Aksharathalukal

പ്രണയ വർണ്ണങ്ങൾ - 33

Part -33
 
''ഇച്ചായാ ഇതാ ടവൽ.പുറത്ത് ആണ് ബാത്ത് റൂം "കൃതി ടവൽ എബിക്ക് കൊടുത്തുകൊണ്ട് പറഞ്ഞു.
 
എബി ടവലുമായി മുറ്റത്തേക്ക് ഇറങ്ങി. മുറ്റത്ത് ചന്ദ്രൻ്റെ നിലാവെളിച്ചം ഉണ്ട്. എബി കുളിക്കാൻ പോയതും കൃതി വേഗം ഡ്രസ്സ് മാറ്റി.
 
''നീ ഇത്രയും ചെറിയ റൂമിലാണ് ഇത്രയുംകാലം താമസിച്ചിരുന്നത് 11 . റൂമിലേക്ക് വന്നു എബി തല തോർത്തി കൊണ്ട് ചോദിച്ചു.
 
 
" ഈ ചെറിയ റൂം എന്നെ സംബന്ധിച്ചെടുത്തോളം വലിയ വിലയുള്ളതാണ്. ബന്ധുക്കൾ ഉപേക്ഷിച്ച് എനിക്ക് താമസിക്കാനുള്ള സ്ഥലം തന്നത് ഈ കലാക്ഷേത്ര ആണ് "
 
 
 
. കണ്ണാടിയിൽ നോക്കി മുടി ചീകി  കൊണ്ട് പറഞ്ഞു. 
 
"നമ്മൾ എപ്പോഴാ ഇച്ചയാ ബാംഗ്ലൂർ ക്ക്‌ പോകുന്നത്. നാളെ തന്നെ പോകുന്നുണ്ടോ '' കൃതി സംശയത്തോടെ ചോദിച്ചു .
 
 
" നമ്മൾ നാളെ ഉച്ചയോടെ യാത്ര തിരിക്കും. തിങ്കളാഴ്ച ആണ് ഓഫീസിൽ ജോയിൻ ചെയ്യേണ്ടത്. ഇന്നിപ്പോൾ വെള്ളിയാഴ്ച ആയില്ലേ . "
 
 
''താങ്ക്സ് ഇച്ഛയാ ഞാൻ ഒരുപാട് അഗ്രഹിച്ചതയിരുന്നൂ . ഈ കല ക്ഷേത്രയിൽ വരാനും ഇവിടെ ഉള്ളവരെ കാണാനും."
 
 
എബി കൃതിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ശേഷം ലൈറ്റ് ഓഫ് ചെയ്യ്ത് ഇരുവരും കിടന്നു. ഉറക്കത്തിൽ എബിയുടെ കൈകൾ തന്നെ ചേർത്തു പിടിക്കുന്നത് കൃതിയും അറിഞ്ഞിരുന്നു.
 
 
***
 
രാവിലെ എഴുന്നേറ്റ എബി റൂമിൽ കൃതിയെ നോക്കി ഏങ്കിലും അവളെ കാണാൻ ഇല്ല. എബി ബെഡിൽ നിന്നും എണീറ്റിരുന്നു.
 
 
ബാഗിൽ നിന്നും ലാപ്ടോപ്പ് എടുത്ത് അവൻ മെയിലുകൾ ഒക്കെ ചെക്ക് ചെയ്യുമ്പോഴാണ് കുളി കഴിഞ്ഞ് കൃതി റൂമിലേക്ക് വന്നത്.
 
 
കൃതിയെ കണ്ട് എബി ഒരു നിമിഷം നോക്കി നിന്നു. ഒരു കരി നീല കളർ ഉള്ള സാരി ആയിരുന്നു. ഒന്ന് രണ്ട് തവണ മാത്രമേ എബി അവളെ സാരിയിൽ കണ്ടിട്ടുള്ളു.
 
 
കുളിച്ച് മുടിയിൽ ടവൽ ചുറ്റി അകത്തേക്ക് വരുന്ന കൃതിയെ കാണാൻ തന്നെ ഒരു ഭംഗിയായിരുന്നു.
 
 
എബി ഒരു നിമിഷം ഇമ വെട്ടാതെ അവളെ തന്നെ നോക്കി നിന്നു.
 
എന്തോ ആലോചിച്ച് കൊണ്ടാണ് കൃതി അകത്തേക്ക് വന്നത്. അതു കൊണ്ട് എബി എഴുന്നേറ്റത് ഒന്നും കൃതി അറിഞ്ഞില്ല.
 
 
അവൾ കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് തല തോർത്തി. ശേഷം കണ്ണാടിക്ക് മുന്നിലുള്ള സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരം എടുത്ത് നെറുകിൽ തൊട്ടു .
 
