Aksharathalukal

എനിക്കായ്... ❤💙 - 1

എനിക്കായ്.... ❤💙 (Part 1)
 
""കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല അമ്മേ... എന്റെ ജോലി ഒരിക്കലും മോശം എന്ന് തോന്നൽ ഇല്ലാത്ത ഒരു പെണ്ണ് ആയിരിക്കണം... അത്ര മാത്രം.... പിന്നീട് ഉള്ള ജീവിതത്തിൽ ഈ ഓട്ടോക്കാരനെ കെട്ടിയത് മോശം ആയി പോയി എന്ന് അവൾക്ക് തോന്നരുത്...""
 
രാവിലെ തന്നെ അമ്മ കല്യാണക്കാര്യം എടുത്തിട്ടപ്പോൾ സുജിത്തിന് പറയാൻ ഉള്ളത് ഇത്ര മാത്രം ആരുന്നു... അത് കേട്ടപ്പോൾ ആ അമ്മയുടെ മനസിലും എന്തോ വലിയ ഭാരം എടുത്തു വെച്ചത് പോലെ ആയി.... നല്ല ഒരു ഭാവി ഉണ്ടായിരുന്നവൻ ഇന്ന് ഓട്ടോ ഒടിച്ചു നടക്കുന്നു... കുടുംബത്തിന് വേണ്ടി.... എല്ലാ ജോലിയ്ക്കും അതിന്റേതായ മഹത്വം ഉണ്ട്... പക്ഷേ ഒരുപാട് സ്വപ്നം കണ്ട് പഠിക്കാൻ കയറിയ കോഴ്സ് പോലും പകുതിക്ക് ഉപേക്ഷിച്ചാണ് അവൻ ഇന്ന് തങ്ങൾക്ക് വേണ്ടി....
                   💫💫💫💫💫💫💫💫
 
""അമ്മ എന്താ പകൽ സ്വപ്നം കാണുന്നോ???ഞാൻ പറഞ്ഞത് വല്ലതും അമ്മ കേട്ടോ???""
 
""ആ മോനെ.. അമ്മ കേട്ടു... ഞാൻ ആ ബ്രോക്കർ രാമൻ ചേട്ടനോട് പറയാം നീ സമ്മതിച്ചു എന്ന്... പറ്റുമെങ്കിൽ ഈ ഞായർ തന്നെ ആ മോളെ പോയി കാണാം.... കണിയാൻ പറഞ്ഞത് ആറു മാസത്തിനുള്ളിൽ നിന്റെ കല്യാണം നടക്കണം എന്നാണ്...""
 
""മ്മ്... അമ്മയുടെ ഇഷ്ടത്തിന് എന്താ എന്ന് വെച്ചാൽ ചെയ്തോ... എനിക്ക് രാവിലെ ഒരു ഓട്ടം ഉണ്ട്... ഞാൻ ഇറങ്ങട്ടെ...
 
പിന്നെ സമയത്തിന് മരുന്ന് ഒക്കെ കഴിക്കണം... വെറുതെ പട്ടിണി കിടന്ന് അടുത്ത അസുഖം വരുത്തല്ലേ... ഞാൻ പറ്റുമെങ്കിൽ ഉച്ചയ്ക്ക് വരാം... അമ്മ കാത്തിരിക്കണ്ട... എന്തെങ്കിലും വേണമെങ്കിൽ വൈകിട്ട് വിളിച്ചു പറ കേട്ടോ...""
 
""മ്മ്... ഇനിയും ഇവിടെ കാര്യം പറഞ്ഞു നിൽക്കണ്ട... മോൻ പോയി വാ...""
                  🍂🍂🍂🍂🍂🍂
 
ഇവൻ സുജിത് ശശിധരൻ.... ചിറയ്ക്കൽ വീട്ടിൽ ശശിധരന്റെയും ശോഭനയുടെയും മൂത്ത മകൻ.. ഇളയ ആള് സുചിത്ര... കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ട് വർഷം... ഭർത്താവ് മനു... ഒരു മകളും ഉണ്ട്... നക്ഷത്ര... എല്ലാവരുടെയും നച്ചു മോൾ...
 
