അന്നൊരു മേജർ സർജറി ഉണ്ടായിരുന്നത് കൊണ്ട് കണ്ണൻ വൈകിയാണ് വീട്ടിൽ എത്തിയത്.... എത്തിയപാടെ കുളിച്ചു.... ശേഷം കട്ടിലിലേക്ക് ഒറ്റ വീഴ്ചയായിരുന്നു.... പിറ്റേദിവസം അവന്റെ *പ്രാണസഖി*യെ കണ്ടുമുട്ടുമെന്നറിയാതെ അവൻ നിദ്രയെ പുൽകി ❤.....
💙🖤___________________________🖤💙
പിറ്റേന്ന് രാവിലെ ഒരു പത്തുമണിയോടുകൂടി കണ്ണനും വീട്ടുകാരും പെണ്ണ് വീട്ടിലേക്ക് തിരിച്ചു. കണ്ണൻ ആണ് കാർ ഡ്രൈവ് ചെയ്തിരുന്നത്.
ബ്രോക്കർ പറഞ്ഞ സ്ഥലത്ത് അവരെത്തി.
അച്ഛാ ദാ ആ കാണുന്ന വീടാണെന്ന് തോന്നുന്നു പെണ്ണിന്റേത് 🤔. കിഷോർ സംശയ ഭാവത്തിൽ ഒരു വീട് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.
ഇതാവില്ലടാ.... അപ്പുറത്തേത് ആവും പെണ്ണിന്റെ വീട് 🤔. (നന്ദൻ)
കണ്ണൻ അപ്പോഴും കിഷോർ ചൂണ്ടി കാട്ടിയ വീട്ടിലേക്ക് നോക്കി കൊണ്ടിരിക്കുകയായിരുന്നു. തനിക്ക് പ്രിയപ്പെട്ടതെന്തോ അവിടെ ഉണ്ടെന്ന് അവന് തോന്നി ❤....
💙🖤___________________________🖤💙
എന്തിനാ തർക്കം.... നമ്മുക്ക് ആ ബ്രോക്കറെ വിളിച്ചു ചോദിക്കാം ഏത് വീടാണെന്ന്.... (തുളസി)
വേണ്ടാ.... (കണ്ണൻ)
അതെന്താടാ 🤔. (തുളസി)
ആ വീടാണെന്ന് തോന്നുന്നു അമ്മേ.... വാ നമ്മുക്ക് അങ്ങോട്ട് പോവാം.... കണ്ണൻ അതും പറഞ്ഞ് കാർ ആ വീടിന്റെ മുറ്റത്ത് കൊണ്ട് നിർത്തി.
എടാ ഉറപ്പില്ലാതെ എങ്ങനെയാ അകത്തോട്ട് കയറി ചെല്ലുന്നേ 🤔.... (കിഷോർ)
ഏട്ടൻ വാ.... കണ്ണൻ അതും പറഞ്ഞ് കാറിൽ നിന്നുമിറങ്ങി വീടിന്റെ ചുറ്റുമോന്ന് നോക്കി.
ചെറിയ വീടാണെങ്കിലും കാണാൻ നല്ല ഐശ്വര്യമായിരുന്നു. മുറ്റമെല്ലാം വൃത്തിയായി അടിച്ചു വാരി ഇട്ടിരിക്കുന്നു. വീടിന്റെ സൈഡിലായി കുറച്ചു പൂച്ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുന്നു. അവൻ അതിന്റെ ഭംഗിയൊക്കെ ആസ്വദിച്ചു അവിടെ നിന്നു.
(ലെ കാത്തു : നീ പെണ്ണ് കാണാൻ വന്നതോ അതോ വീട് നോക്കാൻ വന്നതോ 🧐.)
💙🖤___________________________🖤💙
മുറ്റത്ത് ഒരു കാർ കൊണ്ടുവന്ന് നിർത്തിയ ശബ്ദം കേട്ട് മുത്തുലക്ഷ്‌മി (ദച്ചുവിന്റെ അച്ഛമ്മ) പുറത്തോട്ട് ഇറങ്ങി വന്നു.
