Aksharathalukal

❤️സിദ്ധയാമി❤️-1

❤️സിദ്ധയാമി ❤️-1
@✍️ഇതൾ 🌸🍁🍂🍃
 
 
    "അഭിരാമി " .... എന്റെ ആമി.... 5 വർഷങ്ങൾക്ക് മുൻപാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.... അന്ന് ഞാൻ  ബാംഗ്ലൂർ മെഡിക്കൽ കോളേജിൽ ഫൈനൽ ഇയർ എംബിബിസിന് പഠിക്കുന്നു...
 
 
അന്ന് ഫസ്റ്റ് ഇയർ ബാച്ചിന്റെ ഫ്രഷേഴ്‌സ് ഡേ.....
 
രണ്ടാഴ്ച കഴിഞ്ഞാൽ ഇന്റർ കോളേജ് കോമ്പറ്റിഷൻ നടക്കുന്നത് കൊണ്ട് ഞാനും കാർത്തിയും ജോയും പിന്നെ ഞങ്ങളുടെ മ്യൂസിക് ബാൻഡിലെ മറ്റ് അംഗങ്ങളും പ്രാക്ടീസ് റൂമിൽ തകർത്ത് പ്രാക്ടീസ് ചെയ്യുവായിരുന്നു... അത് കൊണ്ട് തന്നെ ഞങ്ങൾ ഫ്രഷേഴ്‌സ് ഡേ നടക്കുന്ന ഹാളിലേക്ക് പോയില്ല.....
 
പ്രാക്ടീസ് കഴിഞ്ഞ് റസ്റ്റ്‌ ചെയ്യുമ്പോഴായിരുന്നു  കോളേജിന്റെ സൗണ്ട് ബോക്സിലൂടെ ആ മധുരമായ ശബ്ദം എന്റെ കാതുകളെ തേടി  എത്തിയത്.... 
 
 
 " വാര്‍‍മൃദംഗാദി വാദ്യവൃന്ദങ്ങള്‍
വാനിലുയരുന്നുവോ..
സ്വര്‍ണ്ണകസ്തൂരി കനകകളഭങ്ങള്‍
കാറ്റിലുതിരുന്നുവോ..
അരിയമാന്‍പേട പോലെ നീയെന്റെ
അരികെ വന്നൊന്നു നില്‍ക്കുമ്പോള്‍..
മഴയിലാടുന്ന ദേവദാരങ്ങള്‍
മന്ത്രമേലാപ്പു മേയുമ്പോള്‍..
നീ വനവലാകയായ്  പാടുന്നു....
ഇതൊരമരഗന്ധര്‍വ യാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാം യാമം...
 
 
 
 
 
 
യാന്ത്രികമായി എന്റെ കാലുകൾ ആ ശബ്ദത്തിന്റെ ഉറവിടം തേടി നടന്നു....ഞാൻ ചെന്ന് നിന്നത് ഫ്രഷേഴ്‌സ് ഡേ നടക്കുന്ന ഹാളിന്റെ അരികിലായിരുന്നു....ഹാളിന്റെ പുറത്ത് ഒരു നിമിഷം ഞാൻ കണ്ണടച്ചു നിന്നു പോയി.... 
 
 
"അറിയാതെ അറിയാതെ ഈ
പവിഴവാര്‍ത്തിങ്കളറിയാതെ..
അലയാന്‍ വാ അലിയാന്‍ വാ ഈ
പ്രണയതല്പത്തിലമരാന്‍ വാ..
ഇതൊരമരഗന്ധര്‍വയാമം
ഇതൊരനഘസംഗീതസല്ലാപം
അലഞൊറിയുമാഷാഢതീരം
അതിലമൃതുപെയ്യുമീ ഏഴാംയാമം..."
 
 
വീണ്ടും ആ മധുരശബ്ദം എന്റെ കാതിലേക്ക്  എത്തുമ്പോൾ ഹൃദയം അമിതവേഗത്തിൽ മിടിക്കുന്നത് ഞാൻ അറിഞ്ഞു....ഞാൻ പോലും അറിയാതെ ഒരു പുഞ്ചിരി എന്റെ ചുണ്ടുകളിൽ ഇടം നേടി....ഒരു നിമിഷം ഞാൻ ആ ശബ്ദം തീർത്ത മായ ലോകത്തായിരുന്നു.....പെട്ടെന്ന് ആ ശബ്ദം നിലച്ചു....ഞാൻ കണ്ണുകൾ തുറന്ന് വേഗം ഹാളിലേക്ക്  കയറി....പക്ഷെ ആ ശബ്ദത്തിന് ഉടമയെ എനിക്ക് കാണാൻ പറ്റിയില്ല.... 
 