പെട്ടെന്നുള്ള അച്ഛന്റെ മരണം കൊണ്ട് ഒരു കുടുംബത്തിന്റെ ഉത്തരവാദിത്തം മുഴുവൻ നോക്കാൻ വേണ്ടി തന്റെ പഠനം പകുതിക്ക് ഉപേക്ഷിച്ചാണ് സുജിത് ഓട്ടോ ഓടിക്കാൻ തുടങ്ങിയത്.. ഏത് ജോലിയ്ക്കും അതിന്റേതായ വില ഉണ്ട് എന്ന് അവൻ വിശ്വസിക്കുന്നു...
 
പക്ഷേ കല്യാണക്കാര്യം വരുമ്പോൾ നമ്മുടെ നാട്ടിൽ പെണ്ണ് പത്താം ക്ലാസ്സ്‌ തോറ്റത് ആണെങ്കിലും ചെറുക്കന് സർക്കാർ ജോലി വേണം എന്നത് ആണെല്ലോ നിയമം....
            🍀🍀🍀🍀🍀🍀
 
""എന്താ അഞ്ചു ചേച്ചി ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നത്??? എന്നായാലും കല്യാണം നടക്കേണ്ടത് അല്ലേ... അത് കുറച്ചു നേരുത്തേ ആയി എന്ന് കരുതിയാൽ മതി... ചെറുക്കന് സ്ത്രീധനം ഒന്നും വാങ്ങാൻ താല്പര്യം ഇല്ല പോലും... അതാണ്‌ അച്ഛൻ അവരോട് ഞായറാഴ്ച വരാൻ പറഞ്ഞത്...."" അപ്പു തന്റെ ചേച്ചിയുടെ മൂഡ് മാറ്റാൻ കുറേ നേരം കൊണ്ട് ശ്രമിക്കുകയാണ്....
 
രാവിലെ അച്ഛൻ ഞായറാഴ്ച ആരോ പെണ്ണ് കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ മുതൽ പെണ്ണ് പിണക്കത്തിൽ ആണ്... ഡിഗ്രി പോലും കംപ്ലീറ്റ് ആകാതെ തന്നെ ഇപ്പോഴേ കെട്ടിച്ചു വിട്ടിട്ട് എന്തിനാ എന്നത് ആരുന്നു അവൾക്ക് അറിയേണ്ടത്...
 
""ഞാൻ പറഞ്ഞത് അല്ലേ മോളെ.. എനിക്ക് ഇപ്പോഴേ ഒരു കല്യാണം ഒന്നും വേണ്ട എന്ന്... അച്ഛന് എന്തിനാ ഇങ്ങനെ വാശി... പതിനെട്ടു വയസ് ആകുമ്പോൾ എവിടെ എങ്കിലും പോയി ഒരു ജാതകം നോക്കും.. എന്നിട്ട് അതിൽ പറയുന്നത് പോലെ അനുസരിക്കാൻ ആയി ഒരച്ഛനും അമ്മയും...
 
ജീവിതത്തിൽ കല്യാണം ആണോ ഒരു പെണ്ണിന്റെ എല്ലാം??? എനിക്ക് എന്തെല്ലാം സ്വപ്‌നങ്ങൾ ഉണ്ട്... ഒരുപാട് ഒന്നുമില്ല.. ഒരു സർക്കാർ ജോലി... ഡിഗ്രി കഴിഞ്ഞു ഒരു വർഷം കോച്ചിംഗ് നു പോകണം എന്നൊക്കെ ആരുന്നു.. എല്ലാം പോയില്ലേ... കല്യാണം കഴിഞ്ഞാൽ എല്ലാം അവരുടെ ഇഷ്ടത്തിന് അല്ലേ...""
 