കാറിൽ നിന്നും ഇറങ്ങുന്നവരെ സംശയപൂർവം നോക്കി.
എടാ ഈ വീടല്ല.... നമ്മുക്ക് വീട് മാറിപ്പോയി 🥴.... ഏതോ ഒരു മുത്തശ്ശി ഇറങ്ങി വന്നിരിക്കുന്നത് കണ്ടില്ലേ.... (കിഷോർ)
കിഷോർ പറഞ്ഞത് ദേവികയും തുളസിയും അത് ശെരിവച്ചു.
എന്നാൽ വീട്ടിൽ നിന്നുമിറങ്ങിവന്ന ആളെ കണ്ട് ഞെട്ടി നിൽക്കുകയായിരുന്നു നന്ദൻ. അയാളുടെ മനസ്സിലൂടെ പഴയ പല കാര്യങ്ങളും മിന്നിമാഞ്ഞു പോയി.
ഡാ നമ്മുക്ക് തിരിച്ചു പോവാം.... വെറുതെ പ്ലിങ്ങണോ 😁. (കിഷോർ)
എന്നാൽ അവരുടെ സംസാരമൊന്നും നന്ദൻ കേൾക്കുന്നുണ്ടായിരുന്നില്ല.... അയാൾ പതിയെ ഓരോ അടിയും മുന്നോട്ട് വച്ചു.
പുറകിൽ നിന്നും തുളസിയും കിഷോറും മാറി മാറി വിളിച്ചതൊന്നും നന്ദൻ കേട്ടിരുന്നില്ല.
അയാൾ വന്ന് അച്ഛമ്മയുടെ കയ്യിൽ പിടിച്ചു.
നന്ദനെ മനസ്സിലാക്കാൻ അവർക്ക് അധിക സമയം വേണ്ടിവന്നില്ല.
അമ്മേ.... നന്ദൻ നിറഞ്ഞു വന്ന കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് അവരെ വിളിച്ചു.
മോനെ നന്ദാ.... നിനക്ക് സുഖല്ലേ കുട്ട്യേ.... അച്ഛമ്മ അയാളുടെ തലയിൽ സ്നേഹത്തോടെ തടവി കൊണ്ട് ചോദിച്ചു.
മ്മ്മ്മ്.... അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു.
എന്നാൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാവാതെ നിൽക്കുകയായിരുന്നു കണ്ണനും ബാക്കിയുള്ളവരും.
ഈ സമയം കൊണ്ട് കിഷോർ ബ്രോക്കറെ വിളിച്ചിരുന്നു. വീട് മാറിപോയെന്ന് അവർക്ക് മനസ്സിലായി. നന്ദൻ ചൂണ്ടി കാണിച്ച വീടായിരുന്നു പെണ്ണിന്റേത്....
(ലെ കാത്തു : നിങ്ങളെ എല്ലാവരെയും കുഞ്ഞാവ പ്ലിങ് ആക്കിയേ 🤭.)
(ലെ കിഷോർ : ഇതിനുള്ളത് നിനക്ക് പിന്നെ തരാം 😤)
(ലെ കാത്തു : തല്ലണ്ട ജസ്റ്റ് ഒന്ന് ഉപദേശിച്ചു വിട്ടാൽ മതി.... ഞാൻ നന്നായിക്കൊള്ളാം 😌.)
നന്ദൻ തിരിഞ്ഞു നിന്ന് തുളസിയോടും ബാക്കിയുള്ളവരോടും അടുത്തോട്ടു വരാൻ കൈ കൊണ്ട് ആംഗ്യം കാണിച്ചു. അവർ ഒന്നും മിണ്ടാതെ അയാളുടെ അടുത്തേക്ക് നടന്നു.