 
അന്ന് മുഴുവൻ  ഞാൻ  ആ ശബ്ദത്തിന്റെ  ഉടമയെ കാണാൻ കഴിയാത്തതിന്റെ വിഷമത്തിൽ ആയിരുന്നു....എന്തെന്നറിയില്ല ആ ശബ്ദം എന്റെ ഹൃദയത്തിൽ ഇടം നേടിയത് പോലെ.... അന്ന് രാത്രി ഉറങ്ങുന്നത് വരെ  ഞാൻ  ഫോണിൽ  അതേ പാട്ട്  വച്ച് കേട്ടുകൊണ്ടിരുന്നു....നാളെ കോളേജിൽ ചെന്ന് ആ ശബ്ദത്തിന്റെ ഉടമയെ എങ്ങനെ എങ്കിലും കണ്ട് പിടിക്കണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചിരുന്നു.... 
 
 
 
പിറ്റേന്ന്  രാവിലെ നേരത്തെ തന്നെ ഞാൻ അവന്മാരെയും പൊക്കി കോളേജിലേക്ക് പുറപ്പെട്ടു....കോളേജിലേക്കുള്ള യാത്രയിൽ ഉടനീളം ഞാൻ ആ പാട്ട് മൂളി കൊണ്ടിരിക്കുന്നു....
 
 
പാർക്കിംഗ് ഏരിയയിൽ വണ്ടി വച്ച്  ഞങ്ങൾ കോളേജിന് ഉള്ളിലേക്ക് നടന്നു... എന്റെ കണ്ണുകൾ ആർക്കോ വേണ്ടി തിരഞ്ഞു കൊണ്ടിരിക്കുന്നു.....
 
 
ജോ :  സിദ്ധു.... നീ ഒന്ന് നിന്നെ.... എന്താണ് മോന്റെ ഉദ്ദേശം... ഇന്നലെ ആ പാട്ട് കേട്ടപ്പോ തൊട്ടുള്ള ഇളക്കം ആണല്ലോ നിനക്ക്.... 
 
 
സിദ്ധു : എന്ത്.... ഒന്നുല്ല.... 
 
 
കാർത്തി : ഒന്നുല്ലേ..... നിന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല ഞങ്ങൾ ... പറ.... എന്താ കാര്യം.... 
 
 
സിദ്ധു : എടാ അത്... എനിക്ക് അറിയില്ല.... ആ ശബ്ദം....ആ ശബ്ദത്തിന്റെ ഉടമയെ എനിക്ക് കണ്ട് പിടിക്കണം.... എന്തോ അതെനിക്ക് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രീയപ്പെട്ടതായ പോലെ.....എടാ നിങ്ങൾ എന്നെ സഹായിക്കില്ലേ.... 
 
 
 
ജോ : എന്താ മോനെ സിദ്ധാർത്ഥാ....വല്ല പ്രേമവും ആണോ..... 
 
 
അവന്റെ ആ ചോദ്യത്തിന് എന്റെ കയ്യിൽ  മറുപടി ഇല്ലായിരുന്നു.... 
 
 
കാർത്തി : മ്മ് ഒക്കെ.... ഞങ്ങൾ ഉണ്ടാകും കൂടെ.... കോളേജ് ഹീറോ സിദ്ധാർഥ് മാധവിന്റെ മനസ്സിൽ കയറി പറ്റിയ ആ ശബ്ദത്തിന്റെ ഉടമയെ ഞങ്ങൾക്കും കാണണം..... 
 
 
സിദ്ധു : താങ്ക്സ് ഡാ.... 
 
 
കാർത്തി ഞങ്ങടെ അടുത്തൂടെ പോയ ജൂനിയർ എന്ന് തോന്നിക്കുന്ന രണ്ട് പേരെ തടഞ്ഞ് നിർത്തി കാര്യങ്ങൾ അന്നെഷിച്ചു... അവരിലൂടെ ഞാൻ  അറിഞ്ഞു അവളുടെ പേര്  "അഭിരാമി "....എന്റെ ചുണ്ടുകൾ ഒരു പുഞ്ചിരിയോടെ ആ പേര് ഉരുവിട്ടു.... "അഭിരാമി "....
 