""ആര് പറഞ്ഞു നിന്റെ സ്വപ്‌നങ്ങൾ ഒക്കെ പോയി എന്ന്... നിന്നെ പഠിപ്പിക്കാനും ജോലിയ്ക്ക് വിടാനും ഒക്കെ സമ്മതം ഉള്ള ചെറുക്കനെ കൊണ്ട് മാത്രമേ നിന്റെ വിവാഹം ഞങ്ങൾ നടത്തു... ഇപ്പോൾ നിന്റെ വിവാഹം കഴിഞ്ഞില്ല എങ്കിൽ പിന്നെ ഇരുപതിയാറ് വയസ് ആകണം..""
 
""അതെന്താ അമ്മേ... ഇരുപത്തിയാറു വയസിൽ കല്യാണം കഴിച്ചാൽ ലോകം ഇടിഞ്ഞു വീഴുവോ,????""
 
""നിന്റെ ഈ പ്രായത്തിൽ നിനക്ക് പലതും തോന്നും മോളെ... ഞങ്ങളുടെ മനസിന്റെ ആധി പറഞ്ഞാൽ നിനക്ക് മനസിലാകില്ല... പെണ്മക്കൾ ഉള്ള ഓരോ അച്ഛന്റെയും അമ്മയുടെയും സ്വപ്നം ആണ് അവരെ നല്ല ഒരാളുടെ കൈ പിടിച്ചു ഏല്പിക്കുന്നത്...
 
നിന്റെ അച്ഛന് കൂലി പണി ആണ്... നീയും അനുവും ആയി മൂന്ന് വയസിനു വ്യത്യാസം മാത്രം ഉള്ളു... ചേച്ചി നിൽക്കുമ്പോൾ അനിയത്തിയെ കല്യാണം കഴിച്ചു അയക്കാൻ പറ്റില്ല.. അതിന് ഈ നാട്ടുകാർ പലതും പറയും.... വെറുതെ വാശി കാണിക്കാതെ നീ ഇതിന് സമ്മതിക്കണം അഞ്ചു...""
 
ഇനി ഒന്നും പറഞ്ഞിട്ടും കാര്യം ഇല്ല എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അഞ്ജലി മറ്റൊന്നും പറഞ്ഞില്ല... ദൈവം വിധിച്ചത് പോലെ തന്നെ നടക്കട്ടെ...
 
അല്ലെങ്കിലും സ്വന്തം കല്യാണത്തിന്റ കാര്യം വരുമ്പോൾ ഒരു ശരാശരി മലയാളി പെൺകുട്ടിക്ക് ചായ കൊടുക്കുക എന്ന ജോലി മാത്രമല്ലെ ഉള്ളു...
 
സ്വന്തം വീട്ടിൽ തന്റെ നിലപാടുകൾ തുടന്നു പറയാൻ കഴിയുന്നവർ ഭാഗ്യവതികൾ....
            🌺🌺🌺🌺🌺🌺
 
ഞായർ രാവിലെ തന്നെ സുജിത്തും അമ്മയും മനുവും കൂടി പെണ്ണ് കാണാൻ അഞ്ചുവിന്റെ വീട്ടിൽ എത്തി...
 
ചെറിയ പേടി ഉണ്ടാരുന്നു എങ്കിലും അത് പുറത്തു കാണിക്കാതെ അമ്മ തന്ന ചായയും ആയി അവരുടെ അടുത്തേക്ക് ചെല്ലുമ്പോൾ തന്റെ സ്വപ്‌നങ്ങൾക്ക് ചിറക് നൽക്കാൻ കഴിയുന്നവൻ ആയിരിക്കണേ വന്നത് എന്ന് മാത്രം ഉള്ളാരുന്നു അവളുടെ പ്രാർത്ഥന...
 
സുജിത്തിനെ കണ്ടതും രണ്ട് പേരും ഒന്ന് ചിരിച്ചു....
 
ഇനി നിങ്ങൾക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം എന്ന് അച്ഛൻ പറഞ്ഞപ്പോൾ അവൾ അവന്റെ കൂടേ വെളിയിലേക്ക് ഇറങ്ങി...
 
""രാമേട്ടൻ എല്ലാം പറഞ്ഞിട്ടില്ലേ???"" സംസാരത്തിന് തുടക്കം എന്ന പോലെ സുജിത് പറഞ്ഞു...
 