 
അവൾ എന്തോ ആലോചിച്ച് കണ്ണാടിക്ക് മുന്നിൽ തന്നെ നിൽക്കുകയാണ് .എബി ഒരു ചിരിയോടെ ബെഡിൽ നിന്നും എണീറ്റ് കൃതിയുടെ അരികിലേക്ക് നടന്നു.
 
 
എ ബി പിന്നിൽ വന്ന് നിന്നത് കൃതി അറിഞ്ഞിരുന്നില്ല. അവൻ അവളുടെ പിൻകഴുത്തിൽ ഒന്ന് ഊതി.
 
 
കഴുത്തിൽ ചുടു ശ്വാസം തട്ടിയതും കൃതി ഒരു ഞെട്ടലോടെ തിരിഞ്ഞു നിന്നു. എബി ആണ് എന്നറിഞ്ഞതും കൃതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
 
 
" എന്താ പ്രിയതമക്ക് ഒരു ആലോചന" എബി കളിയാലേ ചോദിച്ചു.
 
 
"അവിടെ ഇൻ്റർവ്യൂ ഉണ്ടാവുമോ "
 
 
'' എവിടെ ,എന്ത് ഇൻ്റർവ്യൂ ''എബി ഒന്നും മനസിലാവാതെ ചോദിച്ചു '
 
 
" അത് നമ്മൾ പോവുന്ന ആ കമ്പനി ഇല്ലേ. അവിടെ ഇൻ്റർവ്യൂ ഉണ്ടാവില്ലേ എന്ന്. പോരത്തതിന് ബാഗ്ലൂർ അല്ലേ. അവിടെ ഇഗ്ലീഷ്, കന്നട, ഹിന്ദി അല്ലേ. എനിക്കാണെങ്കിൽ ഇതൊന്നും അറിയുകയും ഇല്ല."
 
 
"താൻ ഇപ്പോഴും ഇത് ആലോചിച്ച് നടക്കുകയാണോ "
 
 
"അതല്ല ഇച്ചായാ എനിക്കിങ്ങനെ ഒന്നും ശീലം ഇല്ല അത് കൊണ്ട് ഒരു ടെൻഷൻ "
 
 
"താൻ ടെൻഷൻ ഒന്നും അടിക്കണ്ട. തനിക്ക് അവിടെ ഇൻ്റർവ്യൂ ഒന്നും ഉണ്ടായില്ല.തൻ്റെ രണ്ട് മൂന്ന് ഫേക്ക് എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് അപ്ലേ ചെയ്യ്തത്.
 
 
പിന്നെ അത് മാത്രമല്ല ഈ ഡീസെനിങ്ങ് സെക്ഷനിൽ ഇൻ്റർവ്യൂ ഒന്നും ഉണ്ടാവില്ല. പക്ഷേ എനിക്ക് ഉണ്ടായിരുന്നു. ഓൺലൈൻ ഇൻ്റർവ്യൂ "
 
 
" ആണോ ഇച്ചായാ " അവൾ ചോദിച്ചു.
 
 
" ഉം. അതെ. അല്ല തനിക്ക് ഇഗ്ലീഷ്, ഹിന്ദി ഒന്നും അറിയില്ലേ." അത് കേട്ടതും ക്യതി ഒന്ന് പരുങ്ങി.
 
 
" ഹിന്ദി എഴുതാനും, വായിക്കാനും അറിയാം പക്ഷേ സംസാരിക്കാൻ അറിയില്ല."
 
 
" അപ്പോ ഇഗ്ലീഷോ " എബി സംശയത്തോടെ ചോദിച്ചു.
 
 
"ഇഗ്ലീഷ് അറിയാം. പക്ഷേ കാര്യം എത്ര ഡിഗ്രിക്കാരി ആണെങ്കിലും ഇഗ്ലീഷ് ഫ്രുവൻ്റ് ആയി ഒന്നും എനിക്ക് സംസാരിക്കാൻ അറിയില്ല. ഇടക്ക് ഒരു വിക്ക് വരും "കൃതി ചളുപ്പോടെ പറഞ്ഞതും എബി ചിരിച്ചു.
 
 
''താൻ പേടിക്കണ്ടടോ. അവിടെ മലയാളീസ് ആണ് കൂടുതൽ " എബി അത് പറഞ്ഞതും കൃതിക്ക് ഒരു ആശ്വാസം ആയി.
 
 
കുറച്ച് കഴിഞ്ഞതും എബി കുളിക്കാൻ കയറി. കൃതി നേരെ ടീച്ചറമ്മയുടെ അടുത്തേക്കും നടന്നു.
 
 
ടീച്ചറമ്മയുടെ റൂമിനടുത്ത് എത്തിയതും തനിക്ക് നേരെ നടന്ന് വരുന്ന ആളെ കണ്ട് കൃതി ഒന്ന് അമ്പരന്നു.
 
