Aksharathalukal

 🔥*My Dear Rowdy*🔥 13

🔥*My Dear Rowdy*🔥 13

💕*A Romantic Fighting Love Story*💕

ഭാഗം : 13

 

ഗൗരവത്തിൽ ആദി ചോദിച്ചതും ആരും ഒന്നും മിണ്ടീല.....

"""പറയുന്നോ അതോ... """

""വേണ്ട ഞാൻ പറയാം... """

ആഷിയെ പറഞ്ഞു മുഴുവൻ ആക്കാൻ സമ്മതിക്കാതെ അമ്മു അങ്ങനെ പറഞ്ഞതും ചെപ്പു ഒഴിച്ച് ബാക്കി മൂന്ന് പേരും അവളെ നോക്കി പറയരുത് എന്ന് തലയാട്ടി കാണിച്ചു....

""""അമ്മൂ.... """

ആദി വിളിച്ചതും അവൾ ഒന്ന് ഞെട്ടി...

"""സാലഡിൽ കുറച്ചു ചൊറിയുന്ന പൌഡറും ഫ്രൈഡ്റൈസിൽ കുറച്ചു വിമ്മും...അത്രെ ഉള്ളു... """

നിഷ്കു ഭാവത്തിൽ അമ്മു പറഞ്ഞതും ബാക്കി നാലുപേരും തലയും താഴ്ത്തി നിന്നു......

"""ഇതൊക്കെ സത്യം ആണോ.... """

ആഷി ചോദിച്ചതും എല്ലാവരും ആാഹ്ഹ് ന്ന്  തലയാട്ടി....

"""നീ എന്ന് മുതൽ ആണ് ഇമ്മാതിരി പണിക്ക് ഇറങ്ങിയെ... """

അമ്മുനെ നോക്കി ആദി ചോദിച്ചതും അവൾ തലയും താഴ്ത്തി നിന്നു....

"""അവർ... ഇവരെ പറഞ്ഞപ്പോൾ....""""

അത്രേം പറഞ്ഞു അമ്മു കണ്ണും നിറച്ചു ആദിയെയും ആഷിയെയും നോക്കിയപ്പോൾ അവർ രണ്ട് പേരും ബാക്കി ഉള്ളവരെ ഒക്കെ നോക്കി...

പിന്നെ ചെറിയ ഒരു ചിരിയോടെ അമ്മുനെ ചേർത്ത് പിടിച്ചു....

അത് കണ്ടതും ബാക്കി ഉള്ളവരും പരസ്പരം മുഖത്തോട് മുഖം നോക്കി ഇളിച്ചു കൊടുത്തു കെട്ടിപിടിച്ചു....

""""എന്നാലും ഞാൻ എന്റെ ഐഡിയ പറയാൻ വന്നപ്പോഴേക്കും നീ ഒക്കെ കൂടി അത് ഉപയോഗിച്ചല്ലോടി... """

ചെപ്പു മാധുന്റേം കല്ലുന്റേം തോളിൽ കൂടെ കയ്യിട്ടു ചോദിച്ചപ്പോൾ അവർ രണ്ട് പേരും ഒന്ന് ഇളിച്ചു കൊടുത്തു...

"""ചെപ്പു ബ്രോ മനസ്സിൽ കാണുമ്പോൾ അത് ഞങ്ങൾ ഫ്രൈഡ്റൈസിൽ കൊടുക്കും... """

കല്ലു അതും പറഞ്ഞു അവന്റെ വയറ്റിന് ഒരു കുത്ത് കൊടുത്തു.....

"""അതേ... എനിക്ക് വിശക്കുന്നു.... """"

എല്ലാരും സീരിയസ് ആയി സംസാരിക്കുന്നിടത്ത്‌ നിന്നും മാധു പറഞ്ഞതും എല്ലാരും അവളെ ഫോക്കസ് ചെയ്തു....

"""നമുക്ക് പുറത്ത് പോയാലോ... """

കല്ലു ചോദിച്ചതും എല്ലാവരും ആദിയെയും ആഷിനെയും ചെറിയ ഒരു പ്രതീക്ഷയോടെ നോക്കി....

""പ്ലീസ്.... ആദി... ആഷി.... പ്ലീസ്... പ്ലീസ്.. """

അമ്മു അവരുടെ രണ്ട് പേരുടെയും ഇടയിൽ കിടന്നു കെഞ്ചിയപ്പോൾ അവർ സമ്മതിച്ചു...