""മ്മ്... എല്ലാം അച്ഛനോട് ആണ് പറഞ്ഞത്...""
 
""ഓ.. ഓക്കേ.. ഞാൻ സുജിത്... വീട് ഇവിടെ അടുത്ത് തന്നെ ആണ്... ഓട്ടോ ഡ്രൈവർ ആണ്.. വീട്ടിൽ ഇപ്പോൾ അമ്മ മാത്രം... ഒരു അനിയത്തി ഉണ്ടാരുന്നു... അവളുടെ കല്യാണം കഴിഞ്ഞു.. ചേട്ടൻ ആണ് മനു...
 
തനിക്ക് ഇഷ്ടം ഉണ്ടെങ്കിൽ മാത്രം കല്യാണത്തിന് സമ്മതം പറഞ്ഞാൽ മതി കേട്ടോ.. ആരും നിർബന്ധിക്കില്ല...""
 
""കല്യാണം കഴിഞ്ഞാൽ എന്നേ പഠിക്കാൻ വിടുവോ???"" അവൾക്ക് അറിയാൻ ഉള്ളത് അത് മാത്രം ആരുന്നു..
 
""പിന്നെന്താ... തന്റെ ഇഷ്ടത്തിന് പഠിച്ചോ.. എത്ര വേണമെങ്കിലും പഠിപ്പിക്കാം... പോരെ???"" ഒരു ചിരിയോടെ അവൻ ചോദിച്ചതും പുഞ്ചിരിച്ചു കൊണ്ട് അവൾ തലയാട്ടി...
              🍂🍂🍂🍂🍂🍂
 
പിന്നീട് എല്ലാം വളരെ പെട്ടെന്ന് ആരുന്നു... ഡ്രസ്സ്‌ എടുക്കുന്നതും, നാട്ടുകാരെ കല്യാണത്തിന് വിളിക്കുന്നതും എല്ലാം...
 
സ്വർണം ഒന്നും വേണ്ട എന്ന് സുജിത് തറപ്പിച്ചു പറഞ്ഞത് കൊണ്ട് ആകെ രണ്ട് മൂന്ന് മാലയും വളയും മാത്രം ആണ് അവൾക്കായി എടുത്തത്...
 
ചെറുക്കൻ വെറും ഓട്ടോക്കാരൻ ആണെന്നുള്ള അമ്മായിമ്മാരുടെ സ്ഥിരം പല്ലവി അവൾ കേട്ടില്ല എന്ന് നടിച്ചു...
 
""എന്ത്‌ കണ്ടിട്ടാ മോളെ നീ ഈ കല്യാണത്തിന് സമ്മതിച്ചത്??? ഒരു ദിവസം അവന് ജോലി ഇല്ലെങ്കിലത്തെ അവസ്ഥ.. നിനക്ക് ഒരു സ്ഥിര വരുമാനം ഉള്ള ചെറുക്കനെ കല്യാണം കഴിച്ചാൽ പോരെ???"" അടുത്തുള്ള അമ്മായി വക ആരുന്നു ചോദ്യം..
 
""എന്റെ അച്ഛന്റെ ജോലി കൂലി പണി ആരുന്നു ആന്റി... ആ പൈസ കൊണ്ട് ആണ് ഞങ്ങൾ പഠിച്ചത്... ഒരു ദിവസം പോലും പട്ടിണി കിടന്നിട്ടില്ല... ഉള്ളത് കൊണ്ട് സന്തോഷത്തോടെ ആണ് ഇന്ന് വരെ ജീവിച്ചത്... അത് കൊണ്ട് തന്നെ ജിത്തേട്ടന്റെ വീട്ടിൽ ഞാൻ സന്തോഷവതി ആയിരിക്കും എന്ന് എനിക്ക് നല്ല ഉറപ്പ് ഉണ്ട് ആന്റി...
 