നമ്മുക്ക് വീട് മാറിപ്പോയി അച്ഛാ.... അതാണ് പെണ്ണിന്റെ വീട്.... ഇതല്ല 🙂. അപ്പുറത്തെ വീട് ചൂണ്ടി കാണിച്ചു കൊണ്ട് കിഷോർ പറഞ്ഞു.
വീട് മാറി കയറിയത് എന്തായാലും നന്നായി.... അല്ലെങ്കിൽ വീണ്ടും ഇങ്ങനെയൊരു കണ്ടുമുട്ടൽ ഉണ്ടാവില്ലായിരുന്നു.... നന്ദൻ അച്ഛമ്മയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
അച്ഛമ്മ അതിന് ഒന്ന് പുഞ്ചിരിച്ചു.
രഘുവും സീതയും എന്ത് പറയുന്നു.... എവിടെ അവൻ ഇവിടെയുണ്ടോ.... നന്ദൻ ഉള്ളിലേക്ക് നോക്കികൊണ്ട് ചോദിച്ചു.
അത് കേട്ടപ്പോൾ അച്ഛമ്മയുടെ കണ്ണുകൾ നിറഞ്ഞു....
എന്താ അമ്മേ..... എന്ത് പറ്റി 😟.... നന്ദൻ ആവലാതിയോടെ ചോദിച്ചു.
ഒന്നുമില്ല കുട്ട്യേ.... അച്ഛമ്മ മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
അല്ല അവർ ഇവിടെയില്ലേ 🤔.... (നന്ദൻ)
അവനും അവളും 16 വർഷങ്ങൾക്ക് മുമ്പേ അങ്ങ് പോയി.... ഒരു ആക്‌സിഡന്റ് ആയിരുന്നു.... നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് അച്ഛമ്മ പറഞ്ഞു.
ഇത് കേട്ട് നന്ദൻ ആകെ വല്ലാതായി.... അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി.... രഘുവും ഒത്തുള്ള നല്ല നിമിഷങ്ങൾ അയാളുടെ മനസ്സിലേക്ക് ഓടി വന്നു.
നിങ്ങൾ വാ കയറി ഇരിക്ക്.... അച്ഛമ്മ അവരെ ഉള്ളിലേക്ക് ക്ഷണിച്ചു. എല്ലാവരും ഉള്ളിലേക്ക് കയറി.
മോളെ ദച്ചുവെ.... ഇങ്ങട്ട് ഒന്ന് വന്നേ.... അച്ഛമ്മ നീട്ടി വിളിച്ചതും ദച്ചു അടുക്കളയിൽ നിന്നും ഇറങ്ങി വന്നു.
ദച്ചു നന്ദനെ അത്ഭുതത്തോടെ നോക്കി.
ഇതാരാണെന്ന് മനസ്സിലായോ ദച്ചുവെ.... നന്ദനെ ചൂണ്ടി കാണിച്ചു കൊണ്ട് മുത്തുലക്ഷ്മി ചോദിച്ചതും ദച്ചു അറിയാമെന്ന് തലയാട്ടി....
നന്ദൻ അങ്കിൾ അല്ലെ 😃. ദച്ചു പുഞ്ചിരിച്ചോണ്ട് ചോദിച്ചു.
നന്ദൻ ദച്ചുവിനെ സംശയപൂർവം നോക്കി.
സംശയിക്കണ്ട.... രഘുവിന്റെ മോളാണ്....
അച്ഛമ്മ അത് പറഞ്ഞതും നന്ദൻ ദച്ചുവിന്റെ തലയിൽ വാത്സല്യത്തോടെ തലോടി.
ഇവരെ മനസ്സിലായോ തുളസി.... അച്ഛമ്മയെയും ദച്ചുവിനെയും ചേർത്തു പിടിച്ചുകൊണ്ട് നന്ദൻ ചോദിച്ചു.
തുളസി ഇല്ല എന്ന് തലയാട്ടി.
ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എന്റെ സുഹൃത്ത് രഘുവിനെ കുറിച്ച്.... ഒരു രഘുറാം.... നീ ഓർക്കുന്നില്ലേ.... ഇത് അവന്റെ അമ്മയാണ് മുത്തുലക്ഷ്‌മി. ഇത് അവന്റെ മോളും.... നന്ദൻ അത് പറഞ്ഞതും തുളസി അത്ഭുതത്തോടെ അവരെ നോക്കി. ശേഷം അച്ഛമ്മയെ വന്ന് കെട്ടിപിടിച്ചു. ദച്ചുവിനെ ചേർത്ത് നിർത്തി നെറ്റിയിൽ ചുംബിച്ചു.
നന്ദേട്ടൻ നിങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട്.... പക്ഷെ കാണാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. (തുളസി)
ഈ സമയം മുഴുവൻ നമ്മുടെ നായകൻ നായികയെ സ്കാൻ ചെയ്യുന്ന തിരക്കിലായിരുന്നു 🧐.
മുഖത്ത് ചമയങ്ങൾ ഒന്നും തന്നെയില്ല. എന്തിന് പറയുന്നു ആ കണ്ണുകൾ പോലും കരിമഷി കൊണ്ട് വരഞ്ഞിട്ടില്ല.... എന്നാലും ഒരു പ്രേത്യേക തേജസ് തന്നെയായിരുന്നു അവളുടെ മുഖത്തിന്.
(ലെ കാത്തു : ഞങ്ങടെ ദച്ചുവിന്റെ ചോരയൂറ്റി കുടിച്ചത് മതിയടാ ചെർക്ക 😒.)
എന്താ ദച്ചുവിന്റെ ശെരിക്കുമുള്ള പേര് 😊. ദേവികയാണ് ആ ചോദ്യം ചോദിച്ചത്.
*ദ്വാരക* ദച്ചു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞ്ഞല്ല പേരാ.... കൃഷ്ണമോൾ ദച്ചുവിന്റെ കാലിൽ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.
ആണോടി കുറുമ്പി 😍.... കൃഷ്ണ മോളെ എടുത്ത് മൂക്കിൽ അവളെ നോവിക്കാതെ പിടിച്ചു കൊണ്ട് ദച്ചു ചോദിച്ചു.
ആ.... ദച്ചുവിന്റെ കവിളിൽ ഒന്ന് മുത്തി കൊണ്ട് കൃഷ്ണമോൾ പറഞ്ഞു 😘.
ആ കാഴ്ച കണ്ട് എല്ലാവരുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
💙🖤___________________________🖤💙
ദച്ചു എല്ലാവർക്കും ചായ എടുക്ക്.... അച്ഛമ്മ ദച്ചുവിനോട് പറഞ്ഞതും അവൾ തലയാട്ടി കൊണ്ട് അടുക്കളയിലോട്ട് നടന്നു.
മോളെ.... ചായ ഒന്നും എടുക്കണ്ട ഡാ 😊.... (തുളസി സ്നേഹത്തോടെ ദച്ചുവിനോട് പറഞ്ഞു.)
അപ്പോഴാണ് നന്ദൻ കണ്ണന്റെ പെണ്ണ് കാണലിനെ കുറിച്ച് ഓർത്തത്. അയാൾ കിഷോറിനോടും ദേവികയോടും കണ്ണന്റെ കൂടെ പോകാൻ ആവശ്യപ്പെട്ടു.
കിഷോറും ദേവികയും തലയാട്ടി പോകാനായി എഴുന്നേറ്റു....
എന്നാൽ കണ്ണന് പോകാൻ തീരെ താല്പര്യം ഇല്ലായിരുന്നു.... അവൻ ദച്ചുവിനെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് കിഷോറിന്റെയും ദേവികയുടെയും കൂടെ പോയി.
ചുരുങ്ങിയ സമയം കൊണ്ട് തന്നെ ദച്ചു തുളസിയുടെയും നന്ദന്റെയും മനസ്സിൽ ഒരു സ്ഥാനം നേടിയെടുത്തിരുന്നു.