അപ്പോൾ തന്നെ ഗേൾസ് ടീം എല്ലാം കൂടെ അമ്മുന്റെ റൂമിലേക്ക് ഓടി...

ആദിയും ആഷിയും മുന്നിൽ നിൽക്കുന്ന ചെപ്പുനെ നോക്കിയതും അവൻ അവരെ നോക്കി ഒന്ന് സൈറ്റ് അടിച്ചു കാണിച്ചു...

പിന്നെ ഒന്നും നോക്കാതെ ഒരു ഓട്ടം ആയിരുന്നു റൂമിലേക്ക്... അവന്റെ പിറകെ ആദിയും ആഷിയും കൂടെ ഓടി എങ്കിലും അവരിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു റൂമിൽ കയറി കതക് അടച്ചു....

 
________________________________________   

[ കല്ലു ]

""അതേ ഈ ഡ്രസ്സ്‌ എങ്ങനെ ഉണ്ട്... അടിപൊളി ആയിട്ട് ഇല്ലേ... ""

"""പിന്നില്ലേ... നീ സൂപ്പർ അല്ലേ മുത്തേ... """

ജാനു വന്നു എനിക്ക് ഒരു ഉമ്മയും തന്ന് പോയതും ഞാൻ വേഗം കണ്ണാടിയുടെ മുന്നിൽ പോയി നിന്നു....

കുറച്ചു മേക്കപ്പ് വർക്കുകൾ കൂടെ ചെയ്തു നല്ല സ്റ്റൈലിൽ ഒരുങ്ങി ഇറങ്ങിയതും കാണുന്നത് മാധുന്റെ ഡ്രസ്സിന് വേണ്ടി തല്ല് കൂടുന്ന ജാനുനേം അമ്മുനേം ആണ്...

മാധു ആണെങ്കി അമ്മുന്റെ ഒരു ഡ്രെസ്സും എടുത്തു ഇട്ട് ഒരുങ്ങി വന്നു...

"""അതേയ്... നമ്മൾ റെഡി ആയി... ഇനി അവർ എങ്ങാനും നമ്മളെ കൂട്ടാതെ പോയാൽ രണ്ടെണ്ണത്തിനേം ഞാൻ തല്ലിക്കൊല്ലും """

ഞാൻ അതും പറഞ്ഞു അവരുടെ അടുത്ത് പോയി അമ്മുനെ പിടിച്ചു മാറ്റിയതും അവൾ കരയാൻ തുടങ്ങി...

"""ഇള്ള കുഞ്ഞല്ലേ കരയാൻ... മിണ്ടാതെ ദേ ഇത് ഉടുക്കാൻ നോക്ക് """"

മാധു അവളുടെ വേറെ ഒരു ഡ്രസ്സ്‌ അമ്മുന് കൊടുത്തതും അവൾ ഓക്കേ ആയി...

"""അതേ ഗയ്സ്... ഞാൻ ഒന്ന് എന്റെ മാക്കാനെ ദർശിച്ചിട്ടു വരാം.... """

അവരോട് പറഞ്ഞു ഞാൻ നേരെ മാക്കാന്റെ റൂമിലേക്ക് വിട്ടു...

ആദ്യം ആയിട്ട് ആണ് ഞാൻ വീടിന്റെ ഈ ഭാഗത്ത് വരുന്നത്.... അമ്മുന്റെ റൂം രണ്ടാമത്തെ നിലയിലും ആദിന്റേം ആഷിന്റേം ചെപ്പുന്റേം റൂം മൂന്നാമത്തെ നിലയിലും ആണ്....

അതുകൊണ്ട് തന്നെ ഞാൻ വേഗം മുകളിൽ കയറി റൂം തപ്പാൻ തുടങ്ങി...

ചില റൂം ഒക്കെ പുറത്ത് നിന്ന് ലോക്ക് ആയിരുന്നു... അതുകൊണ്ട് തന്നെ ബാക്കി ഉള്ള റൂം ഒക്കെ തുറന്നു നോക്കികൊണ്ട് ഞാൻ നടന്നതും ഞാൻ എന്തിനാ ഇങ്ങോട്ട് വന്നത് എന്ന് തന്നെ മറന്ന് പോയ അവസ്ഥ ആയി....

