എന്തൊക്കെയാ ഫൈസിക്ക നിങ്ങൾ ഈ പറയുന്നത് 😥.... എനിക്ക് ഒന്നും മനസ്സിലാവുന്നില്ല 😰....
എന്താ ദച്ചു നിനക്ക് മനസ്സിലാവാത്തത് 😠.... ഞാൻ വീണ്ടും പറയുന്നു.... എനിക്ക് നമ്മൾ തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോവാൻ താല്പര്യമില്ല.... അത്ര തന്നെ.... നീ എല്ലാം മറക്കണം. ഞാനും പാത്തുവും തമ്മിലുള്ള നിക്കാഹ് ഉറപ്പിച്ചു. അടുത്ത മാസമാണ്. നീ ഒരിക്കലും ഞങ്ങളുടെ ജീവിതത്തിലേക്ക് ഇനി കടന്നു വരരുത്.... പ്ലീസ്.... ഇതെന്റെ ഒരു റിക്വസ്റ്റ് ആയിട്ട് എടുക്കണം. അത് മാത്രമല്ല നിന്നെ പോലൊരു അനാഥ പെണ്ണിനെ കെട്ടണ്ട ഒരു ഗതികേടും ഈ ഫൈസൽ അബ്ദുൾ കരീമിന് ഇല്ല 😏.... ഇതും പറഞ്ഞ് പാത്തുവിന്റെ കൈയും പിടിച്ചു പോവുന്ന ഫൈസിയെ നിറമിഴികളോടെ നോക്കി നിൽക്കാനേ ആ പാവം പെണ്ണിന് കഴിഞ്ഞുള്ളു 😓....
അപ്പോഴും അവൻ പറഞ്ഞ *അനാഥ* എന്ന വാക്ക് അവളുടെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കേട്ടുകൊണ്ടിരുന്നു .... തന്നെ കുറിച്ച് എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഫൈസിക്ക സ്നേഹിച്ചത്.... പിന്നെ ഇപ്പോൾ എന്തിനാവും ഇങ്ങനെ പറഞ്ഞത്..... ഇതെല്ലാം എല്ലാം ആലോചിച്ച് അവൾക്ക് തല പെരുക്കുന്ന പോലെ തോന്നി.....
ഇവൾ *💙ദ്വാരക💙*. എല്ലാവരുടെയും ദച്ചു. അച്ഛനും അമ്മയും കുഞ്ഞിലേ തന്നെ മരിച്ചു. സ്വന്തം എന്ന് പറയാൻ അവൾക്ക് ആകെയുള്ളത് അവളുടെ അച്ഛമ്മയാണ്....
ഡിഗ്രിക്ക് പഠിക്കുമ്പോളാണ് അവളും ഫൈസിയും തമ്മിൽ അടുത്തത്. ഒരുപാട് തവണ ഫൈസി ഇഷ്ട്ടം പറഞ്ഞു വന്നെങ്കിലും അവൾ ഒഴിഞ്ഞു മാറുകയായിരുന്നു.... പിന്നെ എപ്പോഴോ അവളും അവനെ സ്നേഹിച്ചു തുടങ്ങിയിരുന്നു ❤.....
മഴയും നനഞ്ഞു വീട്ടിലേക്ക് കയറി വരുന്ന ദച്ചുവിനെ കണ്ട് അവളുടെ അച്ഛമ്മ വഴക്ക് പറഞ്ഞു.... എന്തൊക്കെ പറഞ്ഞിട്ടും യാതൊരു മറുപടിയും തരാതെ നിൽക്കുന്ന അവളെ കണ്ട് അച്ഛമ്മക്ക് ദേഷ്യം വന്നു.... അപ്പോഴാണവർ കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ ശ്രദ്ധിച്ചത് 🥺.... അത് കണ്ടപ്പോൾ ആ വൃദ്ധയുടെ ഹൃദയം ഒന്ന് പിടഞ്ഞു....
എന്താ മോളെ.... എന്ത് പറ്റി.... അച്ഛമ്മ ആധിയോടെ അവളെ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു....
അച്ഛമ്മേ ഫൈസിക്ക..... ബാക്കി പറയാനാകാതെ അവൾ അച്ഛമ്മയെ കെട്ടിപിടിച്ചു കരഞ്ഞു..... അവർ പതിയെ അവളുടെ തലയിൽ തടവികൊണ്ടുത്തു....
കരച്ചിൽ ഒരുവിധം അടങ്ങിയ ശേഷം അവൾ കാര്യങ്ങൾ എല്ലാം അച്ഛമ്മയോട് പറഞ്ഞു. ഫൈസിയുമായുള്ള ബന്ധത്തെ കുറിച്ച് അച്ഛമ്മക്ക് നേരത്തെ അറിയാമായിരുന്നു....
കിട്ടാത്ത സ്നേഹത്തിന് വേണ്ടി ദുഃഖിക്കരുത് ദച്ചു..... വിവാഹത്തിന് മുൻപ് തന്നെ ഇങ്ങനെ ഉണ്ടായത് നന്നായി.... വിവാഹം കഴിഞ്ഞായിരുന്നെങ്കിലോ.... എല്ലാം നല്ലതിന് വേണ്ടിയാണ് എന്നങ്ങട്ട് ചിന്തിക്കുക 🙂.... അതാ വേണ്ടത്.... ഇനിയും അച്ഛമ്മയുടെ കുട്ടി ഇങ്ങനെ ഇരിക്കാതെ പോയി ഈ നനഞ്ഞ വസ്ത്രം ഒക്കെ മാറിയിട്ട് വാ.... ഇല്ലെങ്കിൽ വല്ല ദീനം വരും.... നീ വസ്ത്രം മാറി വരുമ്പോളേക്കും അച്ഛമ്മ ചായ എടുക്കാം....