എന്റെ അച്ഛൻ എന്നും എനിക്ക് വേണ്ടി നല്ലത് മാത്രം തന്നിട്ടുള്ളൂ.. ഇതും അങ്ങനെ തന്നെ ആയിരിക്കും എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട്... അത് കൊണ്ട് എന്റെ ഭർത്താവ് ആകാൻ പോകുന്ന ആളെ കുറിച്ച് ഓർത്തു ആന്റി ടെൻഷൻ ആകേണ്ട കേട്ടോ... 😊""
 
അഞ്ചുവിന്റെ മറുപടിയിൽ പിന്നീട് അവർക്ക് ഒന്നും പറയാൻ ഇല്ലാരുന്നു...
              🌺🌺🌺🌺🌺🌺
 
മെറൂൺ കളറിൽ സ്വർണ ബോർഡർ ഉള്ള പട്ടുസാരിയിൽ അഞ്ചു സുന്ദരി ആരുന്നു... അവളുടെ അടുത്തായി കസവിന്റെ മുണ്ടും ഷർട്ടും ഉടുത്തു സുജിത് കൂടി വന്നു നിന്നതും രണ്ട് പേരും സദസിനെ വണങ്ങി ഇരുന്നു...
 
അച്ഛൻ മരിച്ചു പോയത് കൊണ്ട് അമ്മയുടെ ചേട്ടൻ ആണ് സുജിത്തിന് താലി എടുത്തു കൊടുത്തത്... അഗ്നി സാക്ഷി ആയി അവളുടെ കഴുത്തിൽ അവൻ താലി ചാർത്തുമ്പോൾ തന്റെ മരണം വരെ ഇത് കൂടേ കാണണേ എന്ന് അവൾ പ്രാർത്ഥിച്ചു... പിന്നീട് ഒരു നുള്ള് സിന്ദൂരം കൊണ്ട് അവളുടെ സീമന്തരേഖ ചുമപ്പിച്ചു അവൻ അവളെ തന്റെ പാതി ആക്കി...
 
സുജിത്തിന്റെ കൈയിലേക്ക് അഞ്ചുവിന്റെ കൈ കൊടുക്കുമ്പോൾ ആ അച്ഛന്റെ ടെൻഷൻ മനസിലാക്കി എന്ന പോലെ അവൻ അവളെ ചേർത്തു പിടിച്ചു...
 
പിന്നീട് ഫോട്ടോ എടുപ്പും സദ്യയും എല്ലാം മുറ പോലെ തന്നെ നടന്നു... അഞ്ചുവിന് കൂട്ടായി ചിത്ര അവളുടെ കൂടേ തന്നെ ഉണ്ടാരുന്നു....
 
ഇറങ്ങാൻ ഉള്ള സമയം ആയപ്പോൾ അത് വരെ പിടിച്ചു വെച്ച ധൈര്യം എല്ലാം എവിടേക്കോ പോയി...അച്ഛനെയും അമ്മയെയും അനിയത്തിയെയും ചേർത്തു പിടിച്ചു കരയുന്നവളെ ഒരു വിധത്തിൽ ആണ് അവൻ പിടിച്ചു കാറിൽ കയറ്റിയത്...
 
""ഇങ്ങനെ കിടന്ന് കരയാൻ ആണെകിൽ നീ എന്തിനാ കല്യാണത്തിന് സമ്മതിച്ചത്...??? പിന്നെ അവർ ഇന്ന് വൈകിട്ട് അല്ലേ വീട്ടിലേക്ക് വരുന്നത്... അപ്പോൾ കാണാമെല്ലോ അച്ഛനെയും അമ്മയെയും...  ഇങ്ങനെ കരഞ്ഞാൽ കഷ്ടപ്പെട്ട് ഇട്ട പുട്ടി മുഴുവൻ പോകും പെണ്ണെ..."" സുജിത് പറഞ്ഞതും അഞ്ചുവിന്റെ കരച്ചിൽ സ്വിച്ച് ഇട്ടത് പോലെ നിന്നു...
            🌸🌸🌸🌸🌸🌸
 
കാർ ഒരു ചെറിയ ഒറ്റ നില വീടിന്റെ മുന്നിൽ എത്തിയതും അവൻ അവളോട് ഇറങ്ങാൻ പറഞ്ഞു...
 