""നീലാകാശം പീലി വിരിക്കും പച്ചത്തെങ്ങോല...
തെളിഞ്ഞ മഞ്ഞ പൂഞ്ചിറയാകെ ചുവന്ന റോസാപൂ...
തവിട്ട് പശുവിൻ വെളുത്ത പാല് കുടിച്ചതില്പിന്നെ.... """"

ഞാൻ ഇങ്ങനെ പാട്ടും പാടി നടക്കുമ്പോൾ ആണ് ഒരാൾ

"""ബൗ ""

എന്നും പറഞ്ഞു മുന്നിലേക്ക് തുള്ളിയത്... അപ്പോൾ തന്നെ ഞാൻ അയ്യോ പ്രേതം എന്നും പറഞ്ഞു മുന്നിൽ ഉള്ള സാധനത്തിനെ തട്ടി താഴെ ഇട്ട് ഓടി...

ഓടി ഓടി ഒരു റൂമിന്റെ മുന്നിൽ എത്തിയതും ഞാൻ കിതച്ചു കൊണ്ട് ആ റൂമിന്റെ ഡോറിൽ ചാരി നിന്നു.....

""എന്നാലും അത് എന്താ സാധനം എന്ന് നോക്കിയില്ലല്ലോ.... ശേ... പ്രേതം ആയിരുന്നെങ്കിൽ ഒരു സെൽഫി എങ്കിലും എടുക്കാമായിരുന്നു... എന്നിട്ട് ആണ് മാധുന്റേം ജാനുന്റേം അമ്മുന്റേം മുന്നിൽ വിലസി നടക്കായിരുന്നു.... എന്റെ കല്ലൂ....നീ ഇങ്ങനെ പേടിത്തൊണ്ടി ആയിപ്പോയല്ലോ... ഒരിക്കൽ കൂടെ പോയി നോക്കിയാലോ... """

എന്നൊക്കെ എന്റെ മനസ്സ് എന്നോട് പറഞ്ഞതും പോണോ വേണ്ടയോ എന്ന് ചിന്തിച്ചു അവസാനം ഒരിക്കൽ കൂടെ പോയി നോക്കാം എന്ന് കരുതി... കിട്ടിയാൽ പ്രേതത്തിന്റെ കൂടെ ഒരു സെൽഫി... പോയാൽ അത്രേം ദൂരം നടന്ന കാൽ വേദന...

അങ്ങനെ പോകാം എന്നൊക്കെ തീരുമാനിച്ചതും ഞാൻ ചാരി നിന്ന ഡോർ തുറന്നു വന്നു ഞാൻ താഴേക്ക് ലാൻഡ് ആയതും ഒരുമിച്ചു ആയിരുന്നു...

നല്ല അസ്സൽ ആയി സ്പാർട്ടയും കുത്തി വീണതും ആദ്യം നോക്കിയത് ആരെങ്കിലും കണ്ടോ എന്ന് ആണ്....

മുന്നിൽ ആരെയും കാണാത്തത് കൊണ്ട് മെല്ലെ എഴുന്നേൽക്കാൻ നോക്കിയതും നല്ല കിളിനാദം പോലുള്ള ചിരി ആണ്....

ഇത് ആരാ ഇങ്ങനെ ചിരിക്കൂന്നേ എന്ന് കരുതി പുറകിലേക്ക് നോക്കിയപ്പോൾ കണ്ടത് വയറും പൊത്തി ചിരിക്കുന്ന മാക്കാനെ ആണ്...

ഈ മാക്കാന് ചിരിക്കാനും അറിയോ... ആദ്യം ആയിട്ടാ ഞാൻ ഈ മാക്കാൻ ചിരിക്കുന്നത് കാണുന്നത്.... എന്തൊരു ക്യൂട്ട് ആണെന്ന് അറിയോ.... കാണുമ്പോൾ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കാൻ ആണ്  തോന്നുന്നത്.... 😘😘😘😘🙈🙈🙈🙈

ഞാൻ അവനെ തന്നെ വായി നോക്കി ഇളിച്ചു കൊണ്ട് അവിടെ തന്നെ ഇരുന്നതും അവൻ ചിരി നിർത്തി എന്നെ നോക്കി പേടിപ്പിക്കാൻ തുടങ്ങി....