💙🖤___________________________🖤💙
(എല്ലാവരും വരൂ.... നമുക്ക് ഇനി നായകന്റെ അടുത്തോട്ട് പോവാം)
കിഷോറും ദേവികയും കണ്ണനും കരണും പെണ്ണിന്റെ വീട്ടിലേക്ക് ചെന്നു.
വീടിന്റെ പുറത്തു തന്നെ ചെറുക്കനെയും വീട്ടുകാരെയും സ്വീകരിക്കാൻ എന്ന പോലെ പെണ്ണിന്റെ അച്ഛനും ആങ്ങളയും നിൽപ്പുണ്ടായിരുന്നു.
കണ്ണനെയും കിഷോറിനെയും ദേവികയേയും അവർ സ്വീകരിച്ചിരുത്തി.
പെണ്ണ് വന്നിട്ടും എന്ത് കൊണ്ടോ കണ്ണന് അവളുടെ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല.... അവന്റെ മനസ്സിൽ അപ്പോളും ദച്ചുവായിരുന്നു.
ഇതാണ് പെൺകുട്ടി.... പേര് ആരതി. ബ്രോക്കർ ചേട്ടൻ പറഞ്ഞതും കിഷോറും ദേവികയും പെണ്ണിനെ നോക്കി പുഞ്ചിരിച്ചു.
എന്നാൽ കണ്ണൻ മാത്രം തല താഴ്ത്തി ഇരിക്കുകയായിരുന്നു.
ഡാ കണ്ണാ.... നീ എന്താ നാണിച്ചു ഇരിക്കുവാണോ.... കിഷോർ കണ്ണനെ കളിയാക്കി പറഞ്ഞതും അവിടെയൊരു കൂട്ടച്ചിരി ഉയർന്നു.
കണ്ണൻ കഷ്ടപ്പെട്ട് ഒരു പുഞ്ചിരി വരുത്തി പെണ്ണിനെ നോക്കി. അവൾ നാണം കൊണ്ട് തലയും താഴ്ത്തി നിന്നു.
അല്ല പെണ്ണിനോട് ചെക്കന് വല്ലതും സംസാരിക്കാൻ ഉണ്ടെങ്കിൽ ആവാം. കണ്ണനെ നോക്കി പെണ്ണിന്റെ അച്ഛൻ പറഞ്ഞു.
ഏയ് നിക്ക് ഒന്നും സംസാരിക്കാനില്ല 😊. (കണ്ണൻ)
എന്താടാ നാണം വന്നോ നിനക്ക് 🤭. (ദേവിക കണ്ണന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു)
നിങ്ങൾ വിചാരിക്കുന്ന പോലെ ഇവൻ ആളൊരു നാണം കുണുങ്ങിയൊന്നും അല്ലാട്ടോ 😊.... ഇപ്പൊ എന്ത് പറ്റിയതാണെന്ന് അറിയില്ല സൈലന്റ് ആയിട്ട് ഇരിക്കുന്നു. ചിലപ്പോൾ ആദ്യായിട്ട് കണ്ടത് കൊണ്ടാവും. കിഷോർ പുഞ്ചിരിച്ചോണ്ട് പറഞ്ഞു.
പിന്നെയും കുറച്ച് നേരം കൂടി സംസാരിച്ചിരുന്ന ശേഷം അവർ ഇറങ്ങനായി എഴുന്നേറ്റു.
ബാക്കി കാര്യങ്ങൾ ഫോണിൽ വിളിച്ചു പറയാം എന്നും പറഞ്ഞ് അവർ അവിടെ നിന്നുമിറങ്ങി.
തുടരും 💜....
പിന്നെ കണ്ണനെയും ആരതിയെയും അങ്ങ് കെട്ടിച്ചാലോ 🙈.... എപ്പടി 😁....
അപ്പോൾ വായിച്ചിട്ട് എല്ലാവരും കമന്റ് പറയൂ 😌.... കുഞ്ഞാവയെ സന്തോഷിപ്പിക്കു 😘....