അതും പറഞ്ഞ് അച്ഛമ്മ അടുക്കളയിലേക്ക് പോയി....
ഇല്ല.... *ദ്വാരക* ഇനി ഫൈസിക്ക് വേണ്ടി കരയില്ല....വാശിയോടെ കണ്ണുകൾ അമർത്തി തുടച്ചു. ചില ഉറച്ച തീരുമാനങ്ങൾ എടുത്ത ശേഷം അവൾ മുറിയിലേക്ക് നടന്നു....
💙🖤___________________________🖤💙
അങ്ങനെ 3 മാസങ്ങൾ കടന്നു പോയി....
ഫൈസിയുടെ നിക്കാഹ് കഴിഞ്ഞ് അവനും പാത്തുവും കൂടി വിദേശത്തേക്ക് പോയിരുന്നു....
PG കഴിഞ്ഞ് ദച്ചു അതേ കോളേജിൽ ഗസ്റ്റ് ലെക്ചർ ആയിട്ട് പഠിപ്പിക്കുന്നു....
ഒരു ദിവസം രാവിലെ....
അച്ഛമ്മേ ഞാൻ ഇറങ്ങുവാട്ടോ.... സാരീ ഒന്നുകൂടെ ശെരിയാക്കുന്നതിനിടക്ക് ദച്ചു വിളിച്ചു പറഞ്ഞു.
ഇന്ന് എന്താ മോളെ ഇത്രയും നേരത്തെ.... (അച്ഛമ്മ)
ഒരു സ്പെഷ്യൽ ക്ലാസ്സ് ഉണ്ട് മുത്തു.... അവൾ അച്ഛമ്മയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചോണ്ട് പറഞ്ഞു....
ടീ കാന്താരി.... എന്നെ പേരെടുത്തു വിളിക്കുന്നോ.... അച്ഛമ്മ കപട ദേഷ്യം നടിച്ചോണ്ട് ചോദിച്ചു 😠....
എന്റെ *മുത്തുലക്ഷ്മി* അടിയനോട് പൊറുക്കണം.... ഇരുകൈകളും കൂപ്പി ദച്ചു പറഞ്ഞു 🙏.
എന്നെ മുത്തുവെന്ന് നിന്റെ അച്ഛച്ചനാണ് വിളിച്ചിരുന്നത്.... ബാക്കി എല്ലാവരും ലക്ഷ്മിയെന്നും 🙈.... മറ്റാരും എന്നെ മുത്തുവെന്ന് വിളിക്കുന്നത് അദ്ദേഹത്തിന് ഇഷ്ട്ടമല്ലായിരുന്നു 😌🙈.... അച്ഛമ്മ കുറച്ചു നാണത്തോടെ പറഞ്ഞു.
എടി ഭയങ്കരി 😍.... (ദച്ചു)
അച്ഛമ്മ അവളെ അടിക്കാനായി കൈയോങ്ങി.... അവൾ അതിവിധക്തമായി ഒഴിഞ്ഞു മാറി.... ശേഷം അച്ഛമ്മയെ കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്ത് അവൾ കോളേജിലേക്ക് പുറപ്പെട്ടു....
ഇതേസമയം മറ്റൊരിടത്ത്.....
എടാ കണ്ണാ നിന്നോട് എണീക്കാനാ പറഞ്ഞത്.... മരിയാദക്ക് എഴുനേറ്റോ അതാ നിനക്ക് നല്ലത്.... അല്ലെങ്കിൽ തലവഴി വെള്ളം കോരിയൊഴിക്കും ഞാൻ....
ഓഹ് ഈ അമ്മ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല 😓.... പാവം ഞാൻ ☹️.
ഇതാണ് നമ്മുടെ നായകൻ *💙കൃഷ്ണവ്💙* എന്ന *കണ്ണൻ*. റിട്ടയേർഡ് കോൺസ്റ്റബിൾ നന്ദഗോപന്റെയും വീട്ടമ്മയായ തുളസിയുടെയും രണ്ടാമത്തെ മകൻ....
മൂത്തത് *കിഷോർ*. ഭാര്യ ദേവിക. ഏഴുമാസം പ്രായമായ ഒരു മകനുണ്ട്. പേര് *കരൺ*. കിഷോർ ഒരു IPS ഓഫീസർ ആണ്.
പിന്നെ ഒരനിയത്തി ഉണ്ട്. പേര് *കൃഷ്ണപ്രിയ*. വെറും 3 വയസ് മാത്രേ ആയിട്ടുള്ളു 😌.
നമ്മുടെ നായകൻ ആളൊരു ഡോക്ടർ ആണ് കേട്ടോ 😁....
കണ്ണൻ ഫ്രഷായി മുറിയിൽ നിന്നുമിറങ്ങി.... മൂളി പാട്ടൊക്കെ പാടി ആടി ആടി നടന്നു വരുമ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്....
✍🏻️ *🖤കാർത്തിക🖤*
തുടരും 💙.....
എന്റെ പുതിയ ഷോർട്ട് സ്റ്റോറിയാണ് 😁.... കുറച്ചു പാർട്ടുകളെ ഉള്ളൂ.... ഫസ്റ്റ് പാർട്ട് ആയോണ്ട് ലെങ്ത് കുറവാണ് 😌....
ഇഷ്ട്ടായാൽ റേറ്റിംഗ് & റിവ്യൂ തരണേ ❤....