"""നീ എന്താടി എന്റെ റൂമിൽ... """

""ഓഹ് ഇത് നിന്റെ റൂം ആയിരുന്നോ... അറിഞ്ഞില്ല... ആരും പറഞ്ഞില്ല.... ഹും.. ""

""എഴുന്നേറ്റു പോടീ പുല്ലേ... """

""ഞാൻ വേണംന്ന് വിചാരിച്ചു വീണത് ഒന്നും അല്ല....എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ല.... """

ചുണ്ട് ചുളുക്കി പറഞ്ഞതും അവൻ ഒന്ന് മൈൻഡ് പോലും ചെയ്യാതെ കണ്ണാടിയുടെ മുന്നിൽ പോയി മുടി ഒക്കെ ഒതുക്കി വയ്ക്കാൻ തുടങ്ങി...

തെണ്ടി പട്ടി മാക്കാൻ... നീ ഒന്നും ഹിന്ദി സീരിയൽ കാണാറില്ലേ.... നായിക വീഴുമ്പോൾ നായകൻ വന്നു പിടിക്കുന്നു... കണ്ണും കണ്ണും നോക്കി അര മണിക്കൂർ അതേ പോലെ കിടക്കുന്നു.... ആഹ്... സ്വപ്നങ്ങളിൽ മാത്രം.... അറ്റ്ലീസ്റ്റ് ഈ മാക്കാന് എന്നെ വന്നു പിടിച്ചു എഴുന്നേൽപ്പിക്കുകയെങ്കിലും ചെയ്തൂടെ... ബ്ലഡി ഫൂൾ.....

അവസാനം ഞാൻ ഒറ്റക്ക് തന്നെ എഴുന്നേറ്റു നിന്നതും ആ കോപ്പ് വന്നു എന്നെ പിടിച്ചു ഒരു തള്ള്... ഞാൻ ദേ പോകുന്നു സോഫയിലേക്ക്.....  ജസ്റ്റ് മിസ്സിന് അവനെ പിടിച്ചു വലിക്കാൻ പറ്റിയില്ല....

"""യോഗുല്ല്യ അമ്മിണിയേന്ന് """ ഞാൻ തന്നെ എന്നോട് പറഞ്ഞു...

""""വരുന്നുണ്ടെങ്കിൽ വാ.... ഇല്ലെങ്കിൽ ഞങ്ങൾ പോകും.... """

ആഷി അതും പറഞ്ഞു പുറത്തേക്ക് പോയി.. പിന്നെ ഞാൻ മാത്രം എന്തിനാ ഇവിടെ നിൽക്കുന്നെ എന്ന് കരുതി അവന്റെ പുറകെ വിട്ടു.....

______________________________________

[ആദി ]

പുറത്ത് പോകാം എന്ന് പറഞ്ഞപ്പോൾ എന്റെ മാധുന്റെ മുഖത്തു ഉണ്ടായ സന്ദോഷം... ufff😍😍😍

എന്തൊക്കെ പറഞ്ഞാലും അവളുടെ മനസ്സിൽ ഉള്ള വിഷമം ഒന്നും എന്നോട് തുറന്നു പറയുന്നില്ലല്ലോ എന്ന് ഓർക്കുമ്പോൾ ആണ് സങ്കടം.... ആഷിന്റെ കല്ലു വിചാരിചാൽ അവളുടെ ഉള്ളിലെ വിഷമം ഒക്കെ പുറത്ത് കൊണ്ട് വരാൻ കഴിയും... പക്ഷെ എന്റെ ആഗ്രഹം അവൾ തന്നെ എന്നോട് വന്നു പറയണം എന്ന് ആണ്....

ആഹ്... നിന്നെ കാണുമ്പോൾ തന്നെ പേടിച്ചു ഓടുന്ന അവൾ നിന്നോട് വന്നു അവളുടെ വിഷമം പറയാൻ നിൽക്കുകയല്ലേ..

എന്ന് എന്റെ മനസ് തന്നെ എന്നോട് പറഞ്ഞതും മനസിനെ പുച്ഛിച്ചു കൊണ്ട് റെഡി ആയി താഴേക്ക് വിട്ടു....