കാറിൽ നിന്ന് ഇറങ്ങിയ പെണ്ണ് കണ്ടത് തന്നെ കാത്ത് നിലവിളക്കും ആയി നിൽക്കുന്ന അമ്മയെ ആണ്... ഒരു പുഞ്ചിരിയോടെ തന്നെ വിളക്ക് വാങ്ങി സുജിത്തിനെയും ഒന്ന് നോക്കി ആ വീടിന്റെ പടി കയറുമ്പോൾ ഇനി ഇതാണ് തന്റെ വീട് എന്ന് അവൾ മനസിനെ പറഞ്ഞു പഠിപ്പിച്ചിരുന്നു...
 
പൂജമുറിയിൽ വിളക്ക് വെച്ചു പ്രാർത്ഥിക്കുമ്പോഴും അവളുടെ മുന്നിൽ വന്നത് തന്റെ ജിത്തേട്ടന്റെ ചിരിക്കുന്ന മുഖം ആണ്... ഒരിക്കൽ പോലും ഒന്ന് നന്നായി സംസാരിച്ചിട്ടില്ല... എല്ലാം അച്ഛന്റെ ഇഷ്ടം ആരുന്നു... ഇടയ്ക്ക് ജംഗ്ഷനിൽ വെച്ചു കാണുമ്പോൾ ഉള്ള ഒരു ചിരി... അല്ലെങ്കിൽ ക്ലാസ്സ്‌ കഴിഞ്ഞോ എന്ന ചോദ്യം... അത്ര മാത്രം ആരുന്നു ഇത്ര നാൾ...
 
പക്ഷേ ഇന്ന് മുതൽ ഒരു വീട്ടിൽ... ഒരു മുറിയിൽ... ആലോചിക്കുമ്പോൾ തന്നെ ചെറിയ പേടി ഉണ്ടെങ്കിലും എവിടൊക്കെയോ ചെറിയ സന്തോഷവും... 😊
 
തുടരും...
 
ഒരുപാട് പാർട്ട്‌ ഒന്നും ഇല്ലാത്ത ഒരു ചെറിയ തുടർകഥ ആണ്... വെറും സാധാരണ കഥ... വായിച്ചിട്ട് അഭിപ്രായം പറയണേ....😊😊
 
 
 
©വിച്ചു ❤

എനിക്കായ്.... ❤💙 (part 2)

എനിക്കായ്.... ❤💙 (part 2)

5
1467

എനിക്കായ്.... ❤💙 (part 2) ഒരിക്കൽ പോലും ഒന്ന് നന്നായി സംസാരിച്ചിട്ടില്ല... എല്ലാം അച്ഛന്റെ ഇഷ്ടം ആരുന്നു... ഇടയ്ക്ക് ജംഗ്ഷനിൽ വെച്ചു കാണുമ്പോൾ ഉള്ള ഒരു ചിരി... അല്ലെങ്കിൽ ക്ലാസ്സ്‌ കഴിഞ്ഞോ എന്ന ചോദ്യം... അത്ര മാത്രം ആരുന്നു ഇത്ര നാൾ... പക്ഷേ ഇന്ന് മുതൽ ഒരു വീട്ടിൽ... ഒരു മുറിയിൽ... ആലോചിക്കുമ്പോൾ തന്നെ ചെറിയ പേടി ഉണ്ടെങ്കിലും എവിടൊക്കെയോ ചെറിയ സന്തോഷവും... 😊             🌺🌺🌺🌺🌺🌺 ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ തന്നെ അഞ്ചു ആകെ ക്ഷീണിച്ചു... അത് മനസിലാക്കിയെന്ന പോലെ ചിത്ര അഞ്ചുവിനെ ഡ്രസ്സ്‌ മാറാൻ റൂമിലേക്ക് കൊണ്ട് പോയി... കൂട്ടുകാരെ നോക്കാൻ വേണ്ടി സുജിത് വെളിയില