 
" കണ്ണേട്ടൻ" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
 
അയാൾ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്തേക്ക് വന്നു നിന്നു. അവളും അയാളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
 
 
 
"സുഖം അല്ലേ കൃതി" അയാൾ ചോദിച്ചു.
 
 
" ഉം. അതെ " അവളും മുഖത്ത് ഒരു നിറഞ്ഞ ചിരി വരുത്തി കൊണ്ടു പറഞ്ഞു.
 
 
"കല്യാണം കഴിഞ്ഞുലേ " അയാൾ ചോദിച്ചു.
 
" ഉം" മൂന്ന് ആഴ്ച്ചയായി.
 
 
" ഹസ്ബൻ്റ്"
 
"ഇച്ചായൻ പോലീസ് ആണ്.ips: കൃതി കുറച്ച് അഭിമാനത്തോടെ തന്നെയാണ് അത് പറഞ്ഞത്  .
 
 
" കൂടെ വന്നിട്ടുണ്ടോ "
 
" ഉം ഉണ്ട്. മുറിയിൽ ഉണ്ട്. കണ്ണേട്ടന് സുഖം അല്ലേ."
 
"അതെ. സുഖം" ആ മറുപടിയിൽ കുറച്ച് വിഷാദം കലർന്ന പോലെ കൃതിക്ക് അനുവപ്പെട്ടു.
 
 
"അമ്മൂ" അപ്പോഴേക്കും എബി കൃതിയെ അന്വോഷിച്ച് അവിടേക്ക് വന്നത്. കണ്ണനെ കണ്ടതും എബി സംശയത്തോടെ കൃതിയെ നോക്കി.
 
 
"ഇച്ചായാ ഇത് കണ്ണേട്ടൻ.ഞാൻ അന്നു പറഞ്ഞിരുന്നില്ലേ " എബിയുടെ നോട്ടത്തിൻ്റെ അർത്ഥം മനസിലാക്കിയെന്ന പോലെ കൃതി പറഞ്ഞു.
 
 
"ഓഹ് മനസിലായി .നന്നായി കൊട്ടു പഠിപ്പിക്കുന്ന നീ പറഞ്ഞ കണ്ണേട്ടൻ അല്ലേ " എബി അയാൾക്ക് നേരെ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. അയാളും എബിക്ക് കൈ കൊടുത്തു. അവർ പരസ്പരം ഒന്ന് പരിചയപ്പെട്ടു.
 
 
"എനിക്ക് ക്ലാസ്സ് ഉണ്ട്. കുട്ടികൾ അവിടെ കാത്തിരിക്കുന്നുണ്ടാകും" അത് പറഞ്ഞ് അയാൾ നടന്ന് പോയി.
 
 
"എന്തിനാ ഇച്ചായാ വിളിച്ചേ "കൃതി സംശയത്തോടെ ചോദിച്ചു.
 
 
" എയ് ഒന്നൂല്ല.തന്നെ മുറിയിൽ കാണാതായപ്പോൾ വിളിച്ചതാ .നമ്മുക്ക് ഒന്ന് നടന്നിട്ട് വന്നാല്ലോ"
 
"അതിനെന്താ നമ്മുക്ക് പോവാലോ. ഇവിടെയാണെങ്കൽ ഒരുപാട് കണാനും ഉണ്ട്. " അത് പറഞ് അവൻ മുന്നോട്ട് നടന്നു.ഒപ്പം എബിയും.
 
 
 
(തുടരും)
 
 
❤️നീലാംബരി ❤️
 

പ്രണയ വർണ്ണങ്ങൾ - 34

പ്രണയ വർണ്ണങ്ങൾ - 34

4.7
8349

Part 34    " തൻ്റെ കണ്ണേട്ടൻ്റെ മുഖത്ത് എന്താടോ ഒരു നിരാശ കാമുക ഭാവം .'' എബി പകുതി കളിയായും കാര്യമായും ചോദിച്ചു.   ''ദേ ഇച്ചായ മിണ്ടാതെ നടന്നേ. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കണ്ട. എൻ്റെ കണ്ണേട്ടൻ പോലും. അയാൾ എൻ്റെ ആരും അല്ല ''അത് പറഞ്ഞ് കൃതി ദേഷ്യത്തോടെ മുന്നോട്ട് നടന്നു."   കൃതിയുടെ നാവിൽ നിന്നു തന്നെ അത് കേട്ടപ്പോൾ എബിക്കും എന്തോ ഒരു സന്തോഷം തോന്നി. അവനും അവൾക്ക് പിന്നാലെ നടക്കാൻ നിന്നപ്പോൾ ആണ് അവൻ ഒരു കാഴ്ച്ച കണ്ടത്.   അവൻ കൃതി പോയ വഴിയേ ഒന്ന് നോക്കിയതിനു ശേഷം തിരിഞ്ഞ് ഒരു വലിയ മരത്തിനടുത്തേക്ക് നടന്നു.   ആ മരത്തിന് താഴേയായി കുറേ മഞ