_______________________________________

[മാധു]

കല്ലു അവളെ മാക്കാനെ കാണാൻ എന്നും പറഞ്ഞു പോയിട്ട് ഇതുവരെ വന്നില്ല.... പിന്നെ ഞങ്ങൾ മൂന്നാളും കൂടെ വേഗം താഴേക്ക് പോകാൻ വേണ്ടി നിൽക്കുമ്പോൾ ആണ് ശിവയുടെയും ലിയയുടെയും റൂമിൽ നിന്ന് കരച്ചിൽ കേൾക്കുന്നത്....

അത്  കണ്ടതും മൂന്നാളും ഒന്ന് ചിരിച്ചു അവരെ റൂമിലേക്ക് കയറി...

ലിയ ബെഡിൽ കിടക്കുന്നുണ്ട്.... ശിവയെ കാണുന്നുമില്ല....

"""Liya...are you ok..."""

ജാനു സായിപ്പിനെ പോലെ ചോദിച്ചതും ഞാനും അമ്മുവും നിഷ്കു ഭാവത്തിൽ അവളെ നോക്കി...

"""ya.... am....okay... """"

നാക്ക് കുഴഞ്ഞത് പോലെ അവൾ പറഞ്ഞതും ഞങ്ങൾ മൂന്നാളും ഒന്ന് അടക്കി പിടിച്ചു ചിരിച്ചു....

"""ശിവ എവിടെ.... """

ചുറ്റും നോക്കി ഒന്നും അറിയാത്ത ഭാവത്തിൽ ഞാൻ ചോദിച്ചതും അവൾ ഒന്ന് പരുങ്ങി...

""""ശിവ... ശിവ.. ബാത്‌റൂമിൽ ഉണ്ട്... കുളിക്കുകയാ... """"

""ഈ നട്ടുച്ച നേരത്തോ.... """

അമ്മു ആക്കികൊണ്ട് ചോദിച്ചതും അവൾ ആഹ് ന്ന് പറഞ്ഞു ഇളിച്ചു...

""എങ്കിൽ ശെരി... ഞങൾ ഒന്ന് പുറത്ത് പോവുകയാ... നിങ്ങൾ വരുന്നുണ്ടോ എന്ന് ചോദിക്കാൻ വന്നതാ....... """

ജാനു പറഞ്ഞതും ലിയ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു....

"""ആഹ്... ഞങ്ങളും വരുന്നു.... """

എന്നും പറഞ്ഞു അവൾ എഴുന്നേറ്റതും അമ്മുവും ജാനുവും ഞാനും പരസ്പരം നോക്കി....

പെട്ടെന്ന് അവൾ എന്തോ ഓർത്തത് പോലെ ഇല്ല എന്ന് പറഞ്ഞതും ഞങ്ങൾക്ക്‌ സമാധാനം ആയി....

"""എങ്കിൽ ശെരി... ഞങ്ങൾ പോയിട്ട് വരാം.."""

അത്രേം പറഞ്ഞു ഞങൾ മൂന്നാളും വേഗം റൂമിൽ നിന്ന് ഇറങ്ങി പരസ്പരം കെട്ടിപിടിച്ചു ഓരോ ഉമ്മയും കൊടുത്തു ചാടി തുള്ളി താഴേക്ക് പോയി....

_______________________________________

[ആഷി]

ഞാൻ താഴെ എത്തിയപ്പോൾ  ആദിയും മാധുവും ജാനുവും അമ്മുവും റെഡി ആയി നിൽക്കുന്നു....

കുറച്ചു കഴിഞ്ഞപ്പോൾ ആ മൂദേവി കൂടി വന്നതും ഞങ്ങൾ പോകാം എന്നും പറഞ്ഞു ഇറങ്ങി....

കാറിന്റെ അടുത്ത് എത്തിയപ്പോൾ ആണ് ചെപ്പുനെ ഓർമ വന്നത്...

"""ചെപ്പു ബ്രോ എവിടെ... '"""

മാധു ചോദിച്ചതും എല്ലാവരും വീണ്ടും അകത്തേക്ക് നോക്കി.... അപ്പോഴുണ്ട് ചെപ്പു നല്ല സ്റ്റൈലിൽ ഒരുങ്ങി നടുവിന് കയ്യും കൊടുത്തു പുറത്തേക്ക് വരുന്നു....

