ഷനിൽ ആണ്. താൻ അവിടത്തെ ഡിസൈനിങ്ങൾ സെക്ഷനിൽ ആണ്.
ഞാൻ ടെലികോളിങ്ങ് സെക്ഷനിൽ .ഇവർ ഡ്രസ്സുകൾ ഡിസൈൻ ചെയ്യ്ത് ഇടനിലക്കാർ ഇല്ലാതെ നേരിട്ട് മാർക്കറ്റിങ്ങ് ആണ്. അതു കൊണ്ട് ഓഡറുകൾ പിടിക്കാനായി ടെലികോളിങ്ങ് വഴി ആണ് "
"ഇച്ചായ എനിക്ക് ഡിസൈനിങ്ങ് ഒന്നും അറിയില്ല "
"താൻ പേടിക്കണ്ടടോ. അതൊക്കെ തനിക്ക് ഒരാഴ്ച്ച കൊണ്ട് പഠിച്ചെടുക്കാവുന്നതേ ഉള്ളു.പിന്നെ ഞാൻ ഉണ്ടല്ലോ കൂടെ. പിന്നെ നമ്മൾ ഒരേ ബ്ലോക്കിൽ അടുത്തടുത്ത് ആണ്.
പരസ്പരം കാണാനും പറ്റും വർക്കിങ്ങ് ടൈം. പക്ഷേ അവിടെ കൊടുത്തിട്ടുള്ള നമ്മുടെ ബയോ ഡാറ്റയിൽ marital status single ആണ്.
അതു കൊണ്ട് മറ്റാരോടും നമ്മൾ ഹസ്ബൻ്റ് ആൻ്റ് വൈഫ് ആണെന്ന് പറയരുത്.
" ശരി ഇച്ചായാ "കൃതി തലയാട്ടി കൊണ്ട് പറഞ്ഞു.
" എന്നാൽ താൻ പോയി കിടന്നോ. നാളെ ഉച്ചക്ക് നമ്മൾ പുറപ്പെടും" എബി അത് പറഞ്ഞതും കൃതിയും പോയി കിടന്നു.
***
" എബി രാവിലെ ഓഫീസിൽ പോവാനായി താഴേക്ക് വന്നു. "ആദിയും, കൃതിയും, മുത്തശ്ശിയും കൂടെ ഡെയ്നിങ്ങ് ടേബിളിൽ ഇരിക്കുകയാണ്.
''അമ്മാ ഞാൻ ഇറങ്ങാ. കൃതി ഉച്ചക്ക് ഞാൻ വരും നീ റെഡിയായി ഇരുന്നോ "
" ശരി ഇച്ചായാ "
" എബി ഒന്ന് നിന്നേ " പുറത്തേക്ക് ഇറങ്ങാൻ നിന്ന എബിയെ അമ്മ അടുക്കളയിൽ നിന്നും വിളിച്ചു.
"എന്താ അമ്മാ"
" വന്നിരിക്ക്. കഴിച്ചിട്ട് പോയാൽ മതി."
" വേണ്ട അമ്മ. ഇപ്പോ തന്നെ ലെയ്റ്റ് ആയി. "
"അതൊന്നും പറ്റില്ല. ഭക്ഷണം കഴിക്കാതെ നീ ഈ പടി ഇറങ്ങില്ല" ചട്ടുകം വീശി കൊണ്ട് അമ്മ പറഞ്ഞു.
അത് കേട്ടതും അവൻ വന്ന് ചെയറിൽ ഇരുന്നു.അമ്മ ഒരു പ്ലേയ്റ്റ് എടുത്ത് അതിലേക്ക് ദേശ വച്ചു.സാമ്പാറും ,ചട്ട്ണിയും അതിൻ്റെ സൈഡിലായി ഒഴിച്ചു.
