Aksharathalukal

ലയ 🖤-19

.......

ദേവനെ തിരിച്ചറിഞ്ഞിരുന്നെങ്കിലും അവളായി അവനോട് ഒന്നും ചോദിക്കാൻ നിന്നിരുന്നില്ല...

പണ്ട് താൻ കണ്ടതിൽനിന്നും ഒരുപാട് മാറിയിരിക്കുന്നു അവൻ എന്ന് അവൾ ഓർത്തു....

താടിയെല്ലാം വളർന്നു... അന്ന് കണ്ട ആളിപ്പോ ആകെ മാറിയിക്കുന്നു...

അതുകൊണ്ട് തന്നെ കുറച്ചു നേരം എടുത്തു ആളെ മനസ്സിലാക്കാൻ....


എന്തോ ആലോചിച്ചിരിക്കുന്നവളെയാണ് ദേവൻ ഒന്ന് തല ചെരിച്ചു നോക്കിയപ്പോൾ കണ്ടത്....

ദേവൻ : എടൊ... എന്നെ മനസ്സിലായോ...

അവനെ ഒന്ന് നോക്കി ഒരു മൂളൽ മാത്രം ആയിരുന്നു അവളുടെ മറുപടി...

അവളുടെ ഉള്ളിൽ ഒരായിരം ചോദ്യങ്ങൾ ഉയർന്നു....

അമ്മ പറഞ്ഞത് കേട്ട് വെച്ച് ഒറ്റപ്പാലത്താൻ ഇങ്ങേരുടെ വീട്.. പിന്നെ എങ്ങനെ ആണ് അന്ന് തന്നെ കണ്ടത്... ഇത്രനാളും വീട്ടിലേക്ക് വരാത്ത ആൾ എങ്ങനെ ഇപ്പോ വീട്ടിൽ താമസം ആക്കി.. എന്ന് തുടങ്ങി പലതും അവളുടെ മനസ്സിലൂടെ കടന്ന് പോയി

അത് മനസ്സിലാക്കിയ പോലെ ദേവൻ പറഞ്ഞു...


അന്ന് ആദ്യം തന്നെ കണ്ടപ്പോ എനിക്കറിയില്ലാരുന്നു താൻ അമ്മാവന്റെ മകൾ ആണെന്ന്.. ഞാൻ ഇങ്ങോട്ട് അങ്ങനെ വരാറില്ല.. അന്ന് എന്റെ കൂട്ടുകാരന്റെ കൂടെ വന്നപ്പോഴാണ് തന്നെ കണ്ടത്.. പിന്നെ ഇനിയും കുറച്ചു കാര്യങ്ങൾ താൻ അറിയാനുണ്ട് അത് പിന്നെ പറയാം.. ഇപ്പോ താൻ ഇറങ്ങു..

അപ്പോഴാണ് വീടെത്തിയെന്നും താൻ ഇതുവരെയും ദേവനെ നോക്കി ഇരിക്കുവായിരുന്നു എന്ന് അവൾക് ബോധം വന്നത്..

അവൾ വേഗം ഇറങ്ങി ദേവനെ ഒന്ന് നോക്കി അകത്തേക്ക് കയറി പോയി...

വീട്ടിൽ തിരിച്ചെത്തിയിട്ടും ദേവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു അവൾടെ മനസ്സ് നിറയെ...

താൻ അറിയാത്ത എന്ത് കാര്യം ആയിരിക്കും..?

ദിവസങ്ങൾ കടന്ന് പോയി... ഒരു ദിവസം വീണ്ടും ദേവൻ തന്നെ വീണ്ടും വിളിക്കാൻ വന്നു..

ഒരു വീട്ടിൽ ആയിരുന്നെങ്കിലും പരസ്പരം ഒരു പുഞ്ചിരി മാത്രമേ അവർ കൈ മാറാറുള്ളു...