 
കാർത്തി : അപ്പൊ അളിയാ പേര് കിട്ടി.... ഇനി നമ്മക്ക് ആളെ കണ്ട് പിടിക്കാം വാ....
 
 
അന്ന് ഫസ്റ്റ് ഇയേഴ്‌സിന് ഓറിയന്റഷൻ ക്ലാസ്സ്‌ ഒക്കെ ഉണ്ടായിരുന്നതിനാൽ അഭിരാമിയെ എനിക്ക് കണ്ട് പിടിക്കാൻ  കഴിഞ്ഞില്ല.... 
 
 
പക്ഷെ പിറ്റേന്ന് പ്രാക്ടീസ് റൂമിലേക്ക് പോവുന്ന വഴിയാണ് വീണ്ടും ആ ശബ്ദം എന്റെ കാതുകളെ തേടി എത്തിയത്....എന്റെ കാലുകൾ ആ മധുര ശബ്ദത്തെ തേടി നടന്നു.... നടത്തത്തിന് ഒടുവിൽ ഞാൻ എത്തി നിന്നത് ഫസ്റ്റ് ഇയർ ക്ലാസ്സിന്റെ അടുത്തായിരുന്നു.... ഞാൻ ജനാലയിലൂടെ അകത്തേക്ക് നോക്കി.... ക്ലാസ്സിൽ അവിടെ ഇവിടെയായി സ്റ്റുണ്ടെന്റ്സ് ഇരിക്കുന്നുണ്ട്... കുറച്ച് മാറി രണ്ട് മൂന്ന് പേര് ഒരു ബെഞ്ചിൽ ഇരിക്കുന്നുണ്ട്.... ആ മൂന്ന് പേരിൽ ഒരാൾ ആണ് ഞാൻ അന്നെഷിക്കുന്ന അഭിരാമി എന്ന് എന്റെ മനസ്സ് പറഞ്ഞ് കൊണ്ടിരുന്നു.... 
 
 
തിരിഞ്ഞിരിക്കുന്നത് കാരണം ആരുടെയും മുഖം കാണാൻ പറ്റുന്നില്ലായിരുന്നു.....
 
 
 
" അഭിരാമി " 
 
 
പെട്ടെന്നായിരുന്നു  മറ്റൊരു കുട്ടി അവരുടെ അടുത്തേക്ക് ചെന്ന് ആ പേര് വിളിച്ചത്....ആ മൂന്ന് പേരിൽ ഒരാൾ തിരിഞ്ഞ് നോക്കി.... 
 
 
 
" എന്റെ  സൈനു  നിന്നോട് ഞാൻ പറഞ്ഞതല്ലേ എന്നെ ഇങ്ങനെ അഭിരാമി ന്ന് നീട്ടി വിളിക്കരുത് എന്ന്.... എന്നെ ആമി ന്ന് വിളിച്ചാൽ മതി എനിക്കതാ ഇഷ്ടം.... "
 
 
 
ആമി.....വെളുത്ത നിറം നീണ്ട ഇടതൂർന്ന മുടി നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ടല്ലാതെ വേറെ ചമയങ്ങൾ ഒന്നും തന്നെ ഇല്ല.... എങ്കിലും അവൾ ഒരു ദേവതയെ പോലെ മനോഹരി ആയിരുന്നു.... ആദ്യ കാഴ്ച്ചയിൽ തന്നെ ആ മുഖം  എന്റെ ഹൃദയത്തിൽ  പതിഞ്ഞു...അവളുടെ ശബ്ദം ഇതിനോടകം തന്നെ എന്റെ മനസ്സിൽ ഇടം നേടിയതായിരുന്നു..... 
 
 
ആമി.... സിദ്ധുവിന്റെ ആമി.... എന്റെ മനസ്സ് പറഞ്ഞ് കൊണ്ടിരുന്നു..... 
 
 
 
🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
 
 
 
 
" സർ.... സിദ്ധാർഥ് സർ "
 
 
ഡ്യൂട്ടി നഴ്സിന്റെ  ശബ്ദം കേട്ടാണ് സിദ്ധാർഥ് ചിന്തയിൽ  നിന്ന് ഉണർന്നത്.... 
 