"""എന്താടാ... എന്താ പറ്റിയെ...."""

ആദി അവന്റെ അടുത്ത് പോയി ചോദിച്ചതും അവൻ അത് മൈൻഡ് ചെയ്യാതെ ആ മൂദേവിന്റെ അടുത്തേക്ക് പോയി..  

"""ഡീ കുരിപ്പേ.... ഒന്ന് മെല്ലെ തള്ളിക്കൂടെ... ഇന്ന് എന്റെ ശവം അടക്കൽ ആയേനെ അല്ലോ... """

""അയിന് ഞാൻ എന്ത് ചെയ്തു... ""

""നീ അല്ലേ എന്നെ പ്രേതം എന്നും പറഞ്ഞു തള്ളി താഴെ ഇട്ടത്.... """

""അപ്പോൾ ഞാൻ പാട്ടും പാടി വരുമ്പോൾ എന്നെ പേടിപ്പിച്ചത് നീ ആണോ... """

""പാട്ട്.... എന്നെക്കൊണ്ട് ഒന്നും പറയിപ്പിക്കല്ലേ.... എന്റെ നടു പോയി... """

""അച്ചോടാ.... സരൂലട്ടോ... മോന് സേച്ചി ഐകീമ് വാങ്ങി തരാട്ടോ.... """

""എങ്കിൽ ഓക്കേ... വാ... നമുക്ക് ഒരുമിച്ചു പോകാം... """

ചെപ്പുവും കല്ലുവും കാറിൽ കയറി ഇരുന്നതും ബാക്കി ഉള്ളവർ ഒക്കെ ഇത് എന്താ സംഭവം എന്ന രീതിയിൽ പരസ്പരം നോക്കി....

പിന്നെ രണ്ടിന്റേം സ്വഭാവം കണക്ക് ആയത് കൊണ്ട് അധികം ഒന്നും സംസാരിക്കാതെ എല്ലാരും കാറിൽ കയറി....

ആദി ആണ് വണ്ടി ഓടിക്കുന്നത്... ഞാൻ ഫ്രണ്ടിലും ബാക്കിൽ അമ്മുവും ജാനുവും അതിന്റെ ബാക്കിൽ കല്ലുവും ചെപ്പുവും മാധുവും ആണ് ഇരിക്കുന്നത്.. .

അവർ എന്തൊക്കെയോ കത്തി അടിക്കുന്നുണ്ട് എങ്കിലും ഒന്നും മൈൻഡ് ആക്കാതെ വേഗം ഗോൾഡൻ ഗ്രയിൻസ് റെസ്റ്റോറന്റിലേക്ക് വിട്ടു......

 

      ❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
 

( തുടരും )

 


🔥*My Dear Rowdy*🔥 14

🔥*My Dear Rowdy*🔥 14

4.7
3889

🔥*My Dear Rowdy*🔥 14 💕*A Romantic Fighting Love Story*💕 ഭാഗം : 14 ആദി ആണ് വണ്ടി ഓടിക്കുന്നത്... ഞാൻ ഫ്രണ്ടിലും ബാക്കിൽ അമ്മുവും ജാനുവും അതിന്റെ ബാക്കിൽ കല്ലുവും ചെപ്പുവും മാധുവും ആണ് ഇരിക്കുന്നത്.. . അവർ എന്തൊക്കെയോ കത്തി അടിക്കുന്നുണ്ട് എങ്കിലും ഒന്നും മൈൻഡ് ആക്കാതെ വേഗം ഗോൾഡൻ ഗ്രയിൻസ് ഹോട്ടലിലേക്ക് വിട്ടു...... """അതേ... സ്ഥലം എത്തി... ഇന്ന് എങ്ങാനും ഇറങ്ങുവോ... """ വണ്ടി പാർക്ക്‌ ചെയ്തിട്ടും ബാക്കിൽ ഉള്ള മൂന്നെണ്ണം ഇറങ്ങാതെ അവിടെ തന്നെ ഇരുന്നു സംസാരിക്കുകയാണ്... ഞാൻ കുറച്ചു ശബ്ദത്തിൽ അങ്ങനെ ചോദിച്ചതും അവർ വേഗം ഇറങ്ങി.... അല്ലെങ്കിൽ എന്റേം ആദിന്റേം ഇടയിൽ നിന്ന് മാറാത്ത ചെക