"എന്താ എബി ഇപ്പോ പെട്ടെന്ന് ഒരു യാത്ര. അതും മോളേയും കൂട്ടി " ഭക്ഷണം കഴിക്കാനായി വന്ന പപ്പ ചോദിച്ചു
" അത് മനസിലായില്ലേ പപ്പേ .എട്ടനും എട്ടത്തിയും കൂടി ഹണിമൂൺ പോവാ. അതും ബാഗ്ലൂരിൽ "ആദി അത് പറഞ്ഞതും എബി അവനെ ദേഷ്യത്തോടെ നോക്കി.
"എത്ര ദിവസത്തെ യാത്രയാ മോനേ'' ഒരു ദോശ കൂടി എബിയുടെ പ്ലേറ്റിലേക്ക് ഇട്ടു കൊണ്ട് അമ്മ ചോദിച്ചു.
"ഒന്ന് രണ്ട് മാസം കാണും"
"രണ്ടു മാസത്തെ ഹണിമൂണോ " അടുക്കളയിൽ നിന്നും വന്ന മയൂരി ഉറക്കെ ചോദിച്ചു.
"ഓ കല്യാണ പെണ്ണ് വന്നോ " മയൂരി യെ കണ്ടതും അമ്മ പറഞ്ഞു.
"കല്യാണ പെണ്ണോ "കൃതി സംശയത്തോടെ ചോദിച്ചു.
" അപ്പോ ചേച്ചി അറിഞ്ഞില്ലേ. ഇവളുടെ വിവാഹ നിശ്ചയമാ അടുത്ത മാസം .മാരണം കുറച്ച് കാലം കഴിഞ്ഞാൽ ഇവിടെ നിന്നും പോവും"ആദി ചിരിയോടെ പറഞ്ഞു.
അത് കേട്ടതും മയൂരിയുടെ മുഖം മങ്ങി. അത് കൃതി ശ്രദ്ധിച്ചിരുന്നു.
"അതൊക്കെ പോട്ടെ. നിങ്ങൾ എപ്പോഴാ പോവുന്നേ." മയൂരി മുത്തശ്ശിയുടെ അരികിൽ വന്ന് ഇരുന്ന് കൊണ്ട് പറഞ്ഞു.
" ഉച്ചക്ക് പോവും"കൃതിയാണ് മറുപടി പറഞ്ഞത്.
''അമ്മേ ഞാൻ ഇറങ്ങാ. മുത്തശ്ശി, പപ്പേ ,മയൂരി ഇറങ്ങാ ഞാൻ " ശേഷം ആദിയുടേയും കൃതിയുടേയും മുഖത്ത് നോക്കിയതിനു ശേഷം എബി പുറത്തേക്ക് ഇറങ്ങി.
" എന്നാ എൻഗേജ്മെൻ്റ് മയൂ" കൃതി സംശയത്തോടെ ചോദിച്ചു.
" അടുത്ത മാസം ആണ് ചേച്ചി. മുത്തശ്ശി...''മയുരി മുത്തശ്ശിയെ കെട്ടി പിടിച്ചു.
" ഇത് മയൂരി .അപ്പുറത്തെ വീട്ടിലെ കുട്ടിയാ മുത്തശ്ശി "ക്യതി പറഞ്ഞു
" ഞാൻ അറിഞ്ഞു മുത്തശ്ശി വന്നത്. അതോണ്ട് മുത്തശ്ശിയെ കാണാൻ വന്നതാ "
അവർ ഭക്ഷണം കഴിക്കുന്നതിനിടയിൽ കുറേ സംസാരിച്ചു.
അപ്പോഴേക്കും എബി വീട്ടിലേക്ക് വന്നിരുന്നു. എതോ ഫയൽ എടുക്കാനാണ് അവൻ വന്നത്. ഫയൽ എടുക്കാനായി അവൻ നേരെ റൂമിലേക്ക് പോയി.