 
 
സിദ്ധു : യെസ്..... വാട്ട്‌ ഹാപ്പെൻഡ് സിസ്റ്റർ... 
 
 
 
നേഴ്സ് : സർ.... ഡോക്ടർ ജോഷ്വാ വിളിച്ചിരുന്നു.... സാറിനെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് ലാൻഡ് ലൈനിൽ വിളിച്ചു... സാറിനോട് തിരിച് വിളിക്കാൻ പറഞ്ഞു.... 
 
 
 
സിദ്ധു : ഒക്കെ ഞാൻ വിളിച്ചോളാം.... 
 
 
 
സിദ്ധാർഥ് തന്റെ ഫോൺ എടുത്ത് നോക്കി....
 
 ശരിയാണ് ജോ വിളിച്ചിരുന്നു.....പക്ഷെ താൻ അറിഞ്ഞില്ല...... അതങ്ങനെയാണ് ആമിയുടെ ഓർമ്മകൾ മനസ്സിൽ കയറിയാൽ ചുറ്റിലും നടക്കുന്നത് ഒന്നും താൻ അറിയാറില്ല.... 
 
 
 
സിദ്ധു ഫോണിൽ ജോയുടെ നമ്പർ ഡയൽ ചെയ്ത് വിളിച്ചു.... നിമിഷങ്ങൾക്ക് ശേഷം ജോ കാൾ അറ്റൻഡ് ചെയ്തു.... 
 
 
 
ജോ :  ഹലോ.... സ്വപ്ന ലോകത്ത് നിന്ന് ഉണർന്നോ നീ... 
 
 
സിദ്ധു : എടാ  ഞാൻ..... 
 
 
ജോ : വേണ്ട എനിക്കറിയാം.... നീ അവളെ ഓർത്തിരിക്കുവായിരുന്നു എന്ന്.... അത് വിട്.... നിന്റെ ലീവ് സാങ്ക്ഷൻ ആയോ... നമ്മക്ക് നാളെ തന്നെ പുറപ്പെടണം...
 
 
 
സിദ്ധു : ആ... ലീവ് കിട്ടി... നാളെ തന്നെ ഇറങ്ങാം.... 
 
 
ജോ : ഒക്കെ ഡാ.... എന്നാൽ ശരി ഈവെനിംഗ് കാണാം..... 
 
 
 
 
ഇത് ഡോക്ടർ സിദ്ധാർഥ് മാധവ്.... മാധവ് മേനോന്റെയും ശാലിനിയുടെയും മൂത്ത മകൻ.... ഡോക്ടർസ് എന്നതിന് പുറമെ  തങ്ങളുടെ പാഷനായ മ്യൂസിക്കും  സിദ്ധാർഥും സുഹൃത്തുക്കളായ ജോഷ്വാ എന്ന ജോയും കാർത്തിക് എന്ന കാർത്തിയും മുന്നോട്ട് കൊണ്ട് പോവുന്നുണ്ട്.... ജോലി തിരക്കിനിടയിൽ മ്യൂസിക് അവർക്ക് ശെരിക്കും റിലാക്സേഷൻ ആണ്.... അവർക്ക് മൂന്ന് പേർക്ക് പുറമെ ഒരു ഫീമെയിൽ സിങ്ങർ കൂടി ഉണ്ട് ഗാങ്ങിൽ.... ആളുടെ പേര് ഗംഗ...
 
പ്രാണ എന്നാണ് മ്യൂസിക് ബാൻഡിന്റെ പേര്.... പേര് പോലെ തന്നെ അത് അവരുടെ പ്രാണൻ ആണ്.... 
 
 നാളെ ഡിസംബർ 21....ഡിസംബർ 22 മുതൽ ന്യൂ ഇയർ  വരെ നീണ്ട് നിക്കുന്ന ഒരു പ്രോഗ്രാം നടക്കുന്നുണ്ട് ഗോവയിൽ വച്ച്... അതിൽ ഡിസംബർ 31 ലെ  പ്രോഗ്രാം ചെയ്യുന്നത് ഇവരാണ്.... അങ്ങോട്ട് പോവാനുള്ള തയ്യാറെടുപ്പിൽ  ആണ് അവർ...... 
 
 
 
തുടരും.....