അവൾ അവനിൽ നിന്നും പരമാവതി ഒഴിഞ്ഞു മാറുകയായിരുന്നു...
കാരണം അവന്റെ സാമീപ്യം അവളെ മറ്റേതോ മായിക ലോകത്തു എത്തിക്കാൻ തക്ക കഴിവുണ്ടായിരുന്നു...

തന്റെ സ്വപ്നങ്ങളിൽ കാണാറുള്ള താടിക്കാരൻ എപ്പോഴോ നന്ദൻ ആണോ എന്ന് പോലും അവൾ സംശയിച്ചിരുന്നു...

ഇതെല്ലാം ആലോചിച്ചു ഇരിക്കുമ്പോഴാണ് വണ്ടി വീട്ടിലേക്ക് അല്ല പോകുന്നത് എന്ന് അവൾ ശ്രെദ്ധിച്ചത്.....

സംശയപൂർവം ദേവനെ അവൾ നോക്കിയപ്പോൾ അവൻ ഒരു പുഞ്ചിരിയോടു കൂടി അവളോട് പറഞ്ഞു...

"ചില കാര്യങ്ങൾ തന്റെ മുന്നിൽ തുറക്കപെടുവാൻ പോവുകയാണ് "..


വണ്ടി എത്തി നിന്നത് ഒരു പഴയ തറവാട് വീട്ടിൽ ആയിരുന്നു...

"മാണിക്യം ഇല്ലം " എന്ന വീട്ട് പേര് വായിക്കുമ്പോൾ അവളാകെ ഞെട്ടി തരിച്ചു നിൽക്കുകയായിരുന്നു... താൻ സ്വപ്നങ്ങളിൽ കാണാറുള്ള അതെ തറവാട്... അതൊന്ന് ഉറപ്പിക്കുവാൻ വേണ്ടി ആ വീടും ചുറ്റുപാടും അവൾ ആകെപാടെ നോക്കി..

അതെ താൻ സ്വപ്നത്തിൽ കാണാറുള്ള വീടും പരിസരവും.. ആ ഇടവഴിയും.. അവൾക് തന്റെ ശരീരഭാരം ഒരു തൂവൽ പോലെ പാറിയത് പോലെ തോന്നി.. മനസിന്റെ കടിഞ്ഞാൺ കൈ വിട്ട് പോവും പോലെ...




തുടരും...

നിലാവ് 🖤

 


ലയ 🖤-20

ലയ 🖤-20

4.8
2169

മനസ്സിന്റെ കടിഞ്ഞാൺ കൈവിട്ട് പോകുംപോലെ.... ................. കണ്ണ് തുറക്കുമ്പോൾ ഏതോ ഒരു മുറിയിൽ താൻ കിടക്കുക ആയിരുന്നു.... വലത് ഭാഗത്തു ഒരു കസേരയിൽ ഇരുന്ന് ദേവൻ ഉറങ്ങുന്നുണ്ടായിരുന്നു.... ഞെട്ടി പിടഞ്ഞവൾ എണീറ്റപ്പോഴാണ് തന്റെ തൊട്ടടുത്തായി അമ്മ ഇരിക്കുന്നത് അവൾ ശ്രെദ്ധിച്ചത്..... മുറിയിലൂടെ ഒന്ന് കണ്ണോടിച്ചപ്പോൾ തങ്ങൾ ഇതുവരെ അവിടെ നിന്ന് പോയില്ലെന്നവൾക്ക് മനസ്സിലായി... അമ്മയെ അവൾ തട്ടി വിളിച്ചു.... അവളെ കണ്ടതും അമ്മ അവളെ തലോടി അവളോട് കുഴപ്പമൊന്നുമില്ലല്ലോ എന്നും മറ്റും ചോദിച്ചു... അതിൽ നിന്ന് തന്നെ അമ്മ നന്നായി പേടിച്ചെന്ന് അവൾക് മനസ്സിലായി.... ദേവനും അപ്പോഴേക