"ആദി പറഞ്ഞു ചേച്ചിടെ തറവാട്ടിലെ കാര്യങ്ങൾ ഒക്കെ.എനിക്കും സങ്കടം ആയി ട്ടോ എല്ലാം കേട്ടപ്പോൾ. പിന്നെ എൻ്റെ അമ്മടെ വീട്ടിലും ഉണ്ട് ഈ നാഗകാവ്.ഞങ്ങൾ വെക്കേഷന് പോവുമ്പോൾ അവിടെ വിളക്ക് വക്കാറുണ്ട് "
"മയു നിനക്ക് ഒരു കാര്യം അറിയോ.ഈ അമ്മക്ക് ഇണ്ട് ലോ നാഗദൈവത്തിൻ്റെ അനുഗ്രഹം കിട്ടിട്ടുണ്ട് " കൃതി അമ്മയെ നോക്കി പറഞ്ഞു.
"അല്ല മുത്തശ്ശി ഒരു കാര്യം ചോദിക്കാൻ മറന്നു.ഇപ്പോ ആർക്കാ അനുഗ്രഹം കിട്ടിയിരിക്കുന്നേ "
" മറ്റാർക്കാ എൻ്റെ ഈ പൊന്നു മോൾക്ക് തന്നെ. ഞങ്ങടെ വാസുകി" കൃതിയുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.
" അപ്പോ അനന്തനോ'' ആദിയുടെ ചോദ്യം കേട്ടാണ് എബി താഴേക്ക് വന്നത്.
" അത് അറിയില്ല കുട്ടൃ. "മുത്തശ്ശി ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു.
അത് കേട്ട എബി ചിരിയോടെ പുറത്തേക്ക് ഇറങ്ങി.സ്വപ്നത്തിൽ തന്നെ വിളിച്ച പേരും, കാവിൽ കൃതിയോടൊപ്പം നടന്ന സംഭവങ്ങളും ഓർത്തപ്പോൾ എബിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു
" ഞാൻ ആണ് മുത്തശ്ശി ആ അനന്തൻ " എബി മനസിൽ വിചാരിച്ച് കൊണ്ട് ജീപ്പുമായി പുറത്തേക്ക് ഇറങ്ങി.
****
ഉച്ചയോടെ എബിയും കൃതിയും പുറപ്പെടാൻ ഒരുങ്ങി.അവർ എല്ലാവരോടും യാത്ര പറഞ്ഞ് മുറ്റത്തേക്ക് ഇറങ്ങി.
യാത്രയാക്കാൻ മയൂരിയും കുടുംബവും ഉണ്ടായിരുന്നു. അമ്മക്ക് നല്ല വിഷമം ഉണ്ട് അവർ പോവുന്നതിൽ.
ആദിക്ക് പണ്ടത്തെ കളിയും ചിരിയൊന്നും ഇല്ലാത്ത കാര്യം കൃതി ശ്രദ്ധിച്ചിരുന്നു. തങ്ങൾ പോകുന്നതിനുള്ള സങ്കടം ആയിരിക്കും എന്നവൾ കരുതി.
കാറിൽ ആണ് അവർ യാത്ര പുറപ്പെട്ടത്.കാർ ഗേറ്റ് കടന്ന് പോകുന്ന വരെ അവൾ അവരെ നോക്കി നിന്നു.
കാറിൽ കയറി കുറച്ച് കഴിഞതും ക്യതി എപ്പോഴത്തെയും പോലെ കിടന്ന് ഉറങ്ങാൻ തുടങ്ങി.
കുറേ ദൂരം മുന്നോട്ട് പോയതും എബി കാറ് ഒരു സൈഡിൽ ഒതുങ്ങി.
"അമ്മു. ... അമൂ" എബി കൃതിയെ തട്ടി വിളിച്ചു.
"എന്താ ഇച്ചിയാ .സ്ഥലം എത്തിയോ " അവൾ ആകാംഷയോടെ പുറത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.
" സ്ഥലം ഒന്നും എത്തിയിട്ടില്ല. നീ ഇങ്ങ് ഇറങ്ങ്. നമ്മുക്ക് ഒരു ചായ കുടിക്കാം" അത് പറഞ്ഞ് എബി പുറത്തിറങ്ങി.
അധികം ആരും ഇല്ലാത്ത ഒരു പ്രദേശമാണ് അത്.റോഡിൻ്റെ ഇടത് വശത്തായി ഒരു ചായക്കട ഉണ്ട്. എബി മുന്നിൽ നടന്നു. അവൾക്ക് പിന്നിലായി ക്യതിയും നടന്നു.
എബി രണ്ട് ചായ പറഞ്ഞ് അവിടെ ഇട്ടിരിക്കുന്ന ബെഞ്ചിൽ ഇരുന്നു. അവനടുത്തായി കൃതിയും ഇരുന്നു.
കുറച്ച് കഴിഞ്ഞതും ആകാശത്ത് കാർമേഘങ്ങൾ ഉരുണ്ടു കൂടി.അധികം വൈകാതെ മഴ പെയ്യാൻ തുടങ്ങി .
കടക്കാരൻ തന്ന ചായ കുടിച്ചു കൊണ്ട് അവർ ആ ചായ കടയിൽ തന്നെ ഇരുന്നു."ട്ടാർപായ വലിച്ച് കെട്ടിയ ഒരു ചെറിയ കടയായിരുന്നു അത്.
ക്യതി യുടെ കണ്ണുകൾ നേരെ എത്തി ചെന്നത് ചില്ലിൻ കൂട്ടിൽ അടുക്കി വച്ചിരിക്കുന്ന പലഹാരത്തിലേക്കാണ്.
ക്യതി എബിയുടെ കയ്യിൽ തട്ടി കൊണ്ട് കണ്ണു കൊണ്ട് ചില്ലിൻ കൂട്ടിലേക്ക് നോക്കി.
" വേണോ " എബി ചോദിക്കേണ്ട താമസം കൃതി തല കുലുക്കി കൊണ്ട് വേണം എന്ന് കാട്ടി .
എബി ചില്ലിൻ കൂട്ടിൽ നിന്നും രണ്ട് പരിപ്പുവട എടുത്തു. ശേഷം ബെഞ്ചിൽ വന്ന് ഇരുന്ന് കൊണ്ട് ഒരെണ്ണം കൃതിക്ക് നേരെ നീട്ടി.
കൃതി അത് ചിരിയോടെ വാങ്ങി കഴിക്കാൻ തുടങ്ങി. മഴ ഒന്ന് കുറഞ്ഞതും അവർ വീണ്ടും യാത്ര തുടങ്ങി.
നേരം ഇരുട്ടാവാറായി.ആകാശത്ത് അന്തി ചോപ്പ് പടർന്നു.മഴയെല്ലാം മാറി അകാശം തെളിഞ്ഞു.
കൃതി കാറിനു പുറത്തേ കാഴ്ച്ചകൾ ആസ്വാദിച്ചു. തണുത്ത കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറക്കാൻ തുടങ്ങി.
തനിക്ക് പരിചിതമായ വഴിയിലൂടെ കാർ പോകുന്നത് കണ്ട് ക്യതി യുടെ കണ്ണുകൾ വിടർന്നു.
"കലാക്ഷേത്ര "അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു
കലാക്ഷേത്രയുടെ ഗേറ്റ് കടന്ന് കാർ അകത്തേക്ക് വന്നു.
കൃതിയുടെ വരവ് പ്രതീഷിച്ചിരിക്കുന്ന പോലെ എല്ലാവരും മുറ്റത്ത് തന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
"നിന്നെ മിസ്സ് ആയി എന്ന് പറഞ്ഞ് നിൻ്റെ ടീച്ചർ രണ്ട് ദിവസം മുൻപ് പരാതി തന്നിരുന്നു. ഞാൻ ടീച്ചറെ വിളിച്ച് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു.
അപ്പോൾ ഇവർക്ക് എല്ലാവർക്കും നിന്നെ ഒന്ന് കാണണം എന്ന്" അത് പറഞ്ഞ് എബി കാറിൽ നിന്നും ഇറങ്ങി.
പിന്നീട് കുറേ നേരം അവിടെ സ്നേഹ പ്രകടനമായിരുന്നു.കലാക്ഷേത്രത്തിലെ ടീച്ചർമാരും അടുത്തുള്ള മന്ദിരത്തിലെ അപ്പൂപ്പൻ മാരും, മുത്തശ്ശിമാരും അവർ ഇരുവരേയും സ്നേഹം കൊണ്ട് മൂടി.
രാത്രി ഭക്ഷണം ഒക്കെ കഴിച്ച് എബിയും കൃതിയും മുറ്റത്തു കൂടെ പതിയെ നടക്കുകയാണ്
"ദാ അവിടെയാണ് കഥകളി പഠിപ്പിക്കുന്നേ, ദേ ഇവിടെ ഓട്ടൻതുള്ളൽ '' കൃതി ഓരോ കെട്ടിടങ്ങൾ ചൂണ്ടി കാണിച്ച് കൊണ്ട് പറഞ്ഞു.
"ദാ ഇവിടെ ആണ് എൻ്റെ ഡാൻസ് ക്ലാസ്സ് " ഒരു റൂമിനുള്ളിലേക്ക് കയറി കൊണ്ട് കൃതി പറഞ്ഞു.
''ഈ ക്ലാസിലെ ടീച്ചർ ആണ് ഞാൻ " കൃതി അത് പറഞ്ഞതും എബി ആ മുറി മുഴുവൻ നോക്കി.
ഡാൻസുമായി ബന്ധപ്പെട്ട കുറേ ചിത്രങ്ങൾ ചുമരിൽ വരച്ചു വച്ചിട്ടുണ്ട്.
''ഞാൻ ഒരു കാര്യം പറഞാൽ താൻ സാധിച്ചു തരുമോ " എബി ചോദിച്ചു.
"അതിനെന്താ. എന്നേ കൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ സാധിച്ചു തന്നിരിക്കും "
"താൻ എന്തായാലും വലിയ ഡാൻസർ അല്ലേ. ഞാനും ഒന്ന് കാണട്ടെ തൻ്റെ ഡാൻസ്''
"അതിനെന്താ .ഞാൻ കളിച്ച് കാണിച്ച് തരാം ലോ" അത് പറഞ്ഞ് ക്ലാസിൻ്റെ ഒരു സൈഡിലായി ഇട്ടിരിക്കുന്ന ടേബിളിൻ്റെ ഡ്രൊ തുറന്ന് അവൾ ചിലങ്ക പുറത്ത് എടുത്തു.
ചിലങ്ക കെട്ടി കൃതിയുടെ അരികിലേക്ക് വന്ന് കൊണ്ട് കൃതി കളിക്കാൻ തുടങ്ങി.
അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ
ആദ്യാനുരാഗം ധന്യമാക്കും
മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ
ആദ്യാഭിലാഷം സഫലമാക്കും
നാലാളറിയേ കൈപിടിക്കും തിരു-
നാടകശാലയിൽ ചേർന്നുനിൽകും (2)
യമുനാ നദിയായ് കുളിരലയിളകും നിനവിൽ
അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ
എന്തു പരിഭവം മെല്ലെയോതിവന്നുവോ
കൽവിളക്കുകൾ പാതി മിന്നിനിൽക്കവേ
എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ
തൃപ്രസാദവും മൌന ചുംബനങ്ങളും
പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ
രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ
ഗോപകന്യയായോടി വന്നതാണു ഞാൻ
" അപ്പോ ശരിക്കും ഡാൻസർ ആണല്ലേ. കാണാൻ നല്ല രസം ഒക്കെ ഉണ്ട് "ഡാൻസ് കഴിഞ്ഞതും എബി ചിരിയോടെ പറഞ്ഞു.
(തുടരും)
★APARNA